നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

[കഥ] ഒരെ പൂക്കൾ.


[കഥ]
ഒരെ പൂക്കൾ.
"കാനനവാസാ..കലിയുഗവരദാ..
കാൽത്തളിരിണ കൈതൊഴുന്നെ.. നിൻ "
ആൽമരകൊമ്പിലെചെറിയ കോളാബിയിൽ നിന്നുംഗാനഗന്ധർവ്വന്റെ മാസ്മരികമായ അ സ്വരലഹരിയിൽ മയങ്ങി അല്പനേരംനിന്നു.
ഭക്തിസാന്ദ്രമായഅന്തരീക്ഷം. കർപ്പൂരത്തിന്റെയും ,ചന്ദനത്തിരികളുടെയും ഗന്ധത്താൽ ക്ഷേത്രപരിസരം മുങ്ങിനിൽക്കുന്നു.
ഇടയ്ക്കിടെ കാതടപ്പിക്കുന്ന കതിനയുടെ ശബ്ദം.
പ്രസാദവുംവാങ്ങി പുറത്ത് വന്നു.
അലിയും ,തോമസുംതന്നെകാത്ത്നിന്നു
മുഷിഞ്ഞ് കാണും.
"എന്താ കൂട്ടരെ ഞാൻ വൈകിയോ...?"
അലിയുടെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി അണിയുന്ന സമയത്തിനുള്ളിൽ തോമസ് കയ്യിലിരുന്ന പ്രസാദം കൈക്കലാക്കിയിരുന്നു.
അലി ഇതൊന്നും അറിയാതെയേശുദാസിന്റെ പാട്ടിന് ഒപ്പം ചുണ്ടനക്കി കൊണ്ടിരുന്നു.
"നിൻ കേശാദിപാദം ..തൊഴുന്നെ ...." ഒന്ന് നിർത്തിയിട്ട്.
"അഹാ... ഇത് പോലെ പാടാൻ ഇനി ആർക്ക് പറ്റും...?" അലിയുടെ ചോദ്യം.
" വിജയ് യേശുദാസിന് പോലുംപറ്റില്ല മക്കളെ.."
അലി തന്നെ ഉത്തരവും പറഞ്ഞു. അലിക്ക് യേശുദാസ് എന്ന് വച്ചാൽ ജീവനാണ്.അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളെയും അവൻ സ്നേഹിച്ചു.ഹിന്ദു ഭക്തിഗാനങ്ങളും ,ക്രിസ്ത്യഭക്തിഗാനങ്ങളും കാണാപാഠമാണ്.
" സതീഷെ നീ എന്നാ മാലയിടുന്നെ....?"
തോമസ് പ്രസാദത്തിനൊടൊപ്പം കിട്ടിയ നാളികേരത്തുണ്ട് കടിച്ച് കൊണ്ട് ചോദിച്ചു.
" അടുത്ത ആഴ്ച ഇടണം... "
എല്ലാവർഷവും ശബരിമലയ്ക്ക് പോകുന്നതാണ്.
മാലയണിഞ്ഞ് കഴിഞ്ഞാൽ നാൽപത് നാളുകൾ വൃതമായിരിക്കും. ഈ നാളുകളിൽ അലിയും ,തോമസും മത്സ്യമാംസാദികൾ ഒഴിവാക്കിയിരുന്നു..
കെട്ടുമെടുത്ത് ,ശരണം വിളിയോടെ വണ്ടിയിൽ കയറുംവരെ കൂടെ ഉണ്ടാകും രണ്ടും. കുടുംബത്തിലെ ഒരംഗത്തിനെ പോലെ.
റംസാൻ മാസത്തിൽ അലിയോടൊപ്പംതോമസും സതീഷും പകൽ നോമ്പ് എടുത്തിരുന്നു.നോമ്പ് തുറക്കുന്നത് മൂവരും ഒന്നിച്ചായിരുന്നു.
കഥകൾ പറഞ്ഞ് അവർ അലിയുടെ വീട്ടിൽ ചെന്ന് കയറി..
അവിടെ അലിയുടെ വാപ്പാ നല്ല ചിക്കൻ ബിരിയാണി തയ്യാറാക്കി വെച്ചിരുന്നു. അലിയുടെ വാപ്പവാത്സല്യവും കൂട്ടിവിളമ്പി.
" നിങ്ങള് കഴിക്കു മക്കളെ... തടിവയ്ക്കട്ടെ.."
മൂവരുംകഴിച്ചതിന് ശേഷം. അവിടെ നിന്ന് ഇറങ്ങിയ അവർ ചെന്ന് നിന്നത് പള്ളിപറമ്പിലെ ഒരു കബറിൻ അരികിലായിരുന്നു.
ഇവരുടെ ഈ സൗഹൃദം അഞ്ചാം ക്ലാസിൽ ആരംഭിച്ചു. വർഗ്ഗിയതഅതിന്റെ രൗദ്രഭാവം പൂണ്ട് ചോരച്ചാലുകൾ വീഴ്ത്തിയിരുന്ന ആ കാലത്ത് നാരയണൻ മാഷിന്റെ ആ നല്ല മനസ്സായിരുന്നു ഇവരെ അടുപ്പിച്ചത്. വർഗ്ഗിയത കുരുന്നു മനസ്സുകളിലേയ്ക്ക് പകരാതിരിക്കാനായ് നാരായണൻ മാഷ് എന്ന മനുഷ്യസ്നേഹി സ്വന്തം ക്ലാസിലെ നാനാ മതത്തിൽപെട്ട കുട്ടികളെ ഇടകലർത്തി ഇരുത്തി. അദ്ദേഹത്തിന്റെ ആദീർഘവീക്ഷണം ഇന്നും ഇവരെ ഒന്നിപ്പിക്കുന്നു.
ചോരയുടെ നിറം ഒന്നാണെന്ന് ഇവർതെളിയിക്കുന്നു.
പലരും ഇവരെ പിരിക്കാൻ ആവുന്നതും ശ്രമിച്ചു. വിജയിച്ചില്ല എന്ന് മാത്രമല്ലകൂടുതൽ ദൃഢം മാവുകയായിരുന്നുഇവരുടെ സൗഹൃദം.
ഇവരുടെ ഈ സൗഹൃദം ഇത്രയും ശക്തമായ് തുടരാൻ ഇവർ തമ്മിൽ ഒരു ബന്ധം ഉണ്ട്. അധികമാരും അറിയാത്ത ഒരു ബന്ധം. തിരിച്ചറിയാൻ കഴിയാത്ത ഒരു രക്ത ബന്ധം.
നാല് വർഷം മുൻപുള്ള ഒരു ചെറിയപെരുന്നാൾ ദിനം. അലിയുടെ വാപ്പയും ,ഉമ്മയും കൂടി ബൈക്കിൽ ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകും വഴി.സ്ക്കൂട്ടർഗട്ടറിൽ ചാടി. പിന്നിലിരുന്ന ഉമ്മ തെറിച്ച് റോഡിൽ വീണു. തലയിടിച്ച് വീണതിനാൽ ആശുപത്രിയിൽ എത്തിച്ച ഉമ്മയെ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. മരണത്തിന് കീഴടങ്ങും മുൻപ് അലിയുടെ വാപ്പാ ഭാര്യയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു.
ധീരമായ അ തീരുമാനത്താൽ സതീഷിന്റെ അമ്മയുടെകിഡ്നിമാറ്റിവയ്ക്കപ്പെട്ടു.
തോമസിന്റെ അച്ഛന്റെ അന്ധതഒഴിഞ്ഞു വെളിച്ചത്തിലേയ്ക്ക് വന്നു.
മൂവരും കൂടി ഉമ്മയുടെ കബറിടം വൃത്തിയാക്കിയതിന് ശേഷം
അലി കൈകൾ ഉയർത്തി ദു: അ ഇരന്നു.
കൂടെ സതീഷും ,തോമസും.
നാളെയുടെപുലരികളിലെങ്കിലും മതാന്ധതയുടെ ചോരകലർന്ന വർണ്ണങ്ങൾ കലരാതിരിക്കട്ടെ....
മനുഷ്യനായ് പിറക്കട്ടെ..
ശുഭം..
നിസാർ VH.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot