Slider

യോഗ്യത

0

യോഗ്യത
ആറ്റുവഞ്ചിച്ചുവട്ടിൽ ഞാനിന്നും
മുന്നോട്ട്, മുന്നോട്ട് കുതിക്കാൻ
കൊതിക്കിലും. 
പിന്നോട്ട്, പിന്നോട്ട് നടക്കാൻ
വിധിച്ചോരു ഞണ്ടുമാത്രം!
ചെളിയിലാഴ്ന്നുപോയതെൻ
പാദമോ, മനസ്സോ?
കവിയെന്ന് സ്വയം നിനക്കിലും
കവിയുടെ യോഗ്യതയെന്തെ -
ന്നറിയാത്തവൻ ഞാൻ.
ഈരടിപ്പടവുകളിൽ
അക്ഷരക്കൂട്ടങ്ങൾ
മിന്നിമറയുന്ന മാത്രയിൽ
ഞാനും കുറിച്ചുപോയ്
ചില വരികളെനിക്കായ്‌.
ഇനിയെത്ര ദൂരം
നടക്കുവാനുണ്ടറിയില്ല,
ഈയൊരു ജന്മം
മതിയാകുമോയെന്നറിയില്ല
ഉള്ളിലൊരൽപ്പം കൊതിയുണ്ട്
ഇനിയൊരു ജന്മമുണ്ടെങ്കിൽ
കവിയായ്‌പ്പിറന്നിടാൻ.
അനിലൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo