Slider

ഭ്രാന്തെൻറ ചിരി

0

ഭ്രാന്തെൻറ ചിരി
ജീവിതം പലപ്പോഴും അങ്ങിനെയാണ്
ഓർക്കാനിഷ്ടപ്പെടാത്തവയെല്ലാം
തിരമാലകൾ പോലെ വന്നുലച്ചു കൊണ്ടിരിക്കും.
ഉന്മാദത്തിെൻറ നേർത്ത അതിർവരമ്പുകളിലൂടെ
സഞ്ചരിക്കുന്നവരുണ്ട് പലപ്പോഴും
എന്തൊക്കെയോ ഭാഗ്യത്തിന്
വഴിതെറ്റാത്തവർ
തെറ്റും ശരിയും സമൂഹം
തീരുമാനിക്കുമ്പോൾ
വിഹ്വലതയോടെ മനസ്സിനെ അടക്കി പിടിച്ച്
അവസാനം ഒരഗ്നിപർവ്വതംപോലെ
പൊട്ടിതെറിക്കുമ്പോൾ
അത് ഭ്രാന്താണ്
കാണുന്നവർക്കും കേൾക്കുന്നവർക്കും.
സദാ പിറുപിറുത്തു നടക്കുന്ന
ചിലതു കണ്ടാൽ വന്യമായി പ്രതികരിക്കുന്ന
ഓടിയൊളിക്കുന്നവനെയൊക്കെ
നമുക്ക് ഭ്രാന്തനെന്നു വിളിക്കാം.
എന്നാൽ
കാരുണ്യത്തിെൻറ കുപ്പായമിട്ട്
ആവോളം സമ്പാദിക്കാനായി
പാവങ്ങളെ ബലിയാടാക്കുന്നവരേയോ ?
എത്ര കിട്ടിയാലും പോരാ പോരാ
എന്നു നിനച്ച് ഒരു ജീവിതം പോലും
ആസ്വദിക്കാതെ
മരിച്ചു പോകുന്നവരേയോ ?
സുഗന്ധങ്ങൾ പൂശി
കണ്ണില്ലാത്ത കാമം
സ്വന്തം ചോരയിൽ,
പിഞ്ചു ബാലികകളിൽ,
വൃദ്ധരിൽ
തീർക്കുന്നവരേയോ ?
ഇന്നത്തെ പണത്തിെൻറ ഹുങ്കിൽ
അധികാര ഗർവ്വിൽ
മനുഷ്യനെ ചവിട്ടിയരച്ചു കൊന്ന്
ആത്മ നിർവൃതിയടയുന്നവരേയോ ?
ഒരു തലോടൽ,
ഒരു പുതപ്പ്,
കുറച്ചു സ്നേഹം
മാത്രം മതി
ഭ്രാന്തൻ മനുഷ്യനാവാൻ
ഭ്രാന്തില്ലാത്തവ െൻറ ഭ്രാന്ത്
എന്നാണ് എങ്ങിനെയാണ് മാറ്റുക
ഇതൊക്കെ ഓർത്താവും
ഭ്രാന്തൻ ചിരിക്കുന്നത്
26/01/17
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo