അമ്മയെ തേടി ....................
------------------------------------------
ഞാന്‍
ഉരുണ്ട ഭൂമിയുടെ
ഇരുണ്ട പഥങ്ങളില്‍
നൂലറ്റ പട്ടം പോല്‍
വേരറ്റ ജന്മമായ് ,
ആണ്ടുപോയ ചതുപ്പുകളില്‍
ചെളിയിലൂന്നി
പെരുവിരല്‍കുത്തി,
ഒഴുകിയെത്തിയ ചുഴികളില്‍
ഒപ്പം ചുറ്റിക്കറങ്ങി
നിലതേടി തിരികെ നീന്തി ,
വെയില്‍പേമാരിയില്‍കരിഞ്ഞും
നോവിന്‍റെതീക്കാറ്റില്‍
നെഞ്ചകം നീറിയും
കനല്‍ദൂരങ്ങള്‍ താണ്ടി ,
നിരര്‍ത്ഥയാത്രയുടെ
അര്‍ദ്ധവിരാമപ്പടവില്‍
നാവില്‍കിനിഞ്ഞിറങ്ങിയ
അമ്മിഞ്ഞപ്പാലിന്‍ രുചി
അമൃതുപോലിറ്റവേ,
അറ്റുപോയ വേരുകള്‍തേടി
അസ്ഥിത്വപ്പൊരുള്‍ തിരഞ്ഞ്
ഇന്നീ പടിപ്പുരപ്പടിയില്‍.
തുരുമ്പുതിന്ന വാതില്‍കൊളുത്തിനപ്പുറം
തൂക്കുമഞ്ചല്‍കെട്ടിയ ചിലന്തികള്‍
പകച്ചു പായും നരിച്ചീറുകള്‍
എന്നോ ദ്രവിച്ച കയറുകട്ടില്‍
ചിതലുതിന്നുതീര്‍ന്ന തടിപ്പെട്ടി
ചരിഞ്ഞോരസ്ഥിപന്ജരംപോലെ ,.
എല്ലിന്‍കൂടു ജീവശ്വാസം തേടി
ഉയര്‍ന്നു താഴുംബോഴും
ഞാന്‍ തേടിയത് അതാ ദൂരെ
ചുളുങ്ങിയ വിരല്‍പ്പാടുകള്‍ വീണ
ചളുങ്ങിപ്പതിഞ്ഞ പഴയചോറ്റുപാത്രം.
അതില്‍ ഉറുമ്പരിക്കാത്ത,
അമ്മയുടെ മണമുള്ള,
കണ്ണീരിന്‍ ഉപ്പുള്ള ,
സ്നേഹത്തിന്‍ തേനുള്ള,
എന്‍റെ ചക്കരമുട്ടായി .
എന്നോ വരുമെന്നു കരുതി
എനിക്കായി മാത്രം.....
അറിയുന്നു ഞാന്‍
ഒരു മെല്ലിച്ച വിരല്‍
എന്റെ മിഴിനീര്‍ തുടയ്ക്കുന്നത്,
കാതില്‍ ഒരുചെറുതേങ്ങല്‍
ചിലമ്പിച്ചുയരുന്നത്,
എന്റെ ചുണ്ടുകള്‍
വിതുമ്പി വിറയ്ക്കുന്നത്.
---------------------പ്രവീണ്‍
------------------------------------------
ഞാന്‍
ഉരുണ്ട ഭൂമിയുടെ
ഇരുണ്ട പഥങ്ങളില്‍
നൂലറ്റ പട്ടം പോല്‍
വേരറ്റ ജന്മമായ് ,
ആണ്ടുപോയ ചതുപ്പുകളില്‍
ചെളിയിലൂന്നി
പെരുവിരല്‍കുത്തി,
ഒഴുകിയെത്തിയ ചുഴികളില്‍
ഒപ്പം ചുറ്റിക്കറങ്ങി
നിലതേടി തിരികെ നീന്തി ,
വെയില്‍പേമാരിയില്‍കരിഞ്ഞും
നോവിന്‍റെതീക്കാറ്റില്‍
നെഞ്ചകം നീറിയും
കനല്‍ദൂരങ്ങള്‍ താണ്ടി ,
നിരര്‍ത്ഥയാത്രയുടെ
അര്‍ദ്ധവിരാമപ്പടവില്‍
നാവില്‍കിനിഞ്ഞിറങ്ങിയ
അമ്മിഞ്ഞപ്പാലിന്‍ രുചി
അമൃതുപോലിറ്റവേ,
അറ്റുപോയ വേരുകള്‍തേടി
അസ്ഥിത്വപ്പൊരുള്‍ തിരഞ്ഞ്
ഇന്നീ പടിപ്പുരപ്പടിയില്‍.
തുരുമ്പുതിന്ന വാതില്‍കൊളുത്തിനപ്പുറം
തൂക്കുമഞ്ചല്‍കെട്ടിയ ചിലന്തികള്‍
പകച്ചു പായും നരിച്ചീറുകള്‍
എന്നോ ദ്രവിച്ച കയറുകട്ടില്‍
ചിതലുതിന്നുതീര്‍ന്ന തടിപ്പെട്ടി
ചരിഞ്ഞോരസ്ഥിപന്ജരംപോലെ ,.
എല്ലിന്‍കൂടു ജീവശ്വാസം തേടി
ഉയര്‍ന്നു താഴുംബോഴും
ഞാന്‍ തേടിയത് അതാ ദൂരെ
ചുളുങ്ങിയ വിരല്‍പ്പാടുകള്‍ വീണ
ചളുങ്ങിപ്പതിഞ്ഞ പഴയചോറ്റുപാത്രം.
അതില്‍ ഉറുമ്പരിക്കാത്ത,
അമ്മയുടെ മണമുള്ള,
കണ്ണീരിന്‍ ഉപ്പുള്ള ,
സ്നേഹത്തിന്‍ തേനുള്ള,
എന്‍റെ ചക്കരമുട്ടായി .
എന്നോ വരുമെന്നു കരുതി
എനിക്കായി മാത്രം.....
അറിയുന്നു ഞാന്‍
ഒരു മെല്ലിച്ച വിരല്‍
എന്റെ മിഴിനീര്‍ തുടയ്ക്കുന്നത്,
കാതില്‍ ഒരുചെറുതേങ്ങല്‍
ചിലമ്പിച്ചുയരുന്നത്,
എന്റെ ചുണ്ടുകള്‍
വിതുമ്പി വിറയ്ക്കുന്നത്.
---------------------പ്രവീണ്‍
Poli
ReplyDelete