ഇനി നിനക്കും ഒരു പെണ്ണ് ആലോചിക്കാൻ നമ്മുടെ ബ്രോക്കർ ശങ്കരനോട് പറയണം" ശ്രീ ദേവിയമ്മ മകൻ ക്രിഷ്ണകുമാറിനോട് പറഞ്ഞു.
"ഈ അമ്മയ്ക്ക് എന്നാ ഇത്ര ധൃതി "
" എനിക്കും അച്ഛനും പ്രായം ഏറി വരുവാണ് ഞങ്ങൾക്ക് നി മാത്രമേയുള്ളു. എത്ര നാളായി ഞങ്ങളും കൊതിക്കുന്നു"
" ആലോചിക്കാം"
"ഇന്ന് എവിടെയാ ഫോട്ടോ പിടിത്തം"
"മുല്ലശ്ശേരിയിൽ ഒരു വിവാഹത്തിന്റെ "
എന്നാ മോൻ ചെന്ന് കുളിച്ച് പോകാൻ നോക്ക്. എണ്ണ തേക്കാൻ മറക്കണ്ട ഇനി അതു മതി പനിക്കാൻ " നിനക്ക് പനി വന്നാൽ എനിക്ക് ആണ് പാട് എല്ലാത്തിനും ഞാൻ വേണം. ഒരു പെണ്ണ് വന്നാൽ പിന്നെ എന്റെ കഷ്ടപാട് കുറയൂലോ' "
"മോനേ തല ശരിക്കും തോർത്തി'രാസ്നാദി ഇടണം ട്ടോ "
ഈ അമ്മയുടെ ഒരു കാര്യം കൊച്ചു കുട്ടിയാന്നാ വിചാരം' "എനിക്കെന്നും നീ കുഞ്ഞാടാ' " സൂക്ഷിച്ച് പോകണേ എന്നും പറഞ്ഞ് അവൻ പോകുന്നതും നോക്കി നിന്നു.

വിവാഹപന്തലിൽ തിരക്കിനിടയിൽ ഒരു പെൺകുട്ടി അവന്റെ ശ്രദ്ധയിൽ പെട്ടു അന്വേഷിച്ചപ്പോൾ അറിഞ്ഞത് പെണ്ണിനെ ഒരുക്കാൻ വന്ന ബ്യൂട്ടിഷൻ ആണെന്നാണ് കാണാനും സുന്ദരി സമ്പന്ന കുടുംബം., അന്നത്തെ പരിജയം വളർന്ന് സൗഹൃദമായി ആ സൗഹൃദം പ്രണയമായി .അന്യ മതമായതിനാൽ മാത്രമായിരുന്നു അവന്റെ പേടി. കല്യാണം വീട്ടുകാർ സമ്മതിക്കില്ലെന്ന് കരുതി അവൻ അവളെ വിളിച്ചിറക്കി .
പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ട് ശ്രീദേവിയും ഭർത്താവ് മാധവനും ഇറങ്ങി വന്നു... കാഴ്ച കണ്ട് ഞെട്ടിയെങ്കിലും ശ്രീദേവിയമ്മ നിലവിളക്കുമായി പുറത്ത് വന്ന് അവരെ സ്വീകരിച്ചു.

അവന്റെ ചെറിയ വീടും സാഹചര്യവും ആയി പൊരുത്തപെടാൻ അവൾക്ക് സാധിച്ചില്ല.. രാത്രി അവൻ പതിവിലും വൈകിയാണ് വന്നത് അമ്മേ എന്നു നീട്ടി വിളിച്ചു .. ശ്രീദേവിയമ്മ വാതിൽ തുറന്നു "നീയെ വിടാർന്നു ഇതുവരെ മഴ മൊത്തം നനഞ്ഞോ നീയ്. എന്നെ വിളിച്ചപ്പം ഇപ്പോ എത്തും ന്ന് പറഞ്ഞിട്ട് ' വാ കഴിക്കാൻ എടുക്കാം."
" അവൾ എവിടെ?"
"മുറീലിണ്ട് "
മുറിയിൽ എത്തിയതും അവൾക്ക് ഒരു മിണ്ടാട്ടമില്ല വഴക്ക് കൂടിയിരിക്കുന്നു. നനഞ്ഞദേഹമായി അയാൾ അവളെ പിറകിൽ നിന്ന് വട്ടം കെട്ടി പിടിച്ചു.
"എന്ത് പറ്റി നിനക്ക് "
"എനിക്കെന്ത് 'പറ്റാൻ !' ഇത്രയും നാളായി ഞാൻ ഇവിടെ വന്നിട്ട് .എന്നിട്ട് എന്റെ പേര് വിളിച്ച് ഇതുവരെ വന്നിട്ടുണ്ടോ? എനിക്കും ഉണ്ട് മൊബെൽ എന്നിട്ട് വൈകിയാണ് വരുവൊളൂന്ന് എന്നെ വിളിച്ച് പറഞ്ഞോ.. "
"അയ്യേ ഇതാണോ കാര്യം ഞാൻ പണ്ടേ ശീലിച്ചതല്ലേ സാരമില്ല നാളെയാകട്ടേ ട്ടോ '"
അയാൾ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
അപ്പോൾ ശ്രീദേവിയമ്മ വിളിക്കാതെ മുറിയിലേക്ക് കയറി വന്നു "മോനേ അമ്മ തോർത്ത് തരാൻ വന്നതാ വാ അമ്മ തോർത്തി തരാം ഇല്ലേൽ പനി വരും. "നിങ്ങൾക്ക് ഒരു മാ നേഴ്സ് ഇല്ലേ ഒന്നു മുട്ടീട്ട് വരാൻ പാടില്ലേ? പണ്ടത്തെ പോലാണോ ഇപ്പോൾ.എപ്പോളും ഓരോന്ന് പറയും കൊച്ചു കുട്ടിയല്ലാലോ.എന്നാൻ പിന്നെ കുളിപ്പിച്ച് കൊടുക്ക്;"
. അവളുടെ വാക്കുകൾ ആ മാത്യഹൃദയത്തിൽ തറച്ചു. അവൻ ഒന്നു മിണ്ടാനാകാതെ നിന്നു.
പിന്നെ ദിവസവും പ്രശ്നങ്ങളുടെ നീണ്ട പട്ടിക നിരന്നു .ഒരു ദിവസം മകൻ വിഷമിച്ചിരിക്കുന്നത് കണ്ട് മാധവനും ശ്രീദേവിയും വന്നു "മോനേ ഞങ്ങൾക്ക് വലുത് നിന്റെ ജീവിതമാണ്. മക്കളില്ലാതെ ഇരുന്ന് ഞങ്ങൾക്ക് കിട്ടിയ നിധിയാണ് നീ പിരിയാൻ വയ്യെങ്കിലും അവൾക്ക് ഇവിടെ നിൽക്കുന്നത് തീരെ ഇഷ്ടമല്ലാ നിങ്ങൾക്ക് തടസമായി ഞങ്ങൾ ഇല്ലാ നിന്നെ കാണണോന്ന് തോന്നുമ്പോൾ അമ്മ വിളിക്കാം മോൻ വന്നാൽ മതി. മോൻമാറി താമസിച്ചോ"

'':
വർഷങ്ങൾ'കഴിഞ്ഞു.. ഒരു ഫോൺ കോൾ. അവൻ ഫോണെടുത്തു
"മോനേ അച്ഛനാണ് .ഇന്ന് നിന്റെ പിറന്നാളല്ലേ .നീ വേഗം വരണം അമ്മയ്ക്ക് നിന്റെ കൈ കൊണ്ട് ചോറുണ്ണണം .നീ വന്നിട്ടേ കഴിക്കു എന്ന് ഒരേ വാശിയിലാ.ഇന്ന് തീരെ വയ്യട്ടോ അമ്മയ്ക്ക് "
"ഞാൻ വരാം ''
പുറകെ നിന്ന് അവൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു
"എവിടേക്കും പോകണ്ട ഇന്ന്. നമ്മൾ ഇന്ന് വച്ച പാർട്ടി മറന്നോ? നിങ്ങളുടെ വീട്ടിൽ പിന്നെ പോകാം. തള്ള ചത്തിട്ടൊന്നുമല്ലല്ലോ"
അവളുടെ വീട്ടിൽ അവളുടെ ഭരണമാണ് ഒന്നും മിണ്ടാനാകാതെ അയാൾ നിന്നു .
പാർട്ടി കഴിഞ്ഞ് വന്നത് വൈകിയാണ് വീട്ടിൽ നിന്നും ഒരു പാട് തവണ വിളിച്ചു ഫോൺ എടുത്തില്ല നല്ല ക്ഷീണമുണ്ട് .പനിക്കാൻ തുടങ്ങിയിരിക്കുന്നു .അവളോട് ചുക്കുകാപ്പി ഇടാൻ പറഞ്ഞു ഒരു കുലുക്കമില്ല.' ദേഷ്യം കടിച്ചു പിടിച്ച് കാറ് എടുത്ത് നേരെ ചെന്നു. പോകും വഴിയെല്ലാം അയാൾ അമ്മയെക്കുറിച്ചോർത്തു.
തനിക്കൊന്നു പനിച്ചാൽ ചുക്കുകാപ്പിയായി മുന്നിലെത്തും .തലയിൽ തുണി നനച്ചിട്ട് പനിക്കൂർക്കവാട്ടി പിഴിഞ്ഞ് തരും ആ അമ്മ വൈദ്യത്തിനു മുന്നിൽ തോൽക്കും പനിയൊക്കെ.എന്തായാലും തന്നെവില കൽപ്പിക്കാത്ത ഭാര്യയുടെ അടുത്തേക്ക് ഇനിയില്ല., 'ഇനിയുള്ള ജീവിതം അവരോടൊപ്പം

ആലോചിച്ച് ഇരുന്ന് അവസാനം വീടെത്തി .വീടിനു മുന്നിൽ നിറയെ ആൾക്കൂട്ടം ഒന്നും മനസിലാകാതെ അയാൾ നടന്നു നിലവിളക്കിനും എള്ള് തിരിയ്ക്കും ഇടയിൽ രണ്ട് ശരീരങ്ങൾ അമ്മ പോയ ദു:ഖത്തിൽ ഹൃദയാഘാതം വന്ന് അച്ഛനും പോയി. തന്റെ കയ്യിൽ നിന്നും ഒരു പിടി ചോറുണ്ണാതെ അവർ യാത്രയായി.... മേശപ്പുറത്ത് വിഭവങ്ങളും പിറന്നാൾ സമ്മാനവും., അയാൾ സ്വയം പഴിച്ചു.
" പേരും നാളും പറഞ്ഞില്ല..., '" മുന്നിൽ നിരത്തിയ വാഴയിലക്കീറിൽ നിരത്തി വച്ചബലിച്ചോറിലേക്ക് നോക്കി ഇരുന്ന അയാൾ ഞെട്ടി "മാധവൻ!അവിട്ടം ശ്രീദേവി! തിരുവോണം
തനിക്ക് കൊടുക്കാനാവാതെ പോയ ഒരു പിടി ചോറ് ഇങ്ങനെയെങ്കിലും കൊടുക്കട്ടെ എന്ന് സ്വയം ശപിച്ച് നിറകണ്ണുകളോടെ പിണ്ഡച്ചോറുമായി പുഴയിലെ ആഴങ്ങളിലേക്ക് നടന്നു ലക്ഷ്യമില്ലാതെ * * * *
* സൂര്യ അമ്മു *

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക