സ്വപ്നാടനം
=========
ഡോക്ടർ ജോൺ സക്കറിയ വളരെ സൗമ്യമായി പുഞ്ചിരിച്ചു. അയാളുടെ പുഞ്ചിരിയിൽ വെളുത്തു തുടുത്ത മുഖവും മുടി കയറിപ്പോയ കഷണ്ടിയും ബിന്ദുവിന് ആശ്വാസത്തിന്റെ ഒരു പൊൻതിളക്കം കാണിച്ചു.

ഡോക്ടർ തന്റെ കസേര സ്വൽപ്പം മുന്നോട്ടാഞ്ഞു മേശക്ക് തൊട്ടുരുമ്മി ഇരുന്നു. മേശപ്പുറത്ത് ഇരു കൈകളും കോർത്ത് വിരലിന്റെ ഞെട്ടപൊട്ടിച്ചു. ഡോക്ടർക്ക് അരികിൽ ഇരിക്കുന്ന മനുവിനെ നോക്കി ചിരിച്ചു. യാതൊരു തിടുക്കവുമില്ലാതെ ഡോക്ടർ പറഞ്ഞു തുടങ്ങി.
"പ്രശനവും കുഴപ്പവും മനുവിനല്ല... ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കണം." ഡോക്ടർ തൊണ്ടയെന്നു ശെരിയാക്കി. " മനുവിന്റെ എല്ലാ കുഴപ്പങ്ങൾക്കും കാരണം അവന്റെ അമ്മയായ നിങ്ങളാണ്." ബിന്ദു അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. " ഞാൻ ഇത് വരെ നിങ്ങളോട് ചോദിച്ച ചോദ്യങ്ങളിൽ നിന്നും എനിക്കു മനസ്സിലായ ഒരു കാര്യം ഒരിക്കൽ പോലും നിങ്ങൾ മനുവിനെയോ അവന്റെ അച്ഛനെയോ യാഥാർത്ഥത്തിൽ ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങളുടെ പ്രശനം മറ്റുള്ളവർക്ക് കിട്ടുന്നത് തനിക്ക് കിട്ടുന്നില്ലല്ലോ എന്ന ചിന്ത. നിങ്ങൾ ആഗ്രഹിച കാര്യങ്ങൾ ഭർത്താവ് നടത്തിതരാത്തതിൽ നിങ്ങളുടെ ഉള്ളിൽ ആദ്യമെ ഭർത്താവിനോട് വെറുപ്പായി. അതിന്റെ ഒരു ഭാഗമായി അകാരണമായി ദേഷ്യപെടുക. ആ ദേഷ്യം നിങ്ങൾ ഭർത്താവിനോടും മകനോടും കാണിക്കുന്നു. ഇങ്ങനെ പോയാൽ മനുവിന്റെ സ്വഭാവം കൂടുതൽ മാറും. ഇപ്പോൾ മനു പഠിക്കുന്നില്ല. മറ്റുകുട്ടികളോട് വഴക്ക് കൂടുന്നു എന്നുള്ളു. ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ അവന്റെ സ്വഭാവത്തിൽ പല മാറ്റങ്ങളും കാണും. അതെല്ലാം എങ്ങനെയാകുമെന്നു മുൻകൂട്ടി പറയാനുമാവില്ല. പിന്നെ ചിലപ്പോൾ നിങ്ങൾക്ക് ഒരിക്കലും അവനെ തിരിച്ചു കിട്ടില്ല. മനുവിനെ നിങ്ങൾക്ക് വേണോ...? ആദ്യം നിങ്ങൾ സ്വയം മാറുക. നിങ്ങളുടെ മാറ്റത്തിനായി ഞാൻ ഒരു സി.ഡി തരാം. ദിവസം നാല് പ്രാവശ്യം അതിലെ വോയിസ് ക്ലിപ്പ് കേൾക്കണം. പിന്നെ നിങ്ങൾ മനുവിനെ സ്നേഹിക്കുക. അവനോടത്ത് കൂടുതൽ സമയം ചിലവഴിക്കുക. കളിക്കുക. ഒരിക്കലും ദേഷ്യപ്പെടരുത്. പരീക്ഷയിൽ തോറ്റാലോ മാർക്ക് കുറഞ്ഞാലോ നിങ്ങൾ അവനോടു ദേഷ്യപ്പെടരുത്. സ്നേഹത്തോടെ അവനെ സമീപിക്കുക. ഞാൻ പറഞ്ഞതെല്ലാം മനസ്സിലായോ.. " ഡോക്ടർ പറഞ്ഞു നിർത്തി അവളെ നോക്കി. അവൾ തലയാട്ടി. ഡോക്ടർ തുടർന്നു. "മനു ഇങ്ങനെ പോയാൽ നിങ്ങൾക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ മാറും അതെങ്ങനെ ആകും എന്നു പറയാനാകില്ല. നിങ്ങൾ സ്വയം മാറുക അവനെ മാറ്റുക....അതിന് നിങ്ങൾ തന്നെ തീരുമാനിക്കുക.... ഇതിന് മരുന്നൊന്നും ആവശ്യമില്ല.... രണ്ട് ആഴ്ച്ച കഴിഞ്ഞു എന്നെ വന്നു കാണണം.. " മകനെയും കൂട്ടി അവൾ ഹോസ്പിറ്റലിന്റെ പടിയിറങ്ങി.

സ്കൂളിൽ നിന്നും അമൃതയെയും കൂട്ടിൽ ഡ്രീംസ് വില്ലേജിലൂടെ തങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൾ ഒന്ന് ശ്രദ്ധിച്ചു അമൃത നിർത്താതെ സ്കൂൾ വിശേഷങ്ങൾ പറയുന്നു എന്നാൽ മനു വീടുകളുടെ ചുവരിലൂടെ കല്ലുകൊണ്ട് വരച്ചു നടക്കുന്നു കൂടെ എന്തൊക്കെയോ പറയുന്നു. അവൻ വേറെ ലോകത്താണ്. വേറെന്തോ ചിന്തയിൽ.
രാത്രി ഭക്ഷണം കൊടുത്ത് അവൾ മക്കളെ നേരത്തെ ഉറക്കി. വിദേശത്തുള്ള ഭർത്താവ് അനിലിനോട് കുറെ കാലങ്ങൾക്ക് ശേഷം അവൾ മനസ്സ് തുറന്ന് സംസാരിച്ചു. എന്തോ ചെറിയ ഭാരം മനസ്സിൽ നിന്ന് ഇറങ്ങിയാതായി തോന്നിയെങ്കിലും മനുവിനെ ഇങ്ങനത്തെ നിലയിൽ ആകാൻ താൻ കാരണമായെന്ന് ഓർത്തപ്പോൾ സ്വയം കരഞ്ഞു. അഗാധ നിദ്രയിൽ ഉറങ്ങുന്ന മനുവിന്റെ മുടിയിൽ തലോടി നെറ്റിയിൽ ചുംബിച്ചു പിന്നെ ഡോക്ടർ പറഞ്ഞെതെല്ലാം ഓർമിച്ചു കൊണ്ട് അവൾ കിടന്നു കണ്ണടച്ചു.
"മമ്മീ... " ആ വിളിക്കെട്ടാണ്. ബിന്ദു ഉറക്കത്തിൽ നിന്നും പതിയെ കണ്ണ് തുറന്നു. മുറിയിൽ നല്ല പ്രകാശം. മുടി കഴുത്തിനൊപ്പം വെട്ടിയ ഒരു പതിനെട്ട് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി. ബിന്ദു അവളെ തുറിച്ചു നോക്കി. ആരാണ് നീയെന്നു ചോദിക്കാൻ വായതുറക്കുന്നതിന്റെ മുൻപായി അവൾ പറഞ്ഞു. "മമ്മീ... എന്തൊരു ഉറക്കമാണ്... എത്ര വിളിച്ചു അറിയോ... ഇന്നലെ ഞാൻ ചോദിച്ച പണം താ.... കോളേജിൽ നിന്നു ടൂർ പോകണം... മമ്മി താരാന്നു പറഞ്ഞിരുന്നു... എന്താ മറന്നാ.." അവൾ വാശിപിടിച്ചു പറയുന്നു. ബിന്ദു അവളെ മിഴിച്ചു നോക്കി. തലയുയർത്തി ബെഡിൽ പരതി നോക്കി. "മനു... " ബിന്ദു അവളോട് ചോദിച്ചു.
"ഓഹോ.... മനു മുകളിലത്തെ മുറിയിൽ കിടപ്പുണ്ടാവും.... ഇന്നലെ പാതിരാത്രിക്കാണ് കുടിച്ചു നാല് കാലിൽ വന്നത്.. മമ്മീ എനിക്ക് കാശ് താ... "
ബിന്ദു ചുറ്റിലും നോക്കി. വലിയ മുറി. മുറിയുടെ ഒരു ഭാഗത്ത് രാജകീയമെന്നു തോന്നിക്കുന്ന വലിയ കട്ടിൽ ആ കട്ടിലിൽ നിന്നാണ് താൻ എഴുന്നേറ്റത്. മോടിയോടെയുള്ള അലമാര. അലമാരയിലെ കണ്ണാടിയിൽ കണ്ട തന്റെ പ്രതിരൂപത്തെ അവൾ നോക്കി നിന്നു. താൻ തടിച്ചിരിക്കുന്നു. താൻ മെലിഞ്ഞിരുന്നതല്ലേ പക്ഷെ പെട്ടന്ന് ഇങ്ങനെ താടിക്കാൻ. ഉറങ്ങുമ്പോൾ ചുരിദാറായിരുന്നു വസ്ത്രം എന്നാൽ ഇപ്പോൾ നൈറ്റ് ഗൗൺ. ഇതെങ്ങനെ മാറി. കൂടുതൽ കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കി.
"മമ്മീ.... സമയം പോകുന്നു... മമ്മീ.. മതി സൗന്ദര്യം നോക്കിയത്.... എനിക്കു കാശ് എടുത്ത് താ.... "
ബിന്ദു പതിയെ അലമാരയുടെ വാതിൽ തുറന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ അടച്ചു തുറന്നു. അലമാരയുടെ മുകൾ മുതൽ താഴെ വരെ നിറയെ വിലകൂടിയ വസ്ത്രങ്ങൾ.

ഒരു യാന്ത്രികമെന്നോണം അവൾ അകത്തെ അറ തുറന്നു. നോട്ടുകളുടെ കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു. അവളുടെ മുഖം വികസിച്ചു. കുറച്ചു നോട്ടെടുത്ത് മകൾക്ക് നേരെ നീട്ടി.
"മമ്മീ.... ഇത് മതിയാവില്ല.... ഇങ്ങനെ പിശുക്കാതെ.... താ." മുഴുവൻ പണവും വാങ്ങി പിന്തിരിഞ്ഞു പോകുന്ന മകളെ ബിന്ദു നോക്കി. കാൽ മുട്ടുവരെയുള്ള പാവാട മാത്രം.
"മോളെ ഈ ഡ്രസ്സ്... "
"മമ്മീ... ഇതെന്റെ ഇഷ്ടമാ.. ഇതിൽ മമ്മി തലയിടരുത്.... ഞാൻ വീണ്ടും പറയാ.. "... അത് പറഞ്ഞവൾ ദേഷ്യത്തോടെ മുറിയിൽ നിന്നിറങ്ങിപ്പോയി..

മൊബൈൽ റിങ്ങ് ചെയ്തു. ചെവിയിൽ അടുപ്പിച്ചു...
"ബിന്ദൂ.... നീ മക്കളുടെ കാര്യത്തിൽ ഒന്നുകൂടെ സ്നേഹത്തോടെ കരുതലോടെ നോക്കണം... അവർ നശിച്ചാൽ അമ്മയെയാണ് എല്ലാവരും കുറ്റപ്പെടുത്തുക..."
"അനിലേട്ടാ ഞാൻ... "
"നീയൊന്നും പറയണ്ട ഞാൻ വൈകീട്ട് വരാം എന്നിട്ടു സംസാരിക്കാം..."
"വൈകീട്ട് വരുമോ... ?" അവൾ ആകാംഷയോടെ ചോദിച്ചു എന്നാൽ അതിനു മുൻപെ കോൾ കാട്ടായിരുന്നു...

വളഞ്ഞു പോകുന്ന ഗോവണി കയറി മുകളിലത്തെ മുറിയുടെ വാതിൽ തള്ളി തുറന്നു. മുറിയിൽ നിറയെ പുക. അസഹ്യമായ ഗന്ധം. തല കറങ്ങുന്ന പോലെ. പുക ചുരുളുകൾ മാറിയപ്പോൾ കാണുന്നത്. ജീൻസും ടീഷർട്ടും ഇട്ട മുടിനീട്ടിയ കുറച്ചു പെണ്ണുങ്ങൾ. സൂക്ഷിച്ചു നോക്കി ഞെട്ടി. പെണ്ണുങ്ങൾക്ക് മീശയും താടിയുമോ.... ? പെണ്ണല്ല ഇവർ ആണുങ്ങളാണ്....
"മനൂ..... " അവൾ നീട്ടിവിളിച്ചു...
ബെഡിൽ നിന്നും ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു അവളുടെ മുന്നിൽ വന്നു നിന്നു. മുടി തോളറ്റം വരെയുണ്ട്. കഴുത്തിനൊപ്പം വലിപ്പമുള്ള താടി. മേൽചുണ്ട് കാണാത്ത മീശ. കണ്ണുകൾ ചുകന്നിരുന്നു. മെലിഞ്ഞ ശരീരം. ഒരു ടീഷർട്ടും ട്രൗസറും വസ്ത്രം.
"മമ്മീ.... വരൂ... ഇതൊരു മായിക ലോകമാണ്... നിങ്ങളും വരൂ... നമുക്ക് ആസ്വാദിക്കാം... സ്വർഗം കാണാം... " അതും പറഞ്ഞവൻ ഒരു ചെറിയ ഗ്ലാസ് അവളുടെ ചുണ്ടോടടുപ്പിച്ചു. ഗ്ലാസിലെ ദ്രാവകത്തിന്റെ തലകുത്തിപിളർക്കുന്ന ദുർഗന്ധം സഹിക്കാനാവാതെ ബിന്ദു അവന്റെ കൈക്കു തട്ടി മാറ്റി.. ക്ലാസ് താഴെ വീണു.. ബിന്ദുവിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അവൾ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. അവൻ മറിഞ്ഞു താഴെ വീണു...

ബിന്ദു പൊട്ടിക്കരഞ്ഞു കൊണ്ട് ഹാളിലെ സോഫാ സെറ്റിൽ ഇരുന്നു. കുറ്റബോധം അവളെ വല്ലാതെ അടിമുടി ഉലച്ചു.... കാഴ്ചകൾ മങ്ങുന്ന പോലെ തലകറങ്ങുന്ന പോലെ അവൾ സോഫാ സെറ്റിൽ മലർന്നു കിടന്നു കണ്ണടച്ചു.
"ബിന്ദൂ..... ബിന്ദൂ..... കണ്ണുതുറക്കൂ.... " അവൾ കണ്ണുകൾ പതിയെ തുറന്നു. തന്റെ കണ്ണിനു ചുറ്റും എന്തോ ഉള്ളതുപോലെ അവൾ പതിയെ കൊണ്ട് തൊട്ടുനോക്കി. കണ്ണടയാണ്. കൈകൾക്ക് ബലക്കുറവുള്ളതുപോലെ പതിയെ കൈകൾ നോക്കുമ്പോൾ തൊലിയെല്ലാം ചുളിഞ്ഞിരിക്കുന്നു. അവൾക്ക് അതിശയമായി ഇത് വരെ ചെറുപ്പാക്കാരിയായിരുന്ന എന്നാൽ ഒന്ന് കണ്ണടച്ചു തുറന്ന നിമിഷം താനെങ്ങനെ വൃദ്ധയായോ അതോ വല്ല അസുഖമാണോ.... ? അവൾ തന്റെ മുടി പരിശോധിച്ചു. തൂവെള്ള നിറം. എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി. തടിച്ച തന്റെ ശരീരം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാൻ ആവുന്നില്ല. കാലുകൾ ഉയർത്താനോ അടിവെക്കാനോ കഴിയുന്നില്ല. ഒരു ശ്രമത്തിൽ പോലും.
"ബിന്ദൂ...
അവൾ ശബ്ദം കെട്ടിടത്തേക്ക് തല തിരിച്ചു നോക്കി. അനിലേട്ടൻ... അവൾ അതിശയിച്ചു. അനിലേട്ടൻ ആകെ മാറിയിരിക്കുന്നു. മുടി നരച്ചിരിക്കുന്നു. എന്നാൽ ശരീരം തന്നെപോലെ അല്ല ഇപ്പോഴും ബലിഷ്ഠമാണ്. ഇപ്പോഴും വ്യായാമം ചെയ്യുന്നുണ്ട്. ഒട്ടിക്കിടക്കുന്ന കോട്ടും, ഇരു കൈകളും പോക്കറ്റിൽ തിരുകി ഉലാത്തി നടക്കുമ്പോൾ ആളുടെ ആരോഗ്യം പ്രായത്തെക്കാളും മികച്ചതാണ്.

"ബിന്ദൂ... എങ്ങനെയുണ്ട് ഈ സ്ഥലം നോക്കൂ.... " അയാൾ പുഞ്ചിരിച്ചു അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു.
വളരെ പ്രകൃതി ഭംഗിയാർന്ന സ്ഥലം. എങ്ങും പച്ചപ്പ്. നിറയെ മരങ്ങൾ. പക്ഷികളുടെ കിളികൊഞ്ചലുകൾ... തൊട്ടരികിലൂടെയായി ചെറിയ ശബ്ദത്തോടെ കല്ലുകളിലൂടെ തുള്ളികളിച്ചു കൊണ്ട് ഒഴുകുന്ന കൊച്ചു അരുവി... നേർമുന്നിലായി പച്ചപ്പാൽ തീർത്ത അകാതമായ കൊക്കയും അതിനോട് അനുബന്ധിച്ച താഴ്‌വാരവും എല്ലാം പച്ച പുതച്.

"ബിന്ദൂ.... " പെട്ടന്നാണ് അനിലേട്ടൻ വിളിച്ചത്. ഞെട്ടി കൊണ്ടവൾ അയാളുടെ മുഖത്തേക്ക് നോക്കി "ഇത് എത്രാമത്തെ വിവാഹ വാർഷികമാണെന്നു നിനക്ക് ഓർമയുണ്ടോ... ?" അവൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു... "നിനക്കു പ്രായത്തിന്റെ ഓർമ്മകുറവാണോ അതോ അഭിനയിക്കുകയാണോ.... ? നിനക്ക് എങ്ങനെ... ഓർമ്മവരും... മറ്റുള്ളവരുടെ മുന്നിൽ നിന്റെ പൊങ്ങച്ചത്തെ കാണിക്കുക.... പണം അനാവശ്യമായി നീ ചിലവാക്കി.. നിന്റെ പിടിവാശിയിൽ ഞാൻ ജീവിച്ചു... നീ കാരണം എന്റെ ജീവിതത്തിന്റെ പകുതി മുക്കാൽ ഭാഗവും ജോലിയും ബിസിനസുമായി നശിച്ചു. ഉണ്ടാക്കിയ സ്വത്ത് അനുഭവിക്കാൻ ഉണ്ടായിരുന്ന മകനെയും നീയായി ഇല്ലാതാക്കി... നിനക്കറിയാമോ... ബിന്ദൂ... ഒരാൾ തന്റെ ഭാവിയുടെ തലമുറ കാണുന്നത് തന്റെ മകനിലൂടെയാണ്. നിനക്ക് നൂറ് കാരണങ്ങൾ നിരത്താം എന്നത്തേയും പോലെ.... എന്റെ സ്വപ്നങ്ങളെയും വംശത്തെയും ഇല്ലാതാക്കി നീയെന്തിന് എനിക്കൊരു ഭാരമായി ഈ വീൽ ചെയറിൽ ഇങ്ങനെ ഇരിക്കുന്നു...ഇനി നീ ജീവിക്കേണ്ട.... പോയി ചാവൂ... " അയാൾ പല്ല് ഇറുമ്മി ആക്രോശനായി പറഞ്ഞു കൊണ്ട് അവളുടെ വീൽ ചെയറിൽ കാലുകൊണ്ട് തള്ളി. അവൾ കസേരയോടുകൂടി പിന്നിലേക്ക് ആഴിയിലേക്ക് കുതിച്ചു കൊണ്ട് പാഞ്ഞു...
"അനിലേട്ടാ... "അവൾ ചീറി.... കൊക്കയുടെ ആഗ്ര ഭാഗത്ത് കൊലച്ചിരിയുമായി അയാൾ നിൽക്കുന്നു. അയാളും ആകാശവും ഒരു പൊട്ടായി കുറഞ്ഞു കുറഞ്ഞു അവളുടെ കാഴ്ചയിൽ ഇരുൾ കയറി പോയി....

ചെവിക്കടുത്തായി ആക്രോശത്തോടെയുള്ള അലർച്ച കേട്ട് അവൾ ഞെട്ടി കണ്ണു തുറന്നു. മേല്പോട്ടു നോക്കി. ഇപ്പോഴും കൊക്കയിൽ ആണോ.. ടിക്ക്.. ശബ്ദത്തോടെ ഫാൻ കറങ്ങുന്നു.... പഴയ മുറി... വിശ്വസിക്കാനാവാതെ അവൾ കണ്ണുകൾ തുരുമ്പി നോക്കി. അതെ... അതെ മുറി. പെട്ടന്ന് അലർച്ച അവൾ തലയിണയുടെ ചുവട്ടിൽ നിന്നും മൊബൈൽ എടുത്ത് ചെവിയോർത്തു.
" ബിന്ദൂ.... എത്ര നേരായി വിളിക്കുന്നു... എവിടെയായിരുന്നു...."
"അനിലേട്ടാ ഞാൻ " അവൾ സങ്കടം കൊണ്ട് നിർത്തി.
"സാരല്യടോ.... ഒരു സന്തോഷ വാർത്ത അറിയിക്കാൻ വിളിച്ചതാ.... എനിക്ക് പ്രമോഷനും സാലറി ഇൻക്രിമെന്റും കിട്ടി.... ഇനി എത്രയും പെട്ടന്ന് നീയും മക്കളെയും ഇങ്ങോട്ടു കൊണ്ട് വരും.... സന്തോഷമായില്ലേ വൈകുന്നേരം വിളിക്കാം .. "

ഫോൺ ചെവിയിൽ നിന്നു അടർത്തി എടുത്തു. ഉള്ളിൽ എന്തോ തീപൊരി എരിയുന്നപോലെ അവൾക്ക് തോന്നി. കട്ടിലിൽ സുഖമായുറങ്ങുന്ന മകനെയും മകളെയും നോക്കി മാറി മാറി നെറ്റിയിൽ ചുംബിച്ചു ഉണർത്താതെ... അടർന്നു വീഴാൻ വെമ്പി നിന്ന കണ്ണുനീർ തുള്ളിയെ മക്കളുടെ മുഖത്തെക്ക് വീഴാതിരിക്കാൻ അവൾ കൈകളാൽ തടുത്തു നിർത്തി.
ഷവറിലെ തണുത്ത വെള്ളം തലയിലൂടെ ഒലിച്ചിറങ്ങി ശരീരത്തിന്റെ ഓരോ അണുവിലൂടെയും താഴോട്ടു ഒഴുകുമ്പോൾ അവൾ ഓർത്തു തന്റെ മനസ്സിന്റെ അഴുക്ക് ശരീരത്തിന്റെ അഴുക്കിനൊപ്പം ഒരേ സമയം പോകുന്നതായും ഒരു കുളിർകാറ്റ് അടിമുടിയായി തഴുകുന്നതായും അവൾക്ക് അനുഭവപെട്ടു....
(ശുഭം )
(ശുഭം )
നിഷാദ് മുഹമ്മദ്..... "
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക