Showing posts with label Siyad Shamsu. Show all posts
Showing posts with label Siyad Shamsu. Show all posts

എന്റെ അഞ്ച് രൂപ


എന്റെ അഞ്ച് രൂപ
==============
''ഇക്കാക്ക എണീക്ക് പത്ത് മണി ആയി എന്തുറക്കാ........''
കെട്ട്യോള് തുടങ്ങി ........
ഒന്നു മനസ്സമാധാനായി ഉറങ്ങാന്‍ സമ്മതിക്കില്ലല്ലൊ....പടച്ചോനെ....ആഴ്ചയില്‍ കാത്തിരുന്നു കിട്ടുന്ന ഞായറാഴ്ചയാണ്....കൊച്ചിയിലെ മച്ചാന്‍മാരായെ കൊതുകിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശനിയാഴ്ച ആവാന്‍ കാത്തിരിക്കും ഒന്ന് വിടണയാന്‍....വീട്ടിലേക്ക് എത്തിയാല്‍ കിടക്കണമെങ്കില്‍ കുറുമ്പത്തി പാത്തുവിനെ ഉറക്കണം.....രണ്ടര വയസ്സ്കാരി വാവാച്ചിയെ ഞാന്‍ വരുന്ന ദിവസം ഉറക്കാന്‍ ശ്രീമതി പെടാപാട് പെടും....
വാവാച്ചി കുട്ടിക്ക് വാപിച്ചിയോട് കളിച്ചാല്‍ മതി ഉറങ്ങണ്ട....
''പാപിച്ചീ....പാപിച്ചീ.....''
വാവാച്ചി മുഖത്ത് നിന്ന് പുതപ്പ് വലിച്ച് മാറ്റി......ഇനി ഉറക്കിന്റെ കാര്യം തീരുമാനമായി....
'' എത്ര നാളായി പറയുന്നു ബെര്‍ത്തിന്റെ മുകളിലെ പൊടിയും മാറാലയും ക്ലീന്‍ ആക്കാന്‍....ആകെ പൊടിയും മാറാലയും പിടിച്ച് കിടക്കേണ്....എനിക്ക് മുകളില്‍ കയറാന്‍ പറ്റാത്തോണ്ടാ....ഇല്ലെങ്കില്‍ ഞാന്‍ വൃത്തിയാക്കിയേനെ...''
അടുത്ത പണി ഉമ്മാടെ വക....എന്തായാലും ഇന്ന് അത് അങ്ങട്ട് ചെയ്യുക തന്നെ...മുണ്ട് മടക്കുത്ത് കുത്തി തട്ടിന്‍ പുറത്ത് വലിഞ്ഞ് കയറി....
വൃത്തിയാക്കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മൂലയില്‍ വിശ്രമിക്കുന്ന...പഴയ പെട്ടി കണ്ടത്...വാപ്പയുടെ പ്രവാസത്തിന്റെ വിയര്‍പ്പ് പറ്റിയ പെട്ടിയാണ്....എന്റെയും അനുജന്റെയും കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന നീല പെട്ടി ഒരു കൗതുകത്തിന് താഴെ ഇറക്കി.വാവാച്ചിയെ കാണിക്കാലൊ അവളുടെ വാപ്പിച്ചിയുടെ പഴയ സമ്പാദ്യങ്ങള്‍....
പെട്ടിയില്‍ ഒരു പട്ടിക്കുട്ടി,ചിറക് ഒടിഞ്ഞ വിമാനം,കാറുകള്‍ തുടങ്ങിയ ഒരുപാട് കളിപ്പാട്ടങ്ങള്‍ കിട്ടി.വാവാച്ചിക്ക് സന്തോഷമായി...ഇനി കളിച്ച് മടുക്കുന്നത് വരെ അതുമതി അവള്‍ക്ക്.
അപ്പോഴാണ് ചെറിയ ഒരു പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍ പെട്ടത്.അത് എന്റെ ഏറ്റവും വിലപ്പെട്ടവ സൂക്ഷിച്ചിരുന്ന പഴയ ലോക്കര്‍ ആയിരുന്നു.സിബ്ബ് ഉള്ള ഒരു കവര്‍ ആണ്.തുറന്ന് നോക്കിയപ്പോള്‍ അതില്‍ കുറച്ച് തീപ്പട്ടി പടങ്ങളും...ഉന്നം വെക്കുന്ന എന്റെ മഞ്ഞ ഗോട്ടി....ഒരു അഞ്ച് രൂപ നോട്ട്..
ഒരുകാലത്ത് ഈ അഞ്ച് രൂപ ഞാന്‍ നെഞ്ചില്‍ ചേര്‍ത്ത് വെക്കുമായിരുന്നു....അഞ്ച് രൂപ എന്റെ മനസ്സിനെ വല്ലുമ്മാടെ ഓര്‍മ്മകളിലേക്കും കുട്ടിക്കാലത്തേക്കും കൂട്ടിക്കൊണ്ട് പോയി.
വല്ലുമ്മാടെ നാല് ആണും നാലു പെണ്ണും ആയ എട്ട് മക്കളില്‍ ഇളയ മകളാണ് എന്റെ ഉമ്മ എെഷ.ആണും പെണ്ണുമായി ഇരുപത്തിനാല് പേരക്കുട്ടികള്‍.ഒരുകാര്യം കൂടിപറയാം...എന്നെയാണ് വല്ലുമ്മാക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം.......ഇത് എനിക്ക് മാത്രമല്ല എല്ലാ പേരക്കുട്ടികള്‍ക്കും അങ്ങിനെയാ തോന്നുക......എല്ലാവരെയും വല്ലുമ്മ ഒരുപോലെ സ്നേഹിച്ചിരുന്നു.
എന്റെ ഉമ്മാക്ക് ഞങ്ങള്‍ രണ്ട് ആണ്‍ മക്കള്‍.കുട്ടിക്കാലത്ത് സ്വന്തം വീടിനേക്കാള്‍ ഇഷ്ടം ഉമ്മാടെ വീടാണ്.ഇന്നും അങ്ങിനെ തന്നെ ആണ് കെട്ടൊ...ഇപ്പോളും തറവാട്ടില്‍ പോയി ഇരിക്കുമ്പോള്‍ മനസ്സിന് ഒരു സുഖവും സമാധാനവും ആണ്.കാരണം വല്ലുമ്മ ജീവിച്ച ആവീട്ടില്‍ ഇന്നും വല്ലൂമ്മാടെ സ്നേഹം തങ്ങി നില്‍ക്കുന്നുണ്ട്.
ഒഴിവ് ദിവസം ആയാല്‍ ഞങ്ങള്‍ തറവാട്ടിലേക്ക് പോകും.പഴയ തുറമുഖവും പട്ടണവും ആയ കൊടുങ്ങല്ലൂരിന്റെ വിരിമാറിലൂടെ ഒഴുകുന്ന കായലിന്റെ തീരത്തുള്ള പ്രദേശമാണ് പുല്ലൂറ്റ് അവിടെ ആണ് ഉമ്മയും മറ്റു സഹോദരങ്ങളും ഒാടി കളിച്ച് വളര്‍ന്നത്.ഞാനും അവിടെ നിന്നാണ് എന്റെ ബാല്യകാലത്തെ സുന്ദര ഓര്‍മ്മകള്‍ തേടാറ്‌.
ഉമ്മാടെ കൈപിടിച്ച് ബസ്സിന്റെമുന്നിലൂടെ കയറിയിരുന്ന ഞാന്‍ പിന്നിലൂടെ കയറാന്‍ വാശിപിടിച്ച് വിജയിച്ച കാലം.വല്ലുമ്മ തറവാട് വിട്ട് എവിടെയും പോയി നില്‍ക്കാറില്ല.ഒരുദിവസം വല്ലുമ്മ ഞങ്ങളുടെ കൊച്ച് വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു.വല്ലുമ്മാനെ കൂട്ടികൊണ്ട് വരാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തു.
ഞാന്‍ നെഞ്ച് വിരിച്ച് വല്ലുമ്മാനെ കൂട്ടി ബസ്സ് സ്റ്റോപില് എത്തി.അന്ന് അധികം ബസ്സുകള്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ റൂട്ടിലൂടെ...മാള എന്ന സ്ഥലത്തോട്ട് ഞങ്ങളുടെ വീടിന്റെ മുമ്പിലൂടെ ആണ് പോവുക.അവരുടെ ബസ്സുകള്‍ മാളയിലേക്ക് മറ്റ് പല വഴികളിലൂടെയും പോകും എന്ന് എനിക്ക് അറിയില്ലായിരുന്നു.
മാള എന്നെഴുതിയ ബോര്‍ഡും ബസ്സിന്റെ നിറവും കണ്ട് ഞാന്‍ വല്ലുമ്മാനോട് പറഞ്ഞു.....
''കയറിക്കൊ വല്ലുമ്മ....''
വല്ലുമ്മ സംശയത്തോടെ എന്നോട് ചോദിച്ചു ....
''ചിലങ്കക്ക് പോകോ മോനെ ഇത്....''
''വല്ലുമ്മ ഒന്ന് കയറിയേ.....എനിക്കറിയാം ഇത് പോകും''
ടിക്കറ്റ് എടുത്തപ്പോഴാണ് ആ ഭയങ്കര സത്യം അറിയുന്നത് ബസ്സ് മാറിപ്പോയ്.കണ്ടക്ടര്‍ പറഞ്ഞു ഓരു സ്റ്റോപ്പില് ഇറക്കിത്തരാം അവിടെ നിന്ന് നടന്നു പൊയ്കോളു എന്ന് പറഞ്ഞു.
നല്ല നട്ടുച്ച സമയം പാടവരമ്പത്ത് കൂടെ ഞാനും വല്ലുമ്മയും അഞ്ച് കിലോമീറ്ററോളം നടന്നു.എന്റെ വീടിന്റെ മുറ്റത്ത് ബസ്സ് നിറുത്തും....അത് കൊണ്ടാണ് വയ്യാത്ത വല്ലുമ്മ വന്നത് തന്നെ....വല്ലുമ്മാനെ പാടായ പാടവും തോടും നടത്തിച്ച് ഒരു കണക്കിന് വീട് എത്തിച്ചു...നടത്തത്തിലും കുറേ വട്ടം വഴിയും തെറ്റി.....വീട് എത്തുന്നത് വരെ എനിക്ക് വയറ് നിറച്ച് കിട്ടി.
തിരിച്ച് പോയപ്പോള്‍ ഉമ്മ കൂട്ട് പോയി....പോകുമ്പോള്‍ തലയില്‍ തലോടി......കവിളില്‍ ഒരു ഉമ്മയും തന്നു....
''എന്റെ മോനെ കുറേ ശകാരിച്ചു....പോട്ടേട്ടാ....ഇന്നാ മുട്ടായി വാങ്ങിച്ചോട്ടാ......'' അഞ്ച് രൂപ എന്റെ കൈകളില്‍ തന്നു......
അന്നാണ് അവസാനമായി വല്ലുമ്മ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.കൊതിയനായ എനിക്ക് എന്തോ മിഠായി വാങ്ങാന്‍ തോന്നിയില്ല.വല്ലുമ്മ തന്ന അഞ്ച് രൂപ ഞാന്‍ സൂക്ഷിച്ച് വെച്ചു.
ഒന്ന് കൂടി ഞാന്‍ അഞ്ച് രൂപയില്‍ ചുംബിച്ചു.
ഓര്‍മ്മയില്‍ ഞാന്‍ വല്ലുമ്മാനെ മുത്തം വക്കുന്നത് അര്‍ബുദം ബാധിച്ച് വേദന കൊണ്ട് പുളയുന്ന വല്ലുമ്മ...വേദനക്കുള്ള ഡോസ് കൂടിയ മരുന്ന് കഴിച്ച് മയങ്ങി കിടക്കുമ്പോളാണ്.ആ നെറ്റിയില്‍ ഞാന്‍ ചുംബനം അര്‍പ്പിച്ചപ്പോള്‍ എന്റെ പൊന്ന് വല്ലുമ്മ അറിഞ്ഞുവോ ഈ പേരക്കുട്ടിയുടെ സ്നേഹം.
ഞാന്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് വല്ലൂമ്മാനെ വെള്ളത്തുണിയില്‍ പൊതിയുന്നത് കണ്ടപ്പോഴാണ്.തറവാടിന്റെ ഉമ്മറപ്പടിയില്‍ എെഷയും മക്കളും വരുന്നത് കാത്ത് ഇനി വല്ലുമ്മ ഇല്ലെന്നറിഞ്ഞപ്പോളാണ്.....
[നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായ മാതാപിതാക്കളെ സ്നേഹിക്കാം....അവര്‍ക്ക് പരിഗണന നല്‍കാം.....പേരമക്കളെ.......നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിക്കും സ്നേഹ ചുംമ്പനങ്ങള്‍ നല്‍കുക.....അവരുടെ മനസ്സ് നിറയാന്‍ അത് മാത്രം മതി....നഷ്പ്പെട്ടാല്‍ ഒരിക്കലും തിരിച്ച് കിട്ടാത്ത നിധിയാണ് അവര്‍.........അരുതേ തള്ളിവിടരുതെ അവരെ പ്രയാസത്തിലേക്കും......
വൃദ്ധസദനങ്ങളിലേക്കും.......]
****************
സിയാദ് ചിലങ്ക

ഭാര്യയുടെ കൂട്ടുകാരി


ഭാര്യയുടെ കൂട്ടുകാരി
================
തൃശ്ശൂര്‍ക്കാരി സുജയും ആലുവക്കാരന്‍ രമേശനും ഭാര്യഭര്‍ത്താക്കന്‍മാരായി വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി...രമേശന് സ്വന്തമായി ബിസിനസ്സ് ആണ് കൊച്ചിയില്‍..സുജ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിയാണ്.......
''ചേട്ടാ അനുപമ നാളെ വരുന്നുണ്ട്ട്ടാാ....അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്...''
'' അതെ ഹാ...ഹാ.......നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അനുപമ......എന്തായാലും കല്ല്യാണം കഴിഞ്ഞ് ഈ ഒരു കൊല്ലമായി കേള്‍ക്കുന്നു അനുപമ.... അനുപമാന്ന്.........നാളെ നേരിട്ട് കാണാലൊ നിന്റെ കൂട്ടുകാരിയെ....''
''അതല്ല ചേട്ടാ അവള്‍ ദുബായില്‍ നിന്ന് ഒറ്റക്കാണ് വരുന്നത്.അവള്‍ ഭര്‍ത്താവുമായി പിണങ്ങി ആണ് വരുന്നത്.. അവള്‍ വീട്ടിലേക്ക് പോണില്ലാന്ന് കുറച്ച് ദിവസം നമ്മടെ കൂടെ നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു......ഞാന്‍ വരാന്‍ പറഞ്ഞു....കുഴപ്പം ഇല്ലല്ലൊ ചേട്ടാ...''
രമേശന് എന്താ പറയേണ്ടത് എന്നായി...അനുപമയുടെ ഫോട്ടോസ് കണ്ടിട്ടുണ്ട്...എന്താ ഒരു ലുക്ക് ഒരു അടാറ് എെറ്റം..... ഇവിടെ ഈ ഫ്ലാറ്റില് ഞങ്ങളുടെ കൂടെ...അതും കെട്ടിയോനെ ആയി തെറ്റി.......ആരോ ഉള്ളില്‍ പെരുമ്പറ മുഴക്കി.....സന്തോഷവും പിന്നെ എന്തൊക്കെയോ മിക്സ് ആയ ഒരു പ്രത്യേക ഫീല്‍..ഉള്ളില്‍ നിറഞ്ഞാടുന്ന ഫീല്‍ പുറത്ത് ചാടാതിരിക്കാന്‍ രമേശന്‍ കുറച്ച് പണിപെട്ടു......മുഖത്ത് ഗൗരവം ഫിറ്റ് ചെയ്തു....
'' സുജ....... അത് ശരിയാവൊ നമ്മുടെ കൂടെ എനിക്ക് എന്തോ ഒരു സുഖം തോനുന്നില്ല..നമ്മുടെ പ്രൈവസി നഷ്ടപ്പെടില്ലെ..കല്ല്യാണം കഴിഞ്ഞ് കൊച്ചിയിലേക്ക് മാറിതാമസിച്ചപ്പോളാണ് നമ്മളൊന്ന് സന്തോഷം ആയി വരുന്നത്............പോട്ടെ...എന്തായാലും എന്റെ മോളുടെ കൂട്ടുകാരി അല്ലെ വരട്ടെ....''
''ഓ...സമാധാനായി..ചേട്ടന് ഇഷ്ടാവോന്ന് ഭയം ഉണ്ടായിരുന്നു....എനിക്ക് അവളും അവള്‍ക്ക് ഞാനും എന്നും ഉണ്ടാകും...എന്ത് പ്രശ്നം ഉണ്ടായാലും എന്റെ അരികിലാണ് അവള്‍ ഓടി വരുന്നത്.....താങ്ക്സ് ചേട്ടാ....''
''അയ്യേ താങ്ക്സ് ഒന്നും വേണ്..എന്റെ മുത്തിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം...''
രമേശന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് ഷേവ് ഒക്കെ ചെയ്ത് കുളിച്ചു കുട്ടപ്പനായി.....
'' ഇന്ന് എന്ത് പറ്റി രമേശ് ചേട്ടാ പതിവില്ലാതെ നേരത്തെ റെഡിയായിട്ടുണ്ടല്ലൊ....ഇന്ന് കാക്ക മലര്‍ന്ന് പറക്കും....''
''നിന്റെ കരളിന്റെ കരളായ തോഴി വരല്ലെ ഞാന്‍ കാരണം കൂട്ടുകാരി ബുദ്ധിമുട്ടണ്ട.....''
''അവള്‍ ഫ്ലൈറ്റ് ലാന്റ് ചെയ്യുമ്പോള്‍ എന്നെ വിളിക്കും...ഇവിടന്ന് അര മണിക്കൂര്‍ മതിയല്ലൊ അവിടേക്ക്.അവള്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും നമുക്ക് അവിടെ എത്താം....''
''രണ്ടാളും ഭയങ്കര പ്ലാനിംങ് ഒക്കെ ആണല്ലൊ.....തൃശ്ശൂര്‍ത്തെ പഴയ ഗഡികളല്ലെ....''
''ഒന്നു പോ രമേശേട്ടാ....''
ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ ഒരു ഒന്നൊന്നര ലുക്ക്.....പോരാത്തിന് ആള് സുജയെ പോലെ അല്ല വസ്ത്രധാരണം മോഡേര്‍ണ്‍ ആണ്.....നല്ല ഫിറ്റ് ടീഷര്‍ട്ടും ജീന്‍സും ധരിച്ച് മുന്നില്‍ നില്‍ക്കുന്ന അനുപമയെ കണ്ട് രമേശിന്റെ നെഞ്ച് കിലുങ്ങി.
''സുജ നിന്റെ രമേശേട്ടന്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ ചുള്ളനാണല്ലൊ.......''
അനുപമയുടെ വാക്കുകള്‍ രമേശന് പ്രതീക്ഷയുടെ പൊന്‍കിരണം നല്‍കി....
രാത്രി ഏറെ നേരം അവര്‍ സംസാരിച്ചിരുന്നു.....അനുപമ ദുബായില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നാലു ചുമരുകള്‍ക്കിടയില്‍ തനിച്ചാവുമ്പോള്‍ ഉള്ള വിരസത ഒഴിവാക്കാന്‍ ഒരു ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു പക്ഷെ ഭര്‍ത്താവ് സമ്മതിച്ചില്ല.....പോരാത്തതിന് കുട്ടികള്‍ ആവാത്തതിന്റെ വിഷമം വേറെയും....എല്ലാം ഒഴിവാക്കി നാട്ടിലേക്ക് പോയി നല്ല ഒരു ഡോക്ടറെ കണ്ട് രണ്ട് കുട്ടികളില്ലാത്തതിന് നല്ല ചികിത്സ ചെയ്യാം എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന് വലുത് ജോലിയാണ്.......ഒന്നും രണ്ടും പറഞ്ഞ് വഴക്കായി അവസാനം അനുപമ നാട്ടിലേക്ക് കയറി.കൊച്ചിയില്‍ ഒരു ജോലി നോക്കാനാണ് അവളുടെ പരിപാടി..
സംസാരത്തിന് ഇടക്ക് അനുപമ രമേശിനെ നോക്കുമ്പോള്‍ നെഞ്ചില്‍ കൊള്ളുന്ന പോലെ തോന്നി രമേശന്.
''സുജ നീ ഭാഗ്യവതിയാ നിന്നെ മനസ്സിലാക്കുന്ന നല്ല ഒരു ഭര്‍ത്താവിനെ കിട്ടിയില്ലെ...''
അനുപമ അത് പറഞ്ഞപ്പോള്‍ സുജ രമേശന്റെ തോളില്‍ തല ചായ്ചു.....
രമേശന് കിടന്നിട്ട് ഉറക്കം വരുന്നില്ല....അവന്റെ മനസ്സില്‍ അനുപമ കയറി കൂടി.......അവള്‍ക്ക് എന്തോ ഒരു ഇത് തന്നോട് ഉള്ള പോലെ അവന് തോന്നി....
രണ്ട് ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞ് പോയി..അനുപമ അടുത്ത് ഇഴുകി ചേര്‍ന്ന് പെരുമാറുന്ന പ്രകൃതമാണ്.....ഇടക്ക് അവള്‍ രമേശിനെ സ്പര്‍ശിക്കുമ്പോള്‍ രമേശന് ഷോക്ക് അടിക്കുന്ന പോലെ......വീട്ടില്‍ ത്രീഫോര്‍ത്തും ബനിയനും ഇട്ട് വിലസുന്ന അനുപമ രമേശിന്റെ അസ്വസ്ഥത കൂടുതലാക്കി......
ഓഫീസില്‍ ഇരുന്ന് മനോരാജ്യം കാണുന്നതിന് ഇടക്കാണ്....സുജയുടെ വിളി....
''രമേശട്ടാ അമ്മ കുളിമുറിയില് കാല് തെറ്റി വീണു..കാലിന് ഒടിവ് ഉണ്ട്....ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.......അവിടെ അച്ചന്‍ മാത്രല്ലെ ഉള്ളു എന്നെ അവിടെ ആക്കി താ....വേഗം വാ...അനുപമ ഒരു ഇന്റര്‍വ്യൂന് പോയേക്കേണ് ഞാന്‍ അവളോട് വിവരം പറഞ്ഞിട്ടുണ്ട്...''
അവര്‍ ഹോസ്പിറ്റലില്‍ എത്തി അമ്മക്ക് കുഴപ്പം ഒന്നുമില്ല.രണ്ട് ദിവസം കഴിഞ്ഞ് വീട്ടില്‍ പോയി റെസ്റ്റ് എടുത്താല്‍ മതി...
''രമേശേട്ടന്‍ പൊയ്കോളു ....അവിടെ അനുപമ ഉള്ളതല്ലെ...ഞാന്‍ അമ്മയെ വീട്ടിലേക്ക് ആക്കിയിട്ട് വരാം രണ്ട് ദിവസത്തെ കാര്യമല്ലെ...''
രമേശന്റെ നെഞ്ചിനുള്ളില്‍ തകില്മേളം ടും...ഡും....ടുഡു...ടും........സൗന്ദര്യ മഹിളാ രത്നം.....സ്വപ്ന സുന്ദരി.....അഴകിന്‍ അപ്സരസ്....ഇന്ന് രമേശന്റെ കൂടെ......തനിച്ച് ഒരു കുടക്കീഴില്‍......രമേശന്‍ നൂറെ നൂറ്റിപത്തില്‍ കാറ് പറത്തി..........അവളെ ഫോണ്‍ ചെയ്തു.....
''അനുപമ ഇന്റര്‍വ്യൂ കഴിഞ്ഞോ ?എങ്ങിനെ ഉണ്ടായി...?
'' ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളു......അവര് വിളിക്കാം എന്ന് പറഞ്ഞു.......അമ്മക്ക് എങ്ങിനെ ഉണ്ട്...?
''അമ്മക്ക് കുഴപ്പം ഇല്ല.സുജ അവിടെ അമ്മയുടെ കൂടെ നിന്നു.....രണ്ട് ദിവസം കഴിഞ്ഞ് വരും....ഫ്ലാറ്റിന്റെ കീ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ട് ......ഞാന്‍ വൈകീട്ട് എത്തും...''
''ശരി രമേശേട്ടാാ''
രമേശേട്ടാ എന്ന ആ വിളിയില്‍ എന്തോ ഒരു ഇത് ഒളിച്ച് വെച്ച പോലെ രമേശന് തോന്നി......രമേശന് ഓഫീസില്‍ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല....കൂട്ടിലിട്ട വെരുകിന്റെ അവസ്ഥ ആയി.......വേഗം അനുപമയുടെ അരികിലേക്ക് എത്തിയാല്‍ മതി.......
രമേശന്‍ എത്തിയപ്പോള്‍ അവള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു....
''എന്റെ പാചകം രമേശേട്ടന് പിടിക്കാവൊ......സുജ വരുന്നത് വരെ എന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കെട്ടൊ.....''
രമേശന്‍ ഷവറിന്റെ അടിയില്‍ നിന്ന് ചിന്തിച്ചു.....അനുപമ പറയുന്നത് അര്‍ത്ഥം വെച്ച് അല്ലെ..രമേശന് ആകെ എരിപൊരി....അവന്‍ ഒരുപാട് മനക്കോട്ട കെട്ടി....
കുളികഴിഞ്ഞ് വന്നപ്പോള്‍ ടേബിളില്‍ ഭക്ഷണം നിരത്തി വെച്ചിരുന്നു....കറുപ്പ് നിറത്തിലുള്ള നൈറ്റ് ഗൗണ്‍ ആണ് അവള്‍ അണിഞ്ഞിരുന്നത്.അത് അവളെ കൂടുതല്‍ ആകര്‍ഷണമുള്ളവളാക്കി....അവള്‍ രമേശന് ഭക്ഷണം വിളമ്പി കൊടുത്തു....അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.....ഒരുപാട് നേരം സംസാരിച്ച് ഇരുന്നു....
കുട്ടിക്കാലത്തെ കുസൃതികളും....ആദ്യ പ്രണയവും എല്ലാം അനുപമ രമേശനോട് പറഞ്ഞു....ഭര്‍ത്താവിന്റെ ദുസ്സ്വഭാവങ്ങളും....കിടപ്പറയിലെ അയാളുടെ പേകൂത്തുകളും കാടത്ത സമീപനങ്ങളും എല്ലാം അവള്‍ അവനോട് പങ്ക് വെച്ചു.....രമേശന്‍ അവളെ സമാധാനിപ്പിച്ചു ആശ്വസിപ്പിച്ചു.....സമയം പോയതറിഞ്ഞില്ല....പാതിരാത്രി ആയി......അവള്‍ ഉറങ്ങാന്‍ മുറിയിലേക്ക് നടന്നു...
രമേശന്‍ സ്വന്തം റൂമിലേക്ക് വന്നു.....കിടക്കാന്‍ കഴിയുന്നില്ല....ഒരു ചുമരിന് അപ്പുറം സ്നേഹം കൊതിക്കുന്ന ഒരു അസ്സല് പെണ്ണ്.. അവള്‍ തന്നെ ആഗ്രഹിക്കുന്നു.........അവളെ തനിക്ക് സ്വന്തമാക്കാം.....നുകരാം...അവള്‍ അത് ആഗ്രഹിക്കുന്നു രമേശന്‍ മനസ്സില്‍ ഉറപ്പിച്ചു.......
രമേശന് അവളുടെ മുറിയിലേക്ക് കടന്ന് ചെല്ലണം എന്നുണ്ട് ....ഒരു ധൈര്യക്കുറവ്......ഫോണ്‍ വിളിച്ചാലോ.....അത് വേണ്ട ഒരു മെസ്സേജ് തൊടുത്ത് വിടാം.....ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ രമേശന്റെ കണ്ണ് വിടര്‍ന്നു.....സ്ക്രീനില്‍ അനുപമയുടെ സന്ദേശം വന്ന് കിടക്കുന്നു.....അമ്പടീ.....തന്റെ ഊഹം തെറ്റിയില്ല.... അപ്പുറത്ത് നിന്ന് മെസ്സേജ് അയച്ചേക്കുന്നു..നേരിട്ട് ......മ്...മ്..നാണം വലുന്നുണ്ടാകും...രമേശന്‍ വേഗം സന്ദേശം തുറന്നു....
''രമേശേട്ടാ ഞാന്‍ ഇന്ന് സന്തോഷവതിയാണ്....ഇന്ന് ചേട്ടന്റെ കൂടെ ഇരുന്ന് സംസാരിച്ചപ്പോള്‍ എന്റെ സങ്കടങ്ങള്‍ എല്ലാം ഞാന്‍ മറന്നു....എന്റെ സുജക്ക് നല്ല ഒരു ഭര്‍ത്താവിനെ കിട്ടി ഒപ്പം എനിക്ക് കൂടെ പിറക്കാതെ പോയ ചേട്ടനെയും.....നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.....നേരിട്ട് പറയാന്‍ കഴിയില്ല ഞാന്‍ കരഞ്ഞ് കുളമാക്കും അത് കൊണ്ടാ മെസ്സേജ് വിടുന്നത്.....ഗുഡ് നൈറ്റ്........''
രമേശന്റെ നെഞ്ച് കാറ്റ് അഴിച്ച് വിട്ട ബലൂണ്‍ പോലെ ആയി....മെസ്സേജ് അയക്കാന്‍ തോന്നിയത് ഭാഗ്യമായി...അവിടെ അവളുടെ മുറിയിലേക്ക് എങ്ങാനും കയറി പോയിരുന്നെങ്കില്‍ ......ഈശ്വരാ.....രമേശന്‍ തലയില്‍ കൈ വെച്ചു.......തന്റെ വീട്ടിലേക്ക് അതിഥി ആയി വന്ന അവളെ തെറ്റായ രീതിയില്‍ കണ്ടതിന് അവനോട് തന്നെ വെറുപ്പ് തോന്നി......
സുജ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തി....വന്നപാട് അവള്‍ രമേശനെ കെട്ടിപിടിച്ച്‌ കണ്ണുകള്‍ നിറഞ്ഞിരുന്നു.....
''രണ്ട് ദിവസം രമേശേട്ടന്‍ അടുത്തില്ലാതെ എനിക്ക് ഒരു സുഖവും ഇല്ലായിരുന്നു.....''
അവള്‍ അവന്റെ കൈകള്‍ അവളുടെ ഉദരത്തില്‍ വെച്ചു......രമേശേട്ടാ.......ഇവിടെ ഒരാള് വരാന്‍ പോകേണ് കെട്ടൊ...''
''സത്യം......''
''മ്.......മ്......''
സന്തോഷം കൊണ്ട് രമേശന്‍ സുജയെ എടുത്തു പൊക്കി.....രമേശന് ആ സന്തോഷത്തിനൊപ്പം സുജയെ മറന്ന് അവളുടെ കൂട്ടുകാരിയെ മോശമായി കണ്ടതില്‍ കുറ്റബോധവും തോന്നി....
ജോലിക്ക് പോയ് തുടങ്ങിയ അനുപമ ഒരു ഹോസ്റ്റലിലേക്ക് മാറി........
അനുപമ ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കാന്‍ രമേശന്റെയും സുജയുടെയും അരികിലേക്ക് വരും......രമേശന്‍ അനുപയുടെ എല്ലാ കാര്യങ്ങളും ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി കൊടുക്കും.......അങ്ങിനെ നമ്മുടെ രമേശന്‍ ശരിക്ക് നല്ല ഒരു ഭര്‍ത്താവും ഉള്ളിലെ കാപട്യം എല്ലാം മാറ്റി നല്ല മനുഷ്യനുമായി മാറും...എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലെ...?
[ഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക.....മറ്റു സ്ത്രീകളെ ഉപഭോഗവസ്തു ആയി കാണാതെ.....അവളില്‍ അമ്മയെയും സഹോദരിയേയും കാണുക....അടുത്ത് ഇടപഴകി പെരുമാറുന്ന സ്ത്രീകളെ തെറ്റിദ്ധരിക്കാതിരിക്കുക............ഒരുപാട് പേര്‍ എഴുതിയതും വായിക്കപ്പെട്ടതും ആയ വിഷയം ആണ് എങ്കിലും ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍.....]
....................................................
സിയാദ് ചിലങ്ക

കല്ല്യാണി ( ചെറുകഥ)


കല്ല്യാണി ( ചെറുകഥ)
.....................................
''നാരായണേട്ടാ സര്‍ബത്ത്....''
''നിന്റെ തലവെട്ടം കണ്ടപ്പൊ തന്നെ അടിച്ച് വെച്ചു...ഇന്നാ പിടി....''
''ഇന്ന് നല്ല സൊയമ്പന്‍ ആയിട്ടുണ്ടല്ലൊ....സര്‍ബത്ത്....''
''ഇന്ന് സ്പെഷ്യല്‍ ആണ് ബാലാ....''
ബാലന്‍ പതിവ് പോലെ നാരായണേട്ടന്റെ കടയിലെ സര്‍ബത്ത് കുടിച്ചു.ഒരു മിനി ഗോള്‍ഡ് വാങ്ങി പുകച്ചു.
അവന്‍ വാച്ചിലേക്ക് നോക്കി 4.25 ഇനി അഞ്ച് മിനിറ്റ് ഉണ്ട് കല്ല്യാണി വരാന്‍.അവന്‍ ആ തിരിവിലേക്ക് നോക്കി......കോളേജ് പടിയില്‍ നിന്ന് കല്ല്യാണിയെ കാത്ത് നില്‍ക്കാതെ അവന്‍ അടുത്ത സ്റ്റോപ്പിലേക്ക് നടന്നാണ് വന്നത്....എന്നും അങ്ങിനെ ആണല്ലൊ....
കല്ല്യാണിയുടെ വായില്‍ നിന്ന് ഉറക്കെ ഉള്ള കരച്ചില്‍ മുഴങ്ങി.....അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.കല്ല്യാണി അവന്റെ മുന്നില്‍ ബ്രേക്കിട്ടു.അധികഭാരം കാരണം കല്ല്യാണി ഒരുഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ടായിരുന്നു.അവന്‍ കല്ല്യാണിയുടെ മുന്‍ വശത്തെ കവാടത്തില്‍ അള്ളിപിടിച്ച് കയറി.
അവന്‍ ഉള്ളിലേക്ക് നൂണ്ട് കയറി......അവന്റെ കണ്ണുകള്‍ ചുറ്റും പരതി.ചുറ്റും തരുണീ മണികള്‍....മനസ്സിനും ശരീരത്തിനും എന്തൊരു കുളിര്‍മ്മ......അവന്‍ അവര്‍ക്കിടയിലേക്ക് മുങ്ങാംകുഴിയിട്ടു.....
കമ്പിയില്‍ ചാരി ഒരു കയ്യില്‍ ബാഗും മറു കൈ കമ്പിയില്‍ പിടിച്ചു പറന്ന് പോകുന്ന കല്ല്യാണിയുടെ കമ്പിയില്‍ തൂങ്ങി നില്‍കുന്ന മഞ്ഞസാരി ഉണ്ട പെണ്‍കൊടിയുടെ അരികിലേക്ക് കുമാരിമാര്‍ക്കിടയിലൂടെ അവന്‍ ഏന്തി വലിഞ്ഞ് എത്തി ..
അവന്റെ കലാപരിവാടികള്‍ ആരംഭിച്ചു.... അവന്‍ കമ്പിയില്‍ എത്തിച്ച് പിടിച്ചു.മഞ്ഞസാരി ഉണ്ട പെണ്‍കൊടിയുടെ മുമ്പിലെ കമ്പിയില്‍ പിടിക്കാന്‍ അവന്‍ കഷ്ടപ്പെട്ടു.മഞ്ഞസാരിയും അവന്റെ നീല പാന്റും തമ്മില്‍ കിന്നാരം പറഞ്ഞു.അടുത്ത സ്റ്റോപ്പ് മംഗലത്ത്പടി വരെ എത്താന്‍ സമയം കുറച്ച് എടുക്കും..മുഴുവന്‍ കുണ്ടും കുഴിയും ആണ്.....റോഡ് പണി തുടങ്ങിയിട്ടില്ല,റോഡ് വികസനം ഫണ്ട് അനുവദിച്ച് ഫ്ലക്സില്‍ ചിരിച്ച് ഇരിക്കുന്ന സ്ഥലം എം.ല്‍.എ യെ ബാലന്‍ സ്മരിച്ചു...മംഗലത്ത്പടി വരെ ഉള്ളൂ കല്ല്യാണിയില്‍ തിരക്ക്.പെട്ടെന്ന് എത്തല്ലെ എന്ന് പ്രര്‍ത്ഥിച്ച് അവന്‍ കമ്പിയില്‍ മുറുകെ പിടിച്ചു.മഞ്ഞസാരി ഉണ്ട പെണ്‍കൊടി പ്രതിഷേധിക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന്റെ അവസ്ഥയില്‍ ആയി.
കല്ല്യാണി കുഴിയില്‍ ചാടുമ്പോള്‍ ബാലന്‍ കല്ല്യാണി ആടി ഉലയുന്നതിനേക്കാള്‍ നന്നായി ഇളകും........
പെട്ടെന്ന് ബാലന് വയറിനുള്ളില്‍ ഒരു മുരള്‍ച്ച........
''ഗ്റ്......ഗ്റ്..........''
കമ്പിയിലെ പിടുത്തം അയഞ്ഞു.......ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി........ആകെ എരിപൊരി സഞ്ചാരം....കാലുകള്‍ ഇറുക്കി....മഞ്ഞസാരി ഉണ്ടപെണ്‍കൊടിയെ മുറുക്കെ പിടിച്ചു.....ഇല്ല പറ്റുന്നില്ല.......പിടുത്തം കിട്ടുന്നില്ല......വേദന.....ശക്തിയായി അടിയിലോട്ട് തള്ളി വന്നു തുടങ്ങി.....
അവന്‍ ഉച്ചത്തില്‍ അലറി....
''നിര്‍ത്ത് ചേട്ടാ....വണ്ടി നിര്‍ത്ത്....''
തിരക്കിന്റെ എവിടെ നിന്നോ....മറുപടി കണ്ടക്ടര്‍ ചേട്ടന്‍ നല്‍കി.........
''തൊള്ള തുറക്കല്ലെടാ സ്റ്റോപ്പ് ആവട്ടെ....''
പെട്ടന്ന് കല്ല്യാണി ആ വലിയ കുഴിയില്‍ ചാടി.....
അവന് തടഞ്ഞ് നിര്‍ത്താന്‍ ആയില്ല...പോയി.....കല്ല്യാണിയില്‍ ആകെ പരിമളം പരന്നു.നീല പാന്റിലൂടെ ഒരു വലിയ ശബ്ദത്തോടെ സര്‍ബത്തിന്റെ കൂടെ എല്ലാം പുറത്തേക്ക് .........അടുത്ത് നിന്ന പെണ്‍കൊടികള്‍ ഒച്ചയിട്ടു.
വലിയ ശബ്ദത്തോടെ കല്ല്യാണി ബ്രേക്കിട്ടു......യാത്രക്കാര്‍ ഇറങ്ങി ഒാടി....അന്നാദ്യമായി കല്ല്യാണിയുടെ ട്രിപ്പ് മുടങ്ങി.....ബാലനെ കൊണ്ട് കല്ല്യാണിയെ കഴുകി വൃത്തിയാക്കിയാണ് അവര്‍ വിട്ടത്.........പിന്നീട് ബാലനെ ആ നാട്ടില്‍ കണ്ടിട്ടില്ല.....
അലവലാതി ബാലനില്‍ നിന്ന് കല്ല്യാണിയെ രക്ഷിച്ച നാരായണേട്ടനെ പൊന്നാട അണിയിച്ച് നാട്ടുകാര്‍ ആദരിച്ചു.....
..............................
സിയാദ്

എന്റെ സ്വന്തം.


എന്റെ സ്വന്തം.
.........................
മുനീര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി പള്ളിപറമ്പിലെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്ന ഖബറിന്റെ അടുത്തേക്ക് നടന്നു. ഉണങ്ങിയ ഇലകള്‍ കൈകള്‍ കൊണ്ട് വാരി മാറ്റി.....മറ്റുള്ള ഖബറുകള്‍ പുല്ലും ഇലകളും നിറഞ്ഞ് കാട് പിടിച്ച് കിടക്കുമ്പോള്‍ നാദിയ ഉറങ്ങുന്ന ഖബറ് കാടുപിടിക്കാന്‍ അവന്‍‍ വിട്ടില്ല.
''നാദിയാ......നമ്മുടെ ലുബിമോള്‍ ഇന്നലെ ഒറ്റക്ക് ഞാന്‍ പിടിക്കാതെ ശരിക്ക് നടന്നൂട്ടൊ......
കുറച്ച് അടിവെച്ച് ഉരുണ്ടു വീഴുകയും ചെയ്തു.....ഒറ്റക്ക് നടന്ന സന്തോഷത്തില് മോണ കാട്ടി എന്ത് ചിരിയായിരുന്നു.....
ഇന്ന് ലുബി മോള്‍ ജനിച്ച ദിവസം അല്ലെ..നീ ലുബി മോളെ എനിക്ക് തന്നിട്ട് പോയ ദിവസം....
സജ്ന പറഞ്ഞു ഇന്ന് എല്ലാവരെയും വിളിച്ച് നടത്താം എന്ന്...ഞാന്‍ വേണ്ട എന്ന് പറഞ്ഞു....എനിക്ക് ഇന്ന് ഏറ്റവും വലിയ നഷ്ടം നല്‍കിയ ദിവസം അല്ലെ......
സജ്ന ആഗ്രഹിച്ച പോലെ നാളെ കൊച്ചിയിലേക്ക് പോവുകയാണ്....എനിക്ക് നീ ഉറങ്ങുന്ന ഇവിടം വിട്ട് പോകാന്‍ കഴിയുന്നില്ല മോളെ.....
ഞാന്‍ അന്ന് എല്ലാവരോടും പറഞ്ഞതാ എനിക്ക് സജ്നായെ നിക്കാഹ് ചെയ്യാന്‍ പറ്റില്ല എന്ന് നിന്റെ അനിയത്തി.........നമ്മുടെ അനിയത്തി അല്ലെ അവള്‍...
സജ്നയല്ല ആരും നിനക്ക് പകരമാവില്ല.........നീ മാത്രമാണ് എനിക്ക് ഭാര്യ......നീ പോയ അന്ന് മുതല്‍ മനസ്സ് മരിച്ച് ജീവിക്കുകയാണ്....ലുബി മോളാണ് എനിക്ക് ആശ്വാസം...ലുബി മോളുടെ മുഖം കാണുമ്പോള്‍ നീ എന്റെ കൂടെ തന്നെ ഉണ്ട് എനിക്ക് .........നീ നല്‍കിയ നമ്മുടെ ലുബി മോള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് എന്നെ കൊണ്ട് എല്ലാവരും സജ്നായെ നിക്കാഹ് ചെയ്യിപ്പിച്ചു....അവള്‍ നമ്മുടെ മോളെ പൊന്ന് പോലെ നോക്കുന്നുണ്ട്....പക്ഷെ എനിക്ക് അവളെ നിന്റെ സ്ഥാനത്ത് കാണാന്‍ പറ്റുന്നില്ല നാദിയാ.....''
അയാള്‍ പള്ളിയില്‍ നിന്ന് ഒരു കപ്പില്‍ വെള്ളവും കൊണ്ട് വന്ന് നാദിയ ഉറങ്ങുന്ന മണ്ണിലെ മൈലാഞ്ചി ചെടികളില്‍ ഒഴിച്ചു.....നാദിയാക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അവളോട് യാത്ര പറഞ്ഞ് അയാള്‍ അവിടെ നിന്ന് മടങ്ങി.
സജ്ന എല്ലാം അടുക്കി പെറുക്കി പെട്ടികളിലാക്കി വെച്ചിരുന്നു......
''ഇക്കാക്കാ...... ഫര്‍ണീച്ചര്‍ കൊണ്ട് പോകാന്‍ വാപ്പ ആളെ ഏര്‍പാടാക്കിയിട്ടുണ്ട് അവര്‍ നാളെ രാവിലെ തന്നെ എത്തും...'' അവള്‍ പറഞ്ഞു....
''മ്..മ്...'' മുനീര്‍ ഒന്ന് മൂളുക മാത്രം ചെയ്തു....
ലുബി മോള്‍ അയാളുടെ തോളില്‍ കിടന്ന് ഉറങ്ങി....മുനീര്‍ ഹാളില്‍ നിന്ന് എഴുന്നേറ്റ് സജ്നയുടെ അരികില്‍ കുഞ്ഞിനെ കിടത്തി.സജ്ന ലുബി മോളെ പുതപ്പിച്ചു,മുനീര്‍ പതിവ് പോലെ കുഞ്ഞിന് ചുംബനം നല്‍കി മുറിയില്‍ നിന്ന് ഇറങ്ങി.അവള്‍ ലുബി മോളെ ചേര്‍ത്ത് പിടിച്ച് പഴയ കാര്യങ്ങള്‍ ആലോജിച്ച് കിടന്നു.
ഇത്താത്ത ഉണ്ടായിരുന്ന അന്നൊക്കെ എന്ത് രസമായിരുന്നു,അന്ന് അവര്‍ വീട്ടിലേക്ക് വിരുന്നു വരുമ്പോള്‍ അവള്‍ക്ക് പെരുന്നാളായിരുന്നു....അന്ന് മുനീര്‍ അവളെ സജ്നാ....വെള്ളിക്കോലെ..എന്ന് വിളിച്ച് കളിയാക്കിയും തല്ല് കൂടിയും..........അവരുടെ പ്രണയത്തിന് മുഴുവന്‍ സപ്പോര്‍ട്ടും സഹായവും സജ്നയുടെ ആയിരുന്നു...അവരുടെ കല്ല്യാണം നടത്താന്‍ നാദിയായേക്കാള്‍ വാപ്പാനോട് വാശി പിടിച്ചത് സജ്ന ആയിരുന്നു........മുനീര്‍ ഇന്ന് അവളെ സജ്ന എന്ന് പേരെങ്കിലും എടുത്ത് വിളിച്ചിട്ട് എത്ര നാളുകള്‍ കഴിഞ്ഞു......
കോച്ചിയില്‍ പാലാരിവട്ടത്തെ ആ വലിയ ഫ്ലാറ്റില്‍ അവര്‍ ജീവിതം ആരംഭിച്ചു.രാവിലെ മുനീര്‍ ഓഫീസിലേക്ക് പോയാല്‍ രാത്രി ആകും തിരിച്ച് എത്താന്‍.അതു വരെ ലുബി മോളും സജ്നയും..... അതാണ് അവരുടെ ലോകം.
''ഹലോ...സജി ഫൈസലാണ്......നിനക്ക് സുഖല്ലെ?
''ഫൈസല്‍ക്കാ എപ്പൊ എത്തി....''
''ഇന്ന് രാവിലെ ലാന്റ് ചെയ്തു......ലുബി മോള്‍ക്കും മുനീര്‍ക്കാക്കും സുഖല്ലെ?
''മ്...മ്.....സുഖം''
''ലീവ് അധികം ഉണ്ടൊ....?
''കുറച്ച് നാള്‍ ഉണ്ടാകും...ഞാനും ഉമ്മയും ലുബിമോളേം നിന്നേം കാണാന്‍ നാളെ അങ്ങോട്ട് വരുന്നുണ്ട്..പിന്നെ വീട് താമസം ക്ഷണിക്കാനും......ശരി സജി.......ഇനി നേരിട്ട് കാണാം....''
ഫൈസല്‍ സജ്നയുടെ അമ്മായിയുടെ മകന്‍ ആണ്,അവര്‍ തമ്മില്‍ ഇഷ്ടത്തില്‍ ആയിരുന്നു.ഫൈസലിന് ഉമ്മ മാത്രമെ ഉള്ളു,ചെറുപ്പത്തില്‍ വാപ്പ മരിച്ച് പോയ അവനെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.അവന് ഇന്ന് ദുബായില്‍ നല്ലൊരു ജോലി ഉണ്ട്.അവന് വേണ്ടി ഉമ്മ കൊട്ടാരം പോലത്തെ വീട് ആണ് പണി കഴിപ്പിച്ചത്.
ദുബായിലേക്ക് പോകുന്നതിന്റെ തലേ ദിവസം മുനക്കല്‍ ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ വെച്ച് ഫൈസല്‍ സജ്നയോട് പറഞ്ഞു.
''ഞാന്‍ ഉമ്മാടെ ആഗ്രഹം പോലെ നാട്ടിലെ ഏറ്റവും വലിയ ഒരു വീട് പണിയും.....എന്നിട്ട് നിന്റെ വാപ്പ,എന്റെ പുന്നാര മാമ ഹംസ ഹാജിയോട് എന്റെ പെണ്ണിനെ എനിക്ക് കെട്ടിച്ച് തരാന്‍ പറയും..''
മുനീറിനും നാദിയക്കും അവരുടെ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നു .അവര്‍ക്ക് ഫൈസലിനെ വളരെ ഇഷ്ടമായിരുന്നു.......പക്ഷെ വിധി മറ്റൊന്നായി.....
സജ്ന കരഞ്ഞ് ഉണര്‍ന്ന കുഞ്ഞിനെ തോളത്ത് കിടത്തി ആട്ടി ഉറക്കി.....ജനലിലൂടെ ആകാശത്തെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് സജ്ന നോക്കി നിന്നു.......
''ഇക്കാക്ക...അമ്മായിയും ഫൈസല്‍ക്കയും വന്നിരുന്നു....വരുന്ന ഞായറാഴ്ച അവരുടെ വീട് താമസം ആണ്....ഇക്കാനെ കാത്ത് കുറേ നേരം ഇരുന്നു......ഫോണില്‍ വിളിക്കാമെന്ന് പറഞ്ഞ് അവര് പോയി...''
''മ്....മ്.....ഫൈസല്‍ വിളിച്ചിരുന്നു...''
വൈകീട്ട് ആയപ്പോള്‍ പതിവില്ലാതെ മുനീറിന്റെ ഫോണിലേക്ക് സജ്നായുടെ കോള്‍ വന്നു.
'' ഇക്കാക്ക ലുബിമോള്‍ക്ക് നല്ല പനിയുണ്ട് മോള് ചിരിക്കണൊന്നുമില്ല.....തീരെ വയ്യാതെ കിടക്കേണ്....പെട്ടെന്ന് വാ എനിക്ക് പേടി ആയിട്ട് വയ്യ....''
''നീ ടെന്‍ഷന്‍ ആവണ്ട ഞാന്‍ അര മണിക്കൂര്‍ കൊണ്ട് എത്താം....റെഡിയായി ഇരുന്നൊ...''
അവര്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി.ലുബി മോളെ പരിശോദിച്ച് ഡോക്ടര്‍ പെട്ടെന്ന് കുട്ടികളുടെ എെസിയു വിലേക്ക് കുഞ്ഞിനെ മാറ്റാന്‍ പറഞ്ഞു.ന്യുമോണിയ ആണൊ എന്നൊരു സംശയം.
മുനീറും സജ്നയും എെസിയു വിനു മുന്നില്‍ തളര്‍ന്നു ഇരുന്നു.സജ്നാക്ക് സഹിക്കാന്‍ കഴിയുന്നില്ല അവള്‍ വിങ്ങി വിങ്ങി പൊട്ടി കരഞ്ഞ് കൊണ്ട് ഇരുന്നു,മുനീര്‍ മെല്ലെ അവളുടെ അരികിലേക്ക് ചെന്നു അവളുടെ തോളില്‍ കൈ വെച്ചു....
''സജ്ന നീ വിഷമിക്കല്ലെ നമ്മുടെ മോള്‍ക്ക് കുഴപ്പമൊന്നുമില്ല.....അവര്‍ മോള്‍ക്ക് കൂടുതല്‍ ആവാതിരിക്കാനാണ് എെസിയുവിലേക്ക് മാറ്റിയത്...''
മുനീറിന്റെ ആ സാന്ത്വനിപ്പിക്കല്‍ അവളില്‍ മനസ്സിന്റെ വിങ്ങല്‍ തണുപ്പിച്ചു.
ആ രാത്രി അവര്‍ അവിടെ തന്നെ ഇരുന്ന് നേരം വെളുപ്പിച്ചു.ലുബിമോള്‍ അടുത്ത് ഇല്ലാത്ത ആ രാത്രി സജ്നാക്ക് ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു.ഇടക്ക് ഇടക്ക് അവള്‍ ഹോസ്പിറ്റലിലെ പ്രേയര്‍ ഹാളിലേക്ക് പോയി ഇരുന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
രാവിലെ കുഞ്ഞിനെ റൂമിലേക്ക് മാറ്റി....കുഞ്ഞിനെ കൊണ്ട് വന്ന് സജ്നായുടെ കൈകളിലേക്ക് കൊടുത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.അവള്‍ കുഞ്ഞിനെ തുരു തുരെ ഉമ്മ വെച്ചു.
'' കുട്ടിക്ക് കുഴപ്പമൊന്നുമില്ല രണ്ട് ദിവസം കൂടി നോക്കിയിട്ട് വീട്ടിലേക്ക് പോകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.''
അവള്‍ കുഞ്ഞിനെ എടുത്തു തിളപ്പിച്ചാറിയ വെള്ളം കുപ്പിയിലാക്കി കുഞ്ഞിന് കൊടുക്കുന്നത് മുനീര്‍‍ നോക്കി ഇരുന്നു.രാത്രി ഉറക്കില്‍ നിന്ന് കരഞ്ഞ് എഴുന്നേല്‍ക്കുന്ന കുഞ്ഞിനെ ഒരുപോള കണ്ണടക്കാതെ അവള്‍ നോക്കി.
പിറ്റേന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് ഫ്ലാറ്റിലോട്ട് എത്തി .മുനീര്‍ കുളിച്ചു വസ്ത്രമെല്ലാം മാറി പുറത്തേക്ക് പോയി.
വൈകീട്ടാണ് മുനീര്‍ തിരിച്ച് വന്നത്.....വന്നപ്പോള്‍ സജ്നക്ക് ഒരു ലാച്ചയും ലുബിമോള്‍ക്ക് കുഞ്ഞുടുപ്പും കൊണ്ട് വന്നു അവള്‍ക്ക് കൊടുത്തു.
'' സജ്നാ നാളെ ഫൈസലിന്റെ വീട് താമസം അല്ലെ നമുക്ക് നേരത്തെ തന്നെ പോകാം...''
സജ്ന കുഞ്ഞിനെ കുളിപ്പിച്ചു....ഉടുപ്പ് അണിയിച്ചു....അവള്‍ ഒരുങ്ങാന്‍ തുടങ്ങുമ്പോളാണ്.....
''സജ്നാ''
''എന്തേ ഇക്കാക്ക....''
''അത്....വാപ്പ വിളിച്ചിരുന്നു.....ഫൈസലിന് പെട്ടെന്ന് നെഞ്ച് വേദന വന്നു.....ഹോസ്പിറ്റലില്‍ കൊണ്ട് പോയി.അവിടെ നിന്നാ വാപ്പ വിളിച്ചത് ഫൈസല്.....ഫൈസല് പോയി സജ്നാ.....''
അവര്‍ ആ വലിയ വീട്ടിലേക്ക് ചെന്ന് കയറിയപ്പോള്‍....സന്തോഷം കളിയാടേണ്ട ആ പുതിയ വീട്ടില്‍ ഫൈസലിന്റെ ശരീരം വെള്ളത്തുണി പുതച്ച് കിടത്തിയിരുന്നു.
തളര്‍ന്ന് കിടക്കുന്ന ഫൈസലിന്റെ ഉമ്മാനെ കണ്ട് സജ്നാക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.....അവളുടെ കണ്ണുകള്‍ കരഞ്ഞു തളര്‍ന്നു....
ഫൈസലിനെ മറവ് ചെയ്തു......വൈകീട്ട് തന്നെ അവര്‍ കൊച്ചിയിലേക്ക് തിരിച്ചു....അവര്‍ക്ക് അവിടെ ഫൈസലിന്റെ ആ സ്വപ്നവീട്ടില്‍ അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല.
പതിവ് പോലെ ലുബിമോള് അവന്റെ തോളത്ത് കിടന്ന് ഉറങ്ങി.കുഞ്ഞിനെ കിടത്തി.അവന്‍ സജ്നയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകള്‍നിറഞ്ഞിട്ടുണ്ടായിരുന്നു..
''സജ്നാ....ലുബിമോളുടെ ഉമ്മ തന്നെയാണ് നീ........നമ്മുടെ വിവാഹ ശേഷം ഞാന്‍ നിന്നോട് ഒരു നല്ല ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.......നിന്നെ ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് നീ പൊറുത്ത് തരണം.....''
''ഇക്കാക്ക അങ്ങനെ പറയല്ലെ എനിക്ക് ഒരു വിഷമവും ഇല്ല....ഇക്കാക്കയുടെ ഭാര്യ ആയ അന്ന് മുതല്‍ എനിക്ക് ആരെക്കാളും വലുത് എന്റെ ഇക്കാക്കയാണ്...''
അവന്‍ അവളെ കൈകള്‍ കൊണ്ട് മാറിലേക്ക് അവളെ ചേര്‍ത്തി.....അവന്റെ നെഞ്ചിലേക്ക് അവളുടെ കണ്ണുനീര്‍ തുള്ളി ഇറ്റ് വീണു.
അന്ന് അങ്ങകലെ പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികളില്‍ ഒരു മൈലാഞ്ചി പൂ വിരിഞ്ഞിരുന്നു.......ഒരു കുളിര്‍ കാറ്റ് മൈലാഞ്ചി ചെടികളെ തലോടി കടന്ന് പോയി..........
...........................................................
സിയാദ്

സാരി.(ചെറുകഥ)


സാരി.(ചെറുകഥ)
................................
അവള്‍ സാരി എടുത്ത് ഉടുക്കുന്നത് കണ്ട് ദിലീപ് കട്ടിലില്‍ കിടന്നു.
''ഗൗരീ.... നീ സാരി ഉടുക്കുന്നത് പോലെ ഇത്ര ഭംഗിയില്‍ ആരെയും ഞാന്‍ കണ്ടിട്ടില്ല..''
''ഇയാള്‍ അങ്ങിനെ വേറെ ഒരുത്തി സാരി എടുക്കുന്നത് നോക്കണ്ടാട്ടാ....''
അവള്‍ ശരീരത്തിന്റെ ഓരോ വടിവുകളിലും സാരി തലപ്പ് ചേര്‍ത്ത് വെച്ചു പിന്ന് കൊണ്ട് കുത്തി വെച്ചു.
''എത്ര പിന്നാണ് കുത്തുന്നത് നീ....ഒരു നൂറ് എണ്ണം എങ്കിലും ആയി കാണുമല്ലൊ....''
''മോന്‍ വേഗം പോകാന്‍ നോക്ക് ചേട്ടന്‍ ഇപ്പോള്‍ വരും...പത്ത് മണിക്കാണ് പരിവാടി. റെഡിയായി നില്‍ക്കാന്‍ പറഞ്ഞിട്ട് മണിക്കൂര്‍ ഒന്നായി.....അതിനെങ്ങനെയാ കൊതിയന്‍ വീടണ്ടെ.....''
''കെട്ട്യോന്‍ തുണിക്കട തുടങ്ങി ഉല്‍ഘാടിക്കാന്‍ പോകല്ലെ....നിന്നെ തന്നെ മോഡല്‍ ആക്കാന്‍ പറ''
അവള്‍ കണ്ണാടിയില്‍ നോക്കി മുഖത്ത് ക്രീം ഇട്ടു മീതെ പൗഡറും.....അവന്‍ അവളുടെ പുറകില്‍ വന്ന് വീണ്ടും കെട്ടി പിടിച്ചു.
''ഒന്ന് വിട്.....വേഗം പോയേ...വല്ല്യ കൂട്ട്കാരനാണ് ഒന്ന് സഹായിച്ച് കൂടെ ചേട്ടനെ..''
''അവന്‍ എന്നോട് നേരത്തെ എത്താന്‍ പറഞ്ഞതാ.....ഞാന്‍ നേരത്തെ പോയാല്‍ പിന്നെ ഇങ്ങനെ നിന്റെ അടുത്ത്.....നടക്കില്ലല്ലൊ ഗൗരി...''
''സമയം കുറെ ആയി വേഗം പോ മുത്തേ.....''
''ശരി നിന്നെ ടെന്‍ഷന്‍ അടിപ്പിക്കുന്നില്ല...ഞാന്‍ തെറിക്കട്ടെ....കെട്ട്യോനും കെട്ട്യോളും വാ....അവിടെ വെച്ച് കാണാം....''
ഗൗരിക്ക് തന്നെ കടും നീല നിറത്തിലുള്ള സാരി നല്‍കി അയാള്‍ തന്റെ കടയിലെ ആദ്യത്തെ കച്ചവടം ചെയ്തു.
രാത്രി ഗൗരിയും ഭര്‍ത്താവും വൈകിയാണ് വീട്ടിലേക്ക് എത്തിയത്.
''അങ്ങിനെ ഗള്‍ഫില്‍ ടെക്സ്റ്റൈല്‍സില്‍ പണിക്ക് നിന്ന് ഇപ്പോള്‍ നാട്ടില് ഒന്ന് സ്വന്തമായി തുടങ്ങാന്‍ പറ്റി അല്ലെ ഗൗരി..''
''മ്...മ്....ചേട്ടാ ഞാന്‍ മേല് കഴുകി വരാം.....''
ക്ഷീണം കൊണ്ട് അയാള്‍ കട്ടിലില്‍ കിടന്നു...
കൈ എന്തിലോ തടഞ്ഞു.....ആത്മസുഹൃത്ത് ദിലീപിന് നാട്ടില്‍ വന്നപ്പോള്‍ സമ്മാനിച്ച റാഡൊ വാച്ച്....
അയാള്‍ രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു....
''സാര്‍ എന്റെ ഭാര്യ ആത്മഹത്യ ചെയ്തു''.....അയാള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി...
ഗൗരി ആ നീല സാരിയുടെ തുമ്പത്ത് കിടന്ന് മെല്ലെ ആടുന്നുണ്ടായിരുന്നു....
................
സിയാദ്

കന്യക


കന്യക
...........
ഹരിക്ക് പെണ്ണ് എന്നും ലഹരിയാണ്,അവന്റെ വിവാഹ ശേഷവും ആ ചാപല്യം കൂടി എന്നല്ലാതെ മാറ്റമൊന്നും സംഭവിച്ചില്ല.എപ്പോളും എവിടെയും അവന്‍ ആ ഒരു ചിന്തയിലാണ്.അവന്റെ കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശീകരണ ശക്തിയാണ്.അവന്റെ നോട്ടം ഭോഗമാഗ്രഹിക്കുന്നവള്‍ തിരിച്ചറിയും.അങ്ങനെ സ്വന്തമാക്കുന്നവളുടെ ചൂട് അവന്‍ ഒരുപ്രാവശ്യമെ ആസ്വദിക്കൂ......
തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലില്‍ തന്നെയാണ് ഹരി ഭാര്യയെ ചേര്‍ത്തിയത്.മറ്റു ജില്ലകളില്‍ നിന്നുമെല്ലാം ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്തും.അവിടെ നിന്ന് ഒരു രോഗിയെ മടക്കിയാല്‍ പിന്നെ വേറെ എവിടെയും കൊണ്ട് പോകേണ്ടി വരില്ല.......
പ്രസവം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉണ്ടാകും.വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ മുറിയില്‍ കൊണ്ട് വെച്ചു,ഭാര്യയെയും അമ്മയെയും മുറിയിലാക്കി.ഹരി കുറച്ച് നേരം അവിടെ ഇരുന്നു.
'' ഞാന്‍ പുറത്ത് ഉണ്ടാകും...എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഫോണ്‍ ചെയ്താ മതീട്ടാ...''
''ശരി ഏട്ടാ....''
അവള്‍ ക്ഷീണം കൊണ്ട് ചെരിഞ്ഞ് കിടന്ന് കണ്ണുകള്‍ മെല്ലെ അടച്ചു.
ഹരി പാര്‍ക്കിംങ്ങില്‍ ചെന്ന് കാറ് തുറന്നു ഡേഷില്‍ നിന്ന് സിഗററ്റ് പേക്കറ്റ് എടുത്ത് ഒരെണ്ണം തിരി കൊളുത്തി ചുണ്ടത്ത് വെച്ചു.മഴക്കാറ് ഉള്ളത് കൊണ്ടാണെന്ന് തോനുന്നു നല്ല ചൂട്.അവന്‍ സിഗററ്റ് കുറ്റി കാല് കൊണ്ട് ചവിട്ടി കിടത്തി.ആശുപത്രിയിലെ പുതിയ പണി കഴിപ്പിച്ച ബ്ലോക്കിലേക്ക് കയറി.സ്കാനിംങ്ങും വിവിത തരം ടെസ്റ്റുകളും മറ്റും നടക്കുന്ന ബ്ലോക്ക് ആയത് കൊണ്ട് മുഴുവന്‍ ശീതീകരിച്ചിരുന്നു.
ഹരി അവിടെ വരുകയും പോവുകയും ചെയ്യുന്ന ഓരോ സ്ത്രീകളെയും വീക്ഷിച്ച് അവിടെ ഇരുന്നു.അവരുടെ അംഗലാവണ്യവും ചേഷ്ടകളും അവന്‍ കണ്ട് ആസ്വദിച്ച് ഇരിക്കുമ്പോളാണ്.ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുട്ടി അവിടെ വന്ന് അവന് അഭിമുഖമായി ഇരുന്നു.
പഴക്കം ചെന്ന നരച്ച ഒരു ചുരിദാറാണ് അവള്‍ ധരിച്ചിരിക്കുന്നത്.എങ്കിലും അവളുടെ സൗന്ദര്യത്തില്‍ അത് മറഞ്ഞ് നില്‍ക്കുന്നു.വലിയ കറുത്ത കൃഷ്ണമണികളോട് കൂടി വിടര്‍ന്ന കണ്ണുകള്‍,നീണ്ട മൂക്ക്,ചുവന്ന് തുടുത്ത പവിഴ ചുണ്ടുകള്‍ നെറ്റിയിലേക്കും രണ്ട് ചെവികളിലൂടെയും വീണ് കിക്കുന്ന ചുരുണ്ട മുടികള്‍.വെളുത്ത കൈകളില്‍ പച്ച നിറത്തില്‍ ചെറിയ രോമങ്ങള്‍.....ഇത്രയും സൗന്ദര്യമുള്ള പെണ്ണിനെ ഇത് വരെ കണ്ടിട്ടില്ല എന്ന് മനസ്സില്‍ പറഞ്ഞ് ഇമ വെട്ടാതെ ഹരി അവളെ തന്നെ നോക്കി ഇരുന്നു.
അവള്‍ താഴോട്ട് നോക്കി എന്തോ ചിന്തിച്ച് ഇരിക്കുകയാണ്.ഹരി എഴുന്നേറ്റ് അവളുടെ അരികിലുള്ള ഒഴിഞ്ഞ കസേരയില്‍ ചെന്നിരുന്നു.
'' എവിടാ വീട് ''
അവള്‍ മുഖം ഉയര്‍ത്തി.
'' പാലക്കാട് ''
എന്താ ....... ആര്‍ക്കാ അസുഖം?
അവള്‍ കുറച്ച് നേരം മൗനമായി ഇരുന്നു.....
''ഡോക്ടറെ കാണാന്‍ വന്നതാ....''
അവന്‍ വിടാന്‍ ഭാവമില്ല,
അവള്‍ അവന്റെ മുഖത്തേക്ക് നോക്കി.....ഹരി അവളുടെ ശരീരത്തിലേക്ക് അവന്റെ കണ്ണുകള്‍ കൊണ്ട് ഒന്ന് തലോടി.
അവള്‍ പറഞ്ഞു...
''ഡോക്ടറെ കണ്ട് കഴിഞ്ഞു.തിരിച്ച് പോകാന്‍ വേണ്ടി ഇരിക്കേണ്.പക്ഷെ വീട്ടിലേക്ക് പോകാന്‍ നേരിട്ടുള്ള ബസ്സ് വൈകീട്ടാകും.അത്രയും സമയം ഇവിടെ ഇരിക്കാമെന്ന് കരുതി.''
ഹരി പിന്നെ ഒന്നും ആലോജിച്ചില്ല നേരിട്ട് അവന്റെ വിഷയത്തിലേക്ക് കടന്നു.
''ഞാന്‍ ഒരു സുഹൃത്തിനെ ചെക്കപ്പിന് കൊണ്ട് വന്നതാ അത് കഴിയുമ്പോള്‍ വൈകീട്ടാകും...പത്ത് മണി അല്ലെ ആയിട്ടുള്ളു അത് വരെ ഇവിടെ ഇരിക്കണം.......വിരോദമില്ലെങ്കില്‍ നമുക്ക് ഒരുമിച്ച് ഒന്ന് പുറത്ത് കറങ്ങിയാലൊ....?......വൈകീട്ട് ഞാന്‍ ബസ്സ് കയറ്റി വിടാം.....''
'' മ്‌..മ്...ശരി....''
''പേര് പറഞ്ഞില്ലല്ലൊ?
'' ജലജ ''
ഹരി അവള്‍ സമ്മതിക്കുമെന്ന് കരുതിയില്ല,അവന്‍ സന്തോഷം കൊണ്ട് ഒന്ന് തുള്ളിച്ചാടാന്‍ തോന്നി.
അവള്‍ കാറില്‍ കയറി ഇരുന്നു അപ്പോള്‍ തന്നെ ശക്തിയായ മഴ പെയ്തു.
ഹരി അവസരം മുതലെടുത്ത് തുടങ്ങി...
'' ഞാന്‍ അടുത്തുള്ള മുനിസിപ്പല്‍ പാര്‍ക്കില്‍ പോയി ഇരിക്കാമെന്നാ കരുതിയത്.......ഭയങ്കര മഴ.......നമുക്ക് അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് അവിടെ പോയി ഇരുന്ന് സംസാരിക്കാം ആരുടെ ശല്യവും ഉണ്ടാവില്ല....''
''മ്....മ്....ശരി...''
ഹരിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല എന്ത് വേഗമാണ് ഇവള്‍ എനിക്ക് വഴങ്ങുന്നത്....സ്വപ്നം പോലെ തോന്നി അവന്.
കാറ് റോട്ടാണ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തു.
ഹരി റുമെടുത്തു അവളെയും കൂട്ടി അകത്ത് കടന്നു.ഒരുപാട് സ്ത്രീകള്‍ അവന്റെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ഇവള്‍ അവന് ഒരു അത്ഭുതമായി മുന്നില്‍ നില്‍ക്കുന്നു.വാതില്‍ അടച്ച ഉടനെ അവന്‍ അവളെ വാരി പുണര്‍ന്നു.കാട്ടുമുല്ലയുടെ ഗന്ധം ആണ് അവള്‍ക്ക്.
'' എനിക്ക് ഒന്ന് കുളിക്കണം ''
'' ശരി മുത്തെ......ഞാന്‍ വരണൊ.....''
അവള്‍ വേഗം ബാത്റൂമില്‍ കയറി......അവന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചു.......ടിവി ഓണ്‍ ചെയ്തു സംഗീതം പ്ലേ ചെയ്തു.......
കുളിച്ച് വന്ന അവളെ കണ്ട് അവന് നിയന്ത്രണം വിട്ടു......അവളെ ‍ മെത്തയിലേക്ക് കോരി എടുത്ത് കിടത്തി...............
അവളുടെ ശരീരത്തില്‍ നിന്ന് അവന്‍ വിട്ടെഴുന്നേറ്റപ്പോള്‍ അവന്‍ അറിഞ്ഞു ആദ്യമായി ആണ് ഒരു പുരുഷന് അവളെ സമര്‍പ്പിച്ചത് എന്ന്.അവള്‍ തന്നെ പുല്‍കിയത് മറ്റുള്ളവരെ പോലെ വെറും കാമത്തിനല്ല എന്നും അവനറിഞ്ഞു.
അവന്‍ ഒരു സിഗററ്റ് കൊളുത്തി
'' നീ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു......നീ ഇത് വരെ എന്റെ പേര് പോലും ചോദിച്ചല്ല.....എന്നിട്ടും നിന്റെ വിലപ്പട്ടതെല്ലാം നീ എനിക്ക് നല്‍കി......ഇതിന് പകരം നിനക്ക് ഞാന്‍ എന്താ തരേണ്ടത്.....?''
'' എനിക്ക് നിങ്ങള്‍ ഒരു ഉപകാരം ചെയ്യുമോ...? ഹോസ്പിറ്റലില്‍ ഒരു ബില്ലടക്കാന്‍ പറ്റുമോ?''
''തീര്‍ച്ചയായും...... അതിനെന്താ''
റിസപ്ഷനില്‍ പേഴ്സില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് കൊടുത്തു.രണ്ടായിരം രൂപ കട്ടായുള്ളു.
അവള്‍ ചോദിച്ചു
''അഞ്ഞൂറ് രൂപയും കൂടി എനിക്ക് തരുമോ?''
അവള്‍ കാശും വാങ്ങി വേഗത്തില്‍ നടന്നു പോയി......ഹരി പിന്നില്‍ നിന്ന് വിളിച്ചെങ്കിലും അവള്‍ കെട്ടില്ല....അവള്‍ അത്ര വേഗത്തില്‍ അവിടെ നിന്ന് മറഞ്ഞു.റിസപ്ഷനിലെ സിസ്റ്റര്‍മാര്‍ പറയുന്നത് ഹരി കേട്ടു...
'' പാവം കുട്ടി അച്ചനേം കൊണ്ട് വന്നതാ....ഇന്നലെ രാത്രി ആ കുട്ടിടെ അച്ചന്‍ മരിച്ചു....ബോഡി കൊണ്ട് പോകാന്‍ ആംബുലന്‍സിന് അടക്കാന്‍ വരെ കഴിയാതെ ഇരിക്കാര്‍ന്നു.....പാവം ഇന്നലെ മുഴുവന്‍ കരയായിരുന്നു അത് സഹായിക്കാന്‍ പോലും ആരും ഉണ്ടായില്ല......മോനെ ദൈവം അനുഗ്രഹിക്കും''
അവന്‍ കുറച്ച് നേരം അവിടെ തന്നെ ഇരുന്ന് പോയി....മനസ്സിന് വല്ലാത്ത ഭാരം.
പെട്ടെന്ന് ഭാര്യയുടെ കാര്യം ഓര്‍മ്മ വന്നു.ഫോണ്‍ എടുത്തു സ്വിച്ച് ഓണ്‍ ചെയ്തു.അപ്പോള്‍ തന്നെ കോള്‍ വന്നു അമ്മയാണ്.
''നീ എവിടെ ആണ് എപ്പൊ തൊട്ട് വിളിക്കേണ്....''
''ഞാന്‍ ഇവിടെ ഉണ്ട് അമ്മെ.....''
ഫോണ്‍ കട്ട് ചെയ്ത്‌ അവിടേക്ക് ഓടി..
അമ്മ കുഞ്ഞിനെ അവന്റെ കൈകളില്‍ കൊടുത്തു...
''വേദന പെട്ടെന്ന് വന്നു,അപ്പോള്‍ തന്നെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോയി.അവള്‍ നിന്നെ ഒരുപാട് തിരക്കി.അവളെ കൊണ്ട് വന്നിട്ടില്ല..........ദൈവം നമുക്ക് പെണ്‍കുഞ്ഞിനെ തന്നു.......''
ഹരി തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി,അവന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.
---------------------------------
സിയാദ്

സമീറിന്റെ നിധി.


സമീറിന്റെ നിധി.
............................
ഇത് വെറും ഒരു കഥയല്ല,നടന്ന സംഭവം ആസ്പദമാക്കി എഴുതിയതാണ്.
..........................................................................
പതിനഞ്ച് ദിവസത്തെ മധുവിധു നാളെ അവസാനിക്കുകയാണ്.അവളുടെ മാരന്‍ തിരിച്ച് പോവുന്നു അറബി നാട്ടിലേക്ക്.രാത്രി അവര്‍ ഉറങ്ങിയില്ല.സമീറിന്റെ നെഞ്ചില്‍ തല ചായ്ച് റസിയ മതി വരുവോളം കിടന്നു.
(പേരുകള്‍ സാങ്കല്‍പികം)
സമീര്‍ അവളുടെ കണ്ണുകള്‍ തുടച്ച്,ചുണ്ടത്ത് മധുരമുള്ള ചുംബനവും നല്‍കി അവന്‍ പടിയിറങ്ങി.
ഫോണിലൂടെ അവരുടെ ജീവിതം ആരംഭിക്കുകയായിരുന്നു.പെട്ടെന്ന് ഒരു ദിവസം തലവേദനയുടെ രൂപത്തില്‍ അര്‍ബുദം റസിയാടെ ജീവിതത്തിലേക്ക് ഭീകര മുഖവുമായി കടന്നു വന്നു.
പ്രസിദ്ധനായ ഓംഗോളജിസ്റ്റ് ക്യാന്‍സര്‍ രോഗികളുടെ ഡോക്ടര്‍ ടി.പി.ബാലഗോപാലന്‍ സാറിന്റെ അരികിലേക്ക് പ്രതീക്ഷയോടെ റസിയയും പിതാവും ചെന്നു.
സ്കാനിംങ്ങ് റിസല്‍റ്റും റിപ്പോര്‍ട്ടും നോക്കി അദ്ദേഹം പിതാവിനോട് പറഞ്ഞു.
''വളരെ പ്രയാസമാണ് അവസ്ഥ.ശരീരത്തില്‍ വളരെ അധികം പടര്‍ന്നിരിക്കുന്നു.നിങ്ങളുടെ സപ്പോര്‍ട്ടോട് കൂടി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കാം പക്ഷെ എനിക്ക് ഉറപ്പ് തരാന്‍ പറ്റില്ല.നല്ല സാമ്പത്തിക ചിലവ് വരും.''
തിരിച്ച് വരാം എന്ന് പറഞ്ഞിറങ്ങിയെങ്കിലും
അവര്‍ തിരിച്ച് വരാനുള്ള അവസ്ഥ അവര്‍ക്കില്ലായിരുന്നു.
ഒരാഴ്ചക്ക് ശേഷം ഡോക്ടറുടെ അരികിലേക്ക് ഒരു ചെറുപ്പക്കാരന്‍ എത്തി.അവന്‍ അദ്ദേഹത്തോട് പറഞ്ഞു.
''കഴിഞ്ഞ ആഴ്ച ഇവിടെ വന്ന റസിയയുടെ ഭര്‍ത്താവാണ് ഞാന്‍.ഏതാനും ദിവസത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഗള്‍ഫിലേക്ക് പോയതാണ് ഞാന്‍.അവിടെ എത്തിയ ഉടനെ ഈ വാര്‍ത്തയാണ് ഞാന്‍ കേള്‍ക്കുന്നത്.ഗള്‍ഫില്‍ നിന്ന് നേരെ ഡോക്ടറുടെ അടുത്തേക്കാണ് ഞാന്‍ വരുന്നത്.
ഞാന്‍ എന്താണ് ചെയ്യേണ്ടത് സര്‍?
അവളെ ഒഴിവാക്കണൊ?എല്ലാവരും ഒഴിവാക്ക് എന്നാണ് പറയുന്നത്.ഏറ്റവും കൂടുതല്‍ ഒഴിവാക്ക് എന്ന വാക്കാണ് ഞാന്‍ കേള്‍ക്കുന്നത്.
വേണമെങ്കില്‍ കുറച്ച് ദിവസത്തെ ആത്മ ബന്ധം വെച്ച് അവളെ ചികില്‍സിക്കാം.ഒഴിവാക്കുകയാണെങ്കില്‍ അവളുടെ വീട്ട്കാരൊ എന്റെ വീട്ടുകാരൊ എന്നെ കുറ്റം പറയില്ല.അവള്‍ക്ക് ഒരു ജീവിതം ഇല്ല അവനെങ്കിലും ഒരു ജീവിതം ഉണ്ടാവട്ടെ എന്നേ കരുതു.
ഞാന്‍ ഒരു തീരുമാനമെടുത്തു,അവളെ ചികില്‍സിക്കുക.കഷ്ടപ്പെട്ടിട്ടാണെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും അവളെ ചികില്‍സിക്കും.ജീവിതത്തിലേക്ക് തിരിച്ച് വരുകയാണെങ്കില്‍ സന്തോഷത്തോടെ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും.അവള്‍ മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും.''
ഗള്‍ഫിലേക്ക് തിരിച്ച് ചെന്ന സമീര്‍ പെയിന്റിംങ്ങ് തൊഴിലാളിയാണ്.ഓവര്‍ ടൈം ചെയ്ത് കഠിനമായി അദ്ധ്വാനിച്ച് അവന്‍ നേരിട്ട് ഡോക്ടറുടെ എക്കൗണ്ടിലേക്കാണ് ക്യാശ് അയച്ച് കൊടുത്തിരുന്നത്.
സമീര്‍ നല്‍കിയ ആത്മവിശ്വാസം റസിയയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.
സമീറിന്റെ ആ അവധിക്കാലം അവരുടെ ജീവിതത്തില്‍ പല പല വര്‍ണ്ണങ്ങളും പൂക്കാലവും നിറഞ്ഞാടി.തനിക്ക് ജീവന്‍ പകുത്ത് നല്‍കിയ തന്റെ പ്രിയതമനെ അവള്‍ സ്നേഹം കൊണ്ട് വീര്‍പുമുട്ടിച്ചു.തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു.അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി.
ദിവസങ്ങള്‍ ഓടി മറഞ്ഞു കൊണ്ടിരുന്നു.
''ഇക്ക ആള് ചവിട്ടും കുത്തും തുടങ്ങീട്ടാ,ഇടക്ക് എന്നെ തലോടുന്നുമുണ്ട്........കുഞ്ഞി സെമീര്‍ ആണെന്ന് തോനുന്നു.''
''നീ ഫോണ്‍ കൊടുത്തെ ഞാന്‍ ചോദിക്കട്ടെ?.
അവള്‍ ഫോണ്‍ വയറിന്‍ മേല്‍ വെച്ചു.
.................വാപ്പിച്ചിനോട് വേഗം വരാനാ പറയണത്.ഇത് കുഞ്ഞി റസിയ ആണ് മോളെ''
''ഇക്കാ നമ്മുടെ കുഞ്ഞിനെ ഇക്കാടെ കൈകളില്‍ വാങ്ങണം,എനിക്ക് ഇപ്പോള്‍ ഒരു ആഗ്രഹമേ ഉള്ളു,അന്ന് ഇക്ക എന്റെ അടുത്ത് ഉണ്ടാവണം.''
''ഞാന്‍ കമ്പനിയില്‍ ലീവ് ചോദിച്ചിട്ടുണ്ട്.അല്ലാഹു അനുഗ്രഹിച്ചാല്‍ അന്ന് നിന്റെ അരികില്‍ ഞാനുണ്ടാകും.''
ഒരു ബന്ധു വീട്ടില്‍ കല്ല്യാണം ഉണ്ടായിരുന്നു.കല്ല്യാണവീട്ടിലേക്ക് വളരെ അധികം സന്തോഷത്തോട് കൂടിയാണ്,വാപ്പയുടെയും ഉമ്മയുടെയും കൂടെ അവള്‍ പോയത്.വാപ്പയുടെ ഫോണിലേക്ക് വന്ന ആ കോള്‍ ആ പിതാവിന്റെ ഹൃദയം നുറുങ്ങുന്ന വേദന ആയി മാറി.
കല്ല്യാണവീട്ടില്‍ നിറവയറുമായി ചുറ്റും ഉള്ളവരോട് കുശലം പറഞ്ഞ് കളിച്ച് ചിരിച്ച് ഇരിക്കുന്ന മകളോട് എങ്ങനെ പറയും.
അവളുടെ എല്ലാമെല്ലാമായ സെമീര്‍ അവളെ വിട്ട് പോയി എന്ന്.ആ പിതാവ് തളര്‍ന്ന് അവിടെ ഇരുന്നു.ആ വാര്‍ത്ത ആവളൊഴികെ എല്ലാവരും അറിഞ്ഞു.
കല്ല്യാണ വീട്ടില്‍ ദുഃഖം തളം കെട്ടി.അവളോട് ഇത് എങ്ങിനെ പറയും.റസിയാനെ എല്ലാവരും സഹതാപത്തോടെ നോക്കി.അവള്‍ക്ക് മനസ്സിലായില്ല സന്തോഷം കളിയാടിയ കല്ല്യാണ വീട് മൂകമായി മാറിയത് എന്ത് കൊണ്ടാണെന്ന്.പക്ഷെ സങ്കടം സഹിക്കാന്‍ കഴിയാതെ അവളുടെ ഉമ്മാടെ നിയന്ത്രണം വിട്ടു.ഉമ്മ അവളെ കെട്ടിപിടിച്ച് കരഞ്ഞു.ആരും പറയേണ്ടി വന്നില്ല അവളോട്,അവള്‍ തിരിച്ചറിഞ്ഞു അവളുടെ സെമീര്‍ അവളെ വിട്ട് പോയി എന്ന്.
പതിനാലാം നിലയില്‍ നിന്ന് ക്രെഡിലില്‍ പൊട്ടിവീണ് ദാരുണമായി സെമീര്‍ കൊല്ലപ്പെട്ടു.ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വെച്ച് അവന്‍ ഓര്‍മ്മയായി.
അവളെ ആശ്വസിപ്പിക്കാന്‍ ചെന്നവരോട് ഒരുതുള്ളി കണ്ണീരണിയാതെ വിങ്ങുന്ന മനസ്സുമായി അവള്‍ പറഞ്ഞു.
''എന്നെ ആരും ആശ്വസിപ്പിക്കണ്ട,എന്റെ ജീവിത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എനിക്ക് സംഭവിച്ചത്.അദ്ദേഹത്തെ ഞാന്‍ സ്നേഹിച്ചതിനേക്കാള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന അല്ലാഹുവിന്റെ അരികിലേക്ക് ആണ് അദ്ദേഹം പോയത്.''
അവള്‍ പൊട്ടിക്കരഞ്ഞ ദിവസം ആ കുഞ്ഞിന്റെ മുഖം കണ്ട അന്നാണ്.പൈതലിന്റെ ചിരിയും കൊഞ്ചലും കാണാന്‍ തന്റെ പ്രിയതമന്‍ ഇല്ല എന്നോര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു.
അവള്‍ ആ കുഞ്ഞിന് പേരിട്ടു.......
''ഖെന്‍സ സമീര്‍ '' (സമീറിന്റെ നിധി)
ആ കുഞ്ഞിന്റെ കിളികൊഞ്ചലിലും പാല്‍പുഞ്ചിരിയിലും അവളുടെ ദുഃഖം ലയിച്ചില്ലാതെ ആവുകയായിരുന്നു.
പക്ഷെ ആ സന്തോഷവും അധികം നീണ്ടു നിന്നില്ല.ഒളിച്ച് ഇരിക്കുകയായിരുന്ന രോഗം അവളെ കൊണ്ട് പോകാന്‍ എത്തി.ആശുപത്രി കിടക്കയില്‍ വെച്ച് അവളുടെ വാപ്പയോടും ഉമ്മയോടും അവള്‍ പറഞ്ഞു.
''എനിക്ക് സങ്കടം ഉണ്ട് എന്റെ കുഞ്ഞിനെ തനിച്ചാക്കി പോകുന്നതില്‍,നിങ്ങള്‍ പൊന്ന് പോലെ നോക്കി വളര്‍ത്തും എന്ന് എനിക്കറിയാം.എങ്കിലും എനിക്ക് സന്തോഷവും ഉണ്ട്,എന്റെ സെമീര്‍ക്കാടെ അടുത്തേക്കാണ് ഞാന്‍ പോകുന്നത്.''
അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു,സ്നേഹം സൃഷ്ടിച്ച സ്നേഹമയിയായ ദൈവം സമീറിന്റെ അരികിലേക്ക് അവളെ കൊണ്ട് പോയി.
..........................................
സിയാദ്

ഹണിമൂണ്‍.


ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു.
''ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ....''
കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്........തേക്കടി വരെ ഞാന്‍ ക്ഷമിച്ചു.
''ബെഹന്‍ചൂത്ത്.......''ആ തെറിടെ അര്‍ത്ഥം അറിയുന്ന ഒരു മലയാളിക്കും ക്ഷമിക്കാന്‍ പറ്റില്ല.അവന്റെ തെറിവിളി കറക്റ്റ് വനപ്രദേശത്ത് വെച്ചായിരുന്നു.വണ്ടി ബ്രേക്ക് ചവിട്ടി ഒരു മനുഷ്യനില്ല.അവനെ പിടിച്ച് ഇറക്കി മംഗലശ്ശേരി നലകണ്ഠനെ മനസ്സില്‍ ധ്യാനിച്ച് അവനെ പഞ്ഞിക്കിട്ടു.അവന്റെ ജിമ്മില്‍ പോയി പെരുപ്പിച്ച മസില് അടിച്ച് കലക്കി.
''ടാാ.......--------മോനെ നിന്റെ നാട്ടില് മുറുക്കാനും മുറുക്കി തെറിയും പറഞ്ഞ് നടക്കുന്ന ഡ്രൈവര്‍മാരല്ലട ഞങ്ങള്‍ മലയാളികള്.വിദ്യഭ്യാസവും സംസ്കാരവും ഉള്ളവരാടാ........അതിഥിയെ ദൈവമായി കാണാന്‍ പടിച്ചവരാ ഞങ്ങള്........അത് കൊണ്ട് ഇത് വരെ ക്ഷമിച്ചു.''
ആ പെണ്ണ് കരഞ്ഞ് കാല് പിടിച്ചത് കൊണ്ടാണ് അവനെ വിട്ടത്. ഇല്ലെങ്കില്‍ അവനെ അന്ന് കൊന്നേനെ.
ടൂര്‍ പാക്കേജ് കഴിഞ്ഞു ഇവന്‍മാരെ കയറ്റി വിടുമ്പോഴേക്കും കഥകളി കാണിച്ചും ആനപ്പുറത്ത് കയറ്റിയും മസാജ് ചെയ്യിച്ചും പിന്നെ കടകളിലും കയറ്റിയും.നല്ലൊരു കാശ് കമ്മീഷന്‍ ആയിട്ട് തടഞ്ഞിട്ടുണ്ടാകും.
കയ്യില്‍ ഉള്ള ടൂര്‍ പാക്കേജ് ലിസ്റ്റ് നോക്കി പത്ത് ദിവസത്തെ ട്രിപ്പ് ആണ് കൊച്ചിയിലും മൂന്നാറിലും ആയിട്ടാണ്.ഡിസംബര്‍ മാസമല്ലെ ഹണിമൂണ്‍ കപ്പിള്‍സ് ആയിരിക്കും.ഡൊമസ്റ്റിക് ഫ്ലൈറ്റാണ് മുംബൈയില്‍ നിന്ന്.
അവിടെ ഒറ്റ മുറിയില്‍ ജീവിക്കുന്നവര്‍ മക്കളുടെ കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ പിരിവിട്ടാണെങ്കിലും ഇങ്ങനെ കയറ്റി വിടും.അല്ലെങ്കില്‍ പാവങ്ങള്‍ മുഴുവന്‍ തേങ്ങ കിട്ടിയ നായടെ അവസ്ഥ പോലെ ആകും.
അവന്‍മാര് ചിലപ്പൊ കാറില്‍ കയറുമ്പോള്‍ തന്നെ തുടങ്ങും കലാപരിവാടികള്‍.സെന്റര്‍ മിറര്‍ ശരിക്ക് പിന്നിലെ കാഴ്ചക്കുള്ള പൊസിഷനാക്കി.ഒരു ദര്‍ശന സുഖം.
കമ്മീഷന്‍ കിട്ടിയില്ലെങ്കിലും സാരമില്ല.കല്ല്യാണം കഴിക്കാന്‍ പതിനായിരം പെണ്ണിനെ എങ്കിലും കാണാന്‍ പോയിട്ടുണ്ടാകും.ഈ ദര്‍ശന സുഖം അല്ലെ ഉള്ളു...........അല്ലാതെ ആഗ്രഹം ഉണ്ടായിട്ടല്ല.......ഒരു ഡ്രൈവറുടെ ദീര രോദനം ആരറിയുന്നു.
എങ്ങനെ കല്ല്യാണം കഴിക്കാനാ പാവപ്പെട്ട ഒരുത്തിയെ കെട്ടാന്ന് വിചാരിച്ച് ചെന്നാല്‍ അവളുമാര്‍ക്ക് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ചെക്കന്‍മാരെ മതി.ഡ്രൈവര്‍മാരെ വേണ്ട പോലും.എന്ത് തെറ്റാണാവോ ഞങ്ങള്‍ നാട്ടുകാരോട് ചെയ്തത്.
ഫ്ലൈറ്റിന്റെ സമയം ആയി പേരെഴുതിയ ബോര്‍ഡ് എടുത്തു,പേര്......
''മനോഹര്‍''
മനോഹരാ നീ മനോഹരമാക്കണെ........
പ്രതീക്ഷിച്ച പോലെ നല്ല ജോടികള്‍ തന്നെയാ.അവളെ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നിയില്ല എന്ത് ഭംഗിയാ.നോര്‍ത്ത് ഇന്ത്യന്‍സിനെ കുറെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരണ്ണം ആദ്യമാ. തൂവാന തുമ്പികളിലെ ക്ലാരയുടെ മുഖമുള്ള
എന്റെ ആരാധനാ നായിക നമിത പ്രമോദ് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി.അവള്‍ ചിരിക്കും കൂടി ചെയ്തപ്പോള്‍ ഹാര്‍ട്ട് പട പടാന്ന് അടിക്കാന്‍ തുടങ്ങി.
''സര്‍ കോന്‍സാ ഹോട്ടല്‍ മേം ജാനേക്ക?
''ക്രൗണ്‍ പ്ലാസ്സയിലാ റൂം ബുക്ക് ചെയ്തിരിക്കുന്നത് അങ്ങോട്ട് പോട്ടെ''
ദൈവമേ മലയാളീസ് അപ്പൊ കമ്മീഷന്‍ അടിച്ചെടുക്കുന്ന കാര്യം തീരുമാനമായി ഒരു രൂപ കിട്ടില്ല.കുഴപ്പമില്ല പുതുമോടികളല്ലെ കണ്ണിനുള്ള കുളിര്‍മ്മ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം..... ...മനോഹരാ മിന്നിച്ചേക്കണെ.
ലഗേജ് കയറ്റി വണ്ടി ക്രൗണ്‍ പ്ലാസയിലേക്ക്.......അവള്‍ പുറത്തേക്ക് നോക്കി എന്തോ ആലോജനയില്‍ മുഴുകി.....അവന്‍ ലാപ്ടോപ്പ് തുറന്നു......രണ്ടാളും സംസാരിക്കുന്നത് പോലും ഇല്ല.ഇവനെയൊക്കെ എന്താ ചെയ്യേണ്ട്,ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്.
എന്റെ പത്ത് ദിവസം എന്താവുമൊ എന്തൊ.
ബോറടി മാറ്റാന്‍ റേഡിയൊ വെച്ചു..
''ഗോവിന്ദാ.....ഗോവിന്ദാ.....ആലാരെ
ഗോവിന്ദ ........................................'
നല്ല പാട്ട്.....
ക്രൗണ്‍ പ്ലാസ എത്തി.
മൊബൈല്‍ നമ്പര്‍ കൊടുത്തു.
''സര്‍ പുറത്ത് പോകണമെങ്കില്‍ വിളിച്ചാല്‍ മതി''
അവര് അകത്തേക്ക് പോയി,ലഗേജ് ഇറക്കി വണ്ടി പാര്‍ക്കിംങ്ങ് ഏരിയയില്‍ ഇട്ടു.ക്രൗണ്‍ പ്ലാസ്സയിലാ അവര് റൂം എടുത്തത് ക്യാഷ് ടീം ആയിരിക്കും.അവളുടെ ചിരി മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്.കെട്ടുകയാണെങ്കില്‍ ഇങ്ങനത്തെ കുട്ടിനെ കെട്ടണം.
ഇവള്‍ക്ക് മലക്കപ്പാറയിലെ ചന്ദ്രന്‍ മാമന്റെ മകളായിട്ട് ജനിച്ചാല്‍ പോരായിരുന്നു.മോന് പെണ്ണ് ശരിയാവാണ്ട് വിഷമിച്ച് നില്‍ക്കുന്ന അമ്മയോട് മാമന്‍ പറയും.
''എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ബൈജുവിനെ കൊണ്ട് കെട്ടിക്കായിരുന്നു.''
മാമന് ധൈര്യമായി ഡയലോഗ് വിടാലൊ.പുള്ളി കല്ല്യാണമെ കഴിച്ചിട്ടില്ല.
അമ്മ പാവം എത്ര കാലമായി തനിച്ച് കഴിയുന്നു.ഓട്ടം പോയാല്‍ ഞാന്‍ വരുന്നതും കാത്ത് ഒറ്റക്ക് ആ വീട്ടില്.
വീണ്ടും അവള്‍ മനസ്സിലേക്ക് വന്നു.
എന്താ ആ കണ്ണിന്റെ ആകര്‍ഷണം,പവിഴ ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍ ആ മുഖം മഴവില്ല് പോലെ തീളങ്ങിയിരുന്നു.എങ്കിലും ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ട്.ചിലപ്പോള്‍ അവര്‍ പരസ്പരം അടുത്തിട്ടുണ്ടാവില്ല ഈ ട്രിപ്പ് കഴിയുമ്പോഴേക്കും രണ്ടും ഇണക്കിളികളായിട്ടുണ്ടാകും.നമ്മള്‍ ഇത് എത്ര കണ്ടേക്കുന്നു.
സമയം പോയത് അറിഞ്ഞില്ല ഇത് വരെ ആയിട്ടും പുറത്തേക്ക് പോകാനൊന്നും വിളിച്ചില്ല.കള്ളന്‍മാര് മിണ്ടാണ്ട് ഇരുന്ന് പറ്റിച്ചതാണെന്ന് തോനുന്നു.ഇപ്പോള്‍ അകത്ത് നിന്ന് ഇറങ്ങുന്നത് പോലും ഇല്ല.
പിറ്റെ ദിവസം രാവിലെ തന്നെ ഫോണ്‍ അടിച്ചു അപ്പുറത്ത് തേന്‍ തുളുംമ്പുന്ന സ്വരം.
''ചേട്ടാ അമ്പലത്തിലേക്ക് പോകണമായിരുന്നു''
''ഒരു പത്ത് മിനിറ്റ് റെഡിയായിട്ട് വരാം''
വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.അവള്‍ സെറ്റ് സാരിയും ഉടുത്ത് നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി,മുടിയിഴകളില്‍ നിന്ന് ഈറന്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു.
ഇതാണല്ലെ സിനിമയില്‍ നിവിന്‍ പോളി പറഞ്ഞ അവസ്ഥ.''സാറെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല.........''
''പോകാം''
അവളുടെ ശബ്ദം കേട്ടിട്ടാണ് തുറന്ന വായ അടച്ചത്.
''സാറ് വരുന്നില്ലെ''
''ഇല്ല''
വണ്ടി എടപ്പള്ളിയിലെ ഭഗവതി ക്ഷേത്രത്തിലേക്ക് വിട്ടു.
''എന്താ പേര്''
''ശ്രീദേവി''
ദേവി തന്നെ മനസ്സില്‍ പറഞ്ഞു.
''നാട്ടില്‍ എവിടെയാ സ്ഥലം'' ഞാന്‍ ചോദിച്ചു .
''ഗുരുവായൂരാണ് ജനിച്ചത് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മുംബൈയിലാണ് വളര്‍ന്നത്''
നല്ല സംസാരം,നല്ല വിനയം എന്ത് കുലീനമായ പെരുമാറ്റം.അവന്‍ ഭാഗ്യവാന്‍ തന്നെ.മുംബൈയില്‍ വളര്‍ന്നിട്ടും തനി നാടന്‍ മലയാളി പെണ്ണ്.
വഴിയില്‍ ഒരു അമ്മൂമ്മ മുല്ല പൂവ് വില്‍ക്കുന്നുണ്ടായിരുന്നു.വണ്ടി നിറുത്തി രണ്ട് കൂട് വാങ്ങി.
ഒരു കൂട് സെന്റര്‍ മിററില്‍ ചാര്‍ത്തി,ഒരെണ്ണം ശ്രീദേവിക്ക് നീട്ടി.
''വേണ്ട.....''
''ഇതിന്റെ കുറവ് ഉണ്ട്,കേരളത്തില്‍ വന്നിട്ട് മുല്ല പൂവ് ചൂടണ്ടെ''
മടിച്ചോണെങ്കിലും ശ്രീദേവി വാങ്ങി.
''താങ്ക്സ്''
''വെല്‍ക്കം''
ശ്രീദേവി ചിരിച്ചു,എന്റെ കല്‍ബില്‍ ആരൊ ഇശല്‍ മീട്ടി.
രാവിലെ തന്നെ മനോഹരന്റവിളി വന്നു മൂന്നാറിലേക്ക് പുറപ്പെടാന്‍.കൊച്ചിയില് രണ്ട് ദിവസം ഉള്ളു സ്റ്റേ.
യാത്രയില്‍ പഴയത് പോലെ തന്നെ ഒരു മാറ്റവും ഇല്ല.ഇവര് രണ്ട് ദിവസം എന്തെടുക്കായിരുന്നു.ഒന്നും നടന്നിട്ടില്ല എന്ന് തോനുന്നു.മൂന്നാറില്‍ ചെല്ലുമ്പോള്‍ ശരിയായി കൊള്ളും,നല്ല തണുപ്പ് അല്ലെ.........
ഉച്ചസമയം ആയിട്ടും മൂന്നാറ് തണുത്ത് വിറച്ചിരിക്കുന്നു.ഈ പ്രാവശ്യം തണുപ്പ് കടുതലാണ്.വണ്ടി ഹോട്ടല്‍ മിസ്റ്റി മൗണ്ടനില്‍ ചെന്ന് നിറുത്തി.അവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.അവള്‍ക്ക് യാതൊരു സന്തോഷവും ഇല്ല.അവന്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുകയാണ്.യാത്രയില്‍ ഇടക്കിടക്ക് ശ്രീദേവിയുടെ കണ്ണുകള്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കിയിരുന്നു.അപ്പോള്‍ അവള്‍ പെട്ടെന്ന് മുഖം വെട്ടിക്കും.മൂന്നാറ് വരെ സമയം പോയത് അറിഞ്ഞില്ല.വണ്ടി എവിടെയും കൊണ്ട് ചാര്‍ത്താഞ്ഞത് ഭാഗ്യം.
നല്ല തണുപ്പ് ഡ്രൈവര്‍മാര്‍ക്കുള്ള മുറികളൊക്കെ നിറഞ്ഞു,സീസണല്ലെ എല്ലാവരും മൂന്നാറില് അടിഞ്ഞ് കൂടിയേക്കാണ്.
കാറില്‍ സീറ്റ് മടക്കി ബെഡ്ഡാക്കി.ഗ്ലാസ്സ് കയറ്റി ഇട്ടു,തണുപ്പ് വണ്ടിക്കകത്ത് തുളഞ്ഞ് കയറേണ്.ഒരു കുപ്പി വാങ്ങായിരുന്നു.തണുപ്പല്ലെ രണ്ടെണ്ണം ചെറുത് കഴിച്ചു കിടന്നാല്‍ സുഖായിട്ട് ഉറങ്ങാമായിരുന്നു.കുറേ കാലായി ഒരു തുള്ളി കഴിച്ചിട്ട്.
പുതച്ച് മൂടി വണ്ടിക്കുള്ളില്‍ ചുരുണ്ടി കൂടി കിടന്നു.പെട്ടെന്ന് ഫോണ്‍ അടിച്ചു,അവരാണല്ലൊ.
മനോഹര്‍ ആണ്..''താന്‍ ഇങ്ങോട്ട് വന്നെ,റൂം നമ്പര്‍ നൂറ്റിപ്പത്ത്''
''എന്തിനാ സര്‍ ഈ സമയത്ത്''
''ഇങ്ങോട്ട് വാ വന്നിട്ട് പറയാം''
എന്തിനാണാവൊ ഈ സമയത്ത്.എന്തായാലും പോയി നോക്കാം.ശ്രീദേവിയെ ഒന്ന് കാണുകയും ചെയ്യാം.
മനോഹര്‍ നല്ല ഒരു കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലേക്ക് പകര്‍ത്തി.
''ഇരിക്കു മാഷെ ''
കമ്പനിക്ക് ആളില്ലാത്തത് കൊണ്ടാവും പാവം എന്നെ വിളിച്ചത്.വോഡ്കയാണ് കമ്പനി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം.
എന്തിനാണാവൊ മൂന്ന് ഗ്ലാസ്സ്.
''എടീ..........''
ദൈവമെ ശ്രീദേവി കഴിക്കൊ.......ഏയ്......അവള്‍ ദേവിയാണ്.സാറ് ടച്ചിംങ്സ് എടുപ്പിക്കാനായീരിക്കും കൊച്ച് കള്ളന്‍.
ഒറ്റ വലിക്ക് ഒരെണ്ണം അകത്താക്കി.
''എടീ നിനക്ക് ചെവി കേള്‍ക്കില്ലെ ഇവിടെ വരാന്‍....''
സാറെ ശ്രീദേവിയെ ചീത്ത പറയല്ലെ എനിക്ക് സഹിക്കുന്നില്ല.ഞാന്‍ സാറിനോട് മിണ്ടൂല്ല............മനസ്സില്‍ പറയാനെ പറ്റിയുള്ളു.അയാളുടെ ഭാര്യ എന്ത് വേണമെങ്കിലും വിളിക്കാലൊ.
ഞാന്‍ തന്നെ ഒരെണ്ണം കൂടി ഒഴിച്ചു അടിച്ചു.
കുറേ നാളായി അടിക്കാത്തത് കൊണ്ട് തലക്ക് നന്നായി പിടിച്ചു.
മനോഹര്‍ അകത്തെ മുറിയിലേക്ക് എഴുന്നേറ്റ് പോയി.ശ്രീദേവിയെ പിടിച്ച് വലിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിറുത്തി.
സ്വര്‍ണ്ണ നിറമുള്ള ദേവി കറുത്ത ഗൗണും ധരിച്ച് എന്റെ മുമ്പില്‍ വന്ന് നിന്നപ്പോള്‍ എന്റെ കെട്ട് ഇറങ്ങി.ഒരു പാട്ട് ഓര്‍മ്മ വന്നു.
''കടഞ്ഞ ചന്ദനമോ നിന്‍ മേനി
വിരിഞ്ഞ ചെമ്പകമോ..........''
പാടിയില്ല............
''താന്‍ ആ ഗ്ലാസ്സില് ഒഴിച്ച് ഇവളെ കുടിപ്പിക്കണം.ഇവള് സമ്മതിക്കില്ല ബലം പ്രയോഗിക്കണം.എന്റെ മുമ്പില്‍ വെച്ച് ഇവളെ കീഴ്പെടുത്തണം.ഇത് പോലെ കടിച്ച് കീറണം''
ലാപ്ടോപ്പില്‍ ഒരു ബലാല്‍സംഘം ചെയ്യുന്ന വീഡിയൊ മുന്നില്‍ വെച്ചു.
'തനിക്ക് കാശ് വേണമെങ്കില്‍ തരാം.വേഗം ആവട്ടെ''
കെട്ട് എല്ലാം ഇറങ്ങി..........ഒരു കിളിയും പറന്ന് പോയി.ഞാന്‍ ശ്രീദേവിയെ നോക്കി അവള്‍ പേടിച്ച് ചുമരും ചാരി ദയനീയമായി എന്നെ നോക്കി.
എന്നിലെ ആണത്വം സടകുടഞ്ഞ് എഴുന്നേറ്റു.
അവന്റെ നെഞ്ചിന്‍കൂട് നോക്കി ചാടി മുട്ട് കാല് കയറ്റി കൊടുത്തു.നിലത്ത് വീണ അവന്റെ നെഞ്ചില്‍ കയറി ഇരുന്നു മുഖത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു.അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ചീറ്റി.
''ടാ വൃത്തികെട്ടവനെ നിന്നെ വിശ്വസിച്ച് കൂടെ വന്ന പെണ്ണിനെ വെച്ച് ഭ്രാന്ത് കളിക്കേണൊ പട്ടി.വട്ടാണെങ്കില്‍ ഭ്രാന്താശുപത്രിയില്‍ പോയി കിടക്കടാ.......''
കലി തീരുന്നത് വരെ അടിച്ചു.അവന്റെ ബോധം പോയിരുന്നു.
ശ്രീദേവി പേടിച്ച് വിറച്ച് നില്‍ക്കേണ്.ഇനി എന്ത് ചെയ്യണം എന്നര്‍ത്ഥത്തില്‍ അവളെ നോക്കി.
''ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാം''
കയ്യില്‍ കിട്ടിയ ബാഗും എടുത്ത് അവള്‍ ഇറങ്ങി.അവന്‍ ഉണരും മുമ്പ് സ്ഥലം വിടണം.
ഞങ്ങള്‍ വണ്ടി ആലുവ ലക്ഷ്യമാക്കി വിട്ടു.അവള്‍ക്ക് ഫോണ്‍ കോടുത്തു വീട്ടില്‍ വിളിച്ച് വിവരം പറയാന്‍.
''നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി?''
''ഒരു മാസം''
''മനോഹര്‍ എന്താ ഇങ്ങനെ''
ശ്രീദേവി കരയാന്‍ തുടങ്ങി.
''ബുദ്ധിമുട്ടാണെങ്കില്‍ പറയണ്ടാട്ടൊ''
''കല്ല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ കുടിച്ചാണ് വന്നത്.ആദ്യ രാത്രി ഏതൊരു പെണ്ണിനെയെന്ന പോലെ ഒരുപാട് പ്രതീക്ഷകളും ആയി ചെന്ന എന്നെ സ്വീകരിച്ചത് മര്‍ദ്ദനങ്ങള്‍ ആയിരുന്നു.അശ്ലീല വീഡിയോകള്‍ കാണിപ്പിച്ച് നഗ്നയാക്കി കിടത്തും.മര്‍ദ്ദിക്കാന്‍ മാത്രം ആണ് എന്നെ സ്പര്‍ശിച്ചിട്ടുള്ളു.ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഒന്നും ഇത് വരെ ഉണ്ടായില്ല.എങ്കിലും ഞാനയാള്‍ മാറും എന്ന് പ്രതീക്ഷിച്ചു.പക്ഷെ ഇപ്പോള്‍ അയാള്‍ അശ്ലീല രംഗങ്ങള്‍ അമിതമായി കണ്ട് പൂര്‍ണ്ണമയി മാനസിക രോഗിയായി.കുടുംബത്തിന് വേണ്ടി ക്ഷമിച്ച് നില്‍ക്കുകയായിരുന്നു.''
ദൈവമെ എങ്ങിനത്തെ ആള്‍ക്കരൊക്കെ ആണ് ഈ ഭൂമിയില്‍.
ആലുവ എത്തിയപ്പോള്‍ രാവിലെ ആറ് മണി ആയിട്ടുള്ളു.മുംബൈക്ക് ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രാവല്‍സ് ഒക്കെ തുറക്കണം.
''എന്റെ വീട് അങ്കമാലിയിലാ ശ്രീദേവിക്ക് വിരോദമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം.ശ്രീദേവി അമ്മയുടെ അരികില്‍ ഇരുന്നൊ.ടിക്കറ്റ് ശരിയാക്കി ഞാന്‍ എയര്‍പോര്‍ട്ടില്‍ ആക്കാം.''
''അത് മതി......''
പെണ്ണും കെട്ടും കിടക്കയുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍.അമ്മയുടെ സന്തോഷം ആണ് കാണേണ്ടത്.ഞാനെവിടന്നൊ അടിച്ച് മാറ്റി കൊണ്ട് വന്നതാണെന്ന് തെറ്റിദ്ധരിച്ചു.ഈ അമ്മയുടെ ഒരു കാര്യം.
അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.
''ഞാന്‍ പോയി ടിക്കറ്റിന്റെ കാര്യം നോക്കി വരാം ''
ട്രാവല്‍സ് തുറക്കാന്‍ ഒമ്പത് മതിയാവും.കാലിചായ അടിക്കാം.
'' ചേട്ടാ ഒരു സ്ട്രോങ്ങ് ചായ എടുക്ക്''
ന്യൂസ് പേപ്പര്‍ എടുത്ത് മറിച്ച് നോക്കി.ഇനി ആ തെണ്ടി എങ്ങാനും തട്ടി പോയിട്ടുണ്ടെങ്കില്‍ അറിയാലൊ.ഇല്ല ഒന്നും വന്നിട്ടില്ല.
വൈകീട്ടാണ് ഇനി മുംബൈ ഫ്ലൈറ്റ്.ടിക്കറ്റ് ബുക്ക് ചെയ്ത് വൈകീട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
വീട്ടില്‍ ബൈജുവിനെ കാത്ത് പോലീസ് ഉണ്ടായിരുന്നു.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പുതിയ വാര്‍ത്തയും ഫോട്ടോസും നിറഞ്ഞാടി.
ഹണിമൂണിന് വന്ന പെണ്ണ് ഭര്ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി.......
പോലീസ് കസ്റ്റടിയില്‍ കുറച്ച് ദിവസം കിടന്നു.മനോഹര്‍ വധശ്രമത്തിന് കേസ് കൊടുത്തിരുന്നു.
ശ്രീദേവിയെ അന്ന് അവളുടെ അച്ചന്‍ കൂട്ടികൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു.അവളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.
ഓഫീസില്‍ നിന്ന് വിളിച്ചു,എയര്‍പോര്‍ട്ട് ഓട്ടം.പറഞ്ഞ സമയത്ത് അവിടെ എത്തി.ആളുകള്‍ പുറത്ത് ഇറങ്ങി വരുന്നുണ്ട്.ആരാണാവൊ വരുന്നത് എന്നെ ഫോണ്‍ ചെയ്യുമെന്നാ അവര് പറഞ്ഞത്.
അതാ ശ്രീദേവി വരുന്നു,അവള്‍ എന്നെ കണ്ടു,ചിരിച്ചു എന്റെ അരികിലേക്ക് വന്നു.അവളെ കണ്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളികളിച്ചു.
''ശ്രീദേവി ''
''ഞാനിത് വരെ ചോദിച്ചിട്ടില്ല,ചേട്ടന്റെ പേര് എന്താ?''
''ബൈജു''
'''ബൈജു ചേട്ടന്റെ അമ്മക്ക് കൂട്ടിന് ഞാന്‍ വരട്ടെ''
വണ്ടി അങ്കമാലിയിലേക്ക് യാത്ര ആയി.ശ്രീദേവി ബൈജുവിന്റെ തോളില്‍ തല ചായ്ച് കിടന്നു .
************************
ശുഭം
സിയാദ് ..........................

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo