നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരങ്ങള്‍ കണ്ണാടി നോക്കുമ്പോള്‍


വീടിന് ചുറ്റും മരങ്ങളാണ് ... പ്ലാവ്, പുളി, കൈനി, തുടങ്ങിയവ ... പ്ലാവാണ് കൂടുതല്‍...
കരന്‍റ് കമ്പിയിലേക്ക് ചാഞ്ഞ് പുളിക്കരികിലായി രണ്ട് പ്ലാവുകള്‍ നില്‍പ്പുണ്ട്. പുളിയുടേ ചൂടേറ്റ് അവ വളഞ്ഞ് പോയിരിക്കുന്നു...
ഒന്നുകില്‍ പുളി. അല്ലെങ്കില്‍ രണ്ട് പ്ലാവുകള്‍. പുളിയിലേക്ക് നോക്കിയാല്‍ കണ്ണുകള്‍ താഴ്ത്തില്ല അത്രക്ക് മോഹിപ്പിക്കുന്ന കായ്കള്‍ കൊണ്ട് ശിഖരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു...
പ്ലാവുകള്‍ ചെറുതാണ് എങ്കിലും ഭംഗിയില്‍ ഒട്ടും കുറവല്ലാ.... പ്ലാവില്‍ നിറയേ കുരുമുളക് പടര്‍ത്തിയതിനാല്‍.വെട്ടിയാല്‍ അതും നഷ്ടമാവും.
തീരുമാനമായി....
പ്ലാവുകളുടേ തല അരിയുക...
പ്ലാവുകളുടേ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്ന പുളിയുടേ കൊമ്പ് വെട്ടി മാറ്റുക....
ഒരു ഒത്തു തീര്‍പ്പിലെത്തിയ സന്തോഷത്തില്‍ മരം വെട്ടുകാരനേ വിളിച്ചു വരുത്തി.
മരം മുറിക്കാരന്‍ കുഞ്ഞാപ്പു വെട്ടാന്‍ തുടങ്ങിയതേ ഉളളൂ... ദാ വരുന്നു പുളളിക്കാരന്‍റേ സ്നേഹോപദേശം...
ആക്കേയ്.. . ദ് വെട്ടണോ....
ഉം .... എന്തേയ്...
കണ്ടീലേ..... പുളി ചിരിച്ച് നിക്കണത്... ?
ഞാനെന്താ ചെയ്യാ..കുഞ്ഞാപ്പോ...
അത് കാണായ്കയല്ല. പണം കായ്ക്ക്ണ മരമാണെങ്കിലും വീടിന് ദോശമാണെങ്കില്‍ വെട്ടാണ്ടിരിക്കാന്‍ പറ്റോ..
ഉം..അതും ശരിയാ.
പറഞ്ഞു തീര്‍ന്നില്ല. ദാ വരുന്ന പുളികള്‍ നിറഞ്ഞ് തൂങ്ങിയാടുന്ന ഒരു ഉശിരന്‍ കൊമ്പ്.
മിനുറ്റുകള്‍ക്കുളളില്‍ പ്ലാവിന് തടസ്സമായ പുളിയുടേ ഒരു ഭാഗം എന്‍റെ മനമില്ലാ മനസ്സും കുഞ്ഞാപ്പുവിന്‍റേ കാരുണ്യമില്ലാത്ത ആയുധവും കൊണ്ട് നിലം പതിച്ചു..
പച്ചപ്പുളി...
പച്ച കുരുമുളകിനൊപ്പം ചമ്മന്തി അരച്ചാല്‍ നല്ല രുചിയാണ്.. ഉമ്മയും പെങ്ങളും അതെല്ലാം പെറുക്കി മുറത്തിലാക്കി വെച്ചിട്ടുണ്ട്.
അയല്‍ വക്ക പെണ്ണുങ്ങള്‍ തിക്കി തിരക്കി പുളിച്ചുവട്ടിലെത്തിയിട്ടുണ്ട്....
പച്ചപ്പുളി മീന്‍ കറിക്ക് ഉഷാറാണ്. പുഴ മീനിലും ഒണക്കല്‍ മാന്തള്‍ കറിയിലുമാണ് ഇവ അധികം ഉപയോഗിക്കാറ്..
ഹാവൂ.. ആലോചിക്കുമ്പോള്‍ വായില്‍ കപ്പലോടിക്കുവാനുളളം വെളളം നിറയുന്നു..
തിരക്കുകളെല്ലാം കഴിഞ്ഞപ്പോള്‍ ...
ഞാന്‍ രണ്ടു പേരേയും ഒന്ന് മാറി മാറി നോക്കി.
പെരുന്നാളിന് മൊട്ടയടിച്ച കുട്ടികളേ പോലേ പ്ലാവ് ചിരിച്ച് ചിരിച്ച് നില്‍പ്പാണ്..
തന്‍റെ ഒരു ഭാഗം പോയാലെന്താ സഹജീവിയുടേ വളര്‍ച്ചക്ക് ഞാന്‍ ഒരു കാരണമായല്ലോ. എന്ന ആത്മ സംതൃപ്തി‍ പുളി മരത്തില്‍ കാണുവാനുണ്ട്..
ശിഖരങ്ങളില്‍ തൂങ്ങിയ പുളിക്കായ കാറ്റില്‍ ആട്ടി കൊണ്ട് പുളിമരവും..
നീലാകാശത്തേ കാഴചകള്‍ കണ്ട് പ്ലാവുകളും എന്‍റെ വേലിക്കതിരില്‍ കാവല്‍ മാലഖമാരേ പോലേ നില്‍ക്കുന്നത് കണ്ടപ്പോള്‍..
മനുഷ്യരില്‍ നഷ്ടമാകുന്ന എന്തോ ഒന്ന് അവയില്‍ കണ്ടതു പോലേ എനിക്ക് തോന്നി ..

സമദ് റഹ് മാന്‍ കൂടല്ലൂര്‍...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot