Slider

പൂമരം

0

പൂമരം
ചില മരങ്ങളുണ്ട് വറുതിയിൽ പൂക്കുന്നവ
ഇലകളെല്ലാം പൊഴിച്ച് ഒറ്റക്ക്
വേനലിനെ അതിജീവിക്കാൻ
ശിരസുയർത്തി നിൽക്കുന്നവ
ഉടലുപനിക്കുമ്പോഴും അറിയാതെ
എല്ലാ ചില്ലകളിലും നിറയെ പൂത്ത്
കാണികൾക്കു വിരുന്നൊരുക്കി
ഇല്ലായ്മയിലും വസന്തം തീർത്ത്
ജൻമസായൂജ്യമടയുന്നവർ
പൂമരമാകുന്നവർ
ചില മനുഷ്യരുമുണ്ട് അതു പോലെ
ജീവിതകാലം മുഴുവൻ ഓരോന്നു വിചാരിച്ച്
ഒന്നുമാകാൻ കഴിയാതെ പോകുന്നവർ
മററുളളവർക്കു വേണ്ടി കൈ എത്തി പിടിച്ച്
സ്വന്തം ജീവിതം നഷ്ടപ്പെട്ടു പോകുന്നവർ
അവരും ഇതുപോലെ തന്നെ
മറ്റുളളവർക്ക് വസന്തമാണ്
പ്രവാസിയുടെ ജീവിതം പോലെ
കാണുന്നവർക്കു സന്തോഷം നൽകി
സ്വയം ഉരുകി വെളിച്ചമായ് മാറുന്നവർ
ഇനിയും ചിലരുണ്ട്
അവർ സൗരഭ്യത്തോടെ പൂത്തു നിൽക്കുന്നവരായിരുന്നു
അതു കണ്ടു മോഹിച്ച് സ്വന്തമാക്കി
സൗന്ദര്യവും ചൈതന്യവും ഊറ്റിയെടുത്ത്
ഈ ജന്മങ്ങളെ ഉപേക്ഷിക്കുമ്പോൾ
നിസ്സഹായതയോടെ നാളെയെ കുറിച്ചോർത്ത്
ദൈവത്തിെൻ്റ കരുണ ക്കായ്
ആകാശത്തിലേക്ക് കൊമ്പുകളുയർത്തി
മരം പോലെ നിൽക്കുന്നവർ
ഭർത്താവായും കാമുകനായുമൊക്കെ വന്ന്
എല്ലാം പങ്കിട്ടു നൽകുമ്പോൾ
അവർക്കറിയില്ലല്ലോ
നാളെ കൊച്ചു കൊച്ചു തെറ്റുകൾ പോലും
വലുതാക്കി
വഴിയിലുപേക്ഷിക്കുമെന്ന്
29/01/17
ബാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo