നീണ്ട യാത്ര കഴിഞ്ഞ് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് കാലിക്കറ്റ് പുതിയസ്റ്റാന്റില്‍ എത്തിയത്. ബസ്സില്‍ എങ്ങനെ കയറിപറ്റും എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. വര്‍ക്കിംങ് ഡേ ആയ്തു കൊണ്ട് കണ്ണൂര്‍ ബസ്സില്‍ സീറ്റ് കരസ്ഥമാക്കുക എന്നത് ഇത്തിരി പ്രയാസകരമാണ്. ക്ഷീണം കാരണം അവിടെസ്ഥാപിച്ചിരുന്ന ഇരിപ്പിടത്തില്‍ ഉപവിഷ്ടനായ്. കണ്ണൂര്‍ ബസ്സ് വന്നെന്നു തോന്നുന്നു എല്ലാവരും കൂടി ബസ്സ് നിര്‍ത്തിയിടുന്ന ഭാഗത്തേക്ക് ഓടുന്നത് കണ്ടു. സ്റ്റാന്റിന്റെ കവാട ഭാഗത്ത് നിന്ന ഒരു വൃദ്ധന്‍ രണ്ടു കൈകളിലും രണ്ട് സഞ്ചികളുമായി ഓടിവരുന്നത് കാണ്ടു. കണ്ടാലേ അറിയാം ചെറുകിട കടയുടമയാണെന്നും സ്റ്റോക്കെടുക്കാന്‍ പോയിവരുന്ന വഴിയാണെന്നും. മുഖത്ത് ബസ്സ് മിസ്സായി പോകുന്നതിന്റെ വെപ്രാളം മുഴുവനായി കാണാം. എന്തോ ഒരുള്‍പ്പേരണ കാരണമാവും ഞാന്‍ അയ്യാളെ തന്നെ ശ്രദ്ധിച്ചത്. വേച്ചു വേച്ചു ഓടിപ്പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ഒരു സ്ത്രീയെ ചെറുതായൊന്നു ഉരസ്സിപ്പോയി, ഓടുന്നതിനിടയ്ക്ക് സോറി പറഞ്ഞ് അയ്യാള്‍ വീണ്ടും ബസ്സ് ലക്ഷ്യമാക്കി നീങ്ങി. അപ്പോയാണ് ഞാന്‍ ആ സ്ത്രീയെ ശ്രദ്ധിച്ചത്, മുഖം നിറയെ ചായം പൂശി പാറിപ്പറക്കുന്ന മുടികളുമായി തനി മോഡല്‍ പെണ്‍കുട്ടി, ചായം നിറച്ച മുഖത്ത് രോശം പടരുന്നതും ഒരു നിമിഷം ശങ്കിച്ചു നിന്നതിന് ശേഷം വൃദ്ധനു നേരെ പായുന്നതും കണ്ടു. ബസ്സിലേക്ക് കയറാന്‍ തിരക്കു കൂട്ടുന്ന വൃദ്ധനെ പിറകോട്ട് വലിച്ച് ചീത്ത പറയാനും ആക്രോഷിക്കാനും തുടങ്ങി. ബഹളമുണ്ടാക്കുന്നത് പെണ്ണായതു കൊണ്ടാവും അപ്പോയേക്ക് അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ടായി, പെണ്‍മൊഴിക്ക് എതിര്‍മൊഴിയില്ലെന്ന് മനസ്സില്‍ ഉറപ്പിച്ച് ചില പുരുഷകേസരികള്‍ വൃദ്ധനു നേരെ ചീറിയെടുത്തു എല്ലാവരുടേയും മുമ്പില്‍ വൃദ്ധന്‍ ഗോവിന്ദച്ചാമിയുടെ അനന്തരവനായി. പ്രശ്‌നത്തില്‍ ഇടപെടുന്നവരൊക്കെ സംഭവം കാണാത്തവരായിരുന്നു എന്നതാണ് വലിയ ഒരു സത്യം. വൃദ്ധന്‍ തന്റെ ഭാഗം ന്യായീകരിക്കുന്നുണ്ടെങ്കിലും ചെവികൊള്ളാന്‍ ആരും തയ്യാറാവുന്നില്ലായിരുന്നു. ഞാനും എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്നെങ്കിലും ഇടപെടാന്‍ തീരുമാനിച്ചു ആള്‍കൂട്ടതെ വകഞ്ഞു മുന്നോട്ട് നീങ്ങി. എന്‍െ അടുത്ത ഇരിപ്പിടത്തില്‍ ഇരുന്നിരുന്ന ഒരു യുവാവും ഇതേ ഉദ്ദേശത്തോട് കൂടി മുന്നോട്ട് വന്നു. സംഭവം കണ്ട്് കൊണ്ടിരുന്ന കുറച്ചു പേര്‍കൂടി മുന്നോട്ട് വന്ന് കാര്യങ്ങള്‍ അവിടെയുണ്ടായിരുന്നവരെ മനസ്സിലാക്കിക്കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോയേക്ക് ആള്‍ക്കൂട്ട മനോഭാവം വൃദ്ധനനുകൂലമായി മാറിയിരുന്നു. എന്നാലും തന്റെ ഭാഗം തിരുത്താന്‍ ആ സ്ത്രീ തയ്യാറായില്ലെന്നു മാത്രമല്ല അവിടെ കൂടിയിരുന്നവരെയൊക്കെ ചീത്തവിളിച്ചോണ്ട് അവര്‍ ബസ്സ്റ്റാന്റിന് വെളിയിലോട്ടു പോയി. 4 ആളു കാണുന്നിടത്ത് ശൈന്‍ ചെയ്യാനുള്ള ശ്രമം ചീറ്റി പോയതു കൊണ്ടാവാം സംസ്‌കാര സമ്പനയായ അവള്‍ പെട്ടെന്നു സ്ഥലം വിട്ടത്. പീഢനം എന്ന വാക്ക് ഇവരെ പോലുള്ളവര്‍ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ട് എളുപ്പം ദുരുപയോഗം ചെയ്യുമ്‌പോള്‍ മാനസിക പീഢ അനുഭവിക്കേണ്ടി വരുന്ന വൃദ്ധനെപ്പോലുള്ള നിരപരാധികളുണ്ട്. ആ യുവാവും ഞാനടക്കുമുള്ള കാഴ്ച്ചകാരും ആ സമയത്ത് ഇടപെടാന്‍ മടികാണിച്ചിരുന്നെങ്കില്‍ ആ വൃദ്ധന്‍ ഇന്നൊരു ഗോവിന്ദച്ചാമിയായും ആ പെണ്ണ് മഹിളാ മാത്ൃകയായും ധീരവനിതയായും വാഴ്ത്തപ്പെട്ടേനെ...........
അജ്മല്‍.സികെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക