കല്ല്യാണി ( ചെറുകഥ)
.....................................
.....................................
''നാരായണേട്ടാ സര്‍ബത്ത്....''
''നിന്റെ തലവെട്ടം കണ്ടപ്പൊ തന്നെ അടിച്ച് വെച്ചു...ഇന്നാ പിടി....''
''ഇന്ന് നല്ല സൊയമ്പന്‍ ആയിട്ടുണ്ടല്ലൊ....സര്‍ബത്ത്....''
''ഇന്ന് സ്പെഷ്യല്‍ ആണ് ബാലാ....''
ബാലന്‍ പതിവ് പോലെ നാരായണേട്ടന്റെ കടയിലെ സര്‍ബത്ത് കുടിച്ചു.ഒരു മിനി ഗോള്‍ഡ് വാങ്ങി പുകച്ചു.
അവന്‍ വാച്ചിലേക്ക് നോക്കി 4.25 ഇനി അഞ്ച് മിനിറ്റ് ഉണ്ട് കല്ല്യാണി വരാന്‍.അവന്‍ ആ തിരിവിലേക്ക് നോക്കി......കോളേജ് പടിയില്‍ നിന്ന് കല്ല്യാണിയെ കാത്ത് നില്‍ക്കാതെ അവന്‍ അടുത്ത സ്റ്റോപ്പിലേക്ക് നടന്നാണ് വന്നത്....എന്നും അങ്ങിനെ ആണല്ലൊ....
കല്ല്യാണിയുടെ വായില്‍ നിന്ന് ഉറക്കെ ഉള്ള കരച്ചില്‍ മുഴങ്ങി.....അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.കല്ല്യാണി അവന്റെ മുന്നില്‍ ബ്രേക്കിട്ടു.അധികഭാരം കാരണം കല്ല്യാണി ഒരുഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ടായിരുന്നു.അവന്‍ കല്ല്യാണിയുടെ മുന്‍ വശത്തെ കവാടത്തില്‍ അള്ളിപിടിച്ച് കയറി.
അവന്‍ ഉള്ളിലേക്ക് നൂണ്ട് കയറി......അവന്റെ കണ്ണുകള്‍ ചുറ്റും പരതി.ചുറ്റും തരുണീ മണികള്‍....മനസ്സിനും ശരീരത്തിനും എന്തൊരു കുളിര്‍മ്മ......അവന്‍ അവര്‍ക്കിടയിലേക്ക് മുങ്ങാംകുഴിയിട്ടു.....
കമ്പിയില്‍ ചാരി ഒരു കയ്യില്‍ ബാഗും മറു കൈ കമ്പിയില്‍ പിടിച്ചു പറന്ന് പോകുന്ന കല്ല്യാണിയുടെ കമ്പിയില്‍ തൂങ്ങി നില്‍കുന്ന മഞ്ഞസാരി ഉണ്ട പെണ്‍കൊടിയുടെ അരികിലേക്ക് കുമാരിമാര്‍ക്കിടയിലൂടെ അവന്‍ ഏന്തി വലിഞ്ഞ് എത്തി ..
അവന്റെ കലാപരിവാടികള്‍ ആരംഭിച്ചു.... അവന്‍ കമ്പിയില്‍ എത്തിച്ച് പിടിച്ചു.മഞ്ഞസാരി ഉണ്ട പെണ്‍കൊടിയുടെ മുമ്പിലെ കമ്പിയില്‍ പിടിക്കാന്‍ അവന്‍ കഷ്ടപ്പെട്ടു.മഞ്ഞസാരിയും അവന്റെ നീല പാന്റും തമ്മില്‍ കിന്നാരം പറഞ്ഞു.അടുത്ത സ്റ്റോപ്പ് മംഗലത്ത്പടി വരെ എത്താന്‍ സമയം കുറച്ച് എടുക്കും..മുഴുവന്‍ കുണ്ടും കുഴിയും ആണ്.....റോഡ് പണി തുടങ്ങിയിട്ടില്ല,റോഡ് വികസനം ഫണ്ട് അനുവദിച്ച് ഫ്ലക്സില്‍ ചിരിച്ച് ഇരിക്കുന്ന സ്ഥലം എം.ല്‍.എ യെ ബാലന്‍ സ്മരിച്ചു...മംഗലത്ത്പടി വരെ ഉള്ളൂ കല്ല്യാണിയില്‍ തിരക്ക്.പെട്ടെന്ന് എത്തല്ലെ എന്ന് പ്രര്‍ത്ഥിച്ച് അവന്‍ കമ്പിയില്‍ മുറുകെ പിടിച്ചു.മഞ്ഞസാരി ഉണ്ട പെണ്‍കൊടി പ്രതിഷേധിക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന്റെ അവസ്ഥയില്‍ ആയി.
കല്ല്യാണി കുഴിയില്‍ ചാടുമ്പോള്‍ ബാലന്‍ കല്ല്യാണി ആടി ഉലയുന്നതിനേക്കാള്‍ നന്നായി ഇളകും........
പെട്ടെന്ന് ബാലന് വയറിനുള്ളില്‍ ഒരു മുരള്‍ച്ച........
''ഗ്റ്......ഗ്റ്..........''
കമ്പിയിലെ പിടുത്തം അയഞ്ഞു.......ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി........ആകെ എരിപൊരി സഞ്ചാരം....കാലുകള്‍ ഇറുക്കി....മഞ്ഞസാരി ഉണ്ടപെണ്‍കൊടിയെ മുറുക്കെ പിടിച്ചു.....ഇല്ല പറ്റുന്നില്ല.......പിടുത്തം കിട്ടുന്നില്ല......വേദന.....ശക്തിയായി അടിയിലോട്ട് തള്ളി വന്നു തുടങ്ങി.....
അവന്‍ ഉച്ചത്തില്‍ അലറി....
''നിര്‍ത്ത് ചേട്ടാ....വണ്ടി നിര്‍ത്ത്....''
തിരക്കിന്റെ എവിടെ നിന്നോ....മറുപടി കണ്ടക്ടര്‍ ചേട്ടന്‍ നല്‍കി.........
''തൊള്ള തുറക്കല്ലെടാ സ്റ്റോപ്പ് ആവട്ടെ....''
പെട്ടന്ന് കല്ല്യാണി ആ വലിയ കുഴിയില്‍ ചാടി.....
അവന് തടഞ്ഞ് നിര്‍ത്താന്‍ ആയില്ല...പോയി.....കല്ല്യാണിയില്‍ ആകെ പരിമളം പരന്നു.നീല പാന്റിലൂടെ ഒരു വലിയ ശബ്ദത്തോടെ സര്‍ബത്തിന്റെ കൂടെ എല്ലാം പുറത്തേക്ക് .........അടുത്ത് നിന്ന പെണ്‍കൊടികള്‍ ഒച്ചയിട്ടു.
അവന് തടഞ്ഞ് നിര്‍ത്താന്‍ ആയില്ല...പോയി.....കല്ല്യാണിയില്‍ ആകെ പരിമളം പരന്നു.നീല പാന്റിലൂടെ ഒരു വലിയ ശബ്ദത്തോടെ സര്‍ബത്തിന്റെ കൂടെ എല്ലാം പുറത്തേക്ക് .........അടുത്ത് നിന്ന പെണ്‍കൊടികള്‍ ഒച്ചയിട്ടു.
വലിയ ശബ്ദത്തോടെ കല്ല്യാണി ബ്രേക്കിട്ടു......യാത്രക്കാര്‍ ഇറങ്ങി ഒാടി....അന്നാദ്യമായി കല്ല്യാണിയുടെ ട്രിപ്പ് മുടങ്ങി.....ബാലനെ കൊണ്ട് കല്ല്യാണിയെ കഴുകി വൃത്തിയാക്കിയാണ് അവര്‍ വിട്ടത്.........പിന്നീട് ബാലനെ ആ നാട്ടില്‍ കണ്ടിട്ടില്ല.....
അലവലാതി ബാലനില്‍ നിന്ന് കല്ല്യാണിയെ രക്ഷിച്ച നാരായണേട്ടനെ പൊന്നാട അണിയിച്ച് നാട്ടുകാര്‍ ആദരിച്ചു.....
..............................
സിയാദ്
..............................
സിയാദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക