അവരുടെ സൗഹൃദം 2 വര്‍ഷം പിന്നിട്ട നാളുകളില്‍ ഒരിക്കലാണ് അവളവനോട് പറഞ്ഞത് 'നിനക്കെന്നെയൊന്ന് പ്രണയിച്ചൂടെ? എനിക്കൊരിക്കലെങ്കിലും ഒരു പ്രണയിനിയാകണം.' വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അവളുടെ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ അവനെ ഞെട്ടിച്ചു കളഞ്ഞു. ഞെട്ടലില്‍ നി്ന്ന്് മുക്തനാവും മുമ്പേ അവളവനെ അവളുടെ കൗമാരകാലത്തേക്കു കൊണ്ടു പോയിരുന്നു. ആവശ്യത്തിലധികം സൗന്ദര്യം നല്‍കപ്പെട്ടിരുന്ന അവള്‍ അവളുടെ നാട്ടിലെ യുവാക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്നു. എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ എത്ര പ്രണയലേഖനങ്ങള്‍ പ്രണയാര്‍ദമായ നോട്ടങ്ങള്‍ എല്ലാം അവള്‍ അവഗണിച്ചു. അവരവളെ അഹങ്കാരിയെന്നും ജാഡയെന്നും വിളിച്ചു പക്ഷെ അവളതൊന്നും ചെവികൊണ്ടില്ല കാരണം അവളുടെ ലോകം മറ്റൊന്നായിരുന്നു. കൗമാരത്തിലേക്ക് കടന്ന നാളുമുതല്‍ അവള്‍ അവള്‍ക്കുള്ളതെല്ലാം തന്റെ ഭാവി വരനായ് കാത്തു സൂക്ഷിക്കുകയായിരുന്നു. ഒരു നോട്ടം കൊണ്ടോ മനസ്സു കൊണ്ടോ ശരീരം കൊണ്ടോ തന്റെ പരിശുദ്ധതയ്ക്ക് യാതൊരു കളങ്കവുമേല്‍ക്കാന്‍ അവള്‍ക്കിഷ്ടമല്ലായിരുന്നു. തന്റെ പ്രണയം അവനായ് അവള്‍ ജ്വലിപ്പിച്ചു. ആനല്ലനാളുകള്‍ക്കായിരുന്നു അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു കാത്തിരുന്നത്. ഒടുവി്ല്‍ ആ സുദിനം വന്നണഞ്ഞു. അമേരിക്കയി്ല്‍ സെറ്റ്ല്‍ഡായ സുമുഖനായ ഉയര്‍ന്ന വേതനക്കാരന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ തന്നെ മണവാളനായെത്തി. പ്രതീക്ഷയുടെ മാമലകള്‍ പേറി വലതു കാലെടുത്ത് അവള്‍ തന്റെ ദാമ്പത്ത്യത്തിലേക്ക് പ്രവേശിച്ചു. പക്ഷെ എത്ര പെട്ടെന്നാണ് ചില്ലു ഗോപുരം പോലെ അവള്‍ പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങള്‍ നിലം പരിശായത്. കിനാവുകളില്‍ നിന്ന് ബഹുദൂരം പിന്നിലാണ് യാഥാര്‍ഥ്യം എന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. ഒരിമിച്ചുള്ള യാത്രകള്‍ പ്രണയാര്‍ദമായ നിമിഷങ്ങള്‍ എല്ലാം സ്വപ്‌നം കണ്ടിരുന്ന അവള്‍ക്ക് പ്രണയം എന്ന മൂന്നക്ഷരത്തിന്റെ അര്‍ത്ഥമെന്തെന്നറിയാത്ത തിരക്കുകകളില്‍ നിന്ന് തിരക്കുകളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുന്ന ഭര്‍ത്താവ് ആഴ്ച്ചയിലൊരിക്കല്‍ കാണാന്‍ കിട്ടുന്ന അതിഥി മാത്രമായിരുന്നു. ്‌സംസാരപ്രിയയായിരുന്ന അവളിലേക്ക് അവന്റെ വാക്കുകള്‍ 5 മിനുറ്റിലധികം നീണ്ടതേയില്ല. ഭാഷയറിയാത നാട്ടിലെ ആ വലിയ വീട്ടില്‍ അവള്‍ ഏകാന്തതയുടെ തടവുകാരിയായി. സംവത്സരങ്ങള്‍ പോലെ കടന്നു പോയ 2 വര്‍ഷങ്ങള്‍ക്കു ശേഷം ഇടയ്‌ക്കെപ്പോയോ ചെയ്തു കൂട്ടിയ പരാക്രമണം ഫലം കണ്ടു അവള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. യഥാര്‍ഥത്തില്‍ അത് അവള്‍ക്ക് ഒറ്റപ്പെടലില്‍ നിന്നൊരു ആശ്വാസമായിരുന്നു. പ്‌ക്ഷെ ആ സന്തോഷവും അധികം നീണ്ടില്ല. കുഞ്ഞൊരല്‍പം മുതിര്‍ന്നപ്പോള്‍ വിദ്യാഭ്യാസം നന്നാകണമെന്നു പറഞ്ഞ് ആ പൈതലിനെ വലിയൊരു സ്‌കൂളിലേക്ക് അവളില്‍ നിന്ന് പറിച്ചു നട്ടു. വീണ്ടും ഏകാന്തതയുടെ വിരസമായ നാളുകള്‍, ഇതിനിടയ്ക്കാണ് നീയെന്റെ വേനലില്‍ കുളിര്‍മഴയായി സൗഹൃദം സ്ഥാപിച്ചത്. വേദനയുടെയും അവഗണനയുടേയും ആയിരം ക്രൂരമ്പുകള്‍ ഏറ്റു കിടക്കുമ്പോഴും പരേതാത്മാവിന്റെ ആത്മശാന്തിക്കെന്ന പോലെ എന്റെയുള്ളിലെ പ്രണയിനി മരിക്കാതെ കിടക്കുന്നു. സമൂഹം എന്നെ എന്തു വിളിക്കും എന്നെനിക്കറിയാം പക്ഷെ എനിക്കൊന്ന് പ്രണയിക്കണം. ഒരിക്കലെങ്കിലും ഒരു പ്രണയിനിയാകണം. എന്റെ ശരീരം ഒന്നും ആഗ്രഹിക്കുന്നില്ല പക്ഷെ മനസ്സ് ഒരുപാട് തേടുന്നുണ്ട് നീയെന്ന പ്രണയത്തില്‍ നിന്ന്്. നിനക്ക് എന്നെ പ്രണയിച്ചു കൂടെ?
അജ്മല്‍.സികെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക