Showing posts with label AishaFamal. Show all posts
Showing posts with label AishaFamal. Show all posts

( തേപ്പ് ...)


( തേപ്പ് ...)
"" ഡാ ... നീ എന്ത് തീരുമാനിച്ചു ...ആ ബ്രോകറോട് ഞാനെന്താ പറയേണ്ടത് ... ""
അഛന്റെ ചോദ്യം കേട്ട് അരുൺ ഒന്നും മിണ്ടാതെ നിന്നു ...
"" ഡാ ... ഞാൻ നിന്നോട ഈ ചോദിക്കുന്നത് നിനക്ക് എന്താ ചെവി കേൾക്കില്ലെ ... എത്ര പെണ്ണിനെയാടാ നിന്നോട് പോയി നോക്കാൻ പറയുന്നത് ... എന്റെ വാക്കിനൊരു വിലയുമില്ലെ .. എന്റെ അഛൻ പറഞ്ഞതല്ലെ എന്ന് വിജാരിച്ചെങ്കിലും നിനക്കൊന്നിനെ പോയി കണ്ടുടെ .... അതെങ്ങ എന്റെ വാക്കിനൊരു വിലയും കൽപ്പികില്ലലോ അവൻ ... ""
നിർത്താതെയുള്ള അഛന്റെ സംസാരം കേട്ട് അരുൺ പറഞ്ഞു ...
"" എനിക്ക് ഇപ്പോ ഒരു കല്യാണത്തിന് താൽപര്യം ഇല്ല ....കാരണം എനിക്ക് ജോലി കിട്ടിയിട്ട് രണ്ട് വർഷം ആയിട്ടൊള്ളു ....
ഒന്ന് സെറ്റിലായിട്ട് കെട്ടാന്നാ വിജാരിക്കുന്നത് ... ""
"" ഇനി എന്ത് സെറ്റിലാവാൻ ... രണ്ട് വർഷായി ജോലി കിട്ടിയിട്ട് .. അത്യവിശം സമ്പാദ്യം ഉണ്ട് നിന്റെ കയ്യിൽ .... അതൊക്കെ മതി ... മുൻമ്പ് എങ്ങൊ തേച്ചിട്ട് പോയാ പെണ്ണിന്റെ പേരും പറഞ്ഞ് നീ ഇങ്ങനെ ജിവിതം തുലക്കണ്ട ... ""
"" അഛനിപ്പോ എന്താ വേണ്ടത് ... അഛൻ കൂറെ നാളായി പറയുന്ന ആ കുട്ടിയെ ഞാനൊന്ന് പോയി കണണം ... അത്രല്ലെ ഒള്ളു .. ബ്രേകറോട് വാരൻ പറഞ്ഞോളു ... അഛൻ പറഞ്ഞ കുട്ടിയെ ഞാൻ പോയി കണ്ടോളാം ..... """
അതും പറഞ്ഞ് അരുൺ എഴുന്നേറ്റ് അകത്തേക്ക് നടന്നു ... ബെഢിലേക്ക് ചഞ് അവൻ ഒർമകളിലേക് ചേക്കേറി ...
"" അരുൺ നമ്മുക്കിത് ഇവിടെ വെച്ചവസാനിപ്പിക്കാം ... ""
"" എന്താ രമ്യയ നീ പറയുന്നത് ... ഞാനെന്ത് ചെയ്തിട്ടാ നീ എന്നെ വേണ്ടാ എന്ന് പറയുന്നത് അത് കൂടി പറയ് ... കാരണം നമ്മൽ ഇന്നലെയൊ മിനിഞാന്നൊ അല്ല സ്നേഹിച്ച് തുടങ്ങിയത് ... വർഷം മൂന്നായി തമ്മിൽ സ്നേഹിച്ചിട്ട് .. പെട്ടെന്നൊരു ദിവസം വന്ന് എല്ലാം അവസാനിപ്പിക്കാം എന്ന് പറയുമ്പോ ... ""
"" അരുൺ ശെരിയാണ് ... പത്താം ക്ലാസ്സ് തൊട്ട് തുടങ്ങിയ പ്രണയം ആണ് നമ്മുടെ ... ഇപ്പോ പ്ലസ്റ്റു ...ഒക്കൊ ശെരി തന്നെ ഞാൻ സമ്മതിച്ചു ... ബട്ട് എനിക്കിനി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ തൽപര്യം ഇല്ല ... ഞാൻ പോവുന്നു.. "" എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈയിൽ കടന്ന് പിടിച്ച് അവൻ പറഞ്ഞു ...
''" രമ്യയ നീ എന്നെ എന്ത് കാരണം കൊണ്ടാണ് ഉപേക്ഷിക്കുന്നത് എന്നറിയില്ലെങ്കിലും ... ഞാൻ ആദ്യയിട്ടും അവസാനായിട്ടും സ്നേഹിച്ചത് നിന്നെയാണ് ...എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണില്ലാ ... "" അതും പറഞ്ഞ് നിറമിഴികളോടെ അവൻ തിരിഞ്ഞ് നടന്നു ...
അന്ന് മുതൽ എല്ലാ പെണ്ണുങ്ങളോടും ഒരു തരം വെറുപ്പായിരുന്നു .... കല്യണത്തിന് തന്നെ താൽപര്യം ഇല്ലാതെ ... അഛനും അമ്മയും ആണെങ്കിലൊ എനിക്കൊരു ജോലി കിട്ടിയ അന്ന് മുതൽ നിർബന്ധിക്കാൻ തുടങ്ങിയതാ ... അല്ലെങ്കിലും ഇനിയും ഞാനെന്തിനാ വാശി പിടിക്കുന്നത് ... കാരണം പറയാതെ ഇറങ്ങി പോയതല്ലെ അവൾ അതങ്ങനെ തന്നെപോട്ടെ ...
****
പിറ്റേന്ന് ഒരുക്കമെല്ലാം കഴിഞ്ഞിറങ്ങി .. അവനും ബ്രോക്കർ കണ്ണേട്ടനും കൂടി പുറപെട്ടു ...
"" ദാ ആ കാണുന്ന വളവിലൂടെ അങ്ങട് പൊയിക്കൊ ... അവിടുന്ന് കുറച്ചൊള്ളു ... ""
ബ്രോക്കർ കണ്ണേട്ടന്റെ സംസാരം കേട്ട് അരുൺ വണ്ടി തിരിച്ചു ...
"'നല്ല കുട്ടിയമോനെ ... അടക്കൊം ഒതുക്കൊകെല്ല .. കാണാനും കുഴപ്പല്ലാ .. മത്രമല്ല നല്ല തങ്കപ്പെട്ട സ്വാഭവവും ... ""
"" എത്രയാലും പെണ്ണല്ലെ ജാതി ... ""(അരുൺ മസ്സിൽ പറഞ്ഞു ... )
ചെറിതാണെങ്കിലും കുഴപ്പമില്ലാത്ത ഒരു വാർപ്പ് വീട് ... മുറ്റം മുഴുവൻ പല വിധത്തിലുള്ളപൂക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു... സിറ്റൗവ്ട്ടിൽ തന്നെ ഞങ്ങളെയും കാത്ത് പെണ്ണിന്റെ അച്ഛനിരിപ്പുണ്ട് ...
"" വരു ... കേറി ഇരിക്കു ..."" അദ്ധേഹം കൈ തന്നു ..
"" എന്താ മോന്റെ പേര്.. ?
"" അരുൺ ... ""
"" വിട്ടിൽ ആരൊക്കെ ഉണ്ട് ...?
"" അമ്മാ .. അഛൻ .. ഞാനും പിന്നെ ഒരനിയത്തി ..."'
"" ശാരദേ മേളെ വിളിക്ക്... " അദ്ധേഹം അകത്തേക് നോക്കി പറഞ്ഞു ....
അരുൺ കണ്ണുകൾ പുറത്തേക്ക് പായിച്ച് ഇരുന്നു ... ആദ്യ പെണ്ണ് കാണൽ ആയത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത ഒരു ഭയം മനസ്സിൽ .. നെഞ്ചിടിപ്പ് വല്ലാതെ കൂടിയ പോലെ ..
"" ഈ പെണ്ണ് ഒന്ന് വേഗം വന്നിരുന്നെങ്കിൽ.. ഈ ടെൻഷനെങ്കിലും ഒന്ന് കുറഞ് കിട്ടിയിരുന്നു ... "" അവൻ മനസ്സിൽ കരുതിയപ്പോഴെക്കും
വെള്ളവുമായി അവൾ മന്ദം മന്ദം നടന്ന് വരുന്നത് അവൻ കണ്ടു ... വെള്ളം വാങ്ങി രണ്ട് പേരും പരസ്സ് ഒന്ന് നോക്കിയതും ... അവനും അവളും ഒരു പോലെ ഞെട്ടി ... അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു .. അവൾ തലയും താഴ്ത്തി നിന്നു ...
"" ഇതിനെ ഇപ്പോഴും കെട്ടിച്ചിട്ടില്ലെ ..... നല്ല കുട്ടിയാന്നും പറഞ്ഞ് കെളവൻ കണിച്ച് തന്നത് എന്നെ തേച്ചിട്ട് പോയവളെ തന്നെ ബെസ്റ്റ് ... "" അവൻ പതിയെ പിറുപിറുത്തു ...
"" എന്താ മോനെ എന്തെങ്കിലും പറഞ്ഞൊ ..""
കണ്ണേട്ടന്റെ ചേദ്യയം കേട്ട് അവൻ പറഞ്ഞു ..
"" ആ നമ്മുകിന്ന ഇറാങ്ങാന്ന്‌ .. ""
"" കുട്ടിയെ നിനക്ക് ഇഷ്ടായൊ ....?
കണ്ണേട്ടനോട് മറുപടി പറയാൻ തുടങ്ങിയപ്പോൾ അവളുടെ അഛൻ പറഞ്ഞു...
"" മോനെ അവൾക്ക് നിന്നോടൊന്ന് സംസാരിക്കണം എന്ന് ... "" അവളുടെ അഛന്റെ സംസാരം കേട്ട് ഞാൻ പതിയെ മൂളി ...
"" ന്നാ .അകത്തേക്ക് പോയിക്കൊളു അവളാ മുറിയിലുണ്ട് .. ""
അദ്ധേഹം ചൂണ്ടിയ മുറിയിലേക്ക് അരുൺ ചെന്നു ...
ജനലഴിൽ മുഖം ചേർത്തു പുറം തിരിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ പിടിച്ചൊന്ന് പൊട്ടിക്കാന തോന്നിയത് ....
"" ഇനി എന്താണാവോ ഭവതിക്ക് എന്നോട് പറയാനുള്ളത് ... ""
അവന്റെ പുച്ഛത്തോടെയുള്ള സംസാരം കേട്ട് ... നിറമിഴികളോടെ അവൾ തിരിഞ്ഞു ....
"" ആഹാ കരയാനൊക്കെ അറിയാല്ലെ ... ""
"" എനിക്കറിയാം അരുൺ.. നിനക്കെന്നോട് ദേശ്യയ മാണെന്ന് ..""
"" എന്റെ പോരാക്കെ ഓർമയുണ്ടൊ ... "
"" ഹ്മ് "" അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു ... പതിയെ അവന്റെ അടുത്തേക്ക് ചെന്ന് അവൾ പറഞ്ഞു ...
"" ഞാൻ എന്തിനാ നിന്നെ ഒഴിവാക്കിയത് എന്ന് നീ അന്ന് ചോദിച്ചില്ലെ .. ആ ചോദ്യയത്തിന്റെ ഉത്തരം ഞാൻ തരാം ...""
"" എനിക്കറിയാൽ തൽപര്യം ഇല്ല ... ""
അവൻ മുഖം കോട്ടി പറഞു..
"" നീ അറിയണം അരുൺ ...
നിന്നോട് എനിക്കത് പറയണം ... നിന്റെയും എന്റെയും വീട്ടുകാർ അറിയാതെയിരുന്ന നമ്മുടെ പ്രണയം ... ആരൊ നിന്റെ വിട്ടിൽ അറിയിച്ചു ... ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഉണ്ട് നിന്റെ അഛനും എന്റെ അച്ഛനും കൂടി സിറ്റൌവ്ട്ടിൽ എന്തൊ സംസാരിച്ചിരിക്കുന്നു .. എന്നെ കണ്ടപ്പോൾ അദ്ധേഹം പറഞ്ഞു ....
നിയും അരുണും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് ഞങ്ങൾക്കറിയാം ... നിങ്ങളുടെ ഇഷ്ടത്തിനൊന്നും ഞങ്ങൾ എതിരല്ല .. പക്ഷേ ഇപ്പോ നിങ്ങൾ നന്നായി പഠിക്കണം ... എല്ലാം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടുമ്പോൾ .. ഞങ്ങൾ നടത്തി തരും ഈ കല്യാണം .. അതു വരെ നിങ്ങൾ തമ്മിൽ കാണുകയൊ മിണ്ടുകയൊ ച്ചെയരുത് .... പ്ലസ്റ്ററ്റുകഴിയാനായി ... അവന് മാർക്ക് ഒക്കെ കുറവാണ് .. ഇപ്പോ തീരെ ക്ലാസിലിരിക്കുന്നില്ല എന്നൊക്കെയുള്ള പരാതിയിലാണ് ടീച്ചർ ...
അത് കൊണ്ട് മോള് അവനോടൊന്ന് അകൽച്ച കാണിക്കണം ...
നിങ്ങൾടെ രണ്ട് പേരുടെയും നല്ല ഭാവിക്ക് വേണ്ടിയാണ് പറയുന്നത് .. മക്കൾ നന്നാവാനല്ലെ ഏതൊരു അഛനുമ്മയും ആഗ്രഹിക്കു ..
"" ഞാൻ അവനെ ഒഴിവാക്കിയാ പോലെ കാണിച്ചാൽ വേറെയാരെങ്കിലും അവൻ പ്രണയിച്ചാലൊ ...?
എന്നാ എന്റെ ചോദ്യയത്തിന് നിന്റെ അച്ഛൻ തന്ന മറുപടി....
"" അവന് നിന്നോട് ആത്മാർഥ പ്രണയം ആണെങ്കിൽ .. അവന് വേറൊരു പെണ്ണിനോടും അത്ര പെട്ടന്ന് ഇഷ്ടം തോന്നില്ല ... ഇനി നിന്റെ കാര്യയത്തിലാണെങ്കിലും അങ്ങനെ തന്നെയാവും ... അത് കൊണ്ട് മോള് നിന്റെ അഛനെ പോലെ കണ്ട് ..ഈ അഛനെ അനുസരിക്കണം ...""
നിന്റെ അച്ഛന്റെ സംസാരം കേട്ടപ്പോൾ വേദനയോടെയാണെങ്കിലും ഞാൻ തലയാട്ടി സമ്മതിച്ചു ....
നിനക്ക് ജോലി കിട്ടിയപ്പോൾ തന്നെ അഛൻ വന്നു പറഞ്ഞു ..ഇനി എന്താ വേണ്ടത് എന്ന്... അപ്പോൾ ഞാൻ പറഞ്ഞു ... എനിക്ക് കൂടി ജോലി ശെരിയാവട്ടെ എന്നിട്ട് പറയാന്ന് ... ടിച്ചറായി ജോലി കിട്ടിയ ശേഷം അഛൻ വന്ന് എന്നോട് ചോദിച്ചു ... നിനക്കിപോഴും അവനെ ഇഷ്ടണോന്ന് .. ഞാൻ പറഞ്ഞത് .. നീ അന്ന് എന്നോട് പറഞ്ഞ ഡയലോഗ് ആണ് .. ഞാൻ ആദ്യയമായും അവസാനമായും സ്നേഹിച്ചത് അവനെയാണ്.. അവൻക്കല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരാൾക്കും സ്ഥാനമില്ലാന്ന് ... നിന്റെ അച്ഛൻ തന്നെയാണ് ഈ പെൺ കാണലിന് മുൻപിൽ നിന്നത് ... അതും പറഞ്ഞ് കൊണ്ടവൾ കണ്ണ് തുടച്ച് അവനെ നോക്കി ....
ഒന്നും മിണ്ടാതെ അവളെ വലിച്ച് നെഞ്ചിലേകിട്ട് ഇറുതെ പുണർന്ന് ... നിറമിഴികളോടെ ചിരിച്ച് കൊണ്ടവൻ പറഞ്ഞു ..
"" നീ എന്നെ തോൽപിച്ച് കളഞല്ലൊ പെണ്ണെ ... ""
മറുപടിയൊന്നും പറയാതെ .. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ....
ശുഭം
രചന ... ഐശ റാഫി ..( ഫമൽ )

പ്രണയം

(----- പ്രണയം ----)
"" ഷബ്നാ ദേ ഡി നിന്റെ ചെക്കൻ ... ""
ബസ്സ് സ്റ്റോപ്പിൽ.. ബസ്സും കാത്ത് നിൽക്കുമ്പോൾ ..
കൂട്ടുകാരികൾ ഒരു കളിയാക്കലോടെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാനൊന്നു ഞെട്ടി ... കാരണം ആരും അറിയാതെ ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്ന അവനോടുള്ള എന്റെ പ്രണയം ഇവർ എങ്ങനും അറിഞ്ഞൊ ....
"" ങ്ങേ ... എന്റെ ച്ചെക്കനോ ... ""
"" അല്ല നിന്നെയെന്നും വായിനോക്കി നിൽക്കാറില്ലെ... ആ ച്ചെക്കനെ കുറിച്ച്
പറഞ്ഞതാടി .... ""
ഷെമീന പറഞത് തിരുത്തി ...
ഞാൻ തേടിയിരുന്നത് ആ കണ്ണുകളെയായിരുന്നു .... ക്ലാസ്സിലേക്ക് പോവുമ്പോഴും .. ക്ലാസ്സ് കഴിഞ്ഞ് വരുമ്പോഴും ... എന്നെ തന്നെ നോക്കി നിൽക്കുന്ന ആ രണ്ട് വെള്ളാരം കണ്ണുകളെ ... ഇവർ പോലും എന്തിനേറെ അവൻ പോലുമറിയാതെ ഞാൻ സ്നേഹിക്കുന്ന ആ രണ്ട് വെള്ളാരം കണ്ണുകളെ .... ആരും അറിയാതെ ആരോടും പറയാതെ എന്റെ ഖൽബിന്റെ അകത്തളത്തിൽ ഞാൻ സൂക്ഷിച്ച എന്റെ മൊഞ്ചനെ ...
ചിന്തകൾ കാടുകയറി കൊണ്ടിരുന്നപ്പോൾ ... കൂട്ടുകാരികളുടെ നിർത്താതെയുള്ള പൊട്ടിച്ചിരിയാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്.... കര്യയമറിയാതെയാണെങ്കിലും ... ഞാനും അവരുടെ ചിരിയിൽ പങ്കു ചേർന്നു ....
"" ഡി ശബ്നാ ... ഇന്നും ദേ നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടാവൻ ... "" ഷെമീനയുടെ സംസാരം കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു ...
"" പാവം കൂറെയായില്ലേടി അവൻ നിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട് ... അവനും വേണ്ടെടി ഒരു റെസ്റ്റൊക്കെ ... നീ ഒഴിവാക്കുവാണൊ അതൊ കൂടെ കൂട്ടുകയാണൊ ... ""
അമീറ ഒരു പാതി ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ ഒന്നുമറിയാത്ത പോലെ പറഞ്ഞു ...
"" ഒന്ന് പോടി അവിടുന്ന്.. അവനാ നോട്ടം തുടർന്നോട്ടെ.. നിങ്ങൾക്കെന്താ കുഴപ്പം ... ഒന്നുമില്ലെങ്കിലും എന്നെ നോക്കാൻ ഒരു ച്ചെക്കനെങ്കിലും ഉണ്ടല്ലൊ .... ""
"" അമ്പടി ...അപ്പോ മോൾക്ക് ചെറുതായിട്ട് ഒരു ഇഷ്ടമൊക്കെയുണ്ടല്ലെ അവനോട് ... ""
ഷെമീന വീണ്ടും ഇടക്ക് കയറി പറയാൻ തുടങ്ങിയതും ഞാൻ അവളെ തടഞ്ഞു...
"" ഡി .... നീ ... അത് വിട് ... മറ്റെന്തെങ്കിലും പറയ് .... എന്ന് പറഞ്ഞ് ഞാൻ വിശയം മാറ്റി ... ""
അവർ സംസാരം മാറ്റിയപ്പോൾ ... ഞാൻ എന്നത്തേയും പോലെ കൂട്ടുകാരികർ കാണാതെയൊന്ന് പാളി നോക്കി ....
ഇതുവരെയുള്ള എന്റെ നോട്ടങ്ങൾ മുഴുവനും അവൻ കാണാതെയാണെങ്കിലും ... ഇത്തവണത്തെ നോട്ടത്തിൽ എനിക്കാന്നു പിഴച്ചു .... എന്റെ പാളിയുള്ള നോട്ടം അവൻ കയ്യോടെ പിടിച്ചു .... കണ്ണുകൾ തമ്മിലുടക്കിയപ്പോൾ .. ആ വെള്ളരം കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം പോലെ .....
ഞാൻ നോട്ടം വേഗത്തിൽ പിൻവലിച്ചു.... എങ്കിലും ആദ്യയമായ് കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അവനോടുള്ള എന്റെ അടങ്ങാത്ത പ്രണയം ഒന്നു കൂടി വർദ്ധിച്ചു ....
എന്റെ നോട്ടം അവന് ധാരളമായിരുന്നു ... ഇതുവരെ കണ്ണുകൾ കൊണ്ട് മാത്രം എന്നെ സ്നേഹിച്ചിരുന്ന അവന് പ്രണയം തുറന്ന് പറയാൻ എളുപ്പമായി .... എന്റെ അടുത്തേക്ക് ആവേശത്തോടെ ഓടി വരുന്ന അവനെയാണ് ഞാൻ അവസാനമായി കണ്ടത് ... ശ്രദ്ധികാതെയുള്ള റോഡ് ക്രോസ് ചെയ്യലിൽ വിധി അവനെ ബസ്സിന്റെ രൂപത്തിൽ വന്ന് കൊണ്ട് പോയി ... അതിനടിയിൽ കിടന്ന് ഞെരിഞ്ഞമരുമ്പോഴും അവന്റെ കണ്ണുകൾ എന്നിലായിരുന്നു ... മുഴുവൻ കാണാൻ കഴിയാതെ ഒരു തളർച്ചയോടെ ഞാൻ നിലത്തേക്ക് ഊർന്നിറങ്ങി .....
ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ഗ്ലൂകോസിന്റെ ആലസ്യത്തിലായിരുന്നവൾ ... പതിയെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയ അവളെ തടഞ്ഞ് കൊണ്ട് ... ഉമ്മയും ഉപ്പയും പറഞ്ഞു ....
"" റെസ്റ്റ് എടുക്കുമോളെ മോൾക്കൊരു കുഴപ്പുല്ല ..ആക്സിഡന്റ് നേരിട്ട് കണ്ടതിന്റെ ഷോക്കാ ... അല്ലാതെ പേടിക്കാനൊന്നുല്ല .... """
അവർകറിയില്ലല്ലൊ.. എന്റെ പ്രാണനെ ആണ് വിധി ഇന്ന് തട്ടിയെടുത്തതെന്ന്... വേണ്ടാ ആരും അറിയണ്ട.. എന്റെ പ്രണയം എന്നിൽ തന്നെ ഓടുങ്ങട്ടെ... എന്നാലും അവസാന നിമിഷമെങ്കിലും എന്റെ പ്രണയമൊന്നു അവനെ അറിയിക്കമായിരുന്നു...
അവനതറിഞ്ഞിരുന്നെങ്കിൽ.... അതിനു പോലും കഴിഞ്ഞില്ലല്ലൊ...
സങ്കടങ്ങളെല്ലാം ഉള്ളിൽ അലയടിച്ചപ്പോൾ..അവൾ പതിയെ എഴുനേറ്റിരുന്ന്.. കയറി കൊണ്ടിരിക്കുന്ന ഗ്ലൂകോസ് വലിച്ചുരി... കയ്യിലേക്ക് മുഖം പൂഴ്ത്തി.. ഒരു പൊട്ടികരച്ചിലോടെ ചുറ്റുമുള്ളവർ കേൾകാതെ അവൾ പതിയെ പറഞ്ഞു ... പ്രണയമായിരുന്നെടാ ച്ചെക്കാ ... എനിക്കു നിന്നോട് അടങ്ങാത്ത പ്രണയം .... അവളുടെ വാക്കുകൾക്ക് മറുപടിയെന്നോണം ... അവൾ മുൻമ്പ് കേട്ടാ ആ പാട്ടിന്റെ രണ്ട് വരി എവിടെ നിന്നോ ഒഴുകി വന്നു ....
ഇന്ന് നീ എന്റെ ഖബറിനരിക്കത്ത് വച്ച ചെമ്പനീർ പൂ .....
അന്ന് ഞാനെന്റെ സ്നേഹം ചൊന്ന നേരത്ത് തന്നുവെങ്കിൽ .....
( ശുഭം )
രചന .... ഐശ റാഫി .... ( ഫമൽ ....)

കല്യാണം



അഞ്ജു ഡി ഒന്നേഴുന്നേറ്റു പോയി കുളിക്ക് പെണ്ണെ ... നേരം വെളുത്തപ്പൊ തുടങ്ങിയാത ... അവൾ ആ കുന്തത്തിമ്മലും തോണ്ടി ഇരിക്കാൻ... അടുത്താഴ്ച കല്യാണ പെണ്ണിന്റെ ...
ഇതിമ്മലും തോണ്ടി ഇരിക്കുന്ന നേരം... ആ അടുക്കളെൽ വന്ന് വല്ലതുമൊക്കെ വെച്ചുണ്ടാക്കി പഠിച്ചാലെന്താ അവൾക്ക് .... കയ്യിലെ വളയൊന്നും ഊരി പോരില്ലല്ലോ... അവിടെ ചെല്ലുമ്പോൾ അറിയാ ഈ അമ്മ പറഞ്ഞതിന്റെയൊക്കെ പൊരുൾ... അപ്പൊ പഠിച്ചോളും ഇന്റെ മോൾ ..... ഹും... ""
അമ്മ പിറു പിറുത്തു കൊണ്ടു അകത്തേക്ക് നടക്കുന്നതിന്റെ ഇടയിലേക്ക് ആണ് അപ്പു ക്കേറി വന്നത്..
"" മ്മ്മ് വീണ്ടും തുടങ്ങിയോ രണ്ടും കൂടി... ഡീ നാണമില്ലല്ലോ നിനക്ക് അമ്മേടെ വായിലിരിക്കുന്നത് കേൾക്കാൻ... ""
"" നീ പോടാ... ഏട്ടാ... ""
അതും പറഞ്ഞവൾ അകത്തേക്ക് ഓടി...
"" ങ്ങേ പോടാ ഏട്ടന്നോ.... നിൽക്കഡി അവിടെ.. ""
അവനും പിറകെ ഓടാൻ നിന്നതും ഇടക്ക് ക്കേറി അമ്മ പറഞ്ഞു...
"" ഡാ നീ ഇപ്പൊഴും കൊച്ചു കുട്ടികളെ പോലെ .. അവളുടെ പിറകെ ഓടി നടന്നോ..... അവളെ പറഞ്ഞു വിട്ടാ...പിന്നെ അടുത്ത ഊഴം നിന്റെയാ... അത് മറക്കണ്ട .... """
"" ങ്ങേ .. "" ഇപ്പൊ എന്നോടായോ അമ്മക്ക് കലിപ്പ്... ഇന്റെ അമ്മേ ഞാൻ അവളോട്‌ നിങ്ങൾ രണ്ട് പേരും കൂടി വഴക്ക് കൂടുന്നതിനെ കുറിച്ച് ചോദിച്ചതാ... അല്ല അമ്മേ എനിക്കൊരു സംശയം... കല്യാണം അവള്ടെ ആണോ അതോ അമ്മയുടെ ആണോ... അവൾടെ കല്യാണം ഉറപ്പിച്ചപ്പോൾ തുടങ്ങിയാത രണ്ടും കൂടി ഈ വഴക്ക് ..... ആദ്യമൊക്കെ രണ്ടും അടയും ചക്കരയും പോലെയായിരുന്നു.. ഇപ്പൊ എപ്പോ നോക്കിയാലും അമ്മയും മോളും വഴക്ക് തന്നെ വഴക്ക്. ... എന്തു പറ്റി ഈ അമ്മക്കും മോൾക്കും.... ആദ്യയമൊക്കെ ഒന്ന് പറഞ്ഞ.... ഒൻപത് എണ്ണം തിരിച്ചു പറഞ്ഞിരുന്നവള... ഇപ്പൊ അമ്മ എന്തൊക്കെ പറഞ്ഞാലും എല്ലാം കേട്ട്.. ഒന്നും മിണ്ടാതെ ഒറ്റ പോക്കാ .... ന്നിട്ട് എവിടേലും മാറി ഇരുന്നു കരയും ചെയ്യും... രണ്ടെണ്ണത്തിനും ഇതെന്താ പറ്റിയത് ... ""
അപ്പുവിന്റെ ചോദ്യയം കേട്ട്.... അവർ മറുപടി പറയാതെ നിന്ന് വിതുമ്പി...
"" അയ്യേ.. ഈ പാറുട്ടി എന്തിനാ കരയണ്... ""
അവൻ അമ്മയുടെ തോളിൽക്കൂടി കൈ ഇട്ട് അവരെ ചേർത്ത് പിടിച്ചു
ചോദിച്ചു...
"" വയ്യട അപ്പു... അവളെ കുറിച്ച് ഓർക്കുമ്പോൾ.... അവൾ പോയാൽ പിന്നെ ഞാനും നീയും ഇവിടെ തനിച്ചു... പിന്നെ എനിക്കറിയാ... ഈ പടി ഇറങ്ങുമ്പോൾ...എന്നെ നിന്നെ ഒക്കെ ഓർത്ത് ... ഇന്റെ കുട്ടീടെ മനസ്സ് വല്ലാണ്ട് വേദനിക്കുന്ന്... അത്‌ ഇല്ലാണ്ട് ആവനാ അവളോട്‌ ഇങ്ങനെ വഴക്കിട്ട് നടക്കുന്നെ ... അകലുമ്പോൾ ഇന്റെ കുട്ടിക്ക് സങ്കടം ആവണ്ടാന്ന് കരുതീട്ട്... ""
"" അമ്മടെ വർത്താനം കേട്ട തോന്നുല്ലോ.. നമ്മൾ അവളെ പടി അടച്ചു പിണ്ഡം വെക്കാന്ന്... """
"" അതല്ല മോനേ... കെട്ടിച്ചു വിട്ട പിന്നെ വിട്ടതുതന്നെ ... ഒരു പാട് ഉത്തരവാദിത്വമൊക്കെ പേറി ... ഇങ്ങോട്ട് വരുന്നതിനും പോവുന്നതിനും ഒക്കെ അവന്റെ അനുവാദം വാങ്ങി... കിട്ടിയാൽ തന്നെ രണ്ടോ മൂന്നോ ദിവസം... വിരുന്നുക്കാരിയെ പോലെ വന്ന് പോവുന്ന ഒരു അതിഥിയായി അവളും മാറും ..... എല്ലാം ക്കൂടി ഓർക്കുമ്പോൾ... ""
പറഞ്ഞു കഴിഞ്ഞവർ... നിറഞൊഴുകുന്ന മിഴികളെ വീണ്ടും സാരിതലപ്പ് കൊണ്ട് തുടച്ചു...
"" അമ്മ ഒന്ന് പോയെ... എന്നെ കൂടി കരയിപ്പിക്കല്ലോ... ""
എന്നു പറഞ്ഞു അപ്പു കണ്ണുതുടച്ചു... അകത്തേക്ക് കയറുമ്പോൾ....
കണ്ടു വാതിനിടയിൽ നിന്നൊരു തേങ്ങൽ ....
"" മോളെ അഞ്ജു നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ... അമ്മടെ സംസാരം കേട്ട് നീ ടെൻഷൻആവോന്നും വേണ്ടാ... അമ്മ ചുമ്മാ ഓരോ വേവലാതി ഇങ്ങനെ പറയാ... """
"" എനിക്കറിയാം ഏട്ടാ അമ്മ എന്നെ വഴക്ക് പറയുന്നത് ഒക്കെ... അമ്മേനെ ഏട്ടനെയൊക്കെ വിട്ടു പിരിയുമ്പോൾ ഉള്ള സങ്കടം മാറാൻ ആണെന്ന്... അമ്മ പറഞ്ഞത് ശെരിയാണ് ഏട്ടാ ...
ഞാൻ പോയ പിന്നെ... ഏട്ടനും അമ്മയും ഇവിടെ തനിച്ച്... അതോർക്കുമ്പോ തന്നെ നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ച പോലെയാ ...
പിന്നെ അമ്മ പറഞ്ഞ പോലെ....
കല്യാണം കഴിഞ്ഞു.. കുറച്ചു നാള് ക്കൂടി കഴിഞ്ഞ പിന്നെ..... ഇവിടേക്ക് വല്ലപ്പോഴും വിരുന്നു വരുന്ന അതിഥിയെ പോലെയാവും ഞാനും ....
അവൾ പാതി കണ്ണിരോടെ... ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ.. നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച വേദനയോടെ അവളെ അടുത്തേക്ക് ചേർത്ത് പിടിച്ച് പറഞ്ഞു...
"" ന്റെ അഞ്ചു നീ എന്തിനാപ്പോ അതൊക്കെ ഓർക്കുന്നത് ....
നിന്റെ ഒരു വിളിപ്പുറത്ത് ഉണ്ടാവും ഈ ഏട്ടൻ .... പിന്നെന്തിനാ മോള് വിഷമിക്കുന്നത്...
അമ്മടെ കാര്യം ഓർത്തു നീ ടെൻഷൻ ആവേണ്ട ...
എല്ലാം ഈ ഏട്ടൻ നോക്കിക്കോളം .... എനിക്കും അമ്മക്കും ഇടക്ക് ഇങ്ങനെ വഴക്ക് കൂടാനും.... പിണങ്ങാനുമൊക്കെ നീ പോയ പിന്നെ ആരും ഇല്ലാന്നുള്ള ... ഒരു സങ്കടം മാത്രേയുള്ളു ...... ""
ഇടറിയ ശബദത്തോടെ അവൻ പറഞ്ഞു നിർത്തി .... അകത്തേ നടന്നു ...
*********************
അച്ഛൻ ഇല്ലാത്തത് കൊണ്ട് തന്നെ.. അതിന്റെ ഒരു കുറവും അറിയിക്കാതെ... ഒരു ഏട്ടാന്റെ സ്ഥാനത്ത് നിന്ന് അവൻ കഴിയുന്ന പോലെ കല്യാണം നടത്തി...
കല്യാണം ഭംഗിയായി നടന്നു ... യാത്ര പറയാൻ നേരം അമ്മയും മോളും കെട്ടിപ്പിടിച്ച്... ഏറെ നേരം കരഞ്ഞു ... കണ്ട് നിൽക്കാൻ കഴിയാതെ അവൻ കുറച്ചങ്ങോട്ട് മാറി നിന്നു ... ആരോക്കെയൊ അമ്മോനെ മോളെയും പിടിച്ചു മാറ്റി... അവളെയും കൊണ്ട് അവന്റെ മുന്നിൽ കൊടുന്ന് നിർത്തി പറഞ്ഞു....
"" ഏട്ടനോട് യാത്ര പറയ് മോളെ ... """
ഏട്ടാന്ന് മാത്രം വിളിച്ച് ഒരേങ്ങലടിയോടെ അവളെന്റ നെഞ്ചിലേക്ക് ചാഞ്ഞ് ...എന്നെ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു ...
വിറയാർന്ന കൈയ്കളോടെ ... ഒന്നും മിണ്ടാതെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ...ആർത്തലച്ചു വന്ന സങ്കടത്തെ ഉള്ളിലൊതുക്കി... മൂർദ്ധാവിൽ അമർത്തി ചുംബിച്ചു ... അവന്റെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ അവളുടെ നെറുകയിൽ പതിച്ചു ....
ശുഭം
രചന ... ഐശ റാഫി ... (ഫമൽ )
(NB ... ഒരു രാജകുമാരിയെ പോലെയാണ് ഓരോ പെൺകുട്ടിയും അവളുടെ വീട്ടിൽ കഴിയുന്നത്... കല്യാണമെന്ന ചടങ്ങിലൂടെ അഛനെയും അമ്മയേയും കൂടെപിറപ്പുകളെയും പിരിഞ്ഞു വരുന്ന അവൾ .... നിങ്ങളെ മാത്രം വിശ്വസിച്ചു വരുന്നതാണ് എന്ന് മറക്കരുത്... )

by: Aisha Famal

"" പാചകം ""

"" പാചകം ""
"" ഇങ്ങക്ക് ഇന്നെന്താ ഉച്ചക്ക് ചോറിൽക് വാണ്ടത്... ?? വേഗം പറിം... ""
ഒരൽപ്പം ദേഷ്യയതോടെ ഉള്ള സൂറാന്റെ സംസാരം കേട്ട്. ടീ വി കണ്ട് കൊണ്ടിരുന്ന അബു തല ഉയർത്തി നോക്കി....
പറയാൻ വന്നത് ചിക്കനും മട്ടനും എന്നാണെങ്കിലും... പറഞ്ഞു കഴിഞ്ഞപിന്നെ അവളുടെ അടുത്ത് നിന്ന് കിട്ടുന്ന ......
പിച്ചലും മാന്തലും ഒക്കെ ഓർത്തപ്പോൾ പറയാൻ വന്നത് അതെ സ്പീഡിൽ വിഴുങ്ങി... അബു മറു ചോദ്യ മെറിഞ്ഞു ...
"" എന്താ ഇന്ന് ഇന്റെ ബീവിക്ക് പറ്റീത്... ഒരു ദേഷ്യം പോലെ... പറ മുത്തേ.... ""
"" ഇങ്ങക്ക് ഇങ്ങനെ സോപ് ഇടാനെന്നെ അറിയുള്ളു....
ഇങ്ങക്ക് എന്താ വാണ്ട്ച്ച വേഗം പറയിൻ... യ്ക്ക് അടുകളീൽ പിടിപ്പത് പണിണ്ട്... ""
"" ആദ്യം ഈ ദേഷ്യത്തിന്റെ കാരണം പറ ഇജ്ജ്... ""
"" യ്ക്ക് ദേഷ്യയൊന്നുല്ല.. ഞാനവടെ ഒറ്റക്ക് കെടന്ന് പണിയല്ലേ... ഇങ്ങക്ക് ഈ ടീ വി കണ്ടിരിക്ണ നേരം.... അടുക്കളെല് വന്ന് ഇന്നോടു എന്തെലൊന്നു മുണ്ടി വർത്താനം പറഞ്ഞാലെന്താ.... """
"" അതോണ്ടാണല്ലെ അന്റെ മൊഖം കടന്നല് കുത്തിയപ്പോലെ ഇങ്ങനെ വീർത്തിരിക്ക്ണത് ..... ""
"" ദേ ഇങ്ങള് ഇന്റെ കയ്യീന്ന് വേടിക്കും പറഞ്ഞില്ലെന്നു വാണ്ട..... അല്ലെലും ഇങ്ങക്കിനോടു ഒരു സ്നേഹുല്ലാന്ന് ഇക്കറിയാലൊ ... ""
അതും പറഞ്ഞ് സൂറാ അടുകയിലേക്ക് വച്ച് പിടിച്ചു... പിറകെ അബും..
"" ഇജ്ജ് ഒന്ന് പെണങ്ങല്ലേ ന്റെ മുത്തേ... ഞാനുണ്ട് ഇന്നന്റെ കൂടെ അടുക്കളേൽ പണി ഇട്ക്കാൻ സഹായിക്കാൻ ... ഞാൻ എന്താ ചെയ്യാണ്ട് .... ""
കൂടെ വരാന്ന് പറഞ്ഞപ്പോ അവളൊന്നു തണുത്തു....
"" ഇങ്ങള് പണിയൊന്നും ഇട്ക്കണ്ടാ ... ഇന്നോട് എന്തെലും മുണ്ടി പറഞ്ഞ് ഒന്ന് ഇര്ന്ന് തന്നാ മതി ... ""
"" അത് വേണ്ടാ ഇന്ന് ഞാനാ കറി വെക്ക്ണത്.... ഇജ്ജ് പറഞ്ഞ് തന്ന മതി.. ഇന്നെന്ത് കറിയാ വെക്ക്ണത് .... ""
"" ഇങ്ങള് കറി വെച്ചാ ഇക്ക് എരട്ടി പണിയാവും ... അതോണ്ട് ആ പൂതി തൽക്കാലം വേണ്ടാ ന്റെ കെട്ട്യോൻക്ക് ... ""
"" പിന്നെ ഇക്ക് പാചകം അറീലന്നാണോ മോളെ ഇജ്ജ് വിചാരിച്.... അന്നെ കെട്ട്ണേന്റെ രണ്ട് മൂന്ന് കൊല്ലം മുമ്പ് വരെ ഞമ്മള് പ്രവാസിയായിരുന്നു... റൂമിലെ നല്ലൊന്നാന്തരം കുക്കായിരുന്നു ഞാൻ... ആ ഇന്നോടാ ഇജ്ജി പറയ്ണത് .... ഇജ്ജ് എന്താ ചിയ്യണ്ടത്ച്ചാ അത് പറ .... ""
അതും പറഞ്ഞ് അബു ഉടുത്തിരുന്ന മുണ്ട് ഒന്ന് മടക്കി കുത്തി ...
"" ഇന്ന് പരിപ്പ് താളിക്കാ ചെയ്യണ് ... അന്നാ പിന്നെ ഇങ്ങളൊരു കാര്യം ചെയ്യിം ... ആ ഗ്യായസടുപ്പുമ്മെണ്ട് മൺ കുടുക്കേല് പരിപ്പ് വേവിച്ച് വെച്ചിട്ട് അതൊന്ന് ഒടച്ച് തരിം ... """
എന്ന് പറഞ്ഞ് അവള് ചോറ് വെന്തോന്ന് നോക്കുന്ന തള്ള കൈയിലെടുത്ത്.... കൈയ്യിൽ കൊടുത്ത് ..... പച്ചക്കറി അരിയാൻ നിന്നു .. "" ട്ടും "" എന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സൂറാ കണ്ടത്... പരിപ്പ് ഉടക്കാൻ പോയിട്ട്.... ഒരറ്റ കുത്തിന് മൺ കുടുക്കടെ മൂടും പൊട്ടിച്ച്
ഇള്യഭനായി നിക്കുന്ന അബൂനെ ആണ്...
"" ന്റെ പടച്ചേനെ ഇങ്ങളോട് പരിപ്പ് ഒന്ന് ഒടച്ച് തരാനാ പറഞ്ഞ്... അല്ലാതെ കുടുക്കേടെ മൂട് പെട്ടിക്കാനല്ല ...അല്ലെലും ഇക്കറിയാർന്നു ഇങ്ങള് പണി ഇട്ക്കാന്ന് പറഞ്ഞപ്പോ എന്തെലൊക്കെ വരുത്തി വെക്കുന്ന് .... ""
പറഞ്ഞ് മുഴുവൻ ആകാതെ.. കയ്യില് കിട്ടിയ തവിയുമായി അവന്റെ നേരെ ചെന്നതും ...
"" സോറി മുത്തെ .... ഇക്കാകൊരു അബദ്ധം പറ്റീതല്ലെ ഡി ... ""
എന്ന് പറഞ്ഞ് അവൻ കൈയ് കൂപ്പി ...
"" ഹും .. ഇങ്ങളൊരു അബദ്ധം ... ആ കറി മുഴുവൻ ഗ്യാസുമ്മലും കളഞ്ഞു ..
ആകെ ഉണ്ടായിരുന്ന ഒരു കുടുക്ക അത് ഇങ്ങളു പൊട്ടിക്കും ചെയ്തു..... ""
"" ഗ്യാസ്മ്മൽ പോയ കറി ഞാൻ വൃത്തിയാക്കാ... ഇജ്ജ് വേറെ കറിയെന്തെലും വെക്കാൻ നോക്ക്... ""
"" ഹും ഇഞ്ഞെന്ത് കറി... തൽക്കാലം രസം തിളപ്പിക്കാം .... "
"" അന്റെ വർത്താനം കേട്ട തോന്നും ഇജ്ജ് ആദ്യം വേറെ എന്തൊ വല്യയ കറിവെക്കാൻ തുടങ്ങിതാന്ന്... പരിപ്പ് താളിക്കാൻ അത്ര വല്യ പണിയൊന്നുല്ലന്ന് ഇക്കറിയാ ഡി... ""
"" ആഹാ ഇപ്പോ അങ്ങനായല്ലെ.... ഇന്നാ പിന്നെ ഇങ്ങളണ്ട് വെച്ചോളിം കറി ... ""
"" പടച്ചോനെ പണിപാളി ... ഇവള് വീണ്ടും വീണ്ടും പണി തരാണല്ലൊ ... ""
"" എന്താ ഇങ്ങനെ ആലോയിച്ച് നിക്ക്ണ് വേഗം വെച്ചൂടിം .... ""
" വെക്കലൊക്കെ ഞാൻ ചെയ്തോണ്ട് ... വെക്ക്‌ണത് എങ്ങനേന്ന് ഇജ്ജൊന്ന് പറഞ്ഞന്നാ മതി ... ""
"" ആദ്യം ചട്ടീല് എണ്ണൊഴിച്ച് കടുക് പൊട്ടിക്കാ .... ന്നിട്ട് ... "
"" ആ... " നിർത്ത് നിർത്ത് .... ഇങ്ങനെ സ്പീഡിൽ പറയല്ലേ ... ഞാൻ ചോയ്കുമ്പൊ ഒരാന്നായ് ഇങ്ങനെ പറഞ്ഞന്നാ മതി... ""
അവൻ ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു... അതിനു ശേഷം ഒരുപിടി കടുക് കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു...
" ഇങ്ങള് കട്കും കൊണ്ട് എവിട്ക്കാ പോണ്... ""
"" ഇജ്ജല്ലെ പറഞ്ഞ് എണ്ണ ഒഴിച്ച് കട്ക് പൊട്ടിക്കാൻ ... ചട്ടീല് എണ്ണ ഒഴിച്ചു .. ഇഞ്ഞ് കട്ക് അമ്മിലിട്ട് കുത്തി പൊട്ടിക്കട്ടെ.. ഇന്നിട്ട് വേണ്ടെ അതിലിടാൻ ... ""
"" ന്റെ പടച്ചോനെ "" എന്നും പറഞ്ഞ് ... ""
സൂറാ തലക്കും കൈയ് കൊടുത്ത് അവനെ നോക്കി ...
പിന്നിം അബദ്ധം പറ്റി എന്ന് മനസ്സിലാക്കിയ.... അബു കടുകും അവിടെ ഇട്ട് ... സൂറാനെ ദയനീയമായി നോക്കി ...
സൂറ തവി എടുത്തു കയ്യിൽ പിടിച് അബുവിനെ നോക്കി...
അബു ഉടുത്തിരുന്ന മുണ്ട്...... ഒന്ന് കൂടി മുറിക്കി ഉടുത്ത് മടക്കി കുത്തി .... പിറകിലേക്ക് കയ്യും കെട്ടി.....
മസിലും പിടിച്ചു നിന്നു...
സൂറ കയ്യിലിരുന്ന തവി അവിടെ ഇട്ടു... രണ്ടും കൽപ്പിച്ച് ചിരവഎടുത്തു.... എറിയാൻ ഓങ്ങിയതും ... അബു ഉസൈൻ
ബോൾട്ടിനേക്കാൽ വേഗത്തിൽ
അടുകള വതിലിലൂടെ ഓടിരക്ഷപെട്ടു ...
രചന ..... ഐശ റാഫി ... (ഫമൽ )
(അല്ലെലും ഈ ഭർത്താക്കന്മാർക്കൊക്കെ എല്ലാം ചെയ്യനറിയും എന്ന ഭാവാ .... അടുകളേല് കേറിയാലൊ അബദ്ധങ്ങൾടെ ഘോശ യാത്രയാവും അവർക്ക് ...എല്ലാവരും അങ്ങനെ അല്ല ചിലരൊക്കെ... )

Aisha

( ഗർഭം )

( ഗർഭം )
"" വിനുവേട്ടാ ഒന്നിങ്ങു വന്നേ.... ""
"" എന്താ പെണ്ണെ.... മനുഷ്യനെ ഒരു ജോലി ചെയ്യാനും സമ്മതിക്കില്ല്യെ നീ ... ""
"" ഹോ "" പിന്നെ ജാംബവാന്റെ കാലത്തുള്ള ആ ബൈക്ക് കഴുകലാണല്ലോ ഇത്ര വലിയ ജോലി.... ""
"" നീ ഇപ്പൊ എന്തിനാ വിളിച്ച്... അതൊന്നു പറയ്.... """
ഒരു കൈയ് എളിയിലും കുത്തി ... മറുകൈയ്കൊണ്ട് വീർത്തിരിക്കുന്ന വയറിലും തലോടികൊണ്ട്...... അവൾ മന്ദം മന്ദം നടന്നു..... മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിന്ന് ..... മേൽപോട്ട് നോക്കി പറഞ്ഞു ......
"" ഏട്ടാ "" ദേ "" ഈ മാവിന്റെ ഏറ്റവും മുകളിലെ കൊമ്പിൽ .....
മൂത്ത് നിക്കുന്ന ഒരു മാങ്ങ കണ്ടോ അതൊന്നു പൊട്ടിച്ചു തരാമൊ .... ""
"" മാങ്ങാ മാത്രം മതിയോ..പെണ്ണ... അതോ ഈ മാവിന്റെ കൊമ്പോ ചില്ലോ.... അങ്ങനെ എന്തേലും വേണോ... """
"" ദേ "" ഏട്ടാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.... ഏട്ടനു പൊട്ടിച്ചു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞ മതി.... ""
"" ന്റെ ചാരു ഞാൻ ഒരു പണി ചെയ്യ്ണത് കാണാനില്ലെ നിനക്ക്.... ആദ്യം ഇതൊന്നു ച്ചെയ്ത് തീർക്കാട്ടെ ന്നിട്ട് നോക്കാ... ""
"" ദേ വിനുവേട്ടാ
ഗർഭിണികൾക്ക് കൊതി തോന്നുന്നത് എന്തിനോടാണെങ്കിലും... ഏത് നേരത്താണെങ്കിലും ... അത് അപ്പോ തന്നെ കഴിക്കണം എന്നാ മുത്തശ്ശി പറഞ്ഞത് ... അത്‌ പിന്നെ """
"" കഴിച്ചില്ലാ എന്ന് വച്ച വല്ല കൊഴാപ്പം ഉണ്ടൊ ചാരു ... ""
"" കഴിച്ചില്ലെങ്കിൽ വയറ്റി കിടക്കുന്ന നമ്മുടെ കുഞ്ഞിനു തന്നെ പ്രശ്നം...ആഗ്രഹിച്ചത് അപ്പൊത്തന്നെ കഴിച്ചില്ലെങ്കിൽ... കുഞ്ഞിനൊരു പ്രായം എത്തികഴിഞ്ഞാ..... വായീന്ന് എപ്പോഴും വെള്ളം ഒലിച്ച് കൊണ്ടിരിക്കുത്രേ ..... """
"" ന്റെ ചാരു... അതു മുത്തശ്ശി നീ ഒന്നും കഴിക്കാഞ്ഞിട്ടു പറഞ്ഞതാവും... നീ ഒന്നടങ്ങ് ...ഈ പണി ഒന്ന് കഴിയട്ടെ ന്നിട്ട് പൊട്ടിച്ച് തരാ ... """
അതും പറഞ്ഞ് വിനു അവന്റെ ജോലിയിൽ മുഴുകി ...
"" ഹും ഏട്ടൻ പൊട്ടിച്ച് തരണ്ടാ ഞാൻ തന്നെ പൊട്ടിച്ചോണ്ട് .. ""
ചാരു നിന്നു പിറുപിറുത്ത് നിലത്ത് കിടക്കുന്ന ഒരുരുളൻ കല്ലെടുത്ത്... മാങ്ങായെ ലക്ഷ്യയമാക്കി എറിഞ്ഞെങ്കിലും ... അത് കൃത്യമായി... ബൈക്കിന്റെ കണ്ണാടി തന്നെ കൊണ്ടു...
കണ്ണാടി പൊട്ടി രണ്ട് കഷ്ണമായി ചിന്നിചിതറി... അവൾ വീണ്ടുമൊരു കല്ലെടുത്ത്... മാങ്ങയിൽ ഉന്നം പിടിച്ചു എറിയാൻ ഓങ്ങിയതും... അത്‌ കൃത്യമായി തന്റെ തലയിൽ തന്നെ കൊള്ളും എന്ന് മനസിലാക്കിയാ വിനു .... ഓടിചെന്നു കല്ല് പിടിച്ചു വാങ്ങി പറഞ്ഞു...
"" ന്റെ "" ചാരു നീ വയ്യാത്ത പണിക്കു നിൽക്കല്ലേ... ആ കല്ലിങ് തന്നെ ഞാൻ പൊട്ടിച്ചു തരാ ..... """
കല്ല് പിടിച്ചു വാങ്ങി വിനു മാവിനിട്ടെറിഞ്ഞു... അത്‌ കൃത്യമായി മാമ്പഴത്തിൽ തന്നെ തട്ടി... ഒരു കുല മുഴുവനായും താഴെക്ക് പതിക്കുന്നതിനിടയിൽ... ഇടക്ക് നിന്നൊരു കൊമ്പിൽ തട്ടി ... അത്‌ ചിന്നി ചിതറി തെറിച്ചു...
അതിൽ നിന്നും ഒരു മാങ്ങാ... കൃത്യമായി വിനുവിന്റെ തലയിൽ തന്നെ കൊണ്ടു...
മാങ്ങായുടെ ഭാരം കൊണ്ടാണോ അതോ വിനുവിന്റെ ബോധകുറവു കൊണ്ടാണോ എന്നറിയില്ല... അവന്റെ ബോധം മറയാന് തുടങ്ങി .... പതി ബോധത്തിലും അവൻ കണ്ടു...
എന്ത് തന്നെ വന്നാലും വേണ്ടില്ല.... എന്നാ ഭാവത്തോടെ കയ്യിലിരിക്കുന്ന മാങ്ങാ ആർത്തിയോടെ കറുമുറെ കടിച്ചു തിന്നുന്നാ ... മുത്തശ്ശിയുടെ വാക്കുകൾ... അക്ഷരം പ്രതി അനുസരിക്കുന്ന കൊച്ചു മകളെ.....
പതി ബോധത്തിലും അവൻ പറഞ്ഞോപിച്ചും...
"' ചരിത്രം വഴി മാറും ചിലർ വരുമ്പോൾ... ""
രചന .... ഐഷ റാഫി... ( ഫമൽ )

( വെറുതെ ഒരു മോഹം )

( വെറുതെ ഒരു മോഹം )
"" എനിക്കൊരു ചെക്കനെ വേണം... വെറും ചെക്കനല്ല... നല്ല ഉശിരും ചുണയും.. ആരാടാ എന്ന് ചോദിച്ച ഞാനേട എന്ന് നല്ല തന്റേടത്തോടെ പറയുന്ന ഒരു ചെക്കൻ .... ""
അതിരാവിലെ അലാറം അടിക്കുന്നതിനു മുൻബ് ഉണർന്നു .... എന്നെ എഴുന്നേൽപ്പിക്കണം .... കിടക്കാ വിട്ട് പോവാൻ നിൽക്കുന്ന എന്നെ ... ഒന്നുകൂടി ആ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ഇറുകെ പുണരണം ...
ആ കരവലയത്തിൽ നിന്ന് കുതറി മാറി .... എനിക്കെഴുന്നേറ്റ് പോവണം .....
കുളിച്ച് ഈറൻ മുടിയുമായി വന്ന്..... ആ മുടിയിലെ വെള്ളം മുഖത്തേക്ക് കുടഞ്ഞ്.... ഉറങ്ങുന്ന അവനെ എനിക്കുണർത്തനം...
ഉണർന്നിട്ടും ഉറക്കം നടിക്കുന്ന അവൻ.... എന്നെ വീണ്ടും അവന്റെ ചാരത്തേക്ക് വലിച്ചിട്ട്..... എന്നിലെ ആ തണുപ്പ് കലർന്ന ചൂട് ആവോളം ആസ്വദിക്കണം ....
ചേറ് കഴിക്കാനിരിയ്ക്കുമ്പോൾ....... എന്നെ പിടിച്ച് അടുത്തിരുത്തി ... ആ കൈ കൊണ്ട് രണ്ട് ഉരുള വാരി എന്റെ വായിൽ വെച്ച് തരണം ...
വൈകുന്നേരം ഒരു ഗ്ലാസ്‌ ചായ കൊണ്ട്.... ഞങ്ങൾ രണ്ട്പേരും .... ഒരുമിച്ചിരുന്നു കുടിച്ച് തീർക്കണം...
പകൽ ഇരുട്ടിന് വഴിമാറുമ്പോൾ ..... ആകാശത്ത് കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെയും ...ഉദിച്ച് നിൽക്കുന്ന പൂർണ ചന്ദ്രനനെയും.... നോക്കി നിൽക്കുന്ന എന്നെ..... പിറകീലൂടെ വന്ന് .... ഇറുകെ പുണർന്ന് .... പുറം തിരിഞ്ഞ് നിൽക്കുന്ന എന്നെ .....ആ നെഞ്ചിലേക്കമർത്തി ... കാതിൽ പതിയെ കിന്നാരം പറയണം ....
അവസാനം രാത്രിയുടെ യാമങ്ങളിൽ ..... ആ കരവലയത്തിനുള്ളിൽ കിടന്ന്...... ആ നെഞ്ചിലെ ചൂടും ചൂരും ആസ്വദിച്ച് എനിക്കൊന്ന് സുഖ നിദ്രയെ പുൽക്കണം ...
"" ആഹാഹാ കേൾക്കാൻ എന്താ ഒരു സുഖം... തീർന്നോ ഡി പെണ്ണെ നിന്റെ ആഗ്രഹങ്ങൾ ... ""
"" ആ തീർന്നു .... ഇതൊക്കെയാരുന്നു കല്യാണത്തിന് മുമ്പ് എന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത് ...... ""
"" ഹും ന്നിട്ടിപ്പളൊ .... അതും കൂടി പറയ്... ""
"" ഹോ ഇനി എന്ത് പറയാൻ ...ഈ സങ്കല്പവുമായി നടന്ന ഞാനിപ്പോ.... അമൽ നീരാദീന്റെ പടം പോലെയായി ...
നിങ്ങളും ഞാനും എന്നും പൊരിഞ്ഞ സംഘട്ടനാ ...
എന്നെങ്കിലും ഒരിക്കൽ പ്രിയദർശന് പടം പോലെ കളർ ഫുള്ളവും എന്നുള്ള പ്രതീക്ഷയില ""
രചന .... ഐശ റാഫി.... ( ഫമൽ )
( NB ... കല്യയാണം കഴിക്കാൻ പോകുന്ന എല്ല പെൺകുട്ടികളോടും ... സിനിമയല്ല ജീവിതം.... ഇതൊക്കെ സ്വപ്നം കണ്ടിട്ട് ആരും വിവാഹമെന്ന ആ വലിയ ചടങ്ങിലേക്ക് കാലെടുത്ത് വെക്കണ്ട ..... )


Aisha 

"" സ്നേഹം ""

"" സ്നേഹം ""
"" ഇങ്ങക്ക് ഇന്നോടൊരു സ്നേഹുല്ല ....
ഒരൊരോ കെട്ട്യോന്മര് അവരെ പെണ്ണ്ങ്ങളെയൊക്കെ സ്നേഹിക്ക്ണത് കാണുമ്പോണ്ടല്ലൊ ... ഇങ്ങളൊക്കെ പിടിച്ച് ഒരു പതിനാറ് തരാൻ തോന്നും... ""
സുനീറാ നിന്ന് പരിഭവം പറഞ്ഞു...
"" അയ്ന് ഞാനെന്താപ്പൊ അന്നെ കാട്ടീത് ... എന്തിനാ ഇജ്ജിങ്ങനെ കെടന്ന് ചാടി കളിക്ക്ണത് ..... കാര്യയൊക്കെ ശെരിയന്നെ മറ്റ്ള്ള ആണ്ങ്ങള് കാട്ട്ണ പോലേ നാട്ട്കാരെ കാണിച്ച് ഇക്ക് സ്നേഹിക്കാനറീലാ.... അതൊക്കെ ഇപ്പൊരു കൊയപ്പാണോ സുനി """
"" അത് തന്നല്ലെ ഇങ്ങളെ ഒന്നാമത്തെ കൊയപ്പം... ഞാൻ അട്ക്കളേല് പണി എടുക്കുമ്പൊ ..
സുനി ഞാൻ എന്തേലും സഹായിക്കണോന്ന് ചോയിച്ച്.. പൊറകീലൂടെ വന്ന് ഇന്നൊന്ന് കെട്ടിപ്പിടിച്ചാലെന്താ ങ്ങക്ക് ....
പിന്നെ ഈ സിൽമേൽ ഒക്കെ കാണുന്ന പോലെ ഇന്നെങ്ങനെ എട്ത്ത് ഒന്ന് വട്ടം ചുറ്റിയാലെന്താ... """
"" ചില്ലറ പൂതിയൊന്നല്ലല്ലോ അനക്ക്.... ഫൈസൽ ഇടക്ക് കേറി പറഞ്ഞു... """
"" അങ്ങനെ ഭാര്യയമരോട് സ്നേഹല്ല ഭർത്താക്കാന്മാരൊക്കെ ച്ചെയ്യാ ... അല്ലാതെ ഇങ്ങളെ പോലെ.... രാത്രി മാത്രം സ്വന്തം പെണ്ണിനെ സ്നേഹിക്കല്ല ചെയ്യാ ... """
"" ന്റെ സുനി ഇജ്ജിങ്ങനെ ചങ്കി കൊള്ള്ണ വർത്താനൊന്നും പറയല്ലെ.... അതാപ്പൊ അന്റെ പ്രശ്നം ...എടി പൊട്ടി അതൊക്കെ അവര് സിൽമക് വേണ്ടി വെറ്തെ കാട്ടി കുട്ട്ണതല്ലെ ... ""
"" അല്ലാതെ ഇങ്ങക്ക് കയ്യാഞ്ഞിട്ടല്ല.....
അന്നാ പിന്നെ ഈ സിൽമാക്കാരൊക്കെ വെറ്തെ കാട്ടാണെങ്കിൽ പോട്ടേന്ന് വെക്കാം...
ഈ കഥോള് എഴുതുന്നോരൊ... ഒരൊര്ത്തര് എഴ്തിയ കഥകളൊക്കെ വായിക്കുമ്പൊ തോന്നും ആ കഥയൊക്കെ എഴ്തിയോരെ പെണ്ണ്ങ്ങളെ ഭാഗ്യന്ന് ... ""
"" മ്മ് ...അതും പറഞ്ഞ് ഇജ്ജവരോട്ക്ക് ഒന്ന് ചെന്നോക്ക് അപ്പോ കാണാ... ആ കഥ എയ്തിയോനും ഓന്റെ പെണ്ണുതന്നെ മുണ്ടീട്ട് അഞ്ചാറ് ദിവസായിട്ട്ണ്ടാവും ... """
"" പിന്നെ ഒലക്കാ ....ഇങ്ങക്ക് അയിന് കയ്യൂലെങ്കിൽ കയ്യൂലാന്ന് പറഞ്ഞാപോരെ .... ,വെറ്തെ ഉര്ണ്ട് കളിക്കണൊ... """
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു..
"" പടച്ചോനെ ഓള് ഇന്ന് നല്ല കലിപ്പിലാണല്ലൊ .... ഓളെ ഇങ്ങനെ പെണക്കി വിട്ടാ പിന്ന ഇന്നെല്ലാം കൊണ്ടും പട്ടിണിയാവും ... എങ്ങനേലും സോപ്പിട്ട് ഓളെ ദേഷ്യം തിർക്കണം...""
ഫൈസൽ വേഗത്തിൽ അടുകളയിലേക്ക് നടന്നു...
അടുകളയിൽ തിരക്കിട്ട് പച്ചകറി നുറുക്കുകയായിരുന്നു സുനി... അവൻ പതിയെ പമ്മി പമ്മി ചെന്ന് രണ്ട് കൈയ്യും നീട്ടി അവൾടെ അരകെട്ടിൽ കടന്നുപിടിച്ചു ചെവിയിൽ "" സുനി ""
എന്ന് വിളിക്കാനൊരുങ്ങിയതും..
കറി കത്തിയുമായി അവൾ ഞെട്ടി തിരിഞ്ഞതും ഒരുമിച്ചു ..
അവൻ സുനീന്ന് വിളിച്ചെൻങ്കിലും ... " സു " ന്ന് മാത്രേ പുറത്തേക്ക് വന്നോള്ളു.... പിന്നെ വന്നത് മുഴുവൻ കാറ്റായിരുന്നു...
അവൾ ദേശ്യവും സങ്കടവും കലർന്ന് അവനെ നോക്കി... അവൾടെ മട്ടും ഭാവവും കയ്യിലുള്ള കത്തിം ഒക്കെ കണ്ട് പേടിച്ച് അവൻ ഒരടി പിറകോട്ട് നീങ്ങി നിന്നു...
"" അത് ...പിന്നെ ... ഇജ്ജ് അന്നേ സ്നേഹിക്കാന് പറഞ്ഞപ്പോ ...ഞാൻ... "" അവൻ വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു...
"" ആന്നോ ഇങ്ങള് ഇന്നേ സ്നേഹിച്ചതായിരുന്നോ...
ഇങ്ങക്ക് കൊർച്ചെങ്കിലും ബുദ്ധിയുണ്ട്ന്ന് കരുതീത് ഇന്റെ തെറ്റ്..... ഇങ്ങള് മന്ദ ബുദ്ധിയാന്ന് ഞാനും ഓർത്തില്ല.... ""
"" മന്ദ ബുദ്ധി അന്റെ ബാപ്പ മൂസക്കായി... ""
"" ദേ ന്റെ ബാപ്പനെ പറഞ്ഞാണ്ടല്ലൊ ഹും ...
ഇങ്ങള് ന്നെ സ്നേഹിക്കണ്ട ... ഇന്നാ കത്തി ഒറ്റ കുത്തിന് ഒന്ന് കൊന്ന് തന്നാ മതി...
ന്റെ പടച്ചോനെ ഒന്ന് സ്നേഹിക്കാൻ പറഞ്ഞപ്പോ ... മിണ്ടാതെ വന്ന് പേടിപ്പിക്കാ മനുഷ്യന്മാരെ.....""
"" ഇജ്ജ് ഒന്ന് പെണങ്ങല്ലേ ന്റെ മുത്തേ... ഇക്കൊരബദ്ധം പറ്റീതല്ലെ ... ""
"" എന്താപ്പോ അന്റെ പ്രശ്നം ഞാൻ അന്നെ രാത്രി മാത്രേ സ്നേഹിക്ക്ണൊള്ളു എന്നാ ... ഇജ്ജൊന്നിങ്ങോട്ട് അട്ത്ത്ക്ക് വാ പെണ്ണ .... ഇനിക്ക് പകലും അന്നെ സ്നേഹിക്കാൻ കയ്യുന്ന്.. ഞാൻ കാണിച്ച് തരാ ... '"
അവളെ തടഞ്ഞ് നിർത്തി ഫൈസൽ പറഞ്ഞു ....
"" അയ്യടാ ... ആ സ്നേഹം ഇക്ക് തൽക്കാലം വേണ്ടാ... ""
അതും പറഞ്ഞ് അവൾ അവനെ തള്ളി മാറ്റി പോവാൻ നിന്നതും ... അവളെ വലിച്ച് അവനിലേക്കടുപ്പിച്ച് കവിളിൽ അമർത്തി ഒരു കടി കൊട്ത്ത് അവൻ പറഞ്ഞു .....
"" ഇപ്പോ പറയ് ഇനിക്ക് അനോട് സ്നേഹല്ലെ ..... ""
അവന്റെ കൈയ്യിൽ കിടന്ന് കുതറി മറാൻ ശ്രമിച്ച് കൊണ്ട് അവൾ നാണത്തോടെ പറഞ്ഞു ...
"" ഇങ്ങക്ക് ഇന്നെ പെര്ത്തിഷ്ട്ടാന്ന് ഇക്ക് മനസ്സിലായി ... വിട് ഇക്കാ... ""
അവൻ കൈയ് അയച്ചതും അവൾ കുതറി മറി ... തിരിച്ച് അവന്റെ കയ്യിനിട്ട് ഒരു കടി കൊടുത്ത് .... ഉച്ചത്തിൽ ചിരിച്ച് കൊണ്ട് കൊലുസും കിലുക്കി അകത്തേക് ഓടി ... അവൾക്ക് പിറകെ അവനും ഓടി... അവളോടുള്ള അവന്റെ സ്നേഹം കാണിക്കാൻ ....
രചന ... ഐശ റാഫി (ഫമൽ ) ....
(NB .. ) [രാത്രിയുടെ അന്തിയാമങ്ങളിൽ അല്ലാതെ ... എപ്പോഴും കഴിയില്ലെങ്കിലും ഇടക്കെങ്കിലും ആ നെഞ്ചോട് ഒന്ന് ചേർത്ത് നിർത്തു അപ്പോ ക്കണാം ... ഒരനുസരണയുള്ള കുഞ്ഞിനെ പോലെ അവൾ ആ നെഞ്ചോട് മുഖം ചേർത്ത് കിടക്കുന്നതും ... ആ നെഞ്ചിലെ ചുടും ചൂരും ആസ്വദിക്കുന്നതും ... ]

( ആദ്യയ രാത്രി.. )

( ആദ്യയ രാത്രി.. )
"" ഇങ്ങള് എന്തൊരു മൻസനാ ഇത്രേം മൊഞ്ചുള്ള ഇന്നെ ഇങ്ങളെ കയ്യിൽ കിട്ടീട്ട് നാണല്ലല്ലൊ ഇങ്ങനെ പോത്തു പോലെ കെടന്നൊറങ്ങാൻ... ""
ഉമ്മുകുൽസു ന്റെ ഡയലോഗ് കേട്ട് സറഫു വായും പൊളിച്ചിരുന്നു..
"" പടച്ചോനെ ഇന്നലെണ്ട് കെട്ടികൊടുന്നുട്ടൊള്ളൂ ഓളെ.. അപ്പോഴേക്കും ഓൾടെ ഡയലോഗ് കണ്ടില്ലേ... സറഫു മനസ്സിൽ വിചാരിച്ചു...
"" ഇങ്ങളെന്താ ആലോയിക്ക്ണത്.. ഇഞ്ഞി ഇന്നെങ്ങനെ കെടന്നൊറങ്ങാന്നാണോ.. ""
"" അയിനു ഞാനെന്താപ്പോ ആന്നെ ചെയ്ത്.. ന്താ ഉമ്മുകുൽസോ അനക്ക്ത്ര ദേഷ്യം... ന്റെ പെണ്ണെ സംഭവം ശെരിയാണ്.. ഇന്നലെ ഞമ്മടെ ആദ്യരാത്രിയൊക്കെ തന്നെയാണ് ഞാനിന്നലെ അങ്ങനെ കെടന്നൊറങ്ങാൻ പാടില്ലേയ്നു... പക്ഷേങ്കി ഇജ്ജ് ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാൻ കെടന്നൊറങ്ങീതല്ലേ....""
"" ഞാനെന്തു പറഞ്ഞു അതൂടി പറയിം ഇങ്ങള് ....""
"" അതായത് ഞമ്മള് രണ്ടാളും ഇന്നലെ മുറി കേറീട്ട് വാതിലടച്ചേന് ശേഷണ്ടായ കാര്യങ്ങളൊക്കെ ഇജ്ജൊന്ന് ആലോയിച്ചിട്ട് പറയ്... ""
ഉമ്മുകുൽസു ഒരൊന്നായി പറയാൻ തുടങ്ങി...
"" വാതിലടച്ചു ...അയ്ന് ഷേശം ഇങ്ങള് ബെഡിൽ ഇരുന്ന് ഇന്നെം അട്ത്തിരുത്തി ...ന്നിട്ട് ഞാക്കൊണ്ടന്ന പാല് മുയമനും ഇങ്ങള് ഒറ്റക്ക് കുടിച്ച് തീർത്തു... ""
"" അത് പിന്നെ ന്നലെ ഇന്റെ ആദിയത്തെ ആദ്യയ രാത്രിയല്ലെയ്നു... അതിന്റെ ടെൻഷനില് ഇക്കൊരബദ്ധം പറ്റീത... ""
"" പിന്നെ ന്റെ അമ്പതാമത്തെ ആദ്യരാത്രി ആയിരുന്നൊ.. ആ കാര്യം തൽക്കാലം ഈ ഉമ്മുകുൽസു ക്ഷെമിച്ചു.... ""
"" മ്മ് മ് ന്നിട്ട് ബാക്കി പറാ.. ""
"" ന്നിട്ട് ന്താ പാല് കുടിച്ചേന് ശേഷം ചിറി തുടച്ച് പ്രേം നസീറിന്റെ ഡയലോഗും പറഞ്ഞ് ആ കയ്യേറ്റ് തന്നെ ന്റെ കാവിളിലൊന്നു നുള്ളി... ""
"" ആ ഡയലോഗ് എന്തെയ്നു ... ""
"" ഹാ കള്ളി പെണ്ണെ എന്താ അനകിത്ര നാണന്ന്... ""
"" മ്മ് ന്നിട്ട് ബാക്കി പറാ... ""
"" അല്ല ഞാനൊരു കാര്യം ചേയ്ക്കട്ടെ .... ന്നിട്ടെന്താണ്ടായി ന്നിട്ടെന്താണ്ടായീന്ന് കൊറെ വട്ടായലൊ ഇങ്ങള് ഇങ്ങനെ ച്ചേയ്ക്കാൻ തുടങ്ങീട്ട്... ഇങ്ങള്ണ്ടായിരിന്നില്ലെ ന്റെ ക്കൂടെ ആദ്യരാത്രി ആഘോശിക്കാൻ ഞാൻ ഒറ്റക്കല്ലല്ലൊ..... ""
ഉമ്മുകുൽസു കുറച്ച് ദേശ്യയത്തോടെ പറഞ്ഞു...
"" അതല്ല ന്റെ മുത്തെ.. ഇന്നലെണ്ടായ കാര്യങ്ങള് അന്റെ വായീന്ന്ങ്ങനെ പറഞ് കേക്കുമ്പൊ ഒരു സുഖം... ബാക്കി കൂടി പറ ന്റെ പെണ്ണെ.. ""
"" മ്മ് .. ന്നിട്ട് ഇങ്ങള്ന്നോട് കെടന്നോളാം പറഞ്ഞു... ഞമ്മള് രണ്ടാളും കൂടി മുഖത്തോട് മുഖം നോക്കി കൊറേ നേരം കെടന്നു...
പിന്നെ ഇങ്ങള് ന്നെ തൊടാനും പിടിക്കാനും തൊടങ്ങിയപ്പോ ... ഞാൻ വെറുതെ ഒരു ജാഡക് പറഞ്ഞതല്ലെ ... ഞമ്മക്ക് ഒറങ്ങല്ലെ ഇക്കാ ...ഇക്ക് നല്ലോണം ഒറക്കം വരണ് ണ്ട്ട്ടോന്ന് ..അതും പറഞ്ഞ് വെറുതെ തിരിഞ്ഞ് കെടന്നതല്ലെ ഞാൻ.... ""
"" ഇജ്ജ് അങ്ങനെ പറഞ്ഞോണ്ടല്ലേ പെണ്ണെ ഞാൻ ഒറങ്ങീത്.. പിന്നെ അത് മാത്രല്ല കല്യായാണത്തിന് മുമ്പ് ഇന്റെ ചങ്ക്സ് കൊറച്ച് ഉപദേശം കൂടി താന്നിരുന്നു... ആദ്യയ രാത്രീല് ആക്രാന്തം ഒന്നും കാണിക്കരുത് ... പതുക്കെ തൊട്ട് തലോടി വേണം കാര്യയത്തിലേക്ക് കടക്കാൻ... അല്ലാതെ ഗ്രഹണി പിടിച്ച കുട്ട്യാള് ചക്ക കൂട്ടാൻ കണ്ടത് പോലെ ചാടി വീഴരുതെന്ന്.. പിന്നെ എന്തൊക്കെ ചെയ്തിട്ടും അവളടുക്കുന്നില്ലെങ്കിൽ അന്നത്തെ ദിവസം അവളെ വെറുതെ വിടണന്നും ... അതോണ്ടല്ലെ ഞാൻ...
അപ്പോ പിന്നെ ഞാൻ
തൊട്ടപ്പൊ ഇജ്ജ് എന്താ അങ്ങനൊക്കെ പറഞ്ഞത്... """
"" പിന്നെ ങ്ങള് തൊടും തലോടുമൊക്കെ ച്ചെയ്യുമ്പൊ ഞാനും കൊറ്ച്ച് ജാഡയൊക്കെ കാട്ടാണ്ടെ... അതോണ്ട് പറഞ്ഞതല്ലെ....അത് കേട്ടപതി കേക്കാത്തപതി ഇങ്ങള് പറഞ്ഞു.. ന്നാ മോളൊറൊങ്ങിക്കോന്ന് ... ഞാൻ പിന്നെന്താ ച്ചെയ്യാ.. ഇക്കൊറക്കം വര്ണില്ലാന്ന് പറയാൻ പറ്റോ... ""
"" അപ്പോ ഇജ്ജ് ന്നലെ വെർതെ ജാഡ കട്ടീതാ .. അല്ലാതെ ഒറക്കം വന്നിട്ട് പറഞ്ഞതല്ലെ ... ന്റെ പെണ്ണെ അന്നെ ഞാനെന്താ ചെയ്യണ്ട്.. ഞാനിന്നലെ മുയുമനും അന്നെ തന്നെ നോക്കി വെള്ളറക്കി കെടക്കായിരുന്നില്ലെ...
ആ കാര്യയത്തിലൊക്കെ ഞമ്മള് ഇത്തിരി ഡീസന്റാണ്... ഇക്ക് വല്യാ ആർത്തി ഒന്നുല്ലാന്ന് ഇജ്ജ് കരുതി ക്കൊട്ടോന്ന് വിജാരിച്ചിട്ടല്ലെ ഞാൻ ഒറങ്ങിയ പോലെ അഭിനയിച്ചത്.... ""
"" ന്നിട്ടും ഞാനൊറങ്ങാതെ കൊറേ നേരം ഇങ്ങളെ നോക്കിരുന്നു.. ഇങ്ങള് ന്റെ ചെവീല് വന്ന് പതുക്കെ .. ഉമ്മുകുൽസോന്ന് വിളിക്കുന്ന് വിജാരിച്ചിട്ട് .. കാത്തിരുന്ന് അവസാനം ഞാനെപ്പോഴൊ ഒറങ്ങി പോയി.. ""
"" ന്റെ പെണ്ണെ ഇജ്ജൊന്ന് ഒറക്കെ കരഞ്ഞിരുന്നെങ്കിൽ ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ ഉമ്മുകുൽസു ഉണർന്നേനെ... ""
"" മതി ങ്ങളെ ഡയലോഗടി ഇങ്ങളെ കൊണ്ട് അയ്നെന്നെ കയ്യുള്ളു... ""
"" അയ്നെന്താ പെണ്ണെ ഇജ്ജൊന്ന് മനസ്സ് വച്ച ഈ പ്രഭാതത്തെയും ഞമ്മക്കൊരു ആദ്യരാതിയാക്കാ ന്തേയ്... ഇങ്ങട്ത്ത് വാ പെണ്ണെ
എന്നും പറഞ്ഞ് കുളിച്ച് ഒരുങ്ങി നിൽക്കുന്ന അവളെ വലിച്ച് സറഫു നെഞ്ചിലേക്കിട്ടു ... അവളിൽ നിന്നും അവനെ മത്തുപിടിപ്പിക്കുന്ന മുല്ലപ്പൂവിന്റെയും കുളി സോപ്പിന്റെ വാശ്യയമായ ഒരു ഗന്ധം പരന്നു ... ആ ലഹരിയിൽ പതിയെ അവളുടെ മുഖം അവനിലേകടുപ്പിച്ചതും. സറഫൂനെ തള്ളി മാറ്റി ഉമ്മുകുൽസു വാതിലിന്റെ അടുത്തേക്കോടി.... വാതിൽ പാതി തുറന്ന് പിടിച്ച് പറഞ്ഞു...
""ഇന്നലെ മുയുമനും ആഘോശിക്കാൻ സമയണ്ടായിട്ടും ഇങ്ങള് ആഘോശിച്ചില്ലല്ലൊ...
ഇഞ്ഞ് പ്പോ ഓരാഴ്ച്ച കൂടി ങ്ങളിങ്ങനെ ന്നെ നോക്കി വെള്ളറക്കി കെടന്നോളിം.. ഇങ്ങക്ക് കിട്ടീത് എട്ടിന്റെ പണിയാ ... മൊത്തത്തിൽ ബ്ലോക്കാ ഒരൊഴ്ച്ചാ കയ്യട്ടെ ..
ന്നിട്ട് ന്നോക്കാ..... "" തെല്ലും നാണത്തോടെ അവൾ പറഞ്ഞു..
"" ന്റെ പടച്ചോനെ ന്റെ ട്ത്ത് തന്നെ വേണയിരുന്നോ ഇത്.. ഇന്നലെ ഒന്ന് തൊടാൻ പോലും പറ്റീല ... ഇന്ന് തൊടാൻ നോക്കിയപ്പോ ഒടുക്കത്തെ ബ്ലോക്കും... മൂന്നാല് ദിവസം പട്ടിണി കെടന്നോന്റെ മുന്നില് ബിരിയാണി കൊണ്ടന്ന് വെച്ച് തിന്നാൻ പാടില്ലാന്ന് പറഞ്ഞ പോലെയായല്ലൊ ന്റെ അവസ്ഥ... ""
ആത്മഗതം പോലെ പറഞ്ഞ് .. സറഫു തലക്കും കൈയ് കൊടുത്ത് ഇരുന്ന് പോയി ....
രചന.... ഐശ റാഫി (ഫമൽ )
അല്ലേലും ഈ ആണ്ങ്ങളൊക്കെ എട്ടിന്റെ പണി കിട്ടിയാലേ പഠിക്കു..

,, ഖൽബിന്റെ മൊഞ്ച്,,,

,, ഖൽബിന്റെ മൊഞ്ച്,,,
ആഷിക്കാ... ഇന്ന് വെളളിയാഴ്ചയാണല്ലൊ ..? ഇന്ന് ഇക്കാക് ലീവല്ലെ ഇന്നെങ്കിലും എന്നെയൊന്ന് ഷോപ്പിംഗിന് കൊണ്ട് പോവ് ഇക്കാ.. ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് രാണ്ടാഴ്ച്ച ആയി ... ഈ ഫ്ലാറ്റിലിങ്ങനെ തനിയെ ഇരുന്ന് മടുത്തു.. അമീറാ പരിഭവം പറഞ്ഞു...,,
കല്യാണം കഴിഞ്ഞ് രണ്ട് മാസമായപ്പോഴെക്കും ആഷിക്കിന്റെ ലീവ് തീർന്നു... മധുവിധു തീരും മുൻമ്പെ അമീറായെ അവിടെ തനിച്ചാക്കി പ്രായാസമെന്ന പ്രവാസ ലോകത്തേക്ക് അവന് പറകേണ്ടി വന്നു ... പിന്നെ രണ്ട് വർഷത്തിന് ശേഷമാണ് അവൻ നാട്ടിലേക്കൊന്ന് പോയത്... പോവുന്നതിന് മുമ്പ് അവൾക്കുള്ള വിസക്കൂടി ശെരിയാക്കി.. വയ്യ അവളെ അവിടെ തനിച്ചാക്കി പോരാൻ.. വല്യ സാമ്പത്തിക മെച്ചമൊന്നും ഇല്ലെങ്കിലും. ഓവർടൈം ജോലി എടുത്തിട്ടാണെങ്കിലും വേണ്ടില്ല.. എനിക്ക് കൂട്ടായി അവൾ ഇവിടെ ഉണ്ടാകുമല്ലൊ എന്നൊരാശ്വാസം അത് മതി എനിക്ക്.. ലീവ് കഴിഞ്ഞ് തിരിച്ചിങ്ങോട്ടുള്ള യാത്രയിൽ അവളെക്കൂടെ കൊണ്ട് പോന്നു....അവൾ പറഞ്ഞത് ശെരിയാണ്... അവൾ നാട്ടിൽ നിന്നും വന്നിട്ട് രാണ്ടാഴ്ച്ചയായി... ഇതുവരെ പുറത്തേക്കൊന്നും കൊണ്ട് പോയിട്ടില്ല... കൊണ്ട് പോവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഇപ്പോ ഇത്തിരി ടൈറ്റിലാണ്.. അവൾക്ക് വിസ എടുക്കലും അവളെ നാട്ടിൽ നിന്ന് ഇവിടേക്ക് കൊണ്ട് വരലും.. ഫ്ലാറ്റെടുക്കലുമായപ്പോ... കയ്യിലുണ്ടായിരുന്ന ക്യാഷ്തീർന്നു... പുറത്തേക്ക് വെറുതെ കൊണ്ട് പോയ മാത്രം പോരാ... അവൾ ഇതുവരെ ഒന്നും ആവിശ്യപ്പെട്ടിട്ടില്ലെങ്കിലും.. ആദ്യമായി അവൾ എന്തെങ്കിലും ആവിശ്യപ്പെട്ടാൽ അതെനിക്ക് വാങ്ങി കൊടുക്കാതിരിക്കാൻ കഴിയില്ല.. പിന്നെ കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞെങ്കിലും.. രണ്ട് പേരും ഒരുമിച്ച് നിൽക്കാൻ തുടങ്ങീട്ട് നാല് മാസം മാത്രമെ ആയിട്ടുള്ളു... ഞങ്ങൾ തമ്മിൽ പരസ്പരം ഒന്നറിഞ്ഞ് വരുന്നേയൊള്ളു ഇപ്പോ.. അപ്പോഴെക്കും എന്തിനാ എന്റെ പ്രാരാബ്ദ്ധങ്ങളും ബുദ്ധിമുട്ടുകളും അവളെ കൂടി വെറുതെ അറിയിക്കുന്നത്...
,, മ്... ആഷിക്ക് പതിയെ മൂളി...
നമ്മുക്ക് വൈകീട്ട് പോവം.. ഇന്ന് നിന്നെ ഈ ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിൽ കൊണ്ട് പോയിട്ട് തന്നെ കാര്യം.. ഇന്ന് വൈകീട്ടത്തെ ഫുഡും നമ്മുക്ക് പുറത്ത്ന്ന് കഴിക്കാ..
ആഷിക്കാ ഇങ്ങള് മുത്താണ് എന്ന് പറഞ്ഞ്.. അമീറാ ഓടിച്ചെന്ന് ആഷിക്കിനെ ഇറുകെ പുണർന്നു...
മ്... മതി മതി നിന്റെ സോപ്പിംഗ്.. വൈകുന്നേരം ഞാൻ കമ്പനി കാറുമായി വരാ നീ റെഡിയായിക്കൊ.., (പടച്ചോനെ ഇവൾ ഒന്നും ആവിശ്യ പെടതിരുന്ന മതിയായിരുന്നു... ആഷിക്ക് മനസ്സിൽ പറഞ്ഞു... )
*******************
ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി ആമിയുടെ കൈയ്പിടിച്ച് ആഷിക്ക് നടന്നു ഷോപ്പിലേക്ക്... ഒരു കൊച്ചു കുട്ടിയുടെ ഉത്സഹത്തോടെ അവന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അവളും... ഷോപ്പിൽ കയറിയ അമീറ ആകെ അന്തം വിട്ട് ചുറ്റുപാടും നോക്കി...
,,പടച്ചോനെ എത്ര വല്യ കടയാണിത്... ഇതിൽ വന്നിട്ടാണൊ ഇക്ക സാധനങ്ങൾ വാങ്ങിക്കാറ്...,,
അവളുടെ സംസാരം കേട്ട് ആഷിക്ക് ഒന്ന് ചിരിച്ചു... പതിയെ മുന്നോട്ട് നടക്കുമ്പോഴാണ്..
ആമി .. എന്നുള്ള വിളികേട്ടത്.. വിളികേട്ടതും ആ ഭാഗത്തേക്ക് ആഷിക്കും അമീറയും ഒപ്പം തിരിഞ്ഞു നോക്കി... ഇരുകൈയ്യിലും നിറയെ കവറുമായി..
മുടിയെല്ലാം സ്റ്റ്റയ്റ്റ് ചെയ്ത്.. മുഖത്തിന്റെ ഒരു വശത്തേക്ക് പാതി വെട്ടിയിട്ട മുടിയും... ഷാള് കൊണ്ട് പാതി മറച്ച മുടിയുമായ് ഒരു മോഡേൺ മൊഞ്ചത്തി ആമിയെ നോക്കി പുഞ്ചിരിച്ചു.. കണ്ടാലറിയാം നല്ലൊരു ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന്...
,,ആഹ്,, സുനി,,
ഇക്കാ അത് ന്റെ ഫ്രണ്ട് സുനീറയാണ്..ഞാൻ പറഞ്ഞിരുന്നില്ലെ അവൾടെ ഇക്കയും അവളും ഇവിടെ സെറ്റിൽഡാണ് എന്ന്.. ഇവിടെ അവളെ കാണാൻ പറ്റുമെന്ന് കരുതീല്ല... ഇതൊരു സർപ്രൈസസ് പോലെയായി..
,,ഹായ് സുനി നിയൊ...?
എന്ന് പറഞ്ഞ് അമീറ അവൾക്കരികിലേക് നടന്നു.. പിറകെ ആഷിക്കും..,, അവർ തമ്മിൽ സംസാരിച്ചോട്ടെ എന്ന് കരുതി ആഷിക്ക് കുറച്ച് മാറി നിന്നു..
,, ഇന്ന് ലീവാവും ല്ലെ നിന്റെ ഇക്കാക്.. രണ്ടും കൂടി ഷോപ്പിംഗിനിറങ്ങിയതാവും ല്ലേ... കണ്ണുകൾ ഇറുക്കി ഒരു ചിരിയോടെ പറഞ്ഞ് സുനി ആഷിക്കിന്റെയും ആമിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി..
,, ഹേയ് അങ്ങനെയൊന്നും ഇല്ലെടി ചുമ്മ ഫ്ലാറ്റിലിരുന്ന് മടുത്തപ്പോ...,,
,, നീ ഷോപ്പിംഗിന് ഇറങ്ങിയതാവുല്ലേ...? അമീറ ചോദ്യഭാവത്തിൽ അവളെ നോക്കി...
മ്മ്.... കുറച്ച് ഡ്രസ്സും ഫാൻസി ഐറ്റമ്സും എടുത്തു.. കഴിഞ്ഞു ഇന്നത്തെ ഷോപ്പിംഗ്... ഇനി ഫുംഡും കഴിച്ച് ഫ്ലാറ്റിലേക്ക് തിരിക്കണം.. നിന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞൊ. കഴിഞ്ഞില്ലെങ്കിൽ വാ.. ഞാൻ സഹായിക്കാ... ,,
സുനിയുടെ സംസാരം കേട്ട് ആമി ആഷിക്കിന്റെ മുഖത്തേക്ക് നോക്കി.. ആഷിക്ക് വിളറിയ ഒരു ചിരി പാസാക്കി... ആഷിക്കിന്റെ മുഖഭാവം കണ്ട് അമീറാ പറഞ്ഞു... ഷോപ്പിംഗിന് വന്നതല്ല ഞാൻ...ഇക്കാടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ.. അപ്പോ തിരിച്ച് പോവുമ്പോ ഇക്കാക് എന്തൊ വങ്ങിക്കണം എന്ന് പറഞ്ഞ് വെറുതെ കേറീന്നെയൊള്ളു...ന്നാ ശെരി ഞങ്ങൾക്കിത്തിരി തിരക്കുണ്ട് ... പിന്നെക്കാണം എന്ന് പറഞ്ഞ് അവൾ ആഷിക്കിനടുത്തേക്ക് നടന്നു.. അവന്റെ കൈയ്കിടയിലൂലെ അവളുടെ കൈയ് ഇട്ട് ഒന്നും മിണ്ടാതെ അവൾ ആഷിക്കിനോട് ചേർന്ന് നടന്നു...
കുറച്ച് നേരത്തേക്ക് അവനും ഒന്നും മിണ്ടിയില്ല...,, പിന്നെ രണ്ട് പേർക്കിടയിലും തളം കെട്ടി നിന്ന മൗനത്തെ ഭേതിച്ച് കൊണ്ട് അവൻ തുടർന്നു..
,, എന്തു പറ്റി ആമി... നീ എന്താ അങ്ങനെയൊക്കെ പറഞ്ഞത്.. നീ ഷോപ്പിംഗിന് തന്നെയല്ലൊ വന്നത് നിനക്ക് എന്താ ഒന്നും വേണ്ട...?
ആഷിക്കിന്റെ ചോദ്യം കേട്ട്.. അവൾ ഒന്നു പുഞ്ചിരിച്ചു പിന്നെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു...
,,എന്റെ ഇക്കാ ഇപ്പോ ഇത്തിരി സാമ്പത്തികബുദ്ധിമുട്ടിലാണ് എന്ന് ഞാൻ മാത്രം അറിഞ്ഞാൽ മതി.. വേറെ ആരും അതറിയുന്നത് എനിക്ക് ഇഷ്ടമില്ല... ,, ഒരുപാട് പൈസ ചിലവഴിച്ചിട്ടാണെങ്കിലും... ഇക്ക എന്നെ ഇങ്ങോട്ട് കൊണ്ട് വന്നല്ലൊ.. പിന്നെ എത്ര കഷ്ടപാടാണെങ്കിലും ഇക്കാടെ അടുത്ത് ഇങ്ങനെ നിൽക്കാൻ പറ്റിയാല്ലോ അതൊക്കെ മാത്രം മതി എനിക്ക്...
അവളുടെ സംസാരം കേട്ട്...ആഷിക്ക് അത്ഭുതത്തോടെ അവളെ നോക്കി..ഇവൾ ഇതെങ്ങനെ മനസ്സിലാക്കി ....
,,,ഞാനെന്ത് ആവിശ്യപ്പെട്ടാലും എത്ര ബുദ്ധിമുട്ടിയിട്ടെണെങ്കിലും ഇക്ക അത് വാങ്ങിച്ച് തരുമെന്ന് എനിക്കറിയാം...
ഇക്കാടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് ഞാൻ അറിഞ്ഞില്ലെങ്കിൽ പിന്നെ ആരാ അതൊക്കെ അറിയാ.. എനിക്കെല്ലാം അറിയാം ഇക്കാ..
പിന്നെ ഞാനിഷോപ്പിംഗി എന്ന് പറഞ്ഞ് വന്നത്... ഇക്കാടെ കൈ ഇങ്ങനെ ചേർത്ത് പിടിച്ച് ഇക്കാടെ ക്കൂടെ ഇങ്ങനെ നടക്കാനാണ്.. ഈ ഷോപ്പിലെ ഏറ്റവും വിലകുറഞ്ഞത് വാങ്ങി തന്നാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും... കാരണം ഇക്കാടെ പ്രായാസമൊന്നും എന്നെ അറിയിക്കാതെ ഇക്കയുടെ ഈ സ്നേഹത്തോടെയുള്ള പെരുമാറ്റം ഉണ്ടല്ലൊ അത് മാത്രം മതി എനിക്ക് ഇക്കാ... ഇടറിയ വാക്കുകളോടെ അവൾ പറഞ്ഞ് നിർത്തി...
അവളെ ഒന്നുക്കൂടി തന്നിലേക്ക് ചേർത്തി നിർത്തി.. അവൻ പറഞ്ഞു..
,,പറഞ്ഞ് പറഞ്ഞ് നീ എന്നെ കരയിപ്പിക്കാതെ പെണ്ണെ.. നീയാടി പെണ്ണ്.. ഞാൻ പറയാതെ ആണെങ്കിലും എല്ലാം കണ്ടറിഞ്ഞ് പെരുമാറുന്ന പെണ്ണ്... എവിടെയൊ വായിച്ച വാക്യം പോലെ നീന്റെ മുഖത്തേക്കാൾ മൊഞ്ച് നിന്റെ ഖൽബിനാണെടി.. എന്ന് പറഞ്ഞ് ഇരു നയനങ്ങളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ അവൾ കാണാതെ തുടച്ച്.. ആഷിക്ക് പതിയെ അവളുടെ കവിളിൽ നുള്ളി... നിറഞ്ഞ മിഴികളുമായി അവൾ അവനെ നോക്കി പുഞ്ചിരിച്ചു...
രചന....  ഐശ ഫമൽ 

ഭർത്താക്കന്മാരുടെ സ്നേഹം

കൈ ഇങ്ങനെ പിടിച്ച് വലിക്കാതെ ... എനിക്ക് വേദനിക്കുന്നു ...ഒന്ന് വിട് അനസിക്കാ..."
അനസിന് ബെഡ് കോഫി കൊടുത്ത് റൂമിന് പുറത്തേക് നടന്ന ഷെറീനാടെ കൈയ്യിൽ കടന്ന് പിടിച്ച അനസിന്റെ കൈയ് വിടുവിക്കാൻ നോക്കി ഷെറീനാ പറഞ്ഞു...
അത് കേൾക്കാൻ നിക്കാതെ അനസ് ഷെറീനാനെ റൂമിനകത്തേക് വലിച്ച് വാതിൽ കുറ്റിയിട്ടു....
ഷെറീന അനസിന്റെ നെഞ്ചിൽ വന്നിടിച് വാതിലിൽ തട്ടി നിന്നു.. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.. ഷെറീനാ നാണത്തോടെ തല കുനിച്ചു...
അനസ് പതിയെ അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി.. ഇടത് കൈയ്കൊണ്ട് അവളുടെ അരകെട്ടിൽ പിടിച്ച് അവനിലേക്ക് ചേർത്തി നിർത്തി.. അവൾ ആകെ വല്ലാത്ത ഒരു അവസ്ഥയിലായി.. അവളുടെ അരകെട്ടിലെ പിടുത്തം അനസ് ഒന്ന്‌ കൂടി മുറിക്കി.. വലത് കൈ കൊണ്ട് അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ പതിയെ ചെവികിടയിലേക്ക് മാറ്റി.. ചൂണ്ടാണിവിരൽ കൊണ്ട് അവളുടെ നെറ്റിക്കു മുകളിലൂടെ വിരലോടിച്ച് പതിയെ അവളുടെ ചുണ്ടിൽ ഒന്നമർത്തി ... ഷെറീന അവശേത്തോടെ അവനിലേക്ക് ചേർന്ന് നിന്നു... അവൻ പതിയെ ഒന്ന് കൂടി അവളെ തന്നിലേക്ക് ചേർത്തി നിർത്തി അവളുടെ ചെവിയിൽ മൊഴിഞ്ഞു...
"മുത്തെ നിന്റെ കൈയ്യിലെ ആ വള ഒന്നിങ്ങ് തന്നേ. ബാങ്കിൽ പണയം വെക്കാൻ ആടി... രണ്ട് ദിവസത്തിനുളളിൽ ഞാൻ എടുത്ത് തരാം...."
പിന്നെ ആ റൂമിന്ന് എന്തൊക്കെ എടുത്ത് എറിയുന്ന ശബ്ദവും... അനസിന്റെ കരച്ചിലും ഷെറീനാടെ മുരൾച്ചയും കേട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് ..
(അല്ലെങ്കിലും ഓർണമെന്റ്സ് പണയം വെക്കാൻ വേണ്ടി ചോദിക്കുമ്പോൾ  ഈ ഭർത്തക്കന്മാർക്ക് ഒരുപ്രത്യേക  സ്നേഹ😜)
രചന: Aisha Famal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo