Showing posts with label VijayKoloth. Show all posts
Showing posts with label VijayKoloth. Show all posts

ഗരുഡ വൈഡൂര്യം - ഭാഗം 4

ഗരുഡ വൈഡൂര്യം - ഭാഗം 4
പല കാരണങ്ങൾ കൊണ്ടും ഈ ഭാഗം വൈകി.. ക്ഷമിക്കുമല്ലോ..
സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള ഫ്ലൈറ്റ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തപ്പോൾ സമയം വൈകിട്ട് 6 മാണി, അംബികാമ്മയും മക്കളൂം, റോബർട്ട്, പയസും ചെക്കിങ് ഒക്കെ കഴിഞ്ഞു പുറത്തു വന്നപ്പോൾ സമയം 7 കഴിഞ്ഞു..
ഇന്നിനി ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയ്തു നാളെ രാവിലേ തറവാട്ടിൽ പോകാം അമ്മെ.. ആർദ്രക്കു യാത്രാക്ഷീണം നന്നായി ഉണ്ടായിരുന്നു.
ആരവ് പക്ഷെ വിശ്രമിക്കാനുള്ള ഒരുക്കത്തിൽ അല്ലായിരുന്നു. അമ്മാവനെ കാണാനുള്ള ആകാംക്ഷ ആരവിനും, അങ്ങളെയെ കാണാൻ അംബികാമ്മയും അന്ന് തന്നെ കൃഷ്ണപുരിക്ക് പോകാൻ തീരുമാനിച്ചു..
പ്രീപെയ്ഡ് ടാക്സി ഇരുളിനെ കീറി മുറിച്ചുകൊണ്ട്കൃഷ്ണപുരിയിലേക്കു പുറപ്പെട്ടു.
പുറത്തു മഴ കനക്കുന്നു..കാറ്റത്തു മരങ്ങൾ അങ്ങിങ്ങു മറിഞ്ഞു വീണിരിക്കുന്നു.. കാറ്റ് ഭ്രാന്തെടുത്ത പോലെ സർവ്വതും നശിപ്പിക്കുന്നു.. കൃഷ്ണപുരം ഗ്രാമത്തിലുള്ളവരെല്ലാം പരിഭ്രാന്തരാണ്. അവരുടെ ഓർമയിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടില്ല.. പ്രകൃതിയെ പോലും അടക്കി ഭരിക്കുന്ന അവരുടെ രക്ഷകൻ ഒരു വശം തളർന്നു വീണിരിക്കുന്നു..ചുടലക്കാട്ടിൽ നിന്നും അസമയത്തുണരുന്ന അലർച്ചകളും വെളിച്ചവും..
ഭവാനി നദിയിലെ പാലം കടന്നു വന്ന കാർ ഇല്ലിമുറ്റം തറവാട് ലക്‌ഷ്യം വച്ച് നീങ്ങി.. കനത്ത മഴ കാഴ്ച മൂടുന്നു.. ഡ്രൈവർ ഫോഗ് ലൈറ്റ് ഇട്ടാണ് വണ്ടി മുന്നോട്ടു പോകുന്നത്.. വഴി ഒന്നും വ്യക്തമല്ല..
നമ്മൾ എങ്ങോട്ടാണ് പോകുന്നത്.. തറവാട് ഇത് വരെ എത്തിയില്ല.. അംബികാമ്മ കാറു നിർത്തിച്ചു.. എവിടെയാണ് നമ്മൾ.. വഴി തെറ്റിയല്ലോ..
അംബികാമ്മ കാറിൽ നിന്നും ഇറങ്ങി.. ഇത്.. നമ്മൾ എന്തിനാണ് ഇങ്ങോട്ടു വന്നത്..ഇത് ചുടലപ്പറമ്പല്ലേ. .ഈശ്വരാ.. നമ്മൾ എങ്ങനെ ഇവിടെ എത്തി.. വണ്ടി വളച്ചോളൂ.. നേരെ പോകണം..
നിങ്ങൾ വന്നതല്ലലോ.. ഞാൻ കൊട്നുവന്നതല്ലേ.. അപ്പോൾ ഞാൻ പറയാതെ നിങ്ങൾ എങ്ങനെ പോകും..
പരുക്കനായ ഒരു ശബ്ദം അവരെ പിടിച്ചു നിർത്തി.ആരാണ് നീ.. എന്നെ കൊട്നുവന്നെന്നോ.. അംബികാമ്മ തിരിഞ്ഞു നോക്കി..
ആറാടിയിലധികം ഉയരമുള്ള ഒരു നിഴൽ.. അംബികാമ്മയുടെ അടുത്തേക്ക് വന്നു.. മനുഷ്യാസ്ഥി കൊണ്ടുള്ള ദണ്ഡും കപാലമാലയും ധരിച്ച നിഴൽ..
അതെ അംബികേ,, ഞാൻ കൊണ്ടുവന്നതാണ് നിങ്ങളെ.. ഇക്കൊല്ലം ഉത്സവം നടത്തുന്നത് ഞാനാണ്.. കർമവീരൻ.. കാലങ്ങൾക്കു മുന്നേ ദഹിച്ചവൻ .. കർമവീരന്റെ അട്ടഹാസം ചുടലപ്പറമ്പിനെ നടുക്കി.. ചുടലപ്പറമ്പിലെ കത്തുന്ന ശരീരങ്ങൾ എഴുന്നേറ്റത് നിന്ന് നൃത്തം ചെയ്തു.. ഭയം അംബികാമ്മയെ പടർന്നു കയറി..
ഒരു നിമിഷം കാറിൽ നിന്നും റോബെർട്ടും പയസും ഇറങ്ങി വന്നു. മുന്നിൽ കാണുന്നത് വിശ്വസിക്കാനാകാതെ ഭയന്ന് വിറച്ചിരിക്കുകയാണ് ആർദ്ര,
റോബർട്ട് തന്റെ കൈയ്യിൽ കെട്ടിയ ചെമ്പുവലയത്തിൽ പിടിച്ചു.. മഹാദുര്ഗ മന്ത്രം ചൊല്ലി..
രിപാവഹ്,,സംക്ഷയം യാന്തി കല്യാണം ചോപ് പദ്യതേ
നന്ദത്തെ ചാ കുളം പുംസാം മാഹാത്മ്യം മാം ശൃണു യാൻമം,,
റോബർട്ട് മന്ത്രം ചൊല്ലി വായു ഉഴിഞ്ഞു കർമവീരനെ ദണ്ഡിച്ചു . മുന്നോട്ടു വന്ന കർമവീരൻ ഒരടി പുറകോട്ടു പോയി.. ഈ സമയം പയസ് അംബികാമ്മയെ കാറിലേക്ക് കയറ്റി..റോബർട്ട് വീണ്ടും മന്ത്രം ജപിച്ചു മണ്ണിൽ ഒരു അതിരിട്ടു..
വേഗം.. നമുക്ക് പോകണം.. ഒരു നാഴിക മാത്രമേ ഈ മന്ത്രശക്തിയാൽ നമുക്കിവനെ തടഞ്ഞു നിർത്താൻ സാധിക്കൂ .. വേഗം.. റോബർട്ട് അല്പം ഭസ്മം ഡ്രൈവറുടെ മന്ത്രം ചൊല്ലിയ മണ്ണ് അല്പം ഡ്രൈവറുടെ നെറ്റിയിൽ ചാർത്തി..പുറകിൽ നിന്നും കർമവീരന്റെ ഭ്രാന്തമായ അട്ടഹാസം മുഴങ്ങി.
. പൊക്കോ.. പൊക്കോ.. എവടെ പോയാലും ഇനി കർമവീരന്റെ സമയമാണ്.. ഇതെല്ലം ഭേദിച്ച് ഞാൻ വരും.. ഹഹഹ..
ഇല്ലിമുറ്റത്തെ തറവാട്ട് വളപ്പിൽ കാർ ഒരു മുരൾച്ചയോടെ നിന്നു. കാറിൽ നിന്നും ഇറങ്ങിയവർ തറവാട്ടിൽ മൂപ്പീലിന്റെ മുറിയിൽ ഒത്തു കൂടി..ഒന്നും പറയാനാകാതെ ഒരു വശം തളർന്നു കിടക്കുന്ന സഹോദരനെ കണ്ട അംബിക വിങ്ങി പൊട്ടി കരഞ്ഞു.. അമ്മാവന്റെ കൈയ്യെടുത്തു പിടിച്ചു അടുത്തിരുന്നു ആരവ്.. പൊഴിയാണ് രണ്ടു തുള്ളി കണ്ണുനീർ മൂപ്പിൽ അദ്ദേഹത്തിന്റെ കണ്ണിൽ ഉറഞ്ഞു നിന്നു..
എന്താണിത് ചേട്ടത്തി..എന്താണ് പറ്റിയത് ചേട്ടന്.. കൊടുങ്കാറ്റിനെ പോലും അടക്കുന്ന ശക്തിയുള്ളവൻ..
കാലം ശരിയല്ല അംബികേ. .കാളിയെ പോലും ശനി ബാധിച്ചിരിക്കുന്നു.അടക്കി വച്ച പല ദുഷ്ട ശക്തികളും .ഉണർന്നിരിക്കണൂ എന്നാണ് കവടി പറയുന്നത്,,
ഉവ്വ് അത്തരം ഒരു പരീക്ഷണം എനിക്കും ഉണ്ടായി. അംബികാമ്മ പറഞ്ഞു.. ഞങ്ങളെ കണ്ണ് മൂടി ചുടലപ്പറമ്പിലേക്കെത്തിച്ചു.,. പക്ഷെ റോബർട്ട് കൂടെ ഉള്ളത് കൊണ്ട് തത്കാലം രക്ഷപെട്ടു..ഞാൻ പരിചയപെടുത്തിയില്ലല്ലോ.. റോബെർട്ടും , പയസും.. രണ്ടുപേരും വേദങ്ങൾ പഠിച്ചു .. ദീക്ഷ എടുത്തു മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യം ഉള്ളവരാണ്.. മാത്രമല്ല അതീന്ദ്രിയ ശക്തികളുമായി സംവദിക്കും..അന്യഗ്രത്തിലുള്ളവരുമായി ഇവർ ആശയ വിനിമയം നടത്തും എന്നു ആരവ് പറഞ്ഞു കേട്ടു..ന്തായാലും ആ കുട്ടികൾ ഉള്ളത് കൊണ്ട് രക്ഷയായി..
അവർ എന്തിനാ വന്നത്.. ഇങ്ങോട്ടു .. നാട് കാണാനാണ് എന്നല്ലേ നീ പറഞ്ഞത്.
അല്ല.. അവർക്കിത് ജന്മ നിയോഗമാണ് എന്നാണ് പറഞ്ഞത്,. അവരുടെ ജന്മലക്ഷ്യം ആണത്രേ,, ജന്മങ്ങൾക്കു മുൻപേ അവർ ഇവിടൊക്കെ ജീവിച്ചിരുന്നു എന്നാണ് അവർ പറയുന്നത്,,
എന്തായാലും ദേവീടെ അനുഗ്രഹം കൊണ്ട് ആർക്കും ആപത്തൊന്നും വന്നില്ലല്ലോ.. നിങ്ങൾ കുളിച്ചു അത്താഴം കഴിച്ചു കിടന്നോളൂ..
അമ്മായീ ഗിരിയേട്ടൻ എപ്പഴാ വരാ,,
ആർദ്രയുടെ കണ്ണുകൾ അവനെ തേടുകയായിരുന്നു.
അറിയില്ല കുട്ടീ.. അവന്റെ വരവും പോക്കും ..
രാവേറെയായി.. ഇരുളിന്റെ കമ്പളത്തിൽ കൃഷ്ണപുരിയിൽ മൂടി, ചുടലപ്പറമ്പിൽ നിന്ന്നും കർമവീരൻ പുറത്തിറങ്ങി..
നോക്കൂ തീക്കുട്ടി.. നൂറ്റാണ്ടുകൾ ശേഷം ഞാൻ സ്വാതന്ത്രം നുകര്ന്നു.. എന്റെ കാലം തുടങ്ങി..
കർമവീരൻ ഗ്രാമത്തിലെ ഏകാന്തമായ വീഥിയിലൂടെ നടന്നു.. അവന്റെ ദൃഷ്ടി പതിയുന്ന വീട്ടിൽ നിന്നും മഹാലക്ഷ്മി പടിയിറങ്ങി..അവിടെ രോഗവും ദുരിതവും പടരാൻ തുടങ്ങി.. പശുക്കൾ ചത്ത് വീഴുന്നു.. ഇല്ലിമുറ്റം തറവാട്ടിലേക്ക് കർമവീരന്റെ പാദം പതിഞ്ഞു..
ഉറക്കത്തിൽ നിന്നും മൂപ്പിൽ ഞെട്ടി ഉണർന്നു.. ആസന്നമായ ആപതിനെ അദ്ദേഹം അകക്കണ്ണിൽ കണ്ടു.. കയ്യാലയിൽ നിന്നും അഗ്നി ഉണർന്നു, പശുക്കൾ അലമുറയിട്ടു.. ഇല്ലിമുറ്റം തറവാട്ടിൽ മാത്രമായി ചുഴലികാറ്റുണർന്നു.. കർമവീരന്റെ അട്ടഹാസം നാലുകെട്ടിൽ പ്രതിധ്വനിച്ചു..
റോബെർട്ടും പയസും മുറിയിൽ നിന്നും പുറത്തു വന്നു. . ചണ്ഡികാ മന്ത്രം ജപിച്ചു റോബർട്ട് കർമവീരനെ അടക്കാൻ ശ്രമിച്ചു..
പറ്റില്ല .എന്നെ തളയ്ക്കാൻ നിന്റെ മന്ത്ര ശക്തി പോരാ മഹാ ദൈവതാ
ഇനി വൈവസ്വതന് പോലും എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല,,
കർമവീര.. എന്റെ മാർഗം സത്യമാണ്.. ഞാൻ സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നു.. മാനവരാശിയുടെ രക്ഷയാണ് എന്റെ ലക്‌ഷ്യം. അവരുടെ നന്മയാണ് ഞാൻ ആഗ്രഹിക്കുന്നത്.. നിന്നെ ഞങ്ങൾ തടയുക തന്നെ ചെയ്യും..
കർമവീരൻ റോബർട്ട് എന്ന മഹാ ദൈവംതന്നെ ഒരു കൈയ്യാൽ എടുത്തുയർത്തി.. എന്റെ ശക്തിയെപ്പറ്റി നിനക്കൊന്നും അറിയില്ല.. ശരീരമില്ലാത്ത ഞാൻ അജയ്യനാണ്‌.. പതാളികളും , പാട്ടാളികളും എന്റെ രക്ഷക്കുണ്ട്..
കർമവീരൻ റോബെർട്ടിനെ പടിപ്പുരയിലേക്കു വലിച്ചെറിഞ്ഞു .. നിന്ന നിലിപ്പിൽ തീച്ചാമുണ്ഡിയെ ആവാഹിച്ചു നിഴൽരൂപത്തിൽ കയറ്റി കർമവീരൻ,, സ്വയം തീച്ചാമുണ്ഡിയായി..വായിൽ നിന്നും ,കൈകളിൽ നിന്നും അഗ്നി വമിക്കുന്ന തീച്ചാമുണ്ഡി..
മഹാ ദൈവതാ,. ഇവിടെ എന്റെ ആദ്യ ബലി ,, നിന്റെ ആത്മാവ് ഞാൻ എന്നിലേക്ക്‌ ചേർക്കും. ഭഗവതിയുടെ ഏറ്റവും വലിയ ഭക്തൻ.. ഇതൊരു മുന്നറിയിപ്പാണ്.. അവസാനത്തിന്റെ ആരംഭം. ഇവന്റെ ആത്മാവ് എനിക്ക് ശക്തി പകരും.. എന്റെ ശക്തി പതിന്മടങ്ങാകും..
കർമവീരന്റെ കാൽ റോബെർട്ടിന്റെ നേചകം ലക്ഷ്യമാക്കി ഉയർന്നു.. ഒരു നിമിഷം .. നിസ്സഹായാവസ്ഥയിൽ നിശ്ചലമാക്കപ്പെട്ട ഇല്ലിമുറ്റത്തെ കുടുംബം..ആ കാഴ്ച കണ്ടു.
.
മേഘാവൃതമായ ആകാശം പെയ്യാൻ തുടങ്ങി.. പെട്ടന്ന് ഒരിടി വെട്ടിആകാശത്തു നിന്നും ഒരു വെള്ളിവെളിച്ചം താഴെ ഇറങ്ങി വന്നു ... ആ വെള്ളിവെളിച്ചത്തിൽ പടിപ്പുരയിൽ ഒരു രൂപം പ്രത്യക്ഷമായി.. കാവി വസ്ത്രം ധരിച്ച, ഒരു കർമയോഗി. വെട്ടിയൊതുക്കാത്ത താടി... കണ്ണുകളിൽ നിന്നും ദൈവീക ചൈതന്യം വഴിഞ്ഞൊഴുകുന്ന.. ആ രൂപം മെല്ലെ കർമവീരനെ സമീപിച്ചു.. പ്രകൃതിയിലെ ആസുരഭാവം ശമിച്ചു.. കർമവീരനെ മുഖാമുഖം ആ യോഗിവര്യൻ നിന്നു..

Vijay

ഗരുഡവൈഡൂര്യം - ഭാഗം 3

ഗരുഡവൈഡൂര്യം - ഭാഗം 3
കർമവീര , അമിതമായ ആവേശം നിനക്ക് നാശമേ വരുത്തൂ.. നീ എതിരിടുന്നത് മഹാ ശക്തിയോടാനാണ്. രൂപമില്ലാത്ത ആത്മാവാണ് നീ. വെറും ആത്‌മാവ്‌..
ഇല്ല.. തീക്കുട്ടീ , എന്നിലാളുന്ന അഗ്നിയെ അടങ്ങാൻ സമ്മതിക്കില്ല ഞാൻ.,. കഴിഞ്ഞതൊക്കെ മറന്നു ശാന്തഭാവം കൈവരിക്കാൻ എനിക്ക് കഴിയില്ല.. ഓർമ്മയുണ്ടോ നിനക്ക്,, അന്ന് ഗരുഡ വൈഡൂര്യം നമുക്ക് ലഭിച്ചതായിരുന്നു...സർവ പ്രപഞ്ചവും നമുക്ക് മുന്നിൽ അടിയറവു പറയുമായിരുന്നു.. അനന്തമായ ശക്തികൾ കൈവെള്ളയിൽ വന്നതായിരുന്നു.. ഒരു നിമിഷം.. അതെ ഒരു നിമിഷം.. എല്ലാം നഷ്ടമായില്ലേ.. ശരീരം നഷ്ടപ്പെട്ടു അലയാൻ ശപിക്കപ്പെട്ട നമുക്ക് ക്ഷമിക്കാനാകുമോ തീക്കുട്ടീ..
ഇല്ല,, പ്രതികാരം. കൃഷ്ണപുരിയോട് മുഴുവനും.. പക്ഷെ എടുത്തുചാടി ഓരോന്ന് ചെയ്തു ഇനിയും പരാജപെടാൻ തീകുട്ടി തയ്യാറല്ല കർമവീര.. ആലോചിച്ചു വേണം ഇനിയുള്ള എല്ലാ നീക്കങ്ങളും.. മഹാശക്തികളുടെ ഉറവിടമായ ഗിരിധർ വരുന്നുണ്ടാകും ഇപ്പോൾ.. അത് നീ ആലോചിച്ചോ..ശൈവശക്തിയാണവൻ.. വിശേഷാൽ അവൻ മറ്റു ഗ്രഹങ്ങളിലുള്ള ശക്തികളുടെ സുഹൃത്തും..നിന്നെ തളച്ച മഹാമന്ത്രികനായ വൈവസ്വതന്റെ പുനർജന്മവും.
നമുക്കെന്താ,, നമുക്കെന്താ തീക്കുട്ടീ.. സൗഹൃദങ്ങൾ ഇല്ലേ.. നമ്മുടെ ഒരു മന്ത്രം ചൊല്ലി വിളിക്കാൻ കഴിയാതെ ഇത്രകാലം നമ്മുടെ നാവു ബന്ധിച്ചു എന്ന ഒരൊറ്റ കാരണത്താൽ അല്ലെ നമ്മൾ ഇവിടുള്ള ഓരോ ചിതയിലും ഏരിയേണ്ടി വന്നത്... ഇന്ന് തൊട്ടു നാം വീണ്ടും ഉപാസിക്കുകയാണ്.. നമ്മുടെ ശക്തികളെ,, പാതാള ഗ്രഹത്തിലെ വാതളികളെ. പാട്ടാളികളെ.. അവർ വരും.. സർവ്വശക്തിമാന്മാരായ അവർ വീണ്ടും വരും ഈ ഭൂമിയിലേക്ക്..
എങ്ങനെ നമ്മൾ ഇനി അവരെ ബന്ധപ്പെടും.. എത്ര നൂറ്റാണ്ടുകളായി നാം ബന്ധിക്കപ്പെട്ടിട്ടു..
വിഡ്ഢി. നമ്മുടെ ഒരു നൂറ്റാണ്ടു അവരുടെ പത്തു ദിവസം മാത്രമാണ്.. സമയക്രമം ഓരോ ലോകത്തും ഒരേപോലെ വരുന്നില്ല തീക്കുട്ടീ..
കർമവീരൻ ചുടലയിൽ കത്തുന്ന ഒരു ചിതക്ക് മുകളിൽ പദ്മാസനത്തിൽ ഇരുന്നു.. തീക്കുട്ടിക്കറിയാം .. ചുടലയക്ഷി മന്ത്രം പതിനായിരത്തൊന്നു വട്ടം ഉരുവിടാതെ ആ ആത്മാവിനി ഉണരില്ല എന്ന്.. ഇത് തന്നെയാണ് പണ്ടും പതിവ്.. .ഈ മന്ത്രങ്ങൾ ടെലിപ്പത്തിക് സന്ദേശമായി കാലങ്ങൾക്കപ്പുറം ചെന്നെത്തണം.. സമയലോകങ്ങൾ കടന്നു പാതാള ഗ്രഹത്തിൽ .. അവരാണ് വരിക.. അവരാണ് സഹായിക്കുക.. ഗരുഡവൈഡൂര്യം കൈയ്യിലുള്ള കർമവീരനെ അവർക്കാണ് വേണ്ടത്. ഭൂമിയെ കീഴടക്കാൻ അവർക്കും സ്പാർട്ട ഗ്രഹത്തിലെ ദൈവതന്മാർക്കും ഇടയിലെ വിലങ്ങുതടിയായി മാറിയത്.. ദൈവതന്മാരാണ് പരമമായ ആ ശക്തിയെ ഗരുഡ വൈഡൂര്യത്തിൽ അടക്കി നാഗക്കവിൽ മറച്ചു വച്ചതു.. ശക്തരിൽ ശക്തനും, കൂർമ്മ ബുദ്ധിയും ഉള്ളവനെ ആ രത്നം സ്വന്തമാക്കാൻ കഴിയൂ,
കർമവീരൻ.. ഭാരതത്തിലെ ഏറ്റവും വലിയ ചക്രവർത്തിയായിരുന്ന മഹേന്ദ്രത്തിലെ ഏറ്റവും നല്ല യോദ്ധാവായിരുന്നു. .. മറ്റു യോദ്ധാക്കളെ പോലെ .. കരുത്തുറ്റ ശരീരം മാത്രമല്ല.. കൂർമ്മ ബുദ്ധിമാനും ആയിരുന്നു..രാജ രാജ ഗജേന്ദ്രൻ ഭരിച്ചിരുന്ന കാലം.. അന്നൊരിക്കലാണ് കർമവീരനെ കാണാൻ ഹിമാലയത്തിൽ നിന്നും മാർത്താണ്ഡൻ വന്നത്.. മാർത്താണ്ഡൻ.. നെഞ്ചോളം വരുന്ന താടി.. നീണ്ടു ചുരുണ്ടു ജട പിടിച്ച മുടി.. ചുവന്ന വസ്ത്രം, കറുത്ത ഉത്തരീയം.. കണ്ണുകളിൽ എപ്പോഴും കത്തിനിൽക്കുന്ന ക്രൗര്യ ഭാവം..
കർമവീര..നാം മാർത്താണ്ഡൻ. നിനക്ക് നമ്മെ അറിയില്ല.. പക്ഷെ കാലങ്ങളായി നാം നിന്നെ തേടി അലയുന്നു..
അങ്ങെവിടെ നിന്ന് വരുന്നു.. എന്തിനാണ് നമ്മെ തേടി അലയുന്നത്., എന്താണ് അങ്ങേക്കായി നമുക്ക് ചെയ്യാൻ കഴിയുന്നത്..
ഹ ഹ ഹ.. മാർത്താണ്ഡന്റെ അട്ടഹാസം കാറ്റിനെ പോലും പിടിച്ചു നിർത്തി..
നമുക്ക് വേണ്ടി നീ ഒന്നും തന്നെ ചെയ്യേണ്ടതില്ല.. നീ നിനക്ക് വേണ്ടി മാത്രം പ്രവർത്തിച്ചാൽ മതി,
നമുക്കൊന്നും മനസ്സിലാകുന്നില്ല.. തെളിച്ചു പറഞ്ഞാൽ കൊള്ളാം, നമുക്ക് വേണ്ടതാണല്ലോ നാം ചെയ്തു കൊണ്ടിരിക്കുന്നത്..
അല്ല മാർത്താണ്ഡ.. ഇരുൾ മൂടിയ നിന്റെ കണ്ണുകൾ തുറക്കൂ, ഈ നാടിൻറെ അവകാശിയാകാൻ നീ ആണ് യോഗ്യൻ,, ,നിന്നെ നാം ഈ നാടിൻറെ മാത്രമല്ല സർവ പ്രപഞ്ചത്തിന്റെയും ചക്രവർത്തി ആക്കം..അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഒളിഞ്ഞിരിക്കുന്ന ഒരു ശക്തി കണ്ടെത്താൻ നമ്മെ സഹായിക്കുക എന്നതാണ്...
അങ്ങയെ സഹായിക്കാൻ എന്തുണ്ട് നമ്മുടെ വാസം.. ആളും, അർത്ഥവുമില്ല.. ഏകനാണ് നാം..
ഹ ഹ ഹ.. കർമവീര.. അതാണ് നാം പറഞ്ഞത് നിനക്ക് നമ്മെ അറിയില്ല എന്ന്.. നമ്മുടെ കൂട്ടാളികളെ അറിയില്ല എന്ന്.. പാതാളലോകം അറിയില്ല എന്ന്.. നീ പറയുന്ന ആളും അർത്ഥവും നമുക്കുണ്ടാവാൻ ക്ഷണ നേരം മതി.. വാതാളികളും പാട്ടാളികളും നമ്മെ സഹായിക്കും.. ആദ്യം നീ ഈ രാജ്യത്തെ നിന്റെ അധീനതയിലാക്കൂ..
പക്ഷെ അങ്ങനെ എങ്കിൽ എന്തിനാണ് ഞാൻ.. നിങ്ങള്ക്ക് എന്റെ സഹായം എന്തിനാണ്..
കർമവീര.. കർക്കിടകത്തിലെ രോഹിണി.. കറുത്ത രോഹിണി. സൂര്യൻ ദഖ്‌സിനയത്തിൽ. ശനി സ്വ ക്ഷേത്രത്തിൽ , രണ്ടാം ഭാവം കുജൻ. ഇതാണ് നിന്റെ ജാതകം.. ആ നിനക്ക് മാത്രമേ ഗരുഡവൈഡൂര്യം ഇനി സ്വന്തമാകൂ
പാതാളഗരത്തിലെ വാതാളികളും പാട്ടാളികളും അങ്ങനെ കർമവീരനുമായി സന്ധി ഉണ്ടാക്കി.. നിഷ്പ്രയാസം ഒരു നാഴിക കൊണ്ട് കർമവീരൻ മഹേന്ദ്രത്തിലെ രാജാവായി.. പാട്ടാളികളും വാതാളികളും അങ്ങനെ ഭൂമിയിൽ വാസം ഉറപ്പിച്ചു...ഗരുഡവൈഡൂര്യം തേടി കർമവീരൻ കൃഷ്ണപുരിയെ ഇളക്കി മരിച്ചു.. ഞങ്ങൾ കൊടിയ പീഠങ്ങളിൽ നരകിച്ചു. സുന്ദരികളായ കൃഷ്ണപുരിയിലെ സ്ത്രീകൾ മാന ഭയത്താൽ സ്വശരീരം സ്വയം ഹോമിച്ചു.. ഇല്ലിമുറ്റത്തമ്മയുടെ നട തുറന്നു കർമവീരൻ ശ്രീലകത്തു കയറി..ദേവീ വിഗ്രഹത്തോടു ചേർന്നാണ് ഗരുഡ വൈഡൂര്യം എന്ന സൂചന മാത്രമേ പാതാള ഗ്രത്തിൽ ഉള്ളവർക്കറിയൂ.. കർമവീരൻ കളിയുടെ വിഗ്രഹം പറിച്ചു മാറ്റാൻ ശ്രമിച്ചു.. അപ്പോഴാണ് ദൈവതന്മാരുടെ വരവുണ്ടായത്.. ശ്രീ ശക്തിയുടെ തടങ്ങൾ ഏൽക്കാൻ ക്രമവീരന്റെ കരുത്തു മതിയായില്ല..
മാർത്താണ്ഡൻ അപ്പോൾ ചുടലയിൽ മഹാപൂജയിൽ ആയിരുന്നു.. കർമവീരന് വേണ്ട ശക്തികൾ ആവാഹിക്കാനും.. കർമവീരനിൽ യോജിപ്പിക്കാനുമായി മാർത്താണ്ഡൻ കഠിനമായി യത്നിച്ചു. ശ്രീ ശക്തിയുടെ മായാ ശക്തി ശ്രീലകത്താണെന്നു ഗണിച്ച മാർത്താണ്ഡൻ ആഗ്നേയം ജപിച്ചു.. അടക്കിവച്ചിരുന്ന അഗ്നിയുടെ ശക്തി വായുവിന്റെ സഹായത്താൽ ശ്രീലകത്തേക്കു ഉണർത്തി ..
ശ്രീലകം അഗ്നി വിഴുങ്ങി.. അപ്പോഴാണ് ദൈവതന്മാർ പ്രത്യക്ഷമായതു.. സ്പാർട്ട ഗ്രഹത്തിലെ ദൈവത്താന്മാരെ പറ്റി അതുവരെ കേട്ടറിവ് ഉണ്ടായിരുന്നുള്ളു.. അതിൽ നിന്നും വന്ന വെള്ളത്താടി വച്ച ശുഭ്രവസ്ത്രധാരിയാ ആ വൃദ്ധൻ.. അദ്ദേഹമാണ് എല്ലാം നശിപ്പിച്ചത്.. വൈവസ്വതൻ ..അതാണയാൾ ..
ആകാശത്തു മഴയെ ആവാഹിച്ച വൈവസ്വതൻ അഗ്നിയെ വരുണ മന്ത്രത്തിൽ തളച്ചു.. മാർത്താണ്ഡന്റെ മന്ത്രശക്തികൾ തകർക്കാൻ അദ്ദേഹത്തിന്റെ നാവു തന്നെ ബന്ധിച്ചു.. വാതളികളെ പാട്ടാളികളെ ഭസ്മമാക്കി..
ഗരുഡന്മാർ അദ്ദേഹത്തിന് സഹായിച്ചു.. അവസാനം പകുതി കരിഞ്ഞ ശ്രീലകത്തു ഭഗവതിയുടെ വിഗ്രഹം ചിരുതന്യം നശിക്കാതെ അവശേഷിച്ചു.. വൈവസ്വതനെ പുറകിലൂടെ ആക്രമിച്ച കർമവീരനെ അഗ്നി കീഴടക്കി.. ദേവിയുടെ ഉപാസകനായിരുന്ന അഗ്നിയെകൊണ്ട് ദേവിയെ നശിപ്പിക്കാൻ നോക്കിയതിനു പ്രതികാരം,, ദാഹിച്ചു പോയ കർമവീരന്റെ ആത്മാവിനു സമയകാലം കടക്കാൻ കഴിയാത്തതു പോലെ വായു ശപിച്ചു. കർമവീര നിന്നെ ഇവിടെ ഭൂമിയിൽ ബന്ധിക്കുന്നു.. സമയകാലങ്ങൾ നിനക്കന്യമാണിന്നു.. .ഇനി ദേവിക്ക് ശനിയുടെ അപഹാരം വരുന്ന കാലം വരെ ഇവിടെ ഈ ചുടലയിൽ എരിയുന്ന ഓരോ ചുടലയോടുമൊപ്പം നീയുമെരിയണം , മന്ത്രം ജപിക്കാതെ നാവു ബന്ധിച്ചു... എന്നും കർമവീരന്റെ കൂടെ തീകുട്ടി ഉണ്ടാകും.. ജയം അനിവാര്യമാണ്. പാതാളഗരത്തിലുള്ളവർ ആവാഹിക്കപ്പെടട്ടെ.,. ഗരുഡ വൈഡൂര്യം മറയിൽ നിന്നും പ്രത്യക്ഷമായി വരുന്ന രാവിനെ കാത്തിരിക്കാം,,

Vijay K

ഗരുഡ വൈഡൂര്യം - ഭാഗം 2

ഗരുഡ വൈഡൂര്യം - ഭാഗം 2
പലവിധ ചിന്തകളാലും ആകുലമായ മനസ്സുമായാണ് മൂപ്പിൽ അദ്ദേഹം അന്നുറങ്ങാൻ കിടന്നതു.. എന്താകാം കൃഷ്ണപുരിക്ക് വരാൻ പോകുന്ന വിപത്തു എന്ന് എത്ര ചുഴിഞ്ഞാലോചിച്ചിട്ടും മനസ്സിൽ തെളിഞ്ഞില്ല..
തമ്പുരാൻ എന്താണിത്ര ആലോചന.. രാവിലെ ഉണ്ടായ കാവിലെ തടസ്സമാണോ അങ്ങയുടെ ദുഃഖകാരണം
പത്നിയായ ദേവി ആരാഞ്ഞു
എന്താണെന്നറിയില്ല.. കാവിലമ്മക്ക് ചൈതന്യം മങ്ങിയിരിക്കുന്നു, ദേവീ,.കാരണം എത്ര ഗണിച്ചിട്ടും മനസ്സിലാവണില്ല. കവടി മറയുന്നു..
'അമ്മ തന്നെ ഒരു വഴി തുറക്കും.. അങ്ങ് സമാധാനമായി ഇരിക്കുക. ജഗദംബയുടെ ശക്തി മറ്റാർക്കുണ്ട് ത്രിലോകത്തിൽ..
ശരിയാണ് .. 'അമ്മ തന്നെ എന്നും ശരണം.
മൂപ്പിൽ അദ്ദേഹം എല്ലാ ദുഖങ്ങളും ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിച്ചു..
രാവേറെ ചെന്നപ്പോൾ ഇല്ലിമുറ്റത്തെ മൺ മറഞ്ഞുപോയ വലിയ കാരണവർ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു..
ഉണ്ണീ.. ഭയക്കരുത്. ശനി കാളിയെയും,ഗ്രാമത്തെയും ബാധിച്ചിരിക്കണൂ.. അതാണ് നീ കണ്ട ദുർലക്ഷണങ്ങൾ.. ഇനി ഒരു മാസം പ്രത്യേക ശ്രദ്ധ വേണം..ഗ്രാമത്തിൽ പല അനിഷ്ടങ്ങളും ഉണ്ടാകാം.നാഗദൈവങ്ങളെയും, ഗരുഡനെയും പ്രീതിപ്പെടുത്തണം.. ഉറങ്ങിക്കിടക്കുന്ന പല ദുഷ്ടശക്തികളും ഉണരും.. തെക്കു ഭാഗത്തേക്ക് പ്രത്യക ശ്രദ്ധ വേണം.. അമ്മക്കറിയാം എന്താണ് യുക്തം എന്ന്.. വേണ്ടതെല്ലാം സമയത്തിനിവിടെ വരും... 'അമ്മ കൊണ്ടുവരും.. ഉണ്ണി സമാധാനിച്ചോളൂ .
മൂപ്പിൽ അദ്ദേഹം ഞെട്ടി ഉണർന്നു.. രാവിൻറെ മൂന്നാം യാമം.. ആത്മാക്കൾ ഇറങ്ങി നടക്കുന്ന സമയം.. വലിയമ്മാവൻ വഴി കാണിച്ചു തന്നത് തന്നെ..തെക്കു വശം എന്ന് വച്ചാൽ ഗ്രാമത്തിലെ ചുടലക്കളം.. അടങ്ങാത്ത പല ദുഷ്ട ശക്തികളെയും അവിടെ അടക്കി വച്ചിരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്..
പിറ്റേന്ന് സന്ധ്യക്ക്‌ കുളിയും പൂജയും കഴിഞ്ഞ മൂപ്പിൽ അദ്ദേഹം ഗ്രാമത്തിന്റെ തെക്കുള്ള സവപ്പറമ്പിലേക്കു യാത്രയായി.. കൂടെ കാര്യസ്ഥൻ വേലുവും...വേലു, മൂപ്പിൽ അദ്ദേഹത്തിന്റെ നിഴലാണ്.. എപ്പോഴും
ചുടലപ്പറമ്പിനു പുറമെ നിന്ന് മൂപ്പിൽ അദ്ദേഹം അകത്തേക്ക് സൂക്ഷിച്ചു നോക്കി.. വിശേഷമായി ഒന്നും തന്നെ ഇല്ല.. അദ്ദേഹം അകക്കണ്ണിൻ ഭഗവതിയെ പ്രാർത്ഥിച്ചു.. കയ്യിൽ കരുതിയിരുന്ന ഭസ്മം ധരിച്ചു.. ചുവന്ന പാട്ടു താഴെ വിരിച്ചു.. ചന്ദ്രനെ വിളക്കായി സങ്കല്പിച്ചു.. ദേവിയുടെ മൂലമന്ത്രം നൂറ്റൊന്നുരു ജപിച്ചു തീർത്തു.. അകത്തേക്ക് കാലെടുത്തു വച്ച മൂപ്പിൽ അദ്ദേഹത്തിന് മുന്നിലേക്ക് അവൻ വന്നു...
ആറാടിയിലധികം ഉയരമുള്ള ഒരു നിഴലായാണ് അവൻ മൂപ്പിൽ അദ്ദേഹത്തിന്റെ മുന്നിൽ വന്നത്.. കയ്യിൽ മനുഷ്യാസ്ഥി കൊണ്ടുള്ള ദണ്ഡ്.. കപാല മാല..
എന്താണ് വന്നത് മൂപ്പിലെ... ഞാനുണർന്നോ എന്നറിയാൻ വന്നതാണോ ?..എന്നാലറിഞ്ഞോ..നൂറ്റാണ്ടുകൾക്കു മുൻപേ എനിക്ക് അഗ്നിയും വായുവും നൽകിയ ശാപ കാലം കഴിഞ്ഞിരിക്കുന്നു.. ഞാൻ കർമവീരൻ തിരിച്ചു വരുന്നു.. ഇവിടെ ചുടലയിൽ എരിഞ്ഞു എരിഞ്ഞു എന്നിലെ പ്രതികാരം ഞാൻ പഴുപ്പിച്ചെടുത്തു.. ഇനി എന്റെ കാലമാണ്.. എന്തായാലും ഞാൻ അങ്ങോട്ട് വരുന്നതിനു മുന്നേ നിങ്ങളെന്നെ തിരക്കി വന്നു അല്ലെ.. ഇനി ഒരു തിരിച്ചുപോക്കിനെ പറ്റി ആലോചിക്കേണ്ട.
ഒരു നിമിഷം അപകടം മൂപ്പിൽ അദ്ദേഹം മനസ്സിൽ കണ്ടു.. ചുടലപ്പറമ്പിൽ വച്ച കാൽ പിൻവലിച്ചു.. മാന്തിക ദണ്ഡേടുക്കാത്ത കാലത്തേ പഴിച്ചു..പിന് തിരിഞ്ഞു നടക്കാൻ പറ്റില്ല.. ദേവി തന്നെ ശരണം..
കർമ്മവീരൻ മമനുഷ്യാസ്ഥിയിൽ തീർത്ത ദണ്ഡ് കൊണ്ട് മൂപ്പിൽ അദ്ദേഹത്തെ പ്രഹരിച്ചു.. തടുത്തു നില്ക്കാൻ ആയുധമില്ലാത്ത മൂപ്പിൽ അദ്ദേഹം ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലെ നിസ്സഹായനായി..തീച്ചാമുണ്ഡിയെ ആവാഹിച്ചു വരുത്തി കർമവീരൻ.. തീച്ചാമുണ്ഡിയുടെ പ്രഹരമേറ്റ മൂപ്പിൽ അദ്ദേഹം അർദ്ധപ്രാണനായി.. മനസ്സിൽ മന്ത്രങ്ങൾ മറഞ്ഞു പോകുന്നു..
നിന്നെ ആരും രക്ഷിക്കില്ല.. ഇല്ലിമുറ്റത്തെ തറവാട് ഞാൻ തീച്ചാമുണ്ഡിക്കു നിവേദിക്കും.. എന്നെ അപമാനിച്ച കൃഷ്ണപുരിയെ ഞാൻ നശിപ്പിക്കും.. ചുടലയിൽ താണ്ഡവം നടത്തുന്നു കർമവീരൻ.. നിന്റെ കാവിലെ ഗരുഡവൈഡൂര്യം.. അതെന്റെ യാണ്..എന്റെ മാത്രം.. അതെടുത്തു ഞാൻ അജയ്യനാകും.
ഗരുഡൻ.. തീച്ചാമുണ്ഡിയുടെ മർദനം ഏറ്റു തളർന്നു കിടക്കുന്ന മൂപ്പിൽ അദ്ദേഹത്തിന് മനസ്സിൽ ഗരുഡാരൂപം പ്രത്യക്ഷമായി.. മനസ്സ്സിൽ ഗരുഡനെ അദ്ദേഹം വന്ദിച്ചു..
തീച്ചാമുണ്ഡിയുടെ പ്രഹരത്തിൽ മരിക്കാത്ത നീ സവിശേഷ സിദ്ധിക്കുടമയാണല്ലോ മൂപ്പിലെ.. നീ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാർഗത്തിൽ വിഘ്നമുണ്ടാകും.. കർമവീരന്റെ ദണ്ടുയർന്നു താണു, അത് മൂപ്പിൽ അദ്ദേഹത്തിന്റെ ശിരസ്സു ലക്ഷ്യമാക്കിക്കി ചുഴറ്റി.
ആ നിമിഷം, ആകാശത്തുനിന്നും ഗരുഡ ഗർജനം മുഴങ്ങി.. ഗരുഡന്റെ താഡനം ഏറ്റ കർമവീരൻ ചുടലപ്പറമ്പിലെ എരിയുന്ന ചിതയിൽ പതിച്ചു.
ഗരുഡാ.. കർമവീരൻ അലറി.. എന്റെ വഴിയിൽ വരരുത്. പ്രതികാരം പൂർത്തിയാക്കാൻ ഞാൻ എന്തും ചെയ്യും..
ഇല്ല കർമവീര,, എന്റെ ഭക്തൻ എന്നെ ഭജിച്ചു പ്രാർത്ഥിച്ചാൽ നിനക്കൊന്നും ചെയ്യാൻ കഴിയില്ല..
കൊണ്ടുപോക്കോ ഗരുഡ.. അർദ്ധപ്രാണനാണവൻ.. തീ ചാമുണ്ടിയിലൂടെ താഡനം ഏറ്റ അവൻ ഇനി എത്രകാലം ജീവിച്ചിരിക്കും. കിടന്ന കിടപ്പിൽ അവൻ നരകിക്കും.. തുടങ്ങിയിട്ടേ ഉള്ളൂ കർമവീരൻ.. ഇല്ലിമുറ്റത്തെ കാളിയെയും എന്നെ ശപിച്ച അഗ്നിയേയും വായുവിനേയു, ഞാൻ എന്റെ അധീശത്വത്തിലാക്കും.എന്റെ കാൽക്കീഴിൽ.. ഹ ഹ ഹാ..
കർമവീരന്റെ അലർച്ച കൃഷ്ണപുരിയെ പ്രകമ്പനം കൊള്ളിച്ചു..
ഈ സമയം.. ഹരിദ്വാറിലെ ശിവനടയിൽ ധ്യാനത്തിലുണർന്ന ഗിരിധർ ഞെട്ടിയുണർന്നു.. കൈലാസനാഥൻ ധ്യാനാവസ്ഥയിൽ കാർമേഘം മൂടിയ അഗ്നി വിഴുങ്ങുന്ന കൃഷ്ണപുരിയെ കാണിച്ചു തന്നതെന്തിനാണ്. പരമേശ്വര.. ഗ്രാമത്തിൽ എന്തെങ്കിലും അപകടം.. എന്തായാലും വിളംബമില്ലാതെ തിരിക്കണം.. അച്ഛൻ വിളിച്ചതായി മനസ്സ് പറയുന്നു..ഗിരിധർ പിറ്റേന്ന് തന്നെ കൃഷ്ണപുരിയിലേക്കു തിരിച്ചു..

Vijay K

ഗരുഡ വൈഡൂര്യം - 1


ഗരുഡ വൈഡൂര്യം - 1
കൃഷ്ണപുരം ഗ്രാമം.. കുടിയേറ്റ ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും, ഹരിതാഭ ഭംഗിയും നിലനിൽക്കുന്ന അപൂർവം ഗ്രാമങ്ങളിൽ ഒന്ന്.. കൃഷ്ണപുരത്തിന്റെ ഒരു വശം സഹ്യ പർവ്വതങ്ങളും, മറുവശം ഭവാനിപ്പുഴയും.. അടുത്തകാലം വരെ പുഴ കടന്നു നഗരത്തിലേക്ക് പോകാൻ ആളുകൾ തോണിയാണ് ഉപയോഗിച്ചിരുന്നത്, പുഴക്ക് കുറുകെ പാലം വന്നിട്ട് അധിക കാലം ആയില്ല..
കൃഷ്ണപുരം ഗ്രാമത്തിന്റെ എല്ലാ ഐശ്യര്യവും അവിടുത്തെ പ്രസിദ്ധമായ ഇല്ലിമുറ്റം തറവാട് ആണെന്ന് അവിടുള്ളവരുടെ വിശ്വാസം. ഇല്ലിമുറ്റം തറവാട്ടിലെ മൂപ്പിൽ അദ്ദേഹവും ഇല്ലിമുറ്റത്തമ്മയുമാണ് അവരുടെ ആശ്രയം. ജ്യോതിഷം, മന്ത്രികം, വൈദ്ദ്യം എല്ലാത്തിലും ഇല്ലിമുറ്റത്തെ മൂപ്പിൽ അദ്ദേഹം വിദഗ്ധനാണ്.. ജപിച്ചു കൊടുക്കുന്ന പച്ചമരുന്നിൽ വഴങ്ങാത്ത ഒരസുഖവും കൃഷ്ണഗിരിയിൽ ആർക്കും വന്നിട്ടില്ല.. വിളിച്ചാൽ വിളിപ്പുറത്തുള്ള ഇല്ലിമുറ്റത്തമ്മയെ വണങ്ങിയാണ് കൃഷ്ണപുരം ഗ്രാമവാസികളുടെ ദിവസം ആരംഭിക്കുക.
കൃഷി ആണ് അവരുടെ പ്രധാന വരുമാന മാർഗം. ഗ്രാമത്തിലെ ചന്തയിൽ കൃഷിക്കാർ നേരിട്ട് വില്പന നടത്തുന്നു.. പുറമെ നിന്നനുള്ളവർക്കു ആ ചന്തയിൽ വച്ച് കർഷകരിൽ നിന്നും വിളവുകൾ നേരിട്ട് വാങ്ങാൻ സൗകര്യമുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ അവർക്കു നല്ല വില കിട്ടും.. എല്ലാം നോക്കി നടത്തുക മൂപ്പിൽ അദ്ദേഹം നേരിട്ടായിരിക്കും. ഇല്ലിമുറ്റം തറവാട്ടിലെ ഇപ്പോഴത്തെ മൂപ്പിൽ സ്വർണഗിരി തമ്പുരാൻ ആണ്.
അഞ്ചേക്കറോളും വരുന്ന ഇല്ലിമുറ്റം തറവാട്ടിൽ അരയേക്കറോളും സ്ഥലത്താണ് അവരുടെ നാഗക്കാവ് സ്ഥിതി ചെയ്യുന്നത്.നാഗക്കാവിന്റെ പഴമ എത്രയാണ് എന്ന് ആർക്കുമറിയില്ല.. ഭൂമി ഉണ്ടായ കാലം മുതൽക്കേ നിലനിൽക്കുന്നതാണ് ആ നാഗക്കാവ് എന്നാണ് അവരുടെ വിശ്വാസം. അസാധാരണമായ പല രഹസ്യങ്ങളും ഒളിച്ചിരിക്കുന്നതാണ് ആ നാഗക്കാവ്. അതിൽ പ്രധാനമാണ് അതിൽ മറഞ്ഞിരിക്കുന്ന ഗരുഡ വൈഡൂര്യം. ആകാശത്തു ഗരുഡനും, ഭൂമിയിൽ സാക്ഷാൽ വാസുകിയും കാവൽ നിൽക്കുന്ന ഏക നിധി ആണ് ഗരുഡ വൈഡൂര്യം., ഇല്ലിമുറ്റം തറവാടിന്റെ സർവ ഐശ്വര്യങ്ങൾക്കും കാരണ ഗരുഡ വൈഡൂര്യം ആണെന്ന് അവിടുള്ള കൊച്ചുള്ള കുട്ടികൾക്കുമറിയാം. ആ നാഗക്കാവിലെ ഔഷധ സസ്യങ്ങളാണ് അവരുടെ ഒറ്റമൂലി. നാഗരാജാവിന്റെ മനസ്സിൽ വിചാരിച്ചു മൂപ്പിൽ അദ്ദേഹം നൽകുന്ന ഏതു മരുന്നും ഫലിക്കും.
പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്തു ഈ ഗരുഡ വൈഡൂര്യം കണ്ടെടുക്കാൻ വളരെയധികം പരിശ്രമി ച്ചു. വടക്കു നിന്നും കൊണ്ടുവന്നവരെ കൊണ്ട് നാഗക്കാവ് കുഴിച്ചു മറിക്കാൻ തുടങ്ങിയപ്പോൾ ആകാശത്തു ഗരുഡന്മാർ വട്ടമിട്ടു വടക്കന്മാർ ഭയപ്പെട്ടു, കുതിരകൾ ഗ്രാമം വിട്ടോടി.. എവിടെ നിന്നൊക്കെയോ ഉണർന്നു വരുന്ന നാഗങ്ങൾ വടക്കൻമാരെ കൂട്ടമായി ആക്രമിച്ചു.. തെറ്റ് മനസ്സിലായ ടിപ്പു സമസ്താപരാധം പറഞ്ഞു കൃഷ്ണപുരിയിൽ നിന്നും
കാൽ നടയായി മടങ്ങി എന്നും, ആ ഗ്രാമത്തിലെ മുതിർന്നവർ പറയുന്നു.
കൃഷ്ണഗിരിയുടെ ഇപ്പോഴത്തെ മൂപ്പിൽ അദ്ദേഹം സ്വർണഗിരിയുടെ ഏക മകനാണ് ഗിരിധർ. ഇല്ലിമുറ്റത്തെ അടുത്ത മൂപ്പിൽ ഗിരിധർ ആണ്.. അച്ഛനെ പോലെ തന്നെ സർവകലകളിലും വിദഗ്ധൻ, ഗ്രാമത്തിലെ എല്ലാവരുടെയും കണ്ണിനുണ്ണീ. ഒരു പരിത്യാഗി ആയി നാട് മുഴുവനും അലഞ്ഞു നടക്കുന്നു.. അതാണ് മൂപ്പീലിന്റെ ഏകദുഃഖം. മൂപ്പീലിനു ഒരു സഹോദരി സകുടുംബം അമേരിക്കയിൽ താമസം..എല്ലാ ഉത്സവങ്ങൾക്കും നാട്ടിൽ കുടുംബസമേതം വരുന്ന അംബികയും കുടുംബവുമാണ് മൂപ്പീലിനു ഏറ്റവും സഹായം..
മകര മാസത്തിലെ ആയില്യം നാളാണ് ഇല്ലിമുറ്റത്തമ്മക്ക് പുറന്നാൾ.. അതാണ് ഗ്രാമത്തിലെ ഉത്സവം..നടുമുഴുവനും അന്ന് ഇല്ലിമുറ്റത്തമ്മയുടെ സന്നിധിയിൽ ആയിരിക്കും,,ഉത്സവം കൊടിയേറി പത്താം നാൾ ആറാട്ട് അതാണ് നിയമം.. എവിടെ ആയിരുന്നാലും ഗിരിധർ ഉല്സവത്തിനെത്തും.. പിന്നെ അംബികയും കുടുംബവും.. അന്നാണ് ഇല്ലിമുറ്റം തറവാട് ചിരിച്ചു കാണുക..
ദേവി നീ കേട്ടോ.. മൂപ്പിൽഅദ്ദേഹം വളരെ സന്തോഷത്തോടെ ആണ് ഫോണിൽ കിട്ടിയ വാർത്ത പത്നിയോട് പറഞ്ഞത്..
ഇത്തവണ ഉത്സവത്തിന് പത്തു ദിവസം മുന്നേ അംബികയും മക്കളും ഇങ്ങോട്ടു വരുന്നെന്നു..ആ ദിവസം തന്നെ വരും എന്ന് ഗിരിയും അവരോടു പറഞ്ഞിരിക്കണൂ ..
അമ്മെ.. അവന്റെ മനസ്സ് മാറി ഈ തറവാട്ടിൽ ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയണേ
ദേവിയുടെ മനസ്സിൽ ഈ ഒരാഗ്രഹം മാത്രമേ ഉള്ളൂ..
നടക്കും ദേവീ.. ഒക്കെ നടക്കും.. ഇല്ലിമുറ്റത്തമ്മയും നാഗ ദൈവങ്ങളും എല്ലാം നടത്തി തരും.. പിന്നെ അംബികേടെ കൂടെ രണ്ടു മൂന്നു സായിപ്പന്മാരും ഉണ്ടത്രേ.. നമ്മടെ നാടിനെ പറ്റി എന്തൊക്കെയോ പഠിക്കാന വരവ്.. അമ്മെ.. മഹാമായേ,,
മൂപ്പിൽ അദ്ദേഹം ചുമലിലെ തോര്തെടുത്തു വീശി..ഉത്സവം ദാ ന്നു പറയുമ്പോ ആകും.. ഇനി എന്തൊക്കെയാ ചെയ്യാനുള്ളത്..
ഉത്സവകാലമാകുന്നു.. നാട്ടിലെ എല്ലാവരും ഉത്സവത്തിന് തയ്യാറെടുക്കുന്നു.. അകലേക്ക് കല്യാണം കഴിച്ചവരും.. പോയവരും. വന്നവരും ഒക്കെ വരും..
ഉത്സവകാര്യത്തിൽ ദേവിയുടെ ഹിതമറിയാൻ മൂപ്പിൽ രാവിലെ തന്നെ അമ്പലത്തിൽ ചെന്ന് തൊഴുതു പ്രാർത്ഥിച്ചു.. ആവനപാലകയിലിരുന്നു ദേവിയെ മനസ്സിൽ നല്ലവണ്ണം പ്രാർത്ഥിച്ചു.
. ഈരേഴു പതിനാലുലോകവും നിറഞ്ഞു നിൽക്കുന്ന ആദി പരാശക്തയായ സ്ത്രീ.. ശക്തിസ്വാഒരുപമായ അമ്മെ.. അടിയന് വഴി കാണിക്കണേ.. ലോകം മുഴുവനും സൗഖ്യമുണ്ടാകണേ,. മനുഷ്യനും പ്രകൃതിയും ഭിന്നരാകരുതേ,,
കവടി വിതറി മൂപ്പിൽ അദ്ദേഹം ഗണിച്ചു നോക്കി.. ആരൂഡം തെളിയുന്നില്ല.. .. അമ്മെ.. പരീക്ഷണമാണല്ലോ...
സമസ്താപരാധവും ഏറ്റു പറഞ്ഞു കാവിനു ഏഴു വലം വച്ചു, കയ്യിലുണ്ടായിരുന്ന നാണയം നടക്കൽ വച്ചു.. നമസ്കരിച്ചു,, അമ്മെ . ദോഷങ്ങളെല്ലാം അകറ്റി സർവ്വമംഗളം വരുത്തനെ ,, മൂപ്പിൽ അദ്ദേഹം നിറകണ്ണുകളുമായി തൊഴുതു..
ഗ്രാമം മുഴുവനും അമ്പലത്തിലേക്കൊഴുകി. വന്നു.. എന്തോ ഒരു ദോഷം ഗ്രാമത്തിലെ വിഴുങ്ങുന്നു.. കാവിലമ്മയുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു.. മൂപ്പിൽ അദ്ദേഹത്തിന്റെ രാശിപലക മങ്ങുന്നു..
മൂപ്പിൽ അദ്ദേഹം ഒരു തവണ കൂടി രാശി വച്ചു.. ആരൂഡം തെളിഞ്ഞു.. ലഗ്നാൽ തെളിയുന്നത് ശനി മാത്രം.. തടസ്സങ്ങളും ദോഷങ്ങളും ഫലം. പുറമെ നിന്ന് വരുന്ന എന്തോ ഒരു അപകടം അദ്ദേഹം കണ്ടു...പക്ഷെ അപഹാരമായി വ്യാഴമുണ്ട്.. തടസ്സങ്ങൾ അകറ്റാനും ആരോ വരുന്നു..
ഭയക്കേണ്ട.. മൂപ്പിൽ അദ്ദേഹം എല്ലാവരോടും പറഞ്ഞു.. എല്ലാവരും ഭഗവതിയെ ഭജിച്ചോളൂ.. പരാശക്തിയേക്കാൾ വലിയ ആരുമില്ല.. മക്കളുടെ ഏറ്റവും വലിയ ശക്തിയാണ് 'അമ്മ.. ഏതാപത്തിലും തുണ.. 'അമ്മ തന്നെ ശരണം.. തടസ്സങ്ങൾ ഉണ്ടാകും.. പക്ഷെ 'അമ്മ അതെല്ലാം നീക്കിക്കോളും.. ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങട്ടെ ..
അങ്ങനെ കൃഷ്ണഗിരിയിൽ ഉത്സവക്കാലമായി.. അമേരിക്കയിൽ നിന്നും അംബികയും, മകൻ ആരവും, മകൾ ആർദ്രയും സുഹൃത്തുക്കളായ റോബർട്ട്, പയസ് എന്നിവരോടൊപ്പം നാട്ടിലേക്കു തിരിച്ചു..റോബെർട്ടും പയസും അതീന്ദ്രിയ ശക്തികളെ കുറിച്ച് പഠനം നടത്തുന്നവരാണ്. പ്രാക്ടിക്കൽ സയന്സും ഇന്ത്യൻ മിത്തോളജിയും അവരുടെ ഇഷ്ട വിഷയങ്ങളാണ്.. അതെ വരുന്ന മാസം 15 ഇല്ലിമുറ്റത്തമ്മയുടെ പുറന്നാളാണ്‌.. കൃഷ്ണപുരം ഗ്രാമത്തിന്റെ ആവേശം..
തുടരും .....

Vijay K

കൊല്ലം കൊറേ മുൻപേ

Image may contain: 1 person, sitting and indoor

കൊല്ലം കൊറേ മുൻപേ ആണ്.. ഞാൻ പഠിപ്പൊക്കെ നിർത്തി ( ഇനി ഈ ഭൂമി മലയാളത്തിൽ പഠിക്കാൻ ഒന്നും ബാക്കിയില്ല.. ഒരു സർവജ്ഞ പീഠം ഞാൻ കയറി എന്ന അഹങ്കാരത്തിൽ നടക്കുന്ന കാലം) .. എനിക്ക് കൂട്ടായി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അച്ഛൻ വാങ്ങി തന്ന സെക്കന്റ് ഹാൻഡ് റാലി സൈക്കിൾ . .ബ്രേക്ക്, ബെൽ , തുടങ്ങിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല..പെടലിൽ ചവിട്ടുമ്പോ എങ്ങാനോ നീങ്ങും .. നില്ക്കാൻ ചെരിപ്പുറ്റുരക്കണം.. റോഡിൽ.. അതിൽ കയറി ഞങ്ങൾ നാട് മുഴുവനും കറങ്ങി നടക്കും.. ജീവിതം സ്വര്ണകാലം..
ഒരു മഴക്കാല വൈകുന്നേരം.. ഇരുട്ടായി.. വഴിവിളക്കുകൾ അന്ന് നാട്ടിൽ വളരെ അപൂർവം. ,.സൈക്ലിനു പണ്ടേ ലൈറ്റില്ല..ഞാൻ കവലയിൽ പോയി തിരിച്ചു വരുന്നു..കറങ്ങി തിരിഞ്ഞു അന്നൊരുപാട് വൈകി.. ഒരു പാടം കഴിഞ്ഞാണ് വീട്.. അല്ല. വീടുകൾ തുടങ്ങുന്നത്.. ഞാൻ സൈക്കിൾ ആഞ്ഞു ചവിട്ടി..പാടത്തു വല്ല പ്രേതമോ , യക്ഷിയോ ഉണ്ടോ എന്നൊക്കെ ഉള്ളിലെ പേടി പുറത്തറിയാതിരിക്കാൻ ഞാൻ ചുണ്ടിൽ ഒരു മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്.. സൈക്കിൾ വഴിയിൽ എന്തിനെയോ പുറത്തു കയറിയോ.. ഒന്ന് ചാടി..എനിക്ക് വെറുതെ ഒരു സംശയം..സൈക്കിൾ നിറുത്തി ഞാൻ ഇറങ്ങി നോക്കി.. എന്താകും.. വല്ല പാമ്പാകുമോ.. എന്റെ കരളി പരമ്പര ദൈവങ്ങളെ.. ഓടാൻ ഞാൻ മുണ്ടു വളച്ചു കുത്തി.. അകലെ നിന്നും സസൂക്ഷം നോക്കി.. വല്ല വൻടീം വന്നർന്നെ കാണാരുന്നു ,, അപ്പുറത്തെ വീട്ടിൽ നിന്നും പുതുപ്പണക്കാരനായ അവറാൻ ചേട്ടൻ പുറത്തിറങ്ങി. പുള്ളി കുറെ കാലായി അമേരിക്കയിൽ ആയിരുന്നു.. അടുത്താണ് നാട്ടിൽ താമസം തുടങ്ങീത് . പുള്ളീടെ വീട്ടിൽ എന്തോ ഒരു ഫങ്ക്ഷന് ഉള്ളത് കൊണ്ട് പുറത്തു നിന്ന് കുറെ ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്..
എന്താ വിജയ.. എന്താ സംഭവം..
അവറാൻ ചേട്ടൻ കർമ്മ നിരതനായി..
ചേട്ടാ ഒരു പാമ്പ് ആണോന്നു സംശയം,,
അവറാൻ ചേട്ടന്റെ ബന്ധുക്കൾ എല്ലാവരും പുറത്തു വന്നു.,.അതിൽ അധികവും സുന്ദരികൾ.. ഞാൻ ബൂസ്റ്റ് കുടിച്ച പോലായി..
അതെ അവറാൻ ചേട്ടാ.. പാമ്പു തന്നെ ആണ്..
അവറാൻ ചേട്ടൻ ഒരു ചാട്ടത്തിനു അകത്തു പോയീ.. ഒരു ടോർച് , വടി ഇത്യാദി ആയുധങ്ങളും ആയി പുറത്തു വന്നു. ടോർച് എന്റെ കൈയ്യി തന്നു .അവറാൻ ചേട്ടൻ മുണ്ടു മടക്കി കുത്തി..ഞാൻ ആശ്വസിച്ചു, അവറാൻ ചേട്ടന്റെ വീട്ടിലെ പെൺകുട്ടികളെ ഓട്ടക്കണ്ണിട്ടു നോക്കി..
ചേട്ടാ ഈ പാമ്പിനെ ഒക്കെ കണ്ട അപ്പൊ തന്നെ കൊള്ളണം.. അല്ലെ നാളെ നമ്മുടെ പറമ്പിൽ ഒക്കെ കാണും.. പിള്ളേരുള്ളതല്ലേ.
അവറാൻ ചേട്ടനെ ഞാൻ ധൈര്യം കൊടുത്തു..അവറാൻ ചേട്ടൻ വടി എന്റെ കൈയ്യിൽ തന്നു.. ഞാൻ ടോർച് അടിച്ചു കാണിച്ചു കൊടുത്തു.. അവറാൻ ചേട്ടാ.. പാമ്പിനെ ശരിക്കു നോക്കിക്കോ. അടിക്കുമ്പോ തലയ്ക്കു തന്നെ അടിക്കണം ..
ശരിയാ വിജയ,..പത്തിയുള്ളതാണെങ്കിൽ ചീറും ,.. നീ നോക്കി നിക്കണം..
അവറാൻ ചേട്ടാ ഇനി വൈകണ്ട തല്ലിക്കൊ..
തല്ലിക്കൊ വിജയാ.. അകലെ നിന്നൊരു ശബ്ദം ഞാൻ കേട്ട്..എന്തോ ഒരു വശപിശകു..ഞാൻ പതുക്കെ തിരിഞ്ഞു നോക്കി...
അവറാൻ ചേട്ടൻ വീടിന്റെ വരാന്തയിൽ പെണ്പടയുടെ നടുവിൽ.. എനിക്ക് ചീയർ അപ്പ് വിളിച്ചു നിക്കുന്നു..ഐപിൽ ഫൈനലിൽ ക്രീസിൽ നിൽക്കുന്ന അവസാന ബാറ്സ്മാനെ പോലെ ആയി ഞാൻ..
തല്ലു വിജയാ.. അവൻ ഓടും അല്ലെ..
പെണ്പടയുടെ നോട്ടം എന്റെ നേരെ.. ഞാൻ പാമ്പിനെ തള്ളി കൊല്ലുന്നതു കാണാൻ അവർ ആരാധനയോടെ നോക്കി നിക്കുന്നു..തല്ലി കൊല്ലത്തെ പറ്റില്ല..ഞാൻ ആകാശത്തിലെ ദൈവത്തെ നോക്കി.. ഒരു ദൈവദൂതനെ പോലെ ആരെങ്കിലും വരുമോ.. ചുറ്റിനും വീണ്ടും നോക്കി.. ഒരു കൈയ്യിൽ വടി.. മറ്റേ കൈയ്യിൽ ടോർച്. ഞാൻ ധര്യം സംഭരിച്ചു.. വടി പരമാവധി നീട്ടി പിടിച്ചു.. പരമാവധി അകലെ നിന്ന്എ..ന്റെ ഒള്ള ശക്തി മൊത്തം കൈയ്യിലെക്കെടുത്തു.. എന്റെ കരളി പരമ്പര ദൈവങ്ങളെ.. ഇടതു മാറി വലതു നിന്ന്. ഞാൻ പാമ്പിന്റെ തലയിൽ ആഞ്ഞടിച്ചു..പിന്നേം പിന്നേം അടിച്ചു.. ഞാൻ ഗാപ് ഇട്ടാ അവൻ ചിലപ്പോ തിരിഞ്ഞു കൊത്തും.. എന്റെ തല്ലു കൊണ്ട് പാവം പാമ്പു ചതഞ്ഞു.. വാല് മാത്രം പതുക്കെ ആടുന്നു..ഞാൻ തല്ലു നിർത്തി .. അവനെ അകലെ നിന്ന് വീണ്ടും വടി കൊണ്ട് പതുക്കെ അനക്കി... അവറാൻ ചേട്ടൻ പതുക്കെ എന്റെ അടുത്ത് വന്നു.. പെൺകുട്ടികൾ എന്നെ ഒരു വീര ആരാധനയോടെ നോക്കുന്നു.. ഞാൻ വടി കൈയ്യിൽ പിടിച്ചു യുദ്ധം ജയിച്ച പടനായകനെ പോലെ അവരെ നോക്കി.. എന്നെ ശരിക്കു കണ്ടോ.. അന്ന് മൊബൈൽ ഇല്ലാത്തതു കൊണ്ട് അവര് ലൈവ് ആയി ഫേസ് ബുക്കിൽ ഇട്ടില്ല...അവറാൻ ചേട്ടൻ പാമ്പിനെ വീണ്ടും ടോർച് അടിച്ചു നോക്കി.. ഒരു പുച്ഛ ഭാവത്തിൽ എന്നെയും.. എന്നട്ട് ഉറക്കെ പ്രഖ്യാപിച്ചു..
ഇത് നീർക്കോലിയാ.. ഇതിനെ തല്ലാനാണോ വിജയ നീ ഇത്ര പേടിച്ചത്.. ഇതിനെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നൊരു വാലിൽ തൂക്കി എടുക്കുമല്ലോ.. അയ്യേ ..
ഞാൻ കാറ്റു പോയ ബലൂൺ പോലായി.. ഇനി എന്ത് ചെയ്യും..അവറാൻ ചേട്ടന്റെ അനിയൻ പത്രോസ് അപ്പോഴാണ് വൈകിട്ടത്തെ കോട്ടയും കഴിച്ചു . ആടി,. ആടി വരുന്നു.. നാട്ടിൽ ഇങ്ങനത്തെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമുഖനാണ് പത്രോസ് ചേട്ടൻ.. കൊഴഞ്ഞ ശബ്ദത്തിൽ പത്രോസ് ചേട്ടൻ ചോദ്യങ്ങൾ തുടങ്ങി..
ആരാടാ ഇരുട്ടത്ത് പാമ്പിനെ തല്ലുന്നത് . ആരാടാ..
പത്രോസ് ചേട്ട്ടാ,, ഞാനാ.,. വിജയൻ..
ആ.. കുഞ്ഞേന്ത ഈ ഇരുട്ടത്ത് പാമ്പിനെ തല്ലുന്നത്.. എന്തൂട്ടാ സംഭവം,,
പത്രോസ് അത് നീർക്കോലിയാടാ.. കുഴപ്പമില്ല.. വിജയൻ വെറുതെ പേടിച്ചു ..
നോക്കട്ടെ.. രംഗം നമ്മുടെ പത്രോസ് ചേട്ടൻ ഏറ്റെടുത്തു..
ടോർച് അടിച്ചു പിന്നേം പിന്നേം നോക്കി.. അടുത്ത് പോയീ ചത്ത പാമ്പിനെ മലത്തികിടത്തി. .ഉണ്ട് എന്നെ ഒരു നോട്ടം നോക്കി..
എടാ ഭയങ്കരാ, നീ ആള് കൊള്ളാലോ.. ഇത്രേം ധൈര്യം ഒക്കെ ഉണ്ടല്ലോ.. ഞാൻ ഞെട്ടി.. എന്താ സംഭവം.. ധൈര്യം കൊണ്ട് എനിക്കൊരു വിറ..
അല്ല പത്രോസ് ചേട്ടാ,, ഇതെന്തൂട്ട് പാമ്പാ ..
വിജയ ഇത് രക്തമണ്ഡലി അല്ലെ.. അവൻ തൊട്ട മതി.. പിന്നെ ആള് ബാക്കീണ്ടാവില്ല..
അവറാൻ ചേട്ടൻ വീണ്ടും ഒരു ചാട്ടത്തിനു വരാന്തയിൽ.. ഞാൻ അനങ്ങാൻ പറ്റാതെ വടി പോലെ നിൽക്കുന്നു..
വിട്ടോ വിജയ.. അവന്റെ ഇണ ചിലപ്പോ അടുത്തുണ്ടാകും..
പത്രോസ് ചേട്ടൻ നടന്നു.. ഒരു നിമിഷം ഞാൻ എന്റെ വാഹനത്തിൽ എങ്ങനെയോ കയറി.. ഫെറാറി പോകാത്ത സ്പീഡിൽ ഞാൻ വീട്ടിൽ എത്തി.. .. കുളിച്ചു. ഭക്ഷണം കഴിച്ചു.. .. രാത്രി എന്റെ സ്വപ്നത്തിൽ രക്ത മണ്ഡലി ഇളിച്ചു കാണിച്ചു.. പക്ഷെ പിറ്റേന്നാണ്‌ ഞാൻ ശരിക്കും ഞെട്ടീത്,.. കവലയിലെ ചായക്കടയിൽ ഇരുന്നു രക്തമണ്ഡലിയെ തല്ലിക്കൊന്ന കഥ പറയുന്ന അവറാൻ ചേട്ടൻ..

by: 
Vijay Koloth

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo