Slider

#വെറുതെയൊരു_കൊട്ട്

0
രാവിലെ കൃത്യം ആറ് മണിക്ക് ബസ് നിറയെ ആളുമായി ആദ്യത്തെ ട്രിപ്പ് പോകുമ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇടത് സൈഡ് ടയറിന്റെ വെടി തീർന്നത്. ആഹഹ രാവിലെ കാലെടുത്തു വച്ചില്ല , എന്തൊരു ഐശ്വര്യം. ഞാൻ എഴുന്നേറ്റു നിന്ന് എന്നെത്തന്നെ ഒന്നു ബഹുമാനിച്ചു. അറബിയിലും ഇംഗ്ളീഷിലുമായി പല ഭാഗത്തും നിന്നും ചിന്ന ചിന്ന തെറികൾ വന്നു തുടങ്ങിയപ്പോ അടുത്തൊരു ബസ് വിളിച്ച് ആളെ മുഴുവൻ അതിൽ കയറ്റി വിട്ട ശേഷം കമ്പനിയിൽ വിവരവും അറിയിച്ചു. എന്തായാലും ഒരു മണിക്കൂറെങ്കിലും എടുക്കും ഇനിയിതൊന്ന് ഓടുന്ന പരുവമാകാൻ. എന്നാപ്പിന്നെ അത്ര നേരം വെറുതേയിരിക്കണ്ടല്ലോന്ന് വച്ച് പതിവ് പോലെ മുഖപുസ്തകം തുറന്നു.
വലിയ മാറ്റമൊന്നുമില്ല
കുറച്ചു പേർ ചേർന്നു ആരെയൊക്കെയോ ട്രോളുന്നു
ഒരു സൈഡിൽ രാഷ്ട്രീയം , മറു സൈഡിൽ ഏതോ ഒരു പെങ്ങള് തുമ്മയിതിനു സമധാനിപ്പിക്കുന്ന ഒരുകൂട്ടം സ്നേഹനിധിയായ അങ്ങളമാർ. മറ്റു ചിലർ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവനെതിരെ ദേഷ്യമടക്കാനാവാതെ ഘോര ഘോരം കൊലവിളി നടത്തുന്നു.
ചിലരുടെ പോസ്റ്റും കമന്റുമൊക്കെ കാണുമ്പോ ഫേസ്ബുക്കിനെ ഒരു രാജ്യമായിട്ടും സുക്കറണ്ണനെ അതിന്റെ രാജാവായിട്ടും വാഴിച്ചിരുന്നെങ്കിൽ ലോകത്തിലേറ്റവും കൂടുതൽ നന്മ നിറഞ്ഞ പ്രജകൾ ഉള്ളത് അങ്ങേരുടെ രാജ്യത്ത് മാത്രമായിരിക്കുമെന്ന് തോന്നിപ്പോകും. പിന്നെയുള്ളത് കുറച്ച് സ്ഥിരം വെറുപ്പിക്കൽസ് ..
"ഹായ് ഞാനീ ഗ്രൂപ്പിൽ അഞ്ചാമത്തെ പ്രാവശ്യം പുതിയതാ ഒരു ഹായ് തരുമോ " തുടങ്ങിയ ചളി പോസ്റ്റുകൾ.
പിന്നെ കണ്ടതൊരു മനോഹരമായ കഥയാണ്‌. അത്ഭുതം തോന്നി സത്യത്തിൽ കൂട്ടത്തിൽ അല്പം അസൂയയും. എത്ര ഭംഗിയോടെയാണ് ഒരു പെൺകുട്ടി ഒരാശയം നല്ലൊരു കഥയായി അവതരിപ്പിച്ചിരിക്കുന്നത്. വായനക്കൊപ്പം മനസ്സും നിറയ്ക്കുന്ന മനോഹരമായൊരു പ്രണയകഥ. മൂന്ന് ഗ്രൂപ്പ്കളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു ഗ്രൂപ്പിലും ലൈക്കും നൽകി കമന്റായി ഓരോ പൂച്ചെണ്ടും രണ്ട് വാചകവും നൽകി അടുത്ത താളുകളിലേക്കു കണ്ണോടിച്ചു.
അല്പം കഴിഞ്ഞു വീണ്ടും അതേ കഥ മറ്റൊരാൾ പോസ്റ്റ് ചെയ്തിരിക്കുന്നു അതും മറ്റൊരു പേരിൽ.
പേര് നോക്കി ഒരു സുപ്രൻ. ശെടാ ഇനി ഇവനാണോ ഇത് എഴുതിയത് ? ആകെ കൺഫ്യൂഷനായല്ലോ. നേരെ അവന്റെ പ്രൊഫൈലിൽ പോയി അരിച്ചു പറക്കി നോക്കി. സെറിബ്രത്തിൽ ചൊറി വന്നത് പോലൊരു അവിഞ്ഞ ഫോട്ടോയല്ലാതെ മരുന്നിനു പോലും മറ്റൊരു കഥ അവന്റെ പ്രൊഫൈലിലില്ല.
അവനോടു തന്നെ ചോദിക്കാമെന്ന് കരുതി ഇൻബോക്സിൽ ഒരു ഹായ് കൊടുത്തു.
എവിടെ!!!!!
കഥയ്ക്ക് കിട്ടുന്ന ലൈക്കുകൾ എണ്ണി തിട്ടപ്പെടുത്തി കമന്റിന്‌ താങ്ക്സ് പറയുന്ന തിരാക്കിലാ പുള്ളിയെന്ന് തോന്നുന്നു. എന്നാപ്പിന്നെ കമന്റിൽ തന്നെ ചെന്ന് ചോദിക്കാന്ന് കരുതി ഞാനും കൊടുത്തു ഒരു കമന്റ്.
ചേട്ടാ ഈ കഥ മറ്റൊരു പെൺകുട്ടിയും എഴുതി പോസ്റ്റ് ചെയ്തത് കണ്ടല്ലോ...? അപ്പൊ തന്നെ മറുപടിയും കിട്ടി.
ഇവളുമാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത്‌ ചെയ്യാനാ ബ്രോ....
അല്ല ചേട്ടാ സത്യത്തിൽ ഇത് ആ കുട്ടി എഴുതിയ കഥയല്ലേ...?
തന്നോട് ആരാടോ പറഞ്ഞത് ഇത് അവളുടെ കഥയാണെന്ന് ഇത് ഞാനെഴുതിയ കഥയാ...
കുറച്ചു നാളായി ബ്രോ നമ്മളീ കഥയെഴുത്തു തുടങ്ങീട്ടു.......
ആഹാ അങ്ങനെ വിട്ടാലോ ഞാനും വിട്ടില്ല
ബാക്കി കഥയൊക്കെ എവിടെ ചേട്ടാ വായിക്കാനാ...
Mrs നിങ്ങൾക്ക് എന്താ വേണ്ടത് ...?
അല്ല ചേട്ടാ ചേട്ടൻ കുറെ നാളായി എഴുതാൻ തുടങ്ങീട്ടു ചേട്ടന്റെ പ്രൊഫൈലിൽ വേറെ കഥയൊന്നും കണ്ടില്ല അതുകൊണ്ടു ചോദിച്ചതാ.മറ്റു കഥയൊക്കെ എവിടെയാ ചേട്ടാ .?
അൽപനേരം നോക്കി മറുപടിയില്ല...
പകരം ഒരു msg
പൊന്നു ചേട്ടാ നാറ്റിക്കരുത്. കമന്റിൽ ഒരുപാടു പേര് കാണുന്നതാ പ്ലീസ്. ഇത് അവളുടെ കഥ തന്നെയാ ഞാൻ കോപ്പി പേസ്റ്റ് ചെയ്തതാ.
ഞാൻ കമന്റിൽ നോക്കി , ഇല്ല എന്റെ കമന്റ് അവിടെ കാണുന്നില്ല. അവനത് ഡിലീറ്റ് ചെയ്തിരിക്കുന്നു.
പിന്നൊന്നും നോക്കിയില്ല നുമ്മടെ ചോദ്യം ചെയ്യലിൽ പത്തി മടക്കിയ ഒരുത്തനെ കിട്ടിയ സന്തോഷത്തിൽ
സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ദർബാർ രാഗത്തിൽ ഒരു ഉപദേശം അങ്ങ് കാച്ചി.......
സുപ്രാ നിങ്ങളുടെ അമ്മയാണെന്ന് പറഞ്ഞു മറ്റൊരു സ്ത്രീ വന്നാൽ നിങ്ങളെ പ്രസവിച്ചു വളർത്തിയ സ്വന്തം അമ്മക്കത് സഹിക്കാനാകുമോ? മറ്റൊരാളിന്റെ കഥയെ സ്വന്തമാക്കുന്നതും അതിനു തുല്യം തന്നെയാണ്. താങ്കളെ പോലെയുള്ളവർ ചിന്തിക്കേണ്ടതും മനസ്സിലാക്കിയിരിക്കേണ്ടതും ആയ ഒന്നുണ്ട്.
" പത്തു മാസം ചുമന്നു നൊന്തു പെറ്റ കുഞ്ഞിന്റെ മാതൃത്വം മറ്റൊരാൾ അവകാശപ്പെട്ടാൽ ഒരമ്മക്ക് ഉണ്ടാകുന്ന അതേ വേദന തന്നെയാണ് ദിവസങ്ങളോളം ചിന്തിച്ചു ഒരു ആശയം കണ്ടെത്തി അതിനെ മനസ്സിൽ കൊണ്ട് നടന്നു അതൊരു കഥയായി രൂപപ്പെടുത്തി വരികളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്ന ഓരോ രചയിതാവിനും ഉണ്ടാകുന്നതും. "
അതിനെ അപഹരിക്കരുത്
പകരം പുതിയ പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് ഇതിലും മികച്ച രചനകൾ വായനക്കാർക്കായി സമർപ്പിക്കുവാൻ നമ്മളാൽ കഴിയുന്ന വിധം അവരെ പ്രോത്സാഹിപ്പിക്കുക.
അവരെ അംഗീകരിക്കുക.
ഇനി നിങ്ങൾക്ക് തന്നെ അത് പോസ്റ്റ്ണമെന്നു അത്രക്ക് നിർബന്ധം ആണെങ്കിൽ അവരുടെ പേരിൽ ഒരു കടപ്പാട് വക്കുക.
ഹൊ കിട്ടിയ സമയം കൊണ്ട് ഒരുത്തനെ ഉപദേശിച്ച സന്തോഷത്തിൽ അതൊരു കഥയാക്കി ടൈം ലൈനിൽ പോസ്റ്റിയിട്ട് ഞാനെന്റെ ഡ്യൂട്ടിയിലേക്കു മടങ്ങി. പിറ്റേന്ന് രാവിലെ വെറുതെ അവന്റെ പ്രൊഫൈൽ ഒന്ന് നോക്കി. ഒരു പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്......
സുപ്രൻ feeling angry 😠
കഥ മോഷ്ടിക്കുന്ന സർവ അവന്മാർക്കും വേണ്ടി സമർപ്പിക്കുന്നു..........

രാവിലെ കൃത്യം ആറ് മണിക്ക് ബസ് നിറയെ ആളുമായി ആദ്യത്തെ ട്രിപ്പ് പോകുമ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇടത് സൈഡ് ടയറിന്റെ വെടി തീർന്നത്. --------------------
------------------------------------------------------
-----------------------------------------------------------------------------------നിർബന്ധം ആണെങ്കിൽ അവരുടെ പേരിൽ ഒരു കടപ്പാട് വക്കുക
സുപ്രൻ......
*************************

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo