Showing posts with label അജ്മല്‍.സി.കെ. Show all posts
Showing posts with label അജ്മല്‍.സി.കെ. Show all posts

കഥ : കോഴിമാമന്‍


കഥ : കോഴിമാമന്‍
രചന : അജ്മല്‍ സി കെ
'വെച്ച കോഴീടെ മണം'
മൂക്കിലേക്ക് അരിച്ച് കയറുന്ന പൊരിച്ച കോഴിമണം ആസ്വദിച്ചാണ് രാവിലെ ഉറക്കില്‍ നിന്നെഴുന്നേറ്റത്. ചൂട് ചായ ടേബിളില്‍ ഇരിക്കുന്നത് ആസ്വദിച്ച് കുടിച്ച് അടുക്കളയിലേക്ക് നടന്നു. ഇന്നത്തെ ദിവസത്തിന് എന്തോ പ്രത്യേകതയുണ്ട് അല്ലാതെ ചുമ്മാതെയൊന്നും കോഴി മണം വരില്ല.
' അമ്മേ ഇന്നെന്താ വിശേഷം. പതിവില്ലാതെ കോഴിമണമൊക്കെ വരുന്നു.'
' ഓ.. അപ്പോള്‍ നീ മറന്നുവല്ലെ... ഇന്ന് നിന്റെ പിറന്നാളാണ് അപ്പൂ..'
അപ്പോള്‍ പിറന്നാള്‍ കോഴിയാണ് പാവം എണ്ണച്ചട്ടിയില്‍ കിടന്ന് പൊരിയുന്നത്. കുറച്ചായ് വീട്ടീന്ന് കോഴിക്കറി കഴിച്ചിട്ട്. കെ.എഫ്.സിയും തന്തൂരിയും ഷവര്‍മ്മയും ഒക്കെ കഴിച്ച് മടുത്തു. അല്ലെങ്കിലും വീട്ടില്‍ അമ്മ ഉണ്ടാക്കിത്തരുന്ന കോഴിക്കറിയുടെ ഏഴഴലത്ത് വരില്ല മറ്റൊരു ചിക്കനും.
' അപ്പൂ, നിനക്കോര്‍മ്മയുണ്ടോടാ നിന്റെ പഴയ കോഴിമാമനെ? പുള്ളി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷമായി. ആരോരും നോക്കാനില്ലാതെ വഴിയില്‍ കിടന്നാണ് പാവം..'
എങ്ങനെ മറക്കും മാമനെ. എപ്പോള്‍ കോഴിയിറച്ചി കഴിക്കാനിരുന്നാലും പുള്ളിയുടെ വഷളന്‍ ചിരിയാണ് മനസ്സില്‍ അറിയാതെ തെളിയുക.
ഇതുപോലെ വലിയൊരു വീടും പറമ്പും പണവും ഒക്കെ വരുന്നതിന് മുമ്പൊരു കാലമുണ്ടായിരുന്നു അപ്പുവിനും കുടുംബത്തിനും. അറ്റാക്ക് വന്ന് മരിച്ച് പോയ അച്ചന്റെ വിടവ് നികത്താന്‍ കുടുംബത്തിലേക്ക് രണ്ട് അഥിതികള്‍ കടന്നു വന്നു, പട്ടിണിയും പരിവട്ടവും. കഞ്ഞിയില്‍ നിന്ന് ആര്‍ത്തിയോടെ വെന്ത അരിമണികൾ പെറുക്കിയെടുത്ത് കഴിച്ച കാലം. അന്ന് അപ്പു 4ല്‍ പഠിക്കുന്ന വെറുമൊരു ബാലന്‍.
അങ്ങനെയൊരു ദിവസം പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്ന അപ്പുവിന്റെ മുഖം ആകെ ചുവന്ന് തുടുത്തിരുന്നു.
' അപ്പുവേ... എന്താ എന്റെ കുട്ടിക്ക് പറ്റിയേ... ടീച്ചറ് വഴക്ക് പറഞ്ഞോ? അതോ ആരോടെങ്കിലും അടിയുണ്ടാക്കിയോ?'
' അമ്മേ... നാളെ എന്റെ പിറന്നാള്‍ അല്ലെ... ഞാന്‍ സ്‌കൂളില്‍ പോണില്ല... പോയാല്‍ എല്ലാര്‍ക്കും മിഠായി ഒക്കെ കൊടുക്കേണ്ടി വരും'
ഓ അപ്പോള്‍ അതാണ് കാര്യം. അപ്പൂന്റെ ക്ലാസിലെ ഏതോ പയ്യന്റെ പിറന്നാളായിരുന്നു അന്ന്. അവന്‍ പിറന്നാള്‍ പ്രമാണിച്ച് ക്ലാസിലെ കുട്ടികള്‍ക്കൊക്കെ മിഠായി വിതരണം നടത്തുന്നതിനിടയില്‍ ആരോ പറഞ്ഞത്രെ
'നാളെയാണ് അപ്പൂന്റെ പിറന്നാള്‍ നാളെയും നമുക്കൊക്കെ മിഠായി കിട്ടും'
അരി വാങ്ങാന്‍ നാലണ കൈയ്യിലില്ലാത്ത അപ്പൂന്റെ അമ്മ എവിടുന്ന് വാങ്ങിക്കാനാണ് മിഠായി. ഇതൊക്കെ കഴിഞ്ഞ് പിന്നെ പിറന്നാള്‍കാരന്റെ വക പിറന്നാള്‍ പ്രമാണിച്ച് വീട്ടിലുണ്ടാക്കിയ വിഭവങ്ങളുടെ നാവില്‍ വെള്ളമൂറുന്ന വിവരണവും... എല്ലാരും അസൂയയോടെ അവനെ നോക്കിനിന്നപ്പോള്‍ അപ്പൂന്റെ മനസ്സില്‍ സങ്കടം അണപൊട്ടുകയായിരുന്നു.
' നാളെ തന്റെ പിറന്നാളാണ്. എല്ലാ ദിവസവും പോലെ നാളെയും ഞാന്‍ കഞ്ഞിയില്‍ നിന്ന് വെന്ത അരിമണി പെറുക്കി തിന്നണം ' അവന്‍ മനസ്സിലോര്‍ത്തു.
' അപ്പുവേ, മോന്‍ വിഷമിക്കണ്ടാട്ടോ, നാളെ സ്‌കൂളില്‍ പോകേണ്ട. നാളെ ഉച്ചക്ക് അപ്പൂന് കോഴിക്കറി ഉണ്ടാക്കി തരാം അമ്മ.'
കേട്ടത് സ്വപ്‌നമാണോന്നറിയാന്‍ അപ്പു രണ്ട് മൂന്ന് തവണ സ്വയം നുള്ളി നോക്കി. സ്വപ്‌നമല്ല, അമ്മ ശരിക്കും പറഞ്ഞതാണ്. സന്തോഷം കൊണ്ട് അപ്പു ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു. ഓട്ടം ചെന്നെത്തിയത് ഓന്റെ അന്നത്തെ ചങ്ക് കൂട്ടുകാര്‍ടെ അടുത്ത്.
' കണ്ണാ, ദേവൂ.. നാളെ എന്റെ പിറന്നാളാ... വീട്ടില്‍ കോഴിക്കറി ഉണ്ടാക്കി തരുംന്ന് അമ്മ പറഞ്ഞു'
' ഒന്നു പോ അപ്പു പുളുവടിക്കാതെ കോഴിക്കറി അതും നിന്റെ വീട്ടില്‍.. പുളുവടിക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്ന വല്ലതും പറ'
പാവം അപ്പു കണ്ണന്റെ ആ ഒരൊറ്റ ഡയലോഗില്‍ ആകാശം പോലെ വിടര്‍ന്ന മുഖം കാര്‍മേഘം പോലെ കറുത്ത് ഇരുണ്ടു. തിരിഞ്ഞ് വീട്ടിലേക്ക് വീണ്ടും ഓടി അപ്പു. അമ്മ രാത്രിയിലേക്കുള്ള കഞ്ഞി അടുപ്പത്ത് വെച്ച് ചൂടാക്കുന്നുണ്ട്.
' അമ്മേ, അമ്മ ശരിക്കും പറഞ്ഞതാണോ കോഴിക്കറി വെക്കാമെന്ന്? കണ്ണനും ദേവൂമൊക്കെ പറഞ്ഞു അമ്മ അപ്പൂനെ പറ്റിക്കാന്‍ പറഞ്ഞതാ അതൊക്കെന്ന്. അവരപ്പൂനെ പുളുവടിയനെന്ന് വിളിച്ചു'
ഇതും പറഞ്ഞ് അപ്പു കരയാന്‍ തുടങ്ങിയപ്പോള്‍ കരിപുരണ്ട മൂണ്ടെടുത്ത് മുഖം തുടച്ച് കീറിപ്പറിഞ്ഞ ബൗസിന് മുഖളിലേക്ക് മുണ്ടിട്ട് അമ്മ അപ്പൂനെ ചേര്‍ത്തു പിടിച്ച് പറഞ്ഞു
' അമ്മേടെ അപ്പു നാളെ ഉച്ചക്ക് കോഴിക്കറി കൂട്ടിയെ ചോറുതിന്നോളു.. ഇത് പരദേവതയാണെ സത്യം'
അപ്പൂന്റെ മുഖം വീണ്ടും 1000 വാള്‍ട്ട് പ്രകാശിതമായി. അന്ന് രാത്രി എങ്ങനെയെങ്കിലും പുലര്‍ന്നാല്‍ മതിയെന്നും പറഞ്ഞ് കോഴിക്കറി സ്വപ്‌നം കണ്ട് അപ്പു ഉറങ്ങി. വൈകിയുറങ്ങിയത് കൊണ്ട് വളരെ വൈകിയാണ് അപ്പു രാവിലെ എഴുന്നേറ്റത്. വീട്ടിലെവിടെയും അമ്മയെ കാണുന്നില്ല.
' കണ്ണനും ദേവൂം പറഞ്ഞ പോലെ അമ്മ അപ്പൂനെ പറ്റിച്ചു. അമ്മ പണിക്ക് പോയതാവും ഇനി വൈകുന്നേരമേ തിരിച്ച് വരൂ..'
അപ്പു പിന്നെയും ഉമ്മറത്തിരുന്ന് വിതുമ്പാന്‍ തുടങ്ങി. അതിനിടയിലാണ് അപ്പു അത് കണ്ടത് അമ്മ ദൂരെ നിന്ന് വരുന്നു. അപ്പു കരച്ചില്‍ നിര്‍ത്തി സൂക്ഷിച്ച് നോക്കി. ശരിയാ അമ്മയുടെ കൈയ്യില്‍ ഒരു പൊതിയുണ്ട്.
' ഈശ്വരാ.. ആ പൊതിയില്‍ കോഴിയിറച്ചി ആവണേ'
അപ്പു മനസ്സ് തുറന്ന് പ്രാര്‍ഥിച്ചു. അപ്പൂന്റെ പ്രാര്‍ഥന ഫലിച്ചു. അമ്മേടെ കൈയ്യില്‍ കോഴിയിറച്ചി തന്നെയായിരുന്നു. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇറച്ചി കഴുകി വൃത്തിയായി മുറിച്ചെടുക്കുമ്പോഴാണ് അപ്പു അമ്മേനോട് ചോദിച്ചത്.
'അമ്മേ, അമ്മക്ക് എവിടുന്നാ കോഴി വാങ്ങാന്‍ കാശ് കിട്ടിയെ?'
അതിന് ഉത്തരം അമ്മ പറയാതെ തന്നെ അവന് ലഭിച്ചു.. വീടിന് ചുറ്റും ഓടി നടക്കുമ്പോഴാണ് അവനത് കണ്ടത് തകര്‍ന്ന തൂത്തിയുടെ അവശിഷ്ടങ്ങള്‍. അമ്മയുടെ 6 മാസത്തെ സമ്പാദ്യം....
'അമ്മ തൂത്തി പൊളിച്ചല്ലേ... അപ്പൂന് കോഴി വാങ്ങാനാണോ അമ്മ തൂത്തി പൊളിച്ചത്'
അമ്മ ഒന്നും പറഞ്ഞില്ല കോഴിക്കറി വെന്തുകിട്ടാന്‍ അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ടിരുന്നു. അഗ്നിജ്വാലകള്‍ പ്രതിഫലിക്കുന്ന ആ കരിപുരണ്ട മുഖം അതാണ് ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീരൂപമെന്ന് അപ്പൂന് തോന്നി.
' അമ്മേ, കറിയായില്ലേ.. വേഗം വിളമ്പൂ അപ്പൂന് വിശക്കുന്നു.'
' അപ്പൂ., ധൃതി കൂട്ടാതെ കറി അടുപ്പില്‍ നിന്നിറക്കി വെച്ചതേയുള്ളു... ഒന്ന് ചൂടാറട്ടെ.. അല്ലെങ്കില്‍ അപ്പൂന്റെ നാവ് പൊള്ളില്ലേ..'
നാവ് പൊള്ളിയാലും സാരമില്ല... വയറ് നിറയെ ചോറും കോഴിയിറച്ചിയും കഴിച്ച് കണ്ണന്റെം ദേവൂന്റേം അടുത്ത് ചെന്ന് കൈ മണപ്പിക്കണം. അവര് ഞെട്ടിപോകും കോഴിക്കറി മണത്തിട്ട്... അപ്പു മനസ്സില്‍ കണക്ക് കൂട്ടി.
മനോരാജ്യത്തില്‍ മുഴുകികൊണ്ടിരിക്കുമ്പോഴാണ് വീടിന് വെളിയില്‍ ഒരു മുരടനക്കം. ചെന്നു നോക്കുമ്പോള്‍ വകയിലൊരു മാമനാണ്.
' അപ്പുവേ.. നീയങ്ങ് വളര്‍ന്ന് വലുതായല്ലോ... ശ്യാമളേ നീയങ്ങ് മെലിഞ്ഞുണങ്ങിയല്ലോടീ...'
ഇങ്ങനെ കുറച്ച് ഡയലോഗുകളുമായ് അധികാര ഭാവേണ അമ്മാവന്‍ വീട്ടിലേക്ക് കയറിവന്നു...
' ആഹാ.. നല്ല കോഴിക്കറിയുടെ മണം... ഇന്നെന്താടി ഇവിടെ സ്‌പെഷ്യല്‍..'
'അത് ഇന്ന് അപ്പുവിന്റെ പിറന്നാളാണ്.. അതിന്റെ വകയാ..'
' ഓഹ്, അപ്പൂന്റെ പിറന്നാളായിട്ട് വല്ലതും കഴിക്കാതെ പോകുന്നത് മോശമല്ലേ... നീയതൊക്കെയിങ്ങ് വിളമ്പ് കുറേനാളായി ഞാനും കോഴി കഴിച്ചിട്ട്'
അപ്പുവിന് അരിശം പെരുവിരല്‍ മുതല്‍ തലയുച്ചി വരെ അരിച്ചു കയറുന്നുണ്ടായിരുന്നു. ആരെയും വകവെക്കാതെ പുള്ളി ഇരുന്ന ഇരുപ്പില്‍ ആകെയുണ്ടായിരുന്ന ഇറച്ചിക്കഷ്ണങ്ങള്‍ ഒന്നടങ്കം കാലിയാക്കി.
'ഇത്തിരി സംഭാരം കൂടി ഉണ്ടായിരുന്നേല്‍ ഉണ് കെങ്കേമമായേനേ.. അടുത്ത പെരുന്നാളിനും മാമനെ വിളിക്കാന്‍ മറക്കുരുത് ശ്യാമളേ..'
ഇതും പറഞ്ഞ് പുള്ളി ഇറങ്ങി ഒരൊറ്റ പോക്കായിരുന്നു. അപ്പുവിന് വന്ന സങ്കടത്തിന് ഒരു പരിധിയും കണക്കുമില്ലായിരുന്നു... പൊട്ടി പൊട്ടിക്കരഞ്ഞു പാവം.... അപ്പുവിന്റെ കണ്ണില്‍ ഏറ്റവും വലിയ ശത്രു പിന്നീടങ്ങോട്ട് ആ മാമനായിരുന്നു... അപ്പു മാമനൊരു പേരുമിട്ടു.. 'കോഴിക്കള്ളന്‍ മാമന്‍'. പിന്നീടാ പേര് ലോപിച്ച് കോഴി മാമന്‍ എന്നാക്കി.
വര്‍ഷങ്ങള്‍ 18 കഴിഞ്ഞെങ്കിലും പിറന്നാള്‍ വരുമ്പോള്‍ എന്നും ഓര്‍മ്മ വരിക.. അന്ന് കഴിക്കാന്‍ പറ്റാതെ പോയ ആ കോഴിയിറച്ചിയുടെ നനവാര്‍ന്ന ഒര്‍മ്മയാണ്....
.....................ശുഭം.........................

അഴിഞ്ഞാട്ടക്കാരി

Image may contain: 1 person

പണ്ട് സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ എന്ത് രചനാ മത്സരങ്ങള്‍ക്ക് പങ്കെടുത്താലും സമ്മാനവുമായിട്ടല്ലാതെ തിരിച്ചു വരാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അനഘ. വിവഹം ഭര്‍ത്താവ് കൂട്ടികള്‍ എന്നിങ്ങനെയുള്ള സുഖമുള്ള ഉത്തരാവാദിത്തം തലയില്‍ പേറാന്‍ ആരംഭിച്ചതില്‍ പിന്നെ അക്ഷരങ്ങളോട് കൂട്ടുകൂടാന്‍ സമയം ലഭിക്കാത്ത ബഹുഭൂരിപക്ഷം സ്ത്രീകളില്‍ ഒരുവള്‍.
ഫെയ്‌സ്ബുക്ക് എന്ന സങ്കേതം ജനമനസ്സുകളെ കീഴടക്കി വര്‍ഷം രണ്ട് പിന്നിട്ടതിന് ശേഷമാണ് അനഘ ഫെയ്‌സ്ബുക്കിലെത്തിച്ചേരുന്നത്. വായനയുടെ പുതിയ പ്ലാറ്റ്‌ഫോം കിട്ടിയ സന്തോഷത്തിലായിരുന്നു അവള്‍. പക്ഷെ അപ്പോയൊന്നും ചുമ്മാ രസത്തിന് വായിക്കണമെന്നല്ലാതെ എഴുതണമെന്ന് തോന്നാറില്ല. സത്യം പറഞ്ഞാല്‍ എഴുതാനുള്ള കോണ്‍ഫിഡന്‍സ് അവള്‍ക്കില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ ചവര്‍ എഴുത്തുകള്‍ക്ക് പോലും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മുഖപുസ്തകത്തില്‍ ധാരാളം ആളുകളുണ്ടെന്ന തിരിച്ചറിവിലാണ് എന്തായാലും എഴുത്തില്‍ ഒരു കൈ നോക്കി കളയാമെന്ന് അവള്‍ തീരുമാനമെടുത്തത്.
'തുടക്കം എന്തായാലും പ്രകൃതിയെക്കുറിച്ച് ഒരു കവിതയാകാം. അതിന്റെ ഫീഡ്ബാക്ക് അറിഞ്ഞിട്ടാവാം അടുത്തഘട്ടം.'
അവള്‍ ആദ്യമായിട്ട് പോസ്റ്റിയ കവിത... 1000 ലൈക്ക്‌സും 100 കമന്റ്‌സുമൊക്കെ പ്രതീക്ഷിച്ച അവള്‍ക്ക് കിട്ടിയത്. വെറും 10 ലൈക്ക് 1 കമന്റ്. തളര്‍ന്ന് പോയി അവള്‍... പക്ഷെ അതോട് കൂടി അവള്‍ക്ക് വാശിയായി..
'ലൈക്കിന്റേയും കമന്റിന്റേയും എണ്ണം കൂട്ടിയേ മതിയാവൂ...' അവള്‍ മനസ്സില്‍ ദൃഡനിശ്ചയമെടുത്തു.
പ്രണയത്തെക്കുറിച്ചും, മഴയെക്കുറിച്ചും, മനുഷ്യരെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും മറ്റു വ്യത്യസ്ഥ വിഷയങ്ങളെക്കുറിച്ചും അവള്‍ കഥകളും കവിതകളും എഴുതി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ മുഖപുസ്തക്തില്‍ ഫെയ്മസ് ആയി. ഒന്നു തുമ്മിയാല്‍ പോലും ലൈക്കും കമന്റും കുമിഞ്ഞ് കൂടുന്ന അവസ്ഥ അവളെ അല്‍പ്പം അഹങ്കാരിയാക്കിയെന്നതാണ് സത്യം.
പക്ഷെ, അവള്‍ടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ആയിടക്കുണ്ടായി. മകന്റെ അഡ്മിഷന് വേണ്ടി സ്‌കൂളില്‍ പോയി ഫോം ഫില്ല് ചെയ്ത് കൊടുത്ത് മടങ്ങും വഴിയാണ് അവള്‍ ആ ചുമരെഴുത്ത് കണ്ടത്. ഒരു പ്രസിദ്ധ കമ്പനിയുടെ ചോക്ലേറ്റ് ഫാക്ടറി ഗ്രാമത്തില്‍ വരുന്നതിനെതിരെ പ്രതിഷേധം.
'നാടിന്റെ ജലസമ്പത്ത് നശിപ്പിക്കുന്ന വികസനം നമുക്ക് വേണ്ടേ വേണ്ട'
സംഭവം എന്താണെന്ന് ചെറുതായന്വേഷിച്ചപ്പോയാണ് അനഘക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. 4,5 ഗ്രാമങ്ങളിലേക്കുള്ള ജലം എത്തിക്കുന്ന അരുവിക്കരികിലാണ് ഈ ചോക്ലേറ്റ് ഫാക്ടറി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അരുവിയിലെ ജലം മലിനമാക്കപ്പെടും എന്നു മാത്രമല്ല, 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ഫാക്ടറി ജലം അപ്പാടെ ഇല്ലാതാക്കും എന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നത്. ഈ വിലക്കുകളെയൊക്കെ മറികടന്ന് അവര്‍ അവിടെ ഫാക്ടടറി സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് പ്രിതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് പെട്ടെന്ന് തന്നെ അവള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
' ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം, അനീതിക്കെതിരെ പൊരുതുന്ന പടവാളാകണം നമ്മുടെ തൂലിക'
പണ്ടെവിടെയൊ വായിച്ചു മനസ്സില്‍ തങ്ങിയ ആ വാചകങ്ങള്‍ അവള്‍ ഓര്‍ത്തെടുത്തു. ഈ അനീതിക്കെതിരെ ശബ്ദിച്ചെ മതിയാകു. അവള്‍ ചോക്ലേറ്റ് ഫാക്ടറിക്കെതിരെ ഒരു നെടുനീള ലേഖനം എഴുതി . രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതിയും... ആ ജലസ്രോതസ്സിന്റെ പ്രാധാന്യവും ആവശ്യകതയും... ചോക്ലേറ്റ് ഫാക്ടറി നടത്തിപ്പ് മുഖേന വരുന്ന ഭവിഷത്തുകളും അവള്‍ വിശദമായി കുറിച്ചിട്ടു. പതിവ് പോലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് അവള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. ആ പോസ്റ്റിന്റെ കാര്യം അവള്‍ മറന്നിരുന്നു.. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ അവളെ സ്വാഗതം ചെയതത് വീട്ടിലെ കോളിംഗ് ബെല്ലാണ്. ഡോര്‍ തുറന്നപ്പോള്‍ മുമ്പില്‍ തന്റെ പ്രിയതമന്‍. എന്നും പുഞ്ചിരിയോടെ മാത്രം വീട്ടിലേക്ക് കയറി വരുന്ന അദ്ദേഹം ഇന്ന് കോപിഷ്ഠനായി തറ ചവിട്ടിക്കുലുക്കി വീട്ടിലേക്ക് കയറി പോയി. അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
'ഏട്ടാ, എന്തു പറ്റി ? ഓഫീസില്‍ എന്തെങ്കിലും പ്രോബ്ലമുണ്ടോ? എന്താ ഇന്നിത്ര നേരത്തെ? എന്തിനാ ഇത്ര ദേഷ്യം?'
'നിനക്ക് ആവശ്യത്തിലധികം ഫ്രീഡം തന്നതിന്റെ കുഴപ്പമാണ്.... അവര്‍ പറയുന്നത് തന്നെയാ ശരി ഞാന്‍ ഒന്നും അറിയുന്നില്ല.' അയ്യാള്‍ ആക്രോഷിച്ചു.
' ഇത്രയൊക്കെ പറയാന്‍ മാത്രം ഇവിടെന്തുണ്ടായി? ഞാന്‍ എന്തു ചെയ്തു... ഏട്ടന്‍ ഒന്ന് തെളിച്ച് പറ..'
' ഓ.. നിനക്കൊന്നുമറിയില്ലല്ലേ.... പോയ് നിന്റെ ഫെയ്‌സ്ബുക്ക് എടുത്ത് നോക്കു.. കണ്‍കുളിര്‍ക്കെ കാണ് എന്താണെന്ന്.'
അവള്‍ക്കൊന്നും മനസ്സിലായില്ല, എങ്കിലും അവള്‍ മൊബൈല്‍ ഡാറ്റ ഓണാക്കി എഫ്ബി ലോഗിന്‍ ചെയ്തു... പതിവിലുമധികം നോട്ടിഫിക്കേഷന്‍.... കുറേ ടാഗ് പോസ്റ്റുകള്‍... മിക്ക പോസ്റ്റുകളും തെറിവിളികള്‍ കൊണ്ട് ആരംഭിക്കുന്നു...
'ഇനിയിപ്പോള്‍ സകല അവന്മാര്‍ക്കും ഭ്രാന്ത് പിടിച്ചോ... അതോ.. എനിക്ക് മാത്രമാണോ പ്രാന്ത് പിടിച്ചേ..' അനഘ മനസ്സില്‍ ആലോചിച്ചു.
പതിയെ അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. രാവിലെ അവള്‍ ഫാക്ടറിക്കും രാഷ്ട്രീയപാര്‍ട്ടികളുടെ ഉള്ളുകള്ളികള്‍ക്കുമെതിരെ എഴുതിയ എഫ് ബി പോസ്റ്റാണ് തനിക്ക് വിനയായത്. അത് പലര്‍ക്കും സാരമായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളാണ് എഫ് ബിയില്‍ കമന്റായും ടാഗ് പോസ്റ്റായും വിലസുന്നത്.
കൂട്ടത്തില്‍ ഒരു പോസ്റ്റ് കണ്ട് അവള്‍ ഞെട്ടിപ്പോയി. അവളും അവള്‍ക്ക് ഇത് വരെ പരിചയമില്ലാത്ത ചെക്കനെയും ചേര്‍ത്ത് ഫോട്ടോയുണ്ടാക്കി രണ്ട് പേരും തമ്മില്‍ അവിവിഹിതമാണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അവള്‍ ഭയങ്കര അഴിഞ്ഞാട്ടക്കാരിയും പോക്കു കേസാണെന്നും.. കൂട്ടികൊടുപ്പാണ് തൊഴിലെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ആ ചില മണിക്കൂറുകള്‍ കൊണ്ട് അവള്‍ടെ ടൈംലൈനില്‍ നിറഞ്ഞു.
'അവള്‍ടെ ഭര്‍ത്താവ് ഒരു പോങ്ങനാ.. അവള്‍ടെ അഴിഞ്ഞാട്ടമൊന്നും അയ്യാളറിയുന്നില്ല. ഇനി ചിലപ്പോള്‍ അറിഞ്ഞിട്ടും കൂട്ടി കൊടുത്ത് കാശുണ്ടാക്കുന്നതാവും '
ഇതായിരുന്നു മറ്റൊരു ടാഗ് പോസ്റ്റ്..
'ഏട്ടന് ഇതൊക്കെ കണ്ട് ദേഷ്യം വന്നില്ലെങ്കിലാണ് അത്ഭുതം' അവള്‍ മനസ്സിലോര്‍ത്തു.
ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അവള്‍ കിണഞ്ഞ് പരിശ്രമിച്ചു . പുള്ളിയാണേള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.
'ഫെയ്‌സ്ബുക്ക് ഡിആക്റ്റീവ് ചെയ്യാതെ ഇനിയൊരു ബന്ധവും നീയുമായിട്ടില്ല. ഞാന്‍ വേണോ ഫെയ്‌സ്ബുക്ക് വേണോയെന്ന് നീ തന്നെ തീരുമാനിക്ക്' അയ്യാള്‍ തീര്‍ത്തു പറഞ്ഞു.
ഏട്ടനേക്കാള്‍ വലുതല്ലായിരുന്നു അവള്‍ക്ക് മറ്റൊന്നും അത് കൊണ്ട് തന്നെ അവള്‍ തൂലിക താഴെ വെക്കാന്‍ തീരുമാനിച്ചു. പക്ഷെ അന്നു രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവും സുഖനിദ്രയില്‍ മുഴുകികൊണ്ടിരിക്കുമ്പേഴാണ്. വീടിന്റെ ജനല്‍ തകരുന്ന ശബ്ദം കേട്ട് അവര്‍ ഞെട്ടി എഴുന്നേറ്റത്. വേഗം മുന്‍വാതില്‍ തുറന്ന്് നോക്കിയപ്പോള്‍ 3 പേര്‍ ബൈക്കില്‍ തെറിവിളിച്ച് വേഗം കടന്ന് പോയി... അവള്‍ വല്ലാതെ ഭയന്നിരുന്നു. കരയുന്ന അവളെ അയ്യാള്‍ മാറോട് ചേര്‍ത്ത് പിടിച്ച് പറഞ്ഞു.
' ഒതുങ്ങാമെന്ന് കരുതിയതാ... ഇവര്‍ സമ്മതിക്കണ്ടേ.... നീയിനിയും എഴുതു... നമുക്ക് വരുന്നിടത്ത് വെച്ച് കാണാം.... പിന്നെ നിനക്കെതിരെ തെറിവിളിച്ച ഈ നാട്ടിലെ പരിഷകളെ ഞാന്‍ കോടതിയില്‍ വെച്ച് കണ്ടോളാം... നീ പേടിക്കണ്ട ഇവിടെ നിയമവും കോടതിയുമൊക്കെയുണ്ട്.'
അവള്‍ അത്ഭുതത്തോടെയാണ് അത് കേട്ട് നിന്ന്ത്.... തന്റെ ഭര്‍ത്താവിന് ഇങ്ങനെയുമൊരു മുഖമുണ്ടോ... ആദ്യമായിട്ടാണ് ആ മാറിടത്തിലും വാക്കുകളിലും ഇത്ര സുരക്ഷിതത്വം തോന്നുന്നത്.... വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് അവള്‍ ഡയറിയെടുത്ത് കുറിച്ച് വെച്ചു.
' എല്ലാ കരുത്താര്‍ന്ന സ്ത്രീ തൂലികക്ക് പിറകിലും... ഒരു പുരുഷനുണ്ട്... ആത്മവിശ്വാസത്തിന്റെ സംരക്ഷണത്തിന്റെ കവചം ഒരുക്കുന്ന പുരുഷന്‍'
........... ശുഭം..,.......

അബദ്ധസഞ്ചാരം


രചന: അജ്മല്‍.സി.കെ
ഫെയ്‌സ്ബുക്കും വാട്‌സപ്പുമില്ലാത്ത അപൂര്‍വം ചില പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു അശ്വതി. പിന്നീട് അവള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു തുടങ്ങിയത് അതിലെ എഴുത്തുകളുടെ വിസ്‌ഫോടനം കണ്ടാണ്. പുസ്തകങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ കാണാന്‍ സാധിക്കാത്ത സുന്ദരമായ കവിതകളുടെ മായാ പ്രപഞ്ചം അവളെ ഫെയ്‌സ്ബുക്കുമായി പ്രണയത്തിലാഴ്ത്തി. 10 പേര്‍ പോലും തികയാത്ത ഫ്രണ്ട്‌ലിസ്റ്റുമായി അവള്‍ ഫെയ്‌സ്ബുക്ക് എഴുത്തു ഗ്രൂപ്പുകളില്‍ ഓടിനടന്നു. ചാറ്റിങ്ങും ചീറ്റിംങ്ങുമില്ലാതെ അവള്‍ എഴുത്തുകള്‍ വായിക്കാനായ് മാത്രം മുഖപത്രത്തിലെ നിത്യസന്ദര്‍ഷകയായി. കെട്ടിക്കിടക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകളും ഇന്‍ബോക്‌സിലെ ഹായ് ഹൂയ് പ്രളയങ്ങളും അവള്‍ ഗൗനിച്ചതേയില്ല. 
ഒരിക്കല്‍ ഒരു ഗ്രൂപ്പില്‍ അവള്‍ വായിച്ച ഒരു കവിത അവള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സ്ത്രീ ഭാവങ്ങളെ പ്രപഞ്ചത്തിന്റെ കാലവ്യതിയാനവുമായ് താരതമ്മ്യം ചെയ്യുന്ന ആ കവിത അവള്‍ ഒരായിരമാവര്‍ത്തി വീണ്ടും വീണ്ടും വായിച്ചു. എത്ര വായിച്ചിട്ടും മതിവരാത്ത പോലെ. ഏതായാലും ആ കവിതയുടെ സൃഷ്ടാവിന്റെ നാമം അവള്‍ടെ ഹൃദയത്തില്‍ അത്ര ആഴത്തിലല്ലെങ്കില്‍ പോലും കുറിച്ചിട്ടു, കാര്‍ത്തിക്. പിന്നീട് പല ഗ്രൂപ്പുകളിലായ് അവള്‍ കാര്‍ത്തികിന്റെ കവിതകള്‍ വായിച്ചു. ചെറിയ കവിതകളെങ്കിലും വലിയ അര്‍ത്ഥങ്ങളുള്ള മനസ്സില്‍ നെമ്പരമുണ്ടാക്കുന്ന കവിതകള്‍. വല്ലാത്ത ഒരിഷ്ടവും ആരാധനയുമൊക്കെ പുള്ളിയോട് തോന്നിപ്പോയത് സ്വാഭാവികം. 
കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ ആദ്യമായി ഫെയ്‌സ്ബുക്കില്‍ ഒരു കവിത എഴുതി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തപ്പോള്‍ കമന്റുകളുടേയും ലൈക്കുകളുടേയും തിക്കും തിരക്കുമാണ് കവിതയില്‍. പക്ഷെ കാര്യമാത്രമായ അഭിപ്രായങ്ങളൊന്നും തന്നെയില്ല. എല്ലാം നൈസ്,അടിപൊളി,ഗുഡ് വണ്‍ തുടങ്ങിയ നുറുങ്ങു വെട്ടങ്ങള്‍. പെട്ടെന്നാണ് കമന്റുകളുടെ കുട്ടത്തില്‍ ഒരു ദീര്‍ഘാഭിപ്രായം കിടക്കുന്നു. അതും അവളുടെ ആരാധനാ പുരുഷന്‍ കാര്‍ത്തിക്കിന്റെ വക. കവിതയെ ചെറിയ രീതിയില്‍ നിരൂപണം ചെയ്തിരിക്കുന്നു. അവള്‍ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. പിന്നീട് അവള്‍ നിരവധി കവിതകളെഴുതി. എല്ലാത്തിനും ചുവടെ കാര്‍ത്തിക് അഭിപ്രായം പങ്കുവെച്ചു. ചില തിരുത്തലുകളും നിര്‍ദ്ദേഷങ്ങളും അഭിപ്രായത്തിന്റെ കൂടെ അദ്ദേഹം പങ്കുവെച്ചു. കമന്റ് ബോക്‌സില്‍ നിന്ന് ചാറ്റ് ബോക്‌സിലേക്കും കോളിങ്ങിലേക്കും കോളിങ്ങില്‍ നിന്ന് പ്രണയത്തിലേക്കുമുള്ള അവരുടെ പ്രയാണം ദ്രൂതഗതിയിലായിരുന്നു. തന്നേക്കാള്‍ 15 വയസ്സ് കൂടുതലായിരിന്നിട്ടു കൂടി അവള്‍ കണ്ണും മൂക്കുമില്ലാതെ പ്രണയിച്ചു. കോളേജിനടുത്തുള്ള സിറ്റിയിലാണ് അദ്ദേഹത്തിന്റെ ഏകാന്തവാസം. എന്നിട്ടും കാര്ത്തിക് നിര്‍ബന്ധിച്ചിട്ടും ഒരു തവണ പോലും നേരിട്ടു കാണാനുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല.
പെട്ടെന്നൊരു ദിവസം ഫെയ്‌സ്ബുക്കില്‍ അയ്യാളുടെ പച്ച ലൈറ്റ കത്താതെയായത് അവളെ വിഷമത്തിലാക്കി. കുറേ തവണ അദ്ദേഹത്തെ മൊബൈലില്‍ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല. ഒടുവില്‍ അയ്യാളിങ്ങോട്ട് വിളിച്ചു. സുഖമില്ലാതെ കിടപ്പിലാണത്രെ. ശക്തമായ പനി ബധിച്ചിരിക്കുന്നു. അവള്‍ടെ മനസ്സ് അസ്വസ്ഥമായി. തന്റെ പ്രാണപ്രിയന്‍ ആരോരും സഹായിക്കാനില്ലാതെ സിറ്റിയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ വയ്യാതെ കിടക്കുന്നു. അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു. അന്നാ ഭവനത്തില്‍ വെച്ച് അയ്യാള്‍ക്ക്, മുമ്പേ അടിയറവ് വെച്ച മനസ്സിന്റെ കൂടെ അവള്‍ അവള്‍ടെ ശരീരവും നഷ്ടട്ടപ്പെടുത്തി. അവളിലെ പ്രതിരോധത്തിന്റെ ചെറു കണികകളെ പ്രണയത്തിന്റെ കുട ചൂടി അയ്യാള്‍ ആ ഇളം മേനി കവര്‍ന്നെടുക്കുകയായിരുന്നുവെന്നു പറയാം. കുറ്റബോധത്തിന്റെ നെരിപ്പോട് പേറിക്കൊണ്ടാണ് അവള്‍ അന്നാ വീടു വിട്ട് ഹോസ്റ്റലിലെത്തിയത്. എങ്കിലും തന്റെ പ്രിയതമന്റെ നിറഞ്ഞ പുഞ്ചിരി ്അവളില്‍ ആശ്വാസം പടര്‍ത്തി. 
അയ്യാളിലേക്ക് മാത്രം അവളുടെ ലോകം കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുകയായിരുന്നു. ആയിടക്കായി അവള്‍ക്കൊരു സംശയം അയ്യാള്‍ അവളില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നുണ്ടോവെന്ന്. സംശയം വാസ്തവമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയ്യാള്‍ അവളോട് പറഞ്ഞു നീയെനിക്കൊരു ശല്ല്യമായിരിക്കുന്നു. നമുക്കീ ബന്ധം ഇവിടെ വച്ചവസാനിപ്പിക്കാം. ഇനിയൊരിക്കലും തന്നെ കാണാനോ ബന്ധപ്പെടാനോ ശ്രമിക്കരുതെന്ന്. ശരിക്കും അവള്‍ തകര്‍ന്നു പോയി എന്നതാണ് സത്യം. അയ്യാള്‍ തകര്‍ത്തെറിഞ്ഞ പല പെണ്ണുങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു താനെന്ന സത്യം അവള്‍ വൈകാതെ തിരിച്ചറിഞ്ഞു. എന്നിട്ടും പിറ്റേന്ന് രാവിലെ അവള്‍ അയ്യാളെ തേടിപ്പോയി. കതക് തുറന്ന് അവളെ കണ്ടപ്പോള്‍ കാര്‍ത്തിക് ക്രോധാകുലനായി. ഇനി തന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞിരുന്നില്ലേന്ന് ചോദിച്ച് അവളുടെ ഇരുകവിളിലും മാറിമാറി അടിച്ചു. അവള്‍ പൊട്ടിക്കരഞ്ഞു. അടിയുടെ ശക്തിയില്‍ ്അവളുടെ ഷാള്‍ സ്ഥാനം മാറിക്കിടക്കുന്നതും അവള്‍ടെ ശ്വാസഗത്ിക്കനുസരിച്ച് മാറിടം ഉയര്‍ന്നു തായുന്നതും അയ്യാള്‍ അപ്പോയാണ് ശ്രദ്ധിച്ചത്. അയ്യാളിലെ കാമം ഉണര്‍ന്നു. അവളെ കട്ടിലിലേക്ക് വലിച്ചിട്ട് ഒരിക്കല്‍ കൂടി അവളെ അയ്യാള്‍ ചവച്ചു തുപ്പി. ഒടുക്കം അവളോട് അയ്യാള്‍ പറഞ്ഞു: നിന്ക്ക് എന്നോട് പ്രണയമില്ല... നിനക്കെന്നല്ല ലോകത്തില്‍ പ്രണയമെന്ന സംഗതിയേ ഇല്ല കാമം മാത്രമേയുള്ളു. അവള്‍ കണ്ണു തുടച്ച് അയ്യാളെ നോക്കി പുഞ്ചിരിച്ചു. 
അടുത്ത ദിവസം നേരം പുലര്‍ന്നത് രണ്ട് വാര്‍ത്തകളുമായാണ്. കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. അതിന് തൊട്ടു താഴെ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു. പ്രമുഖ ബ്ലോഗറും സാസ്‌കാരിക പ്രവര്‍ത്തകനുമായ കാര്‍ത്തിക് തന്റെ ഭവനത്തില്‍ ദാരുണമായ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.

ഇങ്ങനെയും ചില പെണ്ണുങ്ങള്‍


നീണ്ട യാത്ര കഴിഞ്ഞ് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് കാലിക്കറ്റ് പുതിയസ്റ്റാന്റില്‍ എത്തിയത്. ബസ്സില്‍ എങ്ങനെ കയറിപറ്റും എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. വര്‍ക്കിംങ് ഡേ ആയ്തു കൊണ്ട് കണ്ണൂര്‍ ബസ്സില്‍ സീറ്റ് കരസ്ഥമാക്കുക എന്നത് ഇത്തിരി പ്രയാസകരമാണ്. ക്ഷീണം കാരണം അവിടെസ്ഥാപിച്ചിരുന്ന ഇരിപ്പിടത്തില്‍ ഉപവിഷ്ടനായ്. കണ്ണൂര്‍ ബസ്സ് വന്നെന്നു തോന്നുന്നു എല്ലാവരും കൂടി ബസ്സ് നിര്‍ത്തിയിടുന്ന ഭാഗത്തേക്ക് ഓടുന്നത് കണ്ടു. സ്റ്റാന്റിന്റെ കവാട ഭാഗത്ത് നിന്ന ഒരു വൃദ്ധന്‍ രണ്ടു കൈകളിലും രണ്ട് സഞ്ചികളുമായി ഓടിവരുന്നത് കാണ്ടു. കണ്ടാലേ അറിയാം ചെറുകിട കടയുടമയാണെന്നും സ്റ്റോക്കെടുക്കാന്‍ പോയിവരുന്ന വഴിയാണെന്നും. മുഖത്ത് ബസ്സ് മിസ്സായി പോകുന്നതിന്റെ വെപ്രാളം മുഴുവനായി കാണാം. എന്തോ ഒരുള്‍പ്പേരണ കാരണമാവും ഞാന്‍ അയ്യാളെ തന്നെ ശ്രദ്ധിച്ചത്. വേച്ചു വേച്ചു ഓടിപ്പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ഒരു സ്ത്രീയെ ചെറുതായൊന്നു ഉരസ്സിപ്പോയി, ഓടുന്നതിനിടയ്ക്ക് സോറി പറഞ്ഞ് അയ്യാള്‍ വീണ്ടും ബസ്സ് ലക്ഷ്യമാക്കി നീങ്ങി. അപ്പോയാണ് ഞാന്‍ ആ സ്ത്രീയെ ശ്രദ്ധിച്ചത്, മുഖം നിറയെ ചായം പൂശി പാറിപ്പറക്കുന്ന മുടികളുമായി തനി മോഡല്‍ പെണ്‍കുട്ടി, ചായം നിറച്ച മുഖത്ത് രോശം പടരുന്നതും ഒരു നിമിഷം ശങ്കിച്ചു നിന്നതിന് ശേഷം വൃദ്ധനു നേരെ പായുന്നതും കണ്ടു. ബസ്സിലേക്ക് കയറാന്‍ തിരക്കു കൂട്ടുന്ന വൃദ്ധനെ പിറകോട്ട് വലിച്ച് ചീത്ത പറയാനും ആക്രോഷിക്കാനും തുടങ്ങി. ബഹളമുണ്ടാക്കുന്നത് പെണ്ണായതു കൊണ്ടാവും അപ്പോയേക്ക് അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ടായി, പെണ്‍മൊഴിക്ക് എതിര്‍മൊഴിയില്ലെന്ന് മനസ്സില്‍ ഉറപ്പിച്ച് ചില പുരുഷകേസരികള്‍ വൃദ്ധനു നേരെ ചീറിയെടുത്തു എല്ലാവരുടേയും മുമ്പില്‍ വൃദ്ധന്‍ ഗോവിന്ദച്ചാമിയുടെ അനന്തരവനായി. പ്രശ്‌നത്തില്‍ ഇടപെടുന്നവരൊക്കെ സംഭവം കാണാത്തവരായിരുന്നു എന്നതാണ് വലിയ ഒരു സത്യം. വൃദ്ധന്‍ തന്റെ ഭാഗം ന്യായീകരിക്കുന്നുണ്ടെങ്കിലും ചെവികൊള്ളാന്‍ ആരും തയ്യാറാവുന്നില്ലായിരുന്നു. ഞാനും എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്നെങ്കിലും ഇടപെടാന്‍ തീരുമാനിച്ചു ആള്‍കൂട്ടതെ വകഞ്ഞു മുന്നോട്ട് നീങ്ങി. എന്‍െ അടുത്ത ഇരിപ്പിടത്തില്‍ ഇരുന്നിരുന്ന ഒരു യുവാവും ഇതേ ഉദ്ദേശത്തോട് കൂടി മുന്നോട്ട് വന്നു. സംഭവം കണ്ട്് കൊണ്ടിരുന്ന കുറച്ചു പേര്‍കൂടി മുന്നോട്ട് വന്ന് കാര്യങ്ങള്‍ അവിടെയുണ്ടായിരുന്നവരെ മനസ്സിലാക്കിക്കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോയേക്ക് ആള്‍ക്കൂട്ട മനോഭാവം വൃദ്ധനനുകൂലമായി മാറിയിരുന്നു. എന്നാലും തന്റെ ഭാഗം തിരുത്താന്‍ ആ സ്ത്രീ തയ്യാറായില്ലെന്നു മാത്രമല്ല അവിടെ കൂടിയിരുന്നവരെയൊക്കെ ചീത്തവിളിച്ചോണ്ട് അവര്‍ ബസ്സ്റ്റാന്റിന് വെളിയിലോട്ടു പോയി. 4 ആളു കാണുന്നിടത്ത് ശൈന്‍ ചെയ്യാനുള്ള ശ്രമം ചീറ്റി പോയതു കൊണ്ടാവാം സംസ്‌കാര സമ്പനയായ അവള്‍ പെട്ടെന്നു സ്ഥലം വിട്ടത്. പീഢനം എന്ന വാക്ക് ഇവരെ പോലുള്ളവര്‍ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ട് എളുപ്പം ദുരുപയോഗം ചെയ്യുമ്‌പോള്‍ മാനസിക പീഢ അനുഭവിക്കേണ്ടി വരുന്ന വൃദ്ധനെപ്പോലുള്ള നിരപരാധികളുണ്ട്. ആ യുവാവും ഞാനടക്കുമുള്ള കാഴ്ച്ചകാരും ആ സമയത്ത് ഇടപെടാന്‍ മടികാണിച്ചിരുന്നെങ്കില്‍ ആ വൃദ്ധന്‍ ഇന്നൊരു ഗോവിന്ദച്ചാമിയായും ആ പെണ്ണ് മഹിളാ മാത്ൃകയായും ധീരവനിതയായും വാഴ്ത്തപ്പെട്ടേനെ...........
അജ്മല്‍.സികെ

ഇരട്ടകളിലൊരാളായ്


ഇരട്ടകളിലൊരാളായ് അവന്‍ പിറന്നു വീണു. കൂടെ ജനിച്ചവന് ദൈവം സൗന്ദര്യവും
ഓമനത്തവും വാരിക്കോരി നല്‍കിയപ്പോള്‍ അവന്റെ കാര്യം മറന്നതാവും അതാവും
അവനിങ്ങനെ കറുത്ത് വിരൂപനായത്. വളര്‍ന്നു വരും തോറും താന്‍
ഒറ്റക്കാക്കപ്പെടുകയാണെന്ന് അവന്‍ തിരിച്ചറിയുകയായിരുന്നു.
ബന്ധുക്കള്‍ക്കും നാട്ടുകാരും തന്റെ ഇരട്ടയെ ഓമനിക്കുമ്പോള്‍ തന്നെ ആരും
ഗൗനിക്കാത്തത് അവനില്‍ നിരാശയുടെ കൊടും തീയുയര്‍ത്തി. അവരുടേയൊക്കെ
സ്‌നേഹം പിടിച്ചു പറ്റാനാണ് അവന്‍ ഇരട്ടയെ പോലെ കുറുമ്പ് കാണിക്കാന്‍
തുടങ്ങിയത്. അവനെ പോലെ വാശിപിടിക്കാന്‍ തുടങ്ങിയത്. പക്ഷെ അവന്റെ രൂപം
അവനെ എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തി. താന്‍ ആര്‍ക്കും
വേണ്ടാത്തവനാകുന്നതും എല്ലാവരുടേയും മുമ്പില്‍ കൊള്ളരുതാത്തവനാകുന്നതും
അവന്‍ തിരിച്ചറിഞ്ഞു. അവന്റെ അഛന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍
വീട്ടിലും അയല്‍പക്കത്തുമൊക്കെ ഉത്സവമായിരിക്കും. പക്ഷെ അവന് മാത്രം
സങ്കടമാണ്. അവനായിട്ട് കാര്യമായ ഒരു സാധനവും കൊണ്ടു വരില്ല. ഗള്‍ഫില്‍
നിന്നു വരുന്നതിന്റെ ഒരു ആഴ്ച്ച മുമ്പ് അഛന്റെ ഫോണ്‍ വന്നപ്പോള്‍
വീട്ടിലോരോരുത്തരും അവര്‍ക്ക് വേണ്ട ലിസ്റ്റുകള്‍ വിളിച്ചു പറയുന്നത്
നിര്‍വികാര്യതയോടെ അവന്‍ നോക്കി നിന്നു. അമ്മയാണ് പറഞ്ഞത് വിജയ് നിനക്ക്
അഛനോട് ഒന്നും പറയാനില്ലെ, ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അഛനോട്
സംസാരിച്ചു. അഛന്‍ ചോദിച്ചു നിനക്കെന്താ വരുമ്പോള്‍ കൊണ്ടു വരേണ്ടത്.
അവന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. ഒടുവില്‍ ഞെക്കിയാല്‍
ലൈറ്റ് തെളിയുന്ന കളര്‍ വാച്ച് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു അവന്‍ ഫോണ്‍
കൈമാറി. അന്നുമുതല്‍ ഒരാഴ്ച്ച അവനാ വാച്ചിനെക്കുറിച്ച് സ്വപ്‌നം കണ്ടു
നടക്കാന്‍ തുടങ്ങി. ആദ്യമായാണ് അവനൊരു കാര്യം അഛനോടാവശ്യപ്പെടുന്നത്.
അവന്റെ ക്ലാസിലെ വിപിന്‍ അഛന്‍ കൊണ്ടു വന്ന വാച്ചിന്റെ പ്രൗഡി
കാട്ടിനടക്കുന്നത് അവന്‍ കണ്ടിരുന്നു. അവന് സുഹൃത്തുകള്‍ കൊടുക്കുന്ന
പരിഗണനയും ബഹുമാനവുമൊക്കെ വാച്ചു കെട്ടിയാല്‍ തനിക്കും ലഭിക്കും
എന്നായിരുന്നു അവന്‍ കരുതിയിരുന്നത്. അങ്ങനെ അവന്റെ സ്വപ്‌നങ്ങള്‍ക്കും
കാത്തിരിപ്പിനും വിരാമം കുറിച്ച് വലിയ പെട്ടി നിറയെ സാധനങ്ങളുമായി അഛന്‍
വന്നു. രാത്രി ബന്ധുക്കള്‍ എല്ലാം വന്ന് പെട്ടി പൊളിക്കാന്‍
തുടങ്ങിയപ്പോള്‍ അവന്‍ ഉറ്റു നോക്കുകയായിരുന്നു. താന്‍ പറഞ്ഞ വാച്ച്,
ഓരോരുത്തര്‍ പെട്ടിയില്‍ നിന്ന് സാധനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരുന്നു.
അപ്പോഴാണ് അവന്‍ അതു കണ്ടത് അവന്‍ പറഞ്ഞ കളര്‍ വാച്ച്. അവനത്
ചാടിയെടുത്തു. സ്വിച്ചിട്ടു നോക്കി കത്തുന്നുണ്ട്. അവന്‍ സന്തോഷത്തിന്റെ
പറുദീസയിലായിരുന്നു. അഛനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി
തന്നോടപ്പോള്‍ അഛന് സ്‌നേഹമുണ്ടെന്നവന് മനസ്സിലായി. പെട്ടെന്നാണ് അഛന്‍
അവന്റെ കയ്യില്‍ നിന്ന് ആ വാച്ച് വാങ്ങിയത്, എന്നിട്ട് പറഞ്ഞു വിജയ് ഇത്
നിന്റെ അനിയന്(ഇരട്ട) വേണ്ടി കൊണ്ടു വന്നതാ അവന്‍ കുറേ നാളായി പറയ്ണു
വാച്ചിന്. നിനക്ക് ഞാന്‍ ഒരു പേന കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു
പേനയെടുത്ത് തന്നു. കണ്ടാലെ അറിയാം വിലകുറഞ്ഞതാണെന്ന്. അവനൊന്നും
മിണ്ടാതെ ആ പേനയുമായ് അവിടെ നിന്ന് നടന്നു ബാത്ത്‌റൂമില്‍ കയറി ആരും
കാണാതെ പൊട്ടി പൊട്ടിക്കരഞ്ഞു. പേനകൊണ്ട് ചുമരുകളില്‍ അവന്‍ എന്തൊക്കെയോ
വരച്ചിട്ടു. പുറത്തെ ഇരുള്‍ തന്നെ മാടിവിളിക്കുന്നത് പോലെ. പേന ദൂരേക്ക്
വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുത്ത് അവന്‍ ഇറങ്ങിനടന്നു. ഇരുളില്‍
അലിഞ്ഞു ചേര്‍ന്നു. പിന്നീടവന്‍ തന്റെ ആശകള്‍ ആരോടും പറഞ്ഞതേയില്ല,
പറയാന്‍ അവന് ശരീരമില്ലായിരുന്നു, മനസ്സും.
അജ്മല്‍ .സികെ

അവരുടെ സൗഹൃദം


അവരുടെ സൗഹൃദം 2 വര്‍ഷം പിന്നിട്ട നാളുകളില്‍ ഒരിക്കലാണ് അവളവനോട് പറഞ്ഞത് 'നിനക്കെന്നെയൊന്ന് പ്രണയിച്ചൂടെ? എനിക്കൊരിക്കലെങ്കിലും ഒരു പ്രണയിനിയാകണം.' വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അവളുടെ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ അവനെ ഞെട്ടിച്ചു കളഞ്ഞു. ഞെട്ടലില്‍ നി്ന്ന്് മുക്തനാവും മുമ്പേ അവളവനെ അവളുടെ കൗമാരകാലത്തേക്കു കൊണ്ടു പോയിരുന്നു. ആവശ്യത്തിലധികം സൗന്ദര്യം നല്‍കപ്പെട്ടിരുന്ന അവള്‍ അവളുടെ നാട്ടിലെ യുവാക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്നു. എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ എത്ര പ്രണയലേഖനങ്ങള്‍ പ്രണയാര്‍ദമായ നോട്ടങ്ങള്‍ എല്ലാം അവള്‍ അവഗണിച്ചു. അവരവളെ അഹങ്കാരിയെന്നും ജാഡയെന്നും വിളിച്ചു പക്ഷെ അവളതൊന്നും ചെവികൊണ്ടില്ല കാരണം അവളുടെ ലോകം മറ്റൊന്നായിരുന്നു. കൗമാരത്തിലേക്ക് കടന്ന നാളുമുതല്‍ അവള്‍ അവള്‍ക്കുള്ളതെല്ലാം തന്റെ ഭാവി വരനായ് കാത്തു സൂക്ഷിക്കുകയായിരുന്നു. ഒരു നോട്ടം കൊണ്ടോ മനസ്സു കൊണ്ടോ ശരീരം കൊണ്ടോ തന്റെ പരിശുദ്ധതയ്ക്ക് യാതൊരു കളങ്കവുമേല്‍ക്കാന്‍ അവള്‍ക്കിഷ്ടമല്ലായിരുന്നു. തന്റെ പ്രണയം അവനായ് അവള്‍ ജ്വലിപ്പിച്ചു. ആനല്ലനാളുകള്‍ക്കായിരുന്നു അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു കാത്തിരുന്നത്. ഒടുവി്ല്‍ ആ സുദിനം വന്നണഞ്ഞു. അമേരിക്കയി്ല്‍ സെറ്റ്ല്‍ഡായ സുമുഖനായ ഉയര്‍ന്ന വേതനക്കാരന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ തന്നെ മണവാളനായെത്തി. പ്രതീക്ഷയുടെ മാമലകള്‍ പേറി വലതു കാലെടുത്ത് അവള്‍ തന്റെ ദാമ്പത്ത്യത്തിലേക്ക് പ്രവേശിച്ചു. പക്ഷെ എത്ര പെട്ടെന്നാണ് ചില്ലു ഗോപുരം പോലെ അവള്‍ പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങള്‍ നിലം പരിശായത്. കിനാവുകളില്‍ നിന്ന് ബഹുദൂരം പിന്നിലാണ് യാഥാര്‍ഥ്യം എന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. ഒരിമിച്ചുള്ള യാത്രകള്‍ പ്രണയാര്‍ദമായ നിമിഷങ്ങള്‍ എല്ലാം സ്വപ്‌നം കണ്ടിരുന്ന അവള്‍ക്ക് പ്രണയം എന്ന മൂന്നക്ഷരത്തിന്റെ അര്‍ത്ഥമെന്തെന്നറിയാത്ത തിരക്കുകകളില്‍ നിന്ന് തിരക്കുകളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുന്ന ഭര്‍ത്താവ് ആഴ്ച്ചയിലൊരിക്കല്‍ കാണാന്‍ കിട്ടുന്ന അതിഥി മാത്രമായിരുന്നു. ്‌സംസാരപ്രിയയായിരുന്ന അവളിലേക്ക് അവന്റെ വാക്കുകള്‍ 5 മിനുറ്റിലധികം നീണ്ടതേയില്ല. ഭാഷയറിയാത നാട്ടിലെ ആ വലിയ വീട്ടില്‍ അവള്‍ ഏകാന്തതയുടെ തടവുകാരിയായി. സംവത്സരങ്ങള്‍ പോലെ കടന്നു പോയ 2 വര്‍ഷങ്ങള്‍ക്കു ശേഷം ഇടയ്‌ക്കെപ്പോയോ ചെയ്തു കൂട്ടിയ പരാക്രമണം ഫലം കണ്ടു അവള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. യഥാര്‍ഥത്തില്‍ അത് അവള്‍ക്ക് ഒറ്റപ്പെടലില്‍ നിന്നൊരു ആശ്വാസമായിരുന്നു. പ്‌ക്ഷെ ആ സന്തോഷവും അധികം നീണ്ടില്ല. കുഞ്ഞൊരല്‍പം മുതിര്‍ന്നപ്പോള്‍ വിദ്യാഭ്യാസം നന്നാകണമെന്നു പറഞ്ഞ് ആ പൈതലിനെ വലിയൊരു സ്‌കൂളിലേക്ക് അവളില്‍ നിന്ന് പറിച്ചു നട്ടു. വീണ്ടും ഏകാന്തതയുടെ വിരസമായ നാളുകള്‍, ഇതിനിടയ്ക്കാണ് നീയെന്റെ വേനലില്‍ കുളിര്‍മഴയായി സൗഹൃദം സ്ഥാപിച്ചത്. വേദനയുടെയും അവഗണനയുടേയും ആയിരം ക്രൂരമ്പുകള്‍ ഏറ്റു കിടക്കുമ്പോഴും പരേതാത്മാവിന്റെ ആത്മശാന്തിക്കെന്ന പോലെ എന്റെയുള്ളിലെ പ്രണയിനി മരിക്കാതെ കിടക്കുന്നു. സമൂഹം എന്നെ എന്തു വിളിക്കും എന്നെനിക്കറിയാം പക്ഷെ എനിക്കൊന്ന് പ്രണയിക്കണം. ഒരിക്കലെങ്കിലും ഒരു പ്രണയിനിയാകണം. എന്റെ ശരീരം ഒന്നും ആഗ്രഹിക്കുന്നില്ല പക്ഷെ മനസ്സ് ഒരുപാട് തേടുന്നുണ്ട് നീയെന്ന പ്രണയത്തില്‍ നിന്ന്്. നിനക്ക് എന്നെ പ്രണയിച്ചു കൂടെ?
അജ്മല്‍.സികെ

രാജൻ മാഷ്


മെഡിക്കല്‍ കോളേജ് വാരന്തയിലൂടെ ധൃതിയില്‍ അകത്ത് കടന്നപ്പോള്‍ കാലുകള്‍ തളരുന്നതു പോലെ കൈകള്‍ വിറക്കുന്നത് പോലെ. രാവിലെ യൂസുഫാണ് വിളിച്ച് പറഞ്ഞത് രാജന്‍ മാഷ് ഹോസ്പിറ്റലിലാണെന്നും ഒരല്‍പ്പം സീരിയസ്സാണെന്നും. അറിഞ്ഞയുടനെ ഓഫീസില്‍ നിന്ന് ലീവെടുത്ത് ഓടിക്കിതച്ചാണ് അവിടെയെത്തിയത്. പ്രതീക്ഷിച്ചത് പോലെ അദ്ദേഹത്തിന്റെ ബന്ധുക്കളും വിദ്യാര്‍ഥികളുമൊക്കെ ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരു പക്ഷെ, ഏറ്റവും വൈകി അറിഞ്ഞത് ഞാനാവും. ഒരല്‍പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ബന്ധുക്കളോട് പറയുന്നത് കേട്ടു അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചേക്കാന്‍. വിശ്രമ ഇരിപ്പിടത്തില്‍ തരിച്ചിരുന്ന എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ മറ്റൊരു ഹോസ്പിറ്റല്‍ വരാന്ത ഓര്‍മ്മ വന്നു. അന്ന് ഞാനായിരുന്നു രോഗി, മഞ്ഞപ്പിത്തം ബാധിച്ച് ക്ലാസില്‍ തലചുറ്റി വീണ എന്നെ വാരിയെടുത്ത് തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് രാജന്‍ മാഷ് ഓടുകയായിരുന്നത്രെ. ഇടയ്ക്ക് മാഷിന്റെ ഷര്‍ട്ടിലേക്ക് ചര്‍ദ്ദിച്ചിട്ടും അതൊന്നും വകവെക്കാതെ എന്നെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിലായിരുന്നു മാഷിന് ധൃതി. എന്റെ മുഖത്തെ ചര്‍ദ്ദിലിന്റെ അവശിഷ്ഠങ്ങള്‍ കഴുകി വൃത്തിയാക്കിയതും രാജന്‍ മാഷായിരുന്നെന്ന് കൂട്ടുകാര്‍ അന്നെന്നോട് പറഞ്ഞു. എന്റെ ഉമ്മയും മാമിയുമൊക്കെ ഹോസ്പിറ്റലില്‍ എത്തിയിട്ടും മാഷ് പോകാന്‍ കൂട്ടാക്കിയില്ലത്രെ. ഞാന്‍ കണ്ണു തുറന്ന് എനിക്ക് സുഖമാണെന്നുറപ്പു വരുത്തിയിട്ടാണ് മാഷ് അന്ന് വീട്ടിലേക്ക് വണ്ടി കയറിയത്. 
രാജന്‍ മാഷ് ഞങ്ങളുടെ സ്‌കൂളിലേക്ക് വന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഇരു നിറം, കറുത്ത തിങ്ങിനില്‍ക്കുന്ന താടി ,വെള്ളകരയുള്ള മുണ്ടും ഷര്‍ട്ടും നിറഞ്ഞ പുഞ്ചിരിയും ഇതായിരുന്നു രാജന്‍ മാഷ്. ഞങ്ങളുടെ ക്ലാസ് ടീച്ചറായിട്ടായിരുന്നു സാറിന്റെ സ്‌കൂളിലെ തുടക്കം, മാഷിന്റെ വിഷയമാകട്ടെ എനിക്കൊട്ടും പിടികിട്ടാത്ത ഇംഗ്ലീഷും. ക്ലാസിലേക്ക് ചൂരലുമായാണ് ആദ്യ പിരീഡ് തന്നെ സാര്‍ കടന്നു വന്നത്. ചൂരല്‍ അന്നും ഇന്നും എനിക്കൊരല്‍പ്പം ഭയമാണെ.... പക്ഷെ പിന്നീട് മനസ്സിലായി ക്ലാസില്‍ ശബ്ദമുയരുമ്പോള്‍ മേശപ്പുറത്ത് ചെറുതായ് രണ്ടടി, അതല്ലെങ്കില്‍ ബോര്‍ഡില്‍ കളര്‍ ചോക്കു കൊണ്ട് കള്ളികളിലായ് എഴുതിവെച്ച ഇംഗ്ലീഷ് പദങ്ങള്‍ തൊട്ടു കാണിക്കാനുള്ള ഉപകരണം അത്ര മാത്രമേ സാറിന് ചൂരല്‍ കൊണ്ടുപകാരമുണ്ടായിരുന്നുള്ളു. ഇന്നു വരെ ഒരു വിദ്യാര്‍ഥിയെ നോവിപ്പിച്ചു കൊണ്ട് സാര്‍ ഒന്നും പഠിപ്പിച്ചിരുന്നില്ല. ഇംഗ്ലീഷ് ക്ലാസിലെ എന്റെ ഉള്‍വലിയലുകളും ചോദ്യത്തോടുള്ള ഭയവും സാര്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്‌ക്കെപ്പോയോ നടത്തിയ ക്ലാസ് ടെസ്റ്റില്‍ എനിക്കായിരുന്നു ഏറ്റവും മാര്‍ക്ക് കുറവ്. ഒരു വെള്ളിയാഴ്ച്ച ദിവസം വൈകുന്നേരത്തുള്ള വിശ്രമവേളയില്‍ വരാന്തയിലൂടെ നടക്കുന്ന എന്നെ രാജന്‍ മാഷ് സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. മാര്‍ക്ക് കുറഞ്ഞതില്‍ ചീത്ത പറയാനോ ഉപദേശിക്കാനോ ആവുമെന്ന് കരുതി ഭയപ്പാടോടെയാണ് സാറിനടുത്തേക്ക് ചെന്നത്. ചിരിച്ചു കൊണ്ട് സാര്‍ വീട്ടിലെയും മറ്റും വിശേഷങ്ങള്‍ അന്വേഷിച്ചു. പിന്നെ ഒരു A4 ഷീറ്റ് മടക്കി കൈയ്യില്‍ തന്നിട്ടു പറഞ്ഞു, കഴിഞ്ഞ ക്ലാസില്‍ മാഷ് പഠിപ്പിച്ച കവിതയുടെ വാക്കര്‍ത്തവും വിവര്‍ത്തനവുമാണതിലുള്ളത്. 2 ദിവസം സമയമുണ്ട് തിങ്കളാഴ്ച്ച വരുമ്പോള്‍ കവിത മുഴുവന്‍ അര്‍ഥം പഠിച്ചു വരണം. പോകാന്‍ നേരം ഇത് മറ്റാരും അറിയേണ്ടെന്നു പറഞ്ഞ് തോളില്‍ രണ്ടു തട്ടും തന്നു. രണ്ട് ദിവസം ഉറക്കമൊഴിച്ച് ഒരു വിധം ഞാന്‍ പദങ്ങളുടെ അര്‍ത്ഥവും കവിതയുടെ വിവര്‍ത്തനവും മനപ്പാഠമാക്കി തിങ്കളാഴ്ച്ച അതിരാവിലെ തന്നെ സ്‌കൂളിലെത്തി. ഫസ്റ്റ് ബെല്ലടിച്ചതും രാജന്‍ മാഷ് പതിവ് പുഞ്ചിരിയോട് ക്ലാസിലെത്തി. പേരു വിളിച്ച് ഹാജരെടുത്തതിന് ശേഷം സാര്‍ ക്ലാസ് തുടങ്ങി, കഴിഞ്ഞ ക്ലാസിലെടുത്ത കവിത അര്‍ഥ സഹിതം തെറ്റില്ലാതെ ഇന്നാരു പറയുന്നോ അവര്‍ക്ക് സമ്മാനമുണ്ടെന്ന് പ്രഖ്യാപിച്ചു. ആദ്യം തന്നെ ക്ലാസിലെ പഠിപ്പിസ്റ്റുകളോടാണ് കവിത വായിച്ചര്‍ഥം പറയാന്‍ ആവശ്യപ്പെട്ടത്. ഓരോരുത്തരായ് പരാജയപ്പെട്ടപ്പോള്‍ എന്റെ മനസ്സിലെ ഭയം ഇരട്ടിക്കുകയായിരുന്നു. എന്നോടുടനെ ചോദ്യം ഉണ്ടാവുമെന്ന് ഞാന്‍ കണക്കു കൂട്ടി. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ എന്നോടും കവിത വായിക്കാനാവശ്യപ്പെട്ടു. ഞാന്‍ വായിച്ചു തുടങ്ങി. വിക്കി വിക്കിയാണെങ്കിലും കവിത മുഴുവന്‍ അര്‍ഥ സഹിതം ഞാന്‍ വായിച്ചു. വായന കഴിഞ്ഞപ്പോയാണ് ഞാന്‍ ക്ലാസ് ശ്രദ്ധിച്ചത്. എല്ലാവരുടെ മുഖത്തും അത്ഭുതം കലര്‍ന്ന അവശ്വസനീയത തളം കെട്ടിനില്‍ക്കുന്നു. ക്ലാസ് ഒന്നടങ്കം നിശബ്ദം. നിശബ്ദദയെ കീറിമുറിച്ച് മാഷിന്റെ ശബ്ദമുയര്‍ന്നു. എല്ലാ വിദ്യാര്‍ഥികളും എഴുന്നേറ്റ് നിന്ന് അജ്മലിന് വേണ്ടി കൈയ്യടിക്കു. എന്നെ പരിഹസിച്ചിരുന്നവരും പഠിപ്പിസ്റ്റുകളുമൊക്കെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച കൈയ്യടികളായിരുന്നു, ജീവിതത്തിലാദ്യമായ് ഞാന്‍ നേടിയ അംഗീകാരമായിരുന്നു രാജന്‍മാഷ് അന്നെനിക്ക് സമ്മാനിച്ചത്. ജീവിതത്തില്‍ അന്നു തൊട്ട് ഇന്നു വരെ ആ കൈയ്യടികള്‍ എന്റെ കൂടെയുണ്ടായിരുന്നു. 
സ്‌കൂള്‍ ജീവിതം കഴിഞ്ഞ് പിന്നീട് പലപ്പോഴും പലയിടത്തായ് സ്വതസിദ്ധമായ പുഞ്ചിരിയോടെ മാഷിനെ കണ്ടു മുട്ടാറുണ്ടായിരുന്നു. പക്ഷെ പിന്നീട് മാഷിന്റെ വഴികളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങി. സാറിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സാധിക്കാത്തതിന്റെ വിഷമം കാരണമായിരുന്നത്. ഇപ്പോള്‍ മാഷ് മരണത്തെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥനയോടെ പുറത്തിരിക്കുകയാണ.് ഞങ്ങളുടെ മാഷിനോടുള്ള പ്രണയം സാറിന്റെ മരണത്തെ അതിജീവിച്ചിരുന്നെങ്കില്‍...
അജ്മല്‍.സി.കെ

പ്രണയാഭ്യര്‍ഥന



വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മരച്ചുവട്ടിലിരുന്നാണ് അവള്‍ കിഷോറിനോട്
പ്രണയാഭ്യര്‍ഥന നടത്തിയത്. അവനതിന് മറുപടിയായ് പൂവിനേയും പൂമ്പാറ്റയേയും
കുറിച്ച് അവളോട് പറഞ്ഞു. ഒടുവില്‍ പോകാന്‍ നേരം പിറകില്‍ നിന്ന് അവന്‍
വിളിച്ചപ്പോള്‍ അവള്‍ ആശയോടു കൂടിയാണ് തിരിഞ്ഞു നോക്കിയത്. 'അശ്വതി നാളെ
ഫ്രീയാണെങ്കില്‍ നമുക്കൊരിടം വരെ പോകാം, ആര്‍ യൂ റെഡീ?' . കിഷോറിനോട് ഓകെ
പറഞ്ഞ് ഹോസ്റ്റലിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ അവളോര്‍ത്തു ജീവിതം
മൊത്തം അവനു വേണ്ടി ഫ്രീയാകാന്‍ താന്‍ തയ്യാറാണെന്ന്.
പിറ്റേന്ന് അതിരാവിലെ അവന്റെ ബൈക്കിന് പിറകിലിരുന്ന് പോകുമ്പോള്‍
വാഹനങ്ങളുടെ ഇരമ്പലിനൊപ്പം അവന്‍ അവളോട് പറഞ്ഞു; I have a surprise for
You.., അവളുടെ മനസ്സില്‍ ആകാംക്ഷയുടെ കടല്‍
ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു. തന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് മറുപടി
തരാനായിരിക്കുമോ ഈ യാത്ര.. അങ്ങനെയെങ്കില്‍ ബീച്ച്, പാര്‍ക്ക്,
കൂള്‍ബാര്‍ എവിടേക്കായിരിക്കും അവന്‍ തന്നെ കൊണ്ടു പോകുന്നത്.
കടല്‍കാറ്റ് മുഖത്തടിച്ചു തുടങ്ങിയപ്പോള്‍ റോഡിന് ഇരുവശവുമുള്ള മണ്ണിന്
പൂഴിയുടെ നിറം വന്ന് തുടങ്ങിയപ്പോള്‍ അവള്‍ ഉറപ്പിച്ചു ഇത്
ബീച്ചിലേക്കുള്ള യാത്ര തന്നെ.. അല്ലെങ്കിലും കോടിക്കണക്കിന് മണല്‍
തരിയെയും വിശാലമായ കടലിനേയും സാക്ഷിയാക്കി എത്ര പ്രണയങ്ങള്‍
പൂവണിഞ്ഞിട്ടുണ്ട്... അവളെ അമ്പരിപ്പിച്ചു കൊണ്ട് അവന്റെ 150 പള്‍സര്‍
ചെന്നു നിന്നത് കടല്‍തീരത്തുള്ള 2 നില കെട്ടിടത്തിന് മുമ്പിലാണ്...
ആശ്രയം ഓള്‍ഡ് ഏജ് ഹോം എന്നു ബോര്‍ഡ് എഴുതിയ ആ ബില്‍ഡിങ്ങിന് മുമ്പില്‍
എന്തിന് തന്നെ കൊണ്ടു വന്നുവെന്ന് അവള്‍ അത്ഭുതപ്പെട്ടു.. അവള്‍ടെ
മുഖത്തെ അമ്പരപ്പ് മനസ്സിലായത് കൊണ്ടാകാം കിഷോര്‍ അവളോട് പറഞ്ഞു; ഇന്ന്
ഞാന്‍ നിനക്കെന്റെ അഛനെ പരിചയപ്പെടുത്തി തരാം.... ഇന്നത്തെ സര്‍പ്രൈസ്
അതാണ്.. അവള്‍ടെ പ്രതികരണത്തിന് കാത്തു നില്‍ക്കാതെ അവന്‍ അവളേയും
കൂട്ടിയാ കെട്ടിടത്തിന്റെ അകത്തേക്ക് ചുവട് വെച്ചു. അകത്തേക്ക് കടക്കും
തോറും മരുന്നിന്റേയും ഡെറ്റോളിന്റേയും മറ്റെന്തിന്റേയൊക്കെയും
മിശ്രിതവാസനകള്‍ അവള്‍ടെ മൂക്കിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു...
അവര്‍ പ്രവേശിച്ച വിശാലമായ ആ ഹാളിലേക്ക് അവള്‍ കണ്ണോടിച്ചു...
നിരത്തിയിട്ടിരിക്കുന്ന ബെഡുകളില്‍ ജീവഛവം പോലെകിടക്കുന്ന ജീവനുണ്ടെന്ന്
തോന്നിക്കുന്നതും അല്ലാത്തതുമായ ചില വൃദ്ധ ജീവിതങ്ങള്‍... ചിലര്‍
മയക്കിത്തിലാണ്, ചിലര്‍ വായനയില്‍ ചിലര്‍ സംസാരത്തില്‍ , ചിലരെ
നേഴ്‌സുമാര്‍ പരിശോധിക്കുന്നുണ്ട്.... ഇതിനിടയിലേക്ക് കിഷോര്‍ കയറി
ചെന്നപ്പോള്‍ എല്ലാരുടേയും മുഖത്ത് വെളിച്ചം കടന്നു വന്നപോലെ .. പലരും
അവനെ പേരു ചൊല്ലി വിളിക്കുന്നു എന്തൊക്കെയോ പറയുന്നു... ഇതില്‍
നിന്നെല്ലാം മാറി നിന്ന അശ്വതിയെ അവന്‍ മാടി വിളിച്ചു... അവന്റെ ബാഗില്‍
നിന്ന് നിറയെ സ്വീറ്റ്‌സ് ഉള്ള ഒരു പൊതിയെടുത്ത് എല്ലാവര്‍ക്കും വിതരണം
ചെയ്യാന്‍ പറഞ്ഞു. അവള്‍ വിതരണം നടത്തിക്കൊണ്ടിരിക്കേ...
ഉറങ്ങിക്കിടക്കുന്ന ഒരപ്പൂപ്പന്റെ അടുത്തേക്ക് കിഷോര്‍ നടന്നു പോകുന്നത്
അവള്‍ കണ്ടു.. ഒരു പക്ഷെ അതായിരിക്കാം അവന്റെ അഛന്‍ എന്ന് അവള്‍
മനസ്സിലോര്‍ത്തു. ആ വൃദ്ധനെ ഉറക്കത്തീന്ന് തട്ടിയെയുന്നേല്‍പ്പിച്ചു
കിഷോര്‍ തന്റെ ബാഗില്‍ നിന്ന് മറ്റൊരു പൊതി കൂടെ പുറത്തെടുത്തു... അത്
വൃദ്ധനോട് തുറന്ന് നോക്കാന്‍ പറഞ്ഞു... ആ പൊതി തുറന്ന് നോക്കിയ വൃദ്ധന്റെ
കണ്ണുകള്‍ നിറയുന്നതും കിഷോറിനെ ചേര്‍ത്തു പിടിക്കുന്നതും അവള്‍ കണ്ടു.
അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി അത് ഒരു ബേര്‍ത്‌ഡേ
കേക്കായിരുന്നുവെന്ന്... എല്ലാവരും കൂടെ ആ വൃദ്ധന് ജന്മദിനാശംസകള്‍
നേര്‍ന്നു.. ഇതിനിടയ്ക്ക് കിഷോര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു...
നമുക്കെല്ലാവര്‍ക്കും വേണ്ടി സ്വീറ്റ്‌സ് റെഡിയാക്കി കൊണ്ട് വന്ന് വിതരണം
ചെയ്ത എന്റെ കൂട്ടുകാരി അശ്വതിക്ക് വേണ്ടി നമ്മുടെ പ്രയപ്പെട്ട
ഗംഗേട്ടന്‍ ഒരു പാട്ടു പാടുന്നതായിരിക്കും... വൃദ്ധഗായകന്റെ പാട്ട്
ഹാളില്‍ അലയടിക്കുമ്പോള്‍ എന്തിനാവും തനിക്ക് സ്വീറ്റ്‌സിന്റെ ക്രഡിറ്റ്
കിഷോര്‍ നല്‍കിയതെന്ന് അവള്‍ ആലോചിക്കുകയായിരുന്നു...
പാട്ടിനും കളിചിരികള്‍ക്കും ശേഷം വൈകുന്നേരം ആ കെട്ടിടം
വിട്ടിറങ്ങുമ്പോള്‍ പലരും കിഷോറിനെ ചേര്‍ത്തു പിടിക്കുന്നുണ്ടായിരുന്നു..
ചിലര്‍ നെറ്റിയില്‍ ചുംബനങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു....
ബൈക്കിനരികിലേക്ക് അവന്റെ കൂടെ നടക്കുമ്പോള്‍ അവനോടവള്‍ ചോദിച്ചു.. അഛനെ
പരിചയപ്പെടുത്താമെന്ന് പറഞ്ഞിട്ട് അഛന്‍ എവിടെ... മൗനത്തില്‍ കുതിര്‍ന്ന
നീണ്ട പുഞ്ചിരിക്കപ്പുറം അവന്‍ പറഞ്ഞു അശ്വതിക്ക് ഒരഛനും
അമ്മയുമല്ലേയുള്ളു.... എനിക്ക് ഇവിടെ ഒരുപാട് അഛന്മാരും അമ്മമാരും
ഉണ്ട്... ഇവരില്ലാതെ ഞാനില്ല ഞാനില്ലാതെ ഇവരുമില്ല....
നീയാലോചിക്കുന്നുണ്ടാകും എന്തിനാണ് നിന്നെ ഞാന്‍ ഇവിടെ കൊണ്ടു വന്ന്
ഇവരെയൊക്കെ പരിചയപ്പെടുത്തിയതെന്ന്... ഞാന്‍ വാങ്ങിയ സ്വീറ്റ്‌സിന്റെ
ക്രഡിറ്റ് നല്‍കിയതെന്നുമൊക്കെ... മക്കള്‍ക്കു വേണ്ടാതെ ബന്ധുക്കള്‍ക്കു
വേണ്ടാതെ അനാഥരായ ഇവര്‍ക്ക് മാത്രം നല്‍കാന്‍ സാധിക്കുന്ന സ്‌നേഹം അത്
നീയും അറിയണമെന്ന് തോന്നി.... സമയം കിട്ടുമ്പോള്‍ നീയിനിയും ഇവിടെ
വരണം.... നിഷ്‌കളങ്കമായ ഇവരുടെ ചിരികള്‍ക്ക് നീയും ഒരു കാരണമാകണം...
അവരുടെ ദുഖങ്ങള്‍ക്ക് ഇടയില്‍ ആശ്വാസമാകാന്‍ നിനക്കും സാധിക്കണം..
എല്ലാം പറഞ്ഞെങ്കിലും അവള്‍ടെ പ്രണയാഭ്യര്‍ഥനയ്ക്ക് മാത്രം അവന്‍ മറുപടി
പറഞ്ഞില്ല... ഇന്നും അവള്‍ ആ മരച്ചുവട്ടില്‍ അവന്റെ മറുപടിക്ക്
കാത്തിരിക്കുകയാണ്... മാനത്ത് അമ്പിളിയുദിച്ചിരുന്നെങ്കില്‍ ആ
വെളിച്ചത്തില്‍ മറ്റേതോ ലോകത്തുള്ള കിഷോറിനെ അവള്‍ക്ക്
നക്ഷത്രമായെങ്കിലും കാണാമായിരുന്നു.... ഒഴുകി വീണ കണ്ണുനീര്‍ ഇടം
കൈയ്യാല്‍ തുടച്ച് അവള്‍ ആശ്രയം ഓള്‍ഡ് ഏജ് ഹോം ലക്ഷ്യമാക്കി
സഞ്ചരിച്ചു... ഇന്ന് കിഷോറിനെ അവള്‍ അറിയുന്നത്... ആ വൃദ്ധ
ജീവിതങ്ങള്‍ക്കിടയിലാണ്.....
അജ്മല്‍.സി.കെ

അഞ്ച് ചങ്ക് ബ്രോകളുടെ നാലു ചങ്ക് സിസ്റ്റേര്‍സ്


അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. 
പെട്ടെന്നു തീരുമാനിച്ച യാത്രയായതു കൊണ്ടാണ് റിസര്‍വ് പോലും ചെയ്യാതെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ കൊല്ലത്തു നിന്ന് കൊഴിക്കോട്ടേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായത്. പ്ലാറ്റ് ഫോമില്‍ എത്തിയപ്പോഴേക്ക് അവിടം ഒരു ഉത്സവപ്പറമ്പു പോലെ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. ഞെട്ടലോടെയാണ് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത് അന്ന് വീക്കെന്‍റ് ആണെന്ന്. വീക്കെന്‍റില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുകയെന്നാല്‍ നരകം നേരിട്ടനുഭവിക്കുക എന്നതാണ്. ആകെ അരിശം പിടിച്ചിരിക്കുമ്പോഴാണ് ഒരു പയ്യന്‍ വന്ന് ചേട്ടാ എട്ടരക്കുള്ള ട്രയ്ന‍് പോയോന്ന് ചോയ്ച്ചത്. ട്രെയ്ന്‍ 15 മിനുട്ട് ലൈറ്റായിട്ടാണ് ഓടുന്നത് എന്ന സ്വാഭാവിക സത്യത്തെ ഞാന്‍ ആ പയ്യന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഉടന്‍ തന്നെ അവന്‍ എന്‍റെ പിറകിലോട്ട് പോയി അപ്പോയാണ് ഞാന്‍ ആ പയ്യനേയും കൂടെയുള്ളവരേയും ശ്രദ്ധിക്കുന്നത്. 9 കുട്ടികളുണ്ട് അവര്‍ അതില്‍ 4 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളും. ഒറ്റനോട്ടത്തില്‍ അറിയാം കോളേജ് പിള്ളേരാണെന്നും വീക്കെന്‍റ് ആയതോണ്ട് നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്നും. കാക്കക്കുട്ടില്‍ കല്ലിട്ടപ്പോലെ 9 പേരും നന്നായി കലപില സംസാരിക്കുന്നുണ്ട് ട്രെയ്ന്‍ ലേറ്റാവുന്നതിനനുസരിച്ച് ഇവരുടെ കലപില ശബ്ദം കൂടികൂടി വന്നു. ഒടുവില്‍ ട്രെയ്ന്‍ എത്തിയപ്പോള്‍ വളരെ വിദഗ്ദമായി ഞാന്‍ നുഴഞ്ഞുകയറി സീറ്റിനായ് പാഞ്ഞു ഭാഗ്യം വിന്‍റോസീറ്റ് തന്നെ കിട്ടി. എന്‍റെ തൊട്ടുപിറകെ ഈ പിള്ളേരും പാഞ്ഞെത്തി എന്‍റെ അടുത്തടുത്ത സീറ്റുകളില്‍ സ്ഥാനം പിടിച്ചു. എല്ലാവര്‍ക്കും സീറ്റി കിട്ടിയിരുന്നില്ല പക്ഷെ എറണാകുളം കഴിഞ്ഞപ്പോഴേക്ക് തൊട്ടടുത്ത സീറ്റുകളിലൊക്കെ ഇവര്‍ ഇടം പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് അവരുടെ മണിക്കൂറുകളായിരുന്നു. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വകഭേദമില്ലാതെ ആ യാത്ര അവര്‍ ആസ്വദിക്കുകയായിരുന്നു. സത്യത്തില്‍ ആ സൊഹൃദവലയം കണ്ടപ്പോള്‍ അസൂയതോന്നുന്നുണ്ടായിരുന്നു. എന്തു സ്നേഹമാണ് അവര്‍ക്കിടയില്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. സാമാന്യം ബോറായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്ന ആ യാത്ര ഇവരുടെ സംസാരം കൊണ്ട് ആസ്വാദ്യകരമായി. ഏതാണ്ട് അവരുടെ പരസ്പര സംസാരത്തില്‍ നിന്ന് അവര്‍ സ്റ്റ‍ഡീലീവ് ആയിട്ട് ഒരു മാസം ലീവിന് നാട്ടിലേക്കു പോവാണെന്ന് മനസ്സിലാക്കിയെടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി യാത്രക്ഷീണം കൊണ്ടാവും തൊട്ടടുത്തിരുന്ന ബ്രോയുടെ തോളിലേക്ക് തലചായ്ച്ചു കിടന്നു. ഇത്തിരി നേരം കൂടി കഴിഞ്ഞപ്പോള്‍ അവന്‍റെ മടിയില്‍ അവളുടെ ബാഗ് വെച്ച് അവിടെ തലവെച്ചു കിടന്നു. ഓരോ സൗഹൃദ മുഹൂര്‍ത്തങ്ങളും ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു. തൃശ്ശൂര്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പോയി കുറച്ച് സ്നാക്സ് വാങ്ങിക്കൊണ്ടു വന്നു. പിന്നെ സ്നാക്സ് ഊട്ടല്‍ മത്സരമായിരുന്നു. ചങ്ക് ബ്രോകള്‍ സ്നാക്സ് ചങ്ക് സിസ്റ്റേര്‍സിന്‍റെ വായില്‍ വെച്ചു കൊടുക്കുന്നു അവര്‍ ഇങ്ങോട്ടും വെച്ചു കൊടുക്കുന്നു.. പക്ഷെ അരമണിക്കൂര്‍ കൂടി കടന്നു പോയിക്കാണും പതിയെ എല്ലാവരുടേയും മുഖം വിളരുന്നതും സന്തോഷത്തിനു പകരം വിഷാദം നിറയുന്നതും ഞാന്‍ നോക്കിക്കണ്ടു. എനിക്കു ആദ്യം കാര്യം എന്താണെന്നു മനസ്സിലായില്ല. പിന്നീട് അവരുടെ സംസാരം ശ്രദ്ധിച്ചപ്പോഴാണ് അവരില്‍ 5 പേര്‍(4 പെണ്‍കുട്ടികള്‍ 1 ആണ്‍കുട്ടി) ഷൊര്‍ണ്ണൂര്‍ ആണ് ഇറങ്ങേണ്ടത്. ഇനി ഒരു മാസം സ്റ്റണ്ടീ ലീവ് ആയതോണ്ട് കാണാന്‍ പറ്റില്ലല്ലോ അതിന്‍റെ വിഷമമാണ് എല്ലാവരുടേയും മുഖത്ത്. കോമഡി സിനിമയുടെ ക്ലൈമാക്സ് സെന്‍റീയാവുന്നത് പോലെ അവിടെ മൊത്തം വിഷാദം നിയലിച്ചു. ഷൊര്‍ണ്ണൂര്‍ അടുക്കും തൊറും അവരുടെ വിഷാദം ഇരട്ടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഇറ്റിവീണത് തുടര്‍ന്നങ്ങോട് കരച്ചിലായിരുന്നു നാലു പെണ്‍കുട്ടികളും. ബോയ്സിന്‍റെ സോറി ചങ്ക് ബ്രോകളുടെ മുഖത്തും വിഷാദം ഇരച്ചു കയറുന്നത് ഞാന്‍ നോക്കി കണ്ടു. പക്ഷെ അവര്‍ വിഷാദം അടക്കിപ്പിടിച്ച് പെങ്ങള്‍മാരെ ചേര്‍ത്തു പിടിച്ച് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഒരു മാസം ഇതാന് പറയുമ്പോയേക്ക് തീരുമെന്ന് പറഞ്ഞ് ചിലര്‍ ചങ്ക് സിസ്റ്റേര്‍സിന്‍റെ കണ്ണീര്‍ ഒപ്പിയെടുക്കുന്നുമുണ്ട്. അവസാനം സ്റ്റേഷന്‍ എത്തിയപ്പോള്‍ എല്ലാവരും കൂടെ ഒരുമിച്ച് പുറത്തേക്ക്. ഷൊര്‍ണൂര്‍ പ്ലാറ്റ്ഫോം ആകെ കണ്ണീരണിഞ്ഞു ഇവരുടെ സൗഹൃദനിമിഷങ്ങള്‍ നോക്കിക്കണ്ട്. ഒടുവില്‍ ട്രൈയിന്‍ പോകുന്ന വരെ 5 പേരും പുറത്ത് ഇവരോട് സംസാരിച്ചു കൊണ്ടിരുന്നു. ട്രൈയിന്‍ കണ്ണില്‍ നിന്ന് മറയും വരെ അവരഞ്ചു പേരും പ്ലാറ്റ്ഫോമില്‍ നിന്ന് ഇവരെ നോക്കി കൈവീശുന്നുണ്ടായിരുന്നു. എന്തായാലും ഇത്തിരി കഴിഞ്ഞപ്പോള്‍ ഈ നാലു പേരും തിരിച്ചെത്തി എന്‍െ അടുത്തായി ഇരുന്നു. പക്ഷെ മുഖത്ത് നേരത്തെ കണ്ട വിഷാദ ഭാവം കാണുന്നില്ല. എല്ലാവരുടേയും മുഖത്ത് ചെറു പുഞ്ചിരി വിടര്‍ന്നിരിക്ക്ണുണ്ട്. ഞാന്‍ അത്ഭുതത്തോടെയാണ് അവരുടെ ആ ഭാവമാറ്റം നോക്കിക്കണ്ടത്. എന്തൊക്കെയൊ ചെറുതായിട്ട് അവര്‍ പരസ്പരം കുശുകുശുക്കുന്നുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ മുബൈല്‍ പുറത്തേക്കെടുത്തു ട്രെയിനില്‍ വെച്ച് അവരെത്ത ഫോട്ടോസ് സെല്ഫി ഒക്കെ ഒരുമിച്ച് നോക്കുന്നുണ്ട്. ‍ഞാന്‍ ഒന്നു കൂടെ എന്‍റെ കാതൊന്നു കൂര്‍പ്പിച്ചു അവരെന്താവും പറയുന്നതെന്ന് കേള്‍ക്കാന്‍ അറിയാതെ വന്ന ഒരു ആകാംശയുടെ പുറത്ത്.. ആ ചങ്ക് ബ്രോകളുടെ സംസാരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അവര്‍ ഇത്രനേരം തങ്ങളെ ബ്രോ എന്നു വിളിച്ച് പെങ്ങള്‍മാരുടെ നെഞ്ചളവും ഇടുപ്പളവും എടുക്കുന്ന തിരക്കിലായിരുന്നു. പെങ്ങള്‍ എന്നു വിളിച്ച അതേ നാവു കൊണ്ട് അവരെ ഇപ്പോള്‍ അവര്‍ വിളിക്കുന്നത് ഐറ്റം എന്നും ചരക്കെന്നും സാധനം എന്നൊക്കെയാണ്. കൂട്ടത്തില്‍ ഒരുത്തന്‍ തന്‍റെ മടിയില്‍ കിടന്ന പെണ്‍ക്കുട്ടിയുടെ നിശ്കളങ്കമായ സ്പര്‍ശനങ്ങളെ കുറിച്ച് അശ്ലീലമായി കൂട്ടുകാരെട് അയവിറക്കുകയായിരുന്നു. അവരോടുള്ള സംസാരത്തിനിടെ ഒരു പെണ്‍കുട്ടിയുടെ ശാള്‍ നെഞ്ചത്ത് നിന്ന് മാറിയത് പറയുകയായിരുന്നു ഒരുത്തന്‍ . ഒടുക്കം അവന്‍റെ ഒരു കമന്‍റും ....ആ കാഴ്ച്ച കണ്ടപ്പോള്‍ എന്‍റെ പൊന്നോ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റീലാന്. പെങ്ങളെന്ന് വിളിച്ച് വെറും പെണ്ണായി കണ്ട് ഓരോ അവയവത്തിന്‍റേയും മുഴുപ്പും തുടിപ്പും പരസ്പരം വര്‍ണ്ണിച്ചു മത്സരിക്കുന്ന അവരെ കണ്ടപ്പോള്‍ പുച്ചവും അവരെ നാഴികക്ക് 30 വട്ടം ബ്രോയെന്ന് വിളിച്ച് കൂടെ ഇരുന്ന പെണ്‍കുട്ടികളോട് സഹതാപവും വന്നു മനസ്സില്‍. ചങ്ക്ബ്രോയെന്ന് സ്വയം പറ‍‍ഞ്ഞ് പെങ്ങള്മാരുടെ ബ്രായുടെ വള്ളിയുടെ നിറം ഓര്‍ത്തെടുത്ത് പറഞ്ഞ് നീലച്ച് ചിരിക്കുന്ന ചങ്ക് ബ്രോകള്‍.....എല്ലായിടത്തുമുണ്ട് എന്ന് ഞാന്‍ മനസ്സിലോര്‍ത്തു... പെട്ടെന്നാണ് ഒരുത്തന്‍റെ ഫോണ്‍ റിങ്ങ് ചെയ്തത്. അവന്‍ മറ്റുള്ളവരോട് പറയുന്നത് കേട്ടു ഐറ്റം നമ്പര്‍ 2 ആണെന്ന്. കോള്‍ അറ്റെന്‍റ് ചെയ്ത് അവന്‍ ചങ്ക് സിസ്റ്ററിനെ ആശ്വസിപ്പിക്കുന്നത് കണ്ട്കൊണ്ട് ഞാന്‍ ടോയ് ലെറ്റിലേക്ക് നടന്നു ആകെ മനം പിരട്ടുന്നുണ്ടായിരുന്നും എന്തൊക്കെയോ ചര്‍ദ്ദിക്കാനുള്ളത് പോലെ..................
അജ്മല്‍.സി.കെ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo