നീണ്ട വരാന്തയുടെ അറ്റത്തുള്ള ചാരുബെഞ്ചിൽ ഞാനും അച്ഛനും ഏട്ടനും ഇരിക്കുബോൾ വരാന്തയുടെ ഇരുവശത്തുമുള്ള സെല്ലുകളിൽ നിന്നും അട്ടഹാസങ്ങളും പൊട്ടിചിരികളും കോൾക്കാ. ചില സെല്ലിൽ നിന്ന് നല്ല പാട്ടുകളും. ചിലർ മൗനമായി ഞങ്ങളെ നോക്കി നിൽക്കുന്നു.
ചിലർ പരസ്പരബന്ധമില്ലിതെ സംസിരിക്കുന്നു.
ആകാശപറവകൾ എന്ന മാനസികാരോഗ്യ കേന്ദ്രത്തിലാണു ഞങ്ങൾ....ഇവിടെ...ഞങ്ങളുടെ പാപ്പൻ ഉണ്ട്....
പാപ്പൻ....ആറുമാസങ്ങൾക്ക് മുംപ് മഞ്ഞുവീഴുന്ന ഒരു രാത്രിയിൽ വീടിന്റെ കോലായിൽ ഒരു മാറാപ്പ്ക്കെട്ടുമായ് വന്ന..
തണുത്തുവിറച്ച് ഒരു പേക്കോലം ജടക്കെട്ടിയ മുടിയും ചങ്ങണപുല്ലുപോലുള്ള താടി രോമങ്ങള്ളും ഒട്ടിയുണങ്ങിയ കവിളും നിറംമങ്ങി പാതിയടഞ്ഞ കണ്ണുകളും...
മനസിനെ വല്ലാതെ വേദനിപ്പിച്ച രുപം.
സദാസമയവും പതിയേ ഒരു ബന്ധവുമില്ലാതെ സംസാരിക്കും...ഇടയ്ക്ക് ശൂന്യതയിൽ എന്തോ എഴുതി മായ്ക്കും....എന്നിട്ട് മെല്ല ചിരിക്കും...
പലപ്പോഴും അയാളൊരു മാനസികരോഗിയല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അയാളെ പലകുറി ആട്ടിയോടിച്ചിട്ടും രാത്രിയാകുബോൾ വീട്ടില്ലെത്തും..ശല്ല്യമല്ല എന്ന് തോന്നിയപ്പോൾ അയാൾക്ക് ഭക്ഷണംകൊടുക്കാനും തുടങ്ങി ഞങ്ങൾ.
പകലിൽ അലച്ചിൽ രാത്രിയിൽ വീടിൻകോലായിൽ ഇങ്ങനെ ഒരു മാസത്തോളം ഇതിനിടയ്ക്ക് ഞങ്ങളുമായ് അയാൾ അടുത്തു...
എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കും കുളിയും നനയുമൊക്കെ ഞങ്ങൾ ചെയ്യിക്കും. പക്ഷേ അയാളുടെ മാറാപ്പ്കെട്ടിൽമാത്രം ആരേയും തൊടിയിച്ചില്ല....

ശൂന്യതയിൽ എന്താണ് എഴുതുന്നത് എന്നൊരിക്കൽ ചോദിച്ചപ്പോൾ...ഒന്നും മിണ്ടിയില്ല.
പാപ്പൻ എന്ന പേര് ഞങ്ങളിട്ടതാണ്.
പാപ്പൻ എന്ന പേര് ഞങ്ങളിട്ടതാണ്.
ഒരിക്കൽ വീട്ടിൽ മുത്തശ്ശിക്ക് തീരെ വയ്യാതെ കിടന്നപ്പോൾ പരിശോധിക്കാൻ വന്ന ഡോക്ടറോട് പാപ്പൻ പറഞ്ഞു...
പുറംകടലിൽ എന്റെ രണ്ട് ചരക്കു കപ്പൽ മുങ്ങി...
അത്കേട്ട് അന്നു ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട്...
വയ്യാത്ത മുത്തശ്ശിയേ മുറ്റത്തേക്ക് വിളിച്ച് പൂർണ്ണചന്ദ്രനെ കാണിച്ച് അത് പാപ്പനാണെന്ന് പറഞ്ഞതും അയാളോടുള്ള ഇഷ്ടം കൂട്ടി.......

പാപ്പനെ നോക്കുന്ന ഡോക്ടർ വന്നപ്പോളാണ് ഞാൻ ആ ഓർമകളിൽ നിന്നുണർന്നത്..
ഡോക്ടർ ഞങ്ങളോടായ് പറഞ്ഞു..
നിങ്ങൾടെ പാപ്പന് നല്ല സുഖമായിട്ടുണ്ട്
ഭക്ഷണോംമരുന്നുംമുടങ്ങാതെ കൊടുക്കണം..വ്യായാമം വേണം.
എല്ലാം ഞങ്ങൾ മൂളികേട്ടു...
പാപ്പൻ ഇപ്പോ വരും അപ്പുറത്ത് ചെടി നനയ്ക്കുകയാണ്....

കുറച്ച് കഴിഞ്ഞപ്പോൾ വരാന്തയിലൂടെ വെള്ള പാന്റും വെള്ള ഷർട്ടുമിട്ട് മുടി ഒരുവശത്തേക്ക് ചീകിയെതുക്കി...സുമുഖനായാ ഒരാൾ മെല്ലെ നടന്നു വരുന്നു....
അടുതെത്തിയപ്പോൾ.....ഞങ്ങളെ നോക്കി അയാൾ ചെറുതായി ഒന്നു ചിരിച്ചു..... പിന്നെ അച്ഛനെ കെട്ടിപിടിച്ചും അച്ഛൻ മാസത്തിൽ എല്ലാ ഞായറാഴ്ചയും പാപ്പനെ കാണാൻ വരാറുണ്ട്....വീട്ടിലേക്ക് പോകുബോൾ ജീപ്പിലിരിക്കുന്ന പാപ്പനെ ഇടയ്ക്ക ശ്രദ്ധിച്ചു...എന്തോ ആലോചനയിലാണ്....അച്ഛൻ ഇടയ്ക്ക് ചോദിച്ചു....
പാപ്പാ എന്തൊക്കയാണ് അവിടുത്തെ വിശേഷങ്ങൾ....?
പാപ്പൻ... ഓ ഭ്രാന്തൻമാരുടെ ഇടയിൽ കഴിയില്ല...
പിന്നെ ഞങ്ങളാരും ഒന്നും ചോദില്ല..

രാത്രി പാപ്പന് കിടക്കാൻ അച്ഛന്റെ മുറിയിൽ പയവിരിച്ചപ്പോൾ ഞാൻ പുറത്ത് കിടന്നോളമെന്ന് പാപ്പൻ
സമ്മതിക്കാതെ ഞങ്ങളും.
അവസാനം പാപ്പൻ പുറത്ത് പായവിരിച്ച കിടന്നു......

ഉറക്കംവരാതെ ഞാൻ ഏറേനേരം പുറത്തേക്ക് കാതോർത്ത് കിടന്നു...
ഭ്രാന്തൻ ഭൂമിയിലെ സ്വതന്ത്രൻ
മോഹങ്ങളില്ല സ്വപ്നങ്ങളില്ല..
ഓർമകളും മറവികളുമില്ല.
മനസ്സ് നൂൽപൊട്ടിയ പട്ടംപോലെ...
ശൂന്യതയിൽ ലക്ഷ്യമില്ലാതെ അലയുന്നു...
നേരം വെളുക്കാറായപ്പോൾ ഞാൻ പുറത്തേ വാതിൽ തുറന്ന് നോക്കി...
പായ മടക്കിവച്ചിട്ടുണ്ട് പക്ഷേ പാപ്പനെ കാണാനില്ല....അപ്പോഴും മഞ്ഞുവീഴുന്നുണ്ടായിരുന്നു..ഹൃദയത്തിൽ സങ്കടം ഉറഞ്ഞുകൂടുന്നു.
പിന്നെ ഇതുവരെ പാപ്പൻ വന്നിട്ടില്ല..
പിന്നീട്മുതൽ ഒരു പായയും പുതപ്പും എന്നും ഞങ്ങൾ കോലായിൽ വെക്കും...ഓർമയിൽ പാപ്പന്റെ ആ ശൂന്യതയിലെഴുത്തും
ചിരിയുംമായാതെയുണ്ട്.
മഞ്ഞുവീഴുന്ന ഒരു രാത്രിയിൽ
എന്നെങ്കിലും പാപ്പൻ വരും......

====മുരളിലാസിക===
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക