നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെഓപ്പോൾ ഭാഗം - 13

Image may contain: 1 person, smiling, text

"തുടർക്കഥകൾ, എല്ലാ ഭാഗങ്ങളും  വായിക്കാൻ Nallezhuth Android App - Google PlayStore -ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം "പുതിയ തുടർരചനകൾ " എന്ന ഭാഗം സന്ദർശിക്കുക "


വീട്ടിൽ ചെന്ന് ജെറോം നല്ലൊരു കുളി കുളിച്ചു , ആനിയുണ്ടാക്കിയ ചായയും ബനാന ബജിയും കഴിച്ചു.
എന്തൊരു രുചിയാടി ഈ ബജിക്ക്, എന്റെ പെണ്ണുമ്പിള്ളയുടെ കൈപ്പുണ്യം, ഹോ നീയൊരു സംഗതി തന്നെ തന്നെ!
"ഒന്ന് പോ ഇച്ചായ കളിയാക്കാതെ, സംഗതിയാവാൻ ഞാനെന്താ സംഗീതമോ"
ഞാൻ പറയേണ്ടത്‌ നീ പറഞ്ഞു. അതേ നീയാണെന്റെ സംഗീതം പ്രിയേ.
"ഹൊ തുടങ്ങി വിശ്വപ്രണയ സാഹിത്യം"
അപ്പോൾ പറഞ്ഞ്‌ വന്നത്‌ ....ബജി അല്ലേ...
അതേടി കൊച്ചുപെണ്ണേ, സത്യമാടി. നീയുണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രത്യേക രുചിയാ. ആട്ടെ, ഞാൻ നിനക്കൊരു സാധനം തരാം അത് നീ വായിക്കണം. എന്നിട്ട് എനിക്ക് തരണം
"എന്തുവാ ഇച്ചായ?"
ഓപ്പോളിന്റെ പേഴ്‌സണൽ ഡയറി. അവളുടെ പെട്ടിയിൽ നിന്ന് കിട്ടിയതാ. എന്തേലും എഴുതി വച്ചിട്ടുണ്ടാവുമോ എന്നറിയാം.
"ഉം , ഇച്ചായ. താ നോക്കട്ടെ"
ജെറോം തൻ്റെ ബാഗിൽ നിന്ന് ഡയറിയെടുത്ത് അവൾക്ക് നേരെ നീട്ടി, ആനി അത് വാങ്ങി കൗതുകത്തോടെ മറിച്ച് നോക്കി.
പിന്നീട് ഒരു രണ്ട് മണിക്കൂറിന് ശേഷമാണ് ആനി ഇരുന്നിടത്ത് നിന്ന് എണീറ്റത്. എന്നിട്ട് ജെറോമിനെ വിളിച്ച് പറഞ്ഞു. ഡയറി വായിക്കാൻ ഒരു സുഖമുണ്ട്. നല്ല ഭാഷ. ഒത്തിരി കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അച്ഛനേം അമ്മയേം ഒത്തിരി മിസ്സാവുന്നു എന്ന് പറയുന്ന കുറിപ്പുകളും ഉണ്ട്, പിന്നെ ദൈനം ദിന ജീവിതത്തിലെ കുറെ കാര്യങ്ങൾ, ഗന്ധർവ്വ വിശ്വാസങ്ങൾ, അതുമായി ബന്ധപ്പെട്ട ബുക്കുകൾ , അനുഭവങ്ങൾ എല്ലാം എഴുതിയിട്ടുണ്ട്.
പിന്നെ അവസാന ഭാഗത്തായി ഭദ്രയെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ഭദ്രയെക്കുറിച്ചോ?
അതെ ഇച്ചായ..!
എന്താ എഴുതിയിരിക്കുന്നെ?
"ഭദ്ര കുറെ സങ്കടങ്ങൾ പങ്ക് വെച്ചുവെന്നും, ആരും ഒരിക്കലും നേരിടാത്ത ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അതൊന്നും ഡയറിൽ എഴുതുവാൻ പറ്റില്ലെന്നുമൊക്കെയാണ് എഴുതിയിരിക്കുന്നത്. എന്നാൽ എന്താണ് ഭദ്രയുടെ സങ്കടമെന്നോ വിഷയമെന്നോ എഴുതിയിട്ടില്ല"
ആണോ?
"ഉം"
വേറെ എന്തെങ്കിലും?
"വേറെ പ്രത്യേകിച്ച് ഞാൻ കണ്ടില്ല. ഇച്ചായൻ ഒന്ന് വായിച്ച് നോക്ക്"
അതിങ്ങു താ ഞാനും ഒന്ന് വായിച്ച് നോക്കട്ടെ.
ജെറോം ഡയറിയുടെ കവിഞ്ചിയിൽ കിടന്നു. ഓരോ പേജുകളും ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി. എല്ലാ ദിവസത്തെയും കാര്യങ്ങൾ എഴുതിയിട്ടില്ല. അവൾക്ക് സ്പര്ശിച്ചുവെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം.
അതിൽ ഒരു പേജിലെഴുതിയ കുറച്ച് കാര്യങ്ങൾ ജെറോം രണ്ടാവർത്തി വായിച്ചു.
02 ഒക്ടോബർ 1994 സമയം 11:35 PM
...................................
"ഭദ്രയും ഞാനും തമ്മിലുള്ള സാദ്യശ്യത്തെപ്പറ്റി കൂട്ടുകാർ കളിയാക്കിയപ്പോൾ ആകെ വിഷമമായി. കോളേജിലെ ചില പരദൂഷണ പെൺകുട്ടികൾ എന്റെയും ഭദ്രയുടെയും അച്ഛൻ ഒന്നായിരിക്കുമെന്ന് കളിയാക്കി കമന്റ് അടിക്കുന്നത് എന്നെ ആകെ വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇന്ന് രാത്രി ഞാൻ ഒത്തിരി കരഞ്ഞു. എന്തായാലും രഹസ്യമായി ഒന്നറിയുക തന്നെ. ഭദ്രയോട് പറയാൻ പേടിയാണ്. അവൾ വീട്ടിൽ പറഞ്ഞാൽ ആകെ കുഴപ്പമാവും. ഇല്ലത്തെ ആരെങ്കിലുമറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതായിരിക്കുമോ അച്ഛന് എന്നോട് ദേഷ്യം എപ്പോഴും . ഇനി ഭദ്രയുടെ അച്ഛനും അമ്മയും തമ്മിലെന്തെങ്കിലും - അല്ലെങ്കിൽ എന്റെ അച്ഛനും ഭദ്രയുടെ അമ്മയും തമ്മിലെന്തെങ്കിലും??? ഇല്ല അതുണ്ടാവില്ല, ഇല്ലത്ത് അങ്ങനെ നടന്നു കൂടാ. ഈശ്വരാ എന്റെ ചിന്തകളെ ക്ഷമിക്കൂട്ടോ.
ഗന്ധർവ്വ കുമാരാ നീ കാണാനുണ്ടല്ലോ ഇതൊക്കെ"
മീനു
02 ഒക്ടോബർ 1994, 11:35 PM.
.......................
അന്നാമ്മേ, എടീ നീയിത് കണ്ടില്ലിയോ?
ഏതോ മാസിക വായിച്ച് കൊണ്ടിരുന്ന ആനി തലയുയർത്തി ചോദിച്ചു.
എന്നതാ ഇച്ചായ?
എടീ, നീ വായിച്ച ഡയറി. ഇങ്ങോട്ട് വന്നേ എന്നിട്ടിതൊന്ന് വായിക്ക്. ആനി എണീറ്റ് ചെന്ന് ആ ഭാഗം വായിച്ചു.
അയ്യോ ഇച്ചായാ സത്യത്തിൽ ഞാൻ അവസാന കുറച്ച് പേജുകൾ വായിച്ചില്ല. അതാ പറ്റിയെ.
എന്നിട്ട് രണ്ടു മണിക്കൂറിരുന്ന് ചികയുന്നത് കണ്ടല്ലോ, നിന്നെയൊക്കേ ഒരു കാര്യമേൽപ്പിച്ചാൽ ഇതാ അവസ്ഥ.
ഒന്ന് പോ ഇച്ചായാ. പറ്റിപ്പോയി.
ആട്ടെ, വായിച്ചിട്ടെന്ത് തോന്നി നിനക്ക്?
ഇത് സാദാരണ സംഭവിക്കുന്നതല്ലേ, കുട്ടികൾ ഇങ്ങനെ കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഡയറിയിൽ അവളതിനെക്കുറിച്ച് അന്യോഷിക്കുന്നുണ്ട് എന്ന ഭാഗത്തിൽ എന്തോ ഉണ്ട്. അവൾക്കും അങ്ങനൊരു സംശയം വന്ന സ്ഥിക്ക് അന്യോഷിച്ച് കാണുമോ എന്നതാണ് ഇനി ചിന്തിക്കേണ്ടത്.
നീ പറഞ്ഞത് സത്യം, അപ്പോൾ എന്റെ ഭാര്യക്കും വിശകലന ബുദ്ധിയുണ്ട്. കൊള്ളാം. ജെറോം ആനിയോട് അഭിനന്ദന സ്വരത്തിൽ പറഞ്ഞു.
ഇനിയും കുറച്ചുകൂടി വായിക്കാനുണ്ട് അന്നാമ്മേ. നീ കിടന്നോ, ഞാൻ വന്നേക്കാം.
ശരി ഇച്ചായ, എന്ന് പറഞ്ഞ് ആനി പോയി കിടന്നു.
ജെറോം വായന തുടർന്നു. പിന്നെ ഓപ്പോൾ കുറച്ച് ദിവസത്തേക്ക് ഒന്നും എഴുതിയിട്ടില്ല. അടുത്ത പേജിൽ തിയ്യതിയും എഴുതി അതിന്റെയടിയിൽ
നളിനി മറ്റേർണിറ്റി നഴ്സിംഗ് ഹോം ഒറ്റപ്പാലം , എന്നെഴുതിയിട്ടുണ്ട്. പിന്നെ ഡോ. വന്ദന വാസുദേവൻ എന്ന പേരും മാത്രം.
പിന്നെയും പേജുകൾ മറിച്ച് നോക്കി ജെറോം... സാധാരണ ഡയറിക്കുറിപ്പുകൾ മാത്രം.
പിന്നെ ഒരു പേജിൽ ഇങ്ങനെ കണ്ടു...
"ഈശ്വരാ ഞാൻ കേട്ടതൊന്നും സത്യമാവല്ലേ എന്ന് മാത്രം"
പിന്നെ ഒന്നും ഇതിനെക്കുറിച്ചില്ല. പിന്നെ ഡയറിക്കുറിപ്പുകൾ കൂടുതലൊന്നും കണ്ടില്ല. ഇനി വേറെ ഏതെങ്കിലും ഡയറി ഉപയോഗിച്ചിട്ടുണ്ടാവുമോ?
അടുത്ത തവണ ഷെൽഫ് ഒന്ന് കൂടി തപ്പണം, എന്തെങ്കിലും കിട്ടാതിരിക്കില്ല.
ജെറോം ആലോചിച്ചു. അവന്റെ മനസ്സ് അവസാന വാക്കിലേക്ക് പടർന്ന് കയറി. "ഈശ്വരാ ഞാൻ കേട്ടതൊന്നും സത്യാവല്ലേ" എന്ന ഓപ്പോളിന്റെ വാക്കുകളിലേക്ക്.
എന്തായിരിക്കും ഓപ്പോൾ കേട്ടത്? എന്തായിരിക്കും സത്യാവല്ലേയെന്ന് അവൾ വിചാരിച്ച കാര്യം?
ജെറോമിന്റെ മനസ്സ് മനനത്തിന്റെ ആഴത്തിലേക്ക് കൂപ്പ് കുത്തി. പിന്നെയെപ്പൊഴോ കവിഞ്ചിയിൽ കിടന്നുറങ്ങിപ്പോയി, രാത്രി എപ്പോഴോ ആനി വന്ന് മുറിയിലേക്ക് വിളിച്ച് കൊണ്ട് പോയി . ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ജെറോം രാവിലെ വൈകിയാണെഴുന്നേറ്റത് .
എണീറ്റപ്പോൾ ആനി മുറിയിലുണ്ട്.
ആ ഇച്ചായൻ എഴുന്നേറ്റോ!
ഉം.. നീയൊരു കട്ടനിങ്ങെടുക്ക്.
ശരി ഇച്ചായ.. ആനി അടുക്കളയിലേക്ക് പോയി.
ഇനി എന്ത് ചെയ്യണമെന്നായിരുന്നു ജെറോമിന്റെ മനസ്സിൽ ജല്പനം പോലെ മന്ത്രിച്ച് കൊണ്ടിരുന്നത്. ഓപ്പോളും ഭദ്രയും എങ്ങനെ ഒരുപോലെയായി എന്നത് ഇനി ഓപ്പോളിന്റെ മാത്രം വിഷയമല്ല, ഇനിയിപ്പോൾ എന്റെ കൂടി വിഷയമാണ്. ഇനിയുള്ള യാത്ര അങ്ങോട്ടേക്കാകട്ടെ. ഓപ്പോൾ മരിച്ചിട്ടിപ്പോൾ 21 വർഷം കഴിഞ്ഞിരിക്കുന്നു. അതായത് 1995 ഡിസംബർ 14 നാണ് ഓപ്പോൾ മരിച്ചത്. അതായത് ഓപ്പോൾ ജീവിച്ചിരിക്കുകയാണെങ്കിൽ ഇപ്പോൾ നാൽപ്പത് വയസ്സായേനെ. അങ്ങിനെയെങ്കിൽ നാല്പത് വര്ഷം മുന്നേ ഓപ്പോളും ഭദ്രയും ജനിച്ച ദിവസത്തിലേക്ക് പോകേണ്ടതുണ്ട്. ഓപ്പോളിന്റെ കൂട്ടുകാർ കളിയാക്കിയ സംഗതി വെച്ച് നോക്കുവാണെങ്കിൽ ഓപ്പോളിന്റേയും ഭദ്രയുടെയും അച്ഛൻ ഒരാളാവണം.
ആനി ചായയുമായി വന്നപ്പോൾ ജെറോം കടുത്ത ചിന്തയിലാണ് , ആനി വന്നത് ജെറോം ശ്രദ്ധിച്ചില്ല. ഇച്ചായോ , എന്താ രാവിലെ തന്നെ ഒരു ആഴത്തിലുള്ള മനനം?
ആ അന്നാമ്മേ ഞാനൊരു കാര്യം പറയാം... എന്നിട്ട് ജെറോം താൻ ചിന്തിച്ച കാര്യം പറഞ്ഞു. അത് കേട്ട് കുറച്ച് നിമിഷം ആലോചിച്ച ആനി പറഞ്ഞു. ഇച്ചായൻ പറഞ്ഞ ആ കുട്ടികളുടെ കളിയാക്കൽ സത്യമാണെങ്കിൽ ഞാൻ പറയുന്ന ഈ കാര്യവും സത്യമായിക്കൂടാ എന്നില്ലല്ലോ !
എന്താണത് , നീ വേഗം പറ.
ഓപ്പോളും ഭദ്രയും ജനിച്ചത് ഒരച്ഛനിൽ നിന്നാണെങ്കിൽ, ഓപ്പോളിനേയും ഭദ്രയേയും പ്രസവിച്ചത് ഒരമ്മയായിക്കൂടാ എന്നില്ലല്ലോ ?
ജെറോം ഞെട്ടി, അന്നാമ്മേ നീ നീയെന്താ പറഞ്ഞെ. ഒന്ന് തെളിയിച്ച് പറ, അതെ ഇച്ചായാ ഓപ്പോളിനേയും ഭദ്രയേയും ആരെങ്കിലും ഇരട്ട പെറ്റതാണെങ്കിലോ?
നീ പറഞ്ഞതും വളരെ വലിയൊരു കാര്യമാണ്, എനിക്കാ ചിന്ത ഇത് വരെ വന്നില്ല. അങ്ങനേയും ആവാം അല്ലേ, നമ്മുടെ അന്യോഷണം 4th ഡയമെൻഷനിൽ ആയിരിക്കണം. നമ്മുടെ ചിന്തകൾ ഊഹങ്ങൾ ശരിയോ തെറ്റോ ആവാം എന്നാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല.
അതെ ഇച്ചായാ. ആനി അംഗീകരിക്കും പോലെ പറഞ്ഞു.
അങ്ങനെയാണെങ്കിൽ അന്നാമ്മേ നമുക്ക് നമ്മുടെ പരിപാടി തുടങ്ങിയാലോ.
ഞാൻ തയ്യാറാ...എനിക്കും ഒരു താല്പര്യം തോന്നുന്നു ഈ അന്യോഷണത്തിൽ. ആനി ഉത്സാഹത്തോടെ പറഞ്ഞു.
അന്ന് ജെറോം മിഥുനെ വിളിച്ച് ഭദ്രയെ കാണാൻ പോകുന്ന കാര്യം തിരക്കി. അത് വെറുമൊരു കാണലല്ല, മറ്റൊരു വലിയ കാര്യത്തിന്റെ ചുരുളഴിക്കുവാൻ കൂടിയുള്ള ഒരു പദ്ധതി കൂടിയായിരുന്നു.
തുടരും

By: Jijo Puthanpurayil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot