അത്ര യുക്‌തി ഭദ്രമല്ലാത്ത -കഥ-(ഭാഗം-രണ്ട്) ഉണങ്ങാനിട്ട മെടഞ്ഞ ഓലയുടെ മറവില്‍ അച്ഛനും അമ്മയുമായുള്ള ഒളിച്ചു കളിക്കിടയില്‍ സ്വാഭാവികമായും; ഉറക്കത്തില്‍ ഞെട്ടിയുണരുന്ന മയക്കത്തില്‍ മാതാപിതാക്കളുടെ ലൈംഗികചേഷ്‌ടകള്‍ കണാറുള്ള കുട്ടിയുടെ ഉപബോധ മനസിലെ നേര്‍ത്ത കാഴ്‌ചയുടെ ബഹിര്‍സ്‌ഫുരണത്തില്‍ തെളിയേണ്ടത് എന്നും ഓര്‍മയില്‍ തെളിയേണ്ട ബാല ലൈംഗിക വികൃതികളാണ്.എന്നാല്‍ നീ ചെയ്‌തത് എന്താണെന്നു നീ ഓര്‍ക്കുന്നൊ ധൃവന്‍, പിന്നീടുള്ള്‍ സംസാരത്തിനിടയില്‍ അമ്മു ധൃവന്‍റ മുഖത്തു നോക്കിയില്ല.."എന്‍റ മാറിടത്ത് ചൊറിയില ഉരച്ച് പൊട്ടിച്ചിരിച്ചു. മാറില്‍ ചൊറിഞ്ഞ് ഞാന്‍ നിലവിളിക്കുമ്പോള്‍ എന്തിനോടൊ അമര്‍ഷം തീര്‍ക്കുന്ന ഭാവമായിരുന്നു നിനക്ക്."-അമ്മുവിന്‍റ തുറന്ന സംസാര രീതിയില്‍ അവന്‍ ആശ്‌ചര്യപ്പെടാത്തതിനു കാരണം അവള്‍ എന്നും വായിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നത് മാധവിക്കുട്ടിയുടെ പുസ്‌തകങ്ങള്‍ ആയതിനാലാവാം. അമ്മു വായനശാലയിലെ ലൈബ്രറിക്കു പുറത്തേക്കു നോക്കിയിരുന്നു.ലൈബ്രേറിയനായി അവിടെ ജോലി ചെയ്യുന്നതില്‍ ധൃവന്‍ തൃപ്‌തനല്ലാതിരുന്നതിന്‍റ കാരണം തുച്ഛമായ വരുമാനമായത് കൊണ്ടായിരുന്നില്ല,പുസ്‌തകങ്ങള്‍ എടുക്കാന്‍ വരിക്കാര്‍ ഇല്ലാത്തത് അവനെ വല്ലാതെ നിരാശപ്പെടുത്തി. അവന്‍ അമ്മുവിന്‍റ മുഖത്തേക്കു നോക്കി ,അവള്‍ പുസ്‌തകങ്ങളുടെ കാറ്റ്‌ലോഗില്‍ നിന്നും കണ്ണുയര്‍ത്തിയില്ല.-"അമ്മു കണ്ട കാഴ്‌ചക്കും ഒത്തിരി ആഴമുണ്ട് എന്‍റ ബാല്യകാല സ്‌മരണകള്‍ക്ക്.." ധൃവന്‍ ഒത്തിരി ഗൌരവക്കാരനും പക്വമതിയുമായി അമ്മുവിനു തോന്നി.."അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കൈനിട്ടി ശൂന്യതയില്‍ ഞെട്ടിയുണരുന്ന പാതിരാത്രികളില്‍ ചാണകം തേച്ച നിലത്തെ പുല്ലുപായയില്‍ ചിമ്മിനി വിളക്കിന്‍റ അരണ്ട വെളിച്ചത്തില്‍ രണ്ടു നിഴലുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതു കണ്ട്, അമ്മയുടെ അനക്കങ്ങള്‍ക്ക് ഭീതിതമായ ഒറ്റപ്പെടലിന്‍റ സൂചന തിരിച്ചറിഞ്ഞെന്ന പോലെ ,തേങ്ങലിന്‍റ താളത്തില്‍ തേരട്ടയെ പോലെ ചുരുണ്ടു കൂടി കിടന്ന് രാത്രിയാമങ്ങളില്‍ എപ്പഴോ ഉറക്കത്തിലേക്കു വഴുതി വീഴുന്ന കുട്ടിയെ നിനക്കറിയില്ല അമ്മു.അതിനു ശേഷമായിരിക്കാം ചെമ്പകമരച്ചോട്ടില്‍ ഇണചേരുന്ന പാമ്പുകള്‍ക്കു നേരെ ഞാന്‍ കല്ലെറിയാന്‍ തുടങ്ങിയത്.കൂര്‍ത്ത കല്ലുകള്‍ കൊണ്ട് ചോര പൊടിഞ്ഞിട്ടും ഇണപിരിയാത്ത ചേരപ്പാമ്പുകള്‍ എന്നെ ഭ്രാന്തനാക്കിയിരുന്നു.ഞാന്‍ ഓര്‍ക്കുന്നു ധൃവന്‍ ,ഇത്തരം ക്രൂര വിനോദങ്ങളില്‍ എനിക്കു നിന്നോടു ഏറ്റവും വെറുപ്പു തോന്നിയ നിമിഷം..(തുടരും
By
Purush Parol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക