Slider

യുവകവി (ഗദ്യകവിത):

0

സോഷ്യൽ മീഡിയകളിലെ
സാഹിത്യ ഗ്രൂപ്പുകളിലൂടെ
പ്രശസ്തനായ
ആ യുവകവി
ടൂവീലറിൽ
യാത്ര ചെയ്യവെ,
മുന്നിലുണ്ടായിരുന്ന
സ്കൂൾ കുട്ടികളെ
കുത്തിനിറച്ച
നല്ല സ്പീഡിലായിരുന്ന
ഓട്ടോറിക്ഷ
വളവ് തിരിയുന്നതിനിടെ
ഒരു ഭാഗം ഉയർന്ന്
റോഡിലേക്ക്
മറിഞ്ഞു വീഴുന്നു.
സൈഡിലൂടെ മറികടന്ന്
അൽപം മുന്നിലായ്
വണ്ടി നിർത്തി
യുവകവി ഒന്നു
തിരിഞ്ഞു നോക്കി
പിന്നെ വണ്ടി ഓടിച്ചു പോയ്.....
നിലവിളികൾ
പിടച്ചിലുകൾ
റോഡ് രക്തപ്പുഴ
വാഹനങ്ങൾ നിർത്തുന്നു
അങ്ങുനിന്നുമിങ്ങുനിന്നും
ആളുകൾ ഓടി വരുന്നു.
മൊബൈൽ ക്യാമറകൾ..
രക്ഷാപ്രവർത്തനം
ആംബുലൻസ്
ആശുപത്രി.......
വീട്ടിലെത്തിയ
യുവകവി
വാർത്താ ചാനൽ തുറന്നു.
"കുട്ടികളെ കുത്തിനിറച്ച
ഓട്ടോ മറിഞ്ഞു.
4 പിഞ്ചു കുട്ടികൾ....
16 കുട്ടികൾക്ക് പരിക്ക്
അതിൽ 3 കുട്ടികൾക്ക് ഗുരുതരം......"
കവി
എഴുത്ത് മേശക്കരികിലേക്ക്..
ഡയറിയിലെഴുതിയ
കവിത
ടെച്ച് ഫോണിൽ
ടൈപ്പ് ചെയ്ത്
ഫെയ്സ് ബുക്കിലെ
പ്രശസ്ത ഗ്രൂപ്പുകളിലെല്ലാം....
ലൈക്കുകൾ
ചറപറാ.....
കമന്റുകൾ തുരുതുരാ....
കാലികം.....
ശക്തം....
ചിന്തനീയം....
പ്രശംസനീയം.....
തൂലിക പടവാൾ...
നിമിഷ കവി.....
യുവകവി
കുന്നുകൂടുന്ന ലൈക്കുകളിൽ
അഭിരമിച്ച്
കമന്റുകൾക്ക്
നന്ദി.. യോതി
ഷെയറുകളിൽ
പ്രശസ്തനായി...
അങ്ങിനെയങ്ങിനെ......
"""""""""""""""""""”"""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo