Slider

മരുഭൂമിയിലെ മഞ്ഞ് ,!! (ചെറുകഥ )

0

മഞ്ഞിന്റെ വെളുത്ത ബ്ളാങ്കറ്റിൽ മൂടി പ്പുതച്ച് കിടക്കുകയാണ് മരുഭൂമി,,
മണലുകളിൽ പറ്റിപ്പിടിച്ച് കിടക്കുന്ന മഞ്ഞിൻ കണങ്ങൾ കണ്ടാൽ
മരുഭൂമി
നരച്ച വ്യദ്ധനെ പോലെ തോന്നിപ്പിക്കും ,
ദൂരെ മരുഭൂമിയിൽ,
അങ്ങിങ്ങായി കെട്ടി പൊക്കിയ തണുപ്പ് കാല കെെമകൾ,
തണുപ്പ് കാലങ്ങളിൽ അറബികളുടെ വിഹാര കേന്ദ്രങ്ങളാണ് മരുഭൂമിയിലെ ഇത്തരം കെെമകൾ, രാത്രി കാലങ്ങളിൽ അവരവിടെ തമ്പടിക്കും, തിന്നും കുടിച്ചും രാത്രിയുടെ യാമങ്ങളെ ആസ്വദിച്ച് ആടി തിമർക്കും,
ഈ മഞ്ഞ് പെയ്യുന്ന രാവിൽ ഞാനോർക്കുുന്നത് ജെന്നിഫറെ കുറിച്ചാണ്,
ഫിലിപ്പെെൻസ് സുന്തരി ജെന്നിഫർ,
ജെന്നിഫറെ ഞാൻ നേരിൽ കണ്ടിട്ടില്ല,
സ്ഫുടതയോടെ അറബി സംസാരിക്കുന്ന ജെന്നിഫറെ പരിചയപ്പെടുന്നത് രണ്ട് വർഷം മുമ്പാണ് , അന്നും ഇതു പോലെ മഞ്ഞിറങ്ങിയ ഡിസംമ്പർ മാസം,
അറബി സ്കൂളിലെ എന്റെ ഡ്യൂട്ടി സമയം, പ്രിൻസിപ്പാൾ പറഞ്ഞതനുസരിച്ച് ആറാം ക്ളാസിൽ പഠിക്കുന്ന ഒരു കുട്ടിയെ വിളിക്കാൻ ഞാൻ സ്കൂൾ വരാന്തയിലൂടെ നടക്കുമ്പോൾ മുന്നിലൊരു പേഴ്സ് , ഞാനതെടുത്തു, തുറന്ന് നോക്കി,
ഒരു കുട്ടിയുടെ ഐഡിന്റി കാർഡും കുറച്ച് ദിനാറും,
ഐഡിന്റി കാർഡിലെ പേര് വായിച്ചു,
ഖാലിദ് ഹസൻ, ആറാം ക്ളാസിലെ കുട്ടി,
ഞാനാ കുട്ടിയുടെ ക്ളാസിലെത്തി പേഴ്സ് കുട്ടിയെ ഏല്പ്പിച്ചു,
അവന് സന്തോഷമായി,
ഇടവേള സമയത്ത് അവനോടി എത്തി എന്റെടുത്ത്, എന്നോട് താങ്ക്സ് പറഞ്ഞു,
പിന്നെ ഞങ്ങൾ നല്ല സുഹ്യത്തുക്കളായി, അവനെ കാണുമ്പോൾ ഞാനെന്റെ മകനെ ഓർക്കും,
ഖാലിദ് ഹസൻ എന്ന പേര് മാറ്റി ഞാനവനെ കാളിദാസൻ എന്നാണ് വിളിച്ചിരുന്നത്,
ഒരു ദിവസം അവനെന്റെ മൊബെെൽ ആവശ്യപ്പെട്ടു ,
എന്തിനാണെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു,
ഇന്ന് ജെന്നിഫറുടെ ബർത്ത് ഡേയാണ്,
ആരാണ് ജെന്നിഫർ ? ഞാൻ ചോദിച്ചു,
അവൻ ഒരു നിമിഷം മൗനിയായി,
പിന്നെ പറഞ്ഞു, '' എന്റെ ഉമ്മിയാണ്, !!
ആ സമയം അവന്റെ കണ്ണുകളിലെ തിളക്കം ഞാനറിഞ്ഞു ,
എന്തിനാ മൊബെെൽ ? ഞാൻ ചോദിച്ചു,
ഉമ്മിയോട് സംസാരിക്കണം എന്നെ കൂട്ടിക്കൊണ്ട് പോകാൻ വാഹനവുമായി വരാൻ പറയണം, പ്ളീസ്, നീ മൊബെെൽ തരുമോ, ?? അവൻ താഴ്മയോടെ ചോദിച്ചപ്പോൾ മറ്റ് അദ്ധ്യാപകരാരും കാണാതെ ഞാൻ മൊബെെൽ നല്കി,
വരാന്തയുടെ ഒഴിഞ്ഞ കോണിൽ പോയി നിന്ന്
അവൻ നമ്പർ ഡയൽ ചെയ്ത് സംസാരിച്ചു, ശേഷം,
തിരികെ മൊബെെൽ തന്ന് താങ്ക് സും പറഞ്ഞ് അവൻ ക്ളാസിലേക്കോടി പോയി,
അന്ന് രാത്രി ,
എനിക്കൊരു കോൾ,
പരിചയമില്ലാത്ത നമ്പർ,
എടുത്തപ്പോൾ, ഖാലിദ് ഹസൻ,
ഹലോ, ഖാലിദ് ഹൗ ആർ യു, , ഞാൻ ചോദിച്ചു,
എന്റെ ശബ്ദം കേട്ടതെ അവന് സന്തോഷം തോന്നിയെന്ന് തോന്നുന്നു, അവനുറക്കെ ചിരിച്ചു,
പിന്നെ വിശേഷങ്ങൾ കെെമാറി,
ഒടുവിൽ അവൻ ഫോൺ അവന്റെ ഉമ്മിയുടെ കെെയ്യിലേക്ക് കൊടുത്തു,
അന്നാണ് ഞാൻ ജെന്നിഫറെ പരിചയപ്പെടുന്നത്,
ഖാലിദിന്റെ പോറ്റമ്മ,
ഖാലിദ് ജനിച്ചു വീണത് ജെന്നിഫറെന്ന വേലക്കാരിയുടെ കെെകളിലേക്കാണ്,
മുലപ്പാലിന്റെ രുചിയും മണവും എന്തെന്നറിയാത്ത ആ പെെതലിന്റെ പോറ്റമ്മയാകുകയായിരുന്നു പിന്നീടങ്ങോട്,
സ്വന്തം മാതാവ് ഉണ്ടായിട്ടും,
അവന്റെ മാതാവിനെ അവൻ കണ്ടത് ജെന്നിഫറിലൂടെയായിരുന്നു,
ഒരു ദിവസം ജെന്നിഫറാണ് ഖാലിദിന്റെ ബാപ്പയേ പറ്റി പറഞ്ഞത്, ധനികനായ ഒരറബിയാണ് അവന്റെ ബാപ്പ,
ഖാലിദിന്റെ പിതാവിന് രണ്ട് ഭാര്യമാരാണത്രേ, രണ്ടാമത്തെ വിവാഹത്തോടെ ബാപ്പയിൽ നിന്ന് അകന്നാണ് ഉമ്മ കഴിഞ്ഞത്, ആ ഇഷ്ടക്കുറവ് അവർ ഖാലിദിനോടും കാണിക്കുമായിരുന്നെത്രേ, അപ്പോഴെല്ലാം അവന് ഏക ആശ്രയവും, സ്നേഹവും കൊടുത്തിരുന്നത് ജെന്നിഫറായിരുന്നു,
ഒരിക്കൽ ഞാൻ ജെന്നിഫറോട് ചോദിച്ചു,
നാട്ടിലേക്ക് പോകുന്നില്ലേ !!?
അവൾ പറഞ്ഞ മറുപടി
ഇല്ല, ഞാൻ പോയാൽ ഖാലിദിന്റെ കാര്യം തീരും, എനിക്കെന്റെ മകനെ വിട്ട് ഇനിയൊരു ലോകമോ, ജീവിതമോ ഇല്ല എന്നായിരുന്നു,
അങ്ങനെ, വർഷാവസാന പരീക്ഷ വന്നു,
പരീക്ഷ കഴിഞ്ഞു, ഖാലിദ് ഏഴാം ക്ളാസിലേക്ക് ജയിച്ചു,
റിസൽട്ട് പ്രസിദ്ധീകരിച്ച ശേഷം , സ്കൂൾ പൂട്ടി,
രണ്ട് മാസത്തെ അവധിക്ക് ഞാൻ നാട്ടിലേക്കും പോന്നു,
ജൂണും, ജൂലെെയും, നാട്ടിൽ കുടുംമ്പത്തോടൊപ്പം ചിലവഴിക്കുമ്പോഴും ചില നേരത്ത് ഖാലിദിനെ ഓർക്കുമായിരുന്നു,
അങ്ങനെ,
വേനലവധി കഴിഞ്ഞു,
സ്കൂൾ തുറന്നു,
ആദ്യ ദിവസം തന്നെ ഞാൻ ഖാലിദിനെ തിരക്കി ഏഴാം ക്ളാസിലെ എല്ലാ ഡിവിഷനിലും കയറി ഇറങ്ങി, കണ്ടില്ല,
അന്ന് ഖാലിദ് ഹസൻ വന്നില്ല,
പിറ്റേന്ന് ഞാൻ കണ്ടു, സ്കൂൾ അസംബ്ളിയിൽ വച്ച്
അവനെ കണ്ടതേ ഞാൻ ഞെട്ടി പ്പോയി,
മെലിഞ്ഞുണങ്ങി ഒരു പേക്കോലം,
എന്നെ കണ്ടിട്ടും അവൻ കാണാത്ത മട്ടിൽ നിന്നു,
ഇന്റെർവെൽ സമയത്ത് ഞാനവനെ കണ്ടു,
അവനെന്റെ മുഖത്തേക്ക് ദയനീയ ഭാവത്തോടെ നോക്കി,
ഞാനവന്റെ തോളിൽ കെെയ്യിട്ടോണ്ട് ചോദിച്ചു,
എന്തു പറ്റി ഖാലിദ് വെക്കേഷന് നീ ടൂറൊന്നും പോയില്ലേ, ??
ഇരു തോളുകളും കുലുക്കീ ഇല്ലാ എന്ന്
മറുപടി പറഞ്ഞു,
ജെന്നിഫർ സുഖമായിരിക്കുന്നോ ഞാൻ ചോദിച്ചു,
പെട്ടന്നവൻ കരഞ്ഞുകൊണ്ടേടി ക്ളാസിൽ കയറി,
എനിക്കാകെ വിഷമമായി,,
ഞാൻ പുറകെ ചെന്നു,
ക്ളാസിൽ മറ്റ് കുട്ടികളാരുമില്ല,
ഞാൻ ചോദിച്ചു,
എന്താ ഖാലിദ്, എന്താണ് പ്രോബ്ളം ?
അവൻ ബാഗ് തുറന്നു,
അതിലെ ബുക്കിലൊളിപ്പിച്ചു വച്ച ഒരു ഫോട്ടോ എടുത്തു, എന്നിട്ട് ആ ഫോട്ടോ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു,
എന്റെ ഉമ്മി, എന്റെ ഉമ്മി,
ഞാനവനെ ചേർത്തണച്ചു, അവന്റെ കെെയ്യിൽ നിന്ന് ആ ഫോട്ടോ വാങ്ങി നോക്കി,
സുന്തരിയായ ഒരു സ്ത്രി,
ഖാലിദ് പ്ളീസ് കരയാതെ, ആരാണിത്,?
ഞാൻ ചോദിച്ചു,
എന്റെ ഉമ്മി, ജെന്നിഫർ, അവൻ തേങ്ങലോടെ പറഞ്ഞു,
ഞാനാദ്യമായി ജെന്നിഫറെ കാണുകയായിരുന്നു,
എന്തു പറ്റി നിന്റെുമ്മയ്ക്ക്, ? ഞാൻ ആകാംക്ഷയോടെ ചോദിച്ചു,
ജയിലിലാ, വധ ശിക്ഷ കാത്ത് കഴിയുകയാണ് അതും പറഞ്ഞ് അവൻ വീണ്ടും കരഞ്ഞു,
പെട്ടന്ന് ഇന്റെർവെൽ സമയം കഴിഞ്ഞ ബെൽ മുഴങ്ങി,
ഞാൻ ക്ളാസിൽ നിന്നിറങ്ങി പോന്നു,
പിന്നീട് ഖാലിദ് ക്ഷീണതനും, ദുഃഖിതനുമായി കാണപ്പെട്ടു,
ഒരു ദിവസം ഖാലിദ് ക്ളാസിലെത്തിയില്ല,
അന്ന് ഞാൻ വെറുതെ അവന്റെ പഴയ നമ്പറിലേക്ക് വിളിച്ചു, ഫോണെടുത്തത് ഭാഗ്യം ഒരു മലയാളിയായിരുന്നു,
അയാൾ പുതുതായി വന്ന ഡ്രെെവറായിരുന്നു,
അയാളാണ് ആ കഥ പറഞ്ഞത്,
അറബിയും ഭാര്യയും തമ്മിൽ വഴക്ക് കൂടിയ ഒരു രാത്രി,
അറബി ഭാര്യയെ കൊല്ലാൻ തോക്കെടുത്ത് പാഞ്ഞ് വരുന്ന നിമിഷം മുന്നിൽ പെട്ടത് ഖാലിദ് , അറബി ഭാര്യയോടുളള കലിപ്പ് ആ പാവം കുഞ്ഞിനോട് തീർക്കാൻ ശ്രമിച്ചു,
അടുക്കളയിൽ നിന്ന ജെന്നിഫർ ഇത് കണ്ടു,
ഖാലിദിനു നേരെ തോക്ക് ചൂണ്ടി നില്ക്കുന്ന അറബി,
ജെന്നിഫർ മറ്റൊന്നും ആലോചിച്ചില്ല,
കെെയ്യിൽ കിട്ടിയത് വലിയൊരായുധം
ഒരു നിമിഷം,
അറബി നിശ്ചലമായി,
അന്നു തന്നെ,
ജെന്നിഫർ ജയിലിലുമായി ,
പിന്നീട് ഖാലിദ് സ്കൂളിൽ വന്നില്ല,
ഖാലിദ് ഹസന്റെ ഉമ്മിയെ കോടതി വെറുതെ വിടാൻ പ്രാർഥിക്കാം !!
പുറത്ത് മഞ്ഞ് പെയ്യുകയാണ്,
മരുഭൂമിയിലും, !!!!======
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo