പ്രായം പത്തെഴുപത് കാണും
സുമംഗലയമ്മയ്ക്ക്. കല്യാണത്തിനു മുൻപേ ഏട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് തന്റെ അമ്മയുടെ അമ്മയെക്കുറിച്ച്.മുളകുടച്ചു തന്നാലും പഞ്ചാമൃതം പോലെ കഴിക്കുമത്രേ പുള്ളി. അത്രയ്ക്ക് രുചിയാണ് അമ്മമ്മ എന്തുണ്ടാക്കിയാലും..

കല്യാണം കഴിഞ്ഞ ശേഷം ഒരു വട്ടം വിരുന്നിനായി പോയിരുന്നു അവിടേയ്ക്ക് ... പതിനേഴുകാരിയുടെ ചുറുചുറുക്കോടെ ഓടിനടന്ന് നിമിഷ നേരത്തിനുള്ളിൽ മീൻ കറിയും പുളിശ്ശേരിയും പപ്പടവും എന്നു വേണ്ട സകലവിഭവങ്ങളും നിരന്നു ഊണുമേശയ്ക്കു മുകളിൽ..
പിന്നെ ദാ ഈ ഓണാവധിയ്ക്കാണ് ഞങ്ങൾ അമ്മച്ചിയെ കാണുവാൻ പോയത്. ഇടയ്ക്ക് ഫോൺ വിളിയ്ക്കുമ്പോൾ പറയും "മക്കൾ അടുത്ത വട്ടം വരുമ്പൊ അമ്മച്ചി കാണില്ലെന്ന്". അങ്ങോട്ടൊന്നും പറയുവാൻ ആളു സമ്മതിക്കൂല്ല.. ആകാശവാണി നിലയത്തിൽ നിന്നുള്ള സംപ്രേക്ഷണം പോലെ ഇങ്ങോട്ട് പറഞ്ഞു കൊണ്ടിരിയ്ക്കും... പറഞ്ഞു തീരുമ്പോൾ "മക്കൾടെ പൈസയൊത്തിരി ചിലവായിക്കാണും . എങ്കി വച്ചോന്ന്" പറയും. പാവമാണ്.. എന്തു പറഞ്ഞാലും വിശ്വസിയ്ക്കും ... മനസ്സിലൊരു കളങ്കവുമില്ലവർക്ക്.....
ഞാനവർക്ക് ഒന്നും നൽകിയിട്ടില്ല ... എങ്കിലും സ്വന്തം മകളോടുള്ളതുപോലെ സ്നേഹമാണെന്നോട്...
"എനിയ്ക്കൊന്നും കൊണ്ടുത്തരേണ്ട... എന്നെ മോള് ഇടയ്ക്കിടയ്ക്ക് ഫോണില് വിളിച്ചാ മതീന്നു" പറയും
ഓണമുണ്ണുവാൻ വിളിച്ചപ്പോൾ കക്ഷിയൊരു ഡിമാന്റ് വച്ചു .. പന്തളം രാജകൊട്ടാരം കൊണ്ടു കാണിയ്ക്കാമെങ്കിൽ മാത്രം വരാമെന്ന് .... ഡിമാന്റ് അംഗീകരിച്ച് സാരിയുമുടുപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോന്നു .. സദ്യയ്ക്കു ശേഷം കൊട്ടാരം കൊണ്ടു കാണിക്കുകയും ചെയ്തു ..

ദൈവം ചിലപ്പോൾ ആഗ്രഹിക്കുന്നതിനുമപ്പുറം ഭാഗ്യങ്ങൾ നൽകാറുണ്ട് മനസിൽ കളങ്കമില്ലാതെ ജീവിച്ചാൽ ... അതിലൊന്നാണ് സുമംഗലയമ്മ... ദൈവമെങ്ങാനും പ്രത്യക്ഷപ്പെട്ടാൽ ഞാനൊരു വരം ചോദിക്കും ... അമ്മച്ചിയ്ക്കൊരു നൂറു വർഷം ആയുസ്സ് കൊടുക്കണേന്ന്..
Anju