നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രക്ത പുഷ്പങ്ങൾ 🌹


രക്ത പുഷ്പങ്ങൾ 🌹
====================
"കുട്ടിയുടെ ഫോട്ടോ സിറ്റിയിലെ എല്ലാ സ്റ്റേഷനിലേക്കും ഫോർവെർഡ് ചെയ്യുക , ഒരു കാരണവശാലും ഈ ന്യൂസ് പുറത്തേക്ക് ലീക് ചെയ്യരുതെന്ന് മിനിസ്റ്ററുടെ പ്രെത്യേക ഓർഡറുണ്ട് ".
സുശാന്തിനി IPS സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രൻ നായർക്ക് നിർദ്ദേശം നൽകി .
സുശാന്തിനി , ചുരുങ്ങിയ കാലയളവിൽ തന്നെ ഡിപ്പാർട്മെന്റിന് അകത്തും പുറത്തും നല്ല പേര് നേടിയെടുത്ത ചെറുപ്പക്കാരി ആയ IPS ഓഫീസർ , അത് കൊണ്ട് തന്നെ ആണ് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയതും .
ജോലിയോടുള്ള ആത്മാർഥത കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമായി ജോലി ചെയ്യേണ്ടി വന്നില്ല .ട്രാൻസ്ഫെർ ആയി ഈ സിറ്റിയിലേക്ക് വന്നപ്പോൾ ആദ്യം അറ്റൻഡ് ചെയ്യേണ്ടി വന്ന കേസ് ഇതാണ് .
വ്യവസായ പ്രമുഖനും , പോരാത്തതിന് മിനിസ്റ്ററുടെ ബിസിനസ് പാർട്ണറുമായ ഈപ്പൻ ജോർജിന്റെ മകളെ ആണ് കാണാതായിരിക്കുന്നത് .
സുശാന്തിനി സർക്കിളും , രണ്ടു കോൺസ്റ്റബിൾസുമായി ഈപ്പൻ ജോർജിന്റെ ഫ്ലാറ്റിലേക്ക് തിരിച്ചു . വാതിൽ തുറന്ന് അകത്തേക്ക് കയറിയ അവർ ആദ്യം കണ്ടത് തൂവെള്ള നിറമുള്ള മാർബിൾ വിരിച്ച തറയിൽ ഇറ്റിറ്റു വീണു കിടക്കുന്ന രക്ത തുള്ളികളായിരുന്നു .അത് അകത്തെ മുറിയിലേക്ക് നീണ്ടു .
ഈപ്പൻ ജോർജ് ഫോണിൽ തിരക്കിട്ട സംസാരത്തിൽ ആയിരുന്നു , ഭാര്യ ജെന്നിഫർ സെറ്റിയിൽ തളർന്നിരിപ്പുണ്ട് . അവരുടെ ഒരേയൊരു മകളും പത്തു വയസ്സ് പ്രായമുള്ള സ്റ്റെഫിയെ ആണ് കാണാതായിരിക്കുന്നത് .
സുശാന്തിനി അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി .
" ഞങ്ങൾക്ക് ഇന്നൊരു ബർത്ഡേ പാർട്ടി ഉണ്ടായിരുന്നു , പോയിട്ട് തിരിച്ചു വന്നപ്പോൾ മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു . അവളുടെ റൂമിലും , എല്ലായിടത്തും നോക്കിയിട്ടും മോളെ കണ്ടില്ല , അപ്പോഴാണ് ഞങ്ങൾ ഈ രക്ത തുള്ളികൾ കണ്ടത് ."
ഈപ്പൻ ജോർജ് പറഞ്ഞു നിർത്തിയപ്പോൾ ജെന്നീഫറിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു . " ജെന്നി ...Stop , ഇനി അയൽക്കാരെയും കൂടി അറിയിച്ചാലേ നീ അടങ്ങുകയുള്ളോ " , ഈപ്പൻ അവളെ ശാസന കൊണ്ട് തേങ്ങൽ അടക്കിപ്പിച്ചു " .
" ഇന്ന് സണ്‍‌ഡേ അല്ലേ ? എന്നിട്ടുമെന്തേ പാർട്ടിക്ക് നിങ്ങൾ മോളെയും കൂട്ടാതിരുന്നത് " , ചന്ദ്രൻ നായരുടേതായിരുന്നു സംശയം .
" ഓ , അവൾക്ക് പാർട്ടിയിലും സെലിബ്രേഷനിലും തീരെ താല്പര്യമില്ല , ഒറ്റയ്ക്കിരുന്നു ബുക്ക്‌സ് എന്തെങ്കിലും വായിക്കുന്നതാ അവൾക്ക് ഇഷ്ടം , അത് കൊണ്ട് തന്നെ ഞങ്ങൾ കൂടുതൽ നിര്ബന്ധിച്ചതുമില്ല ". ഈപ്പൻ ജോർജിൽ നിന്നും ഒരു ഒഴുക്കൻ മറുപടിയാണ് ലഭിച്ചത് .
" കുട്ടിയെ കാണാതായതിനു പിന്നിൽ നിങ്ങള്ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ , ബിസിനസ്സ്പരമായോ , അല്ലാതെയോ ?"
"അങ്ങനെ ഞങ്ങൾക്ക് പ്രേത്യേകിച്ചു ശത്രുക്കൾ ഒന്നുമില്ല " ,ഈപ്പൻ ജോർജ് ഇത് പറഞ്ഞപ്പോൾ ജെന്നിഫർ ഇടയ്ക്കു കയറി . " അപ്പുറത്തെ ഫ്‌ളാറ്റിൽ എൻജിനീയറിങ് കോളേജിലെ കുറച്ചു സ്റ്റുഡന്റസ് ആണ് താമസിക്കുന്നെ , എനിക്ക് അവരെ ചെറിയ സംശയം ഉണ്ട് ."
സുശാന്തിനി , ചന്ദ്രൻ നായരെയും കോൺസ്റ്റബിൾസിനെയും അപ്പുറത്തെ ഫ്‌ളാറ്റിലേക്കു അന്വേഷണത്തിന് അയച്ചതിനു ശേഷം സ്റ്റെഫിയുടെ മുറിയിൽ കയറി അവളുടെ ബുക്ക്‌സ് ഓരോന്നായി മറിച്ചു നോക്കി .
അൽപ്പ നേരത്തിനു ശേഷം ചന്ദ്രൻ നായർ തിരിച്ചെത്തി , ആ കുട്ടികൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് ചോദ്യം ചെയ്യലിൽ മനസ്സിലാക്കിയതെന്ന് സുശാന്തിനിയെ അറിയിച്ചു .
" ഇപ്പോൾ പിള്ളേരെ അല്ല , കുറച്ചു എയ്‌ജ്ഡ് ആയവരെ ആണ് സൂക്ഷിക്കേണ്ടത് , നിങ്ങൾ ഒരു കാര്യം ചെയ്യ് ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്ന അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്ക് " , സുശാന്തിനി അവരെ വീണ്ടും പറഞ്ഞയച്ചു .
സ്റ്റെഫിയുടെ ഏതെങ്കിലും ഫ്രണ്ട്സോ , ബന്ധുക്കൾ ആരെങ്കിലുമോ ഇവിടെ വരാറുണ്ടോ എന്ന് ജെന്നീഫറിനോടായി സുശാന്തിനി തിരക്കി .
" മോൾക്കങ്ങനെ ഫ്രണ്ട്സായി ആരുമില്ലെന്നാണ് എന്റെ അറിവ് , ബന്തുക്കളുമായി സഹകരണം ഇല്ലാത്തതു കൊണ്ട് ആരും വരാറില്ല , പിന്നെ മോളെ കുഞ്ഞിലേ മുതൽ നോക്കാനായി നിർത്തിയ ഒരു സ്ത്രീ ഉണ്ടായിരുന്നു , അവർക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങളും ബുദ്ധിമുട്ടുകളും ആയപ്പോൾ കുറച്ചു നാൾ മുന്നേ ഞങ്ങളവരെ പറഞ്ഞയച്ചു ."
സുശാന്തിനി ഡോഗ് സ്‌ക്വാഡിനെ വിളിക്കാൻ തയ്യാറായപ്പോൾ ഈപ്പൻ ജോർജ് അതിനെ എതിർത്തു . " മാഡം , നിങ്ങൾ പട്ടിയും പൂച്ചയുമായി വന്നാൽ ആളുകൾ എല്ലാം അറിയും , സൊസൈറ്റിയിൽ ഞങ്ങൾക്കുള്ള പ്രെസ്റ്റീജും , ഡിഗ്നിറ്റിയും കൂടെ നോക്കേണ്ട ".
അയാളുടെ ആ മറുപടി സുശാന്തിനിയെ ചൊടിപ്പിച്ചു , " ഹേ മിസ്റ്റർ , നിങ്ങളുടെ മകളുടെ ചോരപ്പാടുകൾ തന്നെ ആയിരിക്കാം ഇവിടെ പടർന്നു കിടക്കുന്നത് . ആ കുട്ടി മരിച്ചോ , ജീവനോടെ ഉണ്ടോയെന്ന് അറിയാൻ നിങ്ങളുടെ അന്തസും ആഭിജാത്യവും നോക്കി ഒളിച്ചു കളി നടത്തിയാൽ സാധിക്കില്ല ".
അപ്പോഴേക്കും ചന്ദ്രൻ നായർ അങ്ങോട്ടേക്ക് ഓടിയെത്തി കയ്യിലിരുന്ന മൊബൈൽ ഫോൺ സുശാന്തിനിയെ ഏൽപ്പിച്ചു , മറുതലയ്ക്കൽ SI ജാഫർ ആണെന്ന് അറിയിച്ചു .
സുശാന്തിനി SI ജാഫറുമായി സംസാരിച്ചതിന് ശേഷം ചാടി എഴുന്നേറ്റു . " സ്റ്റെഫി എവിടെ ഉണ്ടെന്നതിനെ കുറിച്ച് ചെറിയ ഒരു സൂചന കിട്ടിയട്ടുണ്ട് . ഞങ്ങൾ പോയി അന്വേഷിച്ചിട്ട് വിവരം അറിയിക്കാം . " അവർ തിടുക്കത്തിൽ വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് പോയി . ഈപ്പൻ ജോർജും , ജെന്നീഫറും ഭയപ്പാടോടെ നിലത്തു കട്ടപിടിച്ചു ഉണങ്ങി തുടങ്ങിയ രക്ത തുള്ളികളിലേക്കു നോക്കി .
പോയി ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ സുശാന്തിനി സ്റ്റെഫിയുമായി തിരിച്ചെത്തി , കൂടെയൊരു വൃദ്ധയായ സ്ത്രീയും ഉണ്ടായിരുന്നു .സ്റ്റെഫിയുടെ പഴയ ആയ ആയിരുന്നു ആ സ്ത്രീ .
" നീയായിരുന്നല്ലേ ഇവിടുന്നു എന്റെ മോളെ തട്ടി കൊണ്ട് പോയത് ", ഈപ്പൻ വൃദ്ധയെ അടിക്കാനായി കയ്യുയർത്തി പാഞ്ഞു ചെന്നു .
" തൊട്ട് പോകരുത് അവരെ " , സുശാന്തിയുടെ ഒരു ഗർജ്ജനം തന്നെയായിരുന്നു .ആ ശബ്ദത്തിനു മുന്നിൽ ഈപ്പൻ ജോർജ് ഒരു നിമിഷം പകച്ചു നിന്നു .
"മിനിസ്റ്ററുടെ ഫ്രണ്ടാണെന്നൊന്നും ഞാൻ നോക്കില്ല , ഒരു തവണ കൂടി ഈ സ്ത്രീയുടെ നേരെ കയ്യോങ്ങിയാൽ തന്റെ നട്ടെല്ല് ഞാൻ ചവിട്ടി ഒടിക്കും ."
അവളുടെ വാക്കുകൾ ഈപ്പനെ ശരിക്കും പരിഭ്രാന്തനാക്കി , " മാഡം എന്താണീ പറയുന്നത് , എന്റെ മോളെ തട്ടിക്കൊണ്ടു പോയ ഇവർക്ക് മുന്നിൽ അവളുടെ അച്ഛനായ ഞാൻ കയ്യും കെട്ടി നിൽക്കണമോ ? ".
" നിങ്ങളുടെ മകളോട് സംസാരിക്കുന്നതിനു മുന്പായിരുന്നെങ്കിൽ ഇത് പോലെ ഞാനും പ്രതികരിച്ചേനേ , പക്ഷെ ഇപ്പോൾ നിങ്ങളോട് എനിക്ക് പുച്ഛമാണ് തോന്നുന്നത് . ഒരു അച്ഛനും , അമ്മയും ; ഒറ്റൊരു മകളായിട്ടും പോലും നിങ്ങൾ അവളെ ലാളിക്കാനോ , അവളോട് സംസാരിക്കാനോ സമയം കണ്ടെത്തിയിട്ടുണ്ടോ ? നിങ്ങള്ക്ക് ഡിന്നറും , പാർട്ടികളും ! സ്റ്റാറ്റസ് പടുത്തുയർത്താനുള്ള തത്രപ്പാടിൽ അല്ലായിരുന്നോ .....
ഇവൾ നിങ്ങളുടെ മാറിൽ ചേർന്ന് കിടന്ന് ഉറങ്ങാൻ കൊതിച്ചപ്പോഴും നിങ്ങൾ അവളെ അകറ്റി നിർത്തുകയാണ് ചെയ്തത് " .
"അവളെ സ്നേഹിച്ചതും , ശാസിച്ചതും , നെഞ്ചോടു ചേർത്തു കിടത്തിയതും , കഥകൾ പറഞ്ഞുറക്കിയതും , അവളുടെ അച്ഛനും അമ്മയായും കണ്ടതും ഈ വൃദ്ധ ആയ സ്ത്രീയെ ആയിരുന്നു ."
സുശാന്തിനിയുടെ വാക്കുകൾ ജെന്നീഫറിനെ ക്രോധാകുലയാക്കി . " എന്റെ മോളെ തട്ടികൊണ്ട് പോയത് ഇവരല്ലന്നാണോ മാഡം പറഞ്ഞു വരുന്നത് , അപ്പോൾ ഇവിടെ ഒഴുകി കിടക്കുന്ന ഈ ചോരപ്പാടുകളോ ? ...."
ആ ചോദ്യം സുശാന്തിനിയുടെ മുഖത്ത് ഒരു പുച്ഛം കലർന്ന പുഞ്ചിരിയാണ് ഉണ്ടാക്കിയത് .
" ആ ചോരപ്പാടുകൾ എന്താണെന്ന് മനസ്സിലാകണമെങ്കിൽ പ്രസവിച്ചാൽ മാത്രം പോരാ , നിങ്ങൾ ഒരു അമ്മ കൂടി ആവണം . തിരക്കെല്ലാം കഴിഞ്ഞു വരുമ്പോഴും , മകളെ ഒന്ന് ശ്രദ്ധിക്കാനോ , അവളിലുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങൾ മനസ്സിലാക്കാനോ നിങ്ങള്ക്ക് സമയമില്ലാരുന്നെല്ലോ , ലാപ്ടോപ്പിലും മൊബൈലിലും അല്ലായിരുന്നോ " .
തന്റെ മകൾ ഋതുമതി ആണെന്ന് അറിഞ്ഞപ്പോൾ ജെന്നീഫറിന് അത്ഭുതം ഉളവായി , " അതിന് അവൾക്ക് പത്തു വയസ്സല്ലേ ആയുള്ളൂ ........"
" ഒരു അമ്മയായ നിങ്ങൾക്കുള്ള ഈ അജ്ഞത , സ്റ്റെഫിക്ക് ഒരു വല്യമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഉണ്ടാവില്ലായിരുന്നു .അതെങ്ങനാ പുത്തൻ പണം കുമിഞ്ഞു കൂടിയപ്പോൾ പരിഷ്‌കാരം പോരെന്ന് തോന്നി അവരെ വൃദ്ധ സദനത്തിൽ തള്ളി , മകളെ നോക്കാൻ കൂലിക്കു ആളെ നിർത്തിയവരല്ലേ നിങ്ങൾ ."
"മകളുടെ തെറ്റുകൾ മാത്രം കാണുകയും , ശാസനകളും ശിക്ഷകളും മാത്രം നിങ്ങൾ നൽകി . ഉന്നത വിദ്യാലയത്തിൽ അയച്ചാൽ എല്ലാ അറിവും കിട്ടുകയില്ല , മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകേണ്ട ചില അറിവുകളുണ്ട് ........"
" ആ അറിവ് സ്റ്റെഫിക്ക് ലഭിക്കാതിരുന്നത് കൊണ്ടാണ് ഈ രക്ത പൊട്ടുകൾ കണ്ട് അവൾ ഭയന്നതും , തനിക്കു എല്ലാം തുറന്ന് പറയാനും , ഇപ്പോഴും സ്വാന്തനവുമായിരുന്ന ആ വൃദ്ധ സ്ത്രീയെ തേടി ഈ കുട്ടിക്ക് പോകേണ്ടി വന്നതും " .........
ബന്ധങ്ങൾ അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിനായി സമർപ്പിക്കുന്നു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot