Slider

ഗരുഡ വൈഡൂര്യം - ഭാഗം 4

0
ഗരുഡ വൈഡൂര്യം - ഭാഗം 4
പല കാരണങ്ങൾ കൊണ്ടും ഈ ഭാഗം വൈകി.. ക്ഷമിക്കുമല്ലോ..
സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള ഫ്ലൈറ്റ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തപ്പോൾ സമയം വൈകിട്ട് 6 മാണി, അംബികാമ്മയും മക്കളൂം, റോബർട്ട്, പയസും ചെക്കിങ് ഒക്കെ കഴിഞ്ഞു പുറത്തു വന്നപ്പോൾ സമയം 7 കഴിഞ്ഞു..
ഇന്നിനി ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയ്തു നാളെ രാവിലേ തറവാട്ടിൽ പോകാം അമ്മെ.. ആർദ്രക്കു യാത്രാക്ഷീണം നന്നായി ഉണ്ടായിരുന്നു.
ആരവ് പക്ഷെ വിശ്രമിക്കാനുള്ള ഒരുക്കത്തിൽ അല്ലായിരുന്നു. അമ്മാവനെ കാണാനുള്ള ആകാംക്ഷ ആരവിനും, അങ്ങളെയെ കാണാൻ അംബികാമ്മയും അന്ന് തന്നെ കൃഷ്ണപുരിക്ക് പോകാൻ തീരുമാനിച്ചു..
പ്രീപെയ്ഡ് ടാക്സി ഇരുളിനെ കീറി മുറിച്ചുകൊണ്ട്കൃഷ്ണപുരിയിലേക്കു പുറപ്പെട്ടു.
പുറത്തു മഴ കനക്കുന്നു..കാറ്റത്തു മരങ്ങൾ അങ്ങിങ്ങു മറിഞ്ഞു വീണിരിക്കുന്നു.. കാറ്റ് ഭ്രാന്തെടുത്ത പോലെ സർവ്വതും നശിപ്പിക്കുന്നു.. കൃഷ്ണപുരം ഗ്രാമത്തിലുള്ളവരെല്ലാം പരിഭ്രാന്തരാണ്. അവരുടെ ഓർമയിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടില്ല.. പ്രകൃതിയെ പോലും അടക്കി ഭരിക്കുന്ന അവരുടെ രക്ഷകൻ ഒരു വശം തളർന്നു വീണിരിക്കുന്നു..ചുടലക്കാട്ടിൽ നിന്നും അസമയത്തുണരുന്ന അലർച്ചകളും വെളിച്ചവും..
ഭവാനി നദിയിലെ പാലം കടന്നു വന്ന കാർ ഇല്ലിമുറ്റം തറവാട് ലക്‌ഷ്യം വച്ച് നീങ്ങി.. കനത്ത മഴ കാഴ്ച മൂടുന്നു.. ഡ്രൈവർ ഫോഗ് ലൈറ്റ് ഇട്ടാണ് വണ്ടി മുന്നോട്ടു പോകുന്നത്.. വഴി ഒന്നും വ്യക്തമല്ല..
നമ്മൾ എങ്ങോട്ടാണ് പോകുന്നത്.. തറവാട് ഇത് വരെ എത്തിയില്ല.. അംബികാമ്മ കാറു നിർത്തിച്ചു.. എവിടെയാണ് നമ്മൾ.. വഴി തെറ്റിയല്ലോ..
അംബികാമ്മ കാറിൽ നിന്നും ഇറങ്ങി.. ഇത്.. നമ്മൾ എന്തിനാണ് ഇങ്ങോട്ടു വന്നത്..ഇത് ചുടലപ്പറമ്പല്ലേ. .ഈശ്വരാ.. നമ്മൾ എങ്ങനെ ഇവിടെ എത്തി.. വണ്ടി വളച്ചോളൂ.. നേരെ പോകണം..
നിങ്ങൾ വന്നതല്ലലോ.. ഞാൻ കൊട്നുവന്നതല്ലേ.. അപ്പോൾ ഞാൻ പറയാതെ നിങ്ങൾ എങ്ങനെ പോകും..
പരുക്കനായ ഒരു ശബ്ദം അവരെ പിടിച്ചു നിർത്തി.ആരാണ് നീ.. എന്നെ കൊട്നുവന്നെന്നോ.. അംബികാമ്മ തിരിഞ്ഞു നോക്കി..
ആറാടിയിലധികം ഉയരമുള്ള ഒരു നിഴൽ.. അംബികാമ്മയുടെ അടുത്തേക്ക് വന്നു.. മനുഷ്യാസ്ഥി കൊണ്ടുള്ള ദണ്ഡും കപാലമാലയും ധരിച്ച നിഴൽ..
അതെ അംബികേ,, ഞാൻ കൊണ്ടുവന്നതാണ് നിങ്ങളെ.. ഇക്കൊല്ലം ഉത്സവം നടത്തുന്നത് ഞാനാണ്.. കർമവീരൻ.. കാലങ്ങൾക്കു മുന്നേ ദഹിച്ചവൻ .. കർമവീരന്റെ അട്ടഹാസം ചുടലപ്പറമ്പിനെ നടുക്കി.. ചുടലപ്പറമ്പിലെ കത്തുന്ന ശരീരങ്ങൾ എഴുന്നേറ്റത് നിന്ന് നൃത്തം ചെയ്തു.. ഭയം അംബികാമ്മയെ പടർന്നു കയറി..
ഒരു നിമിഷം കാറിൽ നിന്നും റോബെർട്ടും പയസും ഇറങ്ങി വന്നു. മുന്നിൽ കാണുന്നത് വിശ്വസിക്കാനാകാതെ ഭയന്ന് വിറച്ചിരിക്കുകയാണ് ആർദ്ര,
റോബർട്ട് തന്റെ കൈയ്യിൽ കെട്ടിയ ചെമ്പുവലയത്തിൽ പിടിച്ചു.. മഹാദുര്ഗ മന്ത്രം ചൊല്ലി..
രിപാവഹ്,,സംക്ഷയം യാന്തി കല്യാണം ചോപ് പദ്യതേ
നന്ദത്തെ ചാ കുളം പുംസാം മാഹാത്മ്യം മാം ശൃണു യാൻമം,,
റോബർട്ട് മന്ത്രം ചൊല്ലി വായു ഉഴിഞ്ഞു കർമവീരനെ ദണ്ഡിച്ചു . മുന്നോട്ടു വന്ന കർമവീരൻ ഒരടി പുറകോട്ടു പോയി.. ഈ സമയം പയസ് അംബികാമ്മയെ കാറിലേക്ക് കയറ്റി..റോബർട്ട് വീണ്ടും മന്ത്രം ജപിച്ചു മണ്ണിൽ ഒരു അതിരിട്ടു..
വേഗം.. നമുക്ക് പോകണം.. ഒരു നാഴിക മാത്രമേ ഈ മന്ത്രശക്തിയാൽ നമുക്കിവനെ തടഞ്ഞു നിർത്താൻ സാധിക്കൂ .. വേഗം.. റോബർട്ട് അല്പം ഭസ്മം ഡ്രൈവറുടെ മന്ത്രം ചൊല്ലിയ മണ്ണ് അല്പം ഡ്രൈവറുടെ നെറ്റിയിൽ ചാർത്തി..പുറകിൽ നിന്നും കർമവീരന്റെ ഭ്രാന്തമായ അട്ടഹാസം മുഴങ്ങി.
. പൊക്കോ.. പൊക്കോ.. എവടെ പോയാലും ഇനി കർമവീരന്റെ സമയമാണ്.. ഇതെല്ലം ഭേദിച്ച് ഞാൻ വരും.. ഹഹഹ..
ഇല്ലിമുറ്റത്തെ തറവാട്ട് വളപ്പിൽ കാർ ഒരു മുരൾച്ചയോടെ നിന്നു. കാറിൽ നിന്നും ഇറങ്ങിയവർ തറവാട്ടിൽ മൂപ്പീലിന്റെ മുറിയിൽ ഒത്തു കൂടി..ഒന്നും പറയാനാകാതെ ഒരു വശം തളർന്നു കിടക്കുന്ന സഹോദരനെ കണ്ട അംബിക വിങ്ങി പൊട്ടി കരഞ്ഞു.. അമ്മാവന്റെ കൈയ്യെടുത്തു പിടിച്ചു അടുത്തിരുന്നു ആരവ്.. പൊഴിയാണ് രണ്ടു തുള്ളി കണ്ണുനീർ മൂപ്പിൽ അദ്ദേഹത്തിന്റെ കണ്ണിൽ ഉറഞ്ഞു നിന്നു..
എന്താണിത് ചേട്ടത്തി..എന്താണ് പറ്റിയത് ചേട്ടന്.. കൊടുങ്കാറ്റിനെ പോലും അടക്കുന്ന ശക്തിയുള്ളവൻ..
കാലം ശരിയല്ല അംബികേ. .കാളിയെ പോലും ശനി ബാധിച്ചിരിക്കുന്നു.അടക്കി വച്ച പല ദുഷ്ട ശക്തികളും .ഉണർന്നിരിക്കണൂ എന്നാണ് കവടി പറയുന്നത്,,
ഉവ്വ് അത്തരം ഒരു പരീക്ഷണം എനിക്കും ഉണ്ടായി. അംബികാമ്മ പറഞ്ഞു.. ഞങ്ങളെ കണ്ണ് മൂടി ചുടലപ്പറമ്പിലേക്കെത്തിച്ചു.,. പക്ഷെ റോബർട്ട് കൂടെ ഉള്ളത് കൊണ്ട് തത്കാലം രക്ഷപെട്ടു..ഞാൻ പരിചയപെടുത്തിയില്ലല്ലോ.. റോബെർട്ടും , പയസും.. രണ്ടുപേരും വേദങ്ങൾ പഠിച്ചു .. ദീക്ഷ എടുത്തു മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യം ഉള്ളവരാണ്.. മാത്രമല്ല അതീന്ദ്രിയ ശക്തികളുമായി സംവദിക്കും..അന്യഗ്രത്തിലുള്ളവരുമായി ഇവർ ആശയ വിനിമയം നടത്തും എന്നു ആരവ് പറഞ്ഞു കേട്ടു..ന്തായാലും ആ കുട്ടികൾ ഉള്ളത് കൊണ്ട് രക്ഷയായി..
അവർ എന്തിനാ വന്നത്.. ഇങ്ങോട്ടു .. നാട് കാണാനാണ് എന്നല്ലേ നീ പറഞ്ഞത്.
അല്ല.. അവർക്കിത് ജന്മ നിയോഗമാണ് എന്നാണ് പറഞ്ഞത്,. അവരുടെ ജന്മലക്ഷ്യം ആണത്രേ,, ജന്മങ്ങൾക്കു മുൻപേ അവർ ഇവിടൊക്കെ ജീവിച്ചിരുന്നു എന്നാണ് അവർ പറയുന്നത്,,
എന്തായാലും ദേവീടെ അനുഗ്രഹം കൊണ്ട് ആർക്കും ആപത്തൊന്നും വന്നില്ലല്ലോ.. നിങ്ങൾ കുളിച്ചു അത്താഴം കഴിച്ചു കിടന്നോളൂ..
അമ്മായീ ഗിരിയേട്ടൻ എപ്പഴാ വരാ,,
ആർദ്രയുടെ കണ്ണുകൾ അവനെ തേടുകയായിരുന്നു.
അറിയില്ല കുട്ടീ.. അവന്റെ വരവും പോക്കും ..
രാവേറെയായി.. ഇരുളിന്റെ കമ്പളത്തിൽ കൃഷ്ണപുരിയിൽ മൂടി, ചുടലപ്പറമ്പിൽ നിന്ന്നും കർമവീരൻ പുറത്തിറങ്ങി..
നോക്കൂ തീക്കുട്ടി.. നൂറ്റാണ്ടുകൾ ശേഷം ഞാൻ സ്വാതന്ത്രം നുകര്ന്നു.. എന്റെ കാലം തുടങ്ങി..
കർമവീരൻ ഗ്രാമത്തിലെ ഏകാന്തമായ വീഥിയിലൂടെ നടന്നു.. അവന്റെ ദൃഷ്ടി പതിയുന്ന വീട്ടിൽ നിന്നും മഹാലക്ഷ്മി പടിയിറങ്ങി..അവിടെ രോഗവും ദുരിതവും പടരാൻ തുടങ്ങി.. പശുക്കൾ ചത്ത് വീഴുന്നു.. ഇല്ലിമുറ്റം തറവാട്ടിലേക്ക് കർമവീരന്റെ പാദം പതിഞ്ഞു..
ഉറക്കത്തിൽ നിന്നും മൂപ്പിൽ ഞെട്ടി ഉണർന്നു.. ആസന്നമായ ആപതിനെ അദ്ദേഹം അകക്കണ്ണിൽ കണ്ടു.. കയ്യാലയിൽ നിന്നും അഗ്നി ഉണർന്നു, പശുക്കൾ അലമുറയിട്ടു.. ഇല്ലിമുറ്റം തറവാട്ടിൽ മാത്രമായി ചുഴലികാറ്റുണർന്നു.. കർമവീരന്റെ അട്ടഹാസം നാലുകെട്ടിൽ പ്രതിധ്വനിച്ചു..
റോബെർട്ടും പയസും മുറിയിൽ നിന്നും പുറത്തു വന്നു. . ചണ്ഡികാ മന്ത്രം ജപിച്ചു റോബർട്ട് കർമവീരനെ അടക്കാൻ ശ്രമിച്ചു..
പറ്റില്ല .എന്നെ തളയ്ക്കാൻ നിന്റെ മന്ത്ര ശക്തി പോരാ മഹാ ദൈവതാ
ഇനി വൈവസ്വതന് പോലും എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല,,
കർമവീര.. എന്റെ മാർഗം സത്യമാണ്.. ഞാൻ സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നു.. മാനവരാശിയുടെ രക്ഷയാണ് എന്റെ ലക്‌ഷ്യം. അവരുടെ നന്മയാണ് ഞാൻ ആഗ്രഹിക്കുന്നത്.. നിന്നെ ഞങ്ങൾ തടയുക തന്നെ ചെയ്യും..
കർമവീരൻ റോബർട്ട് എന്ന മഹാ ദൈവംതന്നെ ഒരു കൈയ്യാൽ എടുത്തുയർത്തി.. എന്റെ ശക്തിയെപ്പറ്റി നിനക്കൊന്നും അറിയില്ല.. ശരീരമില്ലാത്ത ഞാൻ അജയ്യനാണ്‌.. പതാളികളും , പാട്ടാളികളും എന്റെ രക്ഷക്കുണ്ട്..
കർമവീരൻ റോബെർട്ടിനെ പടിപ്പുരയിലേക്കു വലിച്ചെറിഞ്ഞു .. നിന്ന നിലിപ്പിൽ തീച്ചാമുണ്ഡിയെ ആവാഹിച്ചു നിഴൽരൂപത്തിൽ കയറ്റി കർമവീരൻ,, സ്വയം തീച്ചാമുണ്ഡിയായി..വായിൽ നിന്നും ,കൈകളിൽ നിന്നും അഗ്നി വമിക്കുന്ന തീച്ചാമുണ്ഡി..
മഹാ ദൈവതാ,. ഇവിടെ എന്റെ ആദ്യ ബലി ,, നിന്റെ ആത്മാവ് ഞാൻ എന്നിലേക്ക്‌ ചേർക്കും. ഭഗവതിയുടെ ഏറ്റവും വലിയ ഭക്തൻ.. ഇതൊരു മുന്നറിയിപ്പാണ്.. അവസാനത്തിന്റെ ആരംഭം. ഇവന്റെ ആത്മാവ് എനിക്ക് ശക്തി പകരും.. എന്റെ ശക്തി പതിന്മടങ്ങാകും..
കർമവീരന്റെ കാൽ റോബെർട്ടിന്റെ നേചകം ലക്ഷ്യമാക്കി ഉയർന്നു.. ഒരു നിമിഷം .. നിസ്സഹായാവസ്ഥയിൽ നിശ്ചലമാക്കപ്പെട്ട ഇല്ലിമുറ്റത്തെ കുടുംബം..ആ കാഴ്ച കണ്ടു.
.
മേഘാവൃതമായ ആകാശം പെയ്യാൻ തുടങ്ങി.. പെട്ടന്ന് ഒരിടി വെട്ടിആകാശത്തു നിന്നും ഒരു വെള്ളിവെളിച്ചം താഴെ ഇറങ്ങി വന്നു ... ആ വെള്ളിവെളിച്ചത്തിൽ പടിപ്പുരയിൽ ഒരു രൂപം പ്രത്യക്ഷമായി.. കാവി വസ്ത്രം ധരിച്ച, ഒരു കർമയോഗി. വെട്ടിയൊതുക്കാത്ത താടി... കണ്ണുകളിൽ നിന്നും ദൈവീക ചൈതന്യം വഴിഞ്ഞൊഴുകുന്ന.. ആ രൂപം മെല്ലെ കർമവീരനെ സമീപിച്ചു.. പ്രകൃതിയിലെ ആസുരഭാവം ശമിച്ചു.. കർമവീരനെ മുഖാമുഖം ആ യോഗിവര്യൻ നിന്നു..

Vijay
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo