Slider

* * * * * കനകദാസൻ * * * * *

0

* * * * * കനകദാസൻ * * * * *
കനകദാസ..... കനകദാസ .....
ഭക്തിയിൽ മീരയ്ക്കും മുകളിലല്ലോ നിന്റെ സ്ഥാനം
കാർവണ്ടിൻ നിറമുള്ള നിന്നുടെ ഉള്ളിലെ
തൂമഞ്ഞിൻ നിറമുള്ള പരബ്രഹ്മഭക്തിയിൽ
കാർമുകിൽ വർണ്ണനും ഭ്രമിച്ചുപോയി
ദളിതനാം നിന്നുടെ ഈ ദേഹ കാന്തിയും
യാദവ വർണ്ണവും ഒന്നുപോലെ കനകദാസ
ജാതിയിൽ കീഴാളനായിരുന്നിട്ടും നീ
ഭക്തിയിൽ വിപ്രനും മേലെയല്ലോ
നീ പാടും സ്തുതിഗീതം ഭഗവാന്റെ മുൻപിലോ
അർച്ചകർ മന്ത്രങ്ങൾ നിശ്ചലം തന്നല്ലോ
ദൈവത്തിൻ നാമവും മന്ത്ര തന്ത്രങ്ങളും
ബ്രാഹ്മണ വർഗ്ഗത്തിൻ സ്വന്തമാം കാലത്ത്
നിൻ മനസ്സിൽ രചിച്ചയാ ശ്രീകൃഷ്ണ മന്ത്രങ്ങൾ
പാലാഴിതന്നിലും അലയിളക്കി
ബ്രാഹ്മണർ കോപത്തിൽ ക്രൂരമായ്മർദ്ദിച്ചു നിന്ദിച്ചപ്പോഴും
ഭക്തിയിൽ നോവിനെ ഗീതങ്ങളായ്മാറ്റി
ബ്രഹ്മമുഹൂർത്തിലും വയലിൽ കിളച്ചു നീ
പാകിയ വിത്തിലും മുളപൊട്ടി ഭക്തിതൻ ദിവ്യ മന്ത്രം
ശ്രീകോവിൽ മുന്നിലെ ദർശനം കാത്തു നീ
വേഴാമ്പൽപോലെ ഉച്ചത്തിൽ കരഞ്ഞിട്ടും
നിൻഭക്തിയോ ജാതി തൻ കാരാഗൃഹത്തിലമർന്നു പോയി
പീഠത്തിൽ മുഴങ്ങുന്ന മന്ത്രത്തിൻ ശക്തി പോരാഞ്ഞിട്ടോ
അയിത്തം വിധിച്ചൊരാ ബ്രാഹ്മണ പുംഗവർ
ദൈവത്തിനേയും തടവിലാക്കി
ബ്രഹ്മമുഹൂർത്തത്തിൻ മുൻപേ നീ ശ്രീകോവിൽ പിന്നിലായ് നിന്നു പാടുന്ന രാഗങ്ങൾ കേട്ടല്ലോ
ഉഡുപ്പിതൻ കൺകണ്ട ദൈവമാം ശ്രീകൃഷ്ണൻ
നിൻ മുന്നിലെ ഭിത്തിയിൽ ദ്വാരം വരുത്തി
നിൻ ഭക്തി ജഗത്തിനായ് കാട്ടിക്കൊടുത്തല്ലോ
ഇന്നുമാ ശ്രീകോവിലിൽ പിന്നോട്ടു നോക്കി നിൻ
പരമഭക്തിക്ക് ദർശനം നൽകുവാൻ
തൻ നാമത്തിനൊപ്പം നിൻ നാമം മുഴങ്ങുവാൻ
കൃഷ്ണൻ കനകനേ ദർശിച്ചു നിൽപ്പു
ചരിത്രം കുറിച്ചയാക്ഷേത്രത്തിലിന്നും
കനകന്റെ കിണ്ടിയ്ക്കു സ്ഥാനമുണ്ടേ
കനകദാസ .... കനകദാസ...
ഭക്തിയിൽ മീരയ്ക്കും മുകളിലല്ലോ നിന്റെ സ്ഥാനം
ബെന്നി ടി ജെ
27/01/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo