നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തുറന്നു പറയുന്ന സ്ത്രീകൾ പോക്ക് കേസോ ?


എന്തോരും നേരമാടാ നീ ആ മൊബൈലിൽ കുത്തിയും തോണ്ടിയും ഇരിക്കുന്നു , വന്നു വലതും കഴിക്കടാ മോനെ
ദാ.. ഇപ്പൊ വരാം അമ്മെ .. രാഹുൽ കൊഞ്ചി കൊണ്ട് പറഞ്ഞു.
അവന്റെയൊരു കൊഞ്ചൽ, ഇനിയും നീ വന്നില്ലെങ്കിൽ ഞാൻ ഇതെടുത്തു അമ്മിണി പശുവിന്റെ കാടി തൊട്ടിയിൽ കൊണ്ട് ചെന്നിടും , പറഞ്ഞേക്കാം. രണ്ടു മണിക്കൂറായി മേശപ്പുറത്ത് അപ്പവും കടലയും ഇരിക്കുന്നു.
പാൽച്ചായ ചായ തണുത്ത് മുകളിൽ പാട കെട്ടി. ഒന്ന് വന്നേടാ ചെറുക്കാ
അമ്മെ , ഞാൻ കഴിച്ചോളാം ,
ങാ , നീയിനി നിന്റെ സമയത്തിനും കാലത്തിനും വന്ന് കഴിക്ക്, ഞാനിനി പറയുന്നില്ല
അവൻ അന്നേരവും തോണ്ടിക്കൊണ്ടിരിക്കുവാരുന്നു
ആതിരയോട് കത്തി വെച്ച് കഴിഞ്ഞപ്പോഴാണ് നമ്മുടെ പ്രിയ എഴുത്തുകാരി അഞ്ജനയുടെ രംഗ പ്രവേശം. അവളോടും വിശേഷങ്ങളും , വാർത്തകളും , കുറച്ച് സല്ലാപവും കഴഞ്ഞപ്പോൾ ദാ വരുന്നു മോളികുട്ടി ,
അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയുടെ ഇടക്കിടക്കുള്ള പ്രഭാതഭക്ഷണത്തിനുള്ള വിളി
എന്റെ ദൈവമേ എല്ലാവരും തന്റെ പ്രിയപ്പെട്ട കൂട്ടുകാർ അത് മാത്രമല്ല സുന്ദരികളും , എങ്ങനെ സംസാരിക്കാതിരിക്കും.
അമ്മക്കിതിന്റെ രസമറിയില്ല അതാ .. അവൻ മനസ്സിൽ പറഞ്ഞ് പുഞ്ചിരിച്ചു.
മോളി കുട്ടി അൽപ്പം തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാ, അവൾ എന്തും പറയും , ലൈംഗീകതയെക്കുറിച്ചോക്കെ തുറന്നു ചോദിക്കും അവൾ ..അവളും തുറന്നു പറയും.. എന്നാൽ ആരെങ്കിലും മുതലാക്കാമെന്നു വിചാരിച്ച എന്തെങ്കിലും പറഞ്ഞാൽ മുഖമടച്ച് ആക്ഷേപിക്കും
ഫാ , കുരുത്തം കെട്ടവനെ , ലൈംഗീകതയെക്കുറിച്ച് സംസാരിച്ചെന്നും കരുതി കരുതി നിന്റെ ചൊറിച്ചിൽ തീർക്കാനുള്ള സ്ഥലമല്ല ഞാൻ. ഇതായിരിക്കും അവളെ ആരെങ്കിലും ചൂണ്ടിയാൽ പറയുന്ന മറുപടി.
മോളിക്കുട്ടിയെ രാഹുലിന് വല്യ ഇഷ്ടമാണ് .. എല്ലാം തുറന്നടിച്ച് പറയുമെങ്കിലും. ഇത് വരെ നാട്ടുകാർ പറയുന്ന അവിഹിത മനോഭാവമോ പ്രവൃത്തിയോ അവൾക്കില്ല . വിവാഹം , ഭർത്താവ് , കുട്ടികൾ തുടങ്ങിയ സ്വപ്നങ്ങൾ നന്നായി ആസ്വാദിക്കുന്നവളാണ്. അത് പോലെ തന്നെ നല്ല സൗഹൃദങ്ങളും അവൾക്കിഷ്ടമാണ്.
തലേ ദിവസത്തെ മോളിക്കുട്ടിയുടെ ചില സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങൾ അവൾ വെട്ടി തുറന്ന് പറയുകയായിരുന്നു അതാണ് ഇത്രയും നേരം അവന്റെ ചാറ്റ് നീണ്ടു പോയത്.
അവളെ കുറിച്ച് ചിലപ്പോഴൊക്കെ സദാചാര വിചാരം കൊണ്ട് മനസ്സിൽ വിമർശിച്ചിട്ടുണ്ട് . എങ്കിലും അവളുടെ മനോഭാവം സാധാരണ പെണ്ണുങ്ങളിൽ നിന്നും വിത്യസ്തമായതാണ് അവളോട്‌ രാഹുൽ അടുക്കാൻ കാരണം. എല്ലാവരും ഇങ്ങനൊക്കെ തന്നെയാ ..അവൾ തുറന്നു പറയുന്നു ചിലർ തുറന്നു പറയുന്നില്ല.
തുറന്നു സംസാരിക്കുന്ന ചില പെണ്ണുങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുന്നവർ ഇഷ്ടം പോലെയുണ്ട്. അവിടെയാണ് ചിന്തകളുടെ കുലീനതയും പുരോഗമനത്തിന്റെ അടിസ്ഥാനവും പൊയ്‌പോകുന്നത്.
വിഷയങ്ങൾ തുറന്ന് സംസാരിക്കുന്ന പെണ്ണുങ്ങളെ "പോക്ക് കേസ്" ആണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .. അവൾ വീഴുമെന്നും , അതിനായി പരിശ്രമിക്കുന്നവരും ഉണ്ട്.
എന്നാൽ എന്ത് കൊണ്ടാണ് ഒരു സ്ത്രീക്ക് തുറന്ന് പറച്ചിലുകൾ സമൂഹം വിലക്കുന്നതെന്നും ഞാൻ ചിന്തിച്ചിട്ടുണ്ട്.
അവിടെയാണ് EGO IDEAL (Socialy preset mind) എന്ന മനശാസ്ത്ര ശാഖയുടെ പൊരുൾ തേടി ഞാൻ അലഞ്ഞത്. സ്ത്രീ (ഏതൊരു വ്യക്തിയും) അങ്ങനെ ആകാവൂ , സ്ത്രീ ഇങ്ങനെ സംസാരിക്കാവൂ , അവൾ അങ്ങനെയേ ചെയ്യാവൂ എന്ന മുൻധാരണയും മുൻവിധിയും സമൂഹം മനസ്സിൽ ആലേഖനം ചെയ്തത് കൊണ്ടാണ് ഈ വക വിമർശങ്ങൾ ഉയർന്നു വരുന്നത്.
EGO IDEAL = (in Freudian theory) the part of the mind which imposes on itself concepts of ideal behaviour developed from parental and social standards. (Socially preset mind) / Oxford definition)
സമൂഹത്തിന്റെ ഏടുകളിൽ പറയാത്തതും ചിന്തിക്കാത്തതും ആരേലും പറഞ്ഞാൽ അവർ ദുർമാർഗ്ഗികളും, വെറുക്കപ്പെട്ടവരുമായി തീരുന്നു.
ആ ഒരു മനോഭാവം ഉള്ളിടത്തോളം ആളുകളുടെ മനസ്സിലെ അപക്വ ചിന്തകൾ മാറുകയില്ല.
ഒരു സ്ത്രീയുടെ ആവിഷ്കാര സ്വാതന്ത്ര്യം അവൾ തന്നെയാണ് നിശ്ചയിക്കേണ്ടത്.
ഞാൻ പറയുന്നത് നമ്മൾ പറയുന്നത് മാത്രമേ അവൾ കേൾക്കാവൂ എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അവളുടെ ആദർശങ്ങളും ചിന്തകളും , ആവിഷ്ക്കാരങ്ങളും നല്ലതെങ്കിൽ അത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മക്ക് ഹാനികരമല്ലെങ്കിൽ നമ്മൾ എന്തിനവരുടെ ജീവിതത്തിൽ തലയിടണം ?
അതിനാൽ ഒരു സ്ത്രീ അവൾ തുറന്ന് പറച്ചിലുകൾ നടത്തിയാൽ അവളെ പോക്ക് കേസ് ആണെന് പറഞ്ഞു ചൂണ്ടയിട്ട് ബുദ്ധിമുട്ടിക്കുന്നത് അപരിഷ്‌കൃതരുടെ പ്രവൃത്തിയാണ് .
അവൾ ചിലപ്പോൾ ലൈംഗികതെയെക്കുറിച്ച് തുറന്ന് പറഞ്ഞെന്നിരിക്കും ( ആ വിഷയത്തിലാണല്ലോ പ്രധാനമായും അവളെ ചൂണ്ടാൻ ആളുകൾക്കിഷ്ടം) അവളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കും. അവൾ തുറന്ന് സംസാരിച്ചാൽ അവളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ബഹുമാനിച്ച് അവൾക്ക് പറയാനുള്ളത് പക്വതയോടെ കേൾക്കുകയും പക്വതയോടെ മറുപടി പറയുകുയും ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.
സ്ത്രീ സെക്സ് എന്ന വാക്ക് പറഞ്ഞാൽ അവൾ സെക്സ് വർക്കർ എന്നർത്ഥമില്ല , സെക്‌സിന് വേണ്ടി ദാഹിക്കുന്നവൾ അത് കൊണ്ട് എല്ലാവരും ഓടി വരൂ അവളെ പ്രാപിക്കൂ എന്നർത്ഥമില്ല ..
സ്ത്രീ ലൈംഗീകതയെക്കുറിച്ച് സംസാരിച്ചാൽ കാണുന്നവരുടെ ഒപ്പം കിടക്കുന്നവളും അല്ല. എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.
എന്നാൽ ദുർമാർഗ്ഗികളായ സ്ത്രീകളും പുരുഷന്മാരും ഉണ്ടെന്നുള്ള കാര്യവും സത്യമാണ്.
ഇവിടെയാണ് സ്ത്രീകളെയും അവരുടെ എഴുത്തുകളെയും അതിന്റെതായ രീതിയിൽ കാണണമെന്ന് പലരും പറയുന്നത്. അവർ ജീവിക്കട്ടെ എഴുതട്ടെ ... വായിക്കൂ അനുമോദിക്കു അവരെ പിൻതാങ്ങൂ. അവർ അവർക്കിഷ്ടമുള്ളത് തുറന്നു പറഞ്ഞോട്ടെ. അവളെ ബുദ്ധിമുട്ടിക്കരുത് .
വ്യക്തിപരമായ ഒറ്റപ്പെട്ട സംഭങ്ങൾ ചിലപ്പോൾ ഇതിനു വിപരീതമായിരിക്കാം . എന്നാൽ പൊതുവെയുള്ള ഒരു അർത്ഥശൂന്യ ചിന്തയുടെ ഒരു വശം പറഞ്ഞു എന്നെ ഉള്ളു.
ഞാനിത് പറയുമ്പോഴേക്കും രാഹുൽ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു
അമ്മെ ഞാൻകഴിച്ചു എന്തൊരു രുചിയാ അമ്മയുടെ കടലക്കറിക്ക് . രാഹുൽ വിളിച്ച് പറഞ്ഞു .
മോൻ കഴിച്ചോ ഇനി വേണോടാ
വേണ്ടമ്മേ ....
അമ്മയും രാഹുലും അതും ഇതുമൊക്കെ പറഞ്ഞിരുന്നു
............................
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot