Showing posts with label VinodKollengode. Show all posts
Showing posts with label VinodKollengode. Show all posts

പതിനേഴ്കാരിക്ക് 2017

Image may contain: 1 person, standing, sky, plant, tree, child, outdoor and nature

കാലത്തിന്റെ യവനികയിലേക്ക്
പടിയിറങ്ങുന്ന
ഈ പതിനേഴുകാരിയെ
ഓർമ്മകളുടെ
സെമിത്തേരിയിലേക്ക്
എടുക്കുകയാണ്.
സങ്കടപ്പെടരുത്,
അലോരസപ്പെടുരുത്,
പരിഭവങ്ങളും
പ്രതീക്ഷകളും,
നൊമ്പരങ്ങളും
നിറഞ്ഞ ഇവളുടെ മേനി
ചിതലെടുക്കും മുൻപേ
നീ കുമ്പസാരിക്കുക!.
ചെയ്ത
തെറ്റുകൾ പറഞ്ഞ്തീർത്ത്
അവസാനത്തെ ഒരു പിടിമണ്ണ്
ആ മാറിലേക്ക് വിതറുക
ഒരിക്കലെങ്കിലും
ഇവളെ
പ്രണയിച്ചിരുന്നുവെങ്കിൽ,
വേർപാടിന്റെ നൊമ്പരം
അറിഞ്ഞിരുന്നെങ്കിൽ
ഒരിറ്റ് കണ്ണുനീർ
ആ കുഴിമാടത്തിലേക്ക്
വീഴ്ത്തുക!.
മരവിച്ച കപോലത്തിലേക്ക്
പിന്നെ ഒരു ചുംബനം
മരണാന്തരങ്ങളിലെങ്കിലും
സന്തുഷ്ടയായിരിക്കട്ടെ.
ദു:ഖഭാരങ്ങൾ
മണ്ണിലൊതുക്കി
തിരിഞ്ഞുനോട്ടമെറിയാതെ
നീ മുന്നോട്ട് പോവുക.
പുതിയ സ്വപ്നങ്ങളും
പ്രതീക്ഷകളുമായി.
നിനക്ക് വേണ്ടി
മറ്റൊരുത്തി
കാത്തിരിപ്പുണ്ട്.
നിയമതടസ്സങ്ങളില്ലാതെ
ആ പതിനെട്ടുകാരിയെ
നീയേറ്റുകൊൾക !.

മിനിക്കഥ


കുറേ മുന്‍പ് എഴുതിയ ഒരു കഥയാണ് ഇത് എത്രമാത്രം വായനക്കാരിൽ സ്വാധീനം ചെലുത്തും എന്നറിയില്ല
അഭിപ്രായങ്ങള്‍ പറയുക അനുഗ്രഹിക്കുക
അടുപ്പത്തുവെച്ച ചട്ടിയിൽ വെള്ളംതിളച്ചുകൊണ്ടിരുന്നു അമ്മ പുറത്തെക്കുവന്ന് നോക്കുന്നുണ്ട് എന്താ അമ്മേ ഇങ്ങനെ നേക്കണെ സങ്കടങ്ങളുടെ ആർത്തനാദം നെഞ്ചിലൊതുക്കി അമ്മ എന്റെ വയറ്റിൽ തലോടി അച്ഛൻ വരുന്നുണ്ടോന്നു നോക്കിയതാ ഉമ്മറത്തേക്കുചെന്ന് ഞാൻ നോക്കി ആരുമില്ല ഇരുട്ടിന്റെ മർമ്മരംകൂടിവന്നു ചീവീടുകൾ നിർത്താതെ ചിലക്കുന്നു അകലെനിന്നുംആൾരൂപം വരുന്നതുകണ്ടു ഇരുട്ടിൽ നിന്നുംവെളിച്ചത്തിലെക്ക് വരുമ്പോൾ മുഖം വ്യക്തമായ് അച്ഛാന്നു ഉച്ചത്തിൽ വിളിച്ചു മീൻവലകണക്കെയുള്ള ബനിയനുംകഴുത്തിനു കുറുകെയുള്ള തോർത്തും അരക്കെട്ടിൽക്കുറച്ച് പുന്നെല്ലിൻ കതിരുമായ് അച്ഛൻ കയറിവന്നു കതിരുപറിച്ചെടുത്ത് നെന്മണി ഊരിയിടിച്ച് അമ്മയതിനെ അരിയാക്കി തിളച്ചവെള്ളത്തിലെക്കിട്ടു അരിതിളച്ച്വരുമ്പോൾ അമ്മയുടെമഖത്ത് സന്തോഷം അച്ഛന്റെമുഖത്ത് ആധിയും കഞ്ഞിവിളമ്പിക്കിണ്ണത്തിലേക്ക് ഇടുമ്പോൾ ഓലമറച്ചക്കതകിൽ ആരോ മുട്ടിവിളിക്കുന്നു കതകുതുറന്നുനോക്കുമ്പോൾ അരപ്പട്ട ട്രൗസറും തൊപ്പിയും വടിയും കൂർത്തമീശയുമായ് പേലീസുകാരൻ കൂടെ കുറെ ആളുകളും തമ്പ്രാന്റെ പാടത്തുനിന്നും അച്ഛൻ കതിരു മോഷ്ടിച്ചത് ആളുകൾ കണ്ടിരുന്നു അവർ അച്ഛനെ പിടിച്ചോണ്ടുപോകുമ്പോൾ അമ്മയുടെ സാരിത്തുമ്പുപിടിച്ച്കരയുകയായിരുന്നു
ഒരുനേരം മോഷ്ടിച്ച നെല്ലിൻനിന്നും അച്ഛൻ ഞങ്ങൾക്കുസമ്മാനിച്ചതു മുഴുപട്ടിണിയായിരുന്നു

By: Vinod Kollengode

പുഞ്ചിരി

Image may contain: 1 person, sitting and outdoor

ഇവിടെ വച്ച് ഈ നിമിഷം നിന്നെ കണ്ടതിൽ
എനിക്കേറെ സന്തോഷം ഉണ്ടെന്ന
മൊഴിയാണ് പുഞ്ചിരി
തനിച്ചെല്ല നീ ,
നിനക്കൊപ്പം ഈ ഞാൻ ഉണ്ടെന്ന വാക്കും,
എനിക്കു നിന്നെ ഏറെ പ്രിയമാണെന്ന സ്നേഹമന്ത്രവും,
നിനക്ക് ഞാനേകുന്ന സാന്ത്വനവുമാണ് പുഞ്ചിരി‐
പോയിവരുവോളം ഞാൻ നിനക്കേകിയിട്ടു യാത്രയാകുന്ന
സമ്മാനമാണ് പുഞ്ചിരി
നീ എന്നും നന്നായിരിക്കു എന്ന എന്റെ ശുഭാംശയാണ് പുഞ്ചിരി
അതുകൊണ്ടു മാത്രമാണു സുഹൃത്തെ നിന്നെ കാണുമ്പോൾ
ഞാൻ പുഞ്ചിരിക്കാറുള്ളത്


By: Vinod Kollengode

കല്ലറകൾക്കിടയിലൂടെ

Image may contain: 1 person, sitting and outdoor

ആത്മാവുണരുന്ന രാത്രികൾ
പാലപ്പൂവിന്റെ പരിമളത്താൽ
ശവക്കല്ലറയാകെ 
മുഖരിതമാക്കിയ ദിനങ്ങൾ
കുഴിമാടങ്ങൾക്കുമീതെ കള്ളിമുള്ളൂം റോസ്സും
കഥപറഞ്ഞിരിക്കുന്നു
ഇളംകാറ്റിന്റെ കരസ്പർശത്താൽ
കള്ളിച്ചെടി ഇടംകയ്യാൽമുഖം മറച്ചു
മരിച്ചവന്റെ ചോരയൂറ്റിവളർന്നെങ്കിലും
ചെറുകാറ്റേറ്റവൾ തരളിതയായി
കല്ലറകൾക്കിടയിലൂടെ ഞാൻ നടന്നു
കല്ലറകളോരോന്നിനും
ഓരോരോ മോഡിയാണ്
സമ്പന്നൻ മാർബിൾ
കഷ്ണങ്ങളാലൊരുക്കിയ തട്ടിലും
ദരിദ്രൻ തൊട്ടുതാഴെ പുതച്ച പുതുമണ്ണിലും
ഞാനവയിലേക്ക്നോക്കി നിന്നു
വിചിത്രമായിരിക്കുന്നവ മരണക്കിടക്കിയിലും വകഭേദം
ഇരുവരും നേടിയതെന്ത്?
ഒരു നിമിഷം എന്റെ കണ്ണുകൾ
ദൂരെയൊരു ശവക്കല്ലയിലേക്കുടക്കി
ശിലാരൂപം കണക്കെ മുഖത്തോടുമുഖം നോക്കിനിൽക്കുന്നൊരാൾക്കൂട്ടം
അല്ല ആത്മാക്കൾ
ജിജ്ഞാസയോടെ അവർക്കടുത്തേക്ക് പാഞ്ഞു
അവരറിയാതെ അവരിലേക്ക്
എന്റെ നയനങ്ങളിറക്കി
സ്വത്തിനുവേണ്ടി തർക്കിച്ച
മക്കൾക്കിടയിൽ കിടന്ന്
ശ്വാസം മുട്ടിമരിച്ചൊരച്ഛൻ
കാമത്തിന്റെ പേപ്പട്ടികൾ
കടിച്ചുകുടഞ്ഞ കൊച്ചനുജത്തി
വിദ്യാഭ്യാസം കച്ചവടമായപ്പോൾ
പഠനത്തിന് വഴിതെളിയാതെ
പാതിവഴിയിൽ ജീവിതമവസാനിപ്പിച്ച
വിദ്യാർത്ഥികൾ
നഷ്ടപ്പെടുന്ന പ്രണയമോർത്ത്
ഒരേകയറിൽ ജീവൻ ത്യചിച്ച കമിതാക്കൾ
ഏവരുടെയും കണ്ണിൽ പുതിയപ്രതീക്ഷ
ഒരിക്കൽക്കൂടി പുനഃർജനിക്കാൻ
മനുഷ്യനായി അല്ലെന്നുമാത്രം
വിഷാദങ്ങൾ ഉറഞ്ഞുകൂടിയ ലോകമാണ് മരണാന്തരങ്ങളിൽ
എനിക്കും നിനക്കും കാത്തുകിടക്കുന്നത്
അതാ അവിടെയൊരാൾക്കൂട്ടം
എന്നിലെ ചിന്തകൾ പാഞ്ഞു
നയനങ്ങൾ കഥപറയുമൊരൂ
ആത്മക്കൂട്ടങ്ങളിലേക്ക്
കള്ളിമുള്ളും,റോസ്സും വകഞ്ഞ്
ശവക്കല്ലറയിലൂടെ
മറ്റൊരു ശവക്കല്ലറയിലേക്ക്

By: Vinod Kollengod

മുറിവുകൾ

Image may contain: 1 person, sitting and outdoor

മുറിവുകളെക്കാളൂം
വേദനത്തോന്നിതുടങ്ങിയത്
മനസ്സിനേറ്റ മുറിവുകളായിരുന്നു
കഥകൾ പറഞ്ഞും
തോളോടുചേർന്നും
നടന്ന സുഹൃത്ത്
ഏതു നിസ്സഹായവസ്ഥയിലും
കൂട്ടുണ്ടാവുന്നു പറഞ്ഞാശ്വസിപ്പിച്ച്
ഒടുവിൽ എനിക്കുമുമ്പേ വിട പറഞ്ഞ ദുരിതദിനത്തെയോർത്ത്
യൗവ്വനത്തിൻ പടിവാതിലിൽ
എനിക്കൊപ്പമായ് നടന്നവൾ
പ്രണയമെന്ന മൂന്നക്ഷരങ്ങൾക്ക്
ത്രീവൃാനുപൂതിപകർന്നവൾ
പ്രണയം വെറും കെട്ടുകഥയായ് വിട്ട്
മറ്റൊരാളിൻ കൈപിടിച്ച്
എന്നിലേക്കൊരു കള്ളനോട്ടമെറിഞ്ഞ്
പടിയിറങ്ങിയ നിമിഷങ്ങളെയോർത്ത്
പാതിരാവിൽ പെയ്ത പുതുമഴയാൽ
പനിച്ചൂടിൻ വിറകൊണ്ട്
വീട്ടിലേക്കുചെന്നനേരം
അപരനുപാലൂട്ടി കാമദാഹം
ശമിപ്പിച്ച വാമഭാഗത്തിൽ
പെരുങ്കളിയാട്ടമോർത്ത്
ഒടുവിൽ എല്ലാമുപേക്ഷിച്ച്
തെരുവിലേക്കിറങ്ങിയപ്പോൾ
കയ്യിലുണ്ടായിരുന്നത്
പാതിവയർനിറച്ച തൂലികയും
അക്ഷരങ്ങളില്ലാത്ത കണക്കുപുസ്തകവുമായിരുന്നു
മുറിവുകൾകോർത്തിണക്കിയൊരു
ഞാനൊരു കവിതയെഴുതി
ശരീരത്തിനേറ്റമുറിവുകളെക്കാളും
വേദനത്തോന്നിതുടങ്ങിയത്
ഈ മനസ്സിനേറ്റമുറിവുകളായിരുന്നു
വിനോദ് കൊല്ലങ്കോട്

കവി മരിക്കുമ്പോൾ

Image may contain: 1 person, sitting and outdoor

വ്യാകരണങ്ങളും ഉപമകളും
ചേർത്ത് കവിതമെനയുമ്പോൾ
തലച്ചോറിൽ ഇടിവെട്ടാറുണ്ട്
തൂലികയിൽ കടന്നുവരാത്ത
അക്ഷരങ്ങളെ തേടിപിടിച്ച്
മനസ്സിലുദിക്കുമോരാശയങ്ങൾ തേടി
ഒഴിഞ്ഞമുറിക്കുള്ളിൽ കിടന്ന്
സമയത്തെ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്
പിറവിയെടുത്ത ആശയങ്ങളെ
വെട്ടിയും തിരുത്തിയും
പുസ്തകത്താളിൽ പകർത്തുമ്പോൾ
നാളെ എന്റെ ചിന്തകളെ
തുണിയഴിക്കാൻ വരുന്ന വിമർശകരെയോത്ത് നെടുവീർപ്പെട്ടിട്ടുണ്ട്
അതിനാൽ പലകവിതയേയും അരിഞ്ഞുവീഴ്ത്തി ഞാനൊരു കൊലയാളിയായി
എഴുത്ത് ജീവിതമോ അതോ മരണമോ എന്നനിക്കറിയില്ല ഒന്നുറപ്പാണ് നാളെയെന്റെ വേർപാട് വിമർശന വൃന്ദങ്ങൾക്കൊരാഘോഷമാണെന്ന്
നാളെ ചവറ്റുക്കുട്ടയിൽ വീണ കുഞ്ഞുകവിതകളെ പെറുക്കിയെടുത്ത് സഹതാപത്തിന്റെ കണ്ണുനീർചാലിച്ചെടുത്ത്
മുഖപുസ്തകത്താളിലിട്ട് നീ നിർവൃതിയടയുക ഒപ്പം
കവിമരിക്കുമ്പോൾ എന്ന തലക്കെട്ടും
വിനോദ് കൊല്ലങ്കോട്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo