Slider

ഗ്രാമത്തില്‍ എവിടെ പോയാലും

0

ഗ്രാമത്തില്‍ എവിടെ പോയാലും ചന്ദുവിന് പേടിയില്ല തന്‍റെ മകളുടെ കാര്യത്തില്‍ കാരണം അവളെ നോക്കാന്‍ തന്നെക്കാള്‍ ഈ ഗ്രാമത്തിലെ ആളുകള്‍ മതി എവിടെ പോയാലും തിരിച്ചുവരാന്‍ ഒന്ന് വൈകിയാല്‍ അവളെ അന്യേഷിച്ചുകണ്ടാത്താന്‍ അവര്‍ പോകും അവളെ അതുപോലെയാണ് ആ ഗ്രാമം നോക്കുന്നത് എല്ലാവരുടേയും കണ്ണിലുണ്ണിയാണ് ഓരോ വീട്ടില്‍നിന്നും എന്നും അവള്‍ക്കായ് എന്തെകിലും ഉണ്ടാക്കി കൊണ്ടുവന്നുകൊടുക്കും ഗ്രാമവാസികള്‍ പ്രസവിച്ച ഉടനെ അവളെ തനിച്ചാക്കി അവളുടെ അമ്മപോയി ആ കുറവ് അവള്‍ക്ക് അനുഭവപെട്ടിട്ടില്ല എല്ലാറ്റിനും അവളുഅച്ഛനും മുത്തച്ചനുംഅതിലുപരി നാട്ടുകാരും കൂടെയുണ്ട് തന്നെപോലെയാണ് തന്‍റെ അച്ഛനും വളര്‍ന്നത് എന്നവള്‍ക്ക്റിയാം പ്രസവിച്ച ഉടനെ തന്‍റെ അച്ഛന്റെ അമ്മയും പോയി അപ്പൂപ്പന്‍ വേറെകല്ല്യാണം കഴിക്കാതെ അച്ചനുവേണ്ടിജീവിച്ചു അതുപോലെ തന്നെ എന്‍റെ അമ്മയും പോയപ്പോള്‍ അച്ഛന്‍ എനിക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന അവള്‍ക്കറിയാം പഠിത്തത്തില്‍ അവള്‍ ഏറെമിടുക്കിയാന്‍ ചന്ദുവിന് ആകെ ഒരേ ഒരു ലക്ഷ്യമേയുള്ളൂ തന്‍റെ മോളെ പഠിപ്പിച്ചു നല്ലനിലയിലാക്കണം എന്നും തന്‍റെ പഞ്ചര്‍ കടയില്‍ പോകുമ്പോള്‍ അവളെ സ്കൂളില്‍ ആക്കിയാണ് കടതുറക്കാര്‍ തിരിച്ചുകൊണ്ടുവരാന്‍ മാത്രെമേ അപൂപ്പന്‍ പൊകാരുള്ളൂ ഇങ്ങനെ കാലങ്ങള്‍ കഴിയുന്നതും അവള്‍ വളരുന്നതും ഒന്നും ചന്ദുവിന് മനസ്സിലായിരുന്നില്ല കാരണം അവള്‍ എന്നും അവര്‍ക്കും കുട്ടി തന്നെ ആ യിരുന്നു അമ്മയില്ലാത്ത കൊറവ് ചന്ദുവും അപ്പൂപ്പനും അവളെ അറിയിച്ചിട്ടില്ല അങ്ങനെ സന്തോഷമായി ജീവിക്കുന്ന ഒരുകുടുമ്ബം ...
നാട്ടിലെ രണ്ടു പണക്കാര്‍ മാത്രമേയുള്ളൂ അവിടെ ..പണത്തിനു എന്താ വശ്യം വന്നാലും ഗ്രാമവാസികള്‍ അവരുടെ അടുത്തെക്കാണ് പോകാര്‍ ഇവരുടെ രണ്ടുമക്കളും ചന്ദുവിനെ മോളെ നോട്ടം ഇട്ടിരുന്നു അവളെ ചെറിയതോതില്‍ ഉപദ്രവിക്കാന്‍ തുങ്ങിയപ്പോള്‍ ഒന്നുംപരാതി ഉണ്ടായിരുന്നില പിന്നെപിന്നെ കൂടിയപ്പോള്‍ അവള്‍ക്കു മനസിലായി അവള്‍ അച്ഛനോട് പറഞ്ഞു ..അതുപ്രകാരം ചന്ദു അവരെ കണ്ടു പറഞ്ഞു എന്റെമോള്‍ക്ക് നിങ്ങളൊക്കെ അവളുടെ ചെട്ടാന്മാരാ ഈ നാട്ടിലെ എല്ലാവരുടെയും മൊളാ അവള്‍ ഇവിടുത്തെ എല്ലാവരും കൂടിയാ അവളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും അതും കൊണ്ട് നിങ്ങളും അതുപോലെയാണ് അവളോട്‌ പെരുമറെണ്ടത് ഇതൊന്നും നിങ്ങളുടെ അച്ഛനോടെ അമ്മയോടെ പറയാന്‍ പെറ്റില്ല എനിക്ക് അവള്‍ മാത്രമേ ഉള്ളൂ ഈ ലോകം വൃത്തിക്കെട്ടതാ അതവള്‍ക്കറിയില്ല അവളുടെ കണ്ണില്‍ എല്ലാവരും നല്ലവരാ ...ഇതൊന്നും ആ കൌമാരത്തിന്റെ പടവുകള്‍ കയറിയവര്‍ മനസിലാക്കിയില്ല നല്ല ഇടിയും മഴയും ഉള്ള ഒരുദിവസം ചന്ദുവിന്റെ മോളെ ആ കാമാവെറി മൂത്തവര്‍ അവളെ വലിച്ചിഴച്ചു ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരുവീട്ടിലെക്കുകൊണ്ടുപോയി ..അവിടെ വെച്ച് അതിക്രൂരമായി അവളെ പീഡിപ്പിച്ചു എത്ര ഉറക്കെ കരഞ്ഞിട്ടും ആ ഗ്രാമത്തിലെ ഒരു ഇലപോലും കേട്ടില്ല ...ഇതിനിടയില്‍ അവളെ തിരഞ്ഞു നാടുമുഴുവനും അവള്‍ക്കായ് തിരച്ചില്‍ തുടങ്ങി ..ഏറെ വൈകിട്ടും സ്കൂളില്‍ നിന്ന് വരാത്ത തന്‍റെ മോളെകുറിച്ച്‌ ഓര്‍ത്ത്‌ ചന്ദ് വിളിക്കാത്ത ദൈവങ്ങളില്ല ...കാണുന്നവരോടൊക്കെ അന്യേഷിച്ചു ..തന്‍റെ മോളെ കണ്ടോ..?ചിലപ്പോള്‍ നല്ല മഴയല്ലേ പെടിചിട്ട് എവിടെങ്കിലും കയറിയിട്ടുണ്ടാവും അവള്‍ വരും..എന്തൊക്കെ പറഞ്ഞിട്ടും ചന്ദുവിന് സമാധാനം ഉണ്ടായില്ല ....പെട്ടന്ന് ഒരാള്‍ ഓടിവന്നു ചന്തുവേട്ടാ നമ്മുടെമോള്..ഇത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ക്ക്‌ ചുറ്റും ആളുകള്‍ തിങ്ങിക്കൂടി ....എല്ലാവരും ചന്ടുവേട്ടന്റെ മുഖത്തേക്ക് നോക്കി ...ഒന്നും മനസിലാകാതെ ..ആരെങ്കിലും എന്തെങ്കിലും പറ എന്താ എന്‍റെ മോള്‍ക്ക് ?എവിടെ അവള്‍?ചന്ദുവിനെയും കൂട്ടി അവര്‍ ആ കുറ്റിക്കാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിലെത്തി കണ്ടകാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി താന്‍ പൊന്നുപോലെ നോക്കിയാ മോള്‍ക്ക് എന്തുപെറ്റി അര്‍ദ്ധനഗ്നയായ്കിടക്കുന്ന മോളെ തന്‍റെ തുണികൊണ്ടുപുതിപ്പിച്ചു ..ചന്തു മോളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഭയന്നു വിറച്ചു ഒന്നും പറയാന്‍ പെറ്റാതെ കാണുന്ന ആളുകക്ക് നേരെ പേടിച്ചു നോക്കുന്ന തന്‍റെ മോളെ കെട്ടിപിടിച്ചു ചന്തു പൊട്ടികരഞ്ഞു ..എല്ലാവരും കൂടി അവളെ ആശുപ്ത്രിയിലാകി ഡോക്ടര്‍ പറഞ്ഞതുകെട്ട് ആ ഗ്രാമം ഞെട്ടി ..അവളെ പീഡിപ്പിച്ച അവരെ കണ്ടെത്താന്‍ ആ ഗ്രാമം ഒന്നായി..അപ്പോഴേക്കും പോലിസെത്തി...ചന്ദുവിനെ കൊണ്ടുപോയി സംശമുള്ളവരെകുറിച്ചന്യേഷിച്ചു മോള് പറഞ്ഞ ആ രണ്ടുപേരെ പെറ്റി പറഞ്ഞു സ്ഥലത്തെ എസ് ഐ അവരുതന്നെയാണ് എന്ന് കണ്ടെത്തി പണക്കാരുടെ വീടിനു നേരെ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങി അവസാനം പോലീസെത്തി അവരെ അറസ്റ്റ് ചെയ്തു പിന്നീടവിടെ പലവിധ ചാനലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ ചാനല്‍ ചര്‍ച്ചകള്‍ അങ്ങനെ ഒരാഴ്ച രണ്ടാഴ്ച മാത്രമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ ....എന്നാല്‍ ചന്ദുവിന്റെ വീട്ടില്‍ വിളക്കുപോലും കത്താറില്ല ആകെ തളര്‍ന്ന മൂന്നു ജീവനുകള്‍ ഇതിനിടയിലേക്ക് ഇടക്കിടക്ക് കയിരി ഇറങ്ങുന്ന പോലീസുകാര്‍ പിന്നെ ആവാര്‍ത്ത ഒരു ചെറിയ കൊളത്തിലേക്ക് മാറി പലവിധചോദ്യങ്ങള്‍ ഇതൊക്കെ കേട്ട മോളുഒന്നും പറയാതെ ഒരേ ഒരു ഇരുപ്പ് എവിടെ ഇറങ്ങിയാലും ആളുകള്‍ നോട്ടം ഒരുമാതീരി തെളിവേടുപ്പിനു കൊണ്ടുവരുമ്പോള്‍ ആളുകള്‍ മത്സരിക്കുന്നു മൊബൈലില്‍ പകര്‍ത്തുവാന്‍ ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയോര്‍ത്ത് ആ പ്രദേശത്തെ ഇലപോലും കരഞ്ഞിട്ടുണ്ടാവും ഇന്നുനമ്മുടെ സമൂഹത്തില്‍ നല്ല പിറക്കാതെ പോയ ആങ്ങളമാരോ നല്ല അദ്യാപകരോ ഇല്ലാതാവുന്നു പെണ്ണായ്പിറന്നാല്‍ അവളെ കാണുന്ന കണ്ണുകള്‍ക്ക് ഇന്ന് പീഡനം എന്നാ തിമിരം അതിവേകം ബാധിക്കുന്നു മകളെ തനിച്ചു എവിടെക്കെങ്കിലും ഒറ്റയ്ക്ക് വിടാനോ അല്ലെങ്കില്‍ കൂടെ നിര്‍ത്താനോ പെറ്റാതെ അവസ്ഥ എത്തിയിരിക്കുന്നു നാം വിശ്വാസ്ഥത്തോടെ അയയ്ക്കുന്ന പള്ളിക്കൂടമാണ് ഒരു ആശ്വാസം അവിടെയും ഇന്ന് നമ്മുടെ മക്കള്‍ സുരക്ഷിരതല്ല സ്വന്തം വീട്ടില്‍ നിന്ന്‍ തന്നെ അവള്‍ക്ക് നേരെ പീഡനം തുടങ്ങുന്നു ..ജനിപ്പിച്ച അച്ഛന്‍ തന്നെ മകള്‍ക്ക് നേരെ പീഡിപ്പിക്കാന്‍ മുതിരുമ്പോള്‍ എവിടെയാണ് നാം ഇത്ര തരം താണത്.. എന്താണ് ഇതിനു ഒരു പ്രധിവിധി ?അറിയില്ല ആര്‍ക്കും ഇവിടെയുരു ഉത്തരം എന്ന് തോന്നുന്നത് ഏതൊരുമതാപിതാക്കളും തന്‍റെ മക്കളെ നല്ലരീതിയില്‍ വളര്‍ത്തുക സ്ത്രീ എന്നാല്‍ ആദ്യം അവള്‍ നിന്റെ മകളാണ് അത് കഴിഞ്ഞാല്‍ നിന്റെ ഭാര്യയാണ് പിന്നെ നിന്റെ അമ്മയും ഈ തോന്നല്‍ അല്ലെങ്കില്‍ തിരിച്ചറിവ് ഉണ്ടായാല്‍ നമ്മുടെ മക്കള്‍ സുരക്ഷിരതാകും എന്ന് എനിക്ക് ഇതെഴുതുമ്പോള്‍ തോന്നുന്നത്
നാട്ടിലെ നീതിയും നിയമവും ഇന്ന് പണക്കാര്‍ക്ക് മാത്രം പണക്കാരുടെ മക്കളായതുകൊണ്ട് അവര്‍ക്ക് എല്ലാവിധ അനുകൂല്യങ്ങള്‍ നല്‍കാന്‍ ആ പോലീസുകാര്‍ തയ്യാറായിരുന്നു അതിനു ഉപകാരമായ് അവര്‍ക്ക് കിട്ടിയ പണവും മറ്റു വസ്തുക്കളും നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ നോക്കിയിരുന്നു ..സ്ഥലത്തെ എസ് ഐ യെ പണം കൊണ്ടുമൂടാനും അയാള്‍ക്ക്‌ വേണ്ടതെല്ലാം അവര്‍ ചെയ്തുകൊടുത്തു എന്തുവിലകൊടുത്തും അവര്‍ അവരുടെ മക്കളെ ജയിലില്‍ നിന്നും ഇറക്കികൊണ്ടുവരാന്‍ തീരുമാനിച്ചു തന്‍റെ മക്കള്‍ ചൈത തെറ്റ് എന്തെന്ന് അന്യേഷിക്കാന്‍ പോലും തയ്യാറായില്ല നാട്ടുകാരെ ബീഷണിപെടുത്തി സാക്ഷിപറയാനോ തെളിവ് നല്‍കാനോ അവര്‍ അനുവദിച്ചിരുന്നില്ല അത്ര മാത്രം സ്വാധീനം ഉണ്ടായിരുന്നു അവര്‍ക്ക് ..ഒരു സ്വാധീനവും ഇല്ലാത്ത ചന്ദുവിന് നാട്ടുകാര്‍ കൂടെയുണ്ടെങ്കിലും അവരെ ബീഷണിപെടുത്തിയതിനാല്‍ അവര്‍ക്കും പേടിയായിരുന്നു കൂടെ നിക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല വിടി സമ്പാദിക്കാന്‍ അതിക കാലം വേണ്ടിവന്നില്ല അതിനു എല്ലാ വിധ ഒത്താശ ചെയ്യാന്‍ സ്ഥലത്തെ എസ് ഐ യും കൂടെയുണ്ട് കോടതിയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കേട്ട ചന്ദ് തളര്‍ന്നുവീണു തന്‍റെ മോളെ ഇത്രമാത്രം വേദനിപ്പിച്ച അവരെ വവെറുതെവിട്ട കോടതിയില്‍ അയാള്‍ പൊട്ടിക്കരഞ്ഞു ..ഇതിനു കാരണം കോടതി പറഞ്ഞത് തെളിവില്ല എന്നാണു അത്രമാത്രം സ്വാധിനിച്ചു അവര്‍ കോടതിയില്‍ നിന്ന് വന്ന അന്ന് അവള്‍ ആകെ അസ്വസ്ഥനായി മുറിയില്‍ വാതിലടച്ചു ഒറ്റ ഇരുപ്പായി ചന്ദു കൊറേ പറഞ്ഞിട്ടും അവള്‍ വാതില്‍ തുറന്നില്ല അവസാനം ചവിട്ടിതുറപ്പോള്‍ ഒരു ഷാളില്‍ തൂങ്ങി ജീവിതം അവസാനിപ്പിക്കാന്‍ നോക്കുന്ന മോളെയാണ് കണ്ടത് ...അച്ഛാ എന്നുവിളിച്ചു അവള്‍ ചന്ദുവിനെ കെട്ടിപിടിച്ചു ....മോളെ അച്ഛന്റെ മുന്നിലും ഇതേ ഇനി വഴിയുള്ളൂ പക്ഷെ അത് ഇവരുടെ മുന്നില്‍ തോറ്റിട്ടാവരുതെ അവസാന നിമിഷം വേറെ പോരാടും ഈ അച്ഛന്‍ അതിനു എന്‍റെ മോള്‍ കൂടെ വേണം മോളെ ഈ അവസ്തയിലെത്തിച്ച അവരെ ശിഷിക്കാതെ അച്ഛന്‍മരിക്കില്ല എല്ലാവരെയും അവര്‍ സ്വാധിനിചോട്ടെ ?ദൈവം ഉണ്ടാകും നമ്മുടെ കൂടെ ..അതുവരെ മോള് എന്നെ വിട്ടു പോകരുതേ ..അച്ഛന്‍ ഒന്നും അല്ലാതെ ആകും ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു അവളെ .....ദിവസവും എന്തെങ്കിലും പറഞ്ഞു കയറി ഇറങ്ങുന്ന പോലീസുകാര്‍ വല്ലാതെ ഒരു അവസ്ഥയായി ആ വീട്ടില്‍ .ഇതിനിടെ എസ് ഐ സമ്പാദ്യം കുന്നുകൂട്ടി എല്ലാവര്ക്കും അറിയാം പണക്കാരായ ആ വീട്ടുകാര്‍ക്ക് ചെയ്യ്തുകൊടുത്ത ഉപകാരംമാണ് അയാളുടെ സംബ്യാദം എന്ന് പക്ഷെ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല കള്ളകെസില്‍ കുടുക്കിയും അവര്‍ ആ നാട്ടുകാരെ ഉപദ്രവിച്ചുകൊണ്ടെയിരുന്നു .ഇതിനിടക്ക് അയാള്‍ ആ നാട്ടിലേക്ക് ഭാര്യയെ കൊണ്ടുവന്നു. അയാളുടെ ഭ്യാര്യ എട്ടു മാസം ഗര്‍ഭിണിയായിരുന്നു അയാളുടെ നാട്ടില്‍നിന്നും വരുമ്പോള്‍ ഇത്ര സമ്പാദ്യം ഇല്ല എന്നു ആ എസ് ഐ യുടെ ഭാര്യക്കറിയാം എന്തോ ഒരു സംഭവം അന്യായമായി തന്‍റെ ഭര്‍ത്താവ് ചെയ്തിട്ടുണ്ട് എന്നവളുറപ്പിച്ചു അത് കണ്ടെത്താന്‍ അവള്‍ നോക്കി അവസാനം ഈ പാവങ്ങളെ ഉപദ്രവിച്ചും പണക്കാരായവര്‍ക്ക് ഒത്താശചെയ്തും ആണ് തന്‍റെ ഭര്‍ത്താവ് ഇത്രയും സമ്പാധിച്ചത്‌ എന്ന് കണ്ടെത്തി പിന്നെ അവര്‍ തമ്മില്‍ പലതവണ അയാളും അവരും തമ്മില്‍ വഴക്കിട്ടിരുന്നു ഇതൊന്നും അയാള്‍ക്ക് ഒരു പ്രശമല്ല എങ്ങനെയായാലും പണം ഉണ്ടാക്കുക എന്നായിരുന്നു അയാളുടെ ലക്‌ഷ്യം പ്രസവവേധനതുടങ്ങി ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ ഒരേ ഒരു കാര്യമേ അയാളോട് പറഞ്ഞുള്ളൂ ഞാന്‍ മരിക്കുവാണേല്‍ നമ്മുക്ക് മോളാണെങ്കില്‍ ആ അച്ഛന് ഇവളെ നല്‍കണം നിങ്ങള്‍ പാപങ്ങള്‍ക്ക് ഞാന്‍ അനുഭവിച്ചോളാ...എന്‍റെ മോള്‍ക്ക് നല്ല ജീവിതം കിട്ടണമെങ്കില്‍ നിങ്ങളുടെ അടുത്തുവളരാന്പറ്റില്ല അല്ല മോനാണെങ്കില്‍ ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ടാക്കണം അവന്‍ നിങ്ങളെ പോലെ വളരാന്‍ പെറ്റില്ല നിങ്ങളെ കണ്ടുവളര്‍ന്നാല്‍ അവനെ ആരും കുറ്റം പറയില്ല ..എന്നെയാണ് പറയുക ജനിപ്പിച്ച മാതപിതാക്കളെയാണ് പറയുക അതുകൊണ്ട് അവിടെ കൊണ്ടാക്കണം ...ഇതിനിടയില്‍ ആശുപത്രി വരാന്തയില്‍ വച്ച ടി വി യില്‍ ഇങ്ങനെ എഴുതി കാണിക്കുന്നുണ്ടായിരുന്നു ആ ഗ്രാമത്തില്‍ പീഡനത്തിന് ഇരയായ കുട്ടി ആത്മഹത്യ ചെയ്തുഎന്ന്കുറച്ചുകഴിഞ്ഞു എസ് ഐ യുടെ ഭാര്യ പ്രസവിച്ചു കുട്ടിയുമായ് നേഴ്സ് വന്നു പറഞ്ഞു പെണ്‍കുട്ടിയാണ് ...രണ്ടുകൈനീട്ടി കുട്ടിയെ മാറോടണചു അപ്പോഴേക്കും ഡോക്ടര്‍ പുറത്തുവന്നു കൊറച്ചു ഗുരുതരമാണ് ഭാര്യക്ക് ..ഒന്ന് കണ്ടോള് ....കുട്ടിയുമായ് ഉള്ളില്‍ കയറി ഭാര്യക്കരികില്‍ നിന്നു...കയ്യില്‍ പിടിച്ചു ഇങ്ങനെ പറഞ്ഞു നമ്മുടെ മോളെ അവര്‍ക്ക് നല്‍കണം നിങ്ങള്‍ക്കുള്ള ശിക്ഷയാണ് നമ്മുടെ മോള്‍..അവള്‍ നിങ്ങളുടെ അടുത്തു വളരാന്‍ പെറ്റില്ലാ ..അതുകൊണ്ട് അവര്‍ക്ക് നഷട്ടപെട്ടമകളെ എന്നിലൂടെ തന്നതാ അപ്പോഴേക്കും അയാളുടെ മനസ്സില്‍ കുറ്റബോദം വന്നിരുന്നു ഇത് പറഞ്ഞു എസ് ഐ യുടെ ഭാര്യ മരണത്തിനു കീഴടങ്ങി കുട്ടിയ്മായ് അയാള്‍ നേരെ ചന്ദുവിന്റെ അടുത്തേക്ക് പോയി ഈ സമയം തന്‍റെ മോളെ മണ്ണിലേക്ക് വെച്ച്മൂടി അലറിക്കരുയുന്ന ചന്ദുവിനെ അയാള്‍ കണ്ടു ...ഒരുപാട് നേരം അയാള്‍ക്ക് മുന്പിലുരുന്നു കുട്ടിയെ ചന്തുവിന്റെ മുന്നില്‍ വെച്ച് മെല്ലെ പറഞ്ഞു ...എനിക്ക് തെറ്റുപറ്റി ..എനിക്ക് ദൈവം തന്ന ശിക്ഷയാ എന്‍റെ മോള്‍ എന്‍റെ ഭാര്യ എന്നെ വിട്ടുപോയി ഈ മോള്‍ നിങ്ങളുടെയാ ഇവളെ നിങ്ങള്‍ വളര്‍ത്തണം എന്‍റെ ജോലി ന്യാന്‍ രാജിവെച്ചു മജിസ്ട്രേട്ടിനോട് സത്യം എല്ലാം പറഞ്ഞു ...എന്നെ കൊണ്ടുപോകാന്‍ പോലീസുകാര്‍ പിന്നിലുണ്ട് നിങ്ങളുടെ മോളെ ഉപദ്രവിച്ചവരെയേല്ലാം അറസ്റ്റ് ചയ്തു എന്നോട് പൊറുക്കുക ഇത് പറഞ്ഞു അയാള്‍ തന്‍റെ കുഞ്ഞിനെ ചന്ദുവിന് നേരെ നീട്ടി ഒന്നും മിണ്ടാതെ ആ കുട്ടിയെ രണ്ടു കൈയും നീട്ടിവാങ്ങി.....ഇവളെയും ഇതുപോലെ ഉപദ്രവിക്കാന്‍ ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ?എന്നാ ചോദ്യം ചന്ദുവിന്റെ മനസ്സില്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടെയിരുന്നു....

thanks
mohammedriyas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo