Slider

തിരസ്കൃത

0

സൈബർ യുഗത്തിൻ പ്രേമനാടകവേദിയിൽ
രതിതൻ വാരിക്കുഴി ഒരുക്കിവിളിച്ചവളെ
കൂരിരുൾ മറവിൽ ചേലഅഴിക്കപ്പെട്ടു
നഗ്നത ആസ്വദിച്ചുമടങ്ങി 
ഭാസ്കര പ്രഭയിൽ ഉടുതുണി വീണ്ടും ചീന്തപ്പെട്ടു
പീഡനം വാർത്തയായി ....
മാധ്യമവേട്ടയായി.....
പോലീസ് തെളിവെടുപ്പ് ......
സാമൂഹിക നഗ്നതാസ്വാദനം .
അവൾ പിന്നെയും നടന്നു...
ആരോതീർത്ത കല്ലറയിൽ എരിഞ്ഞടങ്ങാൻ
ചിറകുകരിഞ്ഞവൾതൻ സ്വപ്നങ്ങൾ
പറക്കാൻ കഴി യാതെ മണ്ണോടുചേർന്നു
മൗനനൊമ്പരങ്ങൾ തനിച്ചായി
മധുഗന്ധംതേടി ചാരത്തഞ്ഞു പലരും
കൈകുമ്പിളിൽ ദാഹനീർത്തുള്ളികൾ
വീതം വച്ചു നൽകി
എങ്കിലും !പരിഷ്കൃത ലോകത്ത്
തിരസ്കൃത യിന്നവൾ ?
അവൾ പിന്നെയും നടന്നു.....
കാലമെത്രചെന്നാലും പെണ്ണെന്നും കളിക്കോപ്പ്
പറയാൻ കഴിയാത്ത മൊഴികൾ തന്നിലൊതുക്കി
സൃഷ്ടിച്ചെടുത്ത സംസ്ക്കാര പെരുമയിൽ
ചോദ്യചിഹ്നമാനവളിന്നും
സദാചാരം ഘോഷിക്കും പകൽമാന്യർതൻ വീചിയിൽ
ആരെയും കാക്കാതെ കൂസാതെ നടന്നവൾ......

By: deepa jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo