Slider

ജീവിത സൂത്രങ്ങൾ

0
Image may contain: 1 person, smiling, beard and closeup

ഗുണമൊന്നുമില്ലെങ്കിൽ
രൂപവും വ്യർത്ഥം
വിനയമില്ലെങ്കിലോ വിദ്യകളും 
ഉപയോഗമില്ലെങ്കിൽ
ധനമെല്ലാം വ്യർത്ഥം
വിശപ്പൊട്ടുമില്ലാഞ്ഞാൽ
ഭക്ഷണവും വ്യർത്ഥം
പ്രജ്ഞയില്ലെങ്കിലോ
എന്തിനോ ബുദ്ധിയും
ലക്ഷ്യങ്ങളില്ലെങ്കിൽ
പ്രയത്നങ്ങളും വ്യർത്ഥം
ക്രോധമെന്നെന്നും
ബുദ്ധിയെ തിന്നും
അഹങ്കാരമെന്നും
ജ്ഞാനത്തെയും
പ്രായശ്ചിത്തമെന്നും
പാപത്തിനേയും
അഭിമാനത്തെയോ
മോഹങ്ങൾ തിന്നിടും
ചിന്തകൾ തിന്നിടും
ദേഹബലത്തെയും
ജീവിത സൂത്രങ്ങൾ
ഇവയെന്നു നീയെന്നും
അറിഞ്ഞിരുന്നാലോ
നീ വിജയി മർത്യ
ബെന്നി ടി ജെ
26/09/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo