െന്തേ? എത്രയോ തപഃസിദ്ധി കൊണ്ട് ലഭിച്ച ഈ സൗഭാഗ്യം നിസ്സാരമെന്ന് ഒരുനിമിഷമെങ്കിലും തോന്നിയോ? ഉമയുടെ ഉള്ളൊന്നു പിടഞ്ഞു. നൂറ്റൊന്നു ശിവപഞ്ചാക്ഷരം ജപിച്ച് കണ്ണടച്ചു കാത്തിരുന്നു. കേവലമൊരു പ്രേമദ്വേഷത്തിന്റെ പേരില്‍ കൈലാസം വിട്ടിറങ്ങിയ മഹേശന്റെ നിലയും മറ്റൊന്നായിരുന്നില്ല. സ്നേഹം തിരികത്തുന്ന ഉമയുടെ നിറമിഴികള്‍ പിന്‍തുടരുന്ന പോലെ. സതിയായ് ഹരനോട് ചേര്‍ന്ന് മുഴുമിപ്പിയ്ക്കാനാവാത്ത സ്നേഹഗാഥ തുടരാനായ് പുനര്‍ജ്ജനിച്ച ഉമയോടെങ്ങിനെ പരിഭവിയ്ക്കാന്‍?കൊടുംവിഷജ്വാലകളെപ്പോലും കൈകൊണ്ടമര്‍ത്തി തന്നെ നീലകണ്ഠനാക്കിയത് ഉമയുടെ പ്രേമം തന്നെയല്ലേ? ശിവശക്തിപൂരകമല്ലാതെയെങ്ങിനെ നിലനില്‍ക്കാന്‍? ഒരു മലര്‍മാല്യവുമായി മഹേശന്‍ ദേവിയ്ക്കരികിലെത്തി. കണ്ണടച്ചു ജപിയ്ക്കുന്ന ഉമയെ ചേര്‍ത്തുപിടിച്ചു കാതില്‍ മന്ത്രിച്ചു.പാതിയുടലും മുഴുവന്‍ മനസ്സും ഇതാ ഭവതിയ്ക്കു സ്വന്തം. ഇനിയെല്ലാം... ഉമയ്ക്കു വിശ്വസിയ്ക്കാനായില്ല. ശംഭോ ഇത്...? മഹേശന്റെ കണ്ണില്‍ കുസൃതി തിളങ്ങി. മന്വന്തരങ്ങള്‍ കഴിഞ്ഞാലും ഏതു യുഗത്തിലായാലും പത്നിയെ സ്നേഹമറിയിയ്ക്കാന്‍ പുരുഷനെത്ര പെടാപ്പാടു പെടേണ്ടി വരുമെന്നോര്‍ത്ത് മഹാദേവന്‍ ഊറിച്ചിരിച്ചു. ഭര്‍തൃസ്നേഹം ഇടയ്ക്കിടെ ഊട്ടിയുറപ്പിയ്ക്കുന്നതെത്ര നല്ലതെന്ന അറിവു പകര്‍ന്ന് ഉമയും അമര്‍ത്തിച്ചിരിച്ചു.
രാധാസുകുമാരന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക