Slider

കഥയെഴുതുമ്പോൾ

0
ടീവിയില് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണു അവളടുത്തേക്കു വന്നതു..
നിറഞ്ഞ ചിരിയോടവൾ എന്നോടു ചോദിച്ചു..
"ഏതാ മൂവി.."?
ഞാൻ അവളുടെ കാതോട് ചുണ്ടുകൾ ചേർത്ത് പറഞ്ഞു പതിയെ പറഞ്ഞു..
"പ്രണയ സല്ലാപം.."
അതു കേട്ടതും നാണം കൊണ്ടാമുഖം ചുവന്നു തുടുത്തു..
പതിനാലാം രാവിന്റെ തിളക്കമുണ്ടെന്നു തോന്നിയാ കണ്ണുകളിൽ..
മുറുകെയൊന്നു വാരിപ്പുണരാൻ കൈകൾ നീട്ടിയതും അവൾ കുതറിമാറിക്കൊണ്ടു പറഞ്ഞു..
"അയ്യട ചോറുണ്ടു അടുപ്പത്തു..
നിങ്ങളോടു കിന്നരിക്കാൻ നിന്നാലേ ഇന്നത്തെ ദിവസം പട്ടിണികിടക്കേണ്ടി വരും.."
"അതൊന്നും സാരമില്ല
പൊന്നേ..
നീ ഇവിടിരിക്കു..
ഇന്നത്തെ ഭക്ഷണമുണ്ടാക്കുന്ന ജോലി എനിക്കു വിട്ടേക്കൂ.."
അവൾ അത്ഭുതത്തോടെ എന്റെനേർക്കൊരു
നോട്ടമെറിഞ്ഞു..
എന്നിട്ടെന്നോടു ചോദിച്ചു..
"സത്യമാണോ ഞാനീ
കേൾക്കുന്നേ.."
ഞാനെഴുന്നേറ്റവളുടെ
അടുത്തേക്കു നടന്നു..
പതിയെ ആ തോളിൽ കയ്യമർത്തി എന്നോടു ചേർത്തു പിടിച്ചു പറഞ്ഞു..
"മാസത്തിൽ ഈ ഏഴുദിവസമെങ്കിലും നിന്നെ മനസിലാക്കി ഒപ്പംനിന്നു സ്നേഹിക്കാനും ശുശ്രൂഷിക്കാനും കഴിഞ്ഞില്ലെങ്കി പിന്നെന്തിനാണ് പൊന്നെ ഞാൻ..
എനിക്കറിയാം ഒരുപെണ്ണിനു ഏറ്റവുംകൂടുതൽ സ്‌നേഹവും സാമീപ്യവും വേണ്ട സമയമാണിതെന്നു.."
മുഴുവൻ പറഞ്ഞ്‌ തീരും മുമ്പെയവൾ എന്റെ
വാപൊത്തി..
ആ കണ്ണുകള് നിറഞൊഴുകുകയായിരുന്നു അപ്പോൾ..
കൈവിരൽത്തുമ്പുയർത്തി ആ മിഴിക്കോണുകൾ തുടക്കുമ്പൊൾ എന്തെണെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
●○
യഥാർത്ഥത്തിൽ സംഭവിച്ചതു..
ഞായറാഴ്ചയല്ലേ ടീവിയിലേതെങ്കിലും മൂവീസ് ഉണ്ടെങ്കിൽ കണ്ടിരിക്കാലോന്നു വെച്ചാണു ടീവി ഓൺ ചെയ്തതു..
അപ്പോഴെക്കും അവൾ ചവുട്ടിത്തുള്ളി അടുത്തേക്ക് വന്നു ചാനെല് മാറ്റി..
ഏതൊ കുക്കറിഷോ
ഉണ്ടുപോലും..
തലയിരിക്കുമ്പോ വാലാടുന്നോ..
എനിക്കു സഹിച്ചില്ല..
എഴുന്നേറ്റ് ചെന്നു റിമോട്ട് പിടിച്ചു വാങ്ങിക്കാൻ നോക്കി..
ഉന്തും തള്ളുമായി..
ഞാനാ കൈരണ്ടും മുറുക്കെ പിടിച്ചമർത്തി റിമോട്ടു വാങ്ങിച്ചതും അവളോടിച്ചെന്നു ടീവി ഓഫ്‌ ചെയ്തു..
അതൊടെ എനിക്കു നിയന്ത്രണം വിട്ടു..
റിമോട്ടു വലിച്ചെറിഞ്ഞു കൊടുങ്കാറ്റു പോലേ അവളുടെ അടുത്തേക്കു കുതിച്ചു..
അടിക്കാനായി കയ്യോങ്ങിയതും അവൾ ഉമ്മോന്നു നിലവിളിച്ചു കൊണ്ടടുക്കളയിലേക്കോടി..
പിന്നാലെ ഓടുന്ന ഓട്ടത്തിനിടയിൽ തറയിലുണ്ടായിരുന്ന വെളളത്തിൽ ചവുട്ടി കാലുതെന്നി വീണതും ദേഷ്യം മറന്നവളോടി അടുത്തേക്കു വന്നു..
ഇതുതന്നെ അവസരം..
അവളെ ഓടിച്ചത് കൊണ്ടല്ലേ തെന്നിവീണതു..
അതുംകൂടെചേർത്തു രണ്ടെണ്ണം അവൾക്കിട്ടു പൊട്ടിച്ചു ഞാനെഴുന്നെറ്റു മുറിയിലേക്കു നടന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo