പാവപ്പെട്ട കുടുംബത്തിൽ നിന്ന് ദീനിയായ ഒരു കുട്ടിയെ കല്യാണം കഴിക്കാനായിരുന്നു എക്കാലത്തേയും എന്റെ ആഗ്രഹം...
ഇല്ലായ്മകളറിഞ്ഞ് ജീവിച്ചവളാകുമ്പോൾ എന്റെ ഇല്ലായ്മകളിലും അവൾ സംതൃപ്തയായിരിക്കും...
ഒടുവിൽ എന്റെ ആഗ്രഹം പോലെ തന്നെ നാഥൻ എനിക്കിണയാക്കി തന്നതും ദാരിദ്ര്യത്തിന്റെ പടു കുഴിയിൽ ജീവിച്ച എന്റെ പെണ്ണിനെ...
സന്തോഷം നിറഞ്ഞ വിവാഹേതര നാളുകൾ...
എല്ലാം അറിഞ്ഞു ചെയ്തതു കൊണ്ടാവാം ഒരിക്കൽ പോലും എന്നോട് അവൾ ഒന്നും ആവശ്യപ്പെടാതിരുന്നത്...
കൂലിപ്പണിയെടുത്തു ജീവിക്കുന്ന തുച്ഛവരുമാനത്തിൽ സന്തോഷം കണ്ടെത്തുന്ന എന്റെ പെണ്ണിനോട് ഒരിക്കൽ ഞാൻ ചോദിച്ചു...
''ഇത്രയും നാൾ ഒന്നും നീ എന്നോട് ആവ്യപ്പെട്ടിട്ടില്ല...
ഒന്നിനോടും നിനക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ....?
അതോ എന്റെ ഇല്ലായ്മകളെ മനസ്സിലിക്കിയത് കൊണ്ടാണോ...?'' എന്ന്...
ഒന്നിനോടും നിനക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ....?
അതോ എന്റെ ഇല്ലായ്മകളെ മനസ്സിലിക്കിയത് കൊണ്ടാണോ...?'' എന്ന്...
അതിനുള്ള മറുപടിയായ് അവൾ പറഞ്ഞത് അവൾക്ക് എറ്റവും ഇഷ്ടമുള്ള ചായക്കൂട്ടുകൾ വാങ്ങിത്തരുമോ എന്നാണ്....
അവൾ ആവശ്യപ്പെട്ട നിറങ്ങളിലുള്ള ചായക്കൂട്ടൂകൾ അവൾക്കായ് നൽകിയപ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു ആ വട്ട മുഖത്ത്...
വെള്ള പൂശിയ ഞങ്ങളുടെ വീടിന്റെ ചുമരുകൾ അവളുടെ ക്യാൻവാസിൽ നിറഞ്ഞ ചിത്രങ്ങളാൽ വർണ്ണ ശഭളമായി...
ആദ്യമായ് ഞാൻ നൽകിയ സമ്മാനം കൊണ്ട് അവളുടെ ക്യാൻവാസിൽ വിരിഞ്ഞത് മദീനയിലെ പച്ച കുബ്ബയാണ്....
പ്രൗഡിയോടെ മിന്നി നിൽക്കുന്ന അവൾ വരച്ച പച്ച കുബ്ബ കണ്ടു കൊണ്ടാണ് ഓരോ രാവിലും ഞാൻ ഉറങ്ങിയിരുന്നത്...
അവൾ വരച്ച ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയമേറിയതും തലയിടിപ്പോടെ എന്റെ റൂമിലെ ചുമരിൽ തെളിഞ്ഞ ആ പച്ച കുബ്ബ തന്നെ...
ദിനങ്ങൾ കഴിയും തോറും നിറം മങ്ങാതെ കാത്തു സൂക്ഷിച്ച ആ പച്ച കുബ്ബയെ നോക്കി ഒരു കാര്യം കൂടി അവൾ എന്നോട് ആവശ്യപ്പെട്ടു...
''കിട്ടുന്നതിൽ ഒരു പങ്ക് മാറ്റി വെച്ചാൽ ആ പുണ്യഭൂമിയെ പുണരാൻ നമുക്കും സാധിക്കില്ലേ'' എന്ന്...
കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റാൻ പാടുപെടുന്ന എന്റെ വരുമാനത്തിൽ നിന്ന് മിച്ചം വെച്ച് അവൾ തന്നെ അതിനുള്ള ഒരവസരവും ഉണ്ടാക്കി...
ഒരു ചെറിയ തുക നിത്യവും അവൾ ആ വലിയ ആഗ്രഹത്തിനായ് മാറ്റി വെച്ചു...
പിന്നീടുള്ള നാളുകളിലെല്ലാം അവളുടെ സംസാരത്തിൽ ഇന്നു വരെ കാണാത്ത ആ പച്ച കുബ്ബയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയം മാത്രമായി നിറഞ്ഞു നിന്നു...
അവളിലെ നന്മയറിഞ്ഞ എന്റെയുള്ളിലും ആ മണ്ണിലേക്കുള്ള യാത്രയെ കുറിച്ചായി ചിന്തകൾ......
അവളുടെ കെെ പിടിച്ച് ഉയർന്നു നിൽക്കുന്ന ആ പച്ച കുബ്ബക്കും ചുറ്റിലൂടെ വലം വെക്കണം...
അവൾ ആവശ്യപ്പെട്ടപോലെ ആ മണ്ണിനെ വാരിപ്പുണരണം...
അവളേയും നെഞ്ചോട് ചേർത്തി നാഥന്റെ മുമ്പിലേക്ക് കെെകൾ കൂപ്പി എനിക്കുറക്കേ പറയണം ഇത്രയും നല്ലൊരു ഇണയെ തന്ന നാഥാ.... ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന്...
ചായക്കൂട്ടുകളിൽ മാത്രം തെളിഞ്ഞ ആ പച്ച കുബ്ബ കാണാൻ നാഥൻ അനുഗ്രഹിക്കട്ടേ...
ആമീൻ
ആമീൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക