Showing posts with label MohammedRiyas. Show all posts
Showing posts with label MohammedRiyas. Show all posts

ജിലേബി ..


ഉമ്മാ പിന്നെയും മധുരം കഴിച്ചോ?ഇനി സൂക്ഷിക്കണം കൂടാൻ പാടില്ലാ കേട്ടോ ഉമ്മ?ഇപ്പൊ തന്നെ കൂടുതലാ....അതിനു ഞങ്ങള് പറഞ്ഞാൽ കേൾക്കണ്ട?ഡോക്ടറെ?ആരും കാണാതെ മധുരം തിന്നുന്നുണ്ടാവും ...ഞങ്ങളാരും കോടുക്കാറില്ല..പറഞ്ഞാൽ കേൾക്കണ്ട ? മറുപടിയായി ആമിന ഉമ്മാന്റെ മകൾ ഖദീജ പറഞ്ഞു.ഖദീജയുടെ ഉച്ചത്തിലുള്ള സംസാരം കെട്ടപ്പോൾ കുറച്ച വെഷമം തോന്നിയെങ്കിലും മകളല്ലെ ഒന്നും പറഞ്ഞില്ല .ഡോക്ടറെ കണ്ടു മുറ്റത്തേക്ക് വരുന്ന ഓട്ടോറിക്ഷയെ കണ്ട പേരക്കുട്ടികൾ ഓടിവന്നു ..അവരോടായി ആമിന ഉമ്മ ...ഇമ്മാൻറെ കുട്ടികൾക്ക് ഒന്നും വാങ്ങീട്ടില്ല ഖദീജ വാങ്ങാൻ അയച്ചില്ല....
കുട്ടികളുടെ പേരും പറഞ്ഞു അതും ഉമ്മാക്ക് തിന്നാണല്ലേ ?അതുകൊണ്ടു വേണ്ട ഇതും പറഞ്ഞു മകൻ ഇസ്ത്രിരി ഇട്ട കുപ്പായത്തിന്റെ കയ്യ് മടക്കി കാറിന്റെ ചാവി കറക്കികൊണ്ട് വന്നു പറഞ്ഞു ...ഉമ്മാക്ക് ഇനി ഇതൊന്നും തിന്നാൻ പെറ്റൂല്ല...ഉപ്പ ആണേൽ ഒന്നും പറയില്ല ...ഇതുപറഞ്ഞു സലാം കാറുകൊണ്ടുപോയി ..അപ്പോഴേക്കും ആമിന ഉമ്മാന്റെ ഭർത്താവ് സുലൈമാനിക്ക വടിയും കൂത്തിപ്പിടിച്ചു കയറിവന്നു...എന്നിട്ട് ചോദിച്ചു ..അല്ല ആമിന അന്റെ ഷുഗർ കൊറഞ്ഞോ.?ഇല്ലഉപ്പാ കൂടിക്കാ ..ഇങ്ങള് ഒന്നുംപറയില്ലല്ലോ മധുരം കഴിക്കരുതെന്ന്...കഞ്ഞിയുമായ് വന്ന ഖദീജ പറയുന്നത് കേട്ട് ആമിന ഉമ്മക്ക് സഹിച്ചില്ല...മതി ഖദീജ പറഞ്ഞത് ഇജ്ജ് ആശുപത്രിയിൽ നിന്നു തോടങ്ങിയതല്ലേ? പടച്ചോൻ വിളിച്ചുമ്പോ പോണം എനിക്ക് വയസ് 75 കഴിഞ്ഞു.ഇനി ഇപ്പൊ ഇതൊന്നും നോക്കിയാൽ എത്തൂല്ല ...ഒന്നും മിണ്ടാതെ സുലൈമാനിക്ക കടയിലേക്ക് തിരിച്ചുപോയി..നേരം ഇരുട്ട് ആയപ്പോ സലാമ് ഉപ്പാനെ തിരക്കി കണ്ടില്ല കൊറച്ചു പിറുപിറുത്തു പേരക്കുട്ടികളോട് വിളിച്ചുകൊണ്ടുവരാണ് പറഞ്ഞു ...വടിയിൽ കുത്തിപ്പിടിച്ചുവരുന്ന സുലൈമാനിക്കാനോട് മകൻ സാലാം ..ഉപ്പാ ഇരുട്ടാക്കാൻ നിക്കണോ ഇങ്ങട്ട് പൊന്നൂടെ നിങ്ങൾക്ക് ...വല്ല പാമ്പോ നായോ വന്നാൽ.?ഉമ്മറപ്പടിയിൽ കാലെടുത്തുവെച്ചതും സുലൈമാനിക്ക വഴുതി മുറ്റത്തേക്ക് വീണു..എല്ലാവരും ഓടിച്ചെന്നു എഴുന്നേൽപ്പിച്ചു. അഴിഞ്ഞഉടുതുണി ശെരിയാക്കുന്നതിനിടയിൽ ഒരു പോതി നിലത്തു വീണു ...അതെടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പേരക്കുട്ടികളിൽ ഒരാൾ അത് കൈക്കലാക്കിയിരുന്നു ..അത് തുറന്നുനോക്കി അവൻ വിളിച്ചു പറഞ്ഞു...ഇതിലൊരു ജിലേബിയാ.....കണ്ടപാടെ സലാമും ഖദീജയും ഉപ്പാടെ നേർക്ക് നോകീട്ടു പറഞ്ഞു ..വെറുതെയല്ല ഉമ്മാക്ക് ഷുഗർ കൂടുന്നത് ഉപ്പ പീടിയിലേക്ക് പോണത്‌ ഇതിനാണല്ലേ ?ഉപ്പ ത‍ന്നെയാണ് ഉമ്മാക്ക് കൊടുക്കുന്നത് അല്ലെ?ഇതും പറഞ്ഞു കുട്ടിയുടെ കയ്യിൽ നിന്നും ആ ജിലേബി വാങ്ങി വലിച്ചെറിഞ്ഞു..ഒരുപാട് വിഷമിച്ചെങ്കിലും ഒന്നും പറഞ്ഞില്ല ...രാത്രി ഭക്ഷണം കഴിച്ചു സുലൈമാനിക്ക മുറിയിലെത്തിയപ്പോൾ ആമിന ഉമ്മ വിഷമിച്ചു നിൽക്കുകയാണ് ..തലയിൽ കൈവെച്ചു സുലൈമാനിക്ക ..നീ അതിനാ വിഷമിക്കുന്നത്...നമ്മുടെ മക്കൾ നമ്മളെക്കാളും വളർന്നു അപ്പൊ അവര് പറയുന്നത് കേട്ട് ഒരു ഭാഗത്തു ഇരിക്ക അത്ര തന്നെ...സാരല്ല ...ഇന്നാലും ഇങ്ങള് കുട്ടികളെ മുന്നിൽ ചെറുതായില്ലേ?എന്ന് കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ആമിന ഉമ്മ മറുപടിയും പറഞ്ഞു ..അനക്ക് ഇപ്പോ ജിലേബി വേണോ ?ഇപ്പൊ കൊണ്ടുവരാം ഞാൻ ....എന്ന് പറഞ്ഞു സുലൈമാനിക്ക എണീറ്റതും ആമിന ഉമ്മ കൈപിടിച്ച്...ഇങ്ങള് ഇപ്പൊ എവിടുക്ക?കടയോക്കെപ്പൂട്ടി ...ഇന്ന് വേണ്ടാ...ഇതൊന്നും കേൾക്കാൻ സുലൈമാനിക്ക നിന്നില്ല ...കാരണം എന്നും ഒരു ജിലേബി തന്റെ അരയിൽ വെച്ചു ആ മിന ഉമ്മാക്ക് സുലൈമാനിക്ക പീടിയിൽ പോയി വരുമ്പോൾ കൊണ്ടുവരുമായിരുന്നു... തന്റെ ചെറിയ ടോർച്ചുമായി പുറത്തേക്കിറങ്ങി ആ വലിച്ചെറിഞ്ഞ ജിലേബിക്ക് വേണ്ടി മുറ്റത്തു തിരയുമ്പോൾ പുറത്തു ടോർച്ച കണ്ട സലാമ് വാതിൽ തുറന്നു വന്നു ...എന്താ ഉപ്പാ അവിടെ തിരയുന്നത് ഈ രാത്രി ..?ഉപ്പയാണ് പുറത്തു എന്നറിഞ്ഞു എല്ലാരും എണീറ്റ് പുറത്തേക്ക് വന്നു ...ഉമ്മ എവിടെ ?ആരോ ചോദിച്ചു മറുപടിയായി സലാം ഉമ്മാനെ റൂമിൽ നോക്കീം ...കുറച്ചുപേർ ഉമ്മാനെ വിളിക്കാൻ പോയി ...അപ്പോഴേക്കും സുലൈമാനിക്കക്ക് വലിച്ചെറിഞ്ഞ ജിലേബി കയ്യിൽ കിട്ടി ...എന്തോ ഉപ്പാക് കയ്യിൽ കിട്ടിയിട്ടുണ്ട് എന്താണെന്ന് ചോദിക്കാൻ സലാമ് തുനിഞ്ഞതും സുലൈമാനിക്കാന്റെ മുറിയിൽ നിന്നും ഒരു വലിയ കൂട്ട കരച്ചിലും നിലവിലയും കേട്ട് സലാമ് ഓടി അകത്തേക്ക് ...പാതി ഇറുമ്പരിച്ച ജിലേബിയുമായി സുലൈമാനിക്ക ഉമ്മറത്തേക്ക് എത്തിയതും ഖദീജയും നിലവിട്ടു പറഞ്ഞു ഉമ്മ പോയി ഉപ്പാ.. ..കയ്യിലെ ജിലേബിയുമായ് ..അകത്തു ചെന്ന് എത്ര വിളിച്ചിട്ടും ആമിന ഉമ്മ എണീറ്റില്ല....ഉറുമ്പുകൾ സുലൈമാനിക്കന്റെ കയ്യിൽ കടിച്ചു കിടന്നിരുന്നു....മുഹമ്മദ്റിയാസ്.....

വൈഫൈ ....


എടാ ഒന്ന് വിടെടാ ആ ഫോട്ടോ ...
നായികയുടെ ഫോട്ടോ ഞാനും കൂടി കാണട്ടെ ...പ്രസാദിന്റെ ചോദ്യത്തിന് മറുപടിയായി ബാബു ഇങ്ങനെ പറഞ്ഞു വൈഫൈ ഇല്ല നാളെ പൈസ കെട്ടിയാൽ തരാം ഒരു റൂമിൽ താമസിക്കുമ്പോൾ എല്ലാം ഷയറിങ്ങാ ..ചിരിച്ചു കൊണ്ട് പ്രസാദ് ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി അന്ന് അവന്റെ മെസ്സായിരുന്നു ..ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കാനിരുന്നു ...കുറചു എടുത്തു വെക്ക് ചന്ദ്രേട്ടൻ വൈകിയേ വരൂ എന്ന് പോയപ്പോൾ പറഞ്ഞിട്ടുണ്ട് ..എല്ലാവരുടെ കയ്യിലും അപ്പോളും മൊബൈൽ ഉണ്ടായിരുന്നു ..എടാ ഭക്ഷണം കഴിക്കുമ്പോളെങ്കിലും ഇതൊന്നു ഓഫാക്ക് ..ആരുകേൾക്കാണ് ..എല്ലാവരുടെ ചവിട്ടിലും ഹെഡ്സെറ്റായിരുന്നു ... ഭക്ഷണം കഴിക്കുമ്പോളും ബാത്റൂമിൽ പോകുമ്പോളും എല്ലാം മൊബൈൽ പതിവാക്കിയിരുന്നു ...പിന്നെ എല്ലാവരും കൂടി കിടക്കുന്ന റൂമിലും ഇത് തന്നെ ..ഉറങ്ങാൻ എല്ലാവരും വൈകും കാരണം മൊബൈൽ തന്നെ..ഒരാൾ പാട്ടു കേട്ടാണ് കിടക്കുക മറ്റൊരാൾ റേഡിയോയും പിന്നെ സിനിമയും കണ്ടിട്ടാ കിടക്കാറ് .ഇതാണ് ഒരു പ്രാവാസിയുടെ .റൂമിലെ ഇന്നത്തെ അവസഥ .ലൈറ്റ് ഓഫായാക്കിയാൽ അവര് ഉപയോഗിക്കുന്ന മൊബൈലിന്റെ വെളിച്ചത്തിലാണ് ചന്ദ്രേട്ടൻ ഡ്യൂട്ടി കഴിഞ്ഞു വന്നു വസ്ത്രം മാറാരുള്ളത് ...മൂന്നു മൂലയിൽ നിന്നും കിട്ടുന്ന മൊബൈലിന്റെ വെളിച്ചം മതി ...ആ റൂമിലെ പ്രകാശത്തിന് ..ഇത് കണ്ട ചന്ദ്രേട്ടൻ ഇങ്ങനെ പറഞ്ഞു ..എടാ മക്കളെ ആ മൈബൈലിന്റെ പവറോന്നു കുറക്ക് കണ്ണ് അടിച്ചുപോകും ...ഇതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല...അവരുടെ ചെവിയിൽ ഹെഡ്സൈറ്റായിരുന്നു ..നിങ്ങളെ ഒന്ന് സംസാരിക്കാൻ പോലും കിട്ടുന്നില്ലല്ലോ ?എന്ത് തന്നെ പറഞ്ഞിട്ടും അവർ കേട്ടിരുന്നില്ല ....ഹാളിൽ ടേബിളിൽ അവർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ചന്ദ്രേട്ടൻ പോയി കഴിച്ചു പാത്രം കഴുകി തന്റെ റൂമിൽ വന്നു ....അപ്പോളും അതെ അവസ്ഥാ ആയിരുന്നു ...ആരും ഒന്നും മിണ്ടുന്നില്ല കേൾക്കുന്നില്ല ....കാണുന്നില്ല ..എല്ലാം ഇന്ന് നമ്മുടെ മൊബൈൽ കയ്യടിക്കിയിരിക്കുന്നു ....പരസ്പരം അവനവന്റ സന്തോഷവും സംങ്ക ടവും കൈമാറിയിരുന്നു ...ചിരിയും കളിയും എല്ലാം ഇന്ന് കുറവായിരുന്നു .. എല്ലാം അന്യമായിരിക്കുന്നു ...ചന്ദ്രേട്ടന് ഫേസ്ബുക്കില്ല എന്ന് പറഞ്ഞു അവർ എപ്പോഴും കളിയാക്കിയിരുന്നു ...ഇനി എന്ത് ഫേസ്ബുക് വയസു അമ്പതു ആകുന്നു ....എങ്ങനെയെങ്ങിലും നാട്ടിലെത്തണം .....പ്രവാസം അവസാനിപ്പിക്കണം ആകെസന്തോഷം എന്നാൽ മക്കളെ കെട്ടിച്ചല്ലോ ...ഇതും ആലോചിച്ചു തന്റെ സ്വന്തം കട്ടിലിൽ കിടന്നു ...കുറച്ചു കഴിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ വേദന വരാൻ തുടങ്ങി കുറചു വെള്ളം കുടിച്ചു വീണ്ടും കിടന്നു...പിന്നെയും അരമണിക്കൂർ കഴിഞ്ഞു വീണ്ടും വേദന വന്നു ..വീണ്ടും വെള്ളം കുടിക്കാൻ പോയി...അപ്പോഴും റൂമിലെ മറ്റുള്ളവർ അവരവരുടെ മൊബൈലിൽ പാട്ടും സിനിമയുമായി ആസ്വദിച്ചു കിടക്കുകയായിരുന്നു ..അവരോടൊന്നും ചന്ദ്രേട്ടൻ പറഞ്ഞില്ല ....കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രേട്ടൻ കിടന്ന കട്ടിലിൽ നിന്ന് എണീക്കാൻ വയ്യാതെ ആയി ...വേദന കൂടിവന്നു....ഒടുവിൽ അവരെ വിളിച്ചു..വേദനകൂടിയതു കൊണ്ട് ശബ്ദം കുറവായിരുന്നു ....അതൊന്നും അവർ കേട്ടില്ല ..ശ്വാസം കിട്ടാതെ വന്നു ...ഒടുവിൽ ചന്ദ്രേട്ടൻ വെള്ളത്തിനായി കേണു ...എന്ത് തന്നെ പറഞ്ഞിട്ടും അവർ കേട്ടില്ല ...മരണമെന്ന ആയുധത്തിനു മുമ്പിൽ ചന്ദ്രേട്ടൻ കീഴടങ്ങി ....എന്നിട്ടും അവർ അറിഞ്ഞില്ല .....നേരം വെളുത്തു എല്ലാവരും ഡ്യൂട്ടിക്കായി ഒരുങ്ങുമ്പോൾ ഒരാള് ഇങനെ പറഞ്ഞു ചന്ദ്രേട്ടന് ഇന്ന് ഡ്യൂട്ടിയില്ല?അല്ലെങ്കിൽ ഇപ്പോൾ പോകേണ്ട ടൈമും കഴിഞ്ഞു ..ഉറക്കത്തിൽ പെട്ടോ?ഡാ ഒന്ന് വിളിച്ചു നോക്ക് ..കേട്ട ബാബു എത്ര വിളിച്ചിട്ടും എണീറ്റില്ല ...മരണം തട്ടിയെടുത്തതറിഞ്ഞു പോലീസെത്തി..പരിശോദിച്ചു നോക്കിട്ടു പറഞ്ഞു അറ്റാക്കാന് ....ഇന്നലെ രാത്രി ...അവരൂ കിടന്ന സ്ഥലം പോലീസിന് കാണിക്കാനായി റൂമിലെ ലൈറ്റ് ഓണാക്കി ....കണ്ടകാഴ്ച താൻ കിടന്ന തലയിണ പോലും വലിച്ചു കീറിയിരിക്കുന്നു ....എന്നിട്ടും നമ്മളേന്തെ അറിഞ്ഞില്ല എന്ന ചോദ്യവുമായി അവർ ചന്ദ്രേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ പോലീസുകാർ ആംബുലൻസിലേക്ക് ബോഡി മാറ്റിയിരുന്നു ....അപ്പോളും ബാബുവിന്റെ മൊബൈലിൽ നിന്നും മെസ്സേജ് വരുന്ന ട്യൂൺ കേട്ടിരുന്നു ......

മുഹമ്മദ് റിയാസ്.......

ഗ്രാമത്തില്‍ എവിടെ പോയാലും


ഗ്രാമത്തില്‍ എവിടെ പോയാലും ചന്ദുവിന് പേടിയില്ല തന്‍റെ മകളുടെ കാര്യത്തില്‍ കാരണം അവളെ നോക്കാന്‍ തന്നെക്കാള്‍ ഈ ഗ്രാമത്തിലെ ആളുകള്‍ മതി എവിടെ പോയാലും തിരിച്ചുവരാന്‍ ഒന്ന് വൈകിയാല്‍ അവളെ അന്യേഷിച്ചുകണ്ടാത്താന്‍ അവര്‍ പോകും അവളെ അതുപോലെയാണ് ആ ഗ്രാമം നോക്കുന്നത് എല്ലാവരുടേയും കണ്ണിലുണ്ണിയാണ് ഓരോ വീട്ടില്‍നിന്നും എന്നും അവള്‍ക്കായ് എന്തെകിലും ഉണ്ടാക്കി കൊണ്ടുവന്നുകൊടുക്കും ഗ്രാമവാസികള്‍ പ്രസവിച്ച ഉടനെ അവളെ തനിച്ചാക്കി അവളുടെ അമ്മപോയി ആ കുറവ് അവള്‍ക്ക് അനുഭവപെട്ടിട്ടില്ല എല്ലാറ്റിനും അവളുഅച്ഛനും മുത്തച്ചനുംഅതിലുപരി നാട്ടുകാരും കൂടെയുണ്ട് തന്നെപോലെയാണ് തന്‍റെ അച്ഛനും വളര്‍ന്നത് എന്നവള്‍ക്ക്റിയാം പ്രസവിച്ച ഉടനെ തന്‍റെ അച്ഛന്റെ അമ്മയും പോയി അപ്പൂപ്പന്‍ വേറെകല്ല്യാണം കഴിക്കാതെ അച്ചനുവേണ്ടിജീവിച്ചു അതുപോലെ തന്നെ എന്‍റെ അമ്മയും പോയപ്പോള്‍ അച്ഛന്‍ എനിക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന അവള്‍ക്കറിയാം പഠിത്തത്തില്‍ അവള്‍ ഏറെമിടുക്കിയാന്‍ ചന്ദുവിന് ആകെ ഒരേ ഒരു ലക്ഷ്യമേയുള്ളൂ തന്‍റെ മോളെ പഠിപ്പിച്ചു നല്ലനിലയിലാക്കണം എന്നും തന്‍റെ പഞ്ചര്‍ കടയില്‍ പോകുമ്പോള്‍ അവളെ സ്കൂളില്‍ ആക്കിയാണ് കടതുറക്കാര്‍ തിരിച്ചുകൊണ്ടുവരാന്‍ മാത്രെമേ അപൂപ്പന്‍ പൊകാരുള്ളൂ ഇങ്ങനെ കാലങ്ങള്‍ കഴിയുന്നതും അവള്‍ വളരുന്നതും ഒന്നും ചന്ദുവിന് മനസ്സിലായിരുന്നില്ല കാരണം അവള്‍ എന്നും അവര്‍ക്കും കുട്ടി തന്നെ ആ യിരുന്നു അമ്മയില്ലാത്ത കൊറവ് ചന്ദുവും അപ്പൂപ്പനും അവളെ അറിയിച്ചിട്ടില്ല അങ്ങനെ സന്തോഷമായി ജീവിക്കുന്ന ഒരുകുടുമ്ബം ...
നാട്ടിലെ രണ്ടു പണക്കാര്‍ മാത്രമേയുള്ളൂ അവിടെ ..പണത്തിനു എന്താ വശ്യം വന്നാലും ഗ്രാമവാസികള്‍ അവരുടെ അടുത്തെക്കാണ് പോകാര്‍ ഇവരുടെ രണ്ടുമക്കളും ചന്ദുവിനെ മോളെ നോട്ടം ഇട്ടിരുന്നു അവളെ ചെറിയതോതില്‍ ഉപദ്രവിക്കാന്‍ തുങ്ങിയപ്പോള്‍ ഒന്നുംപരാതി ഉണ്ടായിരുന്നില പിന്നെപിന്നെ കൂടിയപ്പോള്‍ അവള്‍ക്കു മനസിലായി അവള്‍ അച്ഛനോട് പറഞ്ഞു ..അതുപ്രകാരം ചന്ദു അവരെ കണ്ടു പറഞ്ഞു എന്റെമോള്‍ക്ക് നിങ്ങളൊക്കെ അവളുടെ ചെട്ടാന്മാരാ ഈ നാട്ടിലെ എല്ലാവരുടെയും മൊളാ അവള്‍ ഇവിടുത്തെ എല്ലാവരും കൂടിയാ അവളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും അതും കൊണ്ട് നിങ്ങളും അതുപോലെയാണ് അവളോട്‌ പെരുമറെണ്ടത് ഇതൊന്നും നിങ്ങളുടെ അച്ഛനോടെ അമ്മയോടെ പറയാന്‍ പെറ്റില്ല എനിക്ക് അവള്‍ മാത്രമേ ഉള്ളൂ ഈ ലോകം വൃത്തിക്കെട്ടതാ അതവള്‍ക്കറിയില്ല അവളുടെ കണ്ണില്‍ എല്ലാവരും നല്ലവരാ ...ഇതൊന്നും ആ കൌമാരത്തിന്റെ പടവുകള്‍ കയറിയവര്‍ മനസിലാക്കിയില്ല നല്ല ഇടിയും മഴയും ഉള്ള ഒരുദിവസം ചന്ദുവിന്റെ മോളെ ആ കാമാവെറി മൂത്തവര്‍ അവളെ വലിച്ചിഴച്ചു ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരുവീട്ടിലെക്കുകൊണ്ടുപോയി ..അവിടെ വെച്ച് അതിക്രൂരമായി അവളെ പീഡിപ്പിച്ചു എത്ര ഉറക്കെ കരഞ്ഞിട്ടും ആ ഗ്രാമത്തിലെ ഒരു ഇലപോലും കേട്ടില്ല ...ഇതിനിടയില്‍ അവളെ തിരഞ്ഞു നാടുമുഴുവനും അവള്‍ക്കായ് തിരച്ചില്‍ തുടങ്ങി ..ഏറെ വൈകിട്ടും സ്കൂളില്‍ നിന്ന് വരാത്ത തന്‍റെ മോളെകുറിച്ച്‌ ഓര്‍ത്ത്‌ ചന്ദ് വിളിക്കാത്ത ദൈവങ്ങളില്ല ...കാണുന്നവരോടൊക്കെ അന്യേഷിച്ചു ..തന്‍റെ മോളെ കണ്ടോ..?ചിലപ്പോള്‍ നല്ല മഴയല്ലേ പെടിചിട്ട് എവിടെങ്കിലും കയറിയിട്ടുണ്ടാവും അവള്‍ വരും..എന്തൊക്കെ പറഞ്ഞിട്ടും ചന്ദുവിന് സമാധാനം ഉണ്ടായില്ല ....പെട്ടന്ന് ഒരാള്‍ ഓടിവന്നു ചന്തുവേട്ടാ നമ്മുടെമോള്..ഇത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ക്ക്‌ ചുറ്റും ആളുകള്‍ തിങ്ങിക്കൂടി ....എല്ലാവരും ചന്ടുവേട്ടന്റെ മുഖത്തേക്ക് നോക്കി ...ഒന്നും മനസിലാകാതെ ..ആരെങ്കിലും എന്തെങ്കിലും പറ എന്താ എന്‍റെ മോള്‍ക്ക് ?എവിടെ അവള്‍?ചന്ദുവിനെയും കൂട്ടി അവര്‍ ആ കുറ്റിക്കാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിലെത്തി കണ്ടകാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി താന്‍ പൊന്നുപോലെ നോക്കിയാ മോള്‍ക്ക് എന്തുപെറ്റി അര്‍ദ്ധനഗ്നയായ്കിടക്കുന്ന മോളെ തന്‍റെ തുണികൊണ്ടുപുതിപ്പിച്ചു ..ചന്തു മോളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഭയന്നു വിറച്ചു ഒന്നും പറയാന്‍ പെറ്റാതെ കാണുന്ന ആളുകക്ക് നേരെ പേടിച്ചു നോക്കുന്ന തന്‍റെ മോളെ കെട്ടിപിടിച്ചു ചന്തു പൊട്ടികരഞ്ഞു ..എല്ലാവരും കൂടി അവളെ ആശുപ്ത്രിയിലാകി ഡോക്ടര്‍ പറഞ്ഞതുകെട്ട് ആ ഗ്രാമം ഞെട്ടി ..അവളെ പീഡിപ്പിച്ച അവരെ കണ്ടെത്താന്‍ ആ ഗ്രാമം ഒന്നായി..അപ്പോഴേക്കും പോലിസെത്തി...ചന്ദുവിനെ കൊണ്ടുപോയി സംശമുള്ളവരെകുറിച്ചന്യേഷിച്ചു മോള് പറഞ്ഞ ആ രണ്ടുപേരെ പെറ്റി പറഞ്ഞു സ്ഥലത്തെ എസ് ഐ അവരുതന്നെയാണ് എന്ന് കണ്ടെത്തി പണക്കാരുടെ വീടിനു നേരെ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങി അവസാനം പോലീസെത്തി അവരെ അറസ്റ്റ് ചെയ്തു പിന്നീടവിടെ പലവിധ ചാനലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ ചാനല്‍ ചര്‍ച്ചകള്‍ അങ്ങനെ ഒരാഴ്ച രണ്ടാഴ്ച മാത്രമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ ....എന്നാല്‍ ചന്ദുവിന്റെ വീട്ടില്‍ വിളക്കുപോലും കത്താറില്ല ആകെ തളര്‍ന്ന മൂന്നു ജീവനുകള്‍ ഇതിനിടയിലേക്ക് ഇടക്കിടക്ക് കയിരി ഇറങ്ങുന്ന പോലീസുകാര്‍ പിന്നെ ആവാര്‍ത്ത ഒരു ചെറിയ കൊളത്തിലേക്ക് മാറി പലവിധചോദ്യങ്ങള്‍ ഇതൊക്കെ കേട്ട മോളുഒന്നും പറയാതെ ഒരേ ഒരു ഇരുപ്പ് എവിടെ ഇറങ്ങിയാലും ആളുകള്‍ നോട്ടം ഒരുമാതീരി തെളിവേടുപ്പിനു കൊണ്ടുവരുമ്പോള്‍ ആളുകള്‍ മത്സരിക്കുന്നു മൊബൈലില്‍ പകര്‍ത്തുവാന്‍ ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയോര്‍ത്ത് ആ പ്രദേശത്തെ ഇലപോലും കരഞ്ഞിട്ടുണ്ടാവും ഇന്നുനമ്മുടെ സമൂഹത്തില്‍ നല്ല പിറക്കാതെ പോയ ആങ്ങളമാരോ നല്ല അദ്യാപകരോ ഇല്ലാതാവുന്നു പെണ്ണായ്പിറന്നാല്‍ അവളെ കാണുന്ന കണ്ണുകള്‍ക്ക് ഇന്ന് പീഡനം എന്നാ തിമിരം അതിവേകം ബാധിക്കുന്നു മകളെ തനിച്ചു എവിടെക്കെങ്കിലും ഒറ്റയ്ക്ക് വിടാനോ അല്ലെങ്കില്‍ കൂടെ നിര്‍ത്താനോ പെറ്റാതെ അവസ്ഥ എത്തിയിരിക്കുന്നു നാം വിശ്വാസ്ഥത്തോടെ അയയ്ക്കുന്ന പള്ളിക്കൂടമാണ് ഒരു ആശ്വാസം അവിടെയും ഇന്ന് നമ്മുടെ മക്കള്‍ സുരക്ഷിരതല്ല സ്വന്തം വീട്ടില്‍ നിന്ന്‍ തന്നെ അവള്‍ക്ക് നേരെ പീഡനം തുടങ്ങുന്നു ..ജനിപ്പിച്ച അച്ഛന്‍ തന്നെ മകള്‍ക്ക് നേരെ പീഡിപ്പിക്കാന്‍ മുതിരുമ്പോള്‍ എവിടെയാണ് നാം ഇത്ര തരം താണത്.. എന്താണ് ഇതിനു ഒരു പ്രധിവിധി ?അറിയില്ല ആര്‍ക്കും ഇവിടെയുരു ഉത്തരം എന്ന് തോന്നുന്നത് ഏതൊരുമതാപിതാക്കളും തന്‍റെ മക്കളെ നല്ലരീതിയില്‍ വളര്‍ത്തുക സ്ത്രീ എന്നാല്‍ ആദ്യം അവള്‍ നിന്റെ മകളാണ് അത് കഴിഞ്ഞാല്‍ നിന്റെ ഭാര്യയാണ് പിന്നെ നിന്റെ അമ്മയും ഈ തോന്നല്‍ അല്ലെങ്കില്‍ തിരിച്ചറിവ് ഉണ്ടായാല്‍ നമ്മുടെ മക്കള്‍ സുരക്ഷിരതാകും എന്ന് എനിക്ക് ഇതെഴുതുമ്പോള്‍ തോന്നുന്നത്
നാട്ടിലെ നീതിയും നിയമവും ഇന്ന് പണക്കാര്‍ക്ക് മാത്രം പണക്കാരുടെ മക്കളായതുകൊണ്ട് അവര്‍ക്ക് എല്ലാവിധ അനുകൂല്യങ്ങള്‍ നല്‍കാന്‍ ആ പോലീസുകാര്‍ തയ്യാറായിരുന്നു അതിനു ഉപകാരമായ് അവര്‍ക്ക് കിട്ടിയ പണവും മറ്റു വസ്തുക്കളും നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ നോക്കിയിരുന്നു ..സ്ഥലത്തെ എസ് ഐ യെ പണം കൊണ്ടുമൂടാനും അയാള്‍ക്ക്‌ വേണ്ടതെല്ലാം അവര്‍ ചെയ്തുകൊടുത്തു എന്തുവിലകൊടുത്തും അവര്‍ അവരുടെ മക്കളെ ജയിലില്‍ നിന്നും ഇറക്കികൊണ്ടുവരാന്‍ തീരുമാനിച്ചു തന്‍റെ മക്കള്‍ ചൈത തെറ്റ് എന്തെന്ന് അന്യേഷിക്കാന്‍ പോലും തയ്യാറായില്ല നാട്ടുകാരെ ബീഷണിപെടുത്തി സാക്ഷിപറയാനോ തെളിവ് നല്‍കാനോ അവര്‍ അനുവദിച്ചിരുന്നില്ല അത്ര മാത്രം സ്വാധീനം ഉണ്ടായിരുന്നു അവര്‍ക്ക് ..ഒരു സ്വാധീനവും ഇല്ലാത്ത ചന്ദുവിന് നാട്ടുകാര്‍ കൂടെയുണ്ടെങ്കിലും അവരെ ബീഷണിപെടുത്തിയതിനാല്‍ അവര്‍ക്കും പേടിയായിരുന്നു കൂടെ നിക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല വിടി സമ്പാദിക്കാന്‍ അതിക കാലം വേണ്ടിവന്നില്ല അതിനു എല്ലാ വിധ ഒത്താശ ചെയ്യാന്‍ സ്ഥലത്തെ എസ് ഐ യും കൂടെയുണ്ട് കോടതിയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കേട്ട ചന്ദ് തളര്‍ന്നുവീണു തന്‍റെ മോളെ ഇത്രമാത്രം വേദനിപ്പിച്ച അവരെ വവെറുതെവിട്ട കോടതിയില്‍ അയാള്‍ പൊട്ടിക്കരഞ്ഞു ..ഇതിനു കാരണം കോടതി പറഞ്ഞത് തെളിവില്ല എന്നാണു അത്രമാത്രം സ്വാധിനിച്ചു അവര്‍ കോടതിയില്‍ നിന്ന് വന്ന അന്ന് അവള്‍ ആകെ അസ്വസ്ഥനായി മുറിയില്‍ വാതിലടച്ചു ഒറ്റ ഇരുപ്പായി ചന്ദു കൊറേ പറഞ്ഞിട്ടും അവള്‍ വാതില്‍ തുറന്നില്ല അവസാനം ചവിട്ടിതുറപ്പോള്‍ ഒരു ഷാളില്‍ തൂങ്ങി ജീവിതം അവസാനിപ്പിക്കാന്‍ നോക്കുന്ന മോളെയാണ് കണ്ടത് ...അച്ഛാ എന്നുവിളിച്ചു അവള്‍ ചന്ദുവിനെ കെട്ടിപിടിച്ചു ....മോളെ അച്ഛന്റെ മുന്നിലും ഇതേ ഇനി വഴിയുള്ളൂ പക്ഷെ അത് ഇവരുടെ മുന്നില്‍ തോറ്റിട്ടാവരുതെ അവസാന നിമിഷം വേറെ പോരാടും ഈ അച്ഛന്‍ അതിനു എന്‍റെ മോള്‍ കൂടെ വേണം മോളെ ഈ അവസ്തയിലെത്തിച്ച അവരെ ശിഷിക്കാതെ അച്ഛന്‍മരിക്കില്ല എല്ലാവരെയും അവര്‍ സ്വാധിനിചോട്ടെ ?ദൈവം ഉണ്ടാകും നമ്മുടെ കൂടെ ..അതുവരെ മോള് എന്നെ വിട്ടു പോകരുതേ ..അച്ഛന്‍ ഒന്നും അല്ലാതെ ആകും ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു അവളെ .....ദിവസവും എന്തെങ്കിലും പറഞ്ഞു കയറി ഇറങ്ങുന്ന പോലീസുകാര്‍ വല്ലാതെ ഒരു അവസ്ഥയായി ആ വീട്ടില്‍ .ഇതിനിടെ എസ് ഐ സമ്പാദ്യം കുന്നുകൂട്ടി എല്ലാവര്ക്കും അറിയാം പണക്കാരായ ആ വീട്ടുകാര്‍ക്ക് ചെയ്യ്തുകൊടുത്ത ഉപകാരംമാണ് അയാളുടെ സംബ്യാദം എന്ന് പക്ഷെ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല കള്ളകെസില്‍ കുടുക്കിയും അവര്‍ ആ നാട്ടുകാരെ ഉപദ്രവിച്ചുകൊണ്ടെയിരുന്നു .ഇതിനിടക്ക് അയാള്‍ ആ നാട്ടിലേക്ക് ഭാര്യയെ കൊണ്ടുവന്നു. അയാളുടെ ഭ്യാര്യ എട്ടു മാസം ഗര്‍ഭിണിയായിരുന്നു അയാളുടെ നാട്ടില്‍നിന്നും വരുമ്പോള്‍ ഇത്ര സമ്പാദ്യം ഇല്ല എന്നു ആ എസ് ഐ യുടെ ഭാര്യക്കറിയാം എന്തോ ഒരു സംഭവം അന്യായമായി തന്‍റെ ഭര്‍ത്താവ് ചെയ്തിട്ടുണ്ട് എന്നവളുറപ്പിച്ചു അത് കണ്ടെത്താന്‍ അവള്‍ നോക്കി അവസാനം ഈ പാവങ്ങളെ ഉപദ്രവിച്ചും പണക്കാരായവര്‍ക്ക് ഒത്താശചെയ്തും ആണ് തന്‍റെ ഭര്‍ത്താവ് ഇത്രയും സമ്പാധിച്ചത്‌ എന്ന് കണ്ടെത്തി പിന്നെ അവര്‍ തമ്മില്‍ പലതവണ അയാളും അവരും തമ്മില്‍ വഴക്കിട്ടിരുന്നു ഇതൊന്നും അയാള്‍ക്ക് ഒരു പ്രശമല്ല എങ്ങനെയായാലും പണം ഉണ്ടാക്കുക എന്നായിരുന്നു അയാളുടെ ലക്‌ഷ്യം പ്രസവവേധനതുടങ്ങി ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ ഒരേ ഒരു കാര്യമേ അയാളോട് പറഞ്ഞുള്ളൂ ഞാന്‍ മരിക്കുവാണേല്‍ നമ്മുക്ക് മോളാണെങ്കില്‍ ആ അച്ഛന് ഇവളെ നല്‍കണം നിങ്ങള്‍ പാപങ്ങള്‍ക്ക് ഞാന്‍ അനുഭവിച്ചോളാ...എന്‍റെ മോള്‍ക്ക് നല്ല ജീവിതം കിട്ടണമെങ്കില്‍ നിങ്ങളുടെ അടുത്തുവളരാന്പറ്റില്ല അല്ല മോനാണെങ്കില്‍ ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ടാക്കണം അവന്‍ നിങ്ങളെ പോലെ വളരാന്‍ പെറ്റില്ല നിങ്ങളെ കണ്ടുവളര്‍ന്നാല്‍ അവനെ ആരും കുറ്റം പറയില്ല ..എന്നെയാണ് പറയുക ജനിപ്പിച്ച മാതപിതാക്കളെയാണ് പറയുക അതുകൊണ്ട് അവിടെ കൊണ്ടാക്കണം ...ഇതിനിടയില്‍ ആശുപത്രി വരാന്തയില്‍ വച്ച ടി വി യില്‍ ഇങ്ങനെ എഴുതി കാണിക്കുന്നുണ്ടായിരുന്നു ആ ഗ്രാമത്തില്‍ പീഡനത്തിന് ഇരയായ കുട്ടി ആത്മഹത്യ ചെയ്തുഎന്ന്കുറച്ചുകഴിഞ്ഞു എസ് ഐ യുടെ ഭാര്യ പ്രസവിച്ചു കുട്ടിയുമായ് നേഴ്സ് വന്നു പറഞ്ഞു പെണ്‍കുട്ടിയാണ് ...രണ്ടുകൈനീട്ടി കുട്ടിയെ മാറോടണചു അപ്പോഴേക്കും ഡോക്ടര്‍ പുറത്തുവന്നു കൊറച്ചു ഗുരുതരമാണ് ഭാര്യക്ക് ..ഒന്ന് കണ്ടോള് ....കുട്ടിയുമായ് ഉള്ളില്‍ കയറി ഭാര്യക്കരികില്‍ നിന്നു...കയ്യില്‍ പിടിച്ചു ഇങ്ങനെ പറഞ്ഞു നമ്മുടെ മോളെ അവര്‍ക്ക് നല്‍കണം നിങ്ങള്‍ക്കുള്ള ശിക്ഷയാണ് നമ്മുടെ മോള്‍..അവള്‍ നിങ്ങളുടെ അടുത്തു വളരാന്‍ പെറ്റില്ലാ ..അതുകൊണ്ട് അവര്‍ക്ക് നഷട്ടപെട്ടമകളെ എന്നിലൂടെ തന്നതാ അപ്പോഴേക്കും അയാളുടെ മനസ്സില്‍ കുറ്റബോദം വന്നിരുന്നു ഇത് പറഞ്ഞു എസ് ഐ യുടെ ഭാര്യ മരണത്തിനു കീഴടങ്ങി കുട്ടിയ്മായ് അയാള്‍ നേരെ ചന്ദുവിന്റെ അടുത്തേക്ക് പോയി ഈ സമയം തന്‍റെ മോളെ മണ്ണിലേക്ക് വെച്ച്മൂടി അലറിക്കരുയുന്ന ചന്ദുവിനെ അയാള്‍ കണ്ടു ...ഒരുപാട് നേരം അയാള്‍ക്ക് മുന്പിലുരുന്നു കുട്ടിയെ ചന്തുവിന്റെ മുന്നില്‍ വെച്ച് മെല്ലെ പറഞ്ഞു ...എനിക്ക് തെറ്റുപറ്റി ..എനിക്ക് ദൈവം തന്ന ശിക്ഷയാ എന്‍റെ മോള്‍ എന്‍റെ ഭാര്യ എന്നെ വിട്ടുപോയി ഈ മോള്‍ നിങ്ങളുടെയാ ഇവളെ നിങ്ങള്‍ വളര്‍ത്തണം എന്‍റെ ജോലി ന്യാന്‍ രാജിവെച്ചു മജിസ്ട്രേട്ടിനോട് സത്യം എല്ലാം പറഞ്ഞു ...എന്നെ കൊണ്ടുപോകാന്‍ പോലീസുകാര്‍ പിന്നിലുണ്ട് നിങ്ങളുടെ മോളെ ഉപദ്രവിച്ചവരെയേല്ലാം അറസ്റ്റ് ചയ്തു എന്നോട് പൊറുക്കുക ഇത് പറഞ്ഞു അയാള്‍ തന്‍റെ കുഞ്ഞിനെ ചന്ദുവിന് നേരെ നീട്ടി ഒന്നും മിണ്ടാതെ ആ കുട്ടിയെ രണ്ടു കൈയും നീട്ടിവാങ്ങി.....ഇവളെയും ഇതുപോലെ ഉപദ്രവിക്കാന്‍ ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ?എന്നാ ചോദ്യം ചന്ദുവിന്റെ മനസ്സില്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടെയിരുന്നു....

thanks
mohammedriyas

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo