നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ ------ കുറ്റവാളി


കഥ
------
കുറ്റവാളി
=======
കൂ........... ച്ട് ....ച്ട്....ച്ട്..ച്ച്ട്............
വിട പറയുകയാണെന്ന നിലവിളിയോടെ ട്രെയിൻ ചലിച്ചു തുടങ്ങി....
കണ്ണിൽ നിൽക്കാതെ ഓടി മറയുന്ന കാഴ്ചകളിലേക്ക് മിഴി നട്ട് മുന്നിൽ ഉള്ളതിനെ പിടിക്കാനെന്ന പോലെ പിന്നാലെ പിന്നാലെ പായുന്ന ബോഗികളിൽ ഒന്നിൽ ഒരു വിൻഡോ സീറ്റിൽ അയാൾ ഇരിക്കുന്നു....
ട്രെയിനിലെ മറ്റ് യാത്രക്കാർ സംസാരിക്കുന്ന ബഹളം അയാളെ തെല്ല് അലോസരപ്പെടുത്തുന്നുണ്ട് എന്ന് ചുളിയുന്ന നെറ്റി കണ്ടാൽ മനസ്സിലാക്കാം...
അതുകൊണ്ടാവാം അതിൽ നിന്ന് രക്ഷതേടി ഇയർഫോൺ ചെവിയിൽ വെച്ച് അയാൾ കണ്ണുകളടച്ചു...
അതെ അയാളാണ് നമ്മുടെ നായകൻ....
ഇനിയൊരു പരകായ പ്രവേശമാണ് ഞാൻ നടത്താൻ പോകുന്നത് അയാളുടെ ഉള്ളിലേക്ക് കയറി അയാളറിയാതെ അയാളുടെ ചിന്തകളുടെ ഒപ്പം ഒരു യാത്ര...
അയാൾ പറയുന്നത് പോലെ ഞാനാ ചിന്തകൾ നിങ്ങൾക്ക് പകർന്നു നൽകാം....
"കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി..
അലയും കാറ്റിലുലയും.... രണ്ടു കരയും ദൂരെ ദൂരെ...."
ചെവിയിൽ വെച്ച ഇയർഫോണിൽ നിന്നും ആ ഗാനം കേൾക്കുന്നു...
ട്രെയിൻ ഓരോരോ സ്റ്റേഷനിലും നിർത്തുകയും യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരുന്നു..
ശരിക്കും ഈ ജീവിതം എന്നതും ഒരു ട്രെയിൻ യാത്ര പോലെയാണ് ഓരോ ഘട്ടത്തിലും ആരൊക്കെയോ ജീവിതത്തിലേക്ക് കയറി വരുന്നു ചിലർ ഇറങ്ങിപോകുന്നു...
അപൂർവ്വം ചിലർ അവസാനം വരെ ഒപ്പമുണ്ടാകുന്നു....
നാളെ നമ്മൾ എവിടെയെങ്കിലും ഇറങ്ങിയാലും അവർ യാത്ര തുടരുന്നു...
അയാൾ ഓർത്തു...
താനും ഒരു യാത്രയിലാണ്...
കൃത്യമായ ലക്ഷ്യമില്ലാത്ത യാത്ര...
ഇന്നേക്ക് ഒരാഴ്‌ചയായി ആ യാത്ര തുടങ്ങിയിട്ട്... അതെ അന്നാണ് താൻ ജയിൽ മോചിതനായത്....
ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ ഒരു ശൂന്യതയായിരുന്നു....
സ്വന്തം നാട്ടിലേക്ക് പോകാൻ തോന്നിയില്ല...
അല്ലെങ്കിൽ തന്നെ അവിടെ തന്നെയും കാത്ത് ആരിരിക്കുന്നു...
ഇനി ഉള്ളവർക്ക് തന്നെ താൻ കുറ്റവാളി അല്ലേ... അവരുടെ കടുത്ത മുഖമോ ഭയന്ന മുഖമോ നേരിടാൻ വയ്യ....
അയാൾ ഒന്ന് ദീർഘ ശ്വാസം വിട്ടു...
കണ്ണുകൾ ഒന്ന് തുറന്ന് ചുറ്റും നോക്കി ഒന്നിളകി ഇരുന്നു സീറ്റിലേക്ക് ചാരി കണ്ണുകൾ വീണ്ടും അടച്ചു....
ചിന്തകൾ വീണ്ടും യാത്ര തുടങ്ങി....
കുറ്റവാളി....
എവിടെയാണ് തനിക്ക് ചുവടുകൾ പിഴച്ചത്....
ജനിച്ചപ്പോൾ മറ്റേത് കുഞ്ഞിനേയും പോലെ നല്ലവൻ... അധ്യാപകരായ അച്ഛനമ്മമാരുടെ വാത്സല്യങ്ങൾ ആവോളം ഏറ്റു വാങ്ങി വളർന്നു...
തനിക്ക് ശേഷം ഒരനുജത്തി കൂടി ഉണ്ടായപ്പോഴും ആ വാത്സല്യത്തിനു ഒരു കുറവും വന്നില്ല....
ഒന്നാം ക്ലാസ്സിൽ ചേരുന്ന അന്ന് സ്കൂളിലേക്ക് കയറാൻ മടിച്ചു ഉറക്കെ കരഞ്ഞവൻ പത്താം ക്ലാസ്സിൽ ആ സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പുറത്തു വന്നു....
അന്ന് വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും എന്തൊരു സ്നേഹമായിരുന്നു...
അതിനുള്ളിൽ തന്നെ തെറ്റാണെന്ന് അറിയാതെ തന്നെ താൻ തെറ്റ് ചെയ്തു തുടങ്ങിയിരുന്നു... അന്നത്തെ പ്രായത്തിൽ അത് തെറ്റാണെന്ന് തനിക്ക് തോന്നിയില്ല എന്നതാണ് സത്യം....
അല്ല ഒന്നോർത്താൽ താനാണോ അതിൽ തെറ്റുകാരൻ...
അയൽവക്കത്തുള്ള ചേട്ടൻ ജോലിക്ക് വേണ്ടി മുംബൈയിൽ പോയ സമയത്താണ് ചേച്ചിയും ചെറിയ കുഞ്ഞും മാത്രമുള്ള വീട്ടിൽ രാത്രി കൂട്ട് കിടക്കാൻ തന്നെ വിളിച്ചത് അല്ല വീട്ടുകാർ നിർബന്ധിച്ച്‍ വിട്ടത്....
ചേച്ചിയുടെ വീട്ടിൽ കൂട്ട് കിടക്കുവാൻ പോകാൻ തനിക്ക് വലിയ താല്പര്യം ഒന്നുമുണ്ടായില്ല എന്നതാണ് സത്യം....
ചേച്ചിക്ക് തന്നോട് നല്ല സ്നേഹമായിരുന്നു ചേച്ചിയുടെ മോൾ കുഞ്ഞുവാവ...
ആ ഒറ്റ കാരണം കൊണ്ടാണ് താൻ പോയത്.......
വാവയെ കളിപ്പിച്ചിരിക്കാൻ നല്ല രസമായിരുന്നു വാവയുടെ ചിരി കാണുവാൻ തന്നെ എന്ത് രസമായിരുന്നു...
തന്നെ കണ്ടാൽ പിന്നെ അവൾക്കും നല്ല സന്തോഷമായിരുന്നു.....
അതായിരുന്നു പിന്നെ താൻ എതിർപ്പൊന്നും പറയാതെ പൊയ്കൊണ്ടിരുന്നത്....
അങ്ങിനെയിരിക്കെ ഒരു ദിവസം............
രാത്രിയിൽ ദുസ്വപ്നം കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ പോലെ ഉണ്ടായി .......
ശ്വാസം കിട്ടാതെ വരുന്ന ഭാരം നെഞ്ചിൽ അമരുന്ന പോലെ........
ഞെട്ടിയാണ് കണ്ണ് തുറന്നത്...
ശരീരം പിടയുമ്പോൾ ആണ് ചുണ്ടുകളിൽ ഒരു തണുത്ത സ്പർശനം........
ശരീരത്തിൽ എന്തോ വലിഞ്ഞു കയറുന്നു..... ചൂടുള്ള നിശ്വാസം മുഖത്തു പതിക്കുന്നു.......
മാർദ്ദവമുള്ള എന്തോ നെഞ്ചിൽ അമരുന്നു......
ശരീരമാകെ എന്തോ ഇഴഞ്ഞു നടക്കുന്നു......
പിന്നെയും കുറച്ചു സമയമെടുത്തു സ്ഥലകാല ബോധം വരുവാൻ...
തനിക്ക് കിട്ടിയത് ചുംബനമാണ് എന്നും ചേച്ചിയാണ് തനിക്ക് മുകളിൽ കിടക്കുന്നത് എന്നും ശരീരവും ശരീരവും തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന ചൂട് അറിഞ്ഞതും അന്ന് തന്നെ...
ചേച്ചി എന്തൊക്കെയോ ചെയ്തു വിയർത്തതിന്റെ ഒടുവിൽ ആരോടും പറയല്ലേ കുട്ടാ എന്ന വാക്ക് അടക്കിപ്പിടിച്ച ശബ്ദത്തിൽ പറയുമ്പോളും താൻ ചിന്തിച്ചില്ല അത് തെറ്റാണെന്ന് കാരണം അതിലും മേലായ ഒരു അനുഭൂതി അറിയുകയായിരുന്നു അവിടെ.....
ആദ്യ തെറ്റ്....
അത് മറച്ചു വെച്ച് വീണ്ടും വീണ്ടും തുടർന്നത് തെറ്റായിരുന്നു എന്നിപ്പോൾ തോന്നുന്നു....
നിയന്ത്രണത്തിന്റെ അതിർവരമ്പുകൾ മറി കടന്ന ആ രാത്രിയിൽ ചേച്ചി തന്നെത്തേടി വന്നെങ്കിലും പിന്നീട് ഒരു രാത്രി പോലും ഒരുമിച്ചല്ലാതെ ഉറങ്ങിയിട്ടില്ല............
ചേച്ചി തന്നെ പലതും പഠിപ്പിച്ചു........
ദൂര സ്ഥലത്തായിരുന്ന ആ ചേട്ടൻ തിരിച്ചു വരുന്നത് വരെ ആ ബന്ധം തുടർന്നു....
അപ്പോഴേക്കും പ്ലസ് വൺ എത്തിയിരുന്നു ആദ്യ പ്രണയം തുടങ്ങിയിരുന്നു .............
അത് കൊണ്ട് തന്നെ അന്നത് നിന്ന് പോയത് കാര്യമായി ബാധിച്ചില്ല എന്ന് വേണമെങ്കിൽ പറയാം....
അപ്പോഴേക്കും പ്രിയതമയായി ഒരുവൾ മനസ്സിൽ കുടിയേറി കഴിഞ്ഞല്ലോ...
അവളുമായി നീണ്ടു പോകുന്ന രാത്രി സംസാരത്തിനിടയിൽ ഇത്തരം കാര്യങ്ങൾ കയറി വന്നതും ഒടുവിൽ ഒരു ദിവസം രാത്രി കാണാൻ തോന്നുന്നു എന്ന അവളുടെ സന്ദേശം വന്നപ്പോൾ രാത്രി തന്നെ അവളുടെ കിടപ്പ് മുറി വരെ എത്തിച്ചത് ഒരുപക്ഷേ ആദ്യത്തെ തെറ്റിന്റെ മധുരമായ ഓർമ്മകൾ ആവാം....
പിന്നീട് പല രാത്രികളിലും അത് പതിവായതും.....
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ വീട്ടുകാരെ വിഷമിപ്പിക്കുവാൻ വയ്യ എന്ന കാരണം പറഞ്ഞു അവൾ ആ പ്രണയത്തിന് താഴിട്ടു പൂട്ടുന്നത് വരെ നിത്യസന്ദർശകനായിരുന്നു താൻ അവളുടെ കിടപ്പറയിൽ....
അവൾ വേറെ കല്യാണം കഴിച്ചപ്പോഴും തനിക്ക് പ്രത്യേകിച്ച് ദുഃഖമൊന്നും തോന്നിയില്ല എന്നതാണ് സത്യം....
വീട്ടുകാരെ വിഷമിപ്പിക്കുവാൻ വയ്യാത്ത പുണ്യവതിയായ അവൾ വേറൊരുത്തനെ ചതിക്കുന്നതിന്റെ തമാശ മാത്രമായിരുന്നു തന്റെ മനസ്സിൽ....
അല്ലെങ്കിൽ തന്നെ പ്രണയത്തിന്റെ അവസാന വാക്കായ ശരീരം കിട്ടികഴിഞ്ഞാൽ കാമപൂരണം നടന്നു കഴിഞ്ഞാൽ പിന്നെ ആർക്കാണ് പ്രണയമുണ്ടാകുക...
മറ്റുള്ളവരുടെ കളിയാക്കൽ ആണ് തന്നെ വീണ്ടും തെറ്റുകാരനാക്കിയത്....
തന്റെ പ്രണയത്തിലെ ആത്മാർത്ഥതയൊക്കെ എന്നേ പോയിരുന്നു...
എന്നിട്ടും കൂട്ടുകാരുടെ മുമ്പിൽ ആത്മാർത്ഥ പ്രണയമായിരുന്നു എന്ന നാടകം കാണിക്കുവാൻ വേണ്ടിയാണ് എല്ലാ നിരാശാ കാമുകന്മാരും ഉപയോഗിക്കുന്ന മരുന്ന്...
വേദന മറക്കാനുള്ള മരുന്ന് എന്ന പേരിൽ അറിയപ്പെടുന്ന മദ്യം തനിക്ക് നേരെ നീട്ടപ്പെടുന്നത്...
അന്നാണ് താൻ അതിന്റെ രുചിയറിയുന്നതും അടുത്ത തെറ്റിലേക്ക് ചുവട് വെക്കുന്നതും....
പിന്നീട് ആ മരുന്നില്ലെങ്കിൽ ഒന്നിനും വയ്യ എന്ന അവസ്ഥയായി....
പ്രണയിച്ചിരുന്നവൾ വരെ തനിക്ക് അവളോട് ഇത്രമാത്രം പ്രണയമുണ്ടായിരുന്നോ എന്ന് ചിന്തിച്ചിട്ടുണ്ടാകും...
അതാവും കല്യാണം കഴിഞ്ഞിട്ടും അവൾ വീട്ടിലേക്കുള്ള രാത്രിസഞ്ചാരത്തിന്റെ വാതിൽ വീണ്ടും തുറന്നിട്ടത്...
കൂട്ടുകാരുടെയും അവളുടെയും പോട്ടെ സാരമില്ല എന്ന ആശ്വസിപ്പിക്കലുകൾ കേൾക്കുമ്പോൾ ഉള്ളിൽ ചിരിയായിരുന്നു..
പക്ഷേ അപ്പോഴേക്കും താനൊരു ചെകുത്താനായി കൊണ്ടിരിക്കുകയാണ് എന്ന സത്യം താനറിഞ്ഞിരുന്നില്ല .....
അല്ലെങ്കിൽ അതറിയുവാൻ വേണ്ടി ആ സംഭവം ഉണ്ടാകുന്നത് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നില്ല......
കുടിച്ചു കൂത്താടി നടക്കുന്നതിന് ഇടയിൽ ഉപദേശിക്കാൻ വരുന്ന സകലരോടും കലിയായിരുന്നു....
അച്ഛനോടും അമ്മയോടും അടക്കം....
പലപ്പോഴും തള്ളേ... മൂപ്പീന്നേ... എന്നൊക്കെ വിളിച്ചാണ് സംസാരിക്കാറു....
തെറി വരെ പറഞ്ഞിട്ടുണ്ട് ഒരുപാട് വട്ടം...
സ്വയം വിലയിരുത്തുന്ന ഏതൊരാൾക്കും സ്വന്തം ശരികൾ മാത്രമാണല്ലോ കാണാൻ കഴിയുക...
തന്റെ കാഴ്ചപ്പാടിൽ താൻ ആസ്വദിക്കുകയായിരുന്നു....
പക്ഷേ മറ്റുള്ളവരുടെ കണ്ണിൽ.....
സ്ത്രീ ഒരു ലഹരി മദ്യം ഒരു ലഹരി....
സമൂഹത്തിൽ വഴി പിഴച്ചവൻ എന്ന പേര് കിട്ടാൻ ഇതിൽപ്പരം എന്ത് വേണം.....
മാന്യനും സൽസ്വഭാവിയുമായ അച്ഛന്റെ തല താൻ മൂലം താഴ്ന്നു തുടങ്ങിയത് താനറിഞ്ഞിരുന്നോ....
അമ്മയുടെ കണ്ണീരിന് മുഖം കൊടുത്തിട്ടുണ്ടോ ...
ഇല്ല ഏതോ ലോകത്ത് പാറി പറന്നു നടക്കുകയായിരുന്നു....
മദ്യത്തിന്റെ ലഹരി പോരാതെ വന്നപ്പോൾ കഞ്ചാവ് കൂടി വലിച്ചു തുടങ്ങിയിരുന്നു....
എല്ലാം സുഖിക്കാൻ മാത്രമുള്ള ജീവിതം അതായിരുന്നു അന്ന് തന്റെ ചിന്ത.....
രതിസുഖമെന്തെന്നു അറിയിച്ച ചേച്ചിയെ വീണ്ടും പലതവണ സമീപിച്ചെങ്കിലും അവരുടെ കണ്ണിൽ മലാഖയായിരുന്ന താനിപ്പോൾ തെരുവിലെ പട്ടിയെ പോലെ ആയെന്ന പോലെയായിരുന്നു പെരുമാറ്റം....
ഒടുവിൽ ഭീഷണിപ്പെടുത്തി നോക്കി എന്നിട്ടും രക്ഷയില്ല എന്ന് വന്ന സമയത്താണ് മനസ്സിൽ പ്രതികാരം മുളച്ചു തുടങ്ങിയത്.....
ആശിച്ചത് നേടാൻ കഴിയാതെ വരുമ്പോൾ വാശി തോന്നും അത് പ്രതികാരമായി മാറാൻ അധിക സമയം വേണ്ടല്ലോ....
അത് ആളികത്തിക്കാൻ ഉണ്ടായ ആ സംഭവം.... എന്നാൽ അന്ന് താൻ അത്ര ലഹരിയിൽ ആയിരുന്നോ....
ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ട് അത് കൊണ്ട് തന്നെ അന്ന് അത്ര ലഹരിയിൽ ആകാൻ സാധ്യതയില്ല.....
ആ ചേച്ചിയും ചേട്ടനും മോളും കൂടി അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാണ് കടയുടെ മുമ്പിൽ ഇരുന്ന താൻ കണ്ടത്....
കണ്ടിട്ടും പുശ്ചിച്ചു കൊണ്ടുള്ള ചേച്ചിയുടെ നടപ്പ്....
തെരുവിൽ ഈച്ചയാർത്ത് കിടക്കുന്ന പുഴുത്ത പട്ടിയെ നോക്കുന്ന പോലെ....
മനസ്സിൽ ഇടക്ക് തെളിയറുള്ള ആരോടും പറയല്ലേട്ടോ കുട്ടാ എന്ന സംസാരത്തിന്റെ ഉടമ പതിവ്രതയുടെ മേലങ്കി പൊതിഞ്ഞു നടക്കുന്നത് കണ്ടിട്ടാണോ ആ കാതരനാദത്തിന്റെ ഉടമയോട് പ്രതികാരം ചെയ്യാൻ തോന്നിയത് അതോ കിട്ടത്തതിലുള്ള കൊതി കെറുവ് കൊണ്ടോ.... അറിയില്ല.....
അതോ തന്റെ ഈ അവസ്ഥക്ക് തുടക്കം കുറിച്ചവൾ എന്ന നിലയിലോ .....
ഏയ് അത് വരാൻ വഴിയില്ല കാരണം തന്റെ അവസ്ഥ മോശമാണ് എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം...
എന്തായാലും അന്ന് താൻ ഉറപ്പിച്ചു ഇതിന് പ്രതികാരം ചെയ്യുമെന്ന്.....
മനസ്സിൽ കൊളുത്തിയ പ്രതികാരത്തിന്റെ അഗ്നി കെടാതെ കാത്ത് സൂക്ഷിച്ചു വെച്ചു....
മനസ്സിൽ ഒരു ലക്ഷ്യം വന്നു കഴിഞ്ഞാൽ പിന്നെ അതിനു വേണ്ടിയുള്ള ശ്രമമാണ്....
പിന്നീട് മദ്യത്തിന്റെ ഉപയോഗം കുറച്ചു അതിനുള്ള അവസരത്തിനു വേണ്ടി കാത്തിരുന്നു....
അങ്ങിനെ ഒരു ദിവസം വൈകിട്ട് ആ ചേട്ടൻ ബാഗുമായി യാത്ര പറഞ്ഞു പോകുന്നത് ശ്രദ്ധയിൽ പെട്ടു....
ഇന്നാണ് തനിക്ക് പറ്റിയ ദിവസം എന്ന് മനസ്സിൽ ഉറപ്പിച്ചു....
അന്ന് രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ വലിച്ച കഞ്ചാവ് പകർന്ന് തന്ന ധൈര്യത്തിന്റെ പിൻബലത്തിൽ മതിൽ ചാടി കടന്ന് ആ വീട്ടിലേക്ക് ചെന്നു....
ഗ്രില്ലിട്ട വർക്ക് ഏരിയയുടെ വാതിലിന്റെ പൂട്ട് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റാൻ കുറച്ചു സമയം പിടിച്ചു....
അടുക്കള വാതിൽ തോൾ വെച്ചുള്ള മൂന്നാമത്തെ ഇടിക്ക് തുറന്നു....
പുറത്തു കോരിച്ചൊരിയുന്ന മഴയുടെയും ഇടിവെട്ടിന്റെയും ഇടയിൽ താൻ വിയർത്തതാണോ നനഞ്ഞതാണോ.....
ഉള്ളിൽ വേറേതോ മൂഡ് ആയിരുന്നു.....
കുട്ടാ എന്ന വിളിയുടെ മാസ്മരികത..... ഇരുട്ടായിരുന്നിട്ടു കൂടി കൃത്യമായി മുറിയുടെ വാതിൽക്കൽ എത്തിച്ചത് ആ വീട്ടിൽ ഒരു കാലത്തുള്ള തന്റെ നിത്യസന്ദർശനം കൊണ്ട് തന്നെയാണ്.....
കഞ്ചാവിന്റെ ലഹരി ജോലി ചെയ്യാൻ തുടങ്ങി.... വാതിൽ ചാരിയിട്ടേ ഉള്ളൂ......
തുറന്നു.......
കിടക്കയിൽ ചെരിഞ്ഞു കിടക്കുന്ന ചേച്ചി........
പിറ്റേന്ന് തന്നെ ആ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോഴും ഒരു മന്ദിപ്പ് ആയിരുന്നു തലക്ക്...
പിന്നെ കോടതി മുറിയിൽ നിൽക്കുമ്പോൾ ആണ് തലച്ചോറിലേക്ക് ചെറുതായി വാക്കുകൾ എത്തിതുടങ്ങിയത്....
അതെ ജഡ്ജിയുടെ ആ വാചകം...... വിധിവാചകം വ്യക്തമായി അന്ന് കേട്ടതാണ്.....
" പ്രായപൂർത്തിയാകാത്ത 11 വയസ്സുകാരിയെ അതിക്രൂരവും നിഷ്‌ഠൂരവുമായ രീതിയിൽ പീഡിപ്പിച്ചു കൊല്ലുകയും തടയാൻ ശ്രമിച്ച മാതാ പിതാക്കളിൽ ബാലികയുടെ അമ്മയെ കഴുത്തു ഞെരിച്ചു കൊല്ലുകയും അച്ഛനെ തലക്കടിച്ചു കൊല്ലുകയും ചെയ്ത പ്രതി യാതൊരുവിധ ഇളവുകളും അർഹിക്കുന്നതല്ലെന്നും സാക്ഷിമൊഴികളുടെയും സഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ എഴുതി തയ്യാറാക്കിയ ഈ വിധി പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ അഞ്ചു വർഷം കഠിന തടവും ശിക്ഷ വിധിച്ചിരിക്കുന്നതായി ഈ കോടതി ഇതിനാൽ ഉത്തരവിടുന്നു...... "
അത് കേട്ടപ്പോഴും തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ഒരു നിർവ്വികാരതയായിരുന്നു മനസ്സിന് .....
ശരീരത്തിന് ആകെ ഒരു മരവിപ്പും....
ആഘോഷകരമായ വരവേൽപ്പ് ആയിരുന്നു ജയിലിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചതിലുള്ള ദേഷ്യം സഹതടവുകരും പോലീസുകാരും മർദ്ധനത്തിന്റെ ഭാഷയിൽ ദേഹത്ത് പ്രകടിപ്പിച്ചു...
പലപ്പോഴും അവരുടെ കാർക്കിച്ചു തുപ്പൽ പോലും ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്....
പ്രതികരിച്ചിട്ടില്ല....
എന്ത് പ്രതികരിക്കാൻ .......
അന്നണിഞ്ഞതാണ് മൗനത്തിന്റെ മുഖംമൂടി....... പിന്നീട് അത് ഭഞ്ജിച്ചിട്ടില്ല.....
പിന്നീടറിഞ്ഞു.....
അപമാനം കൊണ്ട് തല കുനിഞ്ഞു പോയ അച്ഛൻ അമ്മയെയും പെങ്ങളെയും കൊണ്ട് ആ കുനിഞ്ഞ ശിരസ്സ് അങ്ങിനെ തന്നെ മണ്ണിലേക്ക് പൂഴ്ത്തി എന്ന്.....
പീഡനക്കൊല കേസിലെ പ്രതിയുടെ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ.....
പത്രം കൊണ്ട് തന്ന പൊലീസ്കാരൻ കഴുവേർഡ മോനെ ഇന്നാ വായിച്ചു രസിക്ക് എന്ന് പറഞ്ഞു തന്നപ്പോൾ താൻ ഒന്നേ നോക്കിയുള്ളൂ....
തട്ടിപ്പറിച്ച സഹതടവുകാർ കുത്തി നോവിക്കാൻ കിട്ടുന്ന ഒരവസരം പോലും പാഴാക്കാത്തവർ പറഞ്ഞതും കേട്ടു....
" ടാ നിന്റെ വീട്ടുകാർ ഒക്കെ ചത്തല്ലേടാ പൂ............മോനെ നിന്നെ ഉണ്ടാക്കിയതിന് നീ കൊടുത്ത കൂലി കൂടിപോയെന്നു തോന്നുന്നു... അവർക്കത് ഭരമായിട്ടുണ്ടാകും...... നീ ഇപ്പൊ നല്ല സന്തോഷത്തിലായില്ലേ ഇനിയും ഇറങ്ങിയിട്ട് ഇതിന്റെ ക്ഷീണം തീർക്കാൻ ഒരു അഞ്ചാറു പീഡനം കൂടി നടത്തി ആഘോഷിക്ക്.."
കേൾക്കാത്തത് പോലെ നടിച്ചെങ്കിലും അന്നാദ്യമായി മനസ്സൊന്ന് പിടഞ്ഞു....
ആദ്യമായി താനെന്ന ജന്മത്തോട് വെറുപ്പ് തോന്നി.....
ഇതുവരെ താൻ നടന്നിരുന്ന വഴികൾ ചിന്തകൾ എല്ലാം ഒരു ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു... അതെല്ലാം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു.....
വെട്ടിച്ചുരുക്കളുകളുടെ ആകെ തുക കഴിച്ചു പതിമൂന്ന് വര്ഷം ശിക്ഷ......
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല.....
നാട്ടിലേക്ക് മടങ്ങാൻ അവിടെ ആരുമില്ല .....
ഉള്ളത് ചെന്ന് കഴിഞ്ഞാൽ പച്ചക്ക് കത്തിക്കാൻ കാത്തിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും മാത്രം....
വേണ്ട പോകണ്ട എന്ന് തീരുമാനിച്ചു.....
താൻ ആ നാടിന് ഒന്നും കൊടുത്തിട്ടുമില്ല ആ നാട് തനിക്കൊന്നും തന്നിട്ടുമില്ല.....
അച്ഛനുമമ്മയും പെങ്ങളും ഉറങ്ങുന്ന മണ്ണ്.....
ജീവിച്ചിരിക്കുമ്പോൾ ഒരു സന്തോഷവും കൊടുക്കാത്ത താൻ അവർ മരിച്ചു കഴിഞ്ഞു അവരുടെ കുഴിമാടത്തിൽ പോയിട്ട് എന്ത് കാര്യം.....
അന്ന് തുടങ്ങിയതാണ് ഈ ലക്ഷ്യമില്ലാത്ത യാത്ര.......
ആരോടും മിണ്ട........
ട്രെയിൻ പാലം കയറിയപ്പോൾ ഒരു കുടുക്കമുണ്ടായി......
അയാൾ കണ്ണുകൾ തുറന്നു....
ചിന്ത മുറിഞ്ഞു......
എല്ലാവരെയും ഒന്ന് നോക്കി.......
ആരോടും ഒന്നും മിണ്ടാതെ ഇരിക്കുന്ന പരസ്പരം നോക്കുക പോലും ചെയ്യാതെ അവനവന്റെ ചിന്തകളിൽ മാത്രം മുഴുകിയിരിക്കുന്ന കുറച്ചാളുകൾ മാത്രം....
അല്ലെങ്കിലും ആളുകൾ ഇങ്ങിനെയാണ്.....
അവനവന്റെ ചിന്തകൾ കഴിഞ്ഞിട്ടേ അടുത്തവന്റെ ചിന്ത‌കളിൽ കയറി ചികയുകയുള്ളൂ.....
അല്ലെങ്കിലും തനിക്ക് ആരോടും മിണ്ടാൻ തോന്നുന്നില്ല എന്നതാണ് യാഥാർത്ഥ്യം......
ആരെങ്കിലും പരിചയപ്പെടാൻ വന്നാൽ പറയാൻ തനിക്ക് എന്ത് മഹിമ ആണുള്ളത് ......
കുറ്റവാളി എന്ന പേരോ.....
അല്ല ഒന്നോർത്താൽ താൻ മനസ്സ് കൊണ്ട്‌ കുറ്റവാളി ആണോ....
ഒരർത്ഥത്തിൽ അതെ......
പക്ഷേ....
അന്നത്തെ ആ ദിനം കണ്ണടച്ചാലും തുറന്നാലും ഒരിക്കലും മറക്കാത്ത ആ രാത്രി.....
അന്ന് ആ ബെഡ്റൂമിന്റെ വാതിൽ തുറന്നപ്പോൾ താൻ കണ്ട കാഴ്ച.......
കിടക്കയിൽ ചെരിഞ്ഞു കിടക്കുന്ന ചേച്ചി...... സമ്മതിച്ചില്ലെങ്കിൽ ബലം പ്രയോഗിച്ചായാലും
ഇന്ന് ചേച്ചിയുടെ മായാത്ത ഓർമ്മകൾ പുതുക്കണം എന്ന ചിന്തയിൽ തന്നെയായിരുന്നു താൻ.....
വികാരത്തിന്റെ കൊടുമുടി കയറുമ്പോൾ ചേച്ചി അംഗീകരിക്കും എന്ന ഉറപ്പുമുണ്ടായിരുന്നു.....
ചേച്ചിയുടെ അടുത്തെത്തി മെല്ലെ ബെഡിൽ ഇരുന്നു ചേച്ചിയെ തട്ടിയുണർത്താൻ ശ്രമിച്ചു.....
എഴുന്നേക്കുമ്പോൾ ഒച്ചയുണ്ടാക്കാതിരിക്കാൻ വാ പൊത്തിയപ്പോഴാണ് സംശയം തോന്നിയത്.....
ഒന്ന് കൂടി ഉറപ്പ് വരുത്താനായി മൂക്കിന്റെ കീഴെ കൈ വെച്ചു നോക്കി......
ശ്വാസമില്ല......
ഞെട്ടിപ്പോയി....
നിമിഷനേരം കൊണ്ടാണ് വിയർത്തത്......
ലഹരിയൊക്കെ നിമിഷനേരം കൊണ്ട് ശിരസ്സിൽ നിന്ന് ഇറങ്ങിപ്പോയി.....
ഓടി രക്ഷപെടാനാണ് തോന്നിയത്.....
പെട്ടെന്ന് തന്നെ കാലുകൾ ചലിച്ചു......
മുറിക്ക് പുറത്തേക്കിറങ്ങിയപ്പോഴാണ് അപ്പുറത്തെ മുറിയിൽ നിന്ന് ഒരു നേരിയ ഞരക്കം കേട്ടത്....
വാതിൽ തുറന്ന് നോക്കി.....
അവിടെ കണ്ട കാഴ്ച തന്റെ സപ്തനാഡികളെയും സ്തംഭിപ്പിക്കുന്നതായിരുന്നു.....
ആ കുഞ്ഞിന്റെ മുകളിൽ ആ ചേട്ടൻ.....
വേണ്ട പപ്പാ വേണ്ട വേണ്ട എന്നുള്ള ഞരക്കം.....
താൻ എടുത്തുകൊണ്ടു നടന്നിട്ടുള്ള കൊച്ച്.....
അങ്കിൾ എന്നുള്ള അവളുടെ സ്നേഹമുള്ള വിളിയൊച്ച.....
നിഷ്കളങ്കമായ വിടർന്ന ചിരി......
തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നൊന്നും മനസ്സിലായില്ല.....
ശരീരത്തിൽ ആകെ ഒരു പെരുപ്പനുഭവപ്പെട്ടു....
അവിടെ കിടന്നിരുന്ന ഒരു മരത്തിന്റെ സ്റ്റൂൾ എടുത്ത് അയാളുടെ തലക്ക് തന്നെ ആഞ്ഞടിച്ചു....
എല്ലാ ദേഷ്യവും ബലമായി കൈകളിൽ വന്നത് കാരണമാകും ഒറ്റ അടിയെ അടിക്കേണ്ടി വന്നുള്ളൂ പൊട്ടിയ സ്റ്റൂളിനൊപ്പം അയാളുടെ തലയും പൊട്ടി....
ഒന്ന് രണ്ട് പിടച്ചിലിന് ശേഷം അയാളുടെ ശരീരം നിശ്ചലമായി.....
ആ കുഞ്ഞു തന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു നിശ്ചലമാകുന്നത് ഇപ്പോഴും കൺമുമ്പിൽ മായാതെ ഉണ്ട്....
ശരീരത്തിനും മനസ്സിനും ഏറ്റ തളർച്ച ആ മുറിയുടെ ചുവരുകളിൽ ചാരിയിരുത്തി.....
കാൽമുട്ടുകൾ മടക്കി കൈകൾ തലയിൽ വെച്ചു ഇരുന്ന ആ ഇരുപ്പ് പോലീസ് വന്ന് തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വരെ തുടർന്നു.....
അയാളുടെ അലർച്ച കേട്ട് ആളുകൾ ഓടി കൂടുമ്പോളും താൻ അതേ ഇരുപ്പിലായിരുന്നു
അന്ന് തന്റെ വീട്ടുകാർ വന്നിരുന്നോ..... അറിയില്ല.....
ആരെയും തിരിച്ചറിയാൻ തനിക്ക് കഴിയുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം......
ഒരു തരം മരവിപ്പായിരുന്നു .........
സമൂഹം അറയ്ക്കുന്ന കുറ്റവാളി എന്ന പദവി തന്റെ മേൽ അന്ന് ചാർത്തപ്പെട്ടു.....
ആരാണ് ഒരുവനെ കുറ്റവാളിയാക്കുന്നത് അവൻ ജീവിക്കുന്ന സമൂഹത്തിലെ ആളുകൾക്കും അതിൽ പങ്കില്ലേ.....
ബാഗുമെടുത്ത് യാത്ര പറഞ്ഞു പോയ ആ ചേട്ടൻ എപ്പോൾ തിരികെ വന്നെന്നോ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തെന്നോ തനിക്കിപ്പോഴും അറിയില്ല എന്നതാണ് സത്യം....
ആരും അറിയാത്ത ആ ഒരു രഹസ്യം കൂടി തന്നിലൂടെ മാഞ്ഞു പോകട്ടെ......
സ്വന്തം അച്ഛൻ പീഡിപ്പിച്ച കുട്ടി എന്ന ദുഷ്‌പേര് ആ കുട്ടിക്ക് വേണ്ട.........
അയാൾ ഒന്ന് ദീർഘശ്വാസം വിട്ടു.....
പുറത്തു അതിവേഗം ഓടി മറയുന്ന മരങ്ങളെയും വീടുകളെയും നോക്കിയിരുന്നു.......
ലക്ഷ്യ സ്ഥാനം അറിയുന്ന ആ തീവണ്ടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു........
തന്റെ യാത്രയുടെ അന്ത്യം എവിടെയാണ് എന്നറിയാത്ത അയാളെയും ഉദരത്തിൽ ചുമന്നുകൊണ്ട്......
ജയ്‌സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot