മോളു കിടക്കപ്പായേൽ മുള്ളി വൃത്തികേടാക്കിയത് കഴുകി ഉണക്കാനിടുന്ന നേരത്തു അങ്ങേരു കൂർക്കം വലിച്ചുറക്കമായിരുന്നു..
രാവിലെ എഴുന്നേറ്റ് അവളെ കുളിപ്പിച്ചു ഉടുപ്പൊക്കെ ഇടീച്ചു സുന്ദരിയാക്കി സ്‌കൂളിലേക്കു അയക്കുന്ന സമയത്തുണ്ട് അങ്ങേരു മൊബൈലിൽ ചുണ്ണാമ്പു തേക്കുന്നു..
വൈന്നേരം മോളു സ്കൂളീന്ന് വന്നപാടെ സ്നാക്സുണ്ടാക്കി അവളെ കഴിപ്പിക്കുമ്പൊ അങ്ങേരു ടീവീലേതോ പഴയ സിനിമ കണ്ടാസ്വദിക്കുവാരുന്നു..
പക്ഷേ ബാത്റൂമിലേക്കു പോവുന്ന വഴി കാലുതെന്നിയവളൊന്ന് വീണപ്പൊ അങ്ങേരത് ശരിക്കും കാണുക മാത്രമല്ല നിന്റെ ശ്രദ്ധക്കുറവ് കൊണ്ടാ മോളു വീണതെന്നും പറഞ്ഞെന്നോടു ദേഷ്യപ്പെട്ടു കൊണ്ടവളെയും തോളിലിട്ടു ഹാളിലേക്ക് നടന്നു..
എന്താല്ലെ
Rayansami
:D

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക