Showing posts with label ArjidhaAneesh. Show all posts
Showing posts with label ArjidhaAneesh. Show all posts

ഫോൺ


അച്ഛാ നമ്മുടെ അമ്മ കൈവിട്ടു പോയോ എന്നൊരു സംശയം
അതു എന്താടി മോളെ നിനക്ക് അങ്ങനെ തോന്നാൻ
ഇപ്പോൾ അമ്മ ഏതു നേരം നോക്കിയാലും ഫോണിൽ നോക്കി ഇരിക്കുന്നത് കാണാം. എന്ത് ചോദിച്ചാലും മറുപടി തരില്ല പോരാത്തതിന് ഒറ്റക്കിരുന് എന്തൊക്കയോ ആലോചിക്കന്നത് കാണാം.
ഓ പിന്നെ ആ കീ പാഡ് ഫോണിൽ എന്തു ചെയ്യാനാ നിന്റെ അമ്മ. ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവും അതാവും ആലോചിച്ചിരിക്കുന്നേ.
അമ്മ ഫോൺ മാറ്റിയതൊന്നും അച്ഛൻ അറിഞ്ഞില്ലേ. ഗൾഫിൽ നിന്നും അച്ഛൻന്റെ അതു പോലെത്തെ ഒരു ഫോൺ വിനു മാമ്മൻ കൊണ്ട് വന്നത് ഓർമ ഇല്ലേ, അമ്മ ഇപ്പോൾ അതാണ് ഉപയോഗിക്കുന്നത്.
ഓ ഞാൻ അതു മറന്നു. എന്റെ പൊന്നാര അളിയൻ അനിയത്തിക്കു കൊടുത്ത സമ്മാനം. അല്ല മോളെ അതിനു അവൾക്കു വാട്സ്അപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാലോ.
ആര് പറഞ്ഞു ഇല്ലാന്ന് ഞാൻ ആണ് അമ്മക്ക് അതൊക്കെ ശരിയാക്കി കൊടുത്തത്.
അതു ശരി എല്ലാം ചെയ്തു കൊടുത്തിട്ടു അമ്മടെ കുറ്റം പറയാൻ വന്നിരുന്നു നീ അവളുടെ മോള് തന്നെ ഒരു സംശയവും ഇല്ല.
ഇപ്പൊ കുറ്റം എനിക്കയോ ഞാൻ അച്ഛൻന്റെ നല്ലത് വിചാരിച്ചു പറഞ്ഞതാ.
അങ്ങനെ നീ അതികം വിചാരിക്കണ്ടട്ടോ. മനുഷ്യന്റെ സമാധാനം പോയി.ഈശ്വരാ ഇവള് പറയുന്ന പോലെ എന്റെ ഭാര്യ കൈവിട്ടു പോവുമോ. ഏയ്‌ ഇല്ല ഞാൻ അതിനു സമ്മധിച്ചിട്ടു വേണ്ടേ. ഏതായാലും അവളോട്‌ ഇതിനെ പറ്റി ഒന്ന് ചോദിക്കണം.
രണ്ടു ദിവസമായി സുപ്രിയ എന്നോട് ഒന്ന് മിണ്ടുന്നു പോലും ഇല്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യത്തിൽ ആണ് മറുപടി തരുന്നത്. എന്തോ ചിലത് സംഭവിച്ചിട്ടുണ്ട് അതു ഉറപ്പാണ്. ഇന്ന് സുപ്രിയ ലീവ് ആണെന്ന് പറയുന്നത് കേട്ടു. ഇപ്പോൾ തന്നെ ഇതു ചോദിക്കുന്നതാവും നല്ലത്. പിന്നത്തേക്ക് വെച്ചാൽ ശരിയാവില്ല.
എന്താ അച്ഛൻ ആലോചിക്കുന്നത്.
മോളെ അച്ഛൻ ഒരു ഫയൽ വീട്ടിന് എടുക്കാൻ മറന്നു അതു ഇല്ലാതെ ഇന്ന് ഓഫീസിൽ ചെന്നിട്ടു കാര്യം ഇല്ല. മോള് ഒരു കാര്യം ചെയു ഇവിടുന്നു ഒരു ഓട്ടോ വിളിച്ചു ക്ലാസ്സിൽ പൊയ്ക്കോ. അച്ഛൻ വീട്ടിൽ ചെന്നിട്ടു ഫയൽ എടുക്കട്ടേ.
*******************************************
എന്താ സാറേ ഓഫീസിലേക്ക് ഉള്ള വഴി ഒക്കെ മറന്നോ കണ്ടിട്ട് രണ്ടു ദിവസായലോ. വിളിച്ചിട്ട് ആണെങ്കിൽ ഫോൺ കിട്ടുന്നും ഉണ്ടായിരുന്നില്ല ഔട്ട്‌ ഓഫ് കവേറെജ് എന്നായിരുന്നു മറുപടി. അയോ ഇതു എന്തു പറ്റി തലയിൽ ഒരു കെട്ടൊക്കെ ഉണ്ടാലോ.
ഒന്നും പറയണ്ട എന്റെ ക്ലിറ്റസെ എന്റെ ഭാര്യയുടെ ഫോണിന് രണ്ടു ദിവസം ആയിട്ടു ഒരു റെസ്റ്റും ഇല്ല. ഒരു കാൾ കഴിയുമ്പോളേക്കും അടുത്തത് വരും പോരാത്തതിന് വാട്സാപ്പ് മെസ്സേജ് ഒക്കെ പെരുമഴ പോലെയാ വന്നുകൊണ്ടിരുന്നത്.
എന്നിട്ട് സാർ അതു ഒന്നും ചോദിച്ചിലെ കാലം ശരിയല്ലാട്ടോ. ഇപ്പോൾ കല്യാണം കഴിഞ്ഞെതാണെന്നൊ പിള്ളേർ ഉണ്ടെന്നോ എന്നൊന്നും ഇല്ല.
അതൊക്കെ എനിക്കും അറിയാടോ അതു കൊണ്ടു തന്നെയാ ചോദിക്കാൻ ചെന്നത്.
എന്നിട്ട് എന്തുണ്ടായി സാറേ.
എന്തുണ്ടാവാൻ അവൾ കയ്യിൽ കിട്ടിയത് എടുത്തു എന്നെ എറിഞ്ഞു തല പൊട്ടിച്ചു. ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ കിടക്കാന്നേന്ന് മനസിലായി. പിന്നീട് സുപ്രിയ ആണ് പറഞ്ഞത് രണ്ടു ദിവസായിട്ട് അവൾ കൊണ്ടു നടക്കുന്നത് എന്റെ ഫോൺ ആണ്. ഞങ്ങളുടെ ഫോൺ അങ്ങോട്ടിങ്ങോട്ടും മാറിപോയതാ.
ആർജിത

കോളേജ് ഡേയ്‌സ്

Image may contain: 1 person, smiling, selfie and closeup

ഹോസ്റ്റൽ ഗേറ്റ് ചാടാൻ ആൺകുട്ടികേൾക്കെ പാടു എന്ന് ആരാ പറഞ്ഞെ. നീ ധൈര്യമായി ചാടിക്കോ അനിതെ. ഇനി അഥവാ ആരെങ്കിലും കണ്ടാൽ തന്നെ വല്ല തുണിയും പാറി വീഴുന്നതാനെന്നെ കരുതു.
ആ നിന്റെ എല്ലാം കുരുത്തക്കേടുകൾക്കും കുട്ടു നിൽക്കുന്ന എന്നെ തന്നെ കളിയാക്കടി ദുഷ്ടത്തി.
അയോ എന്റെ പൊന്നെ ഞാൻ ഒരു തമാശ പറഞ്ഞതല്ലെ നിനക്കു ഫീൽ ചെയ്തോ, സോറി ഡിയർ നീ കോളേജിലെ പി. ടി ഉഷ ആണെന്ന് എനിക്ക് അറിയാലോ. നീ വേഗം ചാട്. ഹോസ്റ്റലിൽ എല്ലാരും ഉണരുന്നതിനു മുൻപ് തിരിച്ചു എത്തണം. അല്ലെങ്കിൽ പണി പാളും.
ടി ദീപേ ഹോസ്റ്റലിന്റെ ഗേറ്റ് ഒക്കെ ചാടി കടന്നു ഇനി എന്താ അടുത്ത പ്ലാൻ.
ഇനി ഈ കത്ത്‌ അവന്മാരുടെ സ്ഥിരം താവളം ഇല്ലേ കാന്റീൻ, അതിന്റെ ഉള്ളിലേക്ക് ജനൽ വഴി ഇടാം എന്നിട്ട് വേഗം തിരിച്ചു ഹോസ്റ്റലിൽ പോവാം.
അല്ല ദീപ മോളെ നിന്നോട് ചോദിക്കാൻ മാറുന്നു ആർക്കുള്ളതാണ് ആ കത്ത്‌ നീ ഇന്നലെ രാത്രി മുഴുവൻ എടുത്തല്ലോ ആ കത്ത്‌ എഴുതാൻ വല്ല ലവ് ലെറ്ററും ആണോ ടി സത്യം പറ.
ആ ലവ് ലെറ്റർ എന്നും പറയാം
സത്യം പറ ദീപേ ആർക്കെഴുതിയതാ ?
അതോ അത് നമ്മടെ സ്വന്തം നേതാവ് സാക്ഷാൽ രുപേഷിനു തന്നെ.
അയോ ആ കാട്ടുമാക്കാനോ, നീ എന്തിനുള്ള പുറപ്പാടാണ്. അവൻ ആരാന്നറിയുമോ നിനക്ക് കോളേജിൽത്തെ നേതാവ് മാത്രം അല്ല. ഇവിടുത്തെ ലോക്കൽ ഗുണ്ട കൂടെ ആണ്. അവനിട്ടുള്ള പണിയാണെന്ന് അറിഞ്ഞിരുനെകിൽ ഞാൻ നിന്റെ ഒപ്പം വരില്ലായിരുന്നു.
അനിതെ നീ ഇങ്ങനെ പേടിക്കാതെ ഒരു കത്ത്‌ എഴുതി ഇട്ടു അത്ര അല്ലേ ഉള്ളു. അതു എഴുതിയത് നമ്മൾ ആണെന്ന് ആർക്കും അറിയില്ലലോ പിന്നെ എന്താ പ്രശ്നം.
നിനക്ക് അങ്ങനെ ഒക്കെ പറയാം എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യ. അല്ല നീ എന്തൊക്കയാ അതിൽ എഴുതിയിരിക്കുന്നേ.
പ്രിയപെട്ട രൂപക്ക്
ഞാൻ രൂപ എന്ന് വിളിക്കുന്നത് കൊണ്ട് ചേട്ടന് ഇഷ്ട്ടകേട് ഒന്നും ഇല്ലാലോ. രൂപെട്ടനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ആ ഉണ്ട കണ്ണും ചപ്പടാ മീശയും ചളിയിൽ ചവിട്ടിയാ മാതിരി ഉള്ള നടത്തവും, ജനിച്ചതിനു ശേഷം വെള്ളം കാണാത്ത ആ തല മുടിയും ഗണപതി ഭഗവാനെ ഓർമിപ്പിക്കുന്ന കുട വയറും ആന കുട്ടന്മാർ പോലും തോറ്റു പോകുന്ന നിറവും എല്ലാം കാണാൻ എന്തു രാസമാണെന്നോ. ചേട്ടൻ നാളെ കോളേജിൽ വരുമ്പോൾ ചുവന്ന ഷർട്ടും പച്ച പാന്റും ഇട്ടു വരണം അതിൽ ഏട്ടൻ കൂടുതൽ സുന്ദരൻ ആവും.
എന്ന് ഏട്ടൻ സ്വന്തം കാമുകി.
ഇത്രയേ എഴുതിട്ടുള്ളു. നിനക്കു ഓർമ ഇല്ലേ ആദ്യായിട്ട് കോളേജിൽ വന്ന ദിവസം. അവൻ റാഗിങ്ങിന്റെ പേരിൽ എന്തൊക്കയാ കാട്ടി കൂട്ടിയത്. പട്ടു പാവാട ഇട്ടു വന്നതിനു എല്ലാരുടെയും മുൻപിൽ വെച്ച് കളിയാക്കി പിന്നി ഇട്ട മുടി പകുതിക്കു വെച്ച് മുറുപ്പിച്ചു. പ്രിൻസിപ്പൽനോട് പറയാൻ ചെന്നായപ്പോൾ അവനെ എല്ലാർക്കും പേടിയാണ് കുട്ടി അതു ഒന്നും കാര്യം ആക്കണ്ട എന്നായിരുന്നു മറുപടി അന്ന് എന്നോട് ചെയ്തതിനു ഞാൻ ഇത്ര എങ്കിലും ചെയ്യണ്ടെ നീ പറ.
പോട്ടെടി, എന്തു വന്നാലും ഈ അനിത ഉണ്ട് നിന്റെ കൂടെ വാ ഇനിയും സംസാരിച്ചു നിന്നാൽ ക്ലാസ്സിൽ കയറാൻ ലേറ്റ് ആവും.
ദീപേ അവൻ അതാ ആ കത്തും പൊക്കി പിടിച്ചു വരുന്നുണ്ട് ഓരോരുത്തരെയും ചോദ്യം ചെയുന്നുണ്ട്. കൈയക്ഷരം നോക്കി ആളെ കണ്ടു പിടിക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു എല്ലാരുടെയും നോട്ട് ബുക്ക്‌ മറിച്ചു നോക്കുന്നുണ്ട്. എനിക്ക് ശരിക്കും ടെൻഷൻ ആവുന്നുണ്ട്ട്ടോ.
നീ ഒന്ന് മിണ്ടാതെ നില്കേടി, അത് ആരാ എഴുതിയെ എന്ന് കണ്ടു പിടിക്കാൻ അവന് ഒരിക്കലും പറ്റില്ല. ഞാൻ ആ കത്ത്‌ എഴുതിയത് ഇടതു കയ്യ് വെച്ചിട്ടാണ് അതു കൊണ്ട് നീ ടെൻഷൻ ആവണ്ടട്ടോ. ഏതായാലും അവനെ വെല്ലാൻ ആരും ഇല്ലെന്നുള്ള അവന്റെ അഹങ്കാരം ഇന്നത്തോടെ നില്കും എനിക്കു അതു മതി.
**********************************************
എന്നിട്ട് എന്തുണ്ടായി ബാക്കി പറ അമ്മേ
എന്നിട്ടെന്താവാന രൂപേഷിന്റെ അഹങ്കാരം മാറ്റാൻ നടന്നു നടന്ന് അവസാനം ആ മഹാൻ എന്റെ തലയിലും ആയി.
ആ രൂപേഷ് വേറെ ആരും അല്ല മക്കളെ ഇതാ ഈ നിൽക്കുന്ന നിങ്ങളുടെ അച്ഛൻ തന്നെയാണ്.
ശുഭം
ആർജിത

മാറ്റം

Image may contain: 1 person, closeup and outdoor

വേണു ഏട്ടൻ ശ്രദ്ധിച്ചില്ലെ കഴിഞ്ഞ ഞായറാഴ്ച അയൽകൂട്ടത്തിനു പോയി വന്ന ശേഷം അല്ലേ അഭിയുടെ സ്വഭാവത്തിനു മാറ്റം വന്നത്. എനിക്ക് അങ്ങനെയാ തോന്നുന്നത്.
അതു എങ്ങനെ ആരോട് എന്ത് പറയണം എന്ന വല്ല ബോധവും ഉണ്ടോ ആ സരളക്ക്. കൊച്ചു കുട്ടി ആണ്ന്നോ വലിയവർ ആണ്ന്നോ ഒന്നും നോക്കില്ല വായേല് തോന്നിയത് വിളിച്ചു പറയാ തന്നെ.
ഒരു ഉപകാരത്തിനു ആരും ഇല്ല ഉപദ്രവിക്കാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ആൾക്കാരാണ് വല്ലാത്തൊരു നാട് തന്നെ.
നി ഇങ്ങനെ ടെൻഷൻ അടിക്കല്ലേ രമ്യേ ഈ സമയത്ത് ടെൻഷൻ പാടില്ലെന്ന് അറിയില്ലെ. നി ഏതായാലും അഭിയോട് ഒന്ന് സംസാരിക്കു.
വേണു ഏട്ടൻ പറഞ്ഞത് ശരിയാ ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ അല്ലാതെ ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല.
അഭി നി ഇങ്ങോട്ടു ഒന്ന് വന്നേ അമ്മ ചോദിക്കട്ടെ. കുറച്ചു ദിവസം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. നീ എന്താ ആരോടും മിണ്ടാതെയും കളിക്കാൻ പോവാതെയും ഏതു നേരവും മുഖം വീർപ്പിച്ച ഏതെങ്കിലും മൂലയിൽ ഇരിക്കുനത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലോ തർക്കുത്തരവും. എന്താ നിനക്ക് പറ്റിയത്. കാര്യം എന്താണെന്നു അമ്മയോട് പറയു. പറഞ്ഞാൽ അല്ലേ അറിയാൻ പറ്റു.
അമ്മക്ക് എന്നെ ഇഷ്ട്ടം ഇല്ലല്ലോ ഇനി കുഞ്ഞി വാവ വന്നാൽ എന്നെ ആർക്കും വേണ്ടതാവും എനിക്ക് അറിയാം.
ആരാ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞു തന്നത്. അമ്മക്ക് എങ്ങനെയാ മോനോട് ഇഷ്ട്ടം ഇല്ലാണ്ടാവാ. അമ്മന്റെ സ്വത്ത്‌ അല്ലേ നീയ്.
അല്ല അമ്മ കള്ളം പറയുവാ. എനിക്ക് അറിയാം.
എന്താ അഭി നീ പറയുന്നേ അമ്മ എന്തിനാ മോനോട് കള്ളം പറയുന്നേ.
അമ്മ വെറുതെ പറയുന്നതാ ഇതൊക്കെ, അന്ന് സരളാന്റി പറഞ്ഞലോ ഇനി അഭി കുട്ടനെ അമ്മക്ക് ഇഷ്ട്ടം ഉണ്ടാവിലാന്ന്. കുഞ്ഞിവാവ വന്നാൽ പിന്നെ എന്നെ എടുക്കില്ല മാമ്മു വാരി തരില്ല കുളിപ്പിക്കില്ല എന്നൊക്കെ പറഞ്ഞല്ലോ. നോക്കിക്കോ ഞാൻ കുഞ്ഞിവാവേനെ എടുത്തു കുളത്തിൽ ഇടും.
എന്റീശ്വരാ ഏതൊക്കയാ അഭി നി പറയുന്നേ നല്ല കുട്ടികൾ ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ. ആ സരള എന്തെങ്കിലും പറഞ്ഞെന്നു വെച്ച് അമ്മക്ക് നിന്നോട് ഉള്ള ഇഷ്ട്ടം ഇല്ലാണ്ടാവോ. അമ്മേന്റെ കുട്ടി അതുകൊണ്ട് അങ്ങനെ ഒന്നും പറയരുത്ട്ടോ.
എന്റെ കുട്ടി വേണ്ടേ കുഞ്ഞിവാവേനേ നോക്കാൻ. വാവ കരയുമ്പോൾ കളിപ്പിക്കാനും. പട്ടു പാടിക്കൊടുക്കാനും ആരെങ്കിലും വികൃതി കാണിച്ചാൽ അവരെ ഒക്കെ ഓടിക്കാനും മുൻപിൽ നിൽക്കേണ്ടത് നി അല്ലേ.
പിന്നെ സരള ആന്റി പറഞ്ഞത് ഒന്നും അമ്മേന്റെ കുട്ടി കാര്യം ആക്കണ്ട അവരൊക്കെ അഭി കുട്ടനെ പറ്റിക്കാൻ ഓരോന്ന് പറയുന്നതല്ലേ. അഭിനേ കഴിഞ്ഞേ അമ്മക്ക് മറ്റെന്തും ഉള്ളൂട്ടോ. ആരു വന്നാലും അമ്മക്ക് അഭിയോട് ഇഷ്ട്ടം ഇല്ലാണ്ടാവില്ലട്ടോ.
നല്ല അമ്മ. അന്ന് സരളാന്റി അങ്ങനെ ഒക്കെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ശെരിക്കും സങ്കടായി അതു കൊണ്ടാണ് അഭി കുട്ടൻ കുറുമ്പൊക്കെ കാട്ടിയത്. ഇനി ഞാൻ അങ്ങനെ ഒന്നും ചെയില്ലട്ടോ. ഇനി വികൃതി ഒന്നും കാട്ടില്ല. നല്ല കുട്ടി ആയിട്ട് അമ്മ പറയുന്നത് ഒക്കെ കേൾക്കും. എന്റെ അമ്മക്ക് ചക്കര ഉമ്മ.
NB: തമാശക്കാണെങ്കിൽ പോലും കുട്ടികളെ വേദനിപ്പിക്കുന്നു തരത്തിൽ ഉള്ള നേരം പോക്കുകൾ ഒഴിവാക്കുക. ഇല്ലെങ്കിൽ അതു കുഞ്ഞുങ്ങളുടെ മനസ്സിൽ മായാത്ത മുറിവുണ്ടാക്കും.

by: Arjidha Aneesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo