Slider

നീലപ്പീലി

0

നീലപ്പീലി തിരുമുടിയിൽ ചൂടിവരും
കായാമ്പൂവർണ്ണനെ ഞാൻ കണ്ടേ ...
എന്നിടനെഞ്ചിൽ നർത്തനമാടുന്ന
നാവാമുകുന്ദനെ ഞാൻ കണ്ടേ ...
ചിന്തയിലെന്നും കൊഞ്ചിവിളയാടുന്ന
കള്ളകുറുമ്പനെ ഞാൻ കണ്ടേ
എന്നുള്ളിലെന്നുമൊരു പുണ്യമായ് നിറയുന്ന
പൊന്നുണ്ണികണ്ണനെ ഞാൻ കണ്ടേ ...
നീറുന്ന വേളകളിൽ നിറുകയിൽ വിരൽമീട്ടുന്ന
എന്നച്ഛനിൽ കണ്ണനെ ഞാൻ കണ്ടേ
തളരുന്ന നേരമതിൽ താങ്ങായി വരുന്ന
അമ്മയിൽ കണ്ണനെ ഞാൻ കണ്ടേ ..
ജീവനിൽ നിത്യവും ആനന്ദമേകുന്ന
ജീവന്റെ പാതികളിൽ കണ്ണനെ ഞാൻ കണ്ടേ
സിന്ദൂരം ചാർത്തിയെന്നിൽ വരമായി വിളങ്ങുന്ന
എൻ പ്രാണനാഥനിൽ കണ്ണനെ ഞാൻ കണ്ടേ ....
ഒടുവിലെൻ ഉദരത്തിൽ വന്നുപിറന്നോരെൻ
ഉണ്ണികളിൽ കണ്ണനെ ഞാൻ കണ്ടേ ..
മഴയിലും വെയിലിലും മനം കുളിരും മഞ്ഞിലും
എൻ മനതാരിൽ കണ്ണനെ ഞാൻ കണ്ടേ ..
വീഴുന്ന നേരത്തു കൈത്താങ്ങു പോലെയെൻ
ചാരത്തു കണ്ണനെ ഞാൻ കണ്ടേ
തോരാതെ കണ്ണുനീർ വാർക്കുന്ന നേരത്തും
പ്രിയ തോഴനായ് കണ്ണനെ ഞാൻ കണ്ടേ ...
മായകണ്ണാ വരിക നീ, മായയിലല്ലാതെ
എൻ മരണമെത്തുന്നതിൻ മുൻപേ
കൃഷ്ണാ വരിക നീ കണ്മുന്നിൽ വൈകാതെ
എൻ ശ്വാസം നിലപ്പതിൻ മുൻപേ ....
പ്രാണൻ പിരിയും മുൻപേയെൻ കൃഷ്ണാ
നിൻ പാദമണയാനൊരു മോഹം
ജീവനിലെന്നുമെഴുന്നൊരു ചോദ്യമാം
ഞാൻ നിനക്കാരെന്നറിയുവാൻ മോഹം
"ഞാൻ നിനക്കാര് "എന്നറിയാനൊരു മോഹം
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo