Showing posts with label RaniNidhi. Show all posts
Showing posts with label RaniNidhi. Show all posts

ശ്രീ നന്ദ

---------
ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. "ശ്രീനന്ദ..".
ഇവളെന്താ ഇവിടെ. വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വന്നത് എന്തു പ്രശ്നം ഉണ്ടാക്കാൻ ആണോ എന്തോ. തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ. പക്ഷെ താലികെട്ട് കഴിഞ്ഞു ഞാനും മീനാക്ഷിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടക്ക് ഇവൾ എന്തിനാ ഈ ഹാളിലേക്ക് വന്നേ?? എന്റെ നെഞ്ചു ആകെ പെരുമ്പറ കൊട്ടാൻ തുടങ്ങി. ഇനി ഇവള് വല്ല പ്രശ്നവും ഉണ്ടാക്കുമോ?എല്ലാം അവസാനിപ്പിച്ചിട്ട് വർഷം നാലു കഴിഞ്ഞു. ഇവൾ ഇതുവരെ ഇതൊന്നും മറന്നില്ലേ? ഇവള് പ്രശ്നം ഉണ്ടാക്കിയാൽ ആകെ നാറുമല്ലോ ഭഗവാനേ..
വായനക്കാർ ശെരിയായ ട്രാക്കിൽ തന്നെയാണ് ചിന്തിക്കുന്നത്. ഞാൻ തന്നെ ആയിരുന്നു ശ്രീനന്ദയുടെ ആ കാമുകൻ. മനസിന്റെ ഉള്ളിൽ എന്നോ കുഴിച്ചുമൂടിയ ആ ഓർമകൾ വീണ്ടും എന്നെ തേടി വന്നു. ഈ ഫ്ലാഷ്ബാക്കിന്‌ വരാൻ കണ്ട ഒരു നേരമേ. 
* * *
ശ്രീ നന്ദ.. അവളെ ഞാൻ ആദ്യമായി കാണുന്നത് ഒരു ഇന്റർ സ്കൂൾ ക്വിസ്‌ മത്സരത്തിൽ ആണ്. പതിവുപോലെ ആ തവണയും വിജയിയായി അഭിമാനത്തോടെ നിൽക്കുമ്പോൾ ആണ് ഞാൻ അവളെ കണ്ടത്. നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും ആയി ആ ട്രോഫിയിലേക്ക് തിരിഞ്ഞു നോക്കി നോക്കി പോകുന്ന അവളെ ടീച്ചർ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. എന്റെ സ്വന്തമായ സമ്മാനത്തെ നിറകണ്ണുകളോടെ നോക്കിയ അവളോട് എനിക്കെന്തോ പുച്ഛം ആയിരുന്നു തോന്നിയത്. തിരിച്ചിറങ്ങിയപ്പോൾ അവിടെ പലരും പറയുന്നുണ്ടായിരുന്നു ക്വിസ്മാസ്റ്റർ ക്യാൻസൽ ചെയ്ത ചോദ്യങ്ങൾക്കെല്ലാം അവൾ ശെരിയുത്തരം എഴുതിയിരുന്നു. അതൊന്നും ക്യാൻസൽ ചെയ്തില്ലായിരുന്നേൽ അവളു തന്നെ എതിരില്ലാതെ വിജയിച്ചേനെ. ഭാഗ്യം കൊണ്ടാണ് എനിക്കീ സമ്മാനം കിട്ടിയത് എന്നും അവൾക് അര്ഹതപ്പെട്ടതാണ് ഇതെന്നും ഉള്ള സംസാരങ്ങൾ എന്നെ അലോസരപ്പെടുത്തി. 
ഞാൻ അവളെ വീണ്ടും കണ്ടു. തൊട്ടടുത്ത വർഷം അവൾ എന്റെ സ്കൂളിൽ വന്നു ചേർന്നു. പക്ഷെ പണി കിട്ടിയത് ഈ എനിക്കായിരുന്നു. ഇന്റർ സ്കൂൾ പോയിട്ട് സ്കൂൾ തലത്തിൽ പോലും പിന്നീട് ഞാൻ ഒരു മത്സരത്തിലും ജയിച്ചിട്ടില്ല. എന്റെ കുത്തകയായിരുന്ന മേഖലകളിലെ സമ്മാനം മൊത്തം അവൾ തൂത്തു വാരി. ഞാൻ എന്ന ഹീറോ അവളുടെ മുൻപിൽ വെറും സീറോ ആയി മാറി. പക്ഷെ അവൾ ആണെങ്കിലോ ഒരു ആരാധനമൂർത്തിയെ പോലെയാണ് എന്നെ നോക്കുന്നെ. ഇതൊക്കെ ആയപ്പോൾ എനിക്ക് അവളോടുള്ള ദേഷ്യം കൂടി വന്നു. അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു. കോളേജിൽ എങ്കിലും ഈ കുരിശ് ഉണ്ടാകില്ലല്ലോ എന്നു വിചാരിച്ചിരിക്കുമ്പോ ദേ അവള് എന്റെ ക്ലാസ്സിൽ തന്നെ. കോളേജിൽ ഇവളുടെ പ്രശസ്തി കണ്ടു സഹിക്കാൻ പറ്റാതിരിക്കുന്ന സമയത്താണ് വിമലും അവളും തമ്മിൽ ഉള്ള പ്രശ്നം നടക്കുന്നത്. അവൻ അവളെ കമെന്റടിച്ചതും മറുപടിയായി അവൾ അവന്റെ കരണത്തടിച്ചതും കോംപ്ലിമെന്ററി സമ്മാനമായി പ്രിൻസിപ്പൽ അവനു സസ്പെൻഷൻ കൊടുത്തതും ഒക്കെ കൂടി ആയപ്പോ എനിക്ക് മാത്രമല്ല ഫ്രണ്ട്‌സ്‌നും അവള് ശത്രു ആയി. എങ്ങനെയും അവൾക്കൊരു പണി കൊടുക്കണം എന്ന ചിന്തയിൽ നിന്നും ഒരു ഉത്തരം ഉയർന്നു വന്നു. പ്രണയ പരാജയം. അതിനു മാത്രമേ അവളെ തകർക്കാൻ പറ്റുകയുള്ളു എന്നു ഞങ്ങൾക്ക് തോന്നി. അവളെ പ്രേമിച്ചു നൈസ് ആയിട്ട് അങ്ങു തേക്കാനുള്ള നറുക്ക് എന്റെ തലയിൽ അങ്ങു വീണു. കൂട്ടത്തിൽ എന്റ്റെ വക റിവഞ്ചും ആകാമല്ലോ എന്നു ഞാനും കരുതി.
അവൾക്ക് പണ്ടേ എന്നോടൊരു ആരാധന ഉണ്ടായിരുന്നത് കൊണ്ട് അവളുമായി പെട്ടെന്ന് തന്നെ ഞാൻ സൗഹൃദത്തിൽ ആയി. ആ സൗഹൃദത്തെ പ്രണയത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കാനും എനിക്ക് കഴിഞ്ഞു. സന്തോഷത്തിന്റെ ഉന്നതിയിൽ നിന്നിരുന്ന അവളെ പതിയെ പതിയെ ഞാൻ കുത്തിനോവിക്കാൻ തുടങ്ങി. ഒടുവിൽ എല്ലാ കുറ്റവും അവളുടെ മേൽ ചാർത്തിക്കൊണ്ട് അവളെ ഒത്തിരി ഒത്തിരി കരയിച്ചുകൊണ്ട് ഒരു പടിയിറക്കം. കരഞ്ഞു വീർത്ത കണ്ണുകളും ആയി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ അവളെ ഒരു പുഞ്ചിരിയോടെ തന്നെ ആണ് ഞാൻ കണ്ടത്. അവൾക്കിട്ടൊരു ഉഗ്രൻ പണി കൊടുത്തതിന്റെ സന്തോഷം ഞങ്ങൾ നന്നായിട്ട് ആഘോഷിച്ചു.
അടുത്ത സെമസ്റ്റർ തുടങ്ങിയപ്പോൾ കുറച്ചു ദിവസം അവളെ ക്ലാസ്സിൽ കണ്ടില്ല. പ്രണയനൈരാശ്യത്തിൽ അവൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുക ആവും എന്നു ഞാൻ കരുതി. മനസിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ടാർന്നു. ഒരു ഇടവേളയ്ക്കു ശേഷം അവൾ തിരിച്ചെത്തി.പക്ഷെ അതൊരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു. പഴയ നന്ദ യിൽ നിന്നും അവൾ ഒത്തിരി മാറി. നേട്ടങ്ങളുടെ പെരുമഴയായിരുന്നു അവളുടെ ജീവിതത്തിൽ. ക്യാംപസ് പ്ലേയ്സ്മെന്റും വളരെ മികച്ച ഗേറ്റ് സ്കോറും ഒക്കെ ആയി അവൾ ആ കോളേജിനോട്‌ യാത്രപറയാൻ ഒരുങ്ങുക ആയിരുന്നു. ഞാൻ എന്ന വ്യക്തിയെ അവൾ മനപൂർവം കണ്ടില്ലെന്നു നടിച്ചു. അവളുടെ കണ്ണിൽ എന്നോടുണ്ടായിരുന്ന ആരാധന എങ്ങോ പോയ് മറഞ്ഞു. 
പതിയെ ഞാൻ തന്നെ തിരിച്ചറിയുകയായിരുന്നു ഞാൻ അവളെ എപ്പോഴോ സ്നേഹിച്ചു തുടങ്ങി എന്നു. കോളേജിലെ അവസാനത്തെ ദിവസം അവളോട് എല്ലാം തുറന്നു പറയാനായി ചെന്ന എന്റെ മുന്നിലേക്ക് അവൾ നിരത്തിയത് ഞങ്ങൾ അഞ്ചു പേരും തമ്മിൽ ഉള്ള ചാറ്റുകളുടെ പ്രിന്റൗട്ട് ആയിരുന്നു. അവൾക്കെതിരെ ഉള്ള പ്ലാനുകൾ മുതൽ പെണ്കുട്ടികളോട് മോശമായി വിമൽ അയച്ച മെസ്സേജുകൾ വരെ എന്റെ മുന്നിൽ നിരന്നു.എന്റെ നേർക്ക് വിരൽ ചൂണ്ടി അവൾ നിറകണ്ണുകളോടെ പറഞ്ഞു. "എനിക്ക്‌ ഇയാളോട് ഒത്തിരി ആരാധന ആയിരുന്നു. പിന്നീട് അത് ഒത്തിരി ഇഷ്ടമായി മാറി. പക്ഷെ ഇപ്പോൾ ഞാൻ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് നിങ്ങളെയാണ്. എന്തിനായിരുന്നു ഇത്? നന്ദി ഉണ്ട് എന്റെ ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാക്കി തന്നതിന്. ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കട്ടെ."
* * *
അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീട് അവൾക്ക് റാങ്ക് കിട്ടിയത് ഒക്കെ പത്രത്തിൽ വായിച്ചു. ചിലപ്പോ അവളുടെ ശാപം ആവാം എന്റെ ജീവിതം എങ്ങും എത്താതെ പോയതും. സിവിൽ സർവിസ് സ്വപ്നം കണ്ട ഞാൻ ജീവിതം ഗൾഫ് മരുഭൂമിയിലെ എണ്ണപ്പാടങ്ങളിലേക്ക് പറിച്ചു നടേണ്ടി വന്നതും.
ഇന്ന് വീണ്ടും വിധി എന്നെ നന്ദയുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുകയാണ്. അതും എന്റെ വിവാഹദിവസം തന്നെ. അവള് എന്താ ഉദ്ദേശിക്കുന്നത് എന്നത് മാത്രം എനിക്ക് മനസിലാകുന്നില്ല. പക തീർക്കാൻ ആണോ എന്നു എനിക്ക് അറിയില്ല. 
അവൾ സ്റ്റേജിലേക്ക് കയറി. കൂടെ ഒരു ചെറുപ്പക്കാരൻ ഉണ്ട്. ആരാന്നു മാത്രം മനസിലാകുന്നില്ല. 
പെട്ടെന്ന് മീനാക്ഷി അവളെ കെട്ടിപിടിച്ചു
"നന്ദേച്ചി.. എപ്പഴാ വന്നേ"
"ഇന്നലെ രാത്രി എത്തി. സോറി മോളു നിശ്ചയത്തിനു വരാൻ പറ്റിയില്ല"
ഒന്നും മനസിലാകാതെ നിന്ന എന്നെ നോക്കി മീനാക്ഷി പറഞ്ഞു. 
"ഇത് ഹരിയേട്ടൻ. എന്റെ വല്യമ്മേടെ മോനാ. ഇത് നന്ദേച്ചി.ഹരിയേട്ടൻ കെട്ടാൻ പോകുന്ന പെണ്ണാ. പിന്നെ ഇവരു നമ്മളെ പോലെ അറേഞ്ച്ഡ് ഒന്നും അല്ല. ലൗ ബെർഡ്‌സ് 3 വർഷം ആയി ശക്തമായ പ്രണയത്തിലാ. "
"ഉം"
"നന്ദേച്ചി കണ്ണേട്ടന്റെ കോളേജിലാ പഠിച്ചത്. അറിയില്ലേ?"
"കണ്ടിട്ടുണ്ടെന്നു തോന്നുന്നു"
" ചേച്ചി സിവിൽ സർവിസ് കിട്ടി ട്രൈനിംഗിലാർന്നു അതാ നമ്മുടെ എൻഗേജ്‌മെന്റിന് വരാത്തെ."
അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കുമ്പോഴും എന്റെ പേടി മാറിയിട്ടില്ലായിരുന്നു.
വിവാഹ മംഗളം നേർന്നു കൈ തന്ന കൂട്ടത്തിൽ ഹരി എന്റെ ചെവിയിൽ പറഞ്ഞു. 
" എനിക്ക് അറിയാം കേട്ടോ ഇയാളുടെ പഴയ ചരിത്രം മുഴുവൻ. ഇയാളോടുള്ള വാശിയാണ് നന്ദയെ ഇന്ന് ഈ പൊസിഷനിൽ എത്തിച്ചത്. ഇയാളുടെ ആയിരുന്നല്ലോ സിവിൽ സർവീസ് സ്വപ്നം. Thanks bro for making her ambitious."
അടുത്ത ഊഴം അവളുടെ ആയിരുന്നു. 
"അഭിനയം കലക്കി കേട്ടോ. ആ പഴയ ഡയലോഗ്‌ ഞാൻ ഇന്ന് തിരിച്ചെടുക്കുവാ. അപരിചിതരായി നമുക്ക് ഇനിയും കാണണം. എന്നാൽ അല്ലെ ഇയാളുടെ ഉള്ളിലെ ആ നീറ്റൽ എനിക് ഇനിയും കാണാൻ പറ്റു. ഓൾ ദി ബെസ്റ്റ്"
തലയുയർത്തി പിടിച്ചു ഹരിയോടൊപ്പം നടന്നു നീങ്ങുന്ന നന്ദയെ നോക്കി എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.

പെണ്ണുകാണൽ

"മാളൂ നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് രാവിലെ എണീറ്റ് ഒരുങ്ങിക്കോണം." ഉറങ്ങാനായി പോകുന്നതിനു മുൻപേ തന്നെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
അതു കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന എന്റെ ഉറക്കം ആവിയായി. "അമ്മേ ഇവിടെ കെട്ടിച്ചു കൊടുക്കാൻ വെളുത്തു മെലിഞ്ഞ പെണ്ണൊന്നും ഇല്ലാന്ന് അവരോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ. ഓരോരുത്തരുടെ മുന്നിൽ കോലം കെട്ടി നിന്നു മടുത്തു." 
എന്റെ മാതാശ്രീയുടെ മറുപടി ഒന്നും ഇല്ലാന്ന് കണ്ടപ്പോ ഞാൻ പതിയെ മുറിയിലേക്ക് നടന്നു.
പാവം ഇരുപത്തഞ്ചു വയസ്സായി പുര നിറഞ്ഞു നിൽക്കുന്ന എന്നെ കെട്ടിച്ചു വിടുന്നതിനെ പറ്റി ആവും ചിന്തിക്കുക. ഒരു വർഷമായി ഈ പെണ്ണുകാണൽ മഹാമഹം തുടർന്നുകൊണ്ടേ ഇരിക്കുന്നു. ഇരുപതു തവണയായി ഞാൻ ഇങ്ങനെ ഓരോരുത്തരുടെ മുൻപിൽ കോലം കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഇതുവരെയും എന്റെ അമ്മയ്ക് ഒരു മരുമകനെ കിട്ടിയില്ല. എന്ത് ചെയ്യാനാ എനിക്കിത്തിരി കറുത്ത നിറവും തടിയും കൂടി പോയി. ഇതെന്റെ കണ്ടുപിടിത്തം അല്ലാട്ടോ. എനിക്കൊരിക്കലും ഇതൊരു കുറവായിട്ടു തോന്നിട്ടില്ല wheatish brown നിറവും 70 കിലോ ഭാരവും ഒക്കെ ഒരു കുറവാണ് എന്നു പലരും പറഞ്ഞു കേട്ടത് ഞാൻ വിവാഹ കമ്പോളത്തിലെ ഒരു വിൽപന വസ്തു ആയപ്പോഴാണ്. പെണ്ണിന് നിറം കുറഞ്ഞു പോയി. ചെറുക്കൻ മെലിഞ്ഞിട്ടാ. കുട്ടിക്ക് തടി കൂടി പോയി എന്നിങ്ങനെയുള്ള മറുപടി കേട്ട് വീട്ടുകാരുടെ ചെവി തഴമ്പിച്ചത് മിച്ചം. കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി വാങ്ങിട്ട് ഒരു വിലയും ഇല്ല നിറം ആണല്ലോ എല്ലാം. പെണ്ണിന് വിദ്യാഭ്യാസം ഇല്ലെങ്കിലും സ്വഭാവ ശുദ്ധി ഇല്ലെങ്കിലും കുഴപ്പം ഇല്ല നിറം വെളുത്തിരുന്നാൽ മതി. ഇവനൊക്കെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ ആണോ പെണ്ണ് കെട്ടുന്നത് എന്നു തോന്നി പോകും. പെണ്ണ് വെളുത്തിരുന്നാൽ തടി പോലും പ്രശ്നം അല്ല . ആനക്കുട്ടിയെ പോലെയോ വീപ്പക്കുറ്റിയെ പോലെ ഇരുന്നാലോ പ്രശ്നം ഇല്ല. പെണ്ണ് വെളുപ്പ് അല്ലെ. വെളുത്തവന് വെളുത്ത പെണ്ണ് വേണം. കരിക്കട്ട പോലിരിക്കുന്നവനും വേണം വെളുത്ത പെണ്ണ്. അപ്പൊ അല്പം നിറം ഇരുണ്ട എന്നെ പോലെ ഉള്ളവരോ? ആഗ്രഹങ്ങൾക്ക് പോലും അവകാശം ഇല്ലാത്ത ഒരു വർഗം. പുരനിറഞ്ഞു നിൽക്കുന്ന ഞങ്ങളെ ഒക്കെ വീട്ടുകാർ വല്ല പൊട്ടക്കിണറിലും കെട്ടി താഴ്ത്തേണ്ടി വരുമല്ലോ എന്റീശ്വരാ.. ഇങ്ങനെ പോകുന്നു എങ്കിൽ ഇനി മാതാപിതാക്കൾ പെണ്മക്കളെ പടിപ്പിക്കുന്നതിനു പകരം വെളുക്കാനും തടി കുറയാനും ഉള്ള വല്ല സ്ഥാപനത്തിലും ചേർക്കേണ്ടി വരും. ഇങ്ങനെ വർണ വിവേചനം തുടരുന്നു എങ്കിൽ പെണ്കുട്ടി പിറന്നാൽ കൊല്ലുന്ന കാലം പോലെ പിറന്ന പെണ്ണ് കറുത്ത നിറമായി പോയതിന്റെ പേരിൽ കൊന്നു കളയുന്ന ഒരു സമൂഹത്തിലേക്കുള്ള ദൂരം കുറവല്ല. 
‎ചിന്തിച്ചു ഞാൻ ഫെമിനിസ്റ്റ് ആയി പോകുമോ എന്നു പേടിയുണ്ട്. ഒത്തിരി തവണ ആയി ഇങ്ങനെ കോലം കെട്ടി നിൽക്കാൻ തുടങ്ങിട്ട്. ചായയും കൊണ്ടു മുൻപിൽ ചെന്നു നിൽക്കുമ്പോ എനിക്ക് തന്നെ ദേഷ്യം വരും.ഒരുമാതിരി ചന്തയിൽ അറവുമാടിനെ വാങ്ങാൻ വരുന്നവരുടെ പോലുള്ള നോട്ടം. ചിലർക്ക് എന്നെ കാണുമ്പോഴേ പാവക്ക നീരു കുടിച്ച പ്രതീതി ആണ്. വേറെ ചില കൂട്ടർ ഉണ്ട് പെണ്ണ് കറുത്തിട്ടാണ് തടിച്ചിട്ടാണ് എന്നു മുൻപേ അറിഞ്ഞു ഫോട്ടോയും കണ്ടിട്ട് വീട്ടിൽ വന്നു പെണ്ണ് കണ്ടിട്ട് നോ പറയുന്ന മഹാന്മാർ. ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന പോലെ ചായ കുടിക്കാൻ വേണ്ടി വരുന്ന ഇവർക്കൊക്കെ സ്വന്തം വീട്ടീന്ന് കുടിച്ചാൽ പോരെ. പക്ഷെ പെണ്ണു കാണലിൽ എനിക്കിഷ്ടം ഉള്ള ഒന്നുണ്ട്. വന്നവർ പോയതിനു ശേഷം അവർക്ക് കഴിക്കാൻ എടുത്തു വെച്ച ചിപ്സും ഹൽവയും കഴിക്കുന്നത്. 
‎സഹിക്കാൻ പറ്റാത്തത് ചില ബന്ധുക്കളുടെ കുത്തുവാക്കുകൾ ആണ്. വിവാഹം ആയില്ല എന്നതിന്റെ പേരിൽ ചിലരുടെ വക സഹതാപം. കല്യാണം കഴിഞ്ഞതിന്റെ പേരിൽ എന്റെ തലയിൽ കയറി നിരങ്ങുന്ന ചിലർ. വകയിൽ ഒരു ചേട്ടന്റെ ഭാര്യയുടെ വാക്കുകളാ മനസിന്ന് പോകാത്തത്. "നീയൊക്കെ പെണ്ണെന്ന വർഗ്ഗത്തിന് തന്നെ ശാപം ആണ്. നിനക്കൊക്കെ വല്ല രണ്ടാം കെട്ടുകാരനും വരും. ശെരിയാ അവളെ പോലെ ചെല്ലുന്നിടതെല്ലാം പ്രണയബന്ധങ്ങൾ ഞാൻ ഉണ്ടാക്കിയില്ല അല്പം മെച്ചപ്പെട്ട ഒരുത്തനെ കണ്ടപ്പോ നിശ്ചയിച്ച കല്യാണം ഞാൻ മുടക്കിയില്ല. അവളുടെ വെളുത്ത നിറത്തിന് മുൻപിൽ എന്റെ വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒരു വിലയും ഇല്ലല്ലോ. പിന്നെ എന്റെ ലക്ഷ്യങ്ങൾക്കും ചുമതലകൾക്കും പുറകെ ഞാൻ ഓടിയപ്പോ ഒരു പ്രണയം കണ്ടെത്താൻ ഞാൻ മറന്നു പോയി. അതുകൊണ്ടൊക്കെ എന്നെ പോലെ ഉള്ള പെണ്ണുങ്ങൾ സ്വന്തം വർഗ്ഗത്തിനു തന്നെ ശാപം ആണ്.
‎നാളെയും വരുന്നുണ്ട് ഒരാൾ. മനസിൽ ഒരു പ്രതീക്ഷയും ഇല്ല. വീണ്ടും അപരിചിതരുടെ മുന്നിൽ വില നിശ്ചയിക്കപ്പെടാനുള്ള ഒരു വിൽപന വസ്തുവിനെ പോലെ ഞാൻ നിൽക്കേണ്ടി വരും. നിറത്തിന്റെയും ഭാരത്തിന്റെയും തുലാസിൽ അളന്നു മുറിച്ചു വില നിശ്ചയിക്കപ്പെടാൻ ഉള്ള ഈ നിൽപ്പ് ഇനി എത്ര നാൾ.

By Rani

പെണ്ണുകാണൽ

പെണ്ണുകാണൽ
...........................

Rani

ഞാനും അവനും

ഞാനും അവനും
..........................
"ടീ.."
അവന്റെ ശബ്ദം കേട്ടിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. ഞാൻ ഇത്തിരി ദേഷ്യത്തിലാ. എന്നെ വേദനിപ്പിച്ചില്ലേ. ഞാൻ മിണ്ടില്ല എന്നു വെച്ചാൽ മിണ്ടില്ല തന്നെ. മുന്നിൽ ഇരുന്ന പുസ്തകത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുന്നത് കണ്ടിട്ട് അവൻ പിന്നെയും വിളിച്ചു.
"ടീ പുഴു.. അയ്യോ സോറി പുസ്തക പുഴു ഇങ്ങോട്ടൊന്നു നോക്കെടി.."
"പുഴു നിന്റെ മറ്റവൾ"
"എന്റെ മറ്റവളെ തന്നെയാ ഞാനും വിളിച്ചത്"
"നീ എന്നെ വിളിക്കണ്ട. നിന്നെ ഞാൻ പണ്ടേ ഡിവോഴ്സ് ചെയ്തു''
"അതിനു ഞാനും കൂടെ സമ്മതിക്കണ്ടേ. ഒന്നു സോറി പറയാൻ അനുവദിച്ചുടെ"
"എനിക് വേണ്ട നിന്റെ സോറി. നിന്റെ പണ്ടത്തെ കാമുകിയോട് പറ. അവളു വാങ്ങി തന്ന മോതിരം ഇപ്പഴും വിരലിലിട്ടു നടക്കുവല്ലേ."
അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞിരുന്നു. അവനൊന്നും മറുപടി പറഞ്ഞില്ല.
കുറച്ചു സമയത്തിന് ശേഷം അവൻ എന്റെ എതിരെയുള്ള കസേരയിൽ വന്നു ഇരുന്നു.ഞാൻ മുഖത്തേക്ക് നോക്കിയില്ല.
"ഒന്നു മൈൻഡ് ചെയ്യടി."
"നീ പോയി അവളോട്‌ പറ"
എന്റെ മുന്നിൽ ഇരുന്ന പുസ്തകത്തിനു മുകളിൽ അവൻ കൈ വെച്ചു. അപ്പോഴാണ് ഞാൻ അവന്റെ കൈ ശ്രദിച്ചത്. വലതു കയ്യിലെ മോതിരം വിരലിൽ ആ മോതിരം കാണാനില്ല.
"മോതിരം എവിടെ? എന്നെ പേടിച്ചു ഊരി വെക്കേണ്ട. അവളു വാങ്ങി തന്നത് അല്ലെ. നിനക്കു വെളുത്തു മെലിഞ്ഞ അവളെ അങ്ങു കല്യാണം കഴിച്ചാൽ പോരായിരുന്നോ. എന്തിനാ വെറുതെ ഈ എന്നെ.."
"മതി മതി. എന്തു പറഞ്ഞാലും അവസാനം ചെന്നു നിൽക്കുന്നത് ഈ കറുപ്പിലും തടിയിലും ആണല്ലോ. നീ നിന്റെ അമ്മയെയും അച്ഛനെയും പോലെ അല്ലെ ഇരിക്കണേ. ഇനി നീ എങ്ങാനും വെളുത്തിരുന്നേൽ നീയൊക്കെ എന്നെ കെട്ടാൻ സമ്മതിക്കുമോ. നമ്മള് ഷാരുഖ് ഖാൻ ഒന്നും അല്ലല്ലോ.പിന്നെ നിന്റെ തടിയുടെ കാര്യം. നത്തോലി പോലെ കാറ്റടിച്ചാൽ പറന്നു പോകുന്ന കോലം അല്ലല്ലോ അതല്ലേ നല്ലത്. നിനക്കറിയാമോ ടെഡി ബിയർ തടിച്ചിട്ട് അല്ലെ പാണ്ടക്ക് തടി ഇല്ലേ. ഇവരൊക്കെ മേലിഞ്ഞിരുന്നാൽ എന്തു വൃത്തികേടാ. പിന്നെ നീ വെളുത്തിരുന്നേൽ ഒരുമാതിരി വെള്ളപ്പാണ്ട്‌ വന്നത് പോലാകും. നീ എന്റെ ക്യൂട്ട് ടെഡി ബീർ അല്ലെ. നീ എങ്ങനെ ആണോ അതാണ് ഞാൻ ഇഷ്ടപ്പെട്ടത്"
"സോപ്പ് വേണ്ട. ആ മോതിരം എന്തിനാ കൊണ്ടു നടക്കണേ"
"ടീ പൊട്ടി അതു നിന്നെ പറ്റിക്കാൻ ചെയ്തത് അല്ലെ. ഫുട്പാത്തിൽ 20 രൂപക്ക് കിട്ടിയതാണ്. മണ്ടി വിശ്വസിച്ചു. അയ്യേ. എനിക്കൊരു പഴയ കാമുകിയും ഇല്ല. "
"പോടാ.."
"ഇങ്ങനെ ഒക്കെ ചെയ്തത് നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ. ദേഷ്യം വരുമ്പോ നിന്നെ കാണാൻ എന്താ ഭംഗി"
"നിനക്കു ഞാൻ വെച്ചിട്ടുണ്ട്"
"ടീ കാന്താരി. എന്റെ ഈ വിരലിൽ ഒരു പെണ്ണ് മോതിരം അണിയിക്കുന്നെങ്കിൽ അതു നീ ആയിരിക്കും"
ഒരു പുഞ്ചിരിയോടെ എന്റെ മുന്നിലിരുന്ന പുസ്തകം ഞാൻ അവനു നേർക്ക് എറിഞ്ഞു. അത് അവന്റെ മുഖത്തിനടുത്തു എത്തിയതും എന്റെ അലാറം ശബ്ദിച്ചു. ഈ ഫോണിന് നിലവിളിക്കാൻ കണ്ട സമയമേ. നല്ലൊരു സ്വപ്നം ആയിരുന്നു. മണി 6 ആയി ഇനി ഒരു മാരത്തോൺ ഓടിയാലെ സമയത്തിനു ഓഫീസിൽ എത്തു. പെട്ടെന്ന് കുളിച്ചു റെഡി ആയി. കയ്യിൽ കിട്ടിയൊരു ചുരിദാറും ഇട്ടു കണ്ണെഴുതി ഒരു പൊട്ടും വെച്ചതോട് കൂടി തീർന്നു ഒരുക്കം. അമ്മ ഏടുത്തുവെച്ച ദോശ കഴിച്ചെന്നു വരുത്തി കയ്യിൽ കിട്ടിയതോക്കെ ബാഗിൽ ഇട്ടു ഒരൊറ്റ ഓട്ടമായിരുന്നു ബസ് സ്റ്റോപ്പിലോട്ട്. സൈഡ് സീറ്റിലിരുന്നു ഹെഡ്സെറ്റ് വെച്ചു പാട്ടു കേൾക്കുമ്പോഴും എന്റെ ചിന്ത മൊത്തം ആ സ്വപ്നത്തെ പറ്റി ആയിരുന്നു. കുറച്ചു നാളായി അവൻ എന്റെ സ്വപ്നത്തിൽ വരാൻ തുടങ്ങിട്ട്. അവന്റെ ശബ്ദവും വലതു കൈയിൽ കറുത്ത മുത്തുകൾ കോർത്ത ചരടും കൈത്തണ്ടയിലെ മറുകും വരെ എനിക്ക് ഓർമയുണ്ട്. പക്ഷെ അവന്റെ മുഖം മാത്രം എനിക്ക് ഓർമ കിട്ടണില്ല. ഒത്തിരി തവണ ആയി ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു.
അടുത്ത തവണയെങ്കിലും അവന്റെ മുഖം ഓർമ വന്നെങ്കിൽ. എന്താണെന്ന് അറിയില്ല അവനെപ്പറ്റി ആലോചിക്കുമ്പോൾ എന്റ്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടരുന്നു.
ഓഫീസിൽ എത്തി കമ്പ്യൂട്ടറിലേക്ക് ഊളിയിട്ടപ്പോൾ ആണ് തൊട്ടടുത്ത സീറ്റിലെ പ്രിയ ചോദിച്ചത്.
"ഇപ്പൊ കുറച്ചു നാൾ ആയി വല്ലാത്ത മാറ്റം ആണല്ലോ. ഇവിടെ എല്ലാരും പറയുന്നുണ്ട് നിന്റെ മുഖത്ത് വല്ലാത്ത തിളക്കം ആണ് കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്ന്. നല്ലോണം ഒരുങ്ങിട്ടുണ്ടല്ലോ എന്താടി ആരേലും മനസിൽ കയറി കൂടിയോ അതോ കല്യാണം ആയോ?" ഒന്നും ഇല്ലെന്നു പറഞ്ഞിട്ട് ഞാൻ എന്റെ സീറ്റിലേക്ക് തിരിഞ്ഞു. അപ്പോഴും മനസിൽ ഞാൻ അവനെ പറ്റി ചിന്തിക്കുക ആയിരുന്നു. ഒരു പക്ഷെ അവനെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും എന്റെ മനസ്സിലെ തിളക്കത്തിനു കാരണം. എന്തോ സ്വപ്നത്തിൽ മാത്രം കണ്ട അവനോടു എനിക്ക് വല്ലാത്ത ഒരു ഇഷ്ടം. ഒരുപക്ഷേ എന്റെ ഇഷ്ടങ്ങളിൽ നിന്നു എന്റെ മനസ് തന്നെ സൃഷ്ടിച്ചത് ആവാം അവനെ. അതുപോലെ ഒരാളെ എന്റെ ജീവിത പങ്കാളി ആയി കിട്ടിയിരുന്നെങ്കിൽ. ഇന്നു രാത്രിയും സ്വപ്നത്തിൽ അവൻ വരണേ എന്നു ആഗ്രഹിച്ചകൊണ്ടു ഞാൻ എന്റെ കമ്പ്യൂട്ടറും ആയി യുദ്ധം തുടർന്നു.

rani

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo