Slider

എനിക്കു നല്ല എക്സ്പീരിയൻസുണ്ട്

0
"ആട്ടെ..
ഈ ജോലിക്കു വേണ്ടി അപേക്ഷ അയക്കാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം.."?
"എനിക്ക് നല്ല ആത്മവിശ്വാസമുണ്ട് സർ..
എനിക്കിതു ചെയ്യാൻ പറ്റുമെന്ന്.."
"പക്ഷെ ഒരേസമയം പല കാര്യങ്ങളും ഡീൽ ചെയ്യേണ്ടി വരും..
ഉദാഹരണത്തിന് കമ്പനിക്കാവശ്യമായ മെഷിനറികളുടെ ഓർഡർ എടുക്കുന്നത് തൊട്ടു ജോലിക്കാരുടെ ശമ്പളം താമസ സൗകര്യങ്ങൾ ഒക്കെ പല സമയങ്ങളിലായി ചെയ്യേണ്ടി വരും..
ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റങ്ങളോട് ക്ഷമയോടെ പ്രതികരിക്കേണ്ടി വരും.."
"അതൊക്കെ എനിക്കു പറ്റും സാർ.."
"ഓക്കേ..
ചിലപ്പോഴൊക്കെ അധികസമയം ജോലിയുണ്ടാവും..
വിശ്രമമില്ലാതെ.."
"അതൊന്നും പ്രശ്നമല്ല സർ..
എനിക്കു നല്ല എക്സ്പീരിയൻസുണ്ട്.."
"ഗ്രേറ്റ്..
ഇത്രയും നല്ല പ്രവർത്തിപരിചയം താങ്കൾക്കെവിടുന്നു കിട്ടി.."?
"ഫേസ്ബുക്ക് സർ "!
"വൗ അവരുടെ കീഴിലാരുന്നോ ജോലി ചെയ്തിരുന്നത്..
ഗ്രേറ്റ് ഡിയർ .. "!
"സോറി സാർ ..
ഞാൻ അത്യാവശ്യം അവിടെയെഴുതാറുണ്ട്..
അതിൽനിന്നു കിട്ടിയ എക്സ്പീരിയൻസാണ്.."
"അതെങ്ങിനെ .."?
"അതൊ സാറ് കേക്കണം..
ഒരു പോസ്റ്റെഴുതി ഒരേസമയം തന്നെ പത്തു പതിനഞ്ചു ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും..
പിന്നെയതിന്റെ കമന്റ്, അതിനടിയിൽ കിട്ടുന്ന തെറിവിളികൾ,ഒക്കെ യാതൊരു ഭാവമാറ്റവും കൂടാതെ കൈകാര്യം ചെയ്യും..
അതിനിടയിൽ ചാറ്റും നടക്കും..
ചിലപ്പൊ ഒന്നിൽക്കൂടുതൽ പേരോട്..
അതു ചിലപ്പൊ എണ്ണം കൂടാനും മതി..
പോരാത്തതിന് മറ്റുളളവരുടെ പോസ്റ്റ് വായിക്കണം..
സ്വാഭാവികമായും ഉറക്കമൊഴിച്ചു പണിയെടുക്കേണ്ടി വരും പലപ്പോഴും ..
അതൊന്നും പോരാത്തതിന് ഫാമിലി വാട്സാപ്പ് ഗ്രൂപ്പും കോപ്പും ..
സാറുതന്നെ പറ ഇത്രേം എക്സ്പീരിയൻസ് പോരെ ഒരാൾക്ക്.."
"വൗ യൂ ആർ സെലെക്ടഡ് "!!
പെന്റിങ് വർക്ക് :
ഈ പോസ്റ്റ് എത്ര ഗ്രൂപ്പുകളിൽ പോസ്റ്റിയെന്ന കമന്റ് നിരോധിച്ചിരിക്കുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo