നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അർദ്ധവിരാമം .


അർദ്ധവിരാമം .
സമയം കൃത്യം പത്ത് മണി .
അന്നും പതിവുപോലെ അയാൾ ഫോണെടുത്ത്
ആ നമ്പർ ഡയൽ ചെയ്തു.
മറുവശത്ത് റിംഗ് ചെയ്യുന്നുണ്ട്. അയാൾ കാത്തു 
ഹലോ'' ''...... ഹലോ .....
ഒരു സ്ത്രീ സ്വരം കുറച്ചു സമയം വെയ്റ്റ് ചെയ്തതിനു
ശേഷം അയാൾ കോൾ കട്ട് ചെയ്തു .
അവളുടെ അമ്മയാണ് ഫോണെടുത്തത് അയാളുടെ ആതിരയുടെ .
"ശരീരം കൊണ്ട് അകന്നിരിക്കുകയാണെങ്കിലും
മനസാഗ്രഹിക്കുമ്പോൾ ഞാൻ അരികിലുണ്ടാവും"
എന്ന ഒരു മെസ്സേജ് തന്റെ ഫേസ്ബുക്ക് പേജിലിട്ട് ''
തന്നെ വിട്ടുപോയ തന്റെ പ്രണയിനിയുടെ അമ്മ .
നീണ്ട പത്തു വർഷക്കാലം തന്റെ എല്ലാമെല്ലാമെന്ന് താൻ
കരുതിയ , ഞാൻ നിങ്ങളുടേത് മാത്രമെന്ന് അയാളെ വിശ്വസിപ്പിച്ചവൾ.
ഒരു രാത്രിയിൽ അയ്യോ അച്ഛൻ എന്ന് പറഞ്ഞ് ഫോൺ വച്ചവൾ .
മൂന്ന് മാസത്തിനു ശേഷം അയാൾ ഫോൺ ചെയ്തപ്പോൾ എന്റെ അച്ഛൻ
മരിച്ചിട്ട് മൂന്ന് മാസമായിട്ടില്ല എന്ന് അയാളോട്
അലറിപ്പറഞ്ഞവൾ .'
കഴിഞ്ഞ ആറു മാസമായി അയാൾ ഇത് തുടരുകയാണ് '
എന്തിനെന്നറിയാതെ , താൻ ചെയ്ത തെറ്റെന്തെന്ന് മനസ്സിലാവാതെ നിരന്തരം .
വരാൻ പോകുന്ന പൂർണ്ണ വിരാമം വരെ .

By
Gopal A

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot