Slider

വെളഞ്ഞീല്.

0
Image may contain: 1 person, closeup

അന്നും നർക്ക് വീണത് ഞമ്മക്കേനെ.. ടൈഫോയിഡായി ആസ്പത്രീല് അഡ്മിറ്റായ ഞമ്മളെ സ്നേഹിതന് കൂട്ടിരിക്കാന്.
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിക്ക്ണ്.ഈ നേരത്ത് ഒരു കിലോമീറ്റർ ദൂരം നടക്കണം. ഓൻക്കുള്ള കഞ്ഞിപ്പാത്രം പുടിച്ചിട്ട്.
പണി ഇപ്പൊ കെയ്ഞ്ഞിട്ടൊള്ളു. കുളിച്ചാനൊന്നും നിക്കാതെ ഞമ്മക്കിള്ള ചോറ് ഞമ്മള് വേം അവുത്താക്കി.സ്നേഹിതന്ള്ള ചോറും കൈയിലിട്ത്ത് ഞമ്മള് ഷെഡ്ന്ന് പൊറത്തെറങ്ങി.
ഇങ്ങക്ക് ബല്ലതും പുടുത്തം കിട്ടിയാ..
ഞമ്മളിപ്പോ ഗുജറാത്തില് ജാംനഗറിലെ ഒരു പാർക്കിന്റെ മുമ്പിലാ.. പാർക്കില് ഭയങ്കര ജനക്കൂട്ടാ.വൈന്നാരം ങ്ങണ്ട് ആയാല് ആൾക്കാരെക്കൊണ്ട് പാർക്ക് നറയും.
പിന്നെ മണല് വാരിയെറിഞ്ഞാ താഴത്ത് എത്തൂല. അത്രക്ക് ആൾക്കാരാ.
ഈ ആൾക്കാരെ എടയിലൂടെ വാണം ഞമ്മക്ക് ആസ്പത്രീലെത്താന്.
ഇന്നലിം ഞാൻ തന്നെയാ പോയത്. ആൾക്കൂട്ടത്തിന്റെ എടയീക്കൂടി, അതും ഒരൊന്നൊന്നരപ്പെണ്ണുങ്ങള് കൂട്ടം കൂടി നിക്കണതിന്റെ എടയീ ക്കൂടി തൊട്ടുരുമ്മി തിക്കിത്തെരക്കി പോണം. അതൊരു ബല്യ പ്രശ്നായതോണ്ട് റൂട്ട് മാറിപ്പോവാൻ ഞമ്മള് തീര് മാനിച്ച്.
പൂന്തോട്ടത്തിന്റെ മറ്റേ സൈഡില് ഇരുട്ടുള്ള സ്ഥലാ.. ദൂരം കൂടുതലാ.. ഇന്നാലും വേണ്ടീല. തിക്കിത്തെരക്കണ്ടല്ല.
ഞമ്മളങ്ങനെ ഒറ്റക്ക് നടക്കാൻ തൊടങ്ങി.ആൾക്കാരൊന്നും ആ വഴിക്ക് പോകുന്ന കാണണില്ല. ഏറെക്കൊറെ വിജനം ന്നൊക്കെ പറയണ മാതിരി.
അങ്ങനെ ഞമ്മള് പൂന്തോട്ടത്തിലെ കാഴ്ചിം കണ്ട് റോട്ടിലൂടെ ഇങ്ങനെ നടന്ന്. അങ്ങനെ പൂന്തോട്ടത്തിലെ വെളിച്ചം കൊറഞ്ഞ സ്ഥലത്തെത്തി.
പൂന്തോട്ടത്തില് ചുറ്റും കമ്പിവലണ്ട്. പൂന്തോട്ടത്തില് വെളിച്ചം കൊറഞ്ഞ സ്ഥലത്ത് രണ്ടാള് ഇരിക്കണത് കമ്പി വലന്റുള്ളിലൂടെ നോക്യാ കാണാ.
ഈ പഹയന്മാർക്ക് ഈ നേരത്ത് ഇവിടെന്താ പണീന്ന് വിചാരിച്ച് ഞാനൊന്നും കൂടി നോക്കി. അപ്പളല്ലെ പുടുത്തം കിട്ട്യേത്, അതാണും പെണ്ണും ആണ്ന്ന്..
ശരിക്കും ആളെ കാണണമെങ്കി നിന്ന് നോക്കണം.
കാര്യായിട്ട് എന്തോ പരിപാടിലാണ് ന്ന്ള്ളത് ഇനിക്ക് വേം മനസിലായി.അപ്പൊ നിക്കണൊ പോണോ എന്നും ബിജാരിച്ച് ഞാനും ഒന്നും കൂടി നോക്കി.പരിപാടിന്റെ ആദ്യഭാഗം ആണ് ന്ന് മനസിലായി.അവസാനം ആവാൻ നിന്നാ പിന്നെ ഞമ്മളെ അവസാനായിരിക്കും എന്ന് വിചാരിച്ച് വേഗം ഞമ്മള് സ്ഥലം കാലിയാക്കി.
പാർക്ക് ഒക്കെ കെയിഞ്ഞ് കൊറച്ചും കൂടി നടന്ന് ഒരു ചെറിയ പാലം കണ്ട്.പാലത്തിന്റെ മോളിലെത്തിയപ്പോണ്ട് ഒരു കൈ കൊട്ട് കേൾക്ക്ണ്. ഞമ്മളെ ഒപ്പന ന്റെ കൈ കൊട്ടല്ല. ഇവിടെണ്ട് കൊറച്ച് ആൾക്കാര് .ആണും പെണ്ണും കെട്ടവർഗം. ചക്കാ..ന്നൊക്കെ പറയും. ഞമ്മളെ നാട്ടില് പിരാന്തൻമാർക്ക് സർട്ടിഫിക്കറ്റ് ള്ള മാതിരി ഇവർക്കും കൊറേ സ്വാതന്ത്ര്യം കൊട്ത്ത് ക്ക്ണ്. മെയിൻ പരിപാടി പോക്കറ്റില് കൈയിടലാ... കൊടുത്തീലെങ്കിതുണി മാടിക്കാണിക്കും. അക്രമാസക്തരും ആകും..
ഞാന് കൈ കൊട്ട് കേട്ടീലാന്ന് ള്ള ഭാവത്തില് മുന്നോട്ടെന്നെ നടന്ന്. മൂന്ന് പാകത്ത് ക്കും ഞമ്മളൊന്ന് തിരിഞ്ഞു നോക്കി.ഒരു മന്ഷനിംകാണാനില്ലാ. തിരിഞ്ഞ് മുന്ന്ക്കേനെ നടക്കാൻ തൊടങ്ങ്യപ്പൊണ്ട് മുന്നില് ബല്യൊരു മൻഷൻ.
" പയ്യാ..... പൈസാ തേനാ.... ന്ന് പറഞ്ഞിങ്ങാണ്ട് ഞമ്മളെ പോക്കറ്റ്ല് ഒരു പുടുത്തം.അപ്പൊത്തന്നെ ഞമ്മള് പതിനൊന്നാമത്തെ അsവ് ങ്ങണ്ട് ഇട്ത്ത്. ആ കൈയ്യിമ്മക്ക് ഒരൊറ്റ കടി... അപ്പത്തന്നെ ഓൻ പുടുത്തം ബിട്ട്. ആ തക്കത്തിന് ഞമ്മളൊരൊറ്റ പാച്ചില്. അധികം പായാൻ പറ്റീല. മുന്നില് കൊറച്ചപ്പൊറത്ത് നാലഞ്ച് ചക്കേള് വേറിം നിക്കണ്.കുടുങ്ങീലെ ഞാൻ. വെളഞ്ഞീല് ഒട്ടിയതന്നെ.ഈ ചക്കേള് തൊട്ടാ വെളഞ്ഞീല് ഒട്ടീന്നാപറ്യാ.
എന്താ ചെയ്യാ... പിന്നില് കടികൊണ്ട ശൈത്താൻ ' നിക്ക്ണ്. എടത്തേ സൈഡില് വെള്ളക്കെട്ട്'.' വലത്തേ സൈഡില് ചതുപ്പ്.എന്താപ്പാ ചെയ്യാ. ഞമ്മക്ക് കൊറച്ചും കൂടി ജീവിക്കണ്ടെ.
ഞമ്മള് രണ്ടും കൽപിച്ച് വെള്ളക്കെട്ട്ക്ക് ഒരൊറ്റ ചാട്ടം. ഞമ്മളാകെ നനഞ്ഞ് ശുയ്പ്പായി എരപ്പായി. അപ്പൊത്തന്നെ ഞമ്മള് കണ്ണ് തൊറന്ന്. നോക്യപ്പൊ ഇന്റെ പെണ്ണ്ങ്ങള്ണ്ട് ഒരു ബക്കറ്റും പുടിച്ചിട്ട് നിക്കണ്'. ഞമ്മള് ഞമ്മളെ പൊരേ തന്നെ ആ ടോ.
പെണ്ണ്ങ്ങളെ ഞാൻ കടിച്ചത്രെ.
അട്ത്തബക്കറ്റ് വള്ളം ഞമ്മളെ മേത്ത്ക്ക് വരണേയ്ന്റെ മുമ്പ് ഞമ്മള് വേം മണ്ടിക്കെയ്ച്ചിലായി ചങ്ങായ്മാരെ..
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo