ട്രെയിൻ
ട്രെയിൻ ഒരു സംഭവമാണ്
അദൃശ്യ പരിരംഭണങ്ങളുടെ
ആകുലതകൾ മുറ്റും വിരഹ
ചുംബനങ്ങളുടെ കടൽ,
വിസ്മയങ്ങളുടെ, നെടുവീർപ്പുകളുടെ
നിറക്കൂട്ടുകളിലേക്ക് ചരിച്ചൊഴിച്ച്
കാത്തിരിപ്പിന്റെ രാജ്യങ്ങളെ
സ്വപ്നങ്ങളുടെ ഭൂഖണ്ഡത്തിലേക്ക്
വലിച്ചിഴക്കുന്ന ഉരുൾ സമൃദ്ധി.
അദൃശ്യ പരിരംഭണങ്ങളുടെ
ആകുലതകൾ മുറ്റും വിരഹ
ചുംബനങ്ങളുടെ കടൽ,
വിസ്മയങ്ങളുടെ, നെടുവീർപ്പുകളുടെ
നിറക്കൂട്ടുകളിലേക്ക് ചരിച്ചൊഴിച്ച്
കാത്തിരിപ്പിന്റെ രാജ്യങ്ങളെ
സ്വപ്നങ്ങളുടെ ഭൂഖണ്ഡത്തിലേക്ക്
വലിച്ചിഴക്കുന്ന ഉരുൾ സമൃദ്ധി.
യേiഗവിയോഗങ്ങളുടെ പാളങ്ങളിൽ
നനവൂറും കനവുകൾ ചുമലിൽ വരിഞ്ഞു കെട്ടി
മറവിയുടെ മണിയറകളിലുറക്കം
തേടുമെത്ര ഭാഷകളിൽ കലമ്പി
ആകാംക്ഷാ ദൂരം തേടുന്ന ഭാവി.
നനവൂറും കനവുകൾ ചുമലിൽ വരിഞ്ഞു കെട്ടി
മറവിയുടെ മണിയറകളിലുറക്കം
തേടുമെത്ര ഭാഷകളിൽ കലമ്പി
ആകാംക്ഷാ ദൂരം തേടുന്ന ഭാവി.
ഓർമ്മിക്കുവാനുള്ള വാക്കിന്റെ തീയ്
നാവിനെ,യിടം വലം ചുറ്റി
ചുണ്ടിൽത്തടഞ്ഞ്
മുഖം കഴുകിത്തുവർത്തി
ലഘുഭാരങ്ങളെ നിശ്വാസത്തിന്നിഴ-
കളിൽ മുറുക്കി,
ദീർഘദൂരങ്ങളിലേക്ക്
കാത്തിരിപ്പുകളുണ്ടു നിറയാൻ
ഹൃദയത്തെ,യഴിച്ചുവിട്ടവർ
പ്ലാറ്റ്ഫോമുകളിലനാഥരായി.
നാവിനെ,യിടം വലം ചുറ്റി
ചുണ്ടിൽത്തടഞ്ഞ്
മുഖം കഴുകിത്തുവർത്തി
ലഘുഭാരങ്ങളെ നിശ്വാസത്തിന്നിഴ-
കളിൽ മുറുക്കി,
ദീർഘദൂരങ്ങളിലേക്ക്
കാത്തിരിപ്പുകളുണ്ടു നിറയാൻ
ഹൃദയത്തെ,യഴിച്ചുവിട്ടവർ
പ്ലാറ്റ്ഫോമുകളിലനാഥരായി.
പോയിവരാമെന്നിരുൾ നിറഞ്ഞ
പഴമൊഴിത്തറയിൽ
കദനത്തിന്റെ നീണ്ട ചൂളംവിളിയുടെ ചാലിൽ
വിത്തുവിതച്ചവരന്യോന്യമടയാളപ്പെടുത്തി.
പഴമൊഴിത്തറയിൽ
കദനത്തിന്റെ നീണ്ട ചൂളംവിളിയുടെ ചാലിൽ
വിത്തുവിതച്ചവരന്യോന്യമടയാളപ്പെടുത്തി.
അറിയാക്കരങ്ങളിലമർന്ന്
നമ്മെ നോക്കും രുചികളിൽ,
വിൽക്കാതെ പോയ വിശപ്പിന്റെയാവിയിൽ,
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിൻ
പിടയുന്ന നാളങ്ങളിറങ്ങി വന്ന്
തീവണ്ടി നീളത്തിൽ വളർന്ന്
വിങ്ങിയതെത്ര ഭാഷകളിൽ.
നമ്മെ നോക്കും രുചികളിൽ,
വിൽക്കാതെ പോയ വിശപ്പിന്റെയാവിയിൽ,
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിൻ
പിടയുന്ന നാളങ്ങളിറങ്ങി വന്ന്
തീവണ്ടി നീളത്തിൽ വളർന്ന്
വിങ്ങിയതെത്ര ഭാഷകളിൽ.
ആയ വ്യയങ്ങളുടെ
വിളവെടുത്തു നീങ്ങുന്ന ജീവിതരഥ്യ.
സൂര്യനിൽ നിന്ന് സൂര്യനിലേക്ക്
തണുവു തേടി,
മഴയിൽ നിന്ന് മഞ്ഞിലേക്ക്
ചുടുതേടി,
രഥികൾ കാലത്തെ കടന്നു നീങ്ങി.
അസ്തമയങ്ങൾക്കപ്പുറം
അനാദിയിൽ ഉദയങ്ങൾ തേടി
യാത്ര കാലങ്ങളിലൂടെ,
കാലങ്ങളെ കടന്ന്...
വിളവെടുത്തു നീങ്ങുന്ന ജീവിതരഥ്യ.
സൂര്യനിൽ നിന്ന് സൂര്യനിലേക്ക്
തണുവു തേടി,
മഴയിൽ നിന്ന് മഞ്ഞിലേക്ക്
ചുടുതേടി,
രഥികൾ കാലത്തെ കടന്നു നീങ്ങി.
അസ്തമയങ്ങൾക്കപ്പുറം
അനാദിയിൽ ഉദയങ്ങൾ തേടി
യാത്ര കാലങ്ങളിലൂടെ,
കാലങ്ങളെ കടന്ന്...
By
Deva Manohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക