നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ രാത്രി


ആ രാത്രി
********-**
പതിവുപോലെ ഞാൻ ആലുവ റെയിൽവേ ബെഞ്ചിൽ കോഴിക്കോട് പോകുന്നതിനു കാത്തിരിക്കുകയായിരുന്നു... വെളിച്ചം തിരെ കുറവാണ്... ചെറുമഞ്ഞിൽ എന്റെ ശരിരം ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു... അരികിൽ നിന്ന ഏതോ ചങ്ങാതി... വായുവിൽ പൂകവിടുകയാണ്.... എനിക്ക് ആ പരുപാടി അത്ര സുഖിച്ചില്ല....അയാൾ എന്നെ നോക്കി... കൈയിലെ സിഗരറ്റ് പാക്കറ്റ് എനിക്ക് നേരെ നിട്ടി... ഞാൻ പറഞ്ഞു...
സോറി.... ഞാൻ സ്‌മോക്ക് ചെയില്ല....
അയാൾ കൈ തിരികെ പോക്കറ്റിൽ ഇട്ടു...
ഈ തണുപ്പിൽ ഒരെണം ഇല്ലാതെ പറ്റില്ല...
ആ സമയം പൊകച്ചുരുൾ എന്റെ മുഖത്തേക്ക് വന്നു ഈ രാത്രിയിൽ എന്തിനാ... വേണ്ട ഞാൻ പതിയെ നടന്നു നീങ്ങി.... കുറച്ചു മാറി ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു... ഓഹ്... എന്ത് തണുപ്പ്.... മൊബൈൽ എടുത്തു ഗെയിം കളിക്കാൻ എടുത്തതും ഫോൺ ഓൺ ആവുനില്ല..
നാശം. ഇത് ചത്തു...
വലിച്ചെറിയാൻ പറ്റില്ല ഫോൺ തിരികെ പോക്കറ്റിൽ ഇട്ടു. പെട്ടന്ന് ഒരു ശബ്ദം...
എസ്ക്യൂസ്‌മി.....
തിരിഞ്ഞു നോക്കിയതും.. ഒരു സുന്ദരിയായ പെണ്കുട്ടി...
യെസ്....
ഇത് എന്റെ സിറ്റ് ആണ്....
സോറി... ഞാൻ കരുതി റെയിൽവേ വാങ്ങിയിട്ടതാണ് എന്ന്... എന്നാലും വിട്ടിൽ നിന്നും ഇവിടെ വരെ എങ്ങനെ കൊണ്ടുവന്നു....
നോക്ക്... എനിക്ക് നിങ്ങളുടെ തമാശ കേൾക്കാൻ താല്പര്യം ഇല്ല .. നിങ്ങൾ വേറെ എവിടെയെങ്കിലും ഇരികണം.... ഞാൻ സിരമായി ഇവിടെയാണ് ഇരിക്കുന്നത്...
അതിനു ഇവിടെ എവിടെയാ സ്ഥലം....
അവൾ തിരിഞ്ഞു നോക്കി.... അകലെ ആ സിഗരറ്റ് വലിക്കുന്ന വെക്തിയുടെ സൈഡിൽ മാത്രമേ സ്ഥലം ഉള്ളു....
നോക്ക്.. അവിടെ....
അത്രയും ദൂരം എനിക്ക് പോകുവാണോ പറ്റില്ല... അയാൾ സ്‌മോക്ക് ചെയുകയാണ്...
നിങ്ങൾ പോലീസിനോട് പറഞ്ഞു അയാളെ മറ്റു..
അത് നിങ്ങൾക്കും ചെയാം ഞാൻ എന്തായാലും മാറുവാൻ പോകുന്നില്ല...
ഇഡിയറ്റ്.....
അതും പറഞ്ഞു അവൾ അങ്ങോട്ട്‌ പോയി.... എന്തായാലും കിളിപോയി.... വിസ്തരിച്ചു ഇരിക്കാൻ നോകുമ്പോൾ വിണ്ടും....
ഹലോ.....
പടച്ചോനെ ഇവൾ പോയില്ലേ. ......
ചേട്ടാ അയാളെ കണ്ടിട്ട് പേടിയാവുന്നു... ഇവിടെ വേറെ സ്ഥലം ഇല്ല... ഞാൻ ഇവിടെ.....
ഞാൻ പോകില്ല... നിർബദ്ധം ആണെങ്കിലും സൈഡിൽ ഇരുന്നോ....
ദ്ദേശ്യത്തോണെ അവൾ അവിടെ ഇരുന്നു... എന്തൊക്കെയോ പിറുപിറുക്കുന്നു......
എങ്കിലും അധികം സമയം കഴിയാതെ ഞങ്ങൾ ചങ്ങാതിമാർ ആയി.... കുറെ നേരം സംസാരിച്ചു.... ലൈഫിൽ ഇത്രയും സമയം ഒരു പെൺകുട്ടിയോട് സംസരികുനത് ആദ്യമായിട്ടാണ്... അവൾ അതിൽ അത്ഭുതം തോന്നി.... അവളുടെ പേര് രേഷ്മ.... നഴ്സിംഗ് പഠിക്കുന്നു...അവൾ പോകുന്നത് കോഴിക്കോട് ...അപ്പോൾ ആണ് ട്രെയിൻ വന്നത്... ഞങ്ങൾ ഓരോ സ്ഥലത്ത് ആയിരുന്നു ഇരുന്നത്. കുറച്ചു കഴിഞ്ഞു ട്രെയിൻ മുന്നോട് പോയി.... അധികം ദൂരം എത്തിയില്ല അവൾ എന്നോട്...
അജയ്... എന്റെ കൂടെ ഒന്ന് വരുമോ....
എന്താ....
അവൾ ചെവിയിൽ പറഞ്ഞു....
എനിക്ക് ടോയ്‌ലെറ്റിൽ പോകണം....
എന്താ ആളെ കുട്ടുവിളിച്ചാണോ എന്നും പോകുന്നത്....
ഹ ഹ .... അതല്ല... കഴിഞ്ഞ ആഴ്ച പോയപ്പോൾ എനിക്ക് മോശം അനുഭവം ഉണ്ടായിരുന്നു.... ഒരു സേഫ്റ്റിക്....
എനിക്ക് എനോട് തന്നെ അഭിമാനം തോന്നി.. എന്നിൽ ഒരു പെൺകുട്ടിക് വിശ്യാസം... വൗ....തിരികെ ബെഞ്ചിൽ ഇരികുമ്പോൾ... അവൾ...
നീ കൂടെ ഉണ്ടായത് നന്നായി... അല്ലങ്കിൽ ഞാൻ കുഴഞ്ഞേനെ....
ഞങ്ങൾ പരസ്പരം സംസാരിച്ചു... സമയം പോയതറിഞ്ഞില്ല. .. ഞങ്ങൾ ഇറങ്ങേണ്ടയിടം എത്തി.... റെയിൽവേകു പുറത്തിറങ്ങിയതും... ഞാൻ അവളോട്‌ യാത്ര പറയാൻ ശ്രെമിച്ചതും.. അവൾ....
അജയ് നിനക്ക് എലത്തൂർ അല്ലേ പോകേണ്ടത്... എന്നെ വീട് വരെ ഒന്ന്....
നിന്റെ വീട് എവിടെയാണ്....
ബിലാത്തികുളം....
വാ നമുക്ക് മിട്ടായി തെരുവ് വഴി പോകാം....
അജയ്‌ക്കു വഴി നല്ല പരിചയമാണല്ലോ....
ഞാൻ ഇവിടെ വന്നിടുണ്ട്.....
ആ വഴിയിൽ കുടി ഞാൻ അല്ല ഞങ്ങൾ നടന്നു നീങ്ങുകയായിരുന്നു.... കുറച്ചു ചെന്നതും മഴ പെയ്തതും ഒരുമിച്ച്... ഞങ്ങൾ വേഗം കടയിൽ കയറി നിന്നു ആളൊഴിഞ്ഞ വഴിയിൽ ഞങ്ങൾ ഒറ്റക്ക്... ഇടയ്ക്കു ഞാൻ അവളെ ഒന്നു നോക്കി.. മഴ അവളുടെ വസ്ത്രങ്ങളെ ശരീരത്തോട് ചേർത്തു.... എനിക്ക്... എന്റെ മനസ് ഒന്നു പതറി... ഞാൻ അവള്കരികിൽ ചെന്നു... അപ്പോൾ ആണ് അവിടെ ഒരു പത്രം കണ്ടത്.... ഹെഡ്ലൈൻ വായിച്ചാ ഞാൻ പതിയെ തിരിച്ചു നടന്നു.... അവൾ പെട്ടന്നു...
അജയ് മഴമാറി പോകാം....
പതറിയ സ്വരത്തോടെ...
പോ... പോകാം..
എന്താ... തണുക്കുന്നുണ്ടോ... അജയ്...
ഏയ്‌ കുഴപ്പമില്ല.....
അവൾ വേഗം ബാഗിൽ നിന്നും ഷോൾ എടുത്തു എനിക്ക് തന്നു.......ഞാൻ അത് വാങ്ങി പുതച്ചു... അവൾ ഒരു വായാടി ആയതിനാൽ അവളുടെ വീട് എത്തുംവരെ സമയം പോയതറിഞ്ഞില്ല.... എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു കുറ്റബോധം... അവൾ പറഞ്ഞു...
അജയ് ഇതാണ് എന്റെ വീട്.... കയറുന്നില്ല....
ഇല്ല പിന്നെ ഒരികൽ ആകാം...
നോ.. നോ ... ഇപ്പോൾ കയറ്....അമ്മേ... അമ്മേ..
വാതിൽ തുറന്ന് ഒരു പ്രായമായ സ്ത്രീ പുറത്തു വന്നു....എന്നെ കണ്ടതും സംശയം ദൃഷിട്ടിയോടെ നോക്കി...
അമ്മേ ഞാൻ നിതയാണ്....
ഞാൻ ഞെട്ടി.. പിന്നെയെന്തിന് ഇവൾ പേര് മാറ്റിപറഞ്ഞത്..... അവൾ അമ്മയോട് സംസാരിക്കുകയായിരുന്നു..... പെട്ടന്നു...
ആ...അമ്മേ ഇത് അജയ്... ഇവൻ ഉള്ളതുകൊണ്ട് ഞാൻ സുരക്ഷിതം ആയി ഇവിടേ എത്തി.... .
ആ... അമ്മ തൊഴുകൈയോടെ എന്നെ നോക്കി..
മോനെ....ഇവളോട്‌ ഞാൻ പറഞ്ഞതാണ്‌....രാത്രി യാത്ര വേണ്ട എന്ന്..... കേള്കില്ല....
അജയിനെ പോലെ ആണുങ്ങൾ ഉള്ളപ്പോൾ ഞങ്ങൾ സുരക്ഷിതർ ആണ് അമ്മേ.....
ഞാൻ തിരികെ നടന്നു.അവൾ എന്നെ തടഞ്ഞുകൊണ്ട്....
അജയ് നമ്പർ തന്നില്ല....
ഞാൻ നമ്പർ കൊടുത്തു...
പേര് മാറ്റി പറഞ്ഞതിൽ സോറി .. . ഇപ്പോ എങ്ങനെയാ പറയാൻ പറ്റും....
സാരമില്ല....
അജയ്....നിയാണ് ആൺകുട്ടികൾ... ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയിട്ടും സുരക്ഷിതമായി വിട്ടിൽ ആകുവാനുള്ള നിന്റെ മനസ്സ്....എനിക്ക് ഇഷ്ട്ടപെട്ടു.. നിനക്ക് സമ്മതം എങ്കിൽ ഇവിടേ ആലോചികണം.. നിന്നെ പോലുള്ള ഒരുവനെ ലൈഫ് പാർട്ണർ ആകുവാൻ ഏത് പെണ്ണും കൊതിക്കും....
നമുക്ക് ആലോചികം.... ഞാൻ ഇവിടെയോകെ ഉണ്ടല്ലോ
ഞാൻ പതിയെ നടന്നു... ഇടയ്ക്കു ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ തന്നെയുണ്ടായിരുന്നു..... താങ്ക്സ് ഗോഡ്... ആ പത്രക്കുറിപ്പ്... ഞാനും ഒരുനിമിഷം നിലമറന്നു എങ്കിൽ നാളെ വരുന്ന പത്രം കുറിപ്പ്.... പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു..... പെൺകുട്ടിയുടെ നില ഗുരുതരം....
എനിക്കരികിൽ എത്തുന്ന ഒരു പെണ്ണും അസുരക്ഷിതത്വം അനുഭവിക്കില്ല.... ആ ദൃഢനിച്ചായതോടെ ഞാൻ നടന്നു..... അപ്പോളും എന്റെ ശരീരത്തിൽ അവൾ നൽകിയ ഷോൾ എനിക്ക് തണുപ്പിൽ സംരക്ഷണം നല്കുന്നുണ്ടായിരുന്നു..
രചന :#ശരത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot