നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണംഅഞ്ജു ഡി ഒന്നേഴുന്നേറ്റു പോയി കുളിക്ക് പെണ്ണെ ... നേരം വെളുത്തപ്പൊ തുടങ്ങിയാത ... അവൾ ആ കുന്തത്തിമ്മലും തോണ്ടി ഇരിക്കാൻ... അടുത്താഴ്ച കല്യാണ പെണ്ണിന്റെ ...
ഇതിമ്മലും തോണ്ടി ഇരിക്കുന്ന നേരം... ആ അടുക്കളെൽ വന്ന് വല്ലതുമൊക്കെ വെച്ചുണ്ടാക്കി പഠിച്ചാലെന്താ അവൾക്ക് .... കയ്യിലെ വളയൊന്നും ഊരി പോരില്ലല്ലോ... അവിടെ ചെല്ലുമ്പോൾ അറിയാ ഈ അമ്മ പറഞ്ഞതിന്റെയൊക്കെ പൊരുൾ... അപ്പൊ പഠിച്ചോളും ഇന്റെ മോൾ ..... ഹും... ""
അമ്മ പിറു പിറുത്തു കൊണ്ടു അകത്തേക്ക് നടക്കുന്നതിന്റെ ഇടയിലേക്ക് ആണ് അപ്പു ക്കേറി വന്നത്..
"" മ്മ്മ് വീണ്ടും തുടങ്ങിയോ രണ്ടും കൂടി... ഡീ നാണമില്ലല്ലോ നിനക്ക് അമ്മേടെ വായിലിരിക്കുന്നത് കേൾക്കാൻ... ""
"" നീ പോടാ... ഏട്ടാ... ""
അതും പറഞ്ഞവൾ അകത്തേക്ക് ഓടി...
"" ങ്ങേ പോടാ ഏട്ടന്നോ.... നിൽക്കഡി അവിടെ.. ""
അവനും പിറകെ ഓടാൻ നിന്നതും ഇടക്ക് ക്കേറി അമ്മ പറഞ്ഞു...
"" ഡാ നീ ഇപ്പൊഴും കൊച്ചു കുട്ടികളെ പോലെ .. അവളുടെ പിറകെ ഓടി നടന്നോ..... അവളെ പറഞ്ഞു വിട്ടാ...പിന്നെ അടുത്ത ഊഴം നിന്റെയാ... അത് മറക്കണ്ട .... """
"" ങ്ങേ .. "" ഇപ്പൊ എന്നോടായോ അമ്മക്ക് കലിപ്പ്... ഇന്റെ അമ്മേ ഞാൻ അവളോട്‌ നിങ്ങൾ രണ്ട് പേരും കൂടി വഴക്ക് കൂടുന്നതിനെ കുറിച്ച് ചോദിച്ചതാ... അല്ല അമ്മേ എനിക്കൊരു സംശയം... കല്യാണം അവള്ടെ ആണോ അതോ അമ്മയുടെ ആണോ... അവൾടെ കല്യാണം ഉറപ്പിച്ചപ്പോൾ തുടങ്ങിയാത രണ്ടും കൂടി ഈ വഴക്ക് ..... ആദ്യമൊക്കെ രണ്ടും അടയും ചക്കരയും പോലെയായിരുന്നു.. ഇപ്പൊ എപ്പോ നോക്കിയാലും അമ്മയും മോളും വഴക്ക് തന്നെ വഴക്ക്. ... എന്തു പറ്റി ഈ അമ്മക്കും മോൾക്കും.... ആദ്യയമൊക്കെ ഒന്ന് പറഞ്ഞ.... ഒൻപത് എണ്ണം തിരിച്ചു പറഞ്ഞിരുന്നവള... ഇപ്പൊ അമ്മ എന്തൊക്കെ പറഞ്ഞാലും എല്ലാം കേട്ട്.. ഒന്നും മിണ്ടാതെ ഒറ്റ പോക്കാ .... ന്നിട്ട് എവിടേലും മാറി ഇരുന്നു കരയും ചെയ്യും... രണ്ടെണ്ണത്തിനും ഇതെന്താ പറ്റിയത് ... ""
അപ്പുവിന്റെ ചോദ്യയം കേട്ട്.... അവർ മറുപടി പറയാതെ നിന്ന് വിതുമ്പി...
"" അയ്യേ.. ഈ പാറുട്ടി എന്തിനാ കരയണ്... ""
അവൻ അമ്മയുടെ തോളിൽക്കൂടി കൈ ഇട്ട് അവരെ ചേർത്ത് പിടിച്ചു
ചോദിച്ചു...
"" വയ്യട അപ്പു... അവളെ കുറിച്ച് ഓർക്കുമ്പോൾ.... അവൾ പോയാൽ പിന്നെ ഞാനും നീയും ഇവിടെ തനിച്ചു... പിന്നെ എനിക്കറിയാ... ഈ പടി ഇറങ്ങുമ്പോൾ...എന്നെ നിന്നെ ഒക്കെ ഓർത്ത് ... ഇന്റെ കുട്ടീടെ മനസ്സ് വല്ലാണ്ട് വേദനിക്കുന്ന്... അത്‌ ഇല്ലാണ്ട് ആവനാ അവളോട്‌ ഇങ്ങനെ വഴക്കിട്ട് നടക്കുന്നെ ... അകലുമ്പോൾ ഇന്റെ കുട്ടിക്ക് സങ്കടം ആവണ്ടാന്ന് കരുതീട്ട്... ""
"" അമ്മടെ വർത്താനം കേട്ട തോന്നുല്ലോ.. നമ്മൾ അവളെ പടി അടച്ചു പിണ്ഡം വെക്കാന്ന്... """
"" അതല്ല മോനേ... കെട്ടിച്ചു വിട്ട പിന്നെ വിട്ടതുതന്നെ ... ഒരു പാട് ഉത്തരവാദിത്വമൊക്കെ പേറി ... ഇങ്ങോട്ട് വരുന്നതിനും പോവുന്നതിനും ഒക്കെ അവന്റെ അനുവാദം വാങ്ങി... കിട്ടിയാൽ തന്നെ രണ്ടോ മൂന്നോ ദിവസം... വിരുന്നുക്കാരിയെ പോലെ വന്ന് പോവുന്ന ഒരു അതിഥിയായി അവളും മാറും ..... എല്ലാം ക്കൂടി ഓർക്കുമ്പോൾ... ""
പറഞ്ഞു കഴിഞ്ഞവർ... നിറഞൊഴുകുന്ന മിഴികളെ വീണ്ടും സാരിതലപ്പ് കൊണ്ട് തുടച്ചു...
"" അമ്മ ഒന്ന് പോയെ... എന്നെ കൂടി കരയിപ്പിക്കല്ലോ... ""
എന്നു പറഞ്ഞു അപ്പു കണ്ണുതുടച്ചു... അകത്തേക്ക് കയറുമ്പോൾ....
കണ്ടു വാതിനിടയിൽ നിന്നൊരു തേങ്ങൽ ....
"" മോളെ അഞ്ജു നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ... അമ്മടെ സംസാരം കേട്ട് നീ ടെൻഷൻആവോന്നും വേണ്ടാ... അമ്മ ചുമ്മാ ഓരോ വേവലാതി ഇങ്ങനെ പറയാ... """
"" എനിക്കറിയാം ഏട്ടാ അമ്മ എന്നെ വഴക്ക് പറയുന്നത് ഒക്കെ... അമ്മേനെ ഏട്ടനെയൊക്കെ വിട്ടു പിരിയുമ്പോൾ ഉള്ള സങ്കടം മാറാൻ ആണെന്ന്... അമ്മ പറഞ്ഞത് ശെരിയാണ് ഏട്ടാ ...
ഞാൻ പോയ പിന്നെ... ഏട്ടനും അമ്മയും ഇവിടെ തനിച്ച്... അതോർക്കുമ്പോ തന്നെ നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ച പോലെയാ ...
പിന്നെ അമ്മ പറഞ്ഞ പോലെ....
കല്യാണം കഴിഞ്ഞു.. കുറച്ചു നാള് ക്കൂടി കഴിഞ്ഞ പിന്നെ..... ഇവിടേക്ക് വല്ലപ്പോഴും വിരുന്നു വരുന്ന അതിഥിയെ പോലെയാവും ഞാനും ....
അവൾ പാതി കണ്ണിരോടെ... ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ.. നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച വേദനയോടെ അവളെ അടുത്തേക്ക് ചേർത്ത് പിടിച്ച് പറഞ്ഞു...
"" ന്റെ അഞ്ചു നീ എന്തിനാപ്പോ അതൊക്കെ ഓർക്കുന്നത് ....
നിന്റെ ഒരു വിളിപ്പുറത്ത് ഉണ്ടാവും ഈ ഏട്ടൻ .... പിന്നെന്തിനാ മോള് വിഷമിക്കുന്നത്...
അമ്മടെ കാര്യം ഓർത്തു നീ ടെൻഷൻ ആവേണ്ട ...
എല്ലാം ഈ ഏട്ടൻ നോക്കിക്കോളം .... എനിക്കും അമ്മക്കും ഇടക്ക് ഇങ്ങനെ വഴക്ക് കൂടാനും.... പിണങ്ങാനുമൊക്കെ നീ പോയ പിന്നെ ആരും ഇല്ലാന്നുള്ള ... ഒരു സങ്കടം മാത്രേയുള്ളു ...... ""
ഇടറിയ ശബദത്തോടെ അവൻ പറഞ്ഞു നിർത്തി .... അകത്തേ നടന്നു ...
*********************
അച്ഛൻ ഇല്ലാത്തത് കൊണ്ട് തന്നെ.. അതിന്റെ ഒരു കുറവും അറിയിക്കാതെ... ഒരു ഏട്ടാന്റെ സ്ഥാനത്ത് നിന്ന് അവൻ കഴിയുന്ന പോലെ കല്യാണം നടത്തി...
കല്യാണം ഭംഗിയായി നടന്നു ... യാത്ര പറയാൻ നേരം അമ്മയും മോളും കെട്ടിപ്പിടിച്ച്... ഏറെ നേരം കരഞ്ഞു ... കണ്ട് നിൽക്കാൻ കഴിയാതെ അവൻ കുറച്ചങ്ങോട്ട് മാറി നിന്നു ... ആരോക്കെയൊ അമ്മോനെ മോളെയും പിടിച്ചു മാറ്റി... അവളെയും കൊണ്ട് അവന്റെ മുന്നിൽ കൊടുന്ന് നിർത്തി പറഞ്ഞു....
"" ഏട്ടനോട് യാത്ര പറയ് മോളെ ... """
ഏട്ടാന്ന് മാത്രം വിളിച്ച് ഒരേങ്ങലടിയോടെ അവളെന്റ നെഞ്ചിലേക്ക് ചാഞ്ഞ് ...എന്നെ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു ...
വിറയാർന്ന കൈയ്കളോടെ ... ഒന്നും മിണ്ടാതെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ...ആർത്തലച്ചു വന്ന സങ്കടത്തെ ഉള്ളിലൊതുക്കി... മൂർദ്ധാവിൽ അമർത്തി ചുംബിച്ചു ... അവന്റെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ അവളുടെ നെറുകയിൽ പതിച്ചു ....
ശുഭം
രചന ... ഐശ റാഫി ... (ഫമൽ )
(NB ... ഒരു രാജകുമാരിയെ പോലെയാണ് ഓരോ പെൺകുട്ടിയും അവളുടെ വീട്ടിൽ കഴിയുന്നത്... കല്യാണമെന്ന ചടങ്ങിലൂടെ അഛനെയും അമ്മയേയും കൂടെപിറപ്പുകളെയും പിരിഞ്ഞു വരുന്ന അവൾ .... നിങ്ങളെ മാത്രം വിശ്വസിച്ചു വരുന്നതാണ് എന്ന് മറക്കരുത്... )

by: Aisha Famal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot