Showing posts with label SuryaAmmu. Show all posts
Showing posts with label SuryaAmmu. Show all posts

സമാധാനം

സഹോദരന്റെ കൊച്ചിന്റെ ചോറൂണിന് എത്തിയതാണ് ചോറ്റാനിക്കരയിൽ ...ചോറൂണും ദർശനവും കഴിഞ്ഞ് മടുത്തപ്പോൾ മണ്ഡപത്തിൽ നിന്നു മാറി ഒരിടത്ത് ഞങ്ങൾ സ്ഥാനമുറപ്പിച്ചു ..അപ്പോഴാണ് കൈ നോക്കാൻ മൂന്ന് അമ്മമാർ വരുന്നത് .... പണ്ടേ മുതൽ ഇതിലൊന്നും വിശ്വാസമില്ലായിരുന്നു ...
"മോളേ കൈ കൊടുക്ക് എല്ലാം പറഞ്ഞു തരും എന്തേലും ദക്ഷിണ അമ്മയ്ക്ക് താ"
"എനിക്കിതൊന്നും വേണ്ട വിശ്വാസമില്ല"
" അങ്ങനെ പറയല്ലേ മോളേ ... മോൾക്ക് ഉയർച്ച ഉണ്ടാക്കുന്ന കാര്യങ്ങൾ അമ്മ പറഞ്ഞു തരും "
വിടാൻ ഭാവമില്ലെന്ന് കണ്ട ഞാൻ തീർത്തും പറഞ്ഞു വേണ്ടെന്ന് .ചേച്ചിയും കൈ മലർത്തി
അവസാന പ്രതീക്ഷ അമ്മയാണ് ... അവർ അമ്മയെ നോക്കി "മോളേ കാണാൻ ഐശ്വര്യമാണ് ... മോളു കുടുംബത്തിന്റെ വിളക്കാണ് .. ഭർത്താവിന് വേണ്ടി ജീവിച്ചവളാണ് .ഭർത്താവിന്റെ കാര്യങ്ങൾ പറഞ്ഞു തരും "ഇതെല്ലാം ഒറ്റ ശ്വാസത്തിൻ പറഞ്ഞു തീർത്തു.
അമ്മയ്ക്ക് അച്ഛൻ ജീവനാണ് ദക്ഷിണ കൊടുത്ത് അമ്മ തുടങ്ങി പുകഴ്ത്തലും കൂടി കേട്ടപ്പോൾ പിന്നെ പറയണ്ട ...
ഞാനും ചേച്ചിയും വാട്ട്സ്ആപ്പിൽ കുത്തിയിരുന്നപ്പോൾ അടുത്ത അമ്മ ഇ തേ വാക്കുകളുമായി മുന്നിൽ വന്നു .
"മോളു മിടുക്കിയാണ് ... ഒരു പാട് ഉയർച്ചയുണ്ടാകും അമ്മയ്ക്ക് എന്തേലും ഒരു ദക്ഷിണ തന്നാൽ അമ്മ പറയാം" അവസാനം സഹികെട്ട് ഞാൻ ഇരുപത് രൂപ വച്ചു.
ആദ്യ ചോദ്യം " മോളുടെ പ്രിയപ്പെട്ട ദേവൻ ശിവദേവനല്ലേ "
വലിയ അത്ഭുതത്തോടെയാണ് ചേച്ചി നോക്കിയത്
ഒരു തവണ ചക്കയിട്ടപ്പോൾ മുയല് ചത്തു ... അത് സ്വഭാവികം ഞാൻ മനസ്സിൽ പറഞ്ഞു.
"മോളുടെ പ്രിയപ്പെട്ട ഒരാളെ മോളിൽ നിന്ന് നഷ്ടമായില്ലേ " അടുത്ത ചോദ്യം
ചേച്ചി ചാടി പറഞ്ഞു എത്ര സത്യം
"അതെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ എനിക്ക് നഷ്ടമായി "
"എന്ത് പറ്റി ന്ന് ചേച്ചി പറയാം ഒരു അൻപത് രൂപ കൂടി താ ദക്ഷിണ ... മോളെ കണ്ടാൽ അറിയാം പാവാന്ന് ..." ഞാനും ഒന്ന് പൊങ്ങി
വേണ്ട ഇനി പറയണ്ട ... അവനെ പറ്റി പറയുന്നത് കള്ളമാണേൽ എനിക്ക് സഹിക്കില്ല
എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു കൈ കൂടി നീണ്ടു .ചേച്ചിടെ!
എന്തൊക്കെയോ മാറി നിന്ന് പിറുപിറുക്കുന്നത് കണ്ടു ... അവസാനം കൈകളുടെ എണ്ണം കൂടി .... ' ഞങ്ങളുടെ വീട്ടിൽ നിന്ന് ചാകര കിട്ടിയ സന്തോഷം ആഅമ്മയിൽ കാണായിരുന്നു ... അവസാനം വന്ന് വന്ന് ദക്ഷിണ എഴുപതിൽ എത്തി സെഞ്ചുറി ആക്കാനുള്ള ശ്രമം എനിക്ക് ആ നാവുകളിൽ കാണാമായിരുന്നു... ഇനി പൈസ ചിലവാക്കാൻ വയ്യ.. പിന്നെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ഇരുപതും കൊടുത്ത് ചേച്ചി സെഞ്ചുറി അടിച്ചു എന്റെയും ചേച്ചിയുടേയും അനിയന്റെയൊക്കെ ചേർത്ത് ത്രിബിൾ സെഞ്ച്വറി ആയി നിൽക്കുമ്പോഴാണ് എങ്ങനെ രക്ഷപെടും എന്ന് ചിന്തിക്കുന്നത് 'അമ്മയുടെ കൈ നോക്കിയ ചേച്ചി തിരിഞ്ഞ് നോക്കുമ്പോൾ
വേണ്ട എന്നു പറഞ്ഞവരൊക്കെ ചക്കരയിൽ പൊതിഞ്ഞ ഉറുമ്പിനെ പോലെ മറ്റേ ചേച്ചിയോട് ചേർന്ന്നിൽക്കുന്നു അതുവരെ പാവമായിരുന്ന ചേച്ചി ഓടി വന്ന് ഈ അമ്മയോട് പറഞ്ഞു "നീയെന്നെ ജീവിക്കാൻ സമ്മതിക്കില്ലാലേ ഞാൻ വിളിച്ചിട്ടാ ഇവർ വന്നേ അല്ലേലും നീ എനിക്ക് പണിയാൻ വന്നവളാ"
" ഇവര് വേണ്ടാന്ന് പറഞ്ഞതാ ഞാനാ നിർബന്ധിച്ചേ"
രണ്ടും ഒന്നും പറഞ്ഞ് ചോറ്റാനിക്കരയിൽ കൊടുങ്ങല്ലൂർ പൂരമായി
" ദൈവത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം വിശ്വാസത്തെ ഓർത്ത് എന്റെ കയ്യിലുള്ള ബാക്കി നോട്ടിനെ സുരക്ഷിതമായി വച്ച് ഞാൻ സമാധാനത്തോടെ നെടുവീർപ്പിട്ടു .... എന്റെ ഭാഗ്യം ഇപ്പോഴാണ് തെളിഞ്ഞത് .. "ഈ നോട്ട് വല്ല അനാഥാലയത്തിൽ കൊടുക്കാർന്നു ... നല്ല വാക്കിൽ വീണുപോയ അമ്മയാണ് അതു പറഞ്ഞത് .. " ശരിയാണ് എന്നു തോന്നിയപ്പോഴേക്കും വൈകി പോയിരുന്നു ...
" ഇത് ഒരു അനുഭവ കഥയാണ് ... നല്ല വാക്ക് പറഞ്ഞവരുടെ കയ്യിൽ നിന്ന് ഇത്തരം വാക്കുകൾ കേട്ടപ്പോൾ പുച്ഛം തോന്നി. അതും ദൈവ സന്നിധിയിൽ ... ദൈവത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കളളങ്ങൾക്ക് കൂടു നിൽക്കരുത് ( എല്ലാവരും ഉർപെടില്ല)
* * *സൂര്യ അമ്മു * * *

ഉണ്ണിയപ്പം :-

രാവിലെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. നാശം പിടിക്കാൻ ആരാ ഈ നേരത്ത് എന്ന് പിറുപിറുത്തു ഹരിഫോൺ എടുത്തു നോക്കി
അനുപമ, യാ ണ് വിളിക്കുന്നത് .ഫോണിൽ അനുപമയുടെ സുന്ദരമായ മുഖം തെളിഞ്ഞു വന്നു.
"ഹലോ അനുക്കുട്ടി "കുറച്ച് പഞ്ചാരകലർത്തി അവൻ പറഞ്ഞു
" ഹരിയേട്ടാ എനിക്കിന്ന് രാവിലെ ഹരിയേട്ടനെ കാണണം.അത്യാവശ്യമാണ് എനിക്ക് വേണ്ടി ഇന്ന് ഫ്രീയാകണം"
"എന്താ അനു ഇത്ര അത്യാവശ്യം പതിമൂന്ന് ദിവസം കഴിഞ്ഞാൽ പിന്നെ ഞാൻ എപ്പോഴും ഫ്രീയല്ലേ
നീ രണ്ടു മാസം കൂടുതൽ ചോദിച്ചോണ്ടാ ഇല്ലെങ്കിൽ ഇപ്പോ എന്റെ കൂടെ ഇരുന്നേനെ "
" ഹരിയേട്ടാ ഇത് തമാശയല്ല വേഗം വരണം ഞാൻ കൃത്യം 11 മണിക്ക് ബ്രോഡ് വേയിൽ എന്നും വരാറുള്ള കോഫി ഹൗസിൽ കാത്തിരിക്കും " ഫോൺ കട്ടായി .
എന്ത് വാശിയാ ഇത് .കണ്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞില്ല അതിന് മുന്നേ വീണ്ടും കാണണമെന്ന്
എന്തായാലും കുഴപ്പമില്ല എത്ര സ്ഥലത്ത് ചായ കുടിക്കാൻ പോയിട്ട് കിട്ടിയതാ ഈ ഒന്നിനെ. ആ നേരം കൊണ്ട് ഒന്നിനെ പ്രണയിക്കാൻ പോയിരുന്നെങ്കിലോ മൂടി പുതച്ച് കിടക്കാർക്കാർന്നു.. അനുക്കുട്ടി ദേ പോയി ദാ വരുന്നു നിന്റെ ഹരിയേട്ടൻ എന്നും പറഞ്ഞ് അവൻ നേരെ ബാത്ത് റൂമിലേക്ക് ഓടി
* * * * * * * * * * * *
കോഫി ഹൗസിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഹരി
"ഹരിയല്ലേ "
പുറകിൽ നിന്നൊരു പെൺ ശബ്ദം
" അതെ "
അവൻ തിരിഞ്ഞ് നോക്കി എവിടെയോ കണ്ട പോലെ തോന്നിയെങ്കിലും മനസിലാകാത്ത പോലെ നോക്കി
" ഒരു പാട് നേരമായോ വന്നിട്ട് .ഞാൻ അനുവിന്റെ ഫ്രണ്ട് ആണ് .അനുവിനെ പ്രതീക്ഷിക്കുന്നെങ്കിൽ അവൾ ഇവിടെ വരില്ല ... വിരോധമില്ലെങ്കിൽഞാനിവിടെ
ഇരിക്കട്ടെ . തനിക്ക് തരാനായി അവൾ ഒരു കത്ത് നന്നിട്ടുണ്ട്"
അവൻ ആ കത്ത് വായിച്ചു
"പ്രിയപ്പെട്ട ഹരിയേട്ടന് ,
' എന്നോട് ക്ഷമിക്കണം .ഞാനും എന്റെ സുഹൃത്തും തമ്മിൽ പ്രണയത്തിലായിരുന്നു. ഹരിയേട്ടനുമായ വിവാഹം ഉറപ്പിക്കുന്നതു വരെ വീട്ടുകാരുടെ എതിർപ്പിൽ വീട്ടു തടങ്കലിൽ ആയിരുന്നു ഞാൻ . സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം എന്റെ വിവാഹം കഴിഞ്ഞു. സെർട്ടിഫിക്കറ്റ് കിട്ടുന്നതിനു വേണ്ടിയാണ് ഒരു മാസം അവധി ചോദിച്ചത്.എന്റെ ഫോണിലേക്ക് വിളിക്കണ്ട .ആ നമ്പർ ഇപ്പോൾ നിലവില്ല.
ഞങ്ങളെ അന്വോഷിക്കരുത് ഞങ്ങൾ പോകുന്നു
എന്ന്
അനു
ഒന്നും മിണ്ടാനാകാതെ ആ കത്തും പിടിച്ച് അയാൾ ഇരുന്നു .ചുറ്റും ഇരുട്ടുപോലെ .. നാട്ടിലും വീട്ടിലും ഒരുപോലെ നാണക്കേട് .... കല്യാണം വിളിച്ചവരോടൊക്കെ ഇനി അത് നടക്കില്ലെന്ന് പറയണ്ടേ എല്ലാം ആലോചിച്ച് വട്ടു പിടിച്ചിരുന്നു"
"ന്നാ ഞാൻ പോകട്ടെ ! വിഷമിക്കണ്ട എല്ലാം ശരിയാക്കും .അല്ലാതെ ഞാൻ എന്ത് പറയാനാ. "
"തന്റെ കാര്യം ഞാൻ മറന്നു തനിക്ക് കുടിക്കാനെന്തെങ്കിലും "
"ഒന്നും വേണ്ട. ഹരിയേട്ടന് എന്നെ മനസിലായില്ല അല്ലേ .എനിക്കറിയില്ലായിരുന്നു ഹരിയേട്ടനാണ് ആളെന്നു"
"എവിടെയോ കണ്ട പോലെ "
"എവിടെയോ അല്ല എന്റെ വീട്ടിൽ തന്നെ എന്നെ പെണ്ണുകാണാൻ. ഞാൻ അഞ്ചന ഒന്നു ഓർത്ത് നോക്ക് "
അവൻ കുറച്ചു കാലം പുറകോട്ട് പോയി ശരിയാണ് ഓർമ വന്നു.
അന്നൊരു തിങ്കളാഴ്ചയായിരുന്നു ബ്രോക്കറെയും കുടുംബക്കാരെയും കൂട്ടി പെണ്ണിന്റെവീട്ടിൽ ചെന്നു. നൂറ് കൂട്ട് പലഹാരങ്ങൾ കാണും .കുറെ പെൺപടകൾക്കു നടുവിൽ വിറയ്ക്കുന്ന കൈകളായ് നാണം കുണുങ്ങി അവൾ നടന്നു വന്നു ചായ നേരെ നീട്ടി അവൻ
ചായ ഗ്ലാസ് വാങ്ങി " ദേ ആ ഉണ്ണിയപ്പം കഴിക്ക് ഇവളുണ്ടാക്കിയതാ" അവളുടെ അമ്മ പറഞ്ഞു അവൻ അതിൽ നിന്ന് ഒന്നെടുന്നു .ചോദിക്കാറുള്ള പതിവ് ചോദ്യം "
നിങ്ങൾക്ക് എന്തേലും സംസാരിക്കാനുണ്ടേൽ ആകാം "അവളുടെ അമ്മാവന്റെ വക ചോദ്യം
അവൻ മുറിയിൽ ചെന്നു അവൾ അടുത്ത് വന്ന് നിന്നു
" പേരും നാളും പഠിപ്പൊക്കെ എനിക്കറിയാം അതിനി ചോദിക്കുന്നില്ല പാചകം ഒക്കെ ശരിക്ക് അറിയാലേ .ഈ ഉണ്ണിയപ്പം ഉണ്ടാക്കുന്ന റെസപ്പി ഒന്ന് പറഞ്ഞു തരാമോ "
പെൺകുട്ടി പ്ലിം ഗ്ലോടു കൂടി " എനിക്കിതൊന്നും അറിയില്ല ഇതൊക്കെ അമ്മയുണ്ടാക്കീതാ "
"അതെനിക്ക് കൈ കണ്ടപ്പോളെ മനസിലായിയിരുന്നു അടുക്കള കണി കണ്ടില്ലെന്നു "
"ഹലോ സ്വപ്നത്തിലാണോ"'
പെട്ടെന്നുള്ള ആ വിളിയിൽ അവൻ ഓർമയിൽ നിന്ന് പുറത്തു വന്നു " പെണ്ണിന് നിറം പോരാ സൗന്ദര്യമില്ല ആ കല്യാണം അന്ന് മുടങ്ങി
"ഓർമയുണ്ട് .തന്റെ കല്യാണം കഴിഞ്ഞോ?"
"ഇല്ല ആലോചനകൾ നടക്കുന്നു .ഒന്നും ശരിയാകുന്നില്ല"
"വിരോധമില്ലെങ്കിൽ ഞാൻ ഒന്നൂടെ വരട്ടെ വീട്ടിലേക്ക് തന്നെ പെണ്ണു ചോദിക്കാൻ .നാണംകെട്ടവന്റെ അവസാന വാക്കാണിത്. നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം നടക്കും. തനിക്ക് സമ്മതമാണോ."
"ഞാൻ ഇപ്പോ എന്താ പറയാ ഇത്ര പെട്ടെന്ന്"
"തന്റെ സമ്മതം മതി എനിക്ക് ബാക്കി ഞാൻ വീട്ടുകാരുമായി തീരുമാനിച്ചോളാം . പൊന്നു പോലെ നോക്കിക്കോളാം .വേറെ ഒരു വഴിയും മുന്നിലില്ല എന്നെ സഹായിക്കണം"
" സമ്മതമാണ് "
എന്താണ് കുടിക്കാൻ വേണ്ടത് സാർ
"പ്രണയത്തിന്റെ മുന്തിരി മയം തന്നെ " ഹണി വിത്ത് ഗ്രേപ്പ് സ്"
ഇറങ്ങാൻ നേരം അവൻ പറഞ്ഞു " ഞാൻ വരും "
"വരണം !സ്വന്തം കൈ കൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പവുമായി ഞാൻ കാത്തിരിക്കും "
* * *സൂര്യ അമ്മു * * *

ഉണ്ണിയപ്പം

* * *സൂര്യ അമ്മു * *

വിധി

ഡോക്ടറുടെ മുറിക്ക് പുറത്ത് വിധി കാത്തിരിക്കാണ് ദേവിക.ഒന്നും മിണ്ടാതെ മോളെയും ചേർത്തു പിടിച്ച് വിതുരതയിലേക്ക് നോക്കിയിരിക്കാണ് അവൾ " ദേവിക ജോസഫ് "
ദേവികയുടെ കൂടെ ജോസഫ് വന്നതിനും കാരണമുണ്ട് രണ്ട് മതമായിരുന്നിട്ട് കൂടി പക്വതയില്ലാത്ത പ്രായത്തിൽ ജോസഫിന്റെ കൂടെ ഇറങ്ങി വന്നതാണ് ദേവിക
"സാരിത്തുമ്പ് വട്ടം പുതച്ച് അവൾ അകത്തു കയറി "
" ഇരിക്കൂ"
"ഞാൻ പറയുന്നത് ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കണം. നിങ്ങളുടെ സംശയം ശരിയാണ് HIV ടെസ്റ്റ് പോസിറ്റിവാണ്
മറുപടി ഒന്നും പറയാതെ അവൾ അവിടെ നിന്നിറങ്ങി
പോകും വഴിയെല്ലാം ചിന്തകളായിരുന്നു
പ്രാണനെ പോലെ സ്നേഹിച്ചവൻ പണത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചപ്പോൾ ഒന്നും പറയാതെ കേൾക്കേണ്ടി വന്നു.അന്നത്തെ അപരാധത്തിൽ മോളും പിറന്നു. എന്റെ കാലം കഴിഞ്ഞാൽ ആരുണ്ട് ഇക്കാലത്ത് എല്ലാത്തിനും വഴിയുണ്ട്
സ്കൂളിൽ നിന്ന് 6 വയസുള്ള മകൾ വീട്ടിൽ വന്നു " ചിന്നു എന്തേലും കഴിച്ചിട്ട് ദാ ഈ ഉടുപ്പിട്"
"എങ്ങോട്ട് പോവാമ്മേ"
"അതൊക്കെ പറയാം"
"വല്യ ബാഗൊക്കെ ഒണ്ടല്ലോ ടൂറ് പോകാണോ "
"നീ ഉടുപ്പിടാനാ പറഞ്ഞേ. അനുസരണക്കേട് കാട്ടിയാൽ തല്ല് കൊളുo നീ"
"എന്ത് രസാലേമ്മേ ചിന്നുനെ കാണാൻ " കണ്ണടി ടെ മുന്നിൽ നിന്ന് അവൾ പറഞ്ഞു.
നിറകണ്ണുകളോടെ അവൾ ചിന്നുനെ തലോടി " ഞാൻ പറയുന്നത് എന്റെ മോൾ കേൾക്കണം. അനുസരിക്കണം വളരെ നാളായി അമ്മയ്ക്ക് സുഖമില്ല. എത്ര നാൾ ഞാനുണ്ടെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തേലും വന്നാൽ നീ ഒറ്റപെടാൻ പാടില്ല. മോളേ പോലെ ഒരു പാട് പേരുണ്ട് അവിടെ "
"എവിടെ ''
"അതൊക്കെ പോകുമ്പോൾ പറയാം അവിടെ ചെന്നാൽ മോള് അമ്മയെ കാണണോന്ന് പറയരുത്. അമ്മയ്ക്ക് വരാൻ പറ്റില്ല
''അയ്യോ അപ്പ എങ്ങനെയാ ചിന്നു ഉറങ്ങണ ത് നിക്ക് ന്റ അമ്മയില്ലാണ്ട് പറ്റില്ല "നിക്ക് പോണ്ട "
കാറിൽ ദീർഘദ്ദരം പിന്നിട്ട് അവർ സെന്റ് തോമസ് ബാലാ ഗ്രാമത്തിൽ എത്തി അവിടെ 150 ൽ കൂടുതൽ കുട്ടികൾ ഉണ്ട്.അവിടത്തെ നിയമങ്ങൾ പാലിച്ച് ചിന്നുവിനെ റൂമിൽ കൊണ്ടുവിടാൻ വന്നപ്പോഴാണ് ഒരു കുട്ടി കരയുന്നത് കണ്ടത്. "എന്ത് പറ്റി മോന് "
"ആന്റി ഏതാ എന്തിനാ വന്നേ"
"ഞാൻ എന്റെ മോളെ ഇവിടാക്കാൻ വന്നതാ " "
" നോക്കാൻ വയ്യെങ്കിൽ എന്തിനാ ഞങ്ങളെപോലുള്ളവരെ ഇവിടെ ഉണ്ടാക്കി യേ... ഒന്നും തോന്നണ്ട ആൻറി ഈ കാലു കണ്ടോ കുസൃതി കാണിക്കുമ്പം തരുന്നതാ കാലിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര തുള്ളികൾ കാട്ടി അവൻ പറഞ്ഞു. സ്വന്തം അമ്മയാണെൽ ഇങ്ങനെ ചെയ്യോ. ഇതെന്തിനാന്ന് അറിയോ ആന്റിക്ക് ദാ അവിടൊരു കപ്പളം നിൽക്കുന്നത് കണ്ടോ. വിശന്ന് പൊരിയുമ്പോൾ ഞങ്ങൾക്ക് ചുമ്മാ ഉപ്പിട്ട് വേവിച്ച് തരും ഇന്നലെ രാത്രിയിൽ ഞാൻ അതിന് തീവച്ചു.അതിനാ അവർ അടിച്ചത്.എത്ര നാളായി രുചിയുള്ള എന്തേലും കഴിച്ചിട്'. എന്നെ തിരക്കി ആരും വരാനില്ല അപ്പോൾ അമ്മയെങ്കിലും ഉള്ള ഈ മോളേ അനാഥമാക്കരുത്'' "
എന്ത് പറയണമെന്നറിയാതെ ദേവിക നിശബ്ദമായി. ഇതെന്താണ് താൻ മനസിലാക്കാത്തത് .ആ കുട്ടിയുടെ മനസ്സിൽ എത്ര വല്യ കാര്യങ്ങളാണ് .ബാഗിൽ നിന്നും ചിന്നു മോൾക്കായ് കരുതിയ ഉടുപ്പുകളും പലഹാരങ്ങളും. മുഴുവൻ അവനു കൊടുത്തു .ആർത്തിയോടെ അവനും കൂട്ടുകാരും അത് പങ്ക് വച്ചു " ആന്റിക്ക് നല്ല മനസ്സുണ്ട് ആന്റിയെ ദൈവം കാക്കും എനിക്ക് ഉറപ്പാണ്" ഇനിയും വരണം ഞങ്ങളെ കാണാൻ " വന്നിട്ടും കാര്യമില്ല ഞങ്ങൾക്കായി ഓരോരുത്തരും തരുന്ന തൊന്നും ഞങ്ങൾക്ക് കിട്ടാറില്ല'തിരിച്ച മോളേം കൊണ്ട് അവിടുന്ന് ഇറങ്ങുമ്പേഴും മനസിൽ
ആമോന്റെ വാക്കുകളായിരുന്നു'' ..
തിരികെ വീട്ടിലെത്തി ചിന്നുവും ദേവികയും വിഷമെഴിച്ച കഞ്ഞിക്കു മുമ്പിൽ ഇരുന്നു. പെട്ടെന്ന് അവളുടെ ഫോൺ റിങ്ങ് ചെയ്തു പരിചയമില്ലാത്ത നമ്പർ ആയിരുന്നു ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ എടുത്തു "ഹലോ "
" ദേവിക ജോസഫ് അല്ലേ "
"അതെ "ആരാ?"
" ഇത് ശ്രീകൃഷ്ണ ഹോസ്പിറ്റലിൽ നിന്നാണ് .രണ്ട് ദിവസമായി വിളിക്കുന്നു സ്വിച്ച് ഓഫ് തന്നെ .ഒരു സന്തോഷം പറയാൻ വിളിച്ചതാ താങ്കൾക്ക് HIV ഇല്ല. പേരിന്റെ സാമ്യം മൂലം ഉണ്ടായതെറ്റാണ്. അഡ്രസ് നോക്കിയപ്പോഴാണ് അറിഞ്ഞത്. ക്ഷമിക്കണം കംപ്ലെയിന്റ് ഒന്നും കൊടുക്കരുത്.കോൾ കട്ടായി.
മനസിൽ നിറഞ്ഞ സന്തോഷത്തിൽ ചിന്നു മോളെ വാരിയെടുത്തു ഉമ്മ വച്ചു
" കഞ്ഞി കുടിക്കാമേ"
" അമ്മ പറഞ്ഞാൽ ചിന്നുമോൾ കേൾക്കോ? അമ്മയുടെ അസുഖം മാറി .കാവിലമ്മയാ അമ്മയെ കാത്തേ നമുക്ക്നമ്മുടെ കാവിലമ്മയ്ക്കായ് വ്രതം നോക്കാം. ഈ കഞ്ഞി കുടിക്കണ്ട.
" അമ്മയ്ക്ക് വേണ്ടി ചിന്നുമോൾ എന്തും ചെയ്യും" അമ്മയുടെ സ്നേഹ ലാളനയേറ്റ് അവൾ ഉറങ്ങി..
ഉറക്കത്തിൽ ആരോ വന്ന് പറഞ്ഞു
" ആൻറിക്ക് നല്ല മനസുണ്ട് ആന്റിയെ ദൈവം കാക്കും"
* * സൂര്യ അമ്മു * * l

തർപ്പണം

ഇനി നിനക്കും ഒരു പെണ്ണ് ആലോചിക്കാൻ നമ്മുടെ ബ്രോക്കർ ശങ്കരനോട് പറയണം" ശ്രീ ദേവിയമ്മ മകൻ ക്രിഷ്ണകുമാറിനോട് പറഞ്ഞു.
"ഈ അമ്മയ്ക്ക് എന്നാ ഇത്ര ധൃതി "
" എനിക്കും അച്ഛനും പ്രായം ഏറി വരുവാണ് ഞങ്ങൾക്ക് നി മാത്രമേയുള്ളു. എത്ര നാളായി ഞങ്ങളും കൊതിക്കുന്നു"
" ആലോചിക്കാം"
"ഇന്ന് എവിടെയാ ഫോട്ടോ പിടിത്തം"
"മുല്ലശ്ശേരിയിൽ ഒരു വിവാഹത്തിന്റെ "
എന്നാ മോൻ ചെന്ന് കുളിച്ച് പോകാൻ നോക്ക്. എണ്ണ തേക്കാൻ മറക്കണ്ട ഇനി അതു മതി പനിക്കാൻ " നിനക്ക് പനി വന്നാൽ എനിക്ക് ആണ് പാട് എല്ലാത്തിനും ഞാൻ വേണം. ഒരു പെണ്ണ് വന്നാൽ പിന്നെ എന്റെ കഷ്ടപാട് കുറയൂലോ' "
"മോനേ തല ശരിക്കും തോർത്തി'രാസ്നാദി ഇടണം ട്ടോ "
ഈ അമ്മയുടെ ഒരു കാര്യം കൊച്ചു കുട്ടിയാന്നാ വിചാരം' "എനിക്കെന്നും നീ കുഞ്ഞാടാ' " സൂക്ഷിച്ച് പോകണേ എന്നും പറഞ്ഞ് അവൻ പോകുന്നതും നോക്കി നിന്നു.
വിവാഹപന്തലിൽ തിരക്കിനിടയിൽ ഒരു പെൺകുട്ടി അവന്റെ ശ്രദ്ധയിൽ പെട്ടു അന്വേഷിച്ചപ്പോൾ അറിഞ്ഞത് പെണ്ണിനെ ഒരുക്കാൻ വന്ന ബ്യൂട്ടിഷൻ ആണെന്നാണ് കാണാനും സുന്ദരി സമ്പന്ന കുടുംബം., അന്നത്തെ പരിജയം വളർന്ന് സൗഹൃദമായി ആ സൗഹൃദം പ്രണയമായി .അന്യ മതമായതിനാൽ മാത്രമായിരുന്നു അവന്റെ പേടി. കല്യാണം വീട്ടുകാർ സമ്മതിക്കില്ലെന്ന് കരുതി അവൻ അവളെ വിളിച്ചിറക്കി .
പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ട് ശ്രീദേവിയും ഭർത്താവ് മാധവനും ഇറങ്ങി വന്നു... കാഴ്ച കണ്ട് ഞെട്ടിയെങ്കിലും ശ്രീദേവിയമ്മ നിലവിളക്കുമായി പുറത്ത് വന്ന് അവരെ സ്വീകരിച്ചു.
അവന്റെ ചെറിയ വീടും സാഹചര്യവും ആയി പൊരുത്തപെടാൻ അവൾക്ക് സാധിച്ചില്ല.. രാത്രി അവൻ പതിവിലും വൈകിയാണ് വന്നത് അമ്മേ എന്നു നീട്ടി വിളിച്ചു .. ശ്രീദേവിയമ്മ വാതിൽ തുറന്നു "നീയെ വിടാർന്നു ഇതുവരെ മഴ മൊത്തം നനഞ്ഞോ നീയ്. എന്നെ വിളിച്ചപ്പം ഇപ്പോ എത്തും ന്ന് പറഞ്ഞിട്ട് ' വാ കഴിക്കാൻ എടുക്കാം."
" അവൾ എവിടെ?"
"മുറീലിണ്ട് "
മുറിയിൽ എത്തിയതും അവൾക്ക് ഒരു മിണ്ടാട്ടമില്ല വഴക്ക് കൂടിയിരിക്കുന്നു. നനഞ്ഞദേഹമായി അയാൾ അവളെ പിറകിൽ നിന്ന് വട്ടം കെട്ടി പിടിച്ചു.
"എന്ത് പറ്റി നിനക്ക് "
"എനിക്കെന്ത് 'പറ്റാൻ !' ഇത്രയും നാളായി ഞാൻ ഇവിടെ വന്നിട്ട് .എന്നിട്ട് എന്റെ പേര് വിളിച്ച് ഇതുവരെ വന്നിട്ടുണ്ടോ? എനിക്കും ഉണ്ട് മൊബെൽ എന്നിട്ട് വൈകിയാണ് വരുവൊളൂന്ന് എന്നെ വിളിച്ച് പറഞ്ഞോ.. "
"അയ്യേ ഇതാണോ കാര്യം ഞാൻ പണ്ടേ ശീലിച്ചതല്ലേ സാരമില്ല നാളെയാകട്ടേ ട്ടോ '"
അയാൾ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
അപ്പോൾ ശ്രീദേവിയമ്മ വിളിക്കാതെ മുറിയിലേക്ക് കയറി വന്നു "മോനേ അമ്മ തോർത്ത് തരാൻ വന്നതാ വാ അമ്മ തോർത്തി തരാം ഇല്ലേൽ പനി വരും. "നിങ്ങൾക്ക് ഒരു മാ നേഴ്സ് ഇല്ലേ ഒന്നു മുട്ടീട്ട് വരാൻ പാടില്ലേ? പണ്ടത്തെ പോലാണോ ഇപ്പോൾ.എപ്പോളും ഓരോന്ന് പറയും കൊച്ചു കുട്ടിയല്ലാലോ.എന്നാൻ പിന്നെ കുളിപ്പിച്ച് കൊടുക്ക്;"
. അവളുടെ വാക്കുകൾ ആ മാത്യഹൃദയത്തിൽ തറച്ചു. അവൻ ഒന്നു മിണ്ടാനാകാതെ നിന്നു.
പിന്നെ ദിവസവും പ്രശ്നങ്ങളുടെ നീണ്ട പട്ടിക നിരന്നു .ഒരു ദിവസം മകൻ വിഷമിച്ചിരിക്കുന്നത് കണ്ട് മാധവനും ശ്രീദേവിയും വന്നു "മോനേ ഞങ്ങൾക്ക് വലുത് നിന്റെ ജീവിതമാണ്. മക്കളില്ലാതെ ഇരുന്ന് ഞങ്ങൾക്ക് കിട്ടിയ നിധിയാണ് നീ പിരിയാൻ വയ്യെങ്കിലും അവൾക്ക് ഇവിടെ നിൽക്കുന്നത് തീരെ ഇഷ്ടമല്ലാ നിങ്ങൾക്ക് തടസമായി ഞങ്ങൾ ഇല്ലാ നിന്നെ കാണണോന്ന് തോന്നുമ്പോൾ അമ്മ വിളിക്കാം മോൻ വന്നാൽ മതി. മോൻമാറി താമസിച്ചോ"
'':
വർഷങ്ങൾ'കഴിഞ്ഞു.. ഒരു ഫോൺ കോൾ. അവൻ ഫോണെടുത്തു
"മോനേ അച്ഛനാണ് .ഇന്ന് നിന്റെ പിറന്നാളല്ലേ .നീ വേഗം വരണം അമ്മയ്ക്ക് നിന്റെ കൈ കൊണ്ട് ചോറുണ്ണണം .നീ വന്നിട്ടേ കഴിക്കു എന്ന് ഒരേ വാശിയിലാ.ഇന്ന് തീരെ വയ്യട്ടോ അമ്മയ്ക്ക് "
"ഞാൻ വരാം ''
പുറകെ നിന്ന് അവൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു
"എവിടേക്കും പോകണ്ട ഇന്ന്. നമ്മൾ ഇന്ന് വച്ച പാർട്ടി മറന്നോ? നിങ്ങളുടെ വീട്ടിൽ പിന്നെ പോകാം. തള്ള ചത്തിട്ടൊന്നുമല്ലല്ലോ"
അവളുടെ വീട്ടിൽ അവളുടെ ഭരണമാണ് ഒന്നും മിണ്ടാനാകാതെ അയാൾ നിന്നു .
പാർട്ടി കഴിഞ്ഞ് വന്നത് വൈകിയാണ് വീട്ടിൽ നിന്നും ഒരു പാട് തവണ വിളിച്ചു ഫോൺ എടുത്തില്ല നല്ല ക്ഷീണമുണ്ട് .പനിക്കാൻ തുടങ്ങിയിരിക്കുന്നു .അവളോട് ചുക്കുകാപ്പി ഇടാൻ പറഞ്ഞു ഒരു കുലുക്കമില്ല.' ദേഷ്യം കടിച്ചു പിടിച്ച് കാറ് എടുത്ത് നേരെ ചെന്നു. പോകും വഴിയെല്ലാം അയാൾ അമ്മയെക്കുറിച്ചോർത്തു.
തനിക്കൊന്നു പനിച്ചാൽ ചുക്കുകാപ്പിയായി മുന്നിലെത്തും .തലയിൽ തുണി നനച്ചിട്ട് പനിക്കൂർക്കവാട്ടി പിഴിഞ്ഞ് തരും ആ അമ്മ വൈദ്യത്തിനു മുന്നിൽ തോൽക്കും പനിയൊക്കെ.എന്തായാലും തന്നെവില കൽപ്പിക്കാത്ത ഭാര്യയുടെ അടുത്തേക്ക് ഇനിയില്ല., 'ഇനിയുള്ള ജീവിതം അവരോടൊപ്പം
ആലോചിച്ച് ഇരുന്ന് അവസാനം വീടെത്തി .വീടിനു മുന്നിൽ നിറയെ ആൾക്കൂട്ടം ഒന്നും മനസിലാകാതെ അയാൾ നടന്നു നിലവിളക്കിനും എള്ള് തിരിയ്ക്കും ഇടയിൽ രണ്ട് ശരീരങ്ങൾ അമ്മ പോയ ദു:ഖത്തിൽ ഹൃദയാഘാതം വന്ന് അച്ഛനും പോയി. തന്റെ കയ്യിൽ നിന്നും ഒരു പിടി ചോറുണ്ണാതെ അവർ യാത്രയായി.... മേശപ്പുറത്ത് വിഭവങ്ങളും പിറന്നാൾ സമ്മാനവും., അയാൾ സ്വയം പഴിച്ചു.

" പേരും നാളും പറഞ്ഞില്ല..., '" മുന്നിൽ നിരത്തിയ വാഴയിലക്കീറിൽ നിരത്തി വച്ചബലിച്ചോറിലേക്ക് നോക്കി ഇരുന്ന അയാൾ ഞെട്ടി "മാധവൻ!അവിട്ടം ശ്രീദേവി! തിരുവോണം
തനിക്ക് കൊടുക്കാനാവാതെ പോയ ഒരു പിടി ചോറ് ഇങ്ങനെയെങ്കിലും കൊടുക്കട്ടെ എന്ന് സ്വയം ശപിച്ച് നിറകണ്ണുകളോടെ പിണ്ഡച്ചോറുമായി പുഴയിലെ ആഴങ്ങളിലേക്ക് നടന്നു ലക്ഷ്യമില്ലാതെ * * * *
* സൂര്യ അമ്മു *

നിയമം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ തുടങ്ങുവായിരുന്നു നന്ദന. ഒരു ആക്സിഡന്റ് കേസ് വന്നതിനാൽ പതിവിലും കൂടുതൽ നേരം നിൽക്കേണ്ടി വന്നു. ഒരു നഴ്സ് ആയി പോയില്ലേ അൾ സ്വയം പിറുപിറുത്തു
സമയം രാത്രി 11 ആയി. പല ഓട്ടോക്കും കൈ കാണിച്ചു. ആരും നിർത്തിയില്ല. 'ആശുപത്രിയിൽ നിന്ന് കുറച്ച് ദൂരമൊള്ളൂ അവൾ നടക്കാൻ തീരുമാനിച്ചു.
കുറച്ച് ദൂരം ചെന്നപ്പോൾ ആരൊക്കെയോ അവളെ പിന്തുടരുന്നുണ്ടായി .. ബാഗിൽ നിന് ഫോണെടുത്ത് വിളിക്കാൻ നോക്കിയപ്പോൾ ചാർജും തീർന്നു.
ഉള്ളിലെ ഭയവുo നടത്തത്തിന്റെ വേഗതയും കാരണം അവൾ കിതക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവർ അവളുടെ മേൽ പിടിയിട്ടു. സർവ്വ ശക്തിയും എടുത്ത് അവൾ അവരെ തള്ളിമാറ്റി ആ ഓട്ടം ചെന്നു നിന്നത് ഒരു പോലീസ് ജീപ്പിന്റെ മുൻപിലാണ്.. എസ് ഐ രാമകൃഷ്ണൻ ആയിരുന്നു അത്.
"സാർ രക്ഷിക്കണം അവരെന്നെ " പറഞ്ഞു തീരുന്നതിന് മുന്നേ പോലീസുകാർ അവരെ പിടിച്ചു ."ബാക്കി സ്റ്റേഷനിൽ ചെന്നിട്ട് സംസാരിക്കാം.
പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ എസ്ഐയുടെ ഫോൺ ശബ്ദിച്ചു.ഹലോ' എസ് ഐ രാമകൃഷ്ണൻ
"ഹലോ ഇത് ഞാനാടാ ക്ലീറ്റസ് മുതലാളി .എനിക്ക് നിന്റെ സഹായം വേണം"
"അയ്യോ എന്നാ സാറേ
" ഇപ്പോൾ നീ അറസ്റ്റ് ചെയ്തവൻമാരു എന്റെ പിള്ളേരാ. കോൺസ്റ്റബിൾ രാഖവൻ പറഞ്ഞു .നീയാ കൊച്ചിന് എന്തേലും കൊടുത്ത് ഒതുക്ക്. കൂട്ടത്തിൽ നമുക്കും ഒന്ന് കാണാം എന്നാ "
:"അയ്യോ എനിക്ക് അറിയാൻ പാടില്ലായിരുന്നു സാറേ .അവരെ ഇപ്പോ വിട്ടേക്കാം."
"നിങ്ങൾ പൊയ്ക്കോ മുതലാളി വിളിച്ചിരുന്നു"
പെട്ടെന്ന് നന്ദന ചൂടായി "സാർ എനിക്ക് പരാതിയുണ്ട്
" എന്ത് പരാതി "
"ഇവൻമരെന്നെ നശിപ്പിക്കാൻ ശ്രമിച്ചു എനിക്ക് നീതി കിട്ടണം' "
"നീയെന്തിനാ അസമയത്ത് ഒറ്റയ്ക്ക് പോയത് രാത്രിസഞ്ചാരത്തിന് പോകുന്ന പെൺകുട്ടികളെ വിളിക്കാനും കാണാനും ഒരു പാട് പേരു കാണും. പക്ഷേ അതിന് വേറെ പേരാണ് പറയുക "
"സാർ സൂക്ഷിച്ച് സംസാരിക്കണം . ഞാനൊരു നഴ്സ് ആണ് .ഡ്യൂട്ടി കഴിഞ്ഞപ്പോൾ ഇത്തിരി വൈകി. ഓട്ടോ ഒന്നും കിട്ടിയില്ല അതാണ് നടക്കാൻ ഇറങ്ങിത് അല്ലാതെ ഞാൻ സാർ ഉദേശിച്ച പെണ്ണല്ല "
" നിന്റെ എവിടെയൊ അവർ കേറി പിടിച്ചത് കഥ കേൾക്കട്ടെ "പരിഹാസചിരിയോടെ അയാൾ പറഞ്ഞു.'
ആ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്ക് സാധിച്ചില്ല"എനിക്ക് പരാതിയില്ല സാർ ഈ നിയമവും നാടും ഒരിക്കലും നന്നാകാൻ പോകുന്നില്ല." പുറത്തേക്കിറങ്ങും നേരം" നിൽക്കൂ ജീപ്പിൽ കൊണ്ടു വിടാം"
"സാറിന്റെ മുതലാളിമാരുടെ പണച്ചാക്ക് വാരാൻ ഉപയോഗിക്കു' എനിക്ക് ദൈവം കൂട്ടിനുണ്ട് 'യുദ്ധത്തിൽ തോറ്റവളെ പോലെ അവൾണ്ടന്നു
ഞാനൊരു പെണ്ണായി പോയി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരവസ്ഥ വരില്ലായിരുന്നല്ലോ.. പെണ്ണായി ജനിക്കണ്ടാർന്നു
ദിവസങ്ങൾ കഴിഞ്ഞു
ഇന്നും വൈകി എന്തായാലും ഏട്ടനോട് പറഞ്ഞ് കണാരേട്ടന്റെ ഓട്ടോ പറഞ്ഞിട്ടുണ്ട്. ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോൾ വിറക്കുലോ.
"മോൾ ഒരു പാട് നേരായോ കാത്ത് നിൽക്കുന്നു" " ഇല്ല കണാരേട്ടാ ഇപ്പൊ ഇറങ്ങിയൊള്ളൂ"
പുറത്തേക്ക് നോക്കി 'സ്ട്രീറ്റ് വെളിച്ചത്തിൽ അവൾ കണ്ടു ഒരു പെൺകുട്ടിയും അവളുടെ മേൽ കുറച്ച് ആൺക്കുട്ടികളും " കണാരേട്ടാ ഓട്ടോ ഒന്ന് നിർത്ത്"
"എന്നാ മോളേ " പറഞ്ഞും തീരും മുൻപ് അവൾ ഓടി അവളെ കണ്ടതും അവൻ മാർ ദൂരേക്ക് ഓടി. ദേഹാസകലം ആഴത്തിലുള്ള മുറിവുമായ് ബോധമില്ലാതെ കിടക്കുന്നു .ചോര വാർന്നൊഴുകുന്നു .ദേഹത്ത് ഒരു വസ്ത്രം പോലും ഇല്ലായിരുന്നു. അവൾ തന്റെ മാറിൽ നിന്ന് ഷോളെടുത്ത് ഉടുപ്പിച്ചു. നഴ്സിങ്ങ് യൂണിഫോം ധരിപ്പിച്ചു "കണാരേട്ടാ വേഗം തിരിച്ച് പോ ആശുപത്രിയിലേക്ക് " .തെരുവു വെളിച്ചത്തിൽ അവൾ കണ്ടിരുന്നു ക്ലീറ്റസ് മുതലാളി ടെ ഗുണ്ടകളെ.
' അപ്പോഴാണ് റോഡിൽ കിടന്ന മൊബെൽ റിങ്ങ് ചെയ്യുന്നത് നന്ദന കണ്ടത് " അപ്പാ കോളിങ്ങ് എന്ന് ഡിസ്പ്ലേയിൽ മിന്നി കൊണ്ടിരുന്നു"
ഹോസ്പിറ്റലിൽ എത്തിച്ച് അവൾ ആ നമ്പറിൽ കോൾ ചെയ്തു.
'"നീയെവിടെയാ മോളേ എത്ര നേരായി വിളിക്കുന്നു"
"എന്റെ പേര് നന്ദന .ഒരു ആക്സിഡന്റ് പറ്റി മോൾ സിറ്റി ഹോസ്പിറ്റലിലാണ് .നിങ്ങൾ വേഗം വരണം "
ICU വിൽ നിന്നും ഞെട്ടലോടെയാണ് അയാൾ പുറത്ത് വന്നത് .അവസാനമായി മകൾ പറഞ്ഞ വാക്കുകൾ "ക്ലീ ക്ലീറ്റസിന്റെ ഗുഗു ഗുണ്ടകൾ കൊല്ലണം അവരെ " ആ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങികേട്ടു .ഞാനാണ് ആ ഗുണ്ടകളെ വീട്ടിൽ കയറ്റിയത്.തന്റെ എല്ലാ എല്ലാമായ മകൾ ഇനിയില്ല .ആർക്കു വേണ്ടി ജീവിക്കണം"
"തന്റെ മകളെ അഡ്മിറ്റ് ചെയ്തവർ പുറത്ത് നിൽക്കാ പോയ്ക്കോട്ടെ എന്ന് " നഴ്സ് പറഞ്ഞു.
അവരെ കണ്ടതും അയാൾക്ക് അവളെ മനസിലായി "അവൾ ഇനി ഇല്ല. മോൾ എന്നോട് ക്ഷമിക്കണം അന്ന് മോൾക്ക്‌ വന്നതിന്റെ ദുഖം ഇന്ന്‌ എനിക്ക് വന്നപ്പോഴാണ് അറിഞ്ഞത്.
"സാറിന്റെ മോളായിരുന്നോ. അന്ന് അവനെയൊക്കെ കൊന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലാർന്നു..
" അയാൾ പോക്കറ്റിൽ നിന്നു ഏതാനും നോട്ടുകെട്ടുകൾ അവളുടെ നേരെ നീട്ടി "ദാ എന്റെ മോളെ ഇവിടെ എത്തിച്ചതിന്.ഞാൻ വരുന്നതിന് മുന്നെയുള്ള ബില്ലുകൾ അടച്ചതല്ലേ "
"സാർ ഇതെനിക്ക് വേണ്ട. ഞാൻ എന്റെ കടമയാണ് ചെയ്തത്. എനിക്ക് വേണ്ടത് കുറ്റവാളികൾ ശിക്ഷിക്കപെടണം. അതിന് പറ്റോ സാറിന് സഹായിക്കോ എന്നെ? ആ ചോദ്യം അയാളിൽ തറച്ചു എല്ലാം പറഞ്ഞ് അവൾ യാത്രയായി. അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അയാൾ അവളെ നോക്കി നിന്നു. " സ്വന്തം മകൾ പറയും പോലെ തോന്നി അയാൾക്ക് "
പിറ്റേ ദിവസം പത്രത്തിൽ എസ് ഐ രാമകൃഷ്ണപിള്ളയുടെ മകൾക്ക് ദാരുണമായ അന്ത്യം
ആ പേജിൽ തന്നെ അടുത്ത വാർത്ത കണ്ട് അവൾ അറിയാതെ പൊട്ടിച്ചിരിച്ചു
" പ്രമുഖ വ്യവസായി ക്ലീറ്റസും ജോലിക്കാരും സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറഞ്ഞു. തെളിവുകൾ അവശേഷിക്കാത്ത മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ... പത്രം മടക്കി വച്ച് ഉള്ളിൽ ചിരിച്ച് കൊണ്ട് പറഞ്ഞു " ഇനിയും പെണ്ണുങ്ങൾ ജനിക്കട്ടെ '..
* * *സൂര്യ അമ്മു * *

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo