
വേണു ഏട്ടൻ ശ്രദ്ധിച്ചില്ലെ കഴിഞ്ഞ ഞായറാഴ്ച അയൽകൂട്ടത്തിനു പോയി വന്ന ശേഷം അല്ലേ അഭിയുടെ സ്വഭാവത്തിനു മാറ്റം വന്നത്. എനിക്ക് അങ്ങനെയാ തോന്നുന്നത്.
അതു എങ്ങനെ ആരോട് എന്ത് പറയണം എന്ന വല്ല ബോധവും ഉണ്ടോ ആ സരളക്ക്. കൊച്ചു കുട്ടി ആണ്ന്നോ വലിയവർ ആണ്ന്നോ ഒന്നും നോക്കില്ല വായേല് തോന്നിയത് വിളിച്ചു പറയാ തന്നെ.
ഒരു ഉപകാരത്തിനു ആരും ഇല്ല ഉപദ്രവിക്കാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ആൾക്കാരാണ് വല്ലാത്തൊരു നാട് തന്നെ.
നി ഇങ്ങനെ ടെൻഷൻ അടിക്കല്ലേ രമ്യേ ഈ സമയത്ത് ടെൻഷൻ പാടില്ലെന്ന് അറിയില്ലെ. നി ഏതായാലും അഭിയോട് ഒന്ന് സംസാരിക്കു.
വേണു ഏട്ടൻ പറഞ്ഞത് ശരിയാ ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ അല്ലാതെ ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല.
അഭി നി ഇങ്ങോട്ടു ഒന്ന് വന്നേ അമ്മ ചോദിക്കട്ടെ. കുറച്ചു ദിവസം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. നീ എന്താ ആരോടും മിണ്ടാതെയും കളിക്കാൻ പോവാതെയും ഏതു നേരവും മുഖം വീർപ്പിച്ച ഏതെങ്കിലും മൂലയിൽ ഇരിക്കുനത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലോ തർക്കുത്തരവും. എന്താ നിനക്ക് പറ്റിയത്. കാര്യം എന്താണെന്നു അമ്മയോട് പറയു. പറഞ്ഞാൽ അല്ലേ അറിയാൻ പറ്റു.
അമ്മക്ക് എന്നെ ഇഷ്ട്ടം ഇല്ലല്ലോ ഇനി കുഞ്ഞി വാവ വന്നാൽ എന്നെ ആർക്കും വേണ്ടതാവും എനിക്ക് അറിയാം.
ആരാ നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞു തന്നത്. അമ്മക്ക് എങ്ങനെയാ മോനോട് ഇഷ്ട്ടം ഇല്ലാണ്ടാവാ. അമ്മന്റെ സ്വത്ത് അല്ലേ നീയ്.
അല്ല അമ്മ കള്ളം പറയുവാ. എനിക്ക് അറിയാം.
എന്താ അഭി നീ പറയുന്നേ അമ്മ എന്തിനാ മോനോട് കള്ളം പറയുന്നേ.
അമ്മ വെറുതെ പറയുന്നതാ ഇതൊക്കെ, അന്ന് സരളാന്റി പറഞ്ഞലോ ഇനി അഭി കുട്ടനെ അമ്മക്ക് ഇഷ്ട്ടം ഉണ്ടാവിലാന്ന്. കുഞ്ഞിവാവ വന്നാൽ പിന്നെ എന്നെ എടുക്കില്ല മാമ്മു വാരി തരില്ല കുളിപ്പിക്കില്ല എന്നൊക്കെ പറഞ്ഞല്ലോ. നോക്കിക്കോ ഞാൻ കുഞ്ഞിവാവേനെ എടുത്തു കുളത്തിൽ ഇടും.
എന്റീശ്വരാ ഏതൊക്കയാ അഭി നി പറയുന്നേ നല്ല കുട്ടികൾ ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ. ആ സരള എന്തെങ്കിലും പറഞ്ഞെന്നു വെച്ച് അമ്മക്ക് നിന്നോട് ഉള്ള ഇഷ്ട്ടം ഇല്ലാണ്ടാവോ. അമ്മേന്റെ കുട്ടി അതുകൊണ്ട് അങ്ങനെ ഒന്നും പറയരുത്ട്ടോ.
എന്റെ കുട്ടി വേണ്ടേ കുഞ്ഞിവാവേനേ നോക്കാൻ. വാവ കരയുമ്പോൾ കളിപ്പിക്കാനും. പട്ടു പാടിക്കൊടുക്കാനും ആരെങ്കിലും വികൃതി കാണിച്ചാൽ അവരെ ഒക്കെ ഓടിക്കാനും മുൻപിൽ നിൽക്കേണ്ടത് നി അല്ലേ.
പിന്നെ സരള ആന്റി പറഞ്ഞത് ഒന്നും അമ്മേന്റെ കുട്ടി കാര്യം ആക്കണ്ട അവരൊക്കെ അഭി കുട്ടനെ പറ്റിക്കാൻ ഓരോന്ന് പറയുന്നതല്ലേ. അഭിനേ കഴിഞ്ഞേ അമ്മക്ക് മറ്റെന്തും ഉള്ളൂട്ടോ. ആരു വന്നാലും അമ്മക്ക് അഭിയോട് ഇഷ്ട്ടം ഇല്ലാണ്ടാവില്ലട്ടോ.
നല്ല അമ്മ. അന്ന് സരളാന്റി അങ്ങനെ ഒക്കെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ശെരിക്കും സങ്കടായി അതു കൊണ്ടാണ് അഭി കുട്ടൻ കുറുമ്പൊക്കെ കാട്ടിയത്. ഇനി ഞാൻ അങ്ങനെ ഒന്നും ചെയില്ലട്ടോ. ഇനി വികൃതി ഒന്നും കാട്ടില്ല. നല്ല കുട്ടി ആയിട്ട് അമ്മ പറയുന്നത് ഒക്കെ കേൾക്കും. എന്റെ അമ്മക്ക് ചക്കര ഉമ്മ.
NB: തമാശക്കാണെങ്കിൽ പോലും കുട്ടികളെ വേദനിപ്പിക്കുന്നു തരത്തിൽ ഉള്ള നേരം പോക്കുകൾ ഒഴിവാക്കുക. ഇല്ലെങ്കിൽ അതു കുഞ്ഞുങ്ങളുടെ മനസ്സിൽ മായാത്ത മുറിവുണ്ടാക്കും.
by: Arjidha Aneesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക