നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹം @..Com..


സ്നേഹം @..Com..
ഓഫീസിൽ നിന്നു ഇറങ്ങി ലിഫ്റ്റ് ലഷ്യമാക്കി നടക്കുമ്പോൾ... എതിരെ നടന്നു വരുന്നു സഹപ്രവർത്തക പ്രിയ..
സനൽ എവിടെപോകുവാ.... ?
വീട്ടിൽ പോകുവാ.... പ്രിയയുടെ ചോദ്യത്തിന് സനൽ പറഞ്ഞു..
അപ്പൊ.. നാളെ സുധീഷിന്റെ കല്യാണത്തിന് വരുന്നില്ലേ.... ?
അത്യാവശ്യമായി ഒന്ന് വീട്ടിൽ പോകണം.... ഞാൻ അമ്പലത്തിലേക്ക് എത്തിക്കോളാം... എന്നാ പോട്ടെ പ്രിയ.. സമയം 4 ആയി.. അഞ്ചിന്റെ വോൾവോ പോയാപ്പിന്നെ.... ഈ ചൂടിന് വേറെ വണ്ടിയെക്കേറി വീട്ടിൽ ചെല്ലുമ്പോളേക്കും ഒരു പരുവം ആകും....
പ്രിയയുടെ മറുപടിക്കു കാത്തുനിൽക്കാതെ സനൽ വേഗം നടന്നു.... പ്രിയയുടെ മുഖം വാടിയെന്നു അവനു മനസിലായി... അവൻ അത് കണ്ടില്ലന്നു നടിച്ചു.. പ്രിയക്ക് തന്നോടുള്ള ഇഷ്ട്ടം സനലിനറിയാം.പ്രിയ കാണാൻ സുന്ദരിയും ആണ്... പക്ഷേ... തന്റെ മനസിലുള്ള പെണ്ണിന്റെ രൂപം ഇതല്ല... സുന്ദരിയായ... നല്ല കടഞ്ഞെടുത്തപോലത്തെ ഒരു പെണ്ണ്... ബ്രോക്കർ അയ്യപ്പൻ വാട്സപ്പിൽ അയച്ചു തന്ന ഫോട്ടോ കണ്ടിട്ടു അങ്ങെനെ ഒരു പെണ്ണ് ആണന്നു തോന്നി... അതുകൊണ്ടല്ലേ കൂട്ടുകാരന്റെ കല്യാണവും ഒഴിവാക്കി ഇന്ന് വീട്ടിൽ പോകാൻ തീരുമാനിച്ചത്.
പിറ്റേദിവസം.... ..
പെണ്ണിന്റെ അച്ഛനുമായി സംസാരിച്ചുകൊണ്ടിരുന്ന അവർക്കു മുന്നിലേക്ക് ഒരു ട്രേയിൽ കാപ്പിയുമായി അവൾ ഒഴുകി വന്നു... പെണ്ണിനെ കണ്ട സനലിന്റെ കണ്ണ് മിഴിഞ്ഞു... ഒരു കുട്ടിതാറാവ് വരുന്നപോലെ....
.ഹോ.... എന്തൊരു ശരീരവടിവ്.... !അവനു ഒത്തിരി ഇഷ്ട്ടമായി..
നല്ല വൃത്തിയ്ക്ക് സാരി ഉടുത്തിരിക്കുന്നു..സനലിന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു...
പെണ്ണുകാണൽ കഴിഞ്ഞു.. രണ്ടുപേർക്കും ഇഷ്ട്ടമായി.
പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്ന് നടന്നു.... ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ ഗായത്രി സനലിനു സ്വന്തമായി.. .......
കല്യാണത്തിന് എടുത്ത അവധി കഴിഞ്ഞു... സനലും ഭാര്യ ഗായത്രിയും കൂടെ കാക്കനാട്ടുള്ള ഒരു ഫ്ലാറ്റിൽ ജീവിതം തുടങ്ങി... സനലിനു ഭയങ്കര സന്തോഷമായിരുന്നു... ഗായത്രിയെപ്പോലെ അഴകുള്ള ഒരുവളെ കിട്ടിയതിനാൽ ..
അവളുടെ ബോഡിഷെയ്പ്പിനെ അവൻ എപ്പോഴും പുകഴ്ത്തുമായിരുന്നു... മറ്റുള്ളവർ ഗായത്രിയെകാണുമ്പോൾ കണ്ണുപറിക്കാതെ നോക്കുന്നത് കണ്ടു മനസ്സിൽ അവൻ അഹങ്കരിച്ചു....
കുട്ടികൾ കുറച്ചുകഴിഞ്ഞു മതിയെന്ന് തീരുമാനിച്ച അവർ മതിവരുവോളം ആസ്വദിച്ച് ജീവിച്ചങ്ങനെ മാസങ്ങൾ പലതു കടന്നുപോയി.....
പ്രിയ പഴയപോലെ സനലിനോട് മിണ്ടാറില്ല. അവളെ ഒഴിവാക്കിയതിന്റെ അനിഷ്ടം ആ മുഖത്തുണ്ട്....
ഒരുദിവസം സനൽ ഓഫീസിൽ പോയതിനുശേഷം വീട്ടിലെ പണികളൊക്കെ തീർത്തു ഗായത്രി കുളിക്കാനായി ബാത്‌റൂമിൽ കയറി.... സോപ്പ് തേച്ചു കൊണ്ടിരുന്നപ്പോൾ ബ്രെസ്റ്റിനു ഒരു വേദന.. അവൾ വീണ്ടും ബ്രെസ്റ്റിൽ അമർത്തി നോക്കി... നല്ലപോലെ വേദനിക്കുന്നു... കഴിഞ്ഞദിവസങ്ങളിൽ അങ്ങനെ തോന്നിയെങ്കിലും ശാരീരികബന്ധത്തിന്റെ ആയിരിക്കും എന്നോർത്ത് അവൾ കാര്യമാക്കിയില്ല... പെട്ടന്ന് അവളുടെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം ഒരു വാരികയിൽ വായിച്ചതു കടന്നുവന്നു... ബ്രെസ്റ്റിലെ വേദന ബ്രെസ്റ്ക്യാൻസർ ആകാം.... ഗായത്രിക്കു ആകെ ടെൻഷൻ ആയി..അവൾ ബ്രെസ്റ്റിൽ കയ്യോടിച്ചു നോക്കി... ഉള്ളിൽ മുഴ പോലെ എന്തോ ഉണ്ട്... പെട്ടന്ന് കുളിച്ചു കഴിഞ്ഞു അവൾ ആ വാരിക ഒന്നുകൂടി വായിക്കാൻ അവിടെല്ലാം നോക്കി.. കിട്ടിയില്ല... ദേഷ്യവും, സങ്കടവും... കാരണം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
സനൽ അടുത്തുവേണമെന്നു അവൾക്കു തോന്നി... സനലിനെ വിളിക്കാനായി ഫോൺ എടുത്തെങ്കിലും അവൾ വിളിച്ചില്ല... പല ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയികൊണ്ടിരുന്നു ...
ഒഴുകിക്കൊണ്ടിരുന്നു കണ്ണുനീർ അവൾ തുടച്ചു... താൻ വെറുതെ ടെൻഷൻ അടിക്കുവാണെന്നു ഗായത്രിക്കു തോന്നി.. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ പോയി ഒരു ചെക്കപ്പ് നടത്താം എന്നു തീരുമാനിച്ചു പെട്ടന്ന് തന്നെ അവൾ ഒരുങ്ങി.....
ഗായത്രി സനൽ..... എന്നു നേഴ്സ് നീട്ടിവിളിച്ചപ്പോൾ ഒരു നിമിഷം അവൾ ഞെട്ടിപ്പോയി....ധൈര്യമായിരിക്കണമെന്നു മനസ്സിൽ പലവട്ടം ഉരുവിട്ടെങ്കിലും....
തനിക്കതിനു
കഴിയുന്നില്ല എന്നു നിസ്സഹായത്തോടെ അവൾ തിരിച്ചറിഞ്ഞു.....
ഒരു മധ്യവയസ്ക്കനായിരുന്നു ഡോക്ടർ... വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം ഡോക്ടർ പറഞ്ഞു....
"നമ്മുക്ക് ഒന്ന്.. രണ്ടു... ടെസ്റ്റ് നടത്തണം.. റിപ്പോർട്ടു കിട്ടാൻ രണ്ടുദിവസമെടുക്കും.. റിപ്പോർട്ട് മേടിക്കാൻ വരുമ്പോൾ ഭർത്താവിനെയും കൂട്ടിവരണം..."
പേടിക്കാനൊന്നുമില്ല എന്നു പറഞ്ഞു ധൈര്യപ്പെടുത്താനായി എന്തൊക്കെയോ ഡോക്ടർ പറഞ്ഞു .. അതൊന്നും അവളുടെ ചെവിയിൽ പതിഞ്ഞില്ല . കൂട്ടം തെറ്റിയ ആട്ടിന്കുട്ടിയെപ്പോലെ അവളുടെ മനസ്സ് എങ്ങോട്ടേക്കെയോ പാഞ്ഞു .. റിപ്പോര്ട്ടു കിട്ടുന്നവരെ എങ്ങെനെ ഒന്ന കഴിച്ചുകൂട്ടുമെന്നു അവൾക്കു ഒരെത്തു പിടിയും കിട്ടിയില്ല..
ഓട്ടോക്കാരന്റെ കാശും കൊടുത്തു ... വീട്ടിലേക്കു നടന്നപ്പോൾ തളർന്നു വീഴുമെന്നു അവൾക്കു തോന്നി . വാതിലും തുറന്ന് ആ കട്ടിലിലേക്ക് അവൾ വീണു കണ്ണുകൾ ധാരധാരയായി നിറഞ്ഞൊഴുകി.. ഏങ്ങലടിച്ചു അവൾ കരഞ്ഞു ..... കരഞ്ഞു കരഞ്ഞു തളർന്നു റങ്ങി .....സനൽ ഇതറിയുമ്പോൾ എന്താകും പ്രതികരണം എന്നായിരുന്നു അവളുടെ ആകുലത മുഴുവനും . ഇപ്പോഴത്തെ സ്നേഹം നഷ്ടപ്പെടുന്നത് അവൾക്കു ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല ......
കുറേക്കഴിഞ്ഞാണ് ഗായത്രി ഉറങ്ങിയെണീറ്റതു.... സമയം നോക്കിയപ്പോൾ ആറുമണി....
സനൽ ഇപ്പൊ വരും... സനൽ ജോലി കഴിഞ്ഞു വരുമ്പോൾ ചായയുടെ കൂടെ കഴിക്കാൻ അവളെന്തെങ്കിലും ഉണ്ടാക്കിവെക്കാറുള്ളതാണ്.... ഒന്നും ചെയ്യാനാവാത്ത വിധം ഗായത്രിയുടെ മനസ്സും, ശരീരവും തളർന്നിരുന്നു..... ആൾക്ക് വരുന്നതേ ചായ വേണം... ചായ വെക്കാനായി തുടങ്ങിയപ്പോഴേക്കും കാളിങ് ബെൽ കേട്ടു...
വാതില്തുറന്ന ഗായത്രിയെക്കണ്ട സനൽ.... "ഇതെന്തുപറ്റി... എന്താടി പറ്റിയത്..., "?
ഗായത്രി പെട്ടന്ന് പറഞ്ഞു...
"ഭയങ്കര തലവേദന... ഞാൻ കിടക്കുവാരുന്നു "...
"ഒരു തലവേദന വന്നപ്പോഴേക്കും ഈ കോലമായോ".... ? അവന്റെ ചോദ്യത്തിന് അവൾ ഉത്തരം ഒന്നും പറഞ്ഞില്ല..
ഡ്രസ്സ് മാറിവന്ന സനലിനു ചായ കൊടുത്തുകൊണ്ട് ഗായത്രി പറഞ്ഞു..
"കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ല.. ബിസ്ക്കറ്റ് തരട്ടെ "....
"വേണ്ട"..... എന്നുപറഞ്ഞുകൊണ്ടു ആൾ ചായയുമെടുത്തു കംപ്യൂട്ടറിന്റെ മുന്പിലേക്കുപോയി.... . ആ ഇരിപ്പു അവിടിരിക്കും കുറെ ഏറെ നേരം... അവളും അവന്റെകൂടെ കുറച്ചുനേരം ഇരിക്കാറുള്ളതാണ്... ഇന്ന് ഒന്നിനും വയ്യ. ഒന്ന് കിടന്നാൽ മതിയെന്നേ ഉള്ളു...
ചപ്പാത്തിയാണ് സനൽ രാത്രിക്കു കഴിക്കാറുള്ളത്... ഒട്ടും പറ്റില്ല എന്ന് തോന്നിയതുകൊണ്ട്... ഗായത്രി ചോദിച്ചു... "രാത്രിക്കു ചോറുണ്ടോളാവോ,".... ?ഫ്രിഡ്ജിൽ ചോറും കറിയും ഇരിപ്പുണ്ട്.. ആൾക്ക് കുഴപ്പമില്ലേൽ ഒന്ന് ചൂടാക്കിയ മതിയെല്ലോ...
സനൽ ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി.... "ഒരു തലവേദന വന്നാൽ ഇത്ര ഷീണം ആണോ...രണ്ടു ചപ്പാത്തി ഉണ്ടാക്കാൻ പറ്റില്ലേ... ?ആൾക്ക് ഇഷ്ടപ്പെട്ടില്ല...
അവൾ ഒന്നും മിണ്ടിയില്ല... ഗായത്രിക്കു ഒത്തിരി സങ്കടം വരുന്നുണ്ടായിരുന്നു.... അവൾ ഒരു തരത്തിൽ ചപ്പാത്തി ഉണ്ടാക്കി ടേബിളിൽ അടച്ചുവെച്ചു... സനലിനോട് പറഞ്ഞിട്ട് അവൾ ബെഡ്റൂമിലേക്ക് പോയി.... "നീ കഴിക്കുന്നില്ലേ..... ?എന്ന് ചോദിക്കുമെന്ന് അവൾ കരുതിയെങ്കിലും അതുണ്ടായില്ല... ബെഡിലേക്കു അവൾ തളർന്നു വീണു... അതുവരെ അടക്കിവെച്ചിരുന്ന നിയന്ത്രണം അവൾക്കു നഷ്ട്ടപെട്ടു.... കണ്ണീരിൽ അവളുടെ തലയണ കുതിർന്നു.... സനലിനറിയില്ലല്ലോ തന്റെ മനസിന്റെ സങ്കടം... അവനോടു ഒട്ടു പറയാനും അവൾക്കാവുന്നില്ല... എങ്ങേനെയേലും സനൽ വരുന്നതിനുമുമ്പ് ഉറങ്ങി കിട്ടിയാൽ മതിയാരുന്നു... സനലിന്റെ ഇഷ്ട്ടങ്ങളൊന്നും സാധിച്ചുകൊടുക്കാൻ ഇന്ന് തന്നെക്കൊണ്ടാവില്ല എന്നവൾക്കറിയാം... പക്ഷേ എത്ര ശ്രെമിച്ചിട്ടും നിദ്രാദേവി അവളെ തഴുകിയില്ല....
സനൽ വാതിൽ അടച്ചു വരുന്നുണ്ടന്നു അവൾക്കു മനസിലായി... അവൾ ഉറങ്ങിയപോലെ കിടന്നു.... അവൻ വന്നു അവളെ കുലുക്കിവിളിച്ചു.... "നീ ഉറങ്ങിയോ.... ഗായത്രി....... ഗായത്രി.... "
ഒന്ന് കൂടിയാൽ തലവേദന ഒക്കെ പൊക്കോളും.... എടിയേ... "
രക്ഷയില്ലെന്ന് കണ്ടു സനൽ നീട്ടി ഒന്ന് മൂളിയിട്ടു... ദീർഘനിശ്വാസവും വിട്ടു മാറികിടന്നു.... ഗായത്രി ശ്വാസം അടക്കിപ്പിടിച്ചു കിടക്കുവാരുന്നു.... അവൻ കാര്യത്തിനുവേണ്ടിയല്ലാതെ.... തന്നെ ഒന്ന് കെട്ടിപിടിച്ചു.... മുടിയിഴകളിൽ ഒന്ന് വിരലോടിച്ചു.... മൂർദ്ധാവിൽ ഒരു ചുടുചുംബനം തന്നു... ചേർത്തുകിടത്തിയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു... അപ്പോഴേക്കും അവന്റെ കൂർക്കംവലി അവളുടെ കാതുകളിൽ എത്തി...
ഇന്നാണ് റിപ്പോർട്ട് കിട്ടുന്നത്.... ഗായത്രിക്കു രാവിലെ മുതൽ പേടിയും..
വെപ്രാളവും എല്ലാം കൂടി ഉണ്ടാക്കിയതൊന്നും ശരിയായില്ല... എന്തുവന്നാലും നേരിടണം എന്നൊക്കെ ഇന്നലെ ഉറപ്പിച്ചിരുന്നെങ്കിലും പിടിച്ചു നില്ക്കാൻ പറ്റുന്നില്ല എന്നവൾക്കു തോന്നി....
സനൽ ദേഷ്യപ്പെട്ടാണ് പോയത്.... സനലിന്റെ
ആവശ്യങ്ങളൊന്നും വേണ്ടവിധം നടക്കാത്തതിനാൽ ആളു ദേഷ്യത്തിലാണ്... സനൽ പോയതേ അവൾ റെഡി ആയി ഹോസ്പിറ്റലിലേക്ക് പോയി....
നല്ല തിരക്കായിരുന്നു ഹോസ്പിറ്റലിൽ... ഒന്ന് ഇരിക്കാൻ പറ്റുമോന്നു അവിടെല്ലാം കണ്ണോടിച്ചിട്ടു രക്ഷയില്ലെന്ന് കണ്ട് വീണുപോകാതിരിക്കാനായി അവൾ ഭിത്തിയിലേക്കു ചാരി നിന്നു...
പെട്ടന്ന് തന്നെ അവളുടെ പേര് വിളിച്ചപ്പോൾ ഒരു ആശ്വാസത്തോടെ വാതിൽ തുറന്നു അകത്തേക്ക് കയറി... "കൂടെ ആരും വന്നില്ലേ "... ഡോക്ടർ കണ്ടതേ ചോദിച്ചു... "ഞാൻ പറഞ്ഞാരുന്നല്ലോ ഭർത്താവിനെ കൂട്ടി വരണമെന്ന്.."...
എന്തു മറുപടി പറയണമെന്ന് ഒരു നിമിഴം അവൾക്കു oru പിടിയും കിട്ടിയില്ല...
"ലീവ് കിട്ടിയില്ല...."Aval പെട്ടന്ന് പറഞ്ഞു...
"എനിക്ക് ആണുങ്ങൾ ആരോടെങ്കിലും ഒന്ന് സംസാരിക്കണമായിരുന്നു.... വേറെ ആരുമില്ലേ വീട്ടിൽ.... "?
"എല്ലാരും നാട്ടിലാണ്... രാമപുരത്തു... ഞാനും ഭർത്താവും മാത്രമേ ഇവിടുള്ളൂ".. ഡോക്ടറുടെ സംസാരത്തിൽനിന്നും അവളുടെ മനസ്സിൽ അപായസൂചന മിന്നി.. അവൾ മനസ്സിൽ സർവദൈവങ്ങളെയും വിളിച്ചു....
,"ഡോക്ടർ... റിസൽട്ട് എന്തായാലും എന്നോട് പറഞ്ഞോളൂ.... എന്തും നേരിടാൻ ഞാൻ തയ്യാറാണ്. "
ഡോക്ടർ എന്തു പറയണമെന്ന് അറിയാതെ അവളുടെ മുഖത്തേക്ക് നോക്കി...
"എനിക്ക് ക്യാൻസറാണല്ലേ... ഡോക്ടർ "
അവളുടെ കണ്ണുകൾ തുളുംബിച്ചാടി....
"കുട്ടീ.... ഈ രോഗത്തെ തോപ്പിക്കുവാൻ ആദ്യം വേണ്ടത് മനസിനെ ധൈര്യപ്പെടുത്തുക എന്നുള്ളതാണ്... ഗായത്രി എപ്പോഴായാലും ഇതു അറിഞ്ഞേ പറ്റു.... അതുകൊണ്ടു തന്നോട് ഞാൻ ഒന്നും ഒളിച്ചുവെക്കുന്നില്ല..
ഡോക്ടർ എങ്ങനെ പറയണമെന്നറിയാതെ ഒരു നിമിഷം നിർത്തി...
കുട്ടീ... രണ്ടു ബ്രെസ്റ്റും.....
റിമൂവ് ചെയ്യണം......
അതുവരെ കുറച്ചെങ്കിലും പിടിച്ചുനിന്ന ഗായത്രി അവിടെയിരുന്നു പൊട്ടിക്കരഞ്ഞു.... ഡോക്ടർ നിസ്സഹായനായി അവളെ നോക്കി.... . പാടുപെട്ടു കരച്ചിൽ അവൾ നിയന്ത്രിച്ചു....
"Sorry ഡോക്ടർ."....പറഞ്ഞോളൂ ഇപ്പൊ എന്താണ് അവസ്ഥ... ബ്രെസ്റ് നീക്കം ചെയ്തേ പറ്റൂ അല്ലെ ഡോക്ടർ...
"ഗായത്രി.... ഇപ്പോഷത്തെ ഘട്ടത്തിൽ അതെ ഉള്ളു ഒരു പോംവഴി"... ഗായത്രി ഭർത്താവിനെയും കൂട്ടി വന്നാൽ എത്രയും പെട്ടന്ന് നമുക്ക് ഒരു തീയതി തീരുമാനിക്കാം... വൈകുന്നത് അപകടമാണ്."..
"ഡോക്ടർ എനിക്ക് ഒരു അപേക്ഷ ഉണ്ട്".... !
ഡോക്ടർ ചോദ്യഭാവത്തിൽ അവളെ നോക്കി...
"ബ്രെസ്റ് നീക്കം ചെയ്യാൻ എനിക്ക് സമ്മതമല്ല".... അവളുടെ മറുപടി കേട്ടു ഡോക്ടർ ഷുഭിതനായി....
"എന്തു വിവരക്കേടാ കുട്ടീ താൻ ഈ പറയുന്നേ.... ഇതിന്റെ സീരിയസ്‌നെസ്സ് മനസിലാക്കാതെയാണ് താൻ സംസാരിക്കുന്നതു "...
"എനിക്കറിയാം ഡോക്ടർ.... ബ്രെസ്റ് നീക്കം ചെയ്തില്ലേൽ ഞാൻ മരിച്ചുപോകും എന്ന് .... മരിക്കുന്നതുവരെ എനിക്ക് എന്റെ ഭർത്താവിന്റെയൊപ്പം ജീവിക്കണം"
"ഗായത്രി പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല... എനിക്ക് തന്റെ ഭർത്താവിനോട് സംസാരിക്കണം" ...
"പ്ലീസ് ഡോക്ടർ... വേറെ ആരും ഇതറിയരുത്.... എന്റെ ഭർത്താവു ഇതറിഞ്ഞാൽ."..... കരച്ചിൽ വന്നിട്ട് അവൾക്കു പൂർത്തിയാക്കാൻ കഴിഞ്ഞില്ല..
കണ്ണീർ തുടച്ചിട്ട് aval പറഞ്ഞു...
അദ്ദേഹം ഇതറിഞ്ഞാൽ എന്നേ ഉപേക്ഷിക്കും ഡോക്ടർ..
.
ഗായത്രി... നിങ്ങൾ അങ്ങെനെയൊന്നും ചിന്തിക്കരുത്... വെറുതെ ജീവിതം വെച്ച് കളിക്കരുത്... മനഃസാക്ഷിയുള്ള ഒരു ഭർത്താവും അങ്ങെനെ ചെയ്യില്ല ..
എനിക്കറിയില്ല ഡോക്ടർ... പക്ഷേ ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ . ഡോക്ടർ ... പ്ലീസ് ... എനിക്ക് എന്തേലും മരുന്നുകളുണ്ടങ്കിൽ തന്നാൽ മതി... ഞാൻ ദിവസവും വിളിച്ചു പ്രാർത്ഥിക്കുന്ന എന്റെ ദൈവങ്ങൾ എന്നേ കൈവിടുമോ ഡോക്ടർ...
. ജീവൻ പോകുമെന്നറിഞ്ഞിട്ടും തുടർ ട്രീട്മെന്റിന് ഗായത്രി തയ്യാറാവാത്തത് എന്താണന്നു ഗായത്രിക്കു മാത്രമേ അറിയൂ.... അത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിക്കുന്നില്ല..... പക്ഷേ ഞാൻ ഇപ്പോഴും പറയുന്നു... എത്രയും വേഗം ബ്രെസ്റ് നീക്കം ചെയ്യണം....
പിന്നെ .............ഗായത്രി വിശ്വസിക്കുന്ന ദൈവങ്ങൾ എന്തേലും ഒരു വഴി കാണിച്ചുതരും ......
Thanks ഡോക്ടർ ......എന്നോട് ക്ഷമിക്കു....
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് എണീറ്റു...
ഡോക്ടർ കുറെ മരുന്നുകൾ കുറിച്ചുകൊടുത്തു കൊണ്ട് പറഞ്ഞു
എല്ലാ ആഴ്ചയും വന്നു ചെക്കപ്പ് ചെയ്യണം....
Ok ഡോക്ടർ ....
ഗായത്രി പോയിട്ടും ഡോക്ടറുടെചിന്തകൾ അവളെപ്പറ്റി തന്നെ ആയിരുന്നു..
ഈ സമയം ഗായത്രി വീട്ടിലേക്കുള്ള യാത്രയിലാരുന്നു ...സനലിനോട് പറയണമോ എന്ന് നൂറാവർത്തി മനസിൽ ആലോചിച്ചു... തന്റെ അംഗലാവണ്യത്തെ എപ്പോഴും വർണ്ണിക്കുന്ന സനൽ ഇതറിയുമ്പോൾ തന്നെ ഉപേഷിച്ചുകളയുമെന്നു അവൾക്കു ഉറപ്പായിരുന്നു....
സനൽ തന്നെ ഉപേഷിക്കുമെന്നു തോന്നിയതുകൊണ്ട് തല്ക്കാലം വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ഗായത്രി തീരുമാനിച്ചു.... പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല.. പലപ്പോഴും നിയന്ത്രണം വിട്ടുപോയി... എന്തു ചെയ്താലും തെറ്റിപോകുന്ന ഒരവസ്ഥയായി, സനലിൽ നിന്നു ഒളിപ്പിച്ചുവെക്കുന്ന കുറ്റബോധവും ഒരു വശത്തു....
എല്ലാം സനലിനോട് തുറന്നുപറയാനുള്ള പേടി അതിലേറെ...
സനലിന്റെ ഇഷ്ട്ടങ്ങളൊന്നും നിറവേറ്റാൻ പറ്റുന്നില്ലാത്തതും... പതിയെ അവരുടെ ബന്ധത്തിൽ വിള്ളലുകളുണ്ടാക്കി...
ഗായത്രിയുടെ ഈ മാറ്റവും, സൗന്ദര്യത്തിലൊന്നും ശ്രദ്ദിക്കാതെ... ആകെപ്പാടെ അലങ്കോലമായുള്ള നടപ്പും കൂടിയായപ്പോ സനൽ ചെറിയ കാര്യങ്ങൾക്കുപോലും ഗായത്രിയോട് ദേഷ്യപ്പെടുന്നത് പതിവായി...

സനലും പ്രിയയും ഇപ്പോൾ നല്ല കമ്പനി ആണ്... പണ്ടൊക്കെ പ്രിയയെ ഒഴിവാക്കിയിരുന്ന സനൽ.... ഗായത്രിയുമായുള്ള അകലം കൂടുന്നതനുസരിച്ചു പ്രിയയുമായി അടുത്തു... ഇപ്പോൾ സനലിനു ഒരു കുളിര്കാറ്റുപോലെയാണ് പ്രിയയുമായുള്ള അടുപ്പം...
പക്ഷേ.... പ്രിയക്കു ....വേറെ ചില കണക്കു കൂട്ടലുകളായിരുന്നു, നേരത്തെ തന്നെ ഒഴിവാക്കിയതിനു... ഒരു പണി കൊടുക്കണം എന്നായിരുന്നു അവളുടെ മനസ്സിൽ...
ദിവസങ്ങൾ വളരെ വേഗം കടന്നുപോയി... ഗായത്രിയുടെ വിഷമം കുറച്ചു കുറഞ്ഞിട്ടുണ്ട്... സനൽ എത്ര ദേഷ്യപ്പെട്ടാലും ഗായത്രി ഒരു അക്ഷരം മിണ്ടില്ല... പയ്യെ പയ്യെ തനിക്കു പഴയ ഗായത്രിയാകാൻ പറ്റുമെന്ന് അവൾ എപ്പോഴും മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു..
ഗായത്രിയുടെ പ്രതീക്ഷകൾ അവസാനിപ്പിക്കാനെന്നോണം വളരെ അവിചാരിതമായി സനൽ ഗായത്രിയുടെ മെഡിക്കൽ റിപ്പോർട്ടും, മരുന്നുകളുമൊക്കെ കാണുന്നു.... പെട്ടന്ന് ഗായത്രിയോട് ചോദിയ്ക്കാൻ തുനിഞ്ഞെങ്കിലും, ആ സമയത്തു ഗായത്രി അവിടെ ഇല്ലാതിരുന്നതിനാൽ അതിനു കഴിഞ്ഞില്ല.. തന്നോട് ഇതു പറയാതിരുന്നതിനു അവളോട് ഭയങ്കര ദേഷ്യം തോന്നിയെങ്കിലും ഒരു കണക്കിന് അത് നന്നായി എന്ന് അവനു തോന്നി...
എത്ര ശ്രെമിച്ചിട്ടും ബ്രെസ്റ് നീക്കം ചെയ്തിട്ട്... അവളുടെകൂടെ ജീവിക്കുന്നത് അവനു ചിന്തിക്കാനേ കഴിഞ്ഞില്ല... എത്രയും പെട്ടന്ന് ഗായത്രിയെ ഒഴിവാക്കണം..... പക്ഷേ എങ്ങനെ... ഈ സമയത്തു ഉപേക്ഷിച്ചാൽ എല്ലാവരും തന്നെ കുറ്റപ്പെടുത്തും.... ആരും അറിയാതെ അത് സാധിക്കണം... അവന്റെ ചിന്ത അത് മാത്രമായിരുന്നു...
ഗായത്രി വീട്ടിൽവന്നു വൈകിട്ടുള്ള മരുന്ന് കഴിക്കാൻ എടുത്തതേ അവൾക്കു മനസ്സിലായി .. ആരോ ഇതു കണ്ടിരിക്കുന്നു.. എല്ലാം സ്ഥാനം മാറിയാണ് കിടക്കുന്നതു .. അവളുടെ ചങ്കു പിടച്ചു് ... സനൽ കണ്ടിരിക്കുന്നു, അല്ലാതെ വേറെ ആരും ഇവിടെ ഇല്ലല്ലോ. ആ ചോദ്യങ്ങൾക്ക എന്തു ഉത്തരം കൊടുക്കണമെന്നറിയാതെ അവൾ തളർന്നു താഴെക്കിരുന്നു ... അകാരണമായ ഒരു ഭയം അവളെ മൂടി. . എല്ലാം അവസാനിച്ചെന്ന് ഗായത്രിക്കു മനസ്സിലായി.....
അപ്പോഴാണ് അവളെ ഞെട്ടിച്ചുകൊണ്ട് കാളിങ് ബെൽ മുഴങ്ങിയത്.... അവളുടെ ദേഹമാസകലം വിയർക്കാൻ തുടങ്ങി..
വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ തുറന്നു... സനലിന്റെ നേരെ നോക്കാൻ ശക്തിയില്ലാതെ... വീണുപോകാതിരിക്കാൻ വാതിലിൽ മുറുക്കെ പിടിച്ചുകൊണ്ടവൾ നിന്നു...
പക്ഷേ സനൽ അവളോടൊന്നും ചോദിച്ചില്ല...
സനൽ അറിഞ്ഞിട്ടില്ലേ.... ഗായത്രിക്കു സംശയമായി.... അറിഞ്ഞതിന്റെ ലക്ഷണങ്ങളൊന്നും ഇല്ല.... ആളു സാധരണ വരുന്നപോലെ തന്നെ...
വന്നു...
കുളിച്ചു...
മേശപ്പുറത്തിരുന്ന ചായയുമായി നേരെ കംപ്യൂട്ടറിനു മുൻപിലേക്ക് പോയി ..
പക്ഷേ മാറി മറിഞ്ഞുകിടന്ന റിപ്പോര്ട്ടും, മരുന്നുകളും.... അവൾക്കു ഒന്നും പിടികിട്ടിയില്ല... സനൽ ഒന്നും ചോദിക്കാത്തതിനാൽ താൽക്കാലികമായി കിട്ടിയ ആശ്വാസത്തിൽ... ഒരു ദീർഘനിശ്വാസം ഉതിർത്തു അവൾ പയ്യെ അവിടെ നിന്നും പോയി...
കംപ്യൂട്ടറിലായിരുന്നു കണ്ണുകളെങ്കിലും, സനലിന്റെ മനസ്സിൽ പല കൂട്ടിക്കിഴിക്കലും നടക്കുവായിരുന്നു.... പലവഴിക്കും അവന്റെ മനസ്സു സഞ്ചരിച്ചു.... ഒന്നിനും ഒരു തീരുമാനമാകാതെയാണ് അവൻ കിടക്കാൻ പോയത്....
ചിന്തകൾ തേരോട്ടം നടത്തിയതിനാൽ സനലിനു ഉറക്കം വന്നതേ ഇല്ല... ഒരു സൈഡിൽ കിടന്നുറങ്ങുന്ന ഗായത്രിയെ അവൻ ദേഷ്യത്തോടെ നോക്കി.... ഗായത്രിയെ പൂർണമായും അവൻ വെറുത്തു തുടങ്ങിയിരുന്നു...
നേരം വെളുത്തപ്പോഴേക്കും സനൽ ഒരു തീരുമാനത്തിൽ എത്തി...
ഒരു ട്രാൻസ്ഫർ..
നേരെ ബാംഗ്ലൂർക്കു..... ഇനി ഗായത്രിയുടെ അടുത്തേക്ക് ഒരു തിരിച്ചുവരവ് ഇല്ല എന്നു തന്നെ അവൻ തീരുമാനിച്ചു.. അപ്പൊത്തന്നെ സനൽ പ്രിയയെ വിളിച്ചു കാര്യം പറഞ്ഞു... സനൽ പ്രതീക്ഷിച്ചപോലെ തന്നെ അവളും വരാമെന്നു മറുപടി കിട്ടിയ ഉത്സാഹത്തിൽ അവൻ കുളിക്കാനായി പോയി....
കുറച്ചു ദിവസങ്ങൾക്കു ശേഷം....
ഒരു ദിവസം സനൽ ജോലിക്കു പോയിട്ട് പെട്ടന്ന് തന്നെ തിരിച്ചുവന്നു... കുറെ ദിവസങ്ങളായി ഒന്നും
സംസാരിക്കാറില്ലെങ്കിലും പെട്ടന്ന് തിരിച്ചുവന്ന സനലിനെ കണ്ടു ഗായത്രി എല്ലാം മറന്നു ചോദിച്ചു. .
എന്തുപറ്റി സനൽ...., ?
സനൽ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി..
അപ്പോഴാണ് അവൾ തങ്ങൾ മിണ്ടാറില്ലല്ലോ എന്നോർത്തത്.... സനൽ പെട്ടന്ന് തന്നെ ബാഗെടുത്തു പായ്ക്ക് ചെയ്യാൻ തുടങ്ങി... അവന്റെ ഡ്രെസ്സു,അവൻ ഉപയോഗിച്ചോണ്ടിരുന്ന ഏതെണ്ടെല്ലാ സാധനങ്ങളും.....
എന്താണ് സംഭവിക്കുന്നതു എന്നറിയാതെ ഒരു അന്യയെപോലെ എല്ലാം നോക്കികൊണ് അവൾ സൈഡിലെ മേശമേൽ ചാരിനിന്നു ..അവൾക്ക് ഒത്തിരി സങ്കടം വരുന്നുണ്ടായിരുന്നു..
സനൽ എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണ് ...അത് എന്നേക്കുമായി തന്നില്നിന്നു അകലുവാണോ ..താല്കാലികമാണോ എന്ന് മാത്രമേ അറിയാനുള്ളൂ .ഒരാളുടെ ജീവിതം എത്ര പെട്ടന്നാണ് മാറി മറിയുന്നേ ....അവളോർത്തു.. പോകട്ടെ, എല്ലാരും പോകട്ടെ ...തന്നെ ഇഷ്ടമില്ലാത്തവരുടെ മുൻപിൽ ഒരു വിലങ്ങുതടിയായി ഞാനും ഉണ്ടാവില്ല.. .തനിക്കും പോകണം ...
കാര്യസാധ്യത്തിനായി മാത്രം മനുഷ്യർ സ്നേഹിക്കുന്ന ഈ ലോകത്തുനിന്നും..
പെട്ടന്നാണ്തന്റെ അച്ഛന്റെയും, അമ്മയുടെയും, അനിയത്തിമാരുടെയും മുഖങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നുവന്നത് .....അവരെപ്പറ്റി ഓർത്തപ്പോൾ അവൾക്കു സങ്കടം കൂടിവന്നു ..താൻ എന്തേലും ചെയ്താൽ അവർക്കു അതൊരു തീരാദുഖമായിരിക്കും ...ആ മുഖങ്ങളാണ് അവളെ ഇപ്പോഴും ഈ ലോകത്തു പിടിച്ചുനിർത്തുന്നത് ..വയ്യ ...ആരെയും വേദനിപ്പിക്കാൻ വയ്യ .....അവൾക്ക് ആരുമില്ലാത്ത ഒരിടത്തിരിന്നു ഒന്ന് പൊട്ടിക്കരയണമെന്നുതോന്നി..
ഞാൻ ബാംഗ്ലൂർക്കു പോകുവാണ് ..കുറച്ചു ദിവസമെടുക്കും തിരിച്ചുവരാൻ ...ഒരു പ്രൊജക്റ്റ് അവിടെ ചെയ്യാനുണ്ട് ...
പലവിധ ചിന്തയിൽ മുഴുകിയിരുന്ന ഗായത്രിക്കു ഒന്നും മനസിലായില്ല സനൽ പറഞ്ഞതെന്തെന്ന് ...
അവൾക്കു സ്ഥലകാലബോധം വന്നപ്പോഴേക്കും സനൽ അവളിൽനിന്നകലെയായി നടക്കുന്നത് കണ്ണീർ മൂടിയ കണ്തടങ്ങളിലൂടെ അവൾ കണ്ടു .....
അവൾ മുറിയിലേക്ക് ഓടി .. ഒരു പൊട്ടിക്കരച്ചിലോടെ ബെഡിലേക്കു വീണു ..എല്ലാ നിയന്ത്രണവും വിട്ടു അവൾ ഏങ്ങലടിച്ചു കരഞ്ഞു ...കുറേനേരമായുള്ള ആ കരച്ചിലിൽ അവൾ എല്ലാ സങ്കടവും ഒഴുക്കി കളഞ്ഞു. .
സനൽ ബാംഗ്ലൂർ മടിവാളയിൽ ബസ്സ് ഇറങ്ങി
സുനിലിനെ ഫോൺ വിളിച്ചു താൻ നിക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു ....സുനിൽ നേരത്തെ സനലിന്റെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നത് ...സുനിൽ കല്യാണം കഴിച്ച പെൺകുട്ടിക്ക് ബാംഗ്ലൂരിലായിരുന്നു ജോലി ... അങ്ങനെ അവനും കല്യാണശേഷം ബാംഗ്ലൂരിലേക്ക് ചേക്കേറിയതാണ് ..അഞ്ചു വർഷമെങ്കിലും ആയിക്കാണും അവനെ കണ്ടിട്ട് ..സനൽ പഴയ കാര്യങ്ങൾ ഓർത്തുകൊണ്ടിരുന്നപ്പോഴേക്കും സുനിൽ വണ്ടിയുമായി മുന്നിൽ എത്തി ഓൺ മുഴക്കി..
കാറിലേക്ക് കയറിയ സനലിനു സുനിലിനെ കണ്ടു അത്ഭുതം തോന്നി..
ഇതെന്താടാ ...നീ അങ്ങ് കിളവനായല്ലോ ...മൊത്തം നര കേറി ..
സുനിൽ ചിരിച്ചുകൊണ്ട് പറഞ്ഞു..
ആര് നോക്കുന്നടാ ഇതൊക്കെ .ഇതൊന്നും ശ്രെദ്ധിക്കാൻ സമയമില്ലടാ ...ജീവിക്കാനുള്ള ഓട്ടമല്ലേ .
ഒന്ന് നിർത്തിയിട്ടു സുനിൽ തുടർന്നു..
നമുക്ക് ഇപ്പൊ വീട്ടിലോട്ടു പോകാം ..നിനക്കുവേണ്ടി പറഞ്ഞ വീട് ശരിയാകാൻ രണ്ടു ദിവസമെടുക്കും ...
അതെന്തുപറ്റി. .?
പഴയ വാടകക്കാര് ഇന്നേ ഒഴിയുകയുള്ളു ...പിന്നെ ഒന്ന് പെയിന്റ് ഒക്കെഅടിക്കണ്ട...ഹൗസ് ഓണർ ഇന്നലെ വൈകിട്ട് എന്ന വിളിച്ചാരുന്നു .
അത് കുഴപ്പമില്ല ...നീ എന്നെഒരു ഹോട്ടലിലാക്കിയാ മതി.
പോടാ. .വീട്ടിൽ ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. .എനിക്കും ഒരു കമ്പനി അകട്ട ടാ രണ്ടു ദിവസത്തിനു.
സമ്മതഭാവത്തിൽ സനൽ ഒന്ന് ചിരിച്ചു ..
പെട്ടന്ന് തന്നെ സുനിലിന്റെ വീടെത്തി സുനിൽ പോക്കറ്റിൽനിന്ന താക്കോലെടുത്ത വാതിൽ തുറന്നു..
സനലിനു റൂം കാണിച്ചുകൊടുത്തിട്ടു സുനിൽ പറഞ്ഞു..
കുളിച്ചിട്ട് വാ... കാപ്പികുടിക്കാം.
ഹാളിലിരുന്ന കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാ പെട്ടന്നു ഒരു ഏങ്ങിക്കരച്ചിൽ കേട്ടത് ..ഉടൻതന്നെ ആ കരച്ചിൽ ഒരു അട്ടഹാസമായി മാറി.
സനൽ ഞെട്ടിപ്പോയി ..ആകാംഷ മുറ്റിയ മുഖത്തോടെ സുനിലിനെ നോക്കിയപ്പോൾ ..
ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട്
പെട്ടന്ന് സുനിൽ എണീറ്റു പോയി.....എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചിരിക്കുവാരുന്നു സനൽ....
പെട്ടന്ന് തന്നെ സുനിൽ മടങ്ങിയെത്തി...
എന്താ പറ്റിയത്... ?ആരാ .... അത് ?
സുനിൽ ഒന്ന് ചിരിച്ചു....
നീ ഭക്ഷണം കഴിക്കു.... എന്നിട്ടു പറയാം...
പക്ഷേ സനലിനു കഴിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല എന്നു മനസിലാക്കി സുനിൽ പറഞ്ഞു ..
നീ എണീറ്റോളു....
സനൽ കൈ കഴുകിയിട്ടു തിരിച്ചുവന്നു.
വാ... സനലിനെയും കൊണ്ട് സുനിൽ തൊട്ടപ്പുറത്തെ അടച്ചിട്ടിരുന്ന വാതിൽ തുറന്നു..
അവിടെ സുന്ദരിയായ ഒരു സ്ത്രീ... വിദൂരതയിലേക്ക് നോക്കി വളരെ ശാന്തമായി ഇരിക്കുന്നു... ... ഇവരാണോ കുറച്ചു മുൻപ് കരയുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തത്... സനൽ ഒന്നും മനസ്സിലാകാതെ സുനിലിന്റെ മുഖത്തേക്ക് നോക്കി... അവന്റെ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിരുന്നു...
അതെല്ലാം മനസ്സിലാക്കി സുനിൽ പറഞ്ഞു...
എന്റെ ഭാര്യായാടാ....
സുനിൽ അടുത്തുപോയി അവളുടെ ശിരസ്സിൽ ഒന്ന് തലോടി... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ അവനോടു ചേർന്നിരുന്നു...
ഞാൻ ഇപ്പൊ വരാം കേട്ടോ...
അവൾ ഒന്ന് നോക്കിയിട്ടു.... വീണ്ടും ദൂരേക്ക് നോക്കി....
സുനിൽ അവനെയും വിളിച്ചുകൊണ്ടു പുറത്തേക്കു നടന്നു ...
മൂന്നു വർഷത്തോളമായി അവൾ ഇങ്ങനെയാ... ചിലപ്പോ കരയും .... ചിരിക്കും,... അല്ലേൽ ദൂരേക്ക് നോക്കി ഒറ്റ ഇരുപ്പാണ്....
ഒന്ന് നിർത്തിയിട്ടു സുനിൽ തുടർന്നു...
എന്നും പോകുന്നപോലെ ജോലിക്കു പോയതാ.... ബസ്സിൽ വെച്ച് പെട്ടന്ന് പൊട്ടിക്കരഞ്ഞു... ആർക്കും ഒന്നും മനസിലായില്ല... പിന്നെ പെട്ടന്ന് ബോധം പോയി...ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ ആക്കി, പൊലിസുകാരാണ് എന്നേ വിളിച്ചു പറയുന്നത്.. ഞാൻ ചെല്ലുമ്പോൾ ദൂരേക്കും നോക്കി ഇതേ ഇരുപ്പാണ്... എന്തു ചോദിച്ചിട്ടും ഒരു മറുപടിയും ഇല്ല...മനസിന്റെ താളം തെറ്റുന്ന വിധത്തിലുള്ള എന്തോ ഒരു കാഴ്ച കണ്ടു എന്നാ ഡോക്ടർസ് പറയുന്നത്... പല ഡോക്ടർമാരെയും കാണിച്ചു....
ഒരു മാറ്റവുമില്ല.
ഇപ്പൊ ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്നപോലെ നോക്കണം..
വീട്ടുകാരും, ബന്ധുക്കളും ഒക്കെ ആദ്യമൊക്കെ ഭയങ്കര നിർബന്ധമായിരുന്നു... ഏതേലും മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ....
എന്നിട്ടു വേറെ കല്യാണം കഴിക്കാൻ...
എന്തിനാ എന്റെയും കൂടി ജീവിതം ഇങ്ങനെ നശിപ്പിച്ചു കളയുന്നതെന്നാ അവര് ചോദിക്കുന്നത്....
എടോ സനലേ... തനിക്കറിയാമോ.... ?
രണ്ടു വർഷമേ ഞങ്ങൾ ജീവിച്ചുള്ളുവെങ്കിലും.... അതോർത്താൽ... എനിക്ക് കഴിയില്ലടാ ഇവളെ ഏതേലും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി തള്ളാൻ.... എന്റെ മനസാക്ഷി അതിനു എന്നെ അനുവദിക്കില്ല..
നിനക്ക് ബോറടിച്ചോ.... എന്റെ കഥ കേട്ടിട്ട്.. ?
ഏയ്.... ഒരിക്കലും ഇല്ല... ഞാൻ ഇപ്പോഴാ ഇതൊക്കെ അറിയുന്നത്.
വീട്ടുകാർക്കും വളരെ അടുത്തുള്ളവർക്കും മാത്രമേ അറിയൂ..സുനിൽ പറഞ്ഞു
നിനക്ക് ഒട്ടും സങ്കടമില്ലേ.. ഒരു സുഖങ്ങളും ഇല്ലാതെ ഇങ്ങനെ ജീവിക്കുമ്പോൾ... ?
നേരത്തെ വീട്ടുകാർ എന്നോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോ ഞാൻ അവരോടു ചോദിച്ചു..... ഇവൾക്ക് വന്ന ഈ അവസ്ഥ എനിക്കായിരുന്നു വന്നതെങ്കിലോന്നു ....
എന്തേലും വിഷമം തോന്നിയാൽ അത്രയും ഒന്ന് ചിന്തിച്ചാൽ മതിയടാ.... അവളെ പൊന്നുപോലെ നോക്കുമ്പോൾ കിട്ടുന്ന മനസ്സുഖം.... നീ മുൻപേ പറഞ്ഞ ആ സുഖങ്ങളെക്കാൾ വളരെ വലുതാണടാ..
ആ വാക്കുകൾ സനലിന്റെ ഉള്ളിലെവിടെയോ കൊണ്ടു..
പറഞ്ഞു പറഞ്ഞു ഞാൻ നിന്നെ ബോറടിപ്പിച്ചു അല്ലെ....
ഇല്ലന്ന് ഞാൻ പറഞ്ഞതല്ലേടാ...
Ok....അത് വിട്.... നിന്റെ പ്ലാൻ എങ്ങനെയാ.... വൈഫിനെ എപ്പോഴാ കൊണ്ടുവരുന്നത്... ?
എന്തു പറയണമെന്നറിയാതെ സനൽ ഒരു നിമിഷം പതറി...
ഞാൻ ഒന്ന് സെറ്റായിട്ടു കൊണ്ടുവരാമെന്നോർത്താ.... അവൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു...
അതുമതി... എന്നാ നീ റെസ്റ്റെടുക്കു... എനിക്ക് ഇച്ചിരി പണിയുണ്ട്...
സുനിൽ പോയപ്പോൾ സനൽ റൂമിൽ കയറി വാതിലടച്ചു..നിസ്സഹായയായ ഗായത്രിയുടെ മുഖം മനസ്സിലേക്ക് വരുന്നു... അവൻ ഒന്ന് ഉറങ്ങാൻ വേണ്ടി കണ്ണടച്ചു..... എത്ര ശ്രെമിച്ചിട്ടും പക്ഷേ കഴിയുന്നില്ല...
കുറേക്കഴിഞ്ഞാണ് അവൻ ഒന്ന് മയങ്ങിയത്..... അപ്പോൾ അവ്യക്തമായി അവൻ കണ്ടു.....
താൻ മരിച്ചു കിടക്കുന്നു.. വീട്ടുകാരും ബന്ധുക്കളും എല്ലാം അടുത്തുണ്ട്.. ഗായത്രിയെ മാത്രം കാണാനില്ല..... വീണ്ടും നോക്കിയപ്പോൾ അവൻ കണ്ടു ശവപ്പെട്ടി വെച്ചിരിക്കുന്ന മേശയുടെ സൈഡിൽ മുഖമമർത്തി ഇരിക്കുന്നു... കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. സങ്കടം സഹിക്കാനാവാതെ വിങ്ങിപൊട്ടുന്നു.. അവളുടെ മുഖത്തു കണ്ട സങ്കടം അവൻ വേറെ ആരുടെയും മുഖത്തു കണ്ടില്ല...താൻ മരിച്ചപ്പോൾ അവൾ മാത്രമാണ് ഒറ്റപ്പെട്ടുപോയതു.. നികത്താനാവാത്ത നഷ്ട്ടം.. അവനു അവളുടെ സങ്കടം കണ്ടിട്ടു സഹിച്ചില്ല... അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവനു തോന്നി.... പക്ഷേ തനിക്കു ഒന്നിനും കഴിയുന്നില്ല എന്നവന് മനസിലായി... ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്ന കാര്യം മരിച്ചു കിടക്കുമ്പോൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന താൻ.... ഒരു വിവരമില്ലാത്ത ശവമല്ലേ.... പെട്ടന്ന് താൻ കിടക്കുന്ന ശവപ്പെട്ടി ആരൊക്കെയോ ചേർന്നു തള്ളി താഴെയിടാൻ നോക്കുന്നു.. ഗായത്രി അതിനു സമ്മതിക്കാതെ തന്റെ ശവപ്പെട്ടിയിൽ കെട്ടിപിടിച്ചു കിടക്കുന്നു... അവൾക്കു ഒത്തിരി നേരം ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല.... അവർ തന്നെ തള്ളി താഴേക്കിട്ടു.... ഞാൻ നോക്കിയപ്പോൾ അഗാധമായ ഒരു ഗർത്തം താഴെ... ഞാൻ ഉറക്കെ നിലവിളിച്ചു..... പക്ഷേ ആരും കേട്ടില്ല...
സനൽ ഞെട്ടി കണ്ണുതുറന്നു.... മുകളിൽ കറങ്ങുന്ന ഫാൻ..... സ്വപ്നം കണ്ടതായിരുന്നന്ന ആശ്വാസത്തിൽ അവനിൽ നിന്നൊരു ദീർഘനിശ്വാസം ഉണ്ടായി...
അവനു അപ്പോൾ ആദ്യമായി മനസ്സിൽ ഒരു കുറ്റബോധം തോന്നി... താൻ ബാംഗ്ലൂർക്കു വന്നപ്പോൾ അവളുടെ മുഖത്തു കണ്ട സങ്കടവും ... സ്വപ്നത്തിൽ കണ്ടതും ഒരുപോലെയാണ്....
കല്യാണം കഴിഞ്ഞപ്പോ മുതലുള്ള ഓരോ കാര്യങ്ങളും അവന്റെ മുന്നിൽ തെളിഞ്ഞു വന്നു... അവൾ എത്രമാത്രം തന്നെ സ്നേഹിച്ചിരുന്നുവെന്നു താൻ ഒരിക്കൽപോലും ചിന്തിച്ചില്ല.. സ്വാർത്ഥനായിരുന്നു താൻ... താൻ സ്നേഹിച്ചത് അവളുടെ ശരീരത്തെ മാത്രമായിരുന്നു എന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു.. അതവക്കറിയാമായിരുന്നു.. തന്നിൽ നിന്നു എല്ലാം മറച്ചുവെച്ചതു അതുകൊണ്ടായിരുന്നു എന്ന് തനിക്കു മനസ്സിലായില്ല...
സുനിലിന്റെ മുൻപിൽ താൻ എത്രത്തോളം ചെറുതാണെന്ന് ഓർത്തപ്പോൾ അവനു തന്നോട് പുച്ഛം തോന്നി... ഒന്നും താൻ ചിന്തിച്ചില്ല.... അവൾക്ക് താങ്ങായി നിന്നു എല്ലാ കാര്യങ്ങളും നോക്കണ്ട താൻ തന്റെ സുഖങ്ങൾ മാത്രം ചിന്തിച്ചു.. താലികെട്ടിയ പെണ്ണിനെ തനിച്ചാക്കി വന്നതോർത്തപ്പോൾ....
അവന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞു രണ്ടു തുള്ളി കണ്ണുനീർ താഴെ വീണു...
അവൻ പെട്ടന്ന് എണീറ്റു.... റെഡിയായി.
എത്രയും പെട്ടന്ന് ഗായത്രിയുടെ അടുത്തെത്തണം.... അവളുടെ എല്ലാ സങ്കടവും മാറ്റണം... ട്രീറ്റ്മെന്റ് ചെയ്യണം.. എന്നും തനിക്കവളെ വേണം.. ആത്മാർഥമായി സ്നേഹിക്കാൻ...
സുനിലിനോട് യാത്രയും പറഞ്ഞു സനൽ വീട്ടിലേക്കു തിരിച്ചു.... താനായിട്ടു നഷ്ടപ്പെടുത്തിയ മധുരമുള്ള ദിനങ്ങൾ വീണ്ടെടുക്കാനായി...
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... നോക്കുമ്പോൾ പ്രിയ..
ഇന്നാണവൾ ബാംഗ്ലൂർക്കു വരാമെന്നു പറഞ്ഞത്......
ഒന്നും ചിന്തിച്ചില്ല.. അവൻ ആ കാൾ കട്ട് ചെയ്തു... അവനറിയാമായിരുന്നു അവളുടെ ഉദ്ദേശ്യം തന്റെ കയ്യിലുള്ള പണമായിരുന്നു എന്നു.. അന്നേരം ബോധമില്ലാത്ത താനും ഒന്നും ചിന്തിച്ചില്ല.. പക്ഷേ ഇന്ന് എനിക്ക് തിരിച്ചറിവ് ഉണ്ട്..
അപ്പോഴും പ്രിയ കാളിങ് എന്ന് മൊബൈൽ ഡിസ്‌പ്ലേയിൽ മിന്നിക്കൊണ്ടിരുന്നു.......

By
Bins Thomas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot