Slider

ചിലര്‍ ...ചിലര്‍ മാത്രം

0
ചിലര്‍ ...ചിലര്‍ മാത്രം
-----------------------------------------------
വിരുതന്മാര്‍ അനവധി അനവധി
വിരുതും പലവിധം ഉലകില്‍ സുലഭം
വിരുതിനു വട്ടം ചതുരം വെച്ചാല്‍
വീതുളിപോലെ പാഞ്ഞുകളയും
ഉത്തരമില്ലാ ചിത്രവധങ്ങള്‍
വങ്കത്തത്തിന്‍ പുതു ചിത്രങ്ങള്‍
കണ്ടാലുടനെ മണ്ടീടേണം
മിണ്ടാനൊട്ടും നിന്നീടരുതേ
അരിയെത്രാണെന്നതു കേട്ടാല്‍
പയറഞ്ഞാഴി യെന്നുര ചെയ്യും
കാലം കെട്ടൊരു കലികാലമിത്
കോലം കെട്ടല്‍ പെരുകും കാലം
വിദ്വാന്‍മാരവര്‍ വലിയവര്‍
വിഡ്ഢികള്‍ നമ്മള്‍ നോക്കിയിരിക്കും
പാണ്ഡിത്യത്തില്‍ പാമരരോ
പാശം തീര്‍ക്കാന്‍ പേശവരോ
--------------------പ്രവീണ്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo