Slider

ഞാനെന്ന ഇതിഹാസം

0

ഞാനെന്ന ഇതിഹാസം
എന്റെ പേര് കുഞ്ഞിക്കുട്ടന്‍. അതെന്താ, അങ്ങനെയൊരു പേരെന്ന് നിങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. വല്ല രാമ‍ന്നോ കൃഷ്ണന്നോ ശങ്കരന്നോ ഒക്കെ ആവാമായിരുന്നു, അല്ലേ?
അതു ശരിയാണ് . നിങ്ങള്‍ വിചാരിക്കൂന്നതൂപോലെ എന്റെ ശരിക്കുള്ള പേര് ശങ്കരന്‍ എന്നായിരുന്നു. അതു കുഞ്ഞിക്കുട്ടനായതിന്റെ പുറകില്‍ ഒരു കഥയുണ്ട്. മുഹുര്‍ത്തം നോക്കി അഛന്‍ എനിക്കിട്ട ശങ്കരന്‍ എന്ന പേര് എന്റെ മുത്തശ്ശന്റെ പേരാണ് . ''ശങ്കരാ'' എന്ന് എന്നെ നീട്ടിവിളിക്കുന്നത് കുലസ്ത്രീകള്‍ക്ക് നിരക്കാത്തതായതുകൊണ്ട് എന്റെ മുത്തശ്ശി എന്നെ 'കുഞ്ഞിക്കുട്ടാ' എന്നു വിളിച്ചു.
'അതെന്താ, ''ശങ്കരാ 'എന്നു വിളിച്ചാല്‍ കുലസ്ത്രീകളുടെ വള ഊരിപ്പോവുമോ എന്ന നിങ്ങളുടെ ചോദൃവും നൃായമാണ്. മുത്തശ്ശി മുത്തശ്ശന്റെ ധര്‍മ്മപത്നിയായതുകൊണ്ടും ഭര്‍ത്താവിന്റെ പേരു പറയുന്നത് മനുസ്മ്രൃതി വിലക്കിയുകൊണ്ടുമാണ് മുത്തശ്ശി എന്നെ ശങ്കരാ എന്നു വിളിക്കാതിരൂന്നത്. മനുസ്മ്രൃതി അങ്ങനെ വിലക്കിയതിനുപിന്നിലും ഒരു കഥയുണ്ട്. അത് പിന്നീട് വിസ്തരിക്കാം.
ഏതായാലും കുഞ്ഞിക്കുട്ടന്‍ എന്ന എന്‌റെ പേരിന് പറയാന്‍ 'അനന്തനുമാളല്ലാത്ത' കഥകളുടെ പരമ്പരയുണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായിരിക്കുമല്ലോ!
ഇതെല്ലാം അറിഞ്ഞുകൊണ്ട് വിളിക്കാന്‍ വിലക്കുള്ള ഒരു പേര് എനിക്കിട്ടതു മുത്തശ്ശന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മാത്രമായിരുന്നു .പരമ്പരയും പെെത്രുകവും നിലനിര്‍ത്താന്‍ പിതാക്കളുടെ പേര് പൗത്രന്മാരിലൂടെ തുടരണമെന്ന് ആര്‍ക്കാണറിയാത്തത്?അതുതന്നെയായിരുന്നു മൂത്തശ്ശന്റെ മോഹത്തിന്റെ പിന്നിലെ കഥ.
അതുകൊണ്ടാണ് ,കൂട്ടരേ, എന്റെ പേരും ,ഞാനും അനേകം കഥകളും ഉപകഥകളും ചങ്ങലയായി കൊളുത്തിയിട്ട ഒരു ഇതിഹാസമാണെന്ന് ഞാന്‍ പറഞ്ഞത് . എന്റെ തറവാട്ടു പേരിന്റെ പിന്നിലും തറവാട്ടില്‍ നിന്ന് ഏറെ ദൂരെയുള്ള ഒരു പട്ടണത്തില്‍ ഞാന്‍ ജനിച്ചതിനു പിന്നിലും ആ പട്ടണത്തിന്റെ മാറിമാറി വന്ന പേരിനെ കുറിച്ചും അനേകം കഥകളുണ്ട്.
അതെല്ലാം വിസ്തരിച്ചു പറയാന്‍ ഒരു വൃാസന്റെ ധിഷണ വേണം
തത്ക്കാലം ഇത്രമാത്രം ധരിക്കുക. ഞാന്‍ അനേകം കഥകളും ഉപകഥകളും അടങ്ങിയ ഒരൂ ബ്രൃഹത് ഗ്രന്ധമാണ്. എന്നെ വായിച്ചറിഞ്ഞറിഞ്ഞവര്‍ ആരും ഇല്ല.

Rajan Paduthol

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo